Parathodu NEWS

പാറത്തോട്ടിൽ റേഷൻ കടയിൽ നിന്ന് അരി കടത്താൻ ശ്രമിച്ചത് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞു; റേഷൻ കട സസ്പെൻഡ് ചെയ്തു

പാറത്തോട്∙ റേഷൻ കടയിൽ നിന്ന് അരി കടത്താൻ ശ്രമിച്ചത് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞു. തുടർന്ന് പൊലീസും താലൂക്ക് സപ്ലൈ ഓഫിസറും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ എആർഡി 29–ാം നമ്പർ റേഷൻ കടയിൽനിന്നു സ്വകാര്യ വാഹനത്തിൽ കുത്തരി കടത്താൻ ശ്രമിച്ചതാണ് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞത്. വിവരമറിഞ്ഞ് പൊലീസും താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരും എത്തി. തുടർന്ന് സപ്ലൈ ഓഫിസർ എസ്.കണ്ണന്റെ നേതൃത്വത്തിൽ റേഷൻകടയിൽ നടത്തിയ […]

പകർച്ചവ്യാധി പ്രതിരോധ സന്ദേശയാത്ര

പാറത്തോട് ∙ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ സന്ദേശയാത്ര ആരംഭിച്ചു. പാറത്തോടു ജംക്‌ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ.ഉണ്ണിക്കൃഷ്ണൻ രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു പ്രസംഗിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിൽ ഒരാഴ്ചത്തെ പരിപാടിയാണ് ആസുത്രണം ചെയ്തിരിക്കുന്നത്. പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, എലിപ്പനി മറ്റ് ജലജന്യരോഗങ്ങളെക്കുറിച്ചു ബോധവൽക്കരണം നൽകുകയാണു യാത്രയുടെ ലക്ഷ്യം. പാറത്തോടു പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സന്ദേശ യാത്രയെത്തി. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ഭവനസന്ദർശനം നടത്തി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തും. പാറത്തോടു […]

വര്‍ഗീസ് കൊച്ചുകുന്നെലിന്റെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

ചോറ്റി: കേരള കോണ്‍ഗ്രസ് – സെക്കുലര്‍ സംസ്ഥാന സെക്രട്ടറിയും പാറത്തോട് പഞ്ചയത്ത് മെംബറുമായ വര്‍ഗീസ് കൊച്ചുകുന്നെലിന്റെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതിൽ കേരള കോണ്‍ഗ്രസ് – സെക്കുലര്‍ പാറത്തോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പാറത്തോട് മണ്ഡലം പ്രസിഡന്റ് സജി കുരീക്കാട്ടിലിന്റെ അധ്യക്ഷതയിൽ അപ്പച്ചന്‍ പ്ലാത്തോട്ടം, ജോസ് ചക്കാലയ്ക്കൽ, ജോര്‍ജ് കാലാപ്പറമ്പിൽ ., ജിജോ പതിയിൽ എന്നിവര്‍ പ്രസംഗിച്ചു.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു നൂറുമേനി വിജയം

ഇടക്കുന്നം : സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു നൂറുമേനി വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. പ്രസിഡന്റ് സാജൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരി, പ്രിൻസിപ്പൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇടക്കുന്നം ബൂത്തിൽ തൊപ്പി ചിഹ്നത്തിനു നേരെ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം.

ഇടക്കുന്നം ബൂത്തിൽ തൊപ്പി ചിഹ്നത്തിനു നേരെ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം.

ഇടകുന്നം : പൂഞ്ഞാർ മണ്ഡലത്തിലെ ഇടക്കുന്നം ബൂത്തിൽ വോട്ടിങ് മെഷീനിൽ ചിഹ്നത്തിനു നേരെ ആരോ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം. പി സി ജോർജ്ജിന്റെ തൊപ്പി ചിഹ്നത്തിനു നേരെയാണ് മഷി പുരട്ടിയത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം ഗവ.ഹയര്‍ സെക്കണ്ടറിസ്‌കൂളിലെ 72–ാം നമ്പര്‍ ബൂത്തിലാണ് ബഹളവും നേരിയ സംഘര്‍ഷവും ഉണ്ടായത് . എ ല്‍ഡിഎഫ് പ്രവര്‍ത്തകരും ,പി.സി.ജോര്‍ജിന്റെ പ്രവര്‍ത്തകരും തമ്മിലായിരുന്നു. സംഘര്‍ഷം വോട്ടു ചെയ്യേണ്ട സ്ഥാനര്തിയെ അനുയായികൾക്ക് വേഗത്തിൽ കണ്ടു പിടിക്കുന്നതിനു വേണ്ടിയാണു തൊപ്പി ചിഹ്നത്തിനു […]

പി.സി. ജോസഫ് പാറത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് പാറത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി. മണ്ഡലത്തിലെ ആത്മീയ കേന്ദ്രങ്ങളായ എരുമേലി, അരുവിത്തുറ പള്ളി, വാഗമൺ തങ്ങൾപാറ എന്നിവ ബന്ധിപ്പിച്ചു വികസനത്തിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നു പി.സി. ജോസഫ് പറഞ്ഞു. പി.ഐ. ഷുക്കൂർ, പി.കെ. കരുണാകരപിള്ള, എൻ.ജെ. കുര്യാക്കോസ്, ജോണി അതിരുകുളങ്ങര, വി.എം. ഷാജഹാൻ, മാർട്ടിൻ തോമസ്, റസീന മുഹമ്മദ്കുഞ്ഞ് എന്നിവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

കാതോലിക്കേറ്റ് സെന്റർ ദേവാലയ കൂദാശ

പാറത്തോട് : പാറത്തോട് സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ ദേവാലയ കൂദാശ 29, 30 തീയതികളിൽ നടക്കും. 29 ന് 5.30നു സന്ധ്യാ നമസ്കാരം. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലും കോട്ടയം സഹായ മെത്രാൻ യൂഹാനോൻ മാർ ദിയസ്കോറസിന്റെ സഹ കാർമികത്വത്തിലും കൂദാശയുടെ ഒന്നാം ഭാഗം നടക്കും. 30 ന് 6.30 നു പ്രഭാത നമസ്കാരവും കൂദാശയുടെ രണ്ടാം ഭാഗവും മൂന്നിന്മേൽ കുർബാനയും. 11 ന് ബാവായുടെ […]

തിരുനാൾ പ്രഭയിൽ ദേവാലയങ്ങൾ പാറത്തോട് സെന്റ് ജോർജ് പള്ളി

പാറത്തോട് ∙ സെന്റ് ജോർജ് ഗ്രേസി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആരംഭിച്ചു. ഇന്ന് ആറിനു സന്ധ്യാനമസ്കാരം, 6.30നു വചനപ്രഘോഷണം. 30ന് 7.30നു പ്രഭാതനമസ്കാരം, എട്ടിനു കുർബാന, നാലിനു സൺഡേ സ്കൂൾ വാർഷികവും സമ്മാനദാനവും, ആറിനു സന്ധ്യാനമസ്കാരം, 6.45നു പ്രദക്ഷിണം. 7.15നു പന്തലിൽ പ്രസംഗം, തുടർന്ന് ആശീർവാദം, 8.30നു പരിചമുട്ടു കളി, സ്നേഹവിരുന്ന്. മേയ് ഒന്നിനു രാവിലെ എട്ടിനു പ്രഭാത നമസ്കാരം, 8.45നു കുർബാന, 10നു നേർച്ചസാധനങ്ങളുടെ ലേലം, പ്രദക്ഷിണം കുരിശിൻതൊട്ടിയിലേക്ക്, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്.

സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തും

പാറത്തോട് ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ വിജയത്തിനായി മുസ്‌ലിം ലീഗിന്റെ പഞ്ചായത്തിലെ മുഴുവൻ പ്രവർത്തകരെയും പ്രചാരണത്തിനിറക്കാൻ മേഖലാ പ്രസിഡന്റ് കബീർ മുക്കാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വാർഡുകളിൽ സ്ക്വാഡുകൾ രൂപീകരിച്ചു പ്രവർത്തനം നടത്തും. ശാഖാ യോഗങ്ങളും കുടുംബകൺവൻഷനുകളും നടത്തും. സംസ്ഥാന സെക്രട്ടറി ജലാൽ പൂതക്കുഴി ഉദ്ഘാടനം ചെയ്തു. സലിം മുക്കാലി, എം.സി.ഖാൻ, നൗഷാദ് പൂതക്കുഴി, പി.ഐ.ഇബ്രാഹിംകുട്ടി, ഷാഹുൽ ഇടക്കുന്നം, കൂട്ടിക്കൽ മുഹമ്മദ്, പി.എം.ജലീൽ, ഇസ്മായിൽ വാരിക്കാട്ട്, ഷഫീഖ് മുക്കാലി, റഷീദ് അണ്ണാവിയിൽ, […]

കുന്നുംഭാഗം കുടിവെള്ള പദ്ധതി നിലച്ചു ; ജനങ്ങള്‍ പാറത്തോട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

കുന്നുംഭാഗം കുടിവെള്ള പദ്ധതി നിലച്ചു ; ജനങ്ങള്‍ പാറത്തോട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

പാറത്തോട് ∙ കുന്നുംഭാഗം കോളനിയിലെ കുടിവെള്ളപ്രശ്നത്തിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ജനകീയ ജലവിതരണ സംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഉപരോധത്തെ തുടർന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഏഴു ദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായി സമരസമിതി ഭാരവാഹികൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് 15–ാം വാർഡ് കുന്നുംഭാഗം കുടിവെള്ള പദ്ധതി കഴിഞ്ഞ അഞ്ചു വർഷമായി മികച്ച നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. എന്നാൽ, ആറു മാസമായി പദ്ധതിയിൽനിന്നു ജലവിതരണം നടക്കുന്നില്ല. […]

യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 101 അംഗ കമ്മിറ്റി

പാറത്തോട് ∙ യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണ യോഗം ജോയ് പൂവത്തിങ്കലിന്റെ അധ്യക്ഷതയിൽ പി.എ. സലിം ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി, അസീസ് ബഡായിൽ, പ്രഫ. പി.ജെ. വർക്കി, കെ.എസ്. സെബാസ്റ്റ്യൻ, ജോണിക്കുട്ടി മഠത്തിനകം, കെ.ജെ. തോമസ് കട്ടയ്ക്കൽ, കബീർ മുക്കാലി, റോയ് മാത്യു, വി.ഡി. സുധാകരൻ, ഷാജി തുണ്ടിയിൽ, സൈമൺ ജോസഫ്, വക്കച്ചൻ അട്ടാറമാക്കൽ, ജോളി ഡോമിനിക്, ടി.എം. ഹനീഫ, തമ്പിക്കുട്ടി, വിപിൻ […]

പാറത്തോട്‌: പുത്തൻ വീട്ടിൽ പി.ബി.നസീർ (61) നിര്യാതനായി.ഖബറടക്കം 20-04-2016 പാറത്തോട്‌ മുഹിയിദ്ദീൻ ജുമ മസ്ജിദ്‌ ഖബർസ്ഥാനിൽ 4 മണിക്ക്‌. ഭാര്യ ബദറുനിസ്സ ചങ്ങനാശ്ശേരി പറക്കവെട്ടിൽ കുടുബാഗം. മക്കൾ ഷെഫീന , സുബിൻ, മുഹ്‌സിൻ, മുബീന. മരുമക്കൾ ഹാരിസ്‌ വളവിനാൽ (മസ്‌കറ്റ്‌) ഷെറിൻ മാരിയിൽ പുത്തൻപുരയിൽ (മൂവാറ്റുപുഴ )

പാറത്തോട്‌: പുത്തൻ വീട്ടിൽ പി.ബി.നസീർ (61) നിര്യാതനായി.ഖബറടക്കം 20-04-2016 പാറത്തോട്‌ മുഹിയിദ്ദീൻ ജുമ മസ്ജിദ്‌ ഖബർസ്ഥാനിൽ 4 മണിക്ക്‌. ഭാര്യ ബദറുനിസ്സ ചങ്ങനാശ്ശേരി പറക്കവെട്ടിൽ കുടുബാഗം. മക്കൾ ഷെഫീന , സുബിൻ, മുഹ്‌സിൻ, മുബീന. മരുമക്കൾ ഹാരിസ്‌ വളവിനാൽ (മസ്‌കറ്റ്‌) ഷെറിൻ മാരിയിൽ പുത്തൻപുരയിൽ (മൂവാറ്റുപുഴ )

സൗജന്യ നേത്രചികിത്സാ ക്യാമ്പ്

ചോറ്റി: പബ്ലിക് ലൈബ്രറി, കട്ടപ്പന സെന്റ് ജോണ്‍സ് ആസ്​പത്രി, ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവ ചേര്‍ന്ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഞായറാഴ്ച ചോറ്റി ലൈബ്രറി ഹാളില്‍ നടത്തും. തിമിരമുണ്ടെന്ന് സംശയിക്കുന്നവര്‍ ഓപ്പറേഷനായി ആസ്​പത്രിയിലേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പോടെ ക്യാമ്പില്‍ എത്തണം. കണ്ണട ആവശ്യമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കണ്ണട വിതരണം ചെയ്യും. തിമിരരോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി നൂതനമായ തുന്നല്‍ഇടാത്ത ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി കുരീക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ഡയസ് […]

യുഡിഎഫിനു ലഭിച്ച മികച്ച ഭൂരിപക്ഷം ഇത്തവണയും നിലനിർത്താൻ പാർട്ടി അംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു കെപിസിസി സെക്രട്ടറി പി.എ. സലിം

പാറത്തോട് ∙ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിച്ച മികച്ച ഭൂരിപക്ഷം ഇത്തവണയും നിലനിർത്താൻ പാർട്ടി അംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു കെപിസിസി സെക്രട്ടറി പി.എ. സലിം. കോൺഗ്രസ് പാറത്തോട് മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തിയായിരിക്കും ജനങ്ങൾ വോട്ടുചെയ്യുകയെന്നും പി.എ. സലിം പറഞ്ഞു. പൂഞ്ഞാറിൽ യുഡിഎഫ് വിജയം സുനിശ്‌ചിതമാണെന്ന അഭിപ്രായവും മണ്ഡലം കൺവൻഷനിലുയർന്നു. മണ്ഡലത്തിലെ മാറിയ സാഹചര്യം അനുകൂലമാക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും […]

പാറത്തോട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ജലവിതരണ പദ്ധതി അവതാളത്തിൽ

കാഞ്ഞിരപ്പള്ളി ∙ പാറത്തോട് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ജലവിതരണ പദ്ധതി അവതാളത്തിൽ. ആറു മാസമായി ഗുണഭോക്‌താക്കൾക്ക് തുള്ളി വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗുണഭോക്‌താക്കൾ കലക്‌ടറെ സമീപിച്ചിരിക്കുകയാണ്. പദ്ധതിയുടെ പ്രവർത്തനം നിലച്ചതോടെ പാറത്തോട് പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കുന്നുംഭാഗം കോളനിയിലെ ജലക്ഷാമം രൂക്ഷമായതായി തദ്ദേശവാസികൾ പറയുന്നു. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച ജനകീയ ജലവിതരണ സംഘം ഭാരവാഹികളുടെ അനാസ്‌ഥമൂലമാണ് പദ്ധതി അവതാളത്തിലായതെന്ന് ആരോപിച്ചാണ് തദ്ദേശവാസികൾ ജില്ലാ കലക്‌ടർക്ക് പരാതി നൽകി. 2011 ലാണ് ജലവിതരണ പദ്ധതി പ്രവർത്തനം ആരംഭിച്ചത്. […]

പാറത്തോട് വൈദ്യുതി ഓഫീസ് മാറ്റത്തിനെതിരെ വികസന സമിതി

പാറത്തോട്: വൈദ്യുതി ഓഫീസ് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഒരുങ്ങുന്നു. സ്ഥലപരിമിതി ആരോപിച്ചാണ് പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ഓഫീസ് മാറ്റാന്‍ ശ്രമിക്കുന്നത്. പാറത്തോട്ടിലെയും സമീപ പ്രദേശങ്ങളായ കൂവപ്പള്ളി, പാലമ്പ്ര, ഇടക്കുന്നം, മുക്കാലി, ഇഞ്ചിയാനി, ചിറ്റടി, ചോറ്റി, വേങ്ങത്താനം, പാലപ്ര, പഴുമല, കോതാമല, വെളിച്ചിയാനി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ് പാറത്തോട് വൈദ്യുതി ഓഫീസ്. പാറത്തോട് കേന്ദ്രമാക്കി വൈദ്യുതി ഓഫീസ് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ മൂന്നു വര്‍ഷം മുമ്പാണ് ഇവിടെ വൈദ്യുതി ഓഫീസ് ആരംഭിച്ചത്. അതിനു മുമ്പ് ഈ […]

പാറത്തോട് പഞ്ചായത്ത് ഗ്രാമസഭകൾ

പാറത്തോട് ∙ പാറത്തോട് പഞ്ചായത്ത് ഗ്രാമസഭായോഗം ഇന്ന് മുതൽ ആരംഭിക്കും. പത്താം വാർഡ് ഗ്രാമസഭായോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനും 11–ാം വാർഡ് ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് നാലിനും കൂവപ്പള്ളി സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലും, 12–ാം വാർഡ് ഗ്രാമസഭ ഇന്നു രാവിലെ 11ന് പാലമ്പ്ര ഗദ്‌സെമേനി പള്ളി പാരീഷ് ഹാളിലും നടത്തും. ഒന്നാം വാർഡ് ഗ്രാമസഭ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഊരയ്‌ക്കനാട് വായനശാലയിലും, ആറാം വാർഡ് സഭ നാളെ ഉച്ചകഴിഞ്ഞ് ചോറ്റി വനിതാ പരിശീലന കേന്ദ്രത്തിലും ഒൻപതാം […]

ഇരുപത്താറാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ സൗജന്യ തൈറോയ്ഡ്, ഹെര്‍ണിയ, പൈല്‍സ് രോഗനിര്‍ണയ ക്യാമ്പ്

കാഞ്ഞിരപ്പള്ളി: ഇരുപത്താറാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ നാളെ രാവിലെ 10 മുതല്‍ തൈറോയ്ഡ്, ഹെര്‍ണിയ, പൈല്‍സ് എന്നിവയ്ക്ക് സൗജന്യ രോഗനിര്‍ണയ ക്യാമ്പ് നടക്കും. ക്യാമ്പില്‍ വിദഗ്ധ സര്‍ജന്റെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ലഭിക്കും. തൈറോയ്ഡ് രോഗികള്‍ക്ക് സൗജന്യ ഇഎന്‍ടി സ്‌പെഷലിസ്റ്റ് കണ്‍സള്‍ട്ടേഷനും ലഭ്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന ഹെര്‍ണിയ രോഗികള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയയും പൈല്‍സ് രോഗികള്‍ക്ക് അത്യാധുനിക സ്റ്റേപ്പ്‌ളര്‍ സര്‍ജറിയും തൈറോയ്ഡ് രോഗികള്‍ക്ക് ശസ്ത്രക്രിയയും കുറഞ്ഞ നിരക്കില്‍ നടത്തുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ പേരുകള്‍ മുന്‍കൂട്ടി ആശുപത്രി എന്‍ക്വയറി വിഭാഗത്തില്‍ […]

പഴുമലയിൽ പുതിയതായി ആരംഭിക്കുന്ന പാറമടയ്ക്കെതിരെ പരിസരവാസികൾ പ്രക്ഷോഭത്തിലേയ്‌ക്ക്.

പാറത്തോട് ∙ പഴുമലയിൽ പുതിയതായി ആരംഭിക്കുന്ന പാറമടയ്ക്കെതിരെ പരിസരവാസികൾ പ്രക്ഷോഭത്തിലേയ്‌ക്ക്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടു പാറമടകളുടെ മധ്യത്തിലാണു പഴുമല ഗ്രാമം സ്‌ഥിതിചെയ്യുന്നത്. മൂന്നൂറോളം കുടുംബങ്ങളിലായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്‌ഥലത്തോടു ചേർന്നു വീണ്ടുമൊരു പാറമട കൂടി തുടങ്ങാനാണ് നീക്കം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പാറമടയുടെ പ്രവർത്തനം ജലസ്രോതസുകൾക്ക് ഭീഷണിയായി മാറുമെന്നും നാട്ടുകാർ ആരോപിക്കുന്നു. കടുത്ത ജലക്ഷാമം നേരിടുന്ന മേഖലയാണിത്. പാറമടയുടെ പ്രവർത്തനം തടയുന്നതിനായി കക്ഷിരാഷ്‌ട്രീയത്തിനതീതമായി പഴുമല നിവാസികൾ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. വാര്‍ഡ് മെംബർ ഡെയ്‌സി ജോർജുകുട്ടിയുടെ അധ്യക്ഷതയിൽ […]

പാറത്തോട്ടിൽ കെട്ടിടനികുതി പിരിവ് ക്യാംപ് നാളെ മുതൽ

പാറത്തോട്∙ ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് ക്യാംപുകൾ നാളെ മുതൽ വിവിധ സ്‌ഥലങ്ങളിൽ നടത്തും. നികുതിദായകർ കരമടച്ച രസീതും പുതിയ വീട്ടുനമ്പരും സഹിതം ക്യാംപുകളിലെത്തി കരമടയ്‌ക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ക്യാംപ്. നാളെ കൂവപ്പള്ളി വായനശാലയിലും മാർച്ച് ഒന്നിന് ആനക്കല്ല് സെന്റ് ആന്റണീസ് പാരീഷ്‌ഹാൾ, രണ്ടിന് ഇടക്കുന്നം വായനശാല, മൂന്നിന് പാലപ്ര പബ്ലിക് ലൈബ്രറി, നാലിന് പാറത്തോട് പബ്ലിക് ലൈബ്രറി, അഞ്ചിന് പാലമ്പ്ര പബ്ലിക് ലൈബ്രറി, ചോറ്റി പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലും ക്യാംപ് നടത്തും.

സെന്റ് ഡൊമിനിക്‌സ് കോളജില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു

സെന്റ് ഡൊമിനിക്‌സ് കോളജില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജില്‍ ‘കുറ്റകൃത്യരഹിതസമൂഹത്തിന് യുവാക്കള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവത്കരണത്തിന്റെ ഉപഫലമാണ് കുറ്റകൃത്യങ്ങള്‍ എന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. വികസനം എല്ലാവരിലേക്കും എത്തിക്കുകയും പാര്‍ശ്വവത്കരണം ഒഴിവാക്കുകയുമാണ് കുറ്റകൃത്യ രഹിത സമൂഹത്തിന്റെ നിര്‍മിതിക്ക് ആവശ്യം. സാഹചര്യങ്ങളാണ് കുറ്റകൃത്യങ്ങള്‍ക്കു കാരണം. കുറ്റകൃത്യജന്യമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ അലിവോടെ കാണണമെന്നും കുറ്റം ചെയ്തവര്‍ക്കു പോലും പുതിയൊരു ജീവിതത്തിനുള്ള അവസരം കൊടുക്കാന്‍ സമൂഹം തയാറാകണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. […]

തടയണയുടെ നിര്‍മാണോദ്ഘാടനം

പാറത്തോട്: പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ നൂറോളം കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്ന തറകെട്ടിമരുത് കുടിവെള്ള പദ്ധതിയുടെ തടയണയുടെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് നിര്‍വഹിച്ചു. ജലസംരക്ഷണത്തിന് ജില്ലാ കളക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തിയാണ് താത്ക്കാലിക തടയണ നിര്‍മിക്കുന്നത്. വാര്‍ഡ് മെംബര്‍ വി.എം. ഷാജഹാന്‍, വില്ലേജ് ഓഫീസര്‍ നൗഷാദ്, എം.കെ. രാജു, ടി.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

റബര്‍ബോര്‍ഡ് ചെയര്‍മാനെ നിയമിക്കണം

പാറത്തോട്: സംസ്ഥാനത്തെ റബര്‍കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന കേരളീയനായ റബര്‍ബോര്‍ഡ് ചെയര്‍മാനെ നിയമിക്കണമെന്നും ഒഴിവുവന്നിട്ടുള്ള മറ്റു തസ്തികകളില്‍ നിയമനം നടത്തി കുത്തഴിഞ്ഞു കിടക്കുന്ന റബര്‍ബോര്‍ഡ് കാര്യഷമമാക്കണമെന്നും കേരളാപ്ലാന്റേഷന്‍ ലേബര്‍കോണ്‍ഗ്രസ് പ്രവര്‍ത്തകസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ കെപിഎല്‍സി പ്രസിഡന്റ് കെ.എസ്. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ്പ്രസിഡന്റ് ബിജുപുന്നത്താനം ഉദ്ഘാടനം ചെയ്തു. പ്രഫ. പി.ജെ. വര്‍ക്കി, റോണി കെ. ബേബി, പി.എ. ഷമീര്‍, സിബി ചേനപ്പാടി, പി.എസ്. സൈനുദീന്‍, വിപിന്‍ അറക്കല്‍, പി.എം. തമ്പിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. റബര്‍കര്‍ഷക […]

മികവ് ഉത്സവ് 2016

വെളിച്ചിയാനി: സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ പാറത്തോട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ മികവുകളുടെ പ്രദര്‍ശനവും മെട്രിക് മേളയും നാളെ രാവിലെ 10.30 മുതല്‍ വെളിച്ചിയാനി സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ നടക്കും.

മണങ്ങല്ലൂരിൽ ശുദ്ധജലക്ഷാമം

മണങ്ങല്ലൂർ∙ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽപ്പെട്ട കൂവപ്പള്ളി മണങ്ങല്ലൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം, പൈപ്പിന്റെ അറ്റകുറ്റപ്പണികൾ തീർക്കുവാൻ ഹർജി, നാട്ടുകാർ സമരത്തിന് ഒരുങ്ങുന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. പാറത്തോട് പഞ്ചായത്ത് വക വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. മാസങ്ങളായി പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുകയാണ്. ഇതിൽ പ്രതിഷേധിച്ച് മുണ്ടക്കയം വാട്ടർ അതോറിറ്റി ഓഫിസിനു മുൻപിൽ സമരം നടത്തുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ. മുൻപ് നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് ആഴ്ച്ചയിൽ മൂന്നുദിവസം വെള്ളം എത്തിച്ചുകൊള്ളാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ കോടതിയെ […]

ഭരതർ സഭ

പാറത്തോട് ∙ ഭരതർ മഹാജനസഭാ ശാഖാ വാർഷികം പ്രസിഡന്റ് ഓമന ശശീന്ദ്രന്റെ അധ്യക്ഷതയിൽ സംസ്‌ഥാന കൗൺസിലർ പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. പട്ടികജാതി പട്ടികവർഗങ്ങളോടുള്ള പീഡനങ്ങൾ കൂടിവരുകയാണെന്നും വിദ്യാർഥികൾക്ക് അർഹമായ നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ടി.കെ. ഗോപി പ്രസംഗിച്ചു. ഭാരവാഹികളായി ഓമന ശശീന്ദ്രൻ (പ്രസിഡന്റ്), ബിന്ദു ശശി (വൈസ് പ്രസിഡന്റ്), പി.ബി. മുരളീധരൻ (സെക്രട്ടറി), പി.കെ. മധു (ജോയിന്റ്‌ സെക്രട്ടറി), എം.കെ. സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

പങ്കെടുപ്പിക്കും

പാറത്തോട്: പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയ്ക്ക് കോട്ടയത്തും ഈരാറ്റുപേട്ടയിലും ഉജ്ജ്വല സ്വീകരണം നല്‍കുന്നതിനും മേഖലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും അഞ്ഞൂറു പേരെ വീതം പങ്കെടുപ്പിക്കുന്നതിനും പൂഞ്ഞാര്‍ നിയോജക മണ്ഡലം മുണ്ടക്കയം മേഖലാ കമ്മറ്റിയുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായി. പ്രചരണത്തിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും ഭവന സന്ദര്‍ശനം നടത്തുന്നതിനും 22 ന് പതാകദിനം ആചരിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മേഖലാ പ്രസിഡന്റ് കബീര്‍ മുക്കാലിയുടെ അധ്യക്ഷതയില്‍ പി. യു. അന്‍സാരി, എ.ബി.സി. അസീസ്, പരീതുഖാന്‍, ടി.സി. ഷാജി, ടി.സി. […]

ജനമുന്നേറ്റ സമിതി പാലമ്പ്രയിൽ സൌജന്യ ആയുര്‍വേദമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

പാലമ്പ്ര: ജനമുന്നേറ്റ സമിതി, ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള പാറത്തോട് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 15ന് രാവിലെ 9.30 മുതല്‍ ഒന്നു വരെ പാലമ്പ്ര ഗദ്സമേനി പാരീഷ്ഹാളില്‍ സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. മഴക്കാല രോഗങ്ങള്‍, ആയുര്‍വേദ ചികിത്സാവിധികള്‍ എന്നിവ ക്യാമ്പില്‍ നടക്കും. ജെഎംഎസ് ചെയര്‍മാന്‍ അഡ്വ. സെബാസ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ പാലമ്പ്ര ഗദ്സമേനി പള്ളി വികാരി ഫാ. ബോബി വടയാറ്റുകുന്നേല്‍ സിഎംഐ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെംബര്‍മാരായ ജോസ് കൊച്ചുപുര, […]

കൊടിമരങ്ങള്‍ തകര്‍ത്തു…ഇടക്കുന്നത്തു പ്രതിഷേധം.

ഇടക്കുന്നം:ഇടത്ത് സംഘടനകളുടെ കൊടിമരങ്ങള്‍ വ്യാപകമായി തകര്‍ത്തതില്‍ പ്രതിഷേധിച്ചു സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുക്കാലി ജങ്ക്ഷനില്‍ സ്ഥാപിച്ചിരുന്ന സി ഐ ടി യുവിന്റെയും ഡി വൈ എഫ് ഐ യുടെയും പതാകകള്‍ ആണ് നശിപ്പിച്ചത്.ജങ്ക്ഷനില്‍ സ്ഥാപിച്ചിരുന്ന ഡി വൈ എഫ് ഐയുടെ നോട്ടിസ് ബോര്‍ഡും നശിപ്പിക്കപ്പെട്ടു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇടത് യുവജനസംഘടനയുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.

കൂവപ്പള്ളി ബാങ്ക് ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

കാഞ്ഞിരപ്പള്ളി;കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 14 നു നടക്കും. ഇത് സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ മധുസൂദനന്‍ നായര്‍ പുറപ്പെടുവിച്ചു.11 അംഗ ബോര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി സഹകരണ സംഘം സര്‍ക്കിള്‍ ജനറല്‍ വിഭാഗം അസിസ്റ്റന്റ്‌ രജിസ്റ്റാര്‍ ആണ് ഇലക്ട്രല്‍ ഓഫിസര്‍ .ഓഗസ്റ്റ്‌ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.മുപ്പതിന് സൂക്ഷ്മ പരിശോധന നടക്കും.ചീഫ് വിപ്പ് പി സി ജോര്‍ജിനെ അനുകൂലിക്കുന്ന ഒരു വിഭാഗം ബോര്‍ഡംഗങ്ങള്‍ ഭരണസമതിക്കെതിരെ രംഗത്ത് […]

ചെറുവള്ളിക്കാവ്‌ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

ഇടക്കുന്നം:ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറി. കടിയക്കോല്‍ കൃഷ്ണന്‍നമ്പൂതിരി, മേല്‍ശാന്തി അഭിലാഷ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 25ന് പള്ളിവേട്ട, 26 ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

സെന്റ് ഡൊമിനിക്സ് കോളജില്‍ കെഎസ്യു യൂണിറ്റ് സമ്മേളനം

യൂണിറ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജില്‍ കെഎസ്യു യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജിബിന്‍ കെ. ബാബുവിന്റെ അധ്യക്ഷതയില്‍ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജു തോമസ് മുഖ്യപ്രഭാഷണം നടത്തി. കോളജ് യൂണിയന്‍ ചെയര്‍മാന്‍ സാബിച്ചന്‍ കുര്യാക്കോസ്, സെക്രട്ടറി എബിന്‍ കുളങ്ങര, ഹാഷിം പാറത്തോട്, ബിബന്‍ കുട്ടന്‍, സിബു ദേവസ്യ, ടോണി ജെയിംസ്, റിഷാദ് സലാം, ജെറിന്‍ സണ്ണി, വൈശാന്ത് ശിവദാസ്, ആസിഫ് അലി, സച്ചിന്‍ […]

അഖണ്ഡ ജപമാലയും ദിവ്യകാരുണ്യാരാധനയും

പാറത്തോട്: ഇടക്കുന്നം മേരിമാതാ പള്ളിയില്‍ മാര്‍പ്പാപ്പയുടെ വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി 40 രാത്രിയും 40 പകലും നീണ്ടുനില്‍ക്കുന്ന അഖണ്ഡജപമാല ഫെബ്രുവരി പത്തിന് ആരംഭിച്ചു. മാര്‍ച്ച് 21ന് സമാപിക്കും. 960 മണിക്കൂര്‍ ദീര്‍ഘിക്കുന്ന ജപമാല ഇടവകയിലെ 135 കുടുംബാംഗങ്ങളും ഭക്തസംഘടനകളും സ്ഥാപനങ്ങളും ഓരോ മണിക്കുര്‍ തുടര്‍ച്ചയായി വേളാങ്കണി മാതാവിന്റെ മുന്നില്‍ ഒത്തുചേര്‍ന്ന് സമര്‍പ്പിക്കും. നാളെ മുതല്‍ 23 വരെ വൈകുന്നേരം നാലു മുതല്‍ ആറു വരെ നടക്കുന്ന ദിവ്യകാരുണ്യാരാധനയ്ക്കും വചനപ്രഘോഷണത്തിനും വിശുദ്ധ കുര്‍ബാനക്കും വികാരി ഫാ. പ്രസാദ് കൊണ്ടുപ്പറമ്പില്‍ നേതൃത്വം […]

ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി

കാഞ്ഞിപ്പള്ളി: ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ പതിനേഴുകാരനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റു ചെയ്തു. വനിതാ പോലീസ് സെല്ലിനു ലഭിച്ച പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ് ചെയ്തത്. കുളപ്പുറം സ്വദേശിനിയായ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിക്ക് സ്കൂളില്‍ നടത്തിയ കൌണ്‍സിലിംഗിലാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം അധ്യാപകരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപകര്‍ ഇക്കാര്യം കോട്ടയം വനിതാ സെല്ലിലറിയിക്കുകയായിരുന്നു. വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബുധനാഴ്ച പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് […]

റോഡ് ഉദ്ഘാടനം

പാറത്തോട്: ചോറ്റി അമ്പലം – ശാന്തിനഗര്‍ മരങ്ങാട്ടുപള്ളിപ്പടി റോഡിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍വഹിച്ചു. മെംബര്‍ വിജയമ്മ വിജയലാല്‍ അധ്യക്ഷതവഹിച്ചു. ബേബിച്ചന്‍ മരങ്ങാട്ടുപള്ളി, അഡ്വ. സാജന്‍ കുന്നത്ത്, റെജി തുണ്ടിയില്‍, ശിവന്‍പിള്ള ശിവാലയം, ഭുവനേന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ഡൊമിനിക്സ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ആരംഭിച്ച് 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍പോകുന്ന വേളയില്‍ കോളജില്‍നിന്ന് വിദ്യ അഭ്യസിച്ച് ലോകത്തിലെ എല്ലാ സ്ഥലങ്ങളിലും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ കോളജിന്റെ സമ്പത്തും അഭിമാനവുമാണെന്ന് ഫാ. ജോര്‍ജ് ആലുങ്കല്‍. കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫോസ പ്രസിഡന്റ് പ്രഫ. ബിനോ പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. യുവ സയന്റിസ്റ്റ് അവാര്‍ഡ് ജേതാവ് ഡോ. വിജയകുമാര്‍ എസ്. നായരെ യോഗത്തില്‍ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥിയായ ജോബിന്‍ പൈകയുടെ […]

പാചകവാതക വിതരണം കാര്യക്ഷമമാക്കണമെന്ന്

പാറത്തോട്: ഇന്‍ഡേന്‍ മുണ്ടക്കയം ഏജന്‍സിയുടെ കീഴില്‍ പാചകവാതക വിതരണം കാര്യക്ഷമമല്ലെന്നു പരാതി. പാറത്തോട്, പൊടിമറ്റം പ്രദേശങ്ങളില്‍ ഗ്യാസ് ലഭിച്ചിട്ട് നാളുകളേറെയായി. ഏജന്‍സിയില്‍ വിളിച്ച് അന്വേഷിച്ചാല്‍ ധിക്കാരപരമായ മറുപടിയാണ് ലഭിക്കുന്നതെന്ന് ഉപയോക്താക്കള്‍ ആരോപിച്ചു. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഈ പ്രദേശത്തെ ചിലര്‍ക്ക് പാചകവാതകം ലഭിച്ചത്. വീണ്ടും ബുക്കുചെയ്തവര്‍ക്ക് നാളിതുവരെയായിട്ടും പാചകവാതകം ലഭിച്ചിട്ടില്ല. നിശ്ചിത ദിവസങ്ങളില്‍ എത്തേണ്ട വാഹനം പലപ്പോഴും മുടങ്ങുകയാണ്. പാചകവാതക വിതരണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് മെമ്പര്‍ മുന്‍കൈ എടുത്ത് ജനകീയ പങ്കാളിത്തത്തോടെ റോഡ്‌ ടാറിംഗ്.

കൂവപ്പള്ളി:പാറത്തോട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍പെട്ട കൂവപ്പള്ളി-തുരുത്തിപ്പടവ്,തുരുത്തിപടവ്-പമ്പ്‌ഹൌസ് ,തുരുത്തിപടവ് -ആലംപരപ്പ് റോഡുകള്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും നടക്കുവാന്‍ പറ്റാത്ത നിലയില്‍ തകര്‍ന്നു കിടക്കുകയായിരുന്നു.ഓട്ടോറിക്ഷക്കാര്‍ ഈ വഴി വരാത്തത് ജനജീവിതം ദുസ്സഹമാക്കി.ഓട്ടോ യുണിയന്‍ തൊഴിലാളികള്‍ പോസ്റ്ററൊട്ടിച്ചും അധികാരികള്‍ക്ക് പരാതികള്‍ കൊടുത്തും മടുത്ത അവസ്ഥയില്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് കൊച്ചുപുര മുന്‍കൈ എടുത്ത് നാട്ടുകാരോടും ഫാക്ടറി ഉടമകളോടും തുക പിരിച്ചെടുത്ത് ജനകീയ പങ്കാളിത്തത്തോടെ 1674000 രൂപയുടെ ടാറിംഗ് ഈ മേഖലകളില്‍ നടപ്പിലാക്കി വരികയാണ്.ജനകീയ പങ്കാളിത്തത്തോടെ വാര്‍ഡിലെ വികസന പ്രവത്തികള്‍ നടപ്പിലാക്കി […]

തുക അനുവദിച്ചു.

കൂവപ്പള്ളി:പതിനൊന്നാം വാര്‍ഡില്‍ നാലു കുഴല്‍കിണറുകള്‍ക്ക് മന്ത്രി പി ജെ ജോസഫ്‌ സ്പെഷ്യല്‍ ഓര്‍ഡര്‍ മുഖേന തുക അനുവദിച്ചു.മൈനര്‍ ഇറിഗേഷനില്‍ സംരക്ഷണഭിത്തി കെട്ടുന്നതിനു മുപ്പതു ലക്ഷം രൂപയും തന്റെ ശ്രമഫലമായി അനുവദിച്ചു കിട്ടിയെന്നു വാര്‍ഡ്‌ മെമ്പര്‍ ശ്രീ ജോസ് കൊച്ചുപുര അറിയിച്ചു.

കുടിവെള്ള ക്ഷാമം തീര്‍ക്കാന്‍ മഴവെള്ള സംഭരണി

പാറത്തോട്: വരള്‍ച്ചയെ വരും കാലങ്ങളില്‍ അതിജീവിക്കാന്‍ പാറത്തോട്ടില്‍ മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നു. പദ്ധതി ഉദ്ഘാടനം ഗവ.ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍.അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. മഴകേന്ദ്രവും ജലശ്രീയും മഴവെള്ളസംഭരണത്തിന്റെ സാങ്കേതിക വിദ്യ വിവരിച്ച് സെമിനാര്‍ നടത്തി. ആദ്യഘട്ടത്തില്‍ 300 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 10000 ലിറ്റര്‍ ശേഷിയുള്ള ഫെറോസിമന്റ് ടാങ്കുകളാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണങ്ങളുടെ മേല്‍നോട്ടം മഴകേന്ദ്രത്തിനാണ്.

പാലപ്ര പള്ളിയില്‍ തിരുനാള്‍

പാറത്തോട്: പാലപ്ര വിമലമാതാ പള്ളിയില്‍ പരിശുദ്ധകന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളിന് തുടക്കമായി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പഴൂമല, വില്ലന്‍ചിറ എന്നിവിടങ്ങളില്‍ നിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയിലേക്ക്, 4.30ന് വിശുദ്ധകുര്‍ബാന – ഫാ. ബിജോ മേപുറത്ത് സിഎസ്എസ്ആര്‍, 6.30ന് ചിറ പന്തലിലേക്ക് പ്രദക്ഷിണം, പ്രസംഗം – ഫാ. ബിനോയി ഉപ്പുമാക്കല്‍ സിഎസ്എസ്ആര്‍. നാളെ രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന, 4.30ന് തിരുനാള്‍കുര്‍ബാന – ഫാ. ടൈറ്റസ് ഒഎഫ്എം, പ്രസംഗം – ഫാ. തോമസ് മറ്റമുണ്ടയില്‍, ഏഴിന് കുടുംബകൂട്ടായ്മകളുടെ […]

ഭാരവാഹികള്‍

ഇടക്കുന്നം: ഇടക്കുന്നം പൌരസമിതിയുടെ ഭാരവാഹികളായി എം.യു. നാസര്‍ – പ്രസിഡന്റ്, രാജപ്പന്‍ – വൈസ് പ്രസിഡന്റ്, രാജു ജോസഫ് നടൂപ്പറമ്പില്‍ – സെക്രട്ടറി, ജയിംസ് കൊടിപ്ളാക്കല്‍ – ജോയിന്റ് സെക്രട്ടറി, റെജി കുഴിവേലി – ട്രഷറര്‍, ഷൈജു ഇലവനാക്കുഴി, ഷാജി വടക്കേവീട്, സോമന്‍ മണലേല്‍, റഹിം പുത്തന്‍പ്ളാക്കല്‍, നാസര്‍ മഠത്തില്‍ – കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.

പാറത്തോട്ടില്‍ ജോളി ഡൊമിനിക് വൈസ് പ്രസിഡന്റ്

  പാറത്തോട്: ഇന്നലെ പഞ്ചായത്തില്‍ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോളി ഡൊമിനിക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ ബിന്‍സി സുബിനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ ജോളി ഡൊമിനിക്കിന് പതിനഞ്ചും ബിന്‍സി സുബിന് നാല് വോട്ടുകളും ലഭിച്ചു. യുഡിഎഫിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസിലെ തന്നെ ലിസമ്മ ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വനിതാ കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റാണ്. ലാല്‍ തോമസാണ് ഭര്‍ത്താവ്. മക്കള്‍: എബി, ഫെബി.

കോളജ് യൂണിയന്‍ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് യൂണിയന്‍ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ സാബിച്ചന്‍ കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. മാനേജര്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രഫ. വി.എ. ഇമ്മാനുവേല്‍, സ്റാഫ് അഡ്വൈസര്‍ പ്രഫ. എന്‍.സി. ജേക്കബ്, സ്റാഫ് അസോസിയേഷന്‍ സെക്രട്ടറി പ്രഫ. ഷീല കുഞ്ചെറിയ, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് സെക്രട്ടറി ജേക്കബ് ടി, വൈസ് ചെയര്‍മാന്‍ മെര്‍ളി ടോം എന്നിവര്‍ പ്രസംഗിച്ചു.

പാറത്തോട് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടസമുച്ചയം നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

  പാറത്തോട്: അക്കമ്മ ചെറിയാന് പാറത്തോട് പഞ്ചായത്ത് നല്‍കിയത് ഉചിതമായ അംഗീകാരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാറത്തോട് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടസമുച്ചയം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാറത്തോട് പഞ്ചായത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലവും കെട്ടിടവും സൌജന്യമായി നല്‍കിയ സ്വാതന്ത്യ്ര സമരസേനാനി അക്കമ്മ ചെറിയാന്റെ നാമഥേയത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുവാനുള്ള ഭരണസമിതിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. കൂടുതല്‍ അധികാരവും ഫണ്ടും പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് എല്ലാ സൌകര്യങ്ങളോടുംകൂടിയ ഓഫീസ് കെട്ടിടം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. […]

സ്വീകരണം നല്കി

പാലമ്പ്ര: ചാന്ദാ രൂപത ബിഷപ് മാര്‍ വിജയാനന്ദ് നെടുമ്പുറത്തിന് പാലമ്പ്ര ഗത്സമേന്‍ പള്ളിയില്‍ സ്വീകരണം നല്കി. രാവിലെ ഏഴിന് പള്ളിയിലെത്തിയ ബിഷപ് വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി. തുടര്‍ന്ന് ചാന്ദാ രൂപതയിലെ മിഷന്‍ പ്രവര്‍ത്തങ്ങളെക്കുറിച്ചും മറ്റും ഇടവകാംഗങ്ങളുമായും യുവദീപ്തി പ്രവര്‍ത്തകരുമായി സംസാരിച്ചു. ഇടവക വികാരി ഫാ. ബോബി വടയാറ്റുകുന്നേല്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

നിക്ഷേപ സമാഹരണം; ലക്ഷ്യം കവിഞ്ഞു

പാറത്തോട്: സര്‍വീസ് സഹകരണ ബാങ്ക് 2012-13 വര്‍ഷത്തെ നിക്ഷേപ സമാഹരണത്തില്‍ 2.5 കോടിയിലധികം രൂപ സമാഹരിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കി. നിക്ഷേപ സമാഹരണത്തില്‍ സഹകരിച്ച നിക്ഷേപകര്‍, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സഹകാരികള്‍ എന്നിവര്‍ക്ക് ബാങ്ക് പ്രസിഡന്റ് അഡ്വ. എന്‍.ജെ. കുര്യാക്കോസ്, സെക്രട്ടറി പി.എം. മുഹമ്മദ് കബീര്‍ എന്നിവര്‍ നന്ദി അറിയിച്ചു.

അനുശോചിച്ചു

പാറത്തോട്: ഡല്‍ഹി സംഭവത്തിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷാ നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വനിതാകോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ്സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോളി ഡൊമിനിക് അധ്യക്ഷതവഹിച്ചു.

പരിക്കേറ്റു

മുണ്ടക്കയം: കൊല്ലം-തേനി ദേശീയപാതയില്‍ മരുതുംമൂടിനു സമീപം ബൈക്കിനു പിന്നില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനു പരിക്കേറ്റു. പരിക്കേറ്റ പാറത്തോട് പൂവത്തോലിയില്‍ ജോസുകുട്ടി സെബാസ്റ്യനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരണാനന്തര അവയവദാന ബോധവത്കരണം

മുക്കാലി: മുക്കാലി പബ്ളിക് ലൈബ്രറി ആന്‍ഡ് ഡിസി കിഴക്കേമുറി വായനശാല പ്രവര്‍ത്തകരോടും ഗ്രാമനിവാസികളോടുമൊപ്പം ചേര്‍ന്ന് കോരുത്തോട് സി. കേശവന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികള്‍ നടത്തിയ മരണാനന്തര അവയവദാന ബോധവത്കരണവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോടൊപ്പം നടത്തിയ പെന്‍ഷന്‍ അദാലത്തും ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ഇരുപത്തഞ്ചോളം പേര്‍ അവയവദാനത്തിന് തയാറായി സമ്മതപത്രം സമര്‍പ്പിച്ചു.

മേരിക്യൂന്‍സ് മിഷന്‍ ആശുപത്രിയില്‍ പുതിയ ബ്ളോക്കുകളുടെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി: ഇരുപത്താറാം മൈല്‍ മേരിക്യൂന്‍സ് മിഷന്‍ ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച ബ്ളോക്കുകളുടെ ഉദ്ഘാടനം നടന്നു. ഇന്നലെ ഉച്ചകഴിഞ്ഞ്സി എംഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസുകുട്ടി പടിഞ്ഞാറേപ്പീടികയില്‍ സിഎംഐ പുതിയ ബ്ളോക്കുകളുടെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. ആരോഗ്യമേഖലയെ വാണിജ്യവത്കരിക്കരുതെന്നും വേദനിക്കുന്നവര്‍ക്കും സാധരണക്കാര്‍ക്കും ആശ്വാസംപകരുന്ന ആതുരാലയങ്ങളായി ചികിത്സാലയങ്ങളെ മാറ്റണമെന്നും ധനകാര്യ മന്ത്രി കെ.എം. മാണി. കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈല്‍ മേരിക്യൂന്‍സ് മിഷന്‍ ആശുപത്രി ബ്ളോക്ക് ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പണമില്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും ചികിത്സ നിഷേധിച്ചുകൂടാ. […]

ധര്‍ണ നടത്തി

പാറത്തോട്: റബര്‍ വിലയിടിവിനെതിരേ കേരള കോണ്‍ഗ്രസ്-എം പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, തോമസ് കട്ടയ്ക്കല്‍, അഡ്വ. സാജന്‍ കുന്നത്ത്, ഡയസ് കോക്കാട്ട്, ജോളി മടുക്കക്കുഴി, സിബി ശൌര്യാംകുഴി, ബിജോ കുറ്റുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

പുറത്താക്കി

  പാറത്തോട്: കേരള കോണ്‍ഗ്രസ്-എം പാറത്തോട് മണ്ഡലം കൂവപ്പള്ളി 11ാം വാര്‍ഡ് പ്രസിഡന്റ് പി.കെ. ഷാജഹാന്‍ പുത്തന്‍പ്ളാക്കലിനെ പ്രസിഡന്റു സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി മണ്ഡലം പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം അറിയിച്ചു.

. സെന്റ് ഡൊമിനിക്സില്‍ ക്രിസ്മസ് മരം നട്ടു

കാഞ്ഞിരപ്പള്ളി: മരണസംസ്കാരത്തിന്റെ ബദല്‍ രൂപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രപഞ്ചസൌന്ദര്യത്തിനു ഹരിതസമൃദ്ധിയുടെ തണലാകാന്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ വിദ്യാര്‍ഥികള്‍ കൈകോര്‍ക്കുന്നു. കോളജിലെ എന്‍എസ്എസ് ക്യാമ്പിനോടനുബന്ധിച്ചാണു ക്രിസ്മസ് മരം നട്ടുകൊണ്ടു ജീവന്റെ സംസ്കാരത്തിനു തുടക്കംകുറിച്ചത്. പ്രിന്‍സിപ്പല്‍ പ്രഫ.വി.എ. ഇമ്മാനുവലാണു കോളജില്‍ ക്രിസ്മസ് മരം നടീല്‍ പദ്ധതി ഉദ്ഘാടനംചെയ്തത്. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സ് പ്രഫ.റോണി കെ. ബേബി, പ്രഫ.മേരിക്കുട്ടി ജോസഫ്, മലയാള വിഭാഗം അധ്യാപിക സിസ്റര്‍ തെരേസ് ആലഞ്ചേരി എസ്എബിഎസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൌഷാദ് ഇല്ലിക്കല്‍, യൂണിയന്‍ നേതാക്കളായ സാവിച്ചന്‍, […]

ഭൂമിത്ര സേനാ ക്ളബ്ബ്

കാഞ്ഞിരപ്പള്ളി: കേരള സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ളൈമറ്റ് ചെയ്ഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിത്ര സേന ക്ളബ്ബിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വി.എ. ഇമ്മാനുവേലിന്റെ അധ്യക്ഷതയില്‍ ജില്ലാ ട്രോപ്പിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍ നിര്‍വഹിച്ചു. ഫസിലിറ്റി ഇന്‍ ചാര്‍ജ് ഡോ. ജോജോ ജോര്‍ജ് ആമുഖ പ്രഭാഷണം നടത്തി.

പാറത്തോട്ടില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ്

പാറത്തോട്: പഞ്ചായത്തില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അനുവദിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും ചീഫ് വിപ്പ് പി.സി. ജോര്‍ജിനെയും പാറത്തോട് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്റെ നേതൃത്വത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിന്റെ രണ്ടാമത്തെ നിലയാണ് ഓഫീസ് പ്രവര്‍ത്തനത്തിന് വിട്ടുനല്‍കുവാന്‍ ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്.

കാട്ടുപന്നി ഓടിച്ചു; കുഴിയില്‍ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

പാറത്തോട്: കാട്ടുപന്നി ഓടിച്ചതിനെ തുടര്‍ന്ന് കുഴിയില്‍ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പാറത്തോട് പഞ്ചായത്തംഗം കെ.പി.സുശീലന്റെ ഭാര്യ സീന(30)യ്ക്കാണ് പരിക്ക്. ഇവരെ 26-ാം മൈലിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വേങ്ങന്താനം എസ്റ്റേറ്റ് ഭാഗത്ത് വിറക് ശേഖരിക്കാന്‍ പോയതായിരുന്നു സീന. കാട്ടുപന്നി ഓടിച്ചതിനെ തുടര്‍ന്ന് കുഴിയില്‍ വീണ സീനയുടെ കാല് ഒടിഞ്ഞു.

കുളപ്പുറത്ത് ബസ്സപകടം.

കുളപ്പുറം;ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സ്‌ കുളപ്പുരത് അപകടത്തില്‍ പെട്ടൂ.ആന്ധ്രയിലെ വിജയവാടയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂര്‍ എത്തി അവിടെനിന്നും ശബരിമലയ്ക്ക് പുറപ്പെട്ട 35 അംഗ സംഘം സഞ്ചരിച്ച കോളിന്‍ എയര്‍ ബസ്സാണ് ഇന്നലെ അര്‍ദ്ധരാത്രി 12.00നു അപകടത്തില്‍പെട്ടത്. എതിരെകയറി വന്ന തമിഴ്നാട്‌ രജി.ഒമ്നീവാനിനു സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡ്‌ സൈഡില്‍ നിന്ന 11k.v ലൈനിന്റെ പോസ്റ്റില്‍ ഇടിച്ചു പോസ്റ്റ്‌ പിഴുതെറിയുകയായിരുന്നു,അപകടംനടന്നപ്പോള്‍ തന്നെ വൈദ്യുതി ബന്ധം വേര്‍പെട്ടത് മൂലം വന്‍ദുരന്തം ഒഴിവായി. ഇടത്കൈക്ക് പരിക്കേറ്റ ഡ്രൈവര്‍ പ്രവീണ്‍ (31)നെ മേരിക്യുന്‍സ് […]

മക്കള്‍ ഉപേക്ഷിച്ച വയോധികയ്ക്ക് കൈത്താങ്ങായി ഓട്ടോക്കാരും പഞ്ചായത്തംഗവും

പാറത്തോട് (കാഞ്ഞിരപ്പള്ളി): മക്കള്‍ ഉപേക്ഷിച്ച വയോധികയ്ക്ക് കൈത്താങ്ങായി ഓട്ടോ തൊഴിലാളികളും പഞ്ചായത്തംഗവും. കോരുത്തോട് അടുകല്ലേല്‍പ്പടി ആലയ്ക്കല്‍ കല്യാണി (82)ക്കാണ് ഓട്ടോക്കാരും പഞ്ചായത്തംഗം എന്‍.ജെ.കുര്യാക്കാസും തുണയായത്. പ്രായാധിക്യത്താല്‍ അസുഖബാധിതയായ കല്യാണി പാറത്തോട്ടിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആസ്പത്രിയില്‍ എത്തിയ കല്യാണിക്ക് രോഗികളുടെ കൂടെയെത്തിയവരാണ് മരുന്നുവാങ്ങി നല്‍കിയത്. തുടര്‍ന്ന് പോകാനിടമില്ലെന്ന് പറഞ്ഞ് ആസ്പത്രിയില്‍ തങ്ങിയ കല്യാണിക്ക് നഴ്‌സുമാര്‍ ആഹാരം നല്‍കി. പഞ്ചായത്തംഗം എന്‍.ജെ.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ അറിയിച്ചതിനനുസരിച്ച് കാഞ്ഞിരപ്പള്ളി എസ്‌ഐ ടി.എസ്.ശിവകുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി കല്യാണിയെ […]

റോഡില്‍ മാലിന്യം തള്ളി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ഇടക്കുന്നം: മുക്കാലി റോഡില്‍ കൃഷ്ണവിലാസം ഭാഗത്ത് മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ഒരുമാസത്തിലേറെയായി മേഖലയിലെ റോഡുകളില്‍ മാലിന്യം തള്ളുന്നത് പതിവാണ്. കഴിഞ്ഞദിവസം കൃഷ്ണവിലാസം ഭാഗത്ത് കോഴിക്കടയിലെയും കാറ്ററിങ് സ്ഥാപനത്തിലെയും മാലിന്യമാണ് തള്ളിയത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍.അപ്പുക്കുട്ടന്‍, കബീര്‍ മുക്കാലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മാലിന്യനിക്ഷേപം തടയാന്‍ ജാഗ്രതാസമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് വഴിവിളക്ക് സ്ഥാപിക്കും. നാട്ടുകാര്‍ മാലിന്യം റോഡരികില്‍ കുഴിച്ചുമൂടി.

അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് പാറത്തോടിന് നേട്ടത്തിന്റെ പടികയറ്റം

അണ്‍ഇക്കോണമിക് പട്ടികയില്‍ കുടുങ്ങി അടച്ചുപൂട്ടാനൊരുങ്ങിയ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂളിന് കായികമേളയില്‍ റണ്ണേഴ്സ് അപ്പ് ട്രോഫി. സ്വന്തം ഗ്രാമത്തില്‍നിന്ന് മാത്രമുള്ള 18 കുട്ടികളുമായി എത്തിയാണ് വിജയം കൊയ്തത്. 11ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളുമായി എത്തി 10 സ്വര്‍ണവും നാല് വെള്ളിയും 3 വെങ്കലവും ഉള്‍പ്പെടെ 17 മെഡലുകളാണ് സ്കൂള്‍ നേടിയത്. 1500, 3000 മീറ്റര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ഇനങ്ങളിലും ത്രോ, ഹര്‍ഡില്‍സ് ഇനങ്ങളിലും മികച്ച പ്രകടനം നടത്തിയാണ് ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂള്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. നിലവിലെ ചാമ്പ്യന്മാരായ […]

ശവസംസ്കാരം നടത്തി

31-ാം മൈല്‍ പുരയിടത്തില്‍ പി.വി. തോമസിന്റെ (റിട്ട. സബ്‌ ട്രഷറി ഓഫീസര്‍, പീരുമേട്‌ ) ഭാര്യയും കേരള കോണ്‍ഗ്രസ ്‌(പി.സി. തോമസ്‌ വിഭാഗം) ജില്ലാ പ്രസിഡന്റും ഇഞ്ചിയാനി സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റുമായ അഡ്വ. സോണി തോമസിന്റെ (നോട്ടറി, പൊന്‍കുന്നം ബാര്‍) മാതാവ്‌ ഏലിക്കുട്ടി തോമസ്‌ (67) ന്റെ ശവസംസ്കാരം വെളിച്ചിയാനി സെന്റ്‌ തോമസ്‌ പള്ളിയില്‍.  കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്കലിന്റെ മുഖ്യ കാര്മികത്തത്തില്‍ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍  നടത്തി. പ്രമുഖ വൈദികരും സന്യാസിനികളും ചടങ്ങില്‍ […]

80-ാം വയസ്സിലും ട്രാക്കില്‍ സ്വര്‍ണം കൊയ്ത് ജോണ്‍ മട്ടയ്ക്കല്‍

കാഞ്ഞിരപ്പള്ളി: പ്രായം തളര്‍ത്താതെ ജോണ്‍ മട്ടയ്ക്കല്‍ എന്ന റിട്ട. അധ്യാപകന്‍ ട്രാക്കില്‍ സ്വര്‍ണം കൊയ്യുന്നു. പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂളിലെ റിട്ട. അധ്യാപകനായ ജോണ്‍ മട്ടയ്ക്കല്‍ കഴിഞ്ഞ ദിവസം ചൈനയിലെ തായ്‌പേയി അരീനാ സ്റ്റേഡിയത്തില്‍ നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടം കൈവരിച്ചത്. 200 മീറ്റര്‍, 80 മീറ്റര്‍ ഹര്‍ഡില്‍സിലും 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലുമാണ് സ്വര്‍ണം നേടിയത്. 2010ല്‍ കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡോടെ സ്വര്‍ണം നേടി. തുടര്‍ച്ചയായ […]

പാറത്തോട്ടിലെ ഉറവിട മാലിന്യസംസ്‌കരണ പദ്ധതിക്ക് അനുമതി

പാറത്തോട്: പാറത്തോട് പഞ്ചായത്തില്‍ ഉറവിട മാലിന്യസംസ്‌കരണത്തിനായി 19.9 ലക്ഷം രൂപ ശുചിത്വ മിഷന്‍ അനുവദിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന്റെ ഒന്നാംഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ 1350 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് 50, മണ്ണിര കമ്പോസ്റ്റ് 250, പൈപ്പ് കമ്പോസ്റ്റ് 850, റിങ് കമ്പോസ്റ്റ് 200 എന്നീ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍.അപ്പുക്കുട്ടന്‍ പറഞ്ഞു. ഗുണഭോക്താക്കളെ ഗ്രാമസഭ തിരഞ്ഞെടുക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി സര്‍ക്കാര്‍, സ്‌കൂള്‍, അങ്കണ്‍വാടികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കും.

കരിങ്കുറ്റി നീര്‍ത്തട വികസന പദ്ധതി

ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം സമാപിച്ചു

പാറത്തോട്: ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമാപന സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. വി.എം.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍.പ്രഭാകരന്‍, കെ.രാജേഷ്, പി.ഷാനവാസ്, വി.സജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധിസമ്മേളനഭാരവാഹികള്‍: എ.ജി.അനില്‍ (പ്രസി.), കെ.സി.സോണി (വൈസ് പ്രസി.), വി.എന്‍.രാജേഷ് (വൈ.പ്രസി.), സുമി സജി (വൈ.പ്രസി.), വി.സജിന്‍ (സെക്ര.), വി.കെ.പ്രദീപ് (ജോ.സെക്ര.), എം.എന്‍.ബാബുക്കുട്ടന്‍ (ജോ.സെക്ര.), ബി.ആര്‍.അന്‍ഷാദ് (ജോ.സെക്ര.), ആര്‍.ധര്‍മ്മകീര്‍ത്തി (ട്രഷ.), സെക്രട്ടറിയേറ്റ് അംഗങ്ങള്‍. കെ.ആര്‍.ഷിനു, എം.ബി.ഗിരീഷ്‌കുമാര്‍, അജാസ്‌റഷീദ്. 30 അംഗ കമ്മിറ്റി രൂപവത്കരിച്ചു.

ചിപ്പിച്ചന്‍ വോളിബോള്‍ ട്രോഫി പൊന്‍കുന്നം സി.വൈ.എം.എ. ക്ക്

പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറി മൈതാനിയില്‍ നടന്ന ചിപ്പിച്ചന്‍ വോളിബോള്‍ മത്സരത്തില്‍ പൊന്‍കുന്നം സി.വൈ.എം.എ. ജേതാക്കളായി. ഫൈനലില്‍ കാഞ്ഞിരപ്പള്ളി മൈക്ക ടീമിനെ 2നെതിരെ 3 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഏറ്റവും നല്ല കളിക്കാരനായി സി.വൈ.എം.എ.യുടെ പ്രവീണിനെ തിരഞ്ഞെടുത്തു. സമാപനസമ്മേളനം ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആന്‍േറാ ആന്റണി എം.പി.സമ്മാനദാനം നടത്തി. ലൈബ്രറി പ്രസിഡന്റ് ടി.എ.സൈനിലു അധ്യക്ഷത വഹിച്ചു. എം.എന്‍.അപ്പുക്കുട്ടന്‍, അനിത ഷാജി, എന്‍.ജെ.കുര്യാക്കോസ്, പി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.

അഴിമതി മുക്ത സമൂഹത്തിനായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം-മന്ത്രി

ഇടക്കുന്നം (കാഞ്ഞിരപ്പള്ളി):അഴിമതിമുക്ത സമൂഹത്തിനായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അഭിപ്രായപ്പെട്ടു. ഇടക്കുന്നം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാര്‍ലമെന്ററി ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ വികസനത്തിനായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. പി.എച്ച് അബ്ദുള്‍ സലാം, എം.എന്‍.അപ്പുക്കുട്ടന്‍, നൗഷാദ് ഇല്ലിയ്ക്കല്‍, അനിത ഷാജി, സോഫി ജോസഫ്, സാജന്‍കുന്നത്ത്, വിന്‍സി സുബിന്‍, എന്‍.ജെ.കുര്യക്കോസ്, ഷാജി ബി.ജലീല്‍, റസീന മുഹമ്മദ്കുഞ്ഞ്, പി.ഐ.ഷാഹുല്‍ഹമീദ്, രതി പ്രസന്നന്‍, […]

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം: പാറത്തോട്ടില്‍ സമാന്തര കമ്മിറ്റി

പാറത്തോട്(കാഞ്ഞിരപ്പള്ളി): പാറത്തോട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്സില്‍ സമാന്തര കമ്മിറ്റി നിലവില്‍ വന്നു. ഒരുപറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കള്‍ച്ചറല്‍ ഫോറത്തിനു രൂപം കൊടുത്തു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റും കിലെ ചെയര്‍മാനുമായ ഫിലിപ്പ് ജോസഫാണ് ഫോറം ഉദ്ഘാടനം ചെയ്തത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസ് ആന്റണി പ്രസിഡന്റും പി.എം. തമ്പിക്കുട്ടി ജനറല്‍ സെക്രട്ടറിയുമായി ഏഴംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കള്‍ച്ചറല്‍ ഫോറത്തിന്റെ വാര്‍ഡ്, മേഖലാകമ്മിറ്റികള്‍ ഉടന്‍ രൂപവത്കരിക്കുമെന്നും ഫോറം ഭാരവാഹികള്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പാറത്തോട് […]

പാറത്തോട്ടില്‍ കോണ്‍ഗ്രസ്‌ല്‍ ഗ്രൂപ്പ്‌ പോര് ശക്തം ആകുന്നു

ആദ്യ ഫല പെരുന്നാള്‍

ഇടക്കുന്നം: സെന്റ്‌ തോമസ്‌ സി എസ് ഐ ഇടവകയുടെ ആദ്യ ഫല പെരുന്നാള്‍ ഇന്നും നാളെയും നടക്കും .സി എസ് ഐ മധ്യ കേരള മഹായിടവക ട്രെഷെര്‍ റവ ഡാനിയേല്‍ ജോര്‍ജ് ,ഇടവക പാട്ടകാരന്‍ റവ ദിനേഷ് ബാബുവും ആരാധനക്ക് നേതൃതം നല്‍കും

പുളിമൂട് ഭാഗത്തെ ട്രാന്‍സ്‌ഫോര്‍മര്‍ തിങ്കളാഴ്ച പ്രവര്‍ത്തനക്ഷമമാക്കും

പാറത്തോട്: പാറത്തോട് പഞ്ചായത്തിലെ പുളിമൂട് ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു. പാറത്തോട്-പുളിമൂട് 11 കെ.വി. ലൈനും ട്രാന്‍സ്‌ഫോര്‍മറും തിങ്കളാഴ്ച 10ന് ചാര്‍ജ് ചെയ്യും. 1.25 കിലോമീറ്റര്‍ ദൂരത്തിലാണ് 11 കെ.വി. വലിച്ചിരിക്കുന്നത്. മേഖലയിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു.

പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബമേള. കെ ജെ തോമസ്‌ കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും

പാറത്തോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പാറത്തോട് യൂണിറ്റിന്റെ കുടുംബമേള 30ന് പാറത്തോട് പെന്‍ഷന്‍ ഭവനില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍.അപ്പുക്കുട്ടന്‍ മേള ഉദ്ഘാടനം ചെയ്യും. കെ.ജെ.തോമസ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. ജോസഫ് മൈലാടി മുഖ്യപ്രഭാഷണം നടത്തും.

ദിദ്ദിന പഠന ക്യാമ്പ്‌

ഇടക്കുന്നം :വികസന കാരിയത്തില്‍ മുസ്ലിം ലീഗിന്റെ പങ്ക് എല്ലാ കാലത്തും നിസ്തുലവും മാതൃകാപരവും ആണെന്ന് ചീഫ് വിപ്പ് പി സി ജോര്ജ് പറഞ്ഞു.മുസ്ലിം ലിഗ് പൂഞ്ഞാര്‍ നിയോജകമണ്ഡലം ദിദ്ദിന പഠന ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ്‌ പി എം ഷരിഫ് ക്യാമ്പ്‌ ഉള്ഖാടനം ചെയ്തു

മാലിന്യശേഖരത്തില്‍ എരുമക്കിടാവിന്റെ ജഡം; ഡി.വൈ.എഫ്.ഐ പാത ഉപരോധിച്ചു

26-ാം മൈല്‍ (കാഞ്ഞിരപ്പള്ളി):തീര്‍ഥാടന പാതയായ കാഞ്ഞിരപ്പള്ളി -എരുമേലി പാതയില്‍ ഒന്നാം മൈലിന് സമീപം മാലിന്യ നിക്ഷേപത്തില്‍ വളര്‍ച്ചയെത്താത്ത എരുമക്കിടാവിന്റെ ജഡം. പാതയോരത്ത് ഇരുവശവും റബര്‍ തോട്ടമുള്ള ഭാഗത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യ നിക്ഷേപത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍പാത 10 മിനുട്ടുനേരം ഉപരോധിച്ചു. കാഞ്ഞിരപ്പള്ളി എസ്.ഐ. ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി മാലിന്യനിക്ഷേപം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ ത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു. പട്ടിമറ്റം, കുളപ്പുറം യൂണിറ്റുകളാണ് ഉപരോധം നടത്തിയത്. പഞ്ചായത്തംഗം കെ.എസ്.സുരേന്ദ്രന്‍, നേതാക്കളായ നിസാം സിദ്ധിഖ്, […]

പാറത്തോട് വോളി 28 മുതല്‍

പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് 28 മുതല്‍ നവംബര്‍ നാലുവരെ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. അപ്പുക്കുട്ടന്‍ മത്സരം ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആന്‍േറാ ആന്റണി എം.പി. സമ്മാനദാനം നിര്‍വഹിക്കും.

വികസനത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക് മാതൃകാപരം – പി.സി.ജോര്‍ജ്

ഇടക്കുന്നം:വികസനപ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗിന്റെ പങ്ക് മാതൃകാപരമാണെന്ന് ഗവണ്‍മെന്റ് ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. മുസ്‌ലിംലീഗ് പൂഞ്ഞാര്‍ മണ്ഡലം ദ്വിദിനപഠനക്യാമ്പില്‍ ഇടക്കുന്നത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പ് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജലാല്‍ പൂതക്കുഴി, കബീര്‍ മുക്കാലി, കെ.എ.മുഹമ്മദ് അഷറഫ്, സി.പി.ബാസിത്, കെ.പി.ഷാഹുല്‍ ഹമീദ്, അജ്മല്‍ എ. കബീര്‍, ഷാജിദ ജലീല്‍, പി.ഐ.റഫീഖ്, ഷാഹുല്‍, ടി.സി.ഷാജി എന്നിവര്‍ സംസാരിച്ചു.

പഴുമല സര്‍പ്പക്കാവില്‍ പൂജയും തളിച്ചുകൊടയും

പഴുമല(പാറത്തോട്): പഴുമല സര്‍പ്പക്കാവില്‍ കൂത്താട്ടുകുളം കടമ്പനാട്ടില്ലം കെ.എസ് .ബാലചന്ദ്രന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ 27 ന് നൂറുംപാലും, തളിച്ചുകൊട എന്നീ വിശേഷാല്‍ പൂജകള്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പാറത്തോട് വോളി

പബ്ലിക് ലൈബ്രറിയുടെ ആഭിമുഹ്യത്തില്‍ വോളി ബോള്‍ ടൂര്‍ണമെന്റ് 28 മുതല്‍ നബെമ്ബെര്‍ 4 വരെ നടക്കും . 28 നു ഉച്ചകഴിഞ്ഞ് നാലിന് നടക്കുന്ന മത്സ്സരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ m .n അപ്പുക്കുട്ടന്‍ ഉല്ഖാടെനം ചെയ്യും .നവെമ്ബെര്‍ 4 നു നടക്കുന്ന പൊതുസമ്മേളനം പി.സി . ജോര്‍ജ് ഉള്ഖാടനം ചെയ്യും . ആന്റോ ആന്റണി എം .പി സമ്മാനദാനം നിര്‍വഹിക്കും .

കേരള കോണ്‍ഗ്രസ്‌ പാറത്തോട് മണ്ഡലം കണ്‍വെന്‍ഷന്‍

കേരള കോണ്‍ഗ്രസ്‌ പാറത്തോട് മണ്ഡലം കണ്‍വെന്‍ഷന്‍

ഡി.വൈ.എഫ്.ഐ. സമ്മേളനം

പാറത്തോട്:ഡി.വൈ.എഫ്.ഐ. പാറത്തോട് പഞ്ചായത്ത് സമ്മേളനം സമാപിച്ചു. എല്‍.സി.സെക്രട്ടറി പി.ഐ.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. വി.വി.സജീവ് അധ്യക്ഷത വഹിച്ചു. ബോബന്‍ ജോണ്‍സണ്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും വി.സജിന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി.കെ.കരുണാകരപിള്ള, വി.എം.ഷാജഹാന്‍, വി.എന്‍.രാജേഷ്, പി.കെ.സുധീര്‍, എം.എസ്.ബാബുക്കുട്ടന്‍, പി.കെ.പ്രദീപ്, പി.കെ.ബാലന്‍, കെ.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മാര്‍ട്ടിന്‍ തോമസ് (പ്രസി.), വി.വി.സജീവ് (വൈസ് പ്രസി.), വി.ജെ.സതീഷ് (സെക്ര.), പി.ഐ.അനസ് (ജോ.സെക്ര.), ബോബന്‍ ജോണ്‍സന്‍(ട്രഷ).

പി സി ജോര്‍ജിനെ വെല്ലുവിളിച്ചവരെ മണ്ഡലം കണ്‍വന്‍ഷനില്‍നിന്ന് ഒഴിവാക്കി

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് എമ്മിലെ ഗ്രൂപ്പ്യുദ്ധം മൂര്‍ച്ഛിക്കുന്നു. പാര്‍ടി വൈസ്ചെയര്‍മാന്‍ പി സി ജോര്‍ജിനെതിരെ കലാപമുയര്‍ത്തിയ രണ്ടുപേരെ മണ്ഡലം കണ്‍വന്‍ഷനില്‍നിന്ന് ഒഴിവാക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാറത്തോട്ടില്‍ നടക്കുന്ന് മണ്ഡലം കണ്‍വന്‍ഷനില്‍നിന്ന് സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാസെക്രട്ടറി ജോസ് കൊച്ചുപുര എന്നിവരെയാണ് ഒഴിവാക്കിയത്.മണ്ഡലത്തിലെ നേതാക്കന്മാരാണ് ഇരുവരും. പാര്‍ടി ചെയര്‍മാന്‍ കെ എം മാണി, പി സി ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വക്കച്ചന്‍ മറ്റത്തില്‍, ഡോ. എന്‍ ജയരാജ് എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കൂവപ്പള്ളിയില്‍ നടന്ന […]

കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനം

പാറത്തോട്:കോണ്‍ഗ്രസ് (ഐ) പാറത്തോട് മണ്ഡലം പ്രവര്‍ത്തക സമ്മേളനം നടത്തി. മുന്‍ എ.ഐ.സി.സി അംഗം കെ.എസ്.സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. സിസിലിക്കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. സഫറുള്ളാഖാന്‍ , പി.എം.തമ്പിക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് റോണി കെ.ബേബി, പ്രകാശ് പുളിക്കന്‍, ഉണ്ണി പ്ലാത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

അനുമോദന യോഗം

കൂവപ്പള്ളി ബാങ്ക് അവിശ്വാസ നോട്ടീസ്; വ്യക്തിവൈരം തീര്‍ക്കാനെന്ന് പ്രസിഡന്റ്

കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനു പിന്നില്‍ വ്യക്തി വൈരം തീര്‍ക്കാനുള്ള ബാഹ്യശക്തികളുടെ ശ്രമമാണെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. രാഷ്ട്രീയ സദാചാരം ലംഘിച്ചുള്ള ഇത്തരം നടപടി ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം എടുത്തിട്ടുള്ള തീരുമാനങ്ങളെല്ലാം ഐകകണേ്ഠ്യനയാണ്. കഴിഞ്ഞ നാലുവര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ വസ്തുതാപരമല്ല. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പ്രസിഡന്റ് വെല്ലുവിളിച്ചു. ബാങ്കിന്റെ ഓഹരി ഉടമകളെയും […]

സ്‌നേഹത്തിന്റെ വാതില്‍ തുറന്നു; നിമിഷയും കുടുംബവും പുതിയ വീട്ടിലേക്ക്

പാറത്തോട്:നാട്ടുകാര്‍ സ്‌നേഹത്തിന്റെ വാതില്‍ തുറന്നു. നിമിഷയും കുടുംബവും പുതിയ വീട്ടില്‍ എത്തി. വാഹനാപകടത്തില്‍ കാലൊടിഞ്ഞ ഒമ്പത് വയസ്സുകാരി നിമിഷയുടെ വീടെന്ന സ്വപ്നം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഫലമായി. വീടിന്റെ താക്കോല്‍ കോളേജ് മാനേജര്‍ ഫാ. ജോര്‍ജ്ജ് ആലുങ്കല്‍ നിമിഷയ്ക്ക് നല്‍കി. സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍ നിമിഷയ്ക്ക് നല്‍കി.

ആയില്യം പൂജ

ചേനപ്പാടി: ചേനപ്പാടി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആയില്യം പൂജ 11ന് നടക്കും. സര്‍പ്പപൂജ, നൂറുംപാലും സമര്‍പ്പണം, പ്രസാദമൂട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ പി.കെ. വാസവന്‍നായര്‍ അറിയിച്ചു. ഇടക്കുന്നം: ചെറുവള്ളിക്കാവില്‍ കന്നിമാസ ആയില്യം പൂജ ഒക്ടോബര്‍ 11ന് രാവിലെ 11ന് നടക്കും. മേല്‍ശാന്തി അഭിലാഷ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

പൊടിമറ്റം: കാറും 407 ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രികരായ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മല്ലപ്പള്ളി തൂശനാട്ട് ഇസ്മയില്‍(49), ഭാര്യ ബീന(42), മക്കളായ ഫാത്തിമ(18), സുല്‍ത്താന(13), ആസിയ(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ 26-ാം മൈല്‍ സ്വകാര്യആസ്​പത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് 3.45ന് ദേശീയപാതയില്‍ പറത്തോട് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വളവിലാണ് അപകടം. മല്ലപ്പള്ളിയിലേക്ക് വന്ന കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

പൈക്ക കായികമേളയില്‍ കോരുത്തോട് ജേതാക്കള്‍

പാറത്തോട്: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പൈക്ക കായികമേളയില്‍ കോരുത്തോട് പഞ്ചായത്ത് ഒന്നാംസ്ഥാനത്ത് എത്തി. പാറത്തോട് പഞ്ചായത്ത് രണ്ടാംസ്ഥാനവും എരുമേലി പഞ്ചായത്ത് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിയ്ക്കല്‍ മേള ഉദ്ഘാടനംചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. സെന്റ് ഡൊമിനിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്മാനുവല്‍, അഡ്വ. സാജന്‍ കുന്നത്ത്, പി.ജി. പ്രകാശ്, പൊന്നമ്മ ശശി, വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.യു. അബ്ദുള്‍കരീം, സക്കീര്‍ ഹുസൈന്‍, പ്രവീണ്‍ തര്യന്‍ എന്നിവര്‍ […]

കുഞ്ഞുനിമിഷയ്ക്ക് വീടായി

പാറത്തോട്  : വാഹനാപകടത്തില്‍ കാലുകള്‍ക്ക് പരിക്കേറ്റ ഒന്‍പതു വയസ്സുകാരി നിമിഷയ്ക്ക് പുതിയ വീടൊരുങ്ങി. നിമിഷ സഹായനിധിയിലൂടെ സ്വരൂപിച്ച തുകകൊണ്ട് പാറത്തോട്ടില്‍ അഞ്ചുസെന്റ് സ്ഥലം വാങ്ങിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ്, കുട്ടിക്കാനം മരിയന്‍ കോളേജുകളിലെ എന്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ രണ്ടുമുറിയും ഹാളും അടുക്കളയുമുള്ള വീട് പണിതു. വീടിന്റെ താക്കോല്‍കൈമാറ്റം തിങ്കളാഴ്ച സെന്റ് ഡൊമനിക്‌സ് കോളേജ് മാനേജര്‍ ഫാ.ജോര്‍ജ് ആലുങ്കല്‍ നിര്‍വഹിക്കും. സ്ഥലത്തിന്റെ ആധാരം പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍.അപ്പുക്കുട്ടന്‍ നിമിഷയ്ക്ക് നല്‍കും. 2011 നവംബറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പര്‍ […]

അധ്യാപക ഒഴിവ്

ഇടക്കുന്നം:ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ 24 ന് 11 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

തൊഴില്‍രഹിത വേതന വിതരണം

പാറത്തോട്:പഞ്ചായത്തിലെ തൊഴില്‍രഹിതവേതന വിതരണം 6, 7, 10 തിയ്യതികളില്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കും.

സാമൂഹികപ്രതിബദ്ധത തെളിയിച്ച അധ്യാപകന് സര്‍ക്കാരിന്റെ അംഗീകാരം

കൂവപ്പള്ളി: സാമൂഹികപ്രതിബദ്ധത തെളിയിച്ച അധ്യാപകന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം. കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ ഭൗതികശാസ്ത്ര അധ്യാപകനു  ബാബു റ്റി.ജോണിനാണ് സര്‍ക്കാരിന്റെ ഈ അംഗീകാരം. വിദ്യാലയത്തിലൂടെ സമൂഹനന്മയെന്ന സന്ദേശത്തിലൂന്നി പാഠ്യവിഷയങ്ങളെ സാഹചര്യങ്ങളുമായി കോര്‍ത്തിണക്കിയ അധ്യാപനശൈലിക്കാണ് അംഗീകാരം. ബാബു.റ്റി.ജോണ്‍ കണയങ്കവയല്‍ സ്വദേശിയാണ്. ഇപ്പോള്‍ എരുമേലിയിലാണ് താമസം. ഹാബിറ്റാറ്റിന്റെ സംസ്ഥാന പ്രസിഡന്റും പാരിസ്ഥിതികവിഷയങ്ങളില്‍ തത്പരനുമായ ബാബു.റ്റി.ജോണിന് 2001ലെ മികച്ച ഊര്‍ജസംരക്ഷണ ക്ലബ്ബ് കോ-ഓര്‍ഡിനേറ്ററായി സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല രസതന്ത്ര റിസോഴ്‌സ് ഗ്രൂപ്പിന്റെ സമഗ്ര […]

ശ്രീകൃഷ്ണജയന്തി

ഇടക്കുന്നം: ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തില്‍ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഞായറാഴ്ച പതാകാദിനം ആചരിച്ചു. വിവേകാനന്ദ ബാലഗോകുലം, തറകെട്ടിമരുത് അയ്യപ്പക്ഷേത്രം, മുക്കാലി എസ്.എന്‍.ഡി.പി. യോഗം എന്നിവയുടെ ആഭിമുഖ്യത്തിലാണ് 8-ാം തിയ്യതി ശോഭായാത്ര.

പൊടിമറ്റം സെന്റ് മേരിസ്‌പള്ളിയില്‍ തിരുനാള്‍ സപ്തംബര്‍ ഒന്നുമുതല്‍

പൊടിമറ്റം:സെന്റ് മേരീസ് ഇടവകയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യാമറിയത്തിനെറ പിറവിത്തിരുനാളും സപ്തംബര്‍ 1 മുതല്‍ 8 വരെ നടത്തുമെന്ന് ഫാ.ഡാര്‍വിന്‍ വാലുമണ്ണേല്‍, സിസ്റ്റര്‍ എ.ഒ.സെലിന, സിസ്റ്റര്‍ ലിനറ്റ്, തങ്കമ്മ ചെമ്പ്‌ളായില്‍ എന്നിവര്‍ അറിയിച്ചു. 8 വരെ തിയ്യതികളില്‍ 1 മുതല്‍ 6 ന് ജപമാല, ദിവ്യബലി, നോമ്പുകാല പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.