PONKUNNAM NEWS

പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂളില്‍ വിജയദിനാഘോഷം നടത്തി

പൊന്‍കുന്നം: ശ്രേയസ് പബ്ലിക് സ്‌കൂളില്‍ 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിജയദിനാഘോഷം നടത്തി. വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. സാബു അംബാപുരം, പ്രിന്‍സിപ്പാള്‍ ഡോ. ബി. സന്തോഷ്, പി. റ്റി. എ പ്രസിഡന്റ് സിന്ധു എസ്. നായര്‍, സൂര്യാ സജീവ്, അനന്ദു എസ്. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചിട്ടി തട്ടിപ്പുകാരനെ പൊൻകുന്നത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

പൊൻകുന്നം ∙ ചിട്ടി തട്ടിപ്പു കേസിൽ പിടിയിലായ പ്രതിയെ പൊൻകുന്നത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ടൗണിൽ പ്രവർത്തിച്ചിരുന്ന കൽപ്പറ്റ ജനക്ഷേമ മാരുതി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ കൽപറ്റ ഗോകുലം വീട്ടിൽ സുശീൽകുമാർ (49)നെ ആണ് ഇന്നലെ പൊൻകുന്നം പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. സംസ്‌ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് നടത്തിയ ഇയാൾ കണ്ണൂരിൽ പിടിയിലായിരുന്നു. പൊൻകുന്നം ശാഖയിൽ ചിട്ടി ചേർന്ന വ്യക്‌തിയുടെ പണം തട്ടിയ പരാതിയിൽ അന്വേഷണത്തിനായാണ് ഇന്നലെ ഇയാളെ കസ്‌റ്റഡിയിൽ വാങ്ങിയത്. […]

ചിറക്കടവ് പഞ്ചായത്തിൽ വഴിവിളക്കുകൾ കൂട്ടത്തോടെ തകരാറിൽ ; മോഷണശല്യവും മാലിന്യനിക്ഷേപവും തകൃതിയിൽ

പൊൻകുന്നം∙ ചിറക്കടവ് പഞ്ചായത്തിൽ വഴിവിളക്കുകൾ കൂട്ടത്തോടെ തകരാറിൽ. മഴക്കാലമായതോടെ പ്രധാന ജംക്‌ഷനുകളിലെ വഴിവിളക്കുകൾ മിക്കവയും തകരാറിലായത് നാട്ടുകാരെ വലയ്ക്കുന്നു. ലക്ഷങ്ങൾ ചെലവിട്ട് സ്‌ഥാപിച്ച വഴിവിളക്കുകൾ തെളിയാതായതോടെ സന്ധ്യ മയങ്ങിയാൽ ഇരുളിന്റെ പിടിയിലമരുകയാണ് നാട്ടുവഴികൾ. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌ഥാപിച്ച സോഡിയം വേപ്പർ ലാമ്പുകൾ മാത്രമാണ് നഗരവാസികൾക്ക് ആശ്രയമാകുന്നത്. കെവിഎംഎസ് റോഡ്, കോയിപ്പള്ളി, ചെറുവള്ളി, കാരക്കാമറ്റം, വാളക്കയം, പടനിലം പ്രദേശങ്ങളിൽ വഴിവിളക്കുകൾ നോക്കുകുത്തികളായിട്ട് നാളുകൾ ഏറെയായി. ചിറക്കടവ് മണിമല റോഡിലും വഴിവിളക്കുകളിൽ പകുതിയും തെളിയുന്നില്ല. ഓരോ പദ്ധതി വർഷവും […]

ഉയരത്തിലേക്ക് പറക്കുവാൻ ശ്രമിക്കുന്ന അന്ധ വിദ്യാർത്ഥിയുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുന്നു

പൊന്‍കുന്നം: കാഴ്ചയുടെ സൗന്ദര്യം നുകരാന്‍ ഭാഗ്യം ലഭിച്ച ആരേയും അമ്പരപ്പിക്കുന്നതായിരുന്നു ജന്മനാ അന്ധനായ റിന്റുവിന്റെ ഇതുവരെയുള്ള വിജയം. പക്ഷേ ഇനി ഇവര്‍ കണ്ണു തുറന്നെങ്കിലേ റിന്റുവിന്റെ വിജയത്തിന്റെ ഒളിമങ്ങാതിരിക്കൂ. കാഴ്ചയില്ലെങ്കിലും ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ എം.എസ്.ഡബ്ല്യു. ഒന്നാം വര്‍ഷ പഠനം വരെ പൂര്‍ത്തിയാക്കി പൊന്‍കുന്നത്തിനടുത്ത് ചെങ്ങളം ഈസ്റ്റ് താന്നിക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ 27കാരന്‍ റിന്റു സെബാസ്റ്റ്യന്‍. ഇനി രണ്ടാം വര്‍ഷ പഠനം തുടങ്ങണമെങ്കില്‍ മൂന്നുലക്ഷം രൂപയാണ് ഈ അന്ധവിദ്യാര്‍ഥി കണ്ടെത്തേണ്ടത് ഇതാകട്ടെ പഠനം പൂര്‍ത്തിയാക്കാന്‍ അന്ധരെ സഹായിക്കുന്ന സ്‌ക്രീന്‍ […]

വയോധികന്‍ പാറമടയിൽ മരിച്ചനിലയിൽ

പൊൻകുന്നം : ചേപ്പുംപാറയിലെ പാറമടയിൽ വയോധികനെ മരിച്ച നിലയിൽ കണെ്ടത്തി. വെച്ചൂച്ചിറ പത്മാസദനത്തിൽ പത്മനാഭന്‍ നായരെയാണ് (അനിയന്‍പിള്ള -68) മരിച്ച നിലയിൽ കണെ്ടത്തിയത്. സമീപത്തെ ബാരൽ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു- ഇയാളുടെ മൃതദേഹം പാറമടയിൽ കണെ്ടത്തുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : രാധാമണിയമ്മ, മക്കള്‍: പത്മകുമാരി, പരേതനായ പ്രദീപ് കുമാര്‍, മരുമകന്‍: വസന്തകുമാര്‍.

അഴിമതി ആരോപണം ; പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലെ നവീകരണപ്രവൃത്തികൾ നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി

പൊൻകുന്നം∙ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചു വാർഡംഗം കെ.ജി.കണ്ണൻ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ ചിറക്കടവ് പഞ്ചായത്തു വക പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലെ നവീകരണപ്രവൃത്തികൾ മൂന്നു ദിവസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ പഞ്ചായത്തു സെക്രട്ടറിക്കു നിർദേശം നൽകി. വാർഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകേണ്ട ഗുണഭോക്തൃസമിതിയുടെ ചെയർമാൻ സാധാരണനിലയിൽ വാർഡ് അംഗമാണെന്നും, എന്നാൽ നിർമാണ പ്രവർത്തനം സംബന്ധിച്ചു തനിക്ക് ഒരറിവും ലഭിച്ചിട്ടില്ലെന്നും കെ.ജി.കണ്ണൻ പരാതിയിൽ പറയുന്നു. ഈ സാമ്പത്തിക വർഷം നവീകരണ പ്രവർത്തനങ്ങൾക്കു […]

വാഴൂര്‍ ഏദന്‍ പബ്ലിക് സ്‌കൂളിന് നൂറ് ശതമാനം വിജയം

പൊൻകുന്നം : സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ തുടര്‍ച്ചയായ പതിനാലാം തവണയും വാഴൂര്‍ ഏദന്‍ പബ്ലക് സ്‌കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷയെഴുതിയ 45 വിദ്യാര്‍ഥികളില്‍ എട്ടുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കി. പി.ടി.എ. പ്രസിഡന്റ് സി.ജി.ഹരീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വിജയികളെ അഭിനന്ദിച്ചു. സുലോചന നായര്‍, ജോസ് ജോസഫ്, ടോം തോമസ് മേരിക്കുട്ടി എബ്രഹാം, മഞ്ജുള മാത്യു എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളിയെ തരിശ്ഭൂമി രഹിത മണ്ഡലമാക്കും- ഡോ.എന്‍. ജയരാജ്

പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ തരിശുഭൂമി രഹിത പ്രദേശമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ. വിഷരഹിത കൃഷിരീതികളുടെ പ്രോത്സാഹനം, കര്‍ഷകരുടെ സ്വന്തം ഹരിതമൈത്രി വിപണികളുടെ വ്യാപനം എന്നിവ ഒപ്പം സംഘടിപ്പിക്കും. കൃഷിവകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കും.വാഴൂര്‍ 19-ാം മൈലില്‍ ജോസ് വയലുങ്കല്‍, സിബി തോമസ് മുണ്ടമാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പച്ചക്കറി സംഘകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവി അധ്യക്ഷത വഹിച്ചു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം […]

കെ എസ് ആർ ടി സി യിൽ തിരഞ്ഞെടുപ്പ്

പൊൻകുന്നം ∙ നാട്ടിലെ തിരഞ്ഞെടുപ്പു മാമാങ്കം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിന്റെ തിരക്കിൽ കെഎസ്ആർടിസി. കോർപറേഷനിൽ ഇന്നു ഹിതപരിശോധന നടക്കാനിരിക്കേ വിവിധ തൊഴിലാളി യൂണിയനുകളുടെ കൊടികളും തോരണങ്ങളും പോസ്‌റ്ററുകളും കൊണ്ട് സ്‌റ്റാൻഡുകളും ഓഫിസുകളും നിറഞ്ഞു. ജില്ലയിലെ ഡിപ്പോകൾ എല്ലാം തന്നെ ഉത്സവഛായയിലാണ്. സിഐടിയുവിന്റെ കെഎസ്ആർടിഇഎ, ഐഎൻടിയുസിയുടെ ടിഡിഎഫ് എന്നിവയാണു പ്രധാന സംഘടനകൾ. ആകെ ലഭിക്കുന്ന വോട്ടുകളുടെ 15% ലഭിച്ചാൽ മാത്രമേ അംഗീകൃത സംഘടന എന്ന സ്‌ഥാനം ലഭിക്കുകയുള്ളൂ. കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം, എരുമേലി എന്നിവിടങ്ങളിലാണ് ജില്ലയിൽ […]

വോട്ട് ചെയ്യാൻ വരുമ്പോൾ സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റു

ഇളങ്ങുളം ∙ വോട്ട് ചെയ്യാൻ വരുമ്പോൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞു ദമ്പതികൾക്കു പരുക്ക്. ഇളങ്ങുളം ശാസ്‌താ കെവിഎൽപി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ മാറാട്ടിൽ അപ്പുക്കുട്ടൻ നായർ (68), ഭാര്യ ജഗദമ്മ (62) എന്നിവർക്കാണു പരുക്കേറ്റത്. പോളിങ് ബൂത്തിലേക്കെത്തിയ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയറുകളിലൊന്നു പഞ്ചറായതിനെത്തുടർന്നു റോഡിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ കൈയ്ക്കു സാരമായി പരുക്കേറ്റ ജഗദമ്മയുമായി ആശുപത്രിയിലേക്കു പോകുന്നതിനിടയിലും ഭർത്താവ് അപ്പുക്കുട്ടൻ നായർ സമീപമുള്ള ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. അപകടത്തിൽ ജഗദമ്മയുടെ കൈയ്ക്കു […]

ജിഷ വധം; പ്രതിഷേധ പ്രകടനങ്ങൾ നടത്തി

പൊൻകുന്നം∙ ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു വിപിഎംഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. താലൂക്ക് പ്രസിഡന്റ് വി.എൻ.ഷാജി, സെക്രട്ടറി എം.എൻ.സോമൻ, എ.ആർ.പ്രഹ്‌ളാദൻ എന്നിവർ പ്രസംഗിച്ചു.

മഴയ്ക്കൊപ്പം വീശിയതു ‘ദുരിതക്കാറ്റ്’

തെക്കേത്തുകവല ∙ വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റ് ചിറക്കടവ് മേഖലയിൽ ദുരിതം വിതച്ചു. വീശിയടിച്ച കാറ്റിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു വീടുകളും തകർന്നു. അമ്പഴത്തിനാൽ അജീഷ്, തൈയിൽ സന്തോഷ്, നമ്പൂരിമഠത്തിൽ ശശിധരൻ പിള്ള എന്നിവരുടെ വീടുകൾ മരം വീണു ഭാഗികമായി തകർന്നു. ഞള്ളിയിൽ കുറുവച്ചൻ ജോസഫ്, കാവുങ്കൽ കെ.ആർ.രാഘവൻ നായർ എന്നിവരുടെ റബർമരങ്ങളും കാർഷിക വിളകളും കാറ്റിൽ ഒടിഞ്ഞുവീണു നശിച്ചു.

കിണറ്റിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ എരുമേലി മുക്കട സ്വദേശി ബിജു മാന്തറ സാഹസികമായി പിടികൂടി

ഇളങ്ങുളം ∙ കിണറ്റിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ എരുമേലി മുക്കട സ്വദേശി ബിജു മാന്തറ സാഹസികമായി പിടികൂടി. ഇളങ്ങുളം ഗുരുദേവ ക്ഷേത്രത്തിനു സമീപം കൊച്ചുമഠത്തിൽ അജി ആർ. കർത്തായുടെ വീടിനു പിന്നിലെ കിണറ്റിലാണ് ഏഴടിയോളം നീളവും നല്ല വണ്ണവുമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. വൈദ്യുതി നിലച്ചതിനെത്തുടർന്ന് 25 അടിയോളം താഴ്ചയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ വീട്ടുകാർ വെള്ളിയാഴ്ച രാവിലെ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. തൊട്ടി കിണറ്റിലേക്കിട്ടപ്പോൾ കേട്ട ശബ്ദമാണ് പാമ്പ് കിണറ്റിലുണ്ടെന്ന് അറിയാൻ കാരണമായത്. തുടർന്ന് എരുമേലി […]

ജയരാജിനുവേണ്ടി ഭാര്യയും മകളും പ്രചാരണരംഗത്ത്‌

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. എന്‍.ജയരാജിനുവേണ്ടി ഭാര്യയും മകളും പ്രചാരണരംഗത്ത്. ഭാര്യ ഗീതയും മകള്‍ പാര്‍വതിയും ചൊവ്വാഴ്ച മുതലാണ് ജയരാജിനുവേണ്ടി വോട്ടുതേടി സമ്മതിദായകരെ നേരില്‍ക്കണ്ടത്. ചൊവ്വാഴ്ച വാഴൂര്‍, ചിറക്കടവ് പഞ്ചായത്തുകളിലാണ് ഇരുവരും വനിതാ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം വോട്ട് അഭ്യര്‍ഥിച്ചെത്തിയത്. ഏവരില്‍നിന്നും മികച്ച പ്രതികരണമാണുണ്ടായതെന്ന് ഇരുവരും പറഞ്ഞു.

പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ മാതാപിതാക്കള്‍ ഉദാരമതികളുടെ സഹായം തേടുന്നു.

പൊന്‍കുന്നം: നിര്‍ധനകുടുംബത്തിലെ രണ്ടു വയസുകാരിക്ക് ഹൃദയശസ്തക്രിയയ്ക്കായി മാതാപിതാക്കള്‍ ഉദാരമതികളുടെ സഹായം തേടുന്നു. എലിക്കുളം പഞ്ചായത്തിലെ ചെങ്ങളം ഒട്ടയ്ക്കല്‍ ചക്കനാനിക്കല്‍ സി.എസ്. മഹേഷിന്റെയും ധന്യയുടെയും മകള്‍ ആര്‍ദ്രയുടെ അടിയന്തര ചികിത്സയ്ക്കായാണ് സുമനസുകളുടെ കനിവു തേടുന്നത്. എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ആര്‍ദ്ര. ഹൃദയത്തില്‍ ദ്വാരവും ഹദയധമനിയുടെ പാര്‍ശ്വങ്ങളില്‍ മസിലുകള്‍ വളര്‍ന്ന് രക്തയോട്ടം തടസപ്പെടുന്ന അപൂര്‍വ രോഗമാണ് ഈ പിഞ്ചു ബാലികയ്ക്ക്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ ഈ കുഞ്ഞിന് കൊടുക്കാന്‍ കഴിയൂ. എത്രയും വേഗം ശസ്ത്രക്രിയയ്ക്കായി അഞ്ചു ലക്ഷം രൂപയെങ്കിലും […]

ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഇന്നു കൊടിയേറ്റ്‌

പൊൻകുന്നം ∙ എലിക്കുളം എസ്‌എൻഡിപി 45–ാം ശാഖായോഗത്തിന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ 9.30നു കൊടിയേറ്റിനു ക്ഷേത്രം തന്ത്രി നാഗമ്പടം അശോകൻ മുഖ്യകാർ‌മികത്വം വഹിക്കും. തുടർന്നു പ്രഭാഷണം– തങ്കമ്മ മോഹനൻ. ഉച്ചയ്‌ക്ക് 1.30നു പ്രസാദമൂട്ട്. വൈകിട്ട് ഭഗവതി സേവ. രണ്ടാം ഉത്സവദിനമായ നാളെ രാവിലെ ആറിനു ഗുരുപൂജ, അഷ്‌ടദ്രവ്യ ഗണപതിഹോമം, 8.30നു നവകം, 10.30നു ഗുരുദേവ പ്രഭാഷണം ഡോ.എം.എം.ബഷീർ, 1.30നു പ്രസാദമൂട്ട്, വൈകിട്ട് 4.30നു സർ‌വൈശ്വര്യപൂജ. മൂന്നാം ഉത്സവദിനമായ ആറിനു രാവിലെ […]

പിക്കപ് വാൻ ഓടയിൽ വീണു ഡ്രൈവർക്കു പരുക്ക്

പൊൻകുന്നം ∙ ദേശീയപാതയോരത്തെ മൂടിയില്ലാത്ത ഓടയിൽ വീണു പിക്കപ് വാൻ ഡ്രൈവർക്കു പരുക്ക്. ഏന്തയാർ സ്വദേശി വിഷ്‌ണു (25) വിനാണു പരുക്കേറ്റത്. ടൗണിൽ രാജേന്ദ്ര മൈതാനത്തിന് എതിർവശത്തെ ഓടയിലാണു യുവാവ് വീണത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. വൈദ്യുതി മുടങ്ങിയ സമയമായതിനാൽ ഓടകളിലൊന്നു തുറന്നിരുന്നത് അറിയാതെ എത്തിയ വിഷ്‌ണു കുഴിയിൽ വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട വിഷ്‌ണുവിനെ സമീപത്തെ പച്ചക്കറി വ്യാപാരിയായ ഇളംകാട് സ്വദേശി ജയൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഹൈവേ നവീകരണത്തിന്റെ ഭാഗമായി ടൗണിലെ […]

ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കണം

പൊൻകുന്നം : കേരളം നേരിടാവുന്ന വൈദ്യുതി പ്രതിസന്ധി മുന്നിൽകണ്ട് സാധ്യമായ ജല വൈദ്യുതി പദ്ധതികൾ നടപ്പാക്കണമെന്നു കേരള ഇല്ക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) പൊൻകുന്നം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സിബിക്കുട്ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി.മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സജി ജോർജ് തകിടിയേൽ, വൈസ് പ്രസിഡന്റ് സിബി ലൂക്കോസ്, ഡിവിഷൻ പ്രസിഡന്റ് പി.കെ.നിസാറുദ്ദീൻ, സെക്രട്ടറി ജോർജ്മാത്യു, കെ.പി.സുനിൽകുമാർ, ടി.സജി, സണ്ണി ജോർജ് എന്നിവർ പ്രസംഗിച്ചു

ഇനി 20 ദിവസം; പ്രചാരണം മൂന്നാം ഘട്ടത്തിൽ

പൊൻകുന്നം ∙ തിരഞ്ഞെടുപ്പിന് 20 ദിവസങ്ങൾ ശേഷിക്കേ സ്‌ഥാനാർഥികൾ പ്രചാരണത്തിന്റെ മൂന്നാം റൗണ്ടിലേക്ക്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ പഞ്ചായത്തുകളിൽ എല്ലാം സാന്നിധ്യമറിയിച്ചും പരമാവധി വീടുകളിൽ നേരിട്ടെത്തി വോട്ടുറപ്പിച്ചും രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ലാപ്പിലായിരുന്നു ഇന്നലെ സ്‌ഥാനാർഥികൾ.‌ ഡോ. എൻ.ജയരാജ് വാഴൂർ, പള്ളിക്കത്തോട്, മണിമല പഞ്ചായത്തുകളിലായിരുന്നു ഇന്നലെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. എൻ.ജയരാജിന്റെ പ്രചാരണം. ഭവന സന്ദർശനം തന്നെയായിരുന്നു പ്രധാന പരിപാടി. ഇടയ്ക്കു മണ്ഡലത്തിലെ പ്രമുഖ വ്യക്‌തിത്വങ്ങളെ കണ്ട് വോട്ടഭ്യർഥിച്ചു. കങ്ങഴ, ഇടയിരിക്കപ്പുഴ, കറിക്കാട്ടൂർ എന്നിവിടങ്ങളിൽ വ്യാപാരികളെ കണ്ടും വോട്ടഭ്യർഥിച്ച […]

ഓട്ടോ ഡ്രൈവർക്കു മർദനം: തൊഴിലാളികൾ പണിമുടക്കി

പൊൻകുന്നം ∙ ഓട്ടോ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് ടൗണിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കി. ഓട്ടോ ഡ്രൈവർ ബാബുവിനാണ് (54) മർദനമേറ്റത്. ഞായറാഴ്ച രാത്രി മന്ദിരം സ്കൂൾ ഭാഗത്തേക്ക് ഓട്ടം പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ബൈപാസ് സർജറിക്കു വിധേയനായിട്ടുള്ള ബാബുവിന്റെ വയറിനു ചവിട്ടേറ്റതായി പരാതിയുണ്ട്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിനെ പിന്നീടു വിദഗ്ധ ചികിൽസയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കി […]

ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പൊങ്കാലയും നടത്തി

പൊൻകുന്നം ∙ പത്താമുദയ ദിനത്തിൽ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പൊങ്കാലയും നടത്തി. പുതിയകാവ് ദേവീക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, ഉരുളികുന്നം പര്യാരത്തേൽ ഭഗവതി ക്ഷേത്രം, കൂവപ്പള്ളി ഞർക്കലക്കാവ് എന്നിവിടങ്ങളിലും പത്താമുദയം ഉത്സവത്തിനോടനുബന്ധിച്ചു നടത്തിയ വിശേഷാൽ പൂജകളിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിനു വൻഭക്‌തജനതിരക്ക് അനുഭവപ്പെട്ടു. പുതിയകാവ് ദേവീക്ഷേത്രത്തിൽ ഇന്നലെ രാവിലെ പുതുക്കല നിവേദ്യം നടത്തി. ചേനപ്പാടി കണ്ണമ്പള്ളി ഭഗവതി ക്ഷേത്രത്തിൽ രാവിലെ കലശപൂജയ്ക്ക് ശേഷം നടന്ന പൊങ്കാലയിൽ ഒട്ടേറെ ഭക്‌തർ പങ്കെടുത്തു. തുടർന്ന് സർപ്പപൂജയും ഉച്ചയ്‌ക്ക് […]

എൽഡിഎഫ് അധികാരത്തിൽ വന്നാൽ അക്രമം അവസാനിപ്പിക്കും: വൈക്കം വിശ്വൻ

പൊൻകുന്നം ∙ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ അക്രമങ്ങൾ നടത്തി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ശ്രമം ബിജെപി അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. ചിറക്കടവിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ നടന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് അധികാരത്തിൽ വന്നാൽ അക്രമം അവസാനിപ്പിക്കുന്നതിനുള്ള ശക്‌തമായ നടപടി സ്വീകരിക്കും. പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളിൽ പോലീസ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും വൈക്കം വിശ്വൻ ആവശ്യപ്പെട്ടു. സുരേഷ്. ടി.നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം ജില്ലാ […]

റബർ ബാൻഡ് ഫാക്‌ടറിക്കെതിരായ സമരം 101 ദിവസം പിന്നിടുന്നു

പൊൻകുന്നം ∙ റബർ ബാൻഡ് ഫാക്‌ടറിക്കെതിരായ സമരം 101 ദിവസം പിന്നിടുന്നു. സമരത്തെത്തുടർന്നു പഞ്ചായത്ത് കമ്മിറ്റി ഫാക്‌ടറിയുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചെങ്കിലും ഉദ്യോഗസ്‌ഥ, രാഷ്ട്രീയ തലത്തിൽ തീരുമാനം അട്ടിമറിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ച് നാട്ടുകാർ വായ്‌മൂടിക്കെട്ടി സമരം നടത്തി. പത്തൊൻപതാം മൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫാക്‌ടറിക്കെതിരെ മാലിന്യപ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് മൂന്നു മാസത്തിലധികമായി നാട്ടുകാർ സമരം നടത്തുന്നത്. ഫാക്ടറിയുടെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതിയെന്ന ആരോപണത്തെ തുടർന്നായിരുന്നു നാട്ടുകാർ വായ്മൂടിക്കെട്ടി സമരം […]

യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

പൊൻകുന്നം നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊന്‍കുന്നത്ത് പ്രവര്‍ത്തനം തുടങ്ങി. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.എന്‍.ജയരാജ്, ബാബു ജോസഫ്, എ.എം.മാത്യു ആനിത്തോട്ടം, അബ്ദുള്‍കരീം മുസല്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി ഡോ.എന്‍.ജയരാജ് കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കറുകച്ചാല്‍ എന്നിവിടങ്ങളില്‍ പ്രചാരണം നടത്തി. 20-ാം മൈല്‍, ചെന്നാക്കുന്ന്, തെക്കേത്തുകവല ബൂത്ത് കമ്മിറ്റികളിലും പങ്കെടുത്തു.

ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേർക്കു ഗുരുതര പരുക്ക്

പൊൻകുന്നം ∙ പാലാ ഹൈവേയിൽ ഒന്നാം മൈലിൽ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേർക്കു ഗുരുതര പരുക്ക്. പരുക്കേറ്റ സ്കൂട്ടർ യാത്രികൻ ഇളങ്ങുളം രണ്ടാം മൈൽ ചെരിയംപ്ലാക്കൽ സി.ഡി.അരുണിനെ (കണ്ണൻ– 24) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ഓട്ടോറിക്ഷ യാത്രികരായ ചെങ്ങളം കുറുന്തോട്ടത്ത് രാകേഷ് ശിവൻ (36), പാത്തിക്കൽ മിനി, സന്ധ്യ, ഹരികൃഷ്‌ണൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെങ്ങളത്തുനിന്നു കാഞ്ഞിരപ്പള്ളിക്കു വരികയായിരുന്ന ഓട്ടോറിക്ഷയും എതിർദിശയിൽ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ […]

വോട്ടുപിടിത്തത്തിനൊപ്പം വൃക്ഷത്തൈകൾ നടാൻ സ്ഥാനാർഥികൾ

പൊൻകുന്നം ∙ ഭൗമദിനമായ 22ന് 22 വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ സ്‌ഥാനാർഥികൾ. മേഖലയിലെ പരിസ്‌ഥിതി പ്രവർത്തകരാണു വോട്ടു ചോദിക്കാൻ ഓടിനടക്കുന്ന സ്‌ഥാനാർഥികളെ അൽപനേരം ഒരുമിച്ചിരുത്തി പാതയോരങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്‌ഥാനാർഥികളായ ഡോ. എൻ.ജയരാജ്, വി.ബി.ബിനു, വി.എൻ.മനോജ് എന്നിവർ പരിപാടിൽ പങ്കെടുക്കും. പൊൻകുന്നം-പാലാ റോഡിൽനിന്നു മാന്തറ വഴി കപ്പാടിനു പോകുന്ന പാതയുടെ വശങ്ങളിലാണു വൃക്ഷത്തൈകൾ നടുന്നത്. കേരള വൃക്ഷ പരിസ്‌ഥിതി സംരക്ഷണ സമിതി, ഒയസ്‌ക ഇന്റർനാഷനൽ കോട്ടയം ചാപ്‌റ്റർ എന്നിവയുടെ […]

പൊൻകുന്നം – എരുമേലി സമാന്തരപാതയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ.

പൊൻകുന്നം∙ എരുമേലി സമാന്തരപാതയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. ദേശീയ പാതയിൽ പൊൻകുന്നം ടൗണിന് സമീപം കെ.വി.എം.എസ്. ജംക്‌ഷൻ മുതൽ എരുമേലി കാഞ്ഞിരപ്പള്ളി പാതയിലെ കുറുവാമൂഴി വരെയുള്ള ഭാഗമാണു നവീകരിക്കുന്നത്. ശബരിമല തീർഥാടന കാലത്തിന് മുമ്പ് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കിയ ഹൈവേയുടെ നിർമാണം ഇടയ്‌ക്ക് നിർത്തിവച്ചിരുന്നു. ആദ്യഘട്ടത്തിൽ ബിറ്റുമിൻ മെക്കാഡം പണികൾ പൂർത്തിയാക്കിയ റോഡിൽ ബിറ്റുമിൻ കോൺക്രീറ്റ് പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ ഉയരം വർധിക്കുന്ന റോഡിന്റെ കട്ടിങ്ങുകൾ അപകടക്കെണികൾ ആകാതിരിക്കുന്നതിന് പാതയുടെ വശങ്ങൾ കോൺക്രീറ്റ് […]

പര്യടനം നടത്തി

പൊൻകുന്നം ∙ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രമുഖ സ്‌ഥാനാർഥികൾ ഇന്നലെ ചിറക്കടവ്, എലിക്കുളം, വാഴൂർ, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഇടതു മുന്നണി സ്‌ഥാനാർഥി വി.ബി. ബിനു ഇന്നലെ പൊൻകുന്നം ടൗണിൽ വ്യാപാരികളെ കണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി വോട്ടർമാരെ കണ്ട സ്‌ഥാനാർഥി ഉച്ചകഴിഞ്ഞ് കുടുംബസംഗമങ്ങളിൽ പങ്കെടുത്തു. ഉള്ളായം, മഞ്ഞാവ്, ശാന്തിഗ്രാം, ഗ്രാമദീപം എന്നിവിടങ്ങളിൽ നടന്ന കുടുംബസംഗമങ്ങളിൽ ഇടതു മുന്നണി പ്രവർത്തകരെയും അനുഭാവികളെയും കണ്ട് വോട്ടഭ്യർഥിച്ചു. ഇടതു മുന്നണി നേതാക്കളായ ഗിരീഷ് […]

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്‌റ്റിൽ

പൊൻകുന്നം ∙ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്‌റ്റിൽ. ബിജെപി പ്രവർത്തകനായ കൊട്ടാടിക്കുന്ന് പാറയിൽ സതീശ് (30) ആണ് പിടിയിലായത്. വിഷുദിനത്തിൽ ചിറക്കടവ് പാറക്കടവിൽ ക്രിക്കറ്റ് കളിയെത്തുടർന്നുണ്ടായ സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ-യുവമോർച്ച പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് നേരെയും അക്രമം ഉണ്ടായതോടെ രോഗികൾ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിൽ പത്തുപേർക്കു പരുക്കേറ്റിരുന്നു. അക്രമം തടയാൻ ശ്രമിച്ച പൊലീസുകാരന്റെ ഇടത് കൈ സംഘർഷത്തിൽ ഒടിഞ്ഞു. […]

എ.ഡിഎഫ് നിയോജകമണ്ഡലം കൺവന്‍ഷന്‍ പൊന്‍കുന്നത്ത് എൽ.ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു

എ.ഡിഎഫ് നിയോജകമണ്ഡലം കൺവന്‍ഷന്‍ പൊന്‍കുന്നത്ത് എൽ.ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു

പൊൻകുന്നം : എ.ഡിഎഫ് നിയോജകമണ്ഡലം കൺവന്‍ഷന്‍ പൊന്‍കുന്നത്ത് എൽ.ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു കാര്‍ഷികമേഖലയിൽ ഉള്‍പ്പടെ ജനങ്ങളുടെ നിലനിൽപിന് ആധാരമായ പ്രശ്‌നങ്ങളോടു പുറംതിരിഞ്ഞ് അഴിമതിയിൽ അവസരം തേടി ഭരിച്ച യുഡിഎഫ് സര്‍ക്കാനിനുള്ള മറുപടി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ നൽകുമെന്നു എൽ.ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ തദവസരത്തിൽ പറഞ്ഞു. ഇടതുമുണിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ പൊന്‍കുന്നത്തു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയോടു ചേർന്ന് അവിഹിതമായ ബന്ധങ്ങളിലൂടെ അധികാരത്തിൽ തുടരാനാണ് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം. മനുഷ്യാവകാശ […]

പൊന്‍കുന്നത്ത് കുമ്മനത്തിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി

പൊന്‍കുന്നം: ബി.ജെ.പിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള എന്റെ കേരളം പദ്ധതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നടത്തി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി മറുപടിനല്‍കി. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ സദസ് കുമ്മനം രാജശേഖരന് മുമ്പില്‍ അവതരിപ്പിച്ചു. മണ്ഡലത്തില്‍ പൊതുശ്മശാനം ഇല്ലാത്ത വിഷയം സൂചിപ്പിച്ചപ്പോള്‍ കേരളത്തില്‍ പലയിടങ്ങളിലും ഇതേ പ്രശ്‌നം നിലനില്‍ക്കുകയാണെന്നും ഇത് പരിഹരിക്കാന്‍ ബി.ജെ.പി. സത്വര നടപടി സ്വീകരിക്കുമെന്നും കുമ്മനം ഉറപ്പുനല്‍കി. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളില്‍ ഇടത് വലത് മുന്നണികള്‍ […]

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് പൊന്‍കുന്നത്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു . ഫോട്ടോകൾ :

പൊൻകുന്നത് ഒരു മണിക്കൂര്‍ 14 സെക്കന്‍ഡിൽ 101 തവണ ജീപ്പ് ശരീരത്തിലൂടെ കയറ്റിയിറക്കി റോജി ആന്റണി ലോകറിക്കാര്‍ഡിട്ടു

പൊൻകുന്നത് ഒരു മണിക്കൂര്‍ 14 സെക്കന്‍ഡിൽ 101 തവണ ജീപ്പ് ശരീരത്തിലൂടെ കയറ്റിയിറക്കി റോജി ആന്റണി ലോകറിക്കാര്‍ഡിട്ടു

പൊൻകുന്നം : വെറും ഒരു മണിക്കൂര്‍ 14 സെക്കന്‍ഡിൽ 101 തവണ ആയിരം കിലോയിൽ അധികം ഭാരമുള്ള ജീപ്പുകൾ സ്വന്തം ശരീരത്തിലൂടെ കയറ്റിയിറക്കി പൊൻകുന്നം സ്വദേശിയായ റോജി ആന്റണി ലോകറിക്കാര്‍ഡിട്ടു. ആറു മാരുതി ജിപ്‌സി ജീപ്പുകളാണ് ഒന്നിന് പിറകെ ഒന്നായി റോജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്‍ഡഗ്രേറ്റഡ് മാര്‍ഷൽ ആക്കാദമിയുടെ ആഭിമുഖ്യത്തിൽ ചിറക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ലോകറിക്കാര്‍ഡ് പിറന്നത്. യൂണിവേഴ്‌സൽ റിക്കാര്‍ഡ് ഫോറത്തിന്റെ പ്രതിനിധിയായ സുനിൽ ജോസഫിന്റെ സാന്നിധ്യത്തിലാണ് ഈ മാസ്മരിക പ്രകടനം ഇടമുറിയാതെ നടന്നത്. 2016 […]

101 തവണ ജീപ്പ് ശരീരത്തിൽ കൂടി കയറ്റിയിറക്കി ലോക റെക്കോർഡ് സ്ഥാപിക്കാൻ റോജിയുടെ പ്രകടനം ഇന്ന് പൊൻകുന്നത്

പൊൻകുന്നം ∙ സാഹസികതയുടെ ലോകത്തു പുതിയ നേട്ടം കൊയ്യാൻ റോജി ആന്റണി ഇന്നിറങ്ങും. 101 തവണ ശരീരത്തിലൂടെ ജീപ്പ് കയറ്റിയിറക്കിയാണു പുതിയ റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇന്നു മൂന്നുമണിക്കു ചിറക്കടവ് പഞ്ചായത്ത് മഹാത്മാ ഗാന്ധി ടൗൺ ഹാൾ മിനി സ്റ്റേഡിയത്തിലാണ് അഭ്യാസ പ്രകടനം. വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണു പരിപാടി. അൻപതുകാരനായ റോജി 33 വർഷമായി ആയോധനകലാരംഗത്തു പ്രവർത്തിക്കുന്നുണ്ട്. കരാട്ടെ, ബോക്സിങ് തുടങ്ങി ഒട്ടേറെ അഭ്യാസപ്രകടനങ്ങൾക്ക് ഇന്ത്യയിലും വിദേശത്തുമടക്കം ധാരാളം പുരസ്കാരങ്ങൾ […]

ശബരിമല തീർഥാടന പാതയുടെ ഭാഗമായ പൊൻകുന്നം–കുറുവാമൂഴി റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു

പൊൻകുന്നം ∙ ശബരിമല തീർഥാടന പാതയുടെ ഭാഗമായ പൊൻകുന്നം–കുറുവാമൂഴി റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതിൽ പ്രതിഷേധം ശക്തമായി. ദേശീയ നിലവാരത്തിൽ നിർമാണം ആരംഭിച്ച പൊൻകുന്നം–കുറുവാമൂഴി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണു മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്തിൽ തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണു പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഒന്നാംഘട്ടം മാത്രമാണു പൂർത്തിയാക്കാനായത്. ബിറ്റുമിൻ മക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ് (ബിഎംബിസി) നിലവാരത്തിൽ റോഡ് പുനരുദ്ധരിക്കാനായിരുന്നു പദ്ധതി. എന്നാൽ ഒന്നാംഘട്ടമായ ബിറ്റുമിൻ മക്കാർഡം പണികൾ മാത്രം പൂർത്തിയാക്കി കരാറുകാരൻ പ്രവർത്തനങ്ങൾ […]

പൊന്‍കുന്നത്ത് ദേശഭക്തസംഗമം നടത്തി

പൊന്‍കുന്നത്ത് ദേശഭക്തസംഗമം നടത്തി

പൊന്‍കുന്നം: രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങളുടെയും ബുദ്ധികേന്ദ്രം ഒന്നുതന്നെയാണെന്നും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായിനിന്ന് പിന്തുണ നല്‍കുകയാണെന്നും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍. അഖില ഭാരതീയ പൂര്‍വ സൈനിക സേവപരിഷത്ത് പൊന്‍കുന്നം യൂണിറ്റ് നടത്തിയ ദേശഭക്തസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പൂര്‍വസൈനിക സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സംഘചാലക് കെ.എസ്.പത്മനാഭന്‍, ജി.സജീവ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിമുക്തഭടന്മാരെ ആദരിച്ചു. […]

റോജി ആന്റണി പൊൻകുന്നത്തു വച്ച് ശരീരത്തിലൂടെ 101 തവണ ജീപ്പ് ജീപ്പ് കയറ്റിയിറക്കും; പ്രകടനം ഏപ്രിൽ മൂന്നിന്

റോജി ആന്റണി പൊൻകുന്നത്തു വച്ച് ശരീരത്തിലൂടെ 101 തവണ ജീപ്പ് ജീപ്പ് കയറ്റിയിറക്കും; പ്രകടനം ഏപ്രിൽ മൂന്നിന്

പൊൻകുന്നം : ഏപ്രിൽ മൂന്ന്, ഞായറാഴ്ചയാണ് ആ ദിവസം … പൊൻകുന്നം സ്വദേശി റോജി ആന്റണി തന്റെ ശരീരത്തിലൂടെ ആയിരം കിലോ ഭാരമുള്ള ജീപ്പ് 101 തവണ കയറ്റിയിറക്കി പൊൻകുന്നത്തു വച്ച് കാണികളെ അന്പരപ്പിക്കുന്ന ദിവസം … വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മാർഷൽ ആർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ റോജി ആന്റണി ശരീരത്തിലൂടെ 101 തവണ ജീപ്പ് കയറ്റിയിറക്കുന്ന അഭ്യാസപ്രകടനം നടത്തും. മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിനു ചിറക്കടവ് പഞ്ചായത്ത് മഹാത്മാഗാന്ധി ടൗൺഹാൾ മിനി സ്റ്റേഡിയത്തിലാണ് പ്രകടനം നടത്തുന്നതെന്നു […]

നിർമാണ തൊഴിലാളി കൺവൻഷൻ

പൊൻകുന്നം∙ എഐടിയുസി നിർമാണ തൊഴിലാളി കൺവൻഷൻ ചിറക്കടവ് പഞ്ചായത്തിൽ നടന്നു. എഐടിയുസി സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. പി. രാജീവ് അധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണൻ, കെ.ടി. പ്രമോദ്, മോഹൻ ചേന്ദംകുളം, പി. ബാലചന്ദ്രൻ, സുരേഷ് ടി. നായർ, കെ. മോനിച്ചൻ‍ എന്നിവർ പ്രസംഗിച്ചു. യൂണിയൻ പ്രസിഡന്റായി പി. രാജീവിനെയും സെക്രട്ടറിയായി പി. ബാലചന്ദ്രനെയും തിരഞ്ഞെടുത്തു

തിരുട്ടു ഗ്രാമത്തിൽ നിന്നും മോഷ്ടാക്കൾ സംഘമായി നാട്ടിലെത്തിയതായി സംശയം; പൊൻകുന്നത്ത് വീട്ടമ്മയുടെ പഴ്‌സ് കവര്‍ന്ന രണ്ടു നാടോടി യുവതികളെ പോലീസ് പിടികൂടി

തിരുട്ടു ഗ്രാമത്തിൽ നിന്നും മോഷ്ടാക്കൾ സംഘമായി നാട്ടിലെത്തിയതായി സംശയം; പൊൻകുന്നത്ത് വീട്ടമ്മയുടെ പഴ്‌സ് കവര്‍ന്ന രണ്ടു നാടോടി യുവതികളെ പോലീസ് പിടികൂടി

പൊന്‍കുന്നം: തിരുട്ടു ഗ്രാമത്തിൽ നിന്നും മോഷ്ടാക്കൾ സംഘമായി നാട്ടിലെത്തിയതായി സംശയം; പൊൻകുന്നത്ത് വീട്ടമ്മയുടെ പഴ്‌സ് കവര്‍ന്ന രണ്ടു നാടോടി യുവതികളെ പോലീസ് പിടികൂടി വീട്ടമ്മയുടെ പഴ്‌സ് കവര്‍ന്ന രണ്ടു നാടോടി യുവതികളെ പൊന്‍കുന്നം പോലീസ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശികളായ മീനാക്ഷി (25), അഞ്ജലി (24) എന്നിവരാണ് പിടിയിലായത്. പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം വ്യാപാര സ്ഥാപനത്തിനു മുന്നില്‍ നില്‍ക്കുകയായിരുന്ന തമ്പലക്കാട് പാണപറമ്പില്‍ ഇന്ദിരക്കുട്ടിയുടെ (60) പഴ്‌സ് തട്ടിയെടുത്ത് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ലോട്ടറി കച്ചവടക്കാരും […]

കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പൊന്‍കുന്നം സബ് ജയിലിലെ തടവു പുള്ളികളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി

കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പൊന്‍കുന്നം സബ് ജയിലിലെ തടവു പുള്ളികളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി

പൊന്‍കുന്നം : ജയില്‍ മിനിസ്ട്രയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പൊന്‍കുന്നം സബ് ജയിലിലെ തടവു പുള്ളികളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചു. സേവനവും നന്മയും കച്ചവടവത്കരിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ദൈവത്തിനുവേണ്ടിയാണ് ചെയ്യുന്നതെന്നുള്ള ബോധ്യം ഉണ്ടാകണമെന്നും കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ച് സന്ദേശം നല്‍കുന്ന സമയത്ത് അദ്ദേഹം പറഞ്ഞു. ആന്തരീകമായ അര്‍ഥമുള്ള തിരുനാളാണ് പെസഹാ. അടിമ ചെയ്യുന്ന പ്രവൃത്തിയാണ് പാദങ്ങള്‍ കഴുകലെന്നും എന്നാല്‍, യഥാര്‍ഥ […]

മുണ്ടക്കയത്ത് അനാശാസ്യം നടന്നു എന്ന ആരോപണ കേസിന് സാക്ഷിയായ യുവാവിന്റെ വീട് ഏഴംഗ സംഘം ആക്രമിച്ചതായി പരാതി

മുണ്ടക്കയത്ത് അനാശാസ്യം നടന്നു എന്ന ആരോപണ കേസിന് സാക്ഷിയായ യുവാവിന്റെ വീട് ഏഴംഗ സംഘം ആക്രമിച്ചതായി പരാതി

മുണ്ടക്കയം: പോലീസ് മഹസറിനു സാക്ഷിയായ യുവാവിന്റെ വീട്ടില്‍ കയറി ഏഴംഗ സംഘം ആക്രമിച്ചതായി പരാതി. മുണ്ടക്കയം പ്ലാക്കപടി കതിരോലില്‍ ബിനുവിന്റെ (37) വീട്ടിലാണ് ഏഴംഗ സംഘം വടിവാളുമായി എത്തി വധഭീഷണി മുഴക്കുകയും വീടിനു നേരേ ചുടുകട്ടകൊണെ്ടറിഞ്ഞു കേടുപാടുകള്‍ വരുത്തുകയും ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. ഇതു സംബന്ധിച്ചു ബിനുവും മാതാവ് പൊന്നമ്മയും പറയുന്നതിങ്ങനെ: ചൊവ്വാഴ്ച ഉച്ചയ്ക്ക് രണേ്ടാടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു സമീപത്തെ വീട്ടില്‍നിന്ന് ആറോളം യുവതീയുവാക്കളെ പിടികൂടിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ വന്ന പോലീസ് […]

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പൊന്‍കുന്നം: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തെക്കേത്തുകവല പരിയാരത്ത് വിശ്വനാഥന്‍നായരാണ് (70) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ചിറക്കടവ് അമ്പലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ വിശ്വനാഥന്‍നായരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: കൃഷ്ണകുമാര്‍, സന്തോഷ്‌കുമാര്‍. മരുമക്കള്‍: ലീന, മഞ്ജു. പരേതന്‍ ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രം ഭാരവാഹിയാ യിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തെക്കേത്തുകവല അഞ്ചനാട്ട് അനില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

മേഖലാ സമ്മേളനം

പനമറ്റം: ബിജെപി മേഖലാ സമ്മേളനം ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍. സരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ പാലാ, രാജേഷ് കണിയാംപറമ്പില്‍, ജയപ്രകാശ് വടകര എന്നിവര്‍ പ്രസംഗിച്ചു.

സമ്പൂര്‍ണ നിയമ സാക്ഷരത പദ്ധതി

പൊന്‍കുന്നം: ജില്ലയിലെ മുഴുവന്‍ ജനങ്ങളിലും സമ്പൂര്‍ണനിയമ സാക്ഷരത എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി ജില്ലാ ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിയമസാക്ഷരതാ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. ശാന്തകുമാരി നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായ റോഷന്‍ തോമസ്, വി. മഞ്ജു, മുന്‍സിഫ് ബി. മുരുകേശന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. […]

പെട്രോള്‍ വിലവര്‍ധനവിനെതിരേ പ്രതിഷേധം

പൊന്‍കുന്നം: പെട്രോള്‍ വിലവര്‍ധനവിനെതിരേ ഡിവൈഎഫ്‌ഐ പൊന്‍കുന്നം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഡിവൈഎഫ് ബ്ലോക്ക് സെക്രട്ടറി ബി. സുരേഷ്‌കുമാര്‍, എം.ബി. രാകേഷ്, ബി. ഗൗതം, എം.എം. നിശാന്ത്, എസ്. ദീപു, ക്രിസ്റ്റി സജി എന്നിവര്‍ നേതൃത്വം നല്‍കി.

വാകമരം ഭീഷണിയാകുന്നു

പൊന്‍കുന്നം: സ്‌കൂള്‍ വളപ്പില്‍ നില്‍ക്കുന്ന വാകമരം ദേശീയപാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നത് വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ ഭീഷണിയാകുന്നു. പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൈതാനത്തു നില്‍ക്കുന്ന മരമാണ് ഭീഷണിയാകുന്നത്. ദേശീയപാതയിലേക്കു ചാഞ്ഞുനില്‍ക്കുന്ന മരങ്ങളിലൊന്ന് കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് വഴിയാത്രക്കാരും വാഹനങ്ങളും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മരം വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്നിശമനസേന എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് മരത്തിന്റെ വലിയൊരു […]

അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തിതുടങ്ങി

പൊന്‍കുന്നം: അധ്യായനവര്‍ഷം തീരും മുമ്പെ അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തിതുടങ്ങി. 2016-17 അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ പൊന്‍കുന്നം ബുക്ക് ഡിപ്പോയില്‍ എത്തിതുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ പറയുന്നു. എറണാകുളം കക്കനാട്ട് കേരള ബുക്‌സ് ആന്‍ഡ് പബ്ലിളിഷിംഗ് സൊസൈറ്റിയുടെ പ്രസില്‍ നിന്നാണ് പാഠപുസ്തകങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന

പനമറ്റത്ത് പടയണിക്കോലങ്ങൾ ഉറഞ്ഞുതുള്ളി

പനമറ്റം ∙ ആചാര പെരുമയിൽ ഉറഞ്ഞുതുള്ളിയ പടയണിക്കോലങ്ങൾ സംസ്‌കാര തനിമയുടെ രൂപങ്ങളായി. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ഭൈരവിയും കാലനും യക്ഷിയും പക്ഷിയും മറുതയും ഉറഞ്ഞു തുള്ളി. ദാരിക നിഗ്രഹം കഴിഞ്ഞെത്തിയ ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു ഭൂതഗണങ്ങൾ കാളിയുടെമുന്നിൽ പാടിയാടിയതാണു പടയണിയെന്നാണ് ഐതീഹ്യം. ദേവി തന്റെ തന്നെ ഭൈരവിക്കോലം ദർശിച്ചു കലിയടങ്ങിയത്രേ. പടയണിക്കു തുടക്കം കുറിച്ച് ഭഗവതിയുടെ മുൻപിൽ ആദ്യമെത്തിയത് ഗണപതിക്കോലമായിരുന്നു. കളം നിറഞ്ഞാടിയ ഗണപതിക്കോലത്തിനു പിന്നാലെ കരസ്‌ഥാന കോലങ്ങളായ യക്ഷിയും പക്ഷിയും മറുതയുമൊക്കെ ഉറഞ്ഞു തുള്ളിയപ്പോൾ അനുഷ്‌ഠാന കലയുടെ […]

നിയമസാക്ഷരതാ പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്കുതല ഉദ്‌ഘാടനം നടത്തി

പൊൻകുന്നം∙ നിയമസാക്ഷരതാ പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്കുതല ഉദ്‌ഘാടനം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് എസ്. ശാന്തകുമാരി നിർവഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു. ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ടുമാരായ റോഷൻ തോമസ്, വി. മഞ്‌ജു, മുൻസിഫ് ബി. മുരുകേശൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്‌ണകുമാർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]

മാസ്റ്റേഴ്‌സ് മീറ്റില്‍ വത്സമ്മ തോമസിന് രണ്ടു സ്വര്‍ണം

പൊന്‍കുന്നം: മൈസൂരില്‍ നടന്ന മുപ്പത്തിയേഴാം ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഇളങ്ങുളം പുളിക്കല്‍ വത്സമ്മ തോമസ് രണ്ട് സ്വര്‍ണമെഡലുകള്‍ നേടി. 400 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളിലാണ് സ്വര്‍ണം നേടിയത്. 4 x 100 മീറ്റര്‍ റിലേയില്‍ വെള്ളിയും 800 മീറ്ററില്‍ വെങ്കലവും നേടി. സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ മുന്‍ കായികാധ്യാപികയായ വത്സമ്മ തോമസ് റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ പുളിക്കല്‍ ചാണ്ടി ഫിലിപ്പിന്റെ ഭാര്യയാണ്.

പഴയിടം കോരോത്ത് രഘുനാഥപ്പണിക്കര്‍, വയസ് 83. ജനിച്ചതില്‍ പിന്നെ ഇതുവരെ അരിയാഹാരം കഴിച്ചിട്ടേയില്ല

പൊന്‍കുന്നം: പഴയിടം കോരോത്ത് രഘുനാഥപ്പണിക്കര്‍, വയസ് 83. ജനിച്ചതില്‍ പിന്നെ ഇതുവരെ അരിയാഹാരം കഴിച്ചിട്ടേയില്ല. ഈ വാശിക്ക് അങ്ങനെ രഘുനാഥപണിക്കരുടെ പ്രായം തന്നെ. അച്ഛനമ്മമാര്‍ ആറാം മാസം രഘുവിന്റെ ചോറൂണ് നടത്തി. പക്ഷേ ചോറ് ഇറക്കാനായില്ല. തുപ്പിക്കളഞ്ഞു. പിന്നീട് മറ്റ് ആഹാരങ്ങള്‍ നല്‍കിയപ്പോള്‍ കഴിക്കുന്നതിന് വിമുഖത കാട്ടിയില്ല. അരികൊണ്ടുള്ള ആഹാരങ്ങള്‍മാത്രം കഴിക്കാതായി. ഈ 83-ാം വയസിലും അരിയാഹാരം അലര്‍ജി. ഇക്കാര്യങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ നാട്ടുകാര്‍. വിവാഹച്ചടങ്ങുകള്‍ക്കെല്ലാം പോകുമെങ്കിലും ഊണുകഴിച്ചോയെന്ന് ആരും ചോദിക്കാറില്ല, കാരണം ഊണിന് മാത്രം രഘുനാഥപ്പണിക്കര്‍ […]

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്ക് കാർ തരപ്പെടുത്തിക്കൊടുത്ത സിവിൽ പൊലീസ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾക്ക് കാർ തരപ്പെടുത്തിക്കൊടുത്ത സിവിൽ പൊലീസ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പെൻകുന്നം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷിനെ (42) ആണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രധാന പ്രതിയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആനക്കല്ല് ചെരിപുറത്ത് പള്ളിത്താഴെ അജ്മലിന് (36) കപ്പാട് സ്വദേശി സുഭാഷിനെ തട്ടിക്കൊണ്ടുപോകാൻ കാർ വാടകയ്ക്ക് ഏർപ്പാടു ചെയ്തുകൊടുത്ത […]

പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കല്‍ ബിടെക് വിദ്യാര്‍ഥി പ്രാക്ടിക്കല്‍ പഠനം നടത്തിയതിനിടയിൽ ബസ്സിന്റെ ബോണറ്റ് തലയില്‍ വീണു പരിക്കേറ്റു

പൊന്‍കുന്നം: കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ മെക്കാനിക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥിക്ക് ബോണറ്റ് തലയില്‍ വീണു പരിക്കേറ്റു. ബിടെക് വിദ്യാര്‍ഥിയായ റോഷ (18)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10ഓടെ ദൈനംദിന മെക്കാനിക്കല്‍ പരിശോധനയുടെ ഭാഗമായി ബസിനുള്ളില്‍ കയറി ബോണറ്റ് ഉയര്‍ത്തിവയ്ക്കുന്നതിനിടെയാണ് തലയില്‍ വീണത്. ഉടന്‍തന്നെ റോഷനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ നാലു തുന്നല്‍ ഇടേണ്ടി വന്നു. അതേസമയം ഡിപ്പോ എന്‍ജിനിയറുടെ നേതൃത്വത്തില്‍ പകല്‍ സമയം മാത്രം പ്രാക്ടിക്കല്‍ പഠനം നടത്താനാണ് വിദ്യാര്‍ഥികള്‍ക്ക് അനുമതിയുള്ളത്. രാത്രികാലങ്ങളില്‍ […]

നിയമസാക്ഷരതാ പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്കുതല ഉദ്ഘാടനം

പൊൻകുന്നം ∙ നിയമസാക്ഷരതാ പദ്ധതിയുടെ കാഞ്ഞിരപ്പള്ളി താലൂക്കുതല ഉദ്ഘാടനം നാളെ പൊൻകുന്നം വ്യാപാരഭവനിൽ നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ മുഴുവൻ ജനങ്ങളിലും സമ്പൂർണ നിയമ സാക്ഷരത എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ജില്ലാ ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നിയമസാക്ഷരതാ പദ്ധതിയുടെ ഭാഗമായാണ് ലീഗൽ സർവീസ് കമ്മിറ്റി, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ, ത്രിതല പഞ്ചായത്തുകൾ, വിവിധ വകുപ്പുകൾ എന്നിവ ചേർന്ന് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങൾക്കിടയിൽ തുല്യനീതി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ‘ലവ് കോട്ടയം’ എന്ന പേരിലാണ് […]

സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നു : വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി

സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നു : വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി

പൊൻകുന്നം : ഇന്നലെ വനിതാ കമ്മിഷൻ പൊൻകുന്നത്ത് നടത്തിയ അദാലത്തിൽ ലഭിച്ച പരാതികളിൽ ആറെണ്ണം അടിസ്ഥാന രഹിതമായിരുന്നുവെന്നും സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുന്നതായി വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി പറഞ്ഞു. മറ്റു വൈരാഗ്യങ്ങളുള്ള സ്ത്രീകൾ പുരുഷൻമാരെ ഭീഷണിപ്പെടുത്താനും, കള്ളക്കേസിൽ കുടുക്കാനും വേണ്ടി വ്യാജ പരാതികൾ നൽകുന്നുണ്ട്. ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും വില കൽപ്പിക്കാതെ പണത്തിനും, സ്വാർഥ താൽപര്യങ്ങൾക്കും വേണ്ടി പരാതികളുമായി എത്തുന്നവരുമുണ്ട്. മകൾ അറിയാതെ മകളുടെ ഭർതൃമാതാവിനെതിരെ അമ്മ നൽകിയ […]

പനമറ്റം ശ്രീഭഗവതി ക്ഷേത്രത്തില്‍മീനപ്പൂര മഹോത്സവം

പനമറ്റം: ശ്രീഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 16 മുതല്‍ 22 വരെ നടക്കും. 16ന് രാവിലെ ഒമ്പതിന് ശ്രീബലി എഴുന്നള്ളത്ത്. 9.30 മുതല്‍ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞ് മൂന്നിന് ദേശാടനപ്പറ എഴുന്നള്ളത്ത്. വൈകുന്നേരം ആറിന് ഭജനാമൃതം. 9.30ന് പടയണിക്കോലം വരവ്. 10.30ന് പടയണി. 17ന് രാവിലെ 9.30 മുതല്‍ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞ് മൂന്നിന് ദേശാടനപ്പറ എഴുന്നള്ളത്ത്. ഏഴു മുതല്‍ തിരുവാതിരകളി. എട്ടിന് എതിരേല്‍പ്. 9.30ന് പുറനീര്‍മ-നാടന്‍കലാമേള. 18ന് രാത്ി ന് തിരുവാതിരകളി. എട്ടിന് […]

ചെങ്കൽ തിരുഹൃദയ പള്ളിയിൽ കവർച്ചാശ്രമം

പൊൻകുന്നം : ചെങ്കൽ തിരുഹൃദയ പള്ളിയിൽ മോഷണശ്രമം. ഒരു വശത്തെ വാതിൽ കോടാലികൊണ്ടു പൊളിച്ചാണ് മോഷ്‌ടാക്കൾ അകത്തുകടന്നത്. ആംപ്ലിഫയർ പെട്ടികൾ വെട്ടിപ്പൊളിച്ചു. നേർച്ചപ്പെട്ടി പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോടാലിയും തൂമ്പയും ഉപേക്ഷിച്ച നിലയിൽ പള്ളിപരിസരത്തു കണ്ടെത്തി. പള്ളിയുടെ മെയിൻ സ്വിച്ച് തകർത്തശേഷമാണ് മോഷണശ്രമം. ഇന്നലെ രാവിലെ 4.30നു കൈക്കാരൻ പള്ളി തുറന്നപ്പോഴാണ് മോഷണശ്രമം കണ്ടെത്തിയത്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പൊലീസ് കേസെടുത്തു.

പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തില്‍ പകല്‍ കഥകളി നടന്നു

പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തില്‍ നാലാം ഉത്സവദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് കല്യാണസൗഗന്ധികം മേജര്‍സെറ്റ് കഥകളി നടന്നു. കിടങ്ങൂര്‍ നളനുണ്ണി സ്മാരക കലാക്ഷേത്രമായിരുന്നു കളിയോഗം. മീനടം ഉണ്ണിക്കൃഷ്ണന്‍ കഥാഖ്യാനം നടത്തി. കുടമാളൂര്‍ മുരളീകൃഷ്ണന്‍ (ഭീമസേനന്‍), കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി (പാഞ്ചാലി), ഫാക്ട് മോഹനന്‍ (ഹനുമാന്‍) എന്നിവര്‍ വേഷമിട്ടു. പാട്ട്-കലാമണ്ഡലം സിനു, കലാമണ്ഡലം യശ്വന്ത്, ചെണ്ട-കലാമണ്ഡലം ശ്രീഹരി, മദ്ദളം-കലാനിലയം ഓമനക്കുട്ടന്‍, ചുട്ടി-കലാനിലയം സജി തൊടുപുഴ എന്നിവരായിരുന്നു പിന്നണിയില്‍.

പുതിയകാവില്‍ ഇന്ന് ആറാട്ടും കുംഭകുടവും

പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തില്‍ ഞായറാഴ്ച ആറാട്ട് ഉത്സവം. രാവിലെ 7ന് ശ്രീബലി, 11 മുതല്‍ കുംഭകുടനൃത്തം, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുംഭകുട ഘോഷയാത്രകള്‍ സംഗമിക്കും. 12ന് പ്രസാദമൂട്ട്, 2ന് ആറാട്ടുബലി. 2.30ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. വൈകീട്ട് 5ന് സംഗീതസദസ്- അരവിന്ദ് എം.ഷാജി, ജോസഫ് ഡേവിഡ്. 7ന് നാദസ്വരം. 7ന് ആറാട്ടുകടവില്‍ നിന്നു തിരിച്ചെഴുന്നള്ളിപ്പ്. തുടര്‍ന്ന് വേലകളി. രാത്രി 9.30ന് തിരുവനന്തപുരം ഉദയശ്രീയുടെ ബാലെ. 11.30ന് ആറാട്ട് വരവ് എതിരേല്‍പ്പ്. ശനിയാഴ്ച ഉത്സവബലി ദര്‍ശനത്തിന് ക്ഷേത്രത്തില്‍ ആയിരങ്ങള്‍ […]

പൊന്‍കുന്നത്ത് ആന ഇടഞ്ഞതുപരിഭ്രാന്തി പരത്തി

പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയിടഞ്ഞതു പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ആനയിടഞ്ഞത്. കാഴ്ചശ്രീബലിക്കു ശേഷം ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടു പോകുന്നതിനിടെയാണ് ആന അനുസരണക്കേടു കാട്ടി പോസ്റ്റ് ഓഫീസ് റോഡിലൂടെ ഓടിയത്. തൊട്ടടുത്തുള്ള കിളിരൂപ്പറമ്പില്‍ പുരയിടത്തിലേക്ക് ഓടിക്കയറിയ ആനയെ പിന്നാലെയെത്തിയ പാപ്പാന്മാര്‍ അരമണിക്കൂറിനുള്ളില്‍ തളച്ചു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന ഭാരത് വിശ്വനാഥന്‍ എന്ന കൊമ്പന്‍ ലോറിയില്‍ നിന്ന് ഇറക്കുമ്പോള്‍ തന്നെ ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.

റോഡ് നവീകരണം പൂര്‍ത്തിയാക്കണം

ഞള്ളമറ്റം: പൊന്‍കുന്നം – കുറുവാമൂഴി റോഡ് ആധുനിക രീതിയില്‍ ടാറിംഗ് നടത്തിയിട്ട് മാസങ്ങളായെങ്കിലും ടാറിംഗിന്റെ ബാക്കി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന്‍ തയാറാകാത്തതില്‍ ഗ്രാമജ്യോതി ജനശ്രീ ഞള്ളമറ്റം യൂണിറ്റ് പ്രതിഷേധിച്ചു. ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാത്തതുമൂലം റോഡിന്റെ വശങ്ങള്‍ തകര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ഉയര്‍ന്ന കട്ടിംഗുകള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. അമിത വേഗത്തില്‍ പായുന്ന വാഹനങ്ങളും ഓവര്‍ടേക്കിംഗും ഒരുപോലെ അപകടം സൃഷ്ടിക്കുന്നു. ചിറക്കടവ് പള്ളിപ്പാലത്തിങ്കലും മണ്ണംപ്ലാവ് ജംഗ്ഷനിലും മുമ്പ് ഹമ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഞള്ളമറ്റം മുതല്‍ കല്ലറക്കാവ് […]

പൊൻകുന്നത്ത് വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

പൊൻകുന്നത്ത് വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

പൊൻകുന്നം ∙ വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ഫോണിൽ വിളിച്ച് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും ചെയ്‌ത കേസിൽ അറസ്റ്റിൽ. പൊൻകുന്നം കാവാലിമാക്കൽ തകടിത്താഴെ പി.എസ്. സുലൈമാനാണു പിടിയിലായത്. ശല്യം കൂടിയതോടെ വിദ്യാർഥിനി പിതാവിനോടു കാര്യം പറയുകയും സൈബർ സെല്ലിൽ പരാതി നൽകുകയുമായിരുന്നു. എസ്ഐ എ. നിസാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.

പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴക്കാട്ട് മന ശ്രീരാജ് നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി വാരണംകോട്ടില്ലം നാരായണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ചിറക്കടവ് വടക്കുംഭാഗം എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നിന്ന് കൊടിയെഴുന്നള്ളിപ്പ് നടന്നു. തിരുവരങ്ങ് ഉദ്ഘാടനം പൊന്‍കുന്നം എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹന്‍ നിര്‍വഹിച്ചു. കുംഭഭരണി ദിനമായ 13നാണ് കുംഭകുടവും ആറാട്ടും

സെമിനാർ നടത്തി

പൊൻകുന്നം ∙ ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വിഘടന വാദത്തെ പ്രതിരോധിക്കുക ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കുക’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. സിപിഐ ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചു റാണി സെമിനാർ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സി.ജി. സേതുലക്ഷ്മി, മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, പ്രസിഡന്റ് ഹേമലത പ്രേസാഗർ, രാജു തെക്കേക്കര, മോഹൻ ചേന്നംകുളം, അൽഫോൻസ ബോസ്, പി.എസ്. പുഷ്പമണി, ഷേർലി […]

കാർഷിക വിള മോഷ്ടിക്കുന്നു

പനമറ്റം∙ രണ്ടാംമൈൽ അക്കരകുന്ന് ഭാഗത്തു വീടുകളിൽ മോഷണ ശല്യം വ്യാപകമാകുന്നു. കാർഷിക വിളകളും ചെറുതേനീച്ചക്കലങ്ങളുമാണു മോഷണം പോകുന്നത്. മേഖലയിൽ രാത്രികാല പട്രോളിങ് ശക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി.

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉൽസവം എട്ടിനു കൊടിയേറും

പൊൻകുന്നം ∙ പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉൽസവം എട്ടിനു കൊടിയേറും. തന്ത്രി കുരുപ്പക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി വാരണംകോട്ടില്ലം നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ടു 4.30നു ചിറക്കടവ് വടക്കുംഭാഗം എൻഎസ്‌എസ് കരയോഗ മന്ദിരത്തിൽനിന്നു കൊടിയെഴുന്നള്ളിപ്പ്, 5.30നു കൊടിയേറ്റ്. ഏഴിനു തിരുവരങ്ങ് ഉദ്‌ഘാടനം പൊൻകുന്നം എൻഎസ്‌എസ് യൂണിയൻ പ്രസിഡന്റ് എം. എസ്. മോഹൻ നിർവഹിക്കും. തുടർന്നു ജയകേരള ചിൽഡ്രൻസ് തിയറ്റർ അവതരിപ്പിക്കുന്ന നടനവർഷിണി. ഒൻപതിനു രാവിലെ 7.30നു ശ്രീഭൂതബലി, 8.30നു ശ്രീബലി, ഒന്നിന് ഉൽസവബലി […]

നമ്പറില്ലാതെ ഭാഗ്യക്കുറി

പൊന്‍കുന്നം: കേരള സര്‍ക്കാരിന്റെ ഭാഗ്യനിധി ഭാഗ്യക്കുറിയില്‍ നമ്പരില്ലാത്ത ടിക്കറ്റ്. ടിക്കറ്റിന്റെ മുന്നില്‍ ലോട്ടറി വകുപ്പ് ഡയറക്ടറുടെ ഒപ്പും പിന്നില്‍ ഏജന്‍സിയുടെ ഔദ്യോഗിക മുദ്രയുമുള്ള ടിക്കറ്റിലാണ് ഈ മറിമായം. വെള്ളിയാഴ്ച നറുക്കെടുപ്പ് നടക്കേണ്ട 65 ലക്ഷം ഒന്നാം സമ്മാനം ഉള്ള ഭാഗ്യനിധി ടിക്കറ്റിലൊന്നാണ് നമ്പരില്ലാതെ വിപണിയിലെത്തിയത്. ഒരാഴ്ചമുമ്പു വിപണിയിലെത്തിയ ടിക്കറ്റാണിത്. കാഞ്ഞിരപ്പള്ളിയിലെ റോബിന്‍ ഏജന്‍സിയില്‍ നിന്ന് ചില്ലറ വില്പനയ്ക്കായി എടുത്ത ടിക്കറ്റ് ബുക്കിലെ ഒരു ലോട്ടറിയിലാണ് നമ്പര്‍ ഇല്ലാതിരുന്നത്. ഇവര്‍ കോട്ടയം ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നെടുത്തതാണ് ഈലോട്ടറി […]

ശിവരാത്രിയുത്സവം

പൊന്‍കുന്നം: വീരശൈവസഭ പൊന്‍കുന്നം ശാഖാ പ്രാര്‍ഥനാമന്ദിരത്തില്‍ ശിവരാത്രിദിനമായ ഏഴിന് ശിവപുരാണപാരായണം, ശിവസഹസ്രനാമാര്‍ച്ചന, വൈകുന്നേരം കല്‍വിളക്ക് സമര്‍പ്പണം, ശിവരാത്രി വിളക്ക് എന്നിവ നടക്കും

പൊന്‍കുന്നം-കുറുവാമൂഴി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ പാതിവഴിയില്‍ നിലച്ചു

കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ഥാടന പാതയുടെ പുനരുദ്ധാരണം പാതിവഴിയില്‍ നിലച്ചതിനെതിരേ പ്രതിഷേധം ശക്തമായി. ദേശീയനിലവാരത്തില്‍ നിര്‍മാണം തുടങ്ങിയ പൊന്‍കുന്നം-കുറുവാമൂഴി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് പാതിവഴിയില്‍ നിലച്ചത്. മണ്ഡലകാലത്തിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും സീസണ്‍ തുടങ്ങിയപ്പോഴേക്കും ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാനേ കഴിഞ്ഞുള്ളൂ. ബിറ്റുമിന്‍ മക്കാഡം ആന്‍ഡ് ബിറ്റുമിന്‍ കോണ്‍ക്രീറ്റ് (ബിഎംബിസി) നിലവാരത്തില്‍ റോഡ് പുനരുദ്ധരിക്കാനാണ് പൊതുമരാമത്തിന്റെ പദ്ധതി. എന്നാല്‍ ഒന്നാം ഘട്ടമായ ബിറ്റുമിന്‍ മക്കാഡം പണികള്‍ മാത്രം പൂര്‍ത്തിയാക്കിയ ശേഷം കരാറുകാരന്‍ പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ഡല കാലത്തിനു ശേഷം […]

ശിവരാത്രി ക്ക് നാട് ഒരുങ്ങി

ഇളങ്ങുളം: പുല്ലാട്ടുകുന്നേല്‍ പരദേവതാ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം 6, 7 തീയതികളില്‍ നടക്കും. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കല്ലാരവേലില്‍ കെ.എന്‍.വിജയന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. 6ന് രാത്രി 8ന് കാവടി ഹിഡുംബന്‍പൂജ. 8.30ന് കൊല്ലം ഫാഷന്‍ മ്യൂസിക്കിന്റെ ഗാനമേള. 7ന് മഹാശിവരാത്രി. രാവിലെ 9ന് ഇളങ്ങുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് കാവടി പുറപ്പെടല്‍. ഉച്ചയ്ക്കു 12ന് കാവടി വരവ്, തുടര്‍ന്ന് അഭിഷേകം. ഒന്നിന് പ്രസാദമൂട്ട്. വൈകീട്ട് 4ന് മാരിയമ്മന്‍ കോവിലില്‍ കുംഭകുട ഹിഡുംബന്‍ പൂജ, വില്‍പ്പാട്ട്. രാത്രി 7ന് ചെണ്ടമേളം […]

പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

പൊൻകുന്നം :പൊൻകുന്നം മിനി സിവിൽസ്‌റ്റേഷന്റെ ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ചതിന്റെ ഉദ്‌ഘാടനവും മണിമല വില്ലേജിലെ മാതൃകാ പട്ടികജാതി കോളനി നിവാസികൾക്കുള്ള പട്ടയ വിതരണവും മന്ത്രി അടൂർ പ്രകാശ് നിർവഹിച്ചു. മന്ത്രി. ഡോ. എൻ. ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കു പട്ടയം നൽകി പാവങ്ങളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ പ്രധാന നേട്ടമാണെന്നു മന്ത്രി അടൂർ പ്രകാശ് തദവസരത്തിൽ പറഞ്ഞു . . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. […]

പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

പൊൻകുന്നം : പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ പൊൻകുന്നം ബസ് സ്റ്റാൻ‍ഡിൽ ഷാഡോ പൊലീസ് നടത്തിയ പരിശോധനയിൽ തമിഴ്‌നാട് കമ്പം വിൽപ്പുരം കോളനിയിൽ മാസാനം (52) ആണു നാലു കിലോ കഞ്ചാവുമായി പൊൻകുന്നത്ത് പിടിയിലായത്. വീര്യവും വിലയും കൂടിയ നീലച്ചടയൻ ഇനത്തിൽപ്പെട്ട, വിപണിയിൽ നാലു ലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് ഇയാളിൽനിന്നു കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൊല്ലം, ചങ്ങനാശേരി എന്നിവിടങ്ങളിൽ വിൽപനയ്‌ക്ക് കൊണ്ടുപോകും വഴിയാണ് പിടിയിലായത്. മാട് കച്ചവടത്തിന്റെ […]

പൊൻകുന്നം മിനി സിവിൽ സ്‌റ്റേഷൻ ഒന്നാം ഘട്ടം ഉദ്‌ഘാടനം

പൊൻകുന്നം മിനി സിവിൽ സ്‌റ്റേഷൻ ഒന്നാം ഘട്ടം ഉദ്‌ഘാടനം

പൊൻകുന്നം ∙ മിനി സിവിൽ സ്‌റ്റേഷന്റെ ഒന്നാം ഘട്ടം നിർമാണം പൂർത്തീകരിച്ചതിന്റെ ഉദ്‌ഘാടനം ഇന്നു നടത്തുമെന്ന് എൻ. ജയരാജ് എംഎൽഎ അറിയിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ചു മണിമല വില്ലേജിലെ മാതൃകാ പട്ടികജാതി കോളനി നിവാസികൾക്കു പട്ടയം വിതരണം ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. അഞ്ചിനു മന്ത്രി അടൂർ പ്രകാശ് സിവിൽ സ്‌റ്റേഷൻ ഉദ്‌ഘാടനവും പട്ടയവിതരണവും നിർവഹിക്കും. എൻ. ജയരാജ് എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. പൊൻകുന്നം ടൗണിൽ ദേശീയപാതയോരത്ത് സ്വകാര്യ ബസ് സ്‌റ്റാൻഡിനു സമീപത്തായാണു […]

ബസ് സ്‌റ്റാൻഡ് കോംപ്ലക്‌സിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തും

പൊൻകുന്നം∙ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ബസ് സ്‌റ്റാൻഡ് കോംപ്ലക്‌സിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ. ബസ് സ്‌റ്റാൻഡിലെയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും അറ്റകുറ്റപ്പണികൾക്കായി 24,38,500 രൂപ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു സാങ്കേതികാനുമതിയും ലഭിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു വരികയാണ്. അടിയന്തര പ്രാധാന്യത്തോടുകൂടി നിർമാണം പൂർത്തീകരിക്കുവാൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ടി.എൻ. ഗിരീഷ്‌കുമാർ അറിയിച്ചു.

പനമറ്റം സ്‌കൂളിന്റെ മുകളിൽ പെരുന്തേനീച്ചകൾ കൂടുകൂട്ടി ; ഭീതിയോടെ വിദ്യാർഥികളും നാട്ടുകാരും

പനമറ്റം സ്‌കൂളിന്റെ മുകളിൽ പെരുന്തേനീച്ചകൾ കൂടുകൂട്ടി ; ഭീതിയോടെ വിദ്യാർഥികളും നാട്ടുകാരും

പൊൻകുന്നം ∙ പനമറ്റം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കൂടുകൂട്ടിയിരിക്കുന്ന പെരുന്തേനീച്ചകൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഭീഷണിയായി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പെരുന്തേനിച്ചക്കൂട്ടം കൂട് കൂട്ടിയിരിക്കുന്നത്. ആയിരത്തിലേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നിരവധിതവണ കൂട് നശിപ്പിക്കുന്നതിന് നാട്ടുകാരും പിടിഎയും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുന്നിട്ടിറങ്ങിയവരെല്ലാം തേനീച്ചയുടെ ആക്രമണത്തെ ഭയന്ന് പിന്‍മാറി. ഒന്ന് രണ്ട് ആളുകളെ തേനീച്ചകള്‍ ആക്രമിച്ചതോടെ നാട്ടുകാര്‍ ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. പിടിഎയുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതർ ഫയർഫോഴ്‌സ്, ഫോറസ്‌റ്റ് ഉൾപ്പെടെയുള്ള അധികൃതർക്കു പരാതി നൽകിയിട്ടും […]

ആ യുവാവും മരിച്ചു …ഇന്നലെ പൊൻകുന്നത് വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ 22 വയസുള്ള യുവാവു മരണത്തിനു കീഴടങ്ങി

ആ യുവാവും മരിച്ചു …ഇന്നലെ പൊൻകുന്നത് വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ 22 വയസുള്ള യുവാവു മരണത്തിനു കീഴടങ്ങി

പൊൻകുന്നം :. ഇന്നലെ പൊൻകുന്നം ദേശീയപാത 183ൽ കോടതിപ്പടിക്ക് സമീപം കാറും ബൈയ്ക്കും കൂട്ടിയിടിച്ച് പരിക്ക് പറ്റി കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പത്തു വർഷത്തിലധികമായി പാലായിൽ താമസിച്ചവരുകയായിരുന്ന തമിഴ്നാട് മധുര തിരുമംഗലം , കിലവ നേരി ,നടുവ് കോട്ടയിൽ ചിന്നക്കറുപ്പൻ കൊപ്പമ്മാൾ ദമ്പതികളുടെ മകൻ കാർത്തിക്ക് (22) ആണു് മരിച്ചത്. തമിഴ്നാട്ടിൽ പോയി മടങ്ങി വരുന്നതിനിടെ ബുധനാഴ്ച പുലർച്ചെ നാലു മണിയ്ക്കായിരുന്നു അപകടം, കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ രാത്രിയിൽ മരണം സംഭവിച്ചു ഒപ്പം സഞ്ചരിച്ചിരുന്ന […]

ദ്യാർഥികൾക്കു വിൽക്കാൻ കഞ്ചാവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് പൊൻകുന്നത്ത് അറസ്‌റ്റിൽ.

പൊൻകുന്നം∙ വിദ്യാർഥികൾക്കു വിൽക്കാൻ കഞ്ചാവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്‌റ്റിൽ. തമിഴ്‌നാട് മധുര തെക്കേവാസൽ വിളംകുടി സ്‌ട്രീറ്റ് ഡോർ നമ്പർ 13-ൽ താമസിക്കുന്ന മുത്തുകുമാറാണ് (42) പിടിയിലായത്. പൊൻകുന്നം സ്വകാര്യ ബസ് സ്‌റ്റാൻഡിൽ വിദ്യാർഥികൾക്കു കഞ്ചാവ് വിൽക്കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

പൊന്‍കുന്നം – പാലാ റോഡിലെ പഞ്ചായത്ത് കിണർ മൂടിയതോടെ സന്തോഷിന്റെ ഉപജീവനമാർഗവും പോയി

പൊന്‍കുന്നം: റോഡ് വികസനത്തിന്റെ ഭാഗമായി പാലാ-പൊന്‍കുന്നം റോഡിന്റെ വീതി കൂട്ടുമ്പോള്‍ ടൗണിലെ പൊന്‍കുന്നം തിരുക്കുടുംബ പള്ളിക്ക് എതിര്‍വശമുള്ള കുടിവെള്ള കിണര്‍ വിസ്മൃതിയിലായി. ഒപ്പം കടകളില്‍ വെള്ളം കോരി നല്‍കി വന്നിരുന്ന സന്തോഷിന് ഉപജീവനമാര്‍ഗവും ഇല്ലാതായി. അഞ്ച് ആള്‍ താഴ്ചയുള്ള ഈ കിണര്‍ കടുത്ത വേനല്‍ക്കാലത്തു പോലും വറ്റിയിരുന്നില്ല. ടൗണിലെ ഹോട്ടലുകള്‍, തട്ടുകടകള്‍, കൂള്‍ബാര്‍ അടക്കമുള്ളവര്‍ ആശ്രയിച്ചിരുന്നത് ഈ ജല സ്രോതസിനെയായിരുന്നു. വേനല്‍ക്കാലങ്ങളിലടക്കം നിരവധി കുടുംബങ്ങള്‍ക്കു കുടിനീര്‍ നല്‍കിയതും ഈ കിണര്‍ തന്നെ. കഴിഞ്ഞ 17 വര്‍ഷമായി സന്തോഷ് […]

ജീര്‍ണാവസ്ഥയിലായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാവിനെ സംരക്ഷിക്കാന്‍ പൊൻകുന്നത്ത് ” മാമരം സാന്ത്വനം” പരിപാടി

ജീര്‍ണാവസ്ഥയിലായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാവിനെ സംരക്ഷിക്കാന്‍ പൊൻകുന്നത്ത് ” മാമരം സാന്ത്വനം” പരിപാടി

പൊന്‍കുന്നം: പുതിയകാവ് ക്ഷേത്രവളപ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാവിന് മാമരം സാന്ത്വനം പരിപാടി ഒരുക്കുന്നു. ജീര്‍ണാവസ്ഥയിലായ പ്ലാവിനെ സംരക്ഷിക്കുന്നതിനായി കേരളാ വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി, പൊന്‍കുന്നം പുതിയകാവ് ദേവസ്വം, ഇളങ്ങുളം ശ്രീധര്‍മശാസ്താ ദേവസ്വം സ്‌കൂളിലെ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൃക്ഷായുര്‍വേദത്തില്‍ പറയുംപ്രകാരം ജീര്‍ണാവസ്ഥയിലുള്ള മരത്തിന് പരമാവധി തണുപ്പ് നല്‍കുകയാണ് വേണ്ടത്. പച്ചമണ്ണും ചാണകവും കുഴച്ച് മരത്തില്‍ തേച്ചു പിടിപ്പിച്ച് കോട്ടണ്‍ തുണികൊണ്ട് മരത്തിന്റെ തായ്ത്തടി പൊതിയുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആറുമാസം കൊണ്ട് മരത്തിന് ആരോഗ്യം വീണെ്ടടുക്കാന്‍ കഴിയുമെന്നാണ് […]

പൊൻകുന്നത്തിന്റെ നോന്പരപ്പൂക്കൾ.. അച്ഛനും അമ്മയും മരിച്ചതോടെ വിധിക്ക് മുൻപിൽ പകച്ചു നില്ക്കുന്ന ഡയാനയും എലിസബത്തും …

പൊൻകുന്നത്തിന്റെ നോന്പരപ്പൂക്കൾ.. അച്ഛനും അമ്മയും മരിച്ചതോടെ വിധിക്ക് മുൻപിൽ പകച്ചു നില്ക്കുന്ന ഡയാനയും എലിസബത്തും …

പൊൻകുന്നം ∙ പൊൻകുന്നത്തിന്റെ നോന്പരമായി വിധിക്ക് മുൻപിൽ പകച്ചു നില്ക്കുന്ന രണ്ടു പെൺകുട്ടികൾ ; അച്ഛനും അമ്മയും മരിച്ചതോടെ ഇനി എന്ത് ചെയ്യണം എന്നറിയാതെ ഡയാനയും എലിസബത്തും … അമ്മയും വിടപറഞ്ഞു, ഡയാനയ്ക്കും എലിസബത്തിനും ഇനി ജീവിതം അനാഥം. കാൻസർ രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ചെന്നാക്കുന്ന് മണക്കുന്നേൽ മിനി ജയിംസ് (46) ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങിയതോടെയാണ് പറക്കമുറ്റാത്ത പെൺമക്കളായ എലിസബത്തിനെയും ഡയാനയെയും വിധി അനാഥത്വത്തിന്റെ വഴിയെ തിരിച്ചുവിട്ടത്. ഡ്രൈവറായിരുന്ന അച്ഛൻ ജയിംസ് പത്തു വർഷം മുൻപ് […]

മികവുത്സവം 2016

പൊന്‍കുന്നം: പുളിച്ചുമാവ് ദേവീവിലാസം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മികവുത്സവം 2016ന്റെ ഭാഗമായി മെട്രിക് മേളയും ഓര്‍ഗാനിക് ഫുഡ്‌ഫെസ്റ്റും നടത്തി. പ്രദര്‍ശനം പഞ്ചായത്തംഗം രാജി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ജി. ഗിരീഷ് കുമാര്‍, സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. തെക്കേത്തുകവല: കാഞ്ഞിരപ്പള്ളി ബിആര്‍സിയുടെ മികവുത്സവം ഗവണ്‍മെന്റ് എന്‍എസ് എല്‍പി സ്‌കൂളില്‍ നടന്നു. എഇഒ സി.എന്‍. തങ്കച്ചന്‍, പ്രോഗ്രാം ഓഫീസര്‍ എന്‍.എം. സക്കീര്‍ ഹുസൈന്‍, വി.കെ. ശിവദാസ്, പി.ഡി. ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.

ഓട നിര്‍മാണം: ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

പൊന്‍കുന്നം: റോഡ് വികസനത്തിന്റെ ഭാഗമായി ഓട നിര്‍മിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. പൊന്‍കുന്നം-പാലാ റോഡില്‍ പൊന്‍കുന്നം പള്ളിക്കു സമീപമാണ് ജവലിതരണ പൈപ്പ് പൊട്ടിയത്. ഒരു മാസം മുമ്പ് സ്ഥാപിച്ച പൈപ്പുകളാണ് പൊട്ടിയത്. ഇതുമൂലം കുടിവെള്ള വിതരണം തടസപ്പെടുകയും കുടിവെള്ളം പാഴാകുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം. ജലവിതരണ, പൊതുമരാമത്ത് വകുപ്പധികൃതര്‍ കൂടിയാലോചിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാല്‍ ഇത്തരത്തില്‍ വെറുതെ പൊതുമുതല്‍ നശിപ്പിക്കുന്നത് ഒഴിവാക്കുവാന്‍ […]

പൊൻകുന്നം ഡിപ്പോയിൽ നിന്ന് പാണത്തൂരിന് സർവീസ് നടത്തിയിരുന്ന ബസ്സ്‌ റൂട്ട് പുനഃക്രമീകരണത്തെത്തുടർന്നു നഷ്‌ടത്തിലായി

പൊൻകുന്നം∙ ലാഭത്തിൽ സർവീസ് നടത്തിവന്ന കെഎസ്‌ആർടിസി ദീർഘദൂര ബസ് ചില ഉന്നത ഉദ്യോഗസ്‌ഥരുടെ നിർദേശപ്രകാരം റൂട്ട് മാറ്റിയതിനെത്തുടർന്ന് വരുമാനം കുത്തനെ ഇടിഞ്ഞതായി പരാതി. പൊൻകുന്നം ഡിപ്പോയിൽ നിന്ന് പാണത്തൂരിന് സർവീസ് നടത്തിയിരുന്ന ബസാണ് റൂട്ട് പുനഃക്രമീകരണത്തെത്തുടർന്നു നഷ്‌ടത്തിലായത്. മുമ്പ് പൊൻകുന്നത്തു നിന്ന് പാണത്തൂര് പോയി മടങ്ങി വരുമ്പോൾ 40,000 രൂപ വരെ കളക്‌ഷൻ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ചൊവ്വാ മുതൽ പുതിയ റൂട്ടിലൂടെ പാണത്തൂരിലെത്തിയപ്പോൾ ലഭിച്ചത് 3,000 രൂപയിൽ താഴെ മാത്രമാണത്രേ. യാത്രക്കാർ കുറഞ്ഞ വഴിയിലൂടെ മണിക്കൂറുകൾ […]

പൊന്‍കുന്നത്തു സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ ലീഗ് നേതാക്കള്‍ പ്രതിഷേധിച്ചു

പൊന്‍കുന്നം: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ പ്രചാരണാര്‍ഥം പൊന്‍കുന്നത്തു സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ ലീഗ് നേതാക്കള്‍ പ്രതിഷേധിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ മുണ്ടക്കയം, ലീഗ് ജില്ലാ ട്രഷറര്‍ പി.എം. സലിം, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ജിന്ന, പഞ്ചായത്ത് പ്രസിഡന്റ് സി.ഐ. റസാഖ് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് എല്‍ഡിഎഫിന് ചിറക്കടവില്‍ പിന്തുണ കൊടുത്തതാണ് ചിലരുടെ ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്ന് നേതാക്കള്‍ ആരോപിച്ചു. […]

പൊൻകുന്നം സബ് ജയിലിലേക്കു കൊണ്ടുപോകും വഴി ഓടി രക്ഷപെട്ടു ഒളിഞ്ഞിരുന്ന റിമാൻഡ് പ്രതി പിടിയിൽ

പൊൻകുന്നം സബ് ജയിലിലേക്കു കൊണ്ടുപോകും വഴി ഓടി രക്ഷപെട്ടു ഒളിഞ്ഞിരുന്ന റിമാൻഡ് പ്രതി പിടിയിൽ

പൊൻകുന്നം ∙ കോടതിയിലേക്കു കൊണ്ടുവന്ന റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു. പൊലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ പ്രതി പിടിയിലായി. കറുകച്ചാൽ ഉമ്പിടി അഞ്ചാടിയിൽ രതീഷ് (23) ആണ് പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ വാറന്റ് കേസിലെ പ്രതിയായ രതീഷിനെ പൊൻകുന്നം സബ് ജയിലിലേക്കു കൊണ്ടുവരുംവഴി പൊൻകുന്നത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊൻകുന്നം പൊലീസും ജയിൽ അധികൃതരും നടത്തിയ സംയുക്ത തിരച്ചിലിനിടെ ഇയാളെ അട്ടിക്കൽ ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. പൊൻകുന്നം സബ് ജയിലിലേക്കു കൊണ്ടുപോകും വഴി […]

പൊന്‍കുന്നം-എറണാകുളം റൂട്ടില്‍ പുതിയ ലോഫ്‌ളോര്‍ ബസ് സര്‍വീസ്‌ ആരംഭിച്ചു

പൊന്‍കുന്നം-എറണാകുളം റൂട്ടില്‍ പുതിയ ലോഫ്‌ളോര്‍ ബസ് സര്‍വീസ്‌ ആരംഭിച്ചു

പൊന്‍കുന്നം: കെ.എസ്.ആര്‍.ടി.സി. പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് പൊന്‍കുന്നം-എറണാകുളം റൂട്ടില്‍ ആരംഭിച്ച ലോഫ്‌ളോര്‍ ബസ് സര്‍വീസ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഫ്‌ളാഗ്ഓഫ് ചെയ്തു. ഇത് കെ.എസ്.ആര്‍.ടി.സി. പൊന്‍കുന്നം ഡിപ്പോയില്‍ നിന്നുള്ള 50-ാമത്തെ സര്‍വീസ് ആണ് . രാവിലെ 6.10ന് പൊന്‍കുന്നത്തു നിന്ന് ആരംഭിക്കുന്ന സര്‍വീസ് പാലാ, തലയോലപ്പറമ്പ് വഴി വൈറ്റില ഹബ്ബില്‍ എത്തിച്ചേരും. അവിടെ നിന്ന് 9.40ന് പാലാ, പൊന്‍കുന്നം വഴി മുണ്ടക്കയത്തെത്തും. ഉച്ചകഴിഞ്ഞ് 2ന് മുണ്ടക്കയത്ത് നിന്നു പുറപ്പെട്ട് പാലാ വഴി എറണാകുളത്ത് വൈകീട്ട് 6ന് […]

പൊൻകുന്നം ചെങ്കടലായി, നവകേരള മാർച്ചിനു പൊൻകുന്നത് വന്പൻ സ്വീകരണം

പൊൻകുന്നം ചെങ്കടലായി, നവകേരള മാർച്ചിനു പൊൻകുന്നത് വന്പൻ സ്വീകരണം

പൊൻകുന്നം : ∙ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന . നവകേരള മാർച്ചിനു പൊൻകുന്നത് വന്പൻ സ്വീകരണം, പട്ടണം ചെങ്കടലായി മാറി. കാഞ്ഞിരപ്പള്ളി നിയോജകണ്ഡലത്തിൽ നൽകിയ സ്വീകരണം പൊൻകുന്നത് ആണ് ക്രമീകരിചിരുന്നത്. യുഡിഎഫും ബിജെപിയും ധർമസങ്കടത്തിലാണെന്നും ഇവർ ഒന്നിച്ചേക്കാമെന്നും സ്വീകരണത്തിൽ പ്രസംഗിക്കുന്പോൾ പിണറായി വിജയൻ പറഞ്ഞു . ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ യുഡിഎഫ് സഹായിച്ചേക്കും. ഇതിനു പകരമായി തിരിച്ചും സഹായിച്ചേക്കും. വർഗീയതയെ ശക്തമായി ഏതിർത്താലേ മതനിരപേക്ഷത സംരക്ഷിക്കുവാൻ കഴിയൂ. ഉമ്മൻ ചാണ്ടി നയിക്കുന്ന […]

നവകേരള മാർച്ചിന് പൊൻകുന്നത്ത് സ്വീകരണം മൂന്നിന്

പൊൻകുന്നം ∙ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻകുന്നത്ത് സ്വീകരണം നൽകും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. പൊൻകുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തു നിന്നു പിണറായി വിജയനെ ചുവപ്പു സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന് സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും ചുവപ്പു സേനാംഗങ്ങളുടെയും അകമ്പടിയോടു കൂടി തുറന്ന വാഹനത്തിൽ രാജേന്ദ്രമൈതാനിയിലെ സമ്മേളന […]

ഊര്‍ജസംരക്ഷണ ബോധവത്കരണം

പൊന്‍കുന്നം: സ്വാമി അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജസംരക്ഷണ ബോധവത്കരണ പരിപാടി നടന്നു. തുമരംപാറ ഗവ. ട്രൈബല്‍ എല്‍.പി.സ്‌കൂളില്‍ നടന്ന യോഗത്തില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ഊര്‍ജസംരക്ഷണ ബോധവല്‍കരണ പരിപാടിക്ക് തുടക്കം കുറിച്ചു. എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ കോട്ടയം ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാമി അയ്യപ്പസേവാസമിതി ഭാരവാഹികളായ പ്രദീപ് ചെറുവള്ളി, പി.ജി.രാജീവ് കുമാര്‍, ഗ്രാമപഞ്ചായത്തംഗം രജനീ ചന്ദ്രശേഖരന്‍, കുടുംബശ്രീ പ്രതിനിധികളായ വത്സമ്മ ബേബി, സുഭദ്ര സജീവ്, അയ്യപ്പസേവാസമിതി എരുമേലി യൂണിറ്റ് […]

പൊന്‍കുന്നം മിനിസിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം അടുത്തമാസം

പൊന്‍കുന്നം: ഒമ്പതു കോടി രൂപ മുതല്‍മുടക്കി പൊന്‍കുന്നത്തു നിര്‍മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാനത്തോടുകൂടി ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. ഒന്നാംഘട്ടത്തില്‍ ആദ്യത്തെ മൂന്നുനിലകളിലായി ആറുകോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് പൂര്‍ത്തിയാകുന്നത്. രണ്ടാം ഘട്ടത്തില്‍ മൂന്നുകോടി രൂപ മുതല്‍മുടക്കില്‍ ഒരുനിലയും ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രി ഫിക്കേഷന്‍, കോമ്പൗണ്ട് വാള്‍, ടൈല്‍ വര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടും. മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനവും പൂര്‍ത്തിയാകുന്നതോടെ 14 സര്‍ക്കാര്‍ ഓഫീസുകള്‍ പൊന്‍കുന്നം മിനി […]

പൊന്‍കുന്നം ഗവ. എച്ച്.എസ്. റിട്ട.അധ്യാപിക ദീനാമ്മ ജേക്കബ് നിര്യാതയായി

പൊന്‍കുന്നം: ചെന്നാക്കുന്ന് അയ്യനോലില്‍ പരേതനായ എ.സി.ജോസഫിന്റെ ഭാര്യ ദീനാമ്മ ജേക്കബ് (ദീനാമ്മ ടീച്ചര്‍-75) അന്തരിച്ചു. പൊന്‍കുന്നം ഗവ. എച്ച്.എസ്. റിട്ട.അധ്യാപികയാണ്. പൊന്‍കുന്നം അഴീക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റെജി, റെനി, ജേക്കബ് റസ്‌കിന്‍, റോബിന്‍, റൂബി. മരുമക്കള്‍: പി.എം.ജോണി (ഡിവൈ.എസ്.പി. കൊച്ചിന്‍ എയര്‍പോര്‍ട്ട്), പാറടിയില്‍ പാറത്തോട്. സുനു കിഴക്കേപറമ്പില്‍ (ചിങ്ങവനം), ആന്‍സി ഇലവുങ്കല്‍ (കോട്ടാങ്കല്‍), തങ്കച്ചന്‍ പുഞ്ചയില്‍ (കാഞ്ഞിരപ്പള്ളി), പരേതനായ ഉറുമീസ് വാലുമ്മേല്‍ (ഏന്തയാര്‍). ശവസംസ്‌കാരം വ്യാഴാഴ്ച 2.30ന് പൊന്‍കുന്നം തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍

സംസ്ഥാനപാത: പൊന്‍കുന്നം-പുനലൂര്‍ റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം

പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം. ജനുവരിയില്‍ തുടങ്ങുമെന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും പ്രാരംഭ നടപടികള്‍ പോലും തുടങ്ങാനായിട്ടില്ല. സ്ഥലം ഏറ്റെടുക്കലും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളാലും നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. പത്ത് വര്‍ഷത്തെ പരിപാലനത്തിനുള്‍പ്പെടെ 746 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. മൂവാറ്റുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള പണികള്‍ അവസാന ഘട്ടത്തിലാണ്. എന്നാല്‍ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ പോലും തൊണ്ണൂറ് ശതമാനത്തോളമാണ് പൂര്‍ത്തിയായത്. […]

സ്വീകരണം നല്‍കും

പൊന്‍കുന്നം: സീറോ മലബാര്‍ സിനഡ് 90 വയസില്‍ വൈദികരത്‌നം നല്‍കി ആദരിച്ച ഫാ. സെബാസ്റ്റ്യന്‍ തുരുത്തേലിന് നാളെ ഉച്ചകഴിഞ്ഞ് 3.30ന് വാഴൂര്‍ ചെങ്കല്‍ പള്ളി പാരീഷ് ഹാളില്‍ സ്വീകരണം നല്‍കും. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപത ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. സിറിയക് തോമസ്, ഫാ. എ. അടപ്പൂര്‍, ദീപിക ചീഫ് […]

പൊന്‍കുന്നം: ശ്രേയസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികം

പൊന്‍കുന്നം: ശ്രേയസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികം 26, 27 തീയതികളില്‍ നടക്കും. നാളെ രാവിലെ 9.15ന് കിഡ്‌സ് ഡേ ആഘോഷം സ്പീഡ് കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് ഉദ്ഘാടനം ചെയ്യും. ഡി. സാബു അധ്യക്ഷത വഹിക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് വാര്‍ഷികാഘോഷം ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തും.

പൊൻകുന്നം – പാലാ – തൊടുപുഴ റോഡ് നിർമാണത്തിനു വേണ്ടത് ശരവേഗം: കെ.എം. മാണി

പൊൻകുന്നം ∙ കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന പൊൻകുന്നം – പാലാ – തൊടുപുഴ റോഡ് നിർമാണം എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കെ.എം. മാണി എം.എൽ.എ. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അവലോകന യോഗം നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. അൻപതു കിലോമീറ്റർ നീളമുള്ള പൊൻകുന്നം – പാലാ – തൊടുപുഴ റോഡ് 231 കോടി മുടക്കിയാണ് നവീകരിക്കുന്നത്. 10 മീറ്റർ ടാറിങ് വീതിയോടെയാണ് റോഡ് നിർമാണം. 20 കിലോമീറ്റർ വരുന്ന പൊൻകുന്നം – പാലാ റോഡിലെ 12.5 […]

കള്ളിൽ അന്നജം; ഷാപ്പുകൾ പൂട്ടിച്ചു

പൊൻകുന്നം∙ പരിശോധനയ്‌ക്കെടുത്ത കള്ളിൽ അന്നജത്തിന്റെ അംശം കണ്ടതിനാൽ പൊൻകുന്നം എക്‌സൈസ് സർക്കിൾ പരിധിയിലെ പത്തോളം കള്ളുഷാപ്പുകൾ പൂട്ടിച്ചു. മൂന്ന് ഗ്രൂപ്പുകളിലായുള്ള വിവിധ ഷാപ്പുകളാണ് പൂട്ടിയിടാൻ എക്‌സൈസ് നിർദേശിച്ചത്. ആരോഗ്യത്തിന് ഹാനികരമല്ലെങ്കിലും കള്ളിൽ അന്നജാംശം പാടില്ലെന്നാണ് എക്‌സൈസ് നിലപാട്. പനയിൽ നിന്നോ തെങ്ങിൽ നിന്നോ ചെത്തിയെടുക്കുന്ന സ്വാഭാവിക കള്ളിൽ ഒരിക്കലും അന്നജം ഉണ്ടാവില്ല. അതിനാൽ കള്ളിൽ കൃത്രിമം കാട്ടിയതാകാമെന്നാണ് എക്‌സൈസിന്റെ നിഗമനം. എന്നാൽ കള്ളിൽ അന്നജത്തിന്റെ അംശം ഉണ്ടകാമെന്നാണ് ഷാപ്പുടമകളുടെ നിലപാട്. ഇതുസംബന്ധിച്ച് പ്രശ്‌ന പരിഹാരത്തിന് ഇവർ കോടതിയെ […]

ജലവിതരണം നിലച്ചിട്ടു നാളുകളായി

പൊൻകുന്നം ∙ പോസ്‌റ്റ് ഓഫിസ് റോഡിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം നിലച്ചിട്ടു നാളുകളായതായി നാട്ടുകാരുടെ പരാതി. വേനൽ കടുത്തതോടെ മേഖലയിൽ ജലക്ഷാമം രൂക്ഷമായി. പൊൻകുന്നം മേഖലയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതു നിത്യസംഭവമാണെന്നു നാട്ടുകാർ പറയുന്നു. പൊൻകുന്നം ടൗൺ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ചെറുതും വലുതുമായ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുകയാണ്. കടുത്ത വേനൽ ആരംഭിക്കുന്ന സാഹചര്യത്തിൽ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി വെള്ളം നഷ്‌ടപ്പെടുന്നതു തടയണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്. പല തവണ പരാതിപ്പെട്ടിട്ടും കുടിവെള്ളം […]

പനമറ്റം ദേശീയ വായനശാലയുടെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനം 26ന്

പനമറ്റം∙ ദേശീയ വായനശാലയുടെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനവും 65–ാം വാർഷികവും 26ന് നടത്തും. സാഹിത്യകാരൻ സി. രാധാകൃഷ്‌ണൻ ഉദ്‌ഘാടനം നിർവഹിക്കും. വൈകിട്ട് നാലിന് വാർഷിക സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. പുതുതായി പണികഴിപ്പിച്ച വി. ബാലചന്ദ്രൻ സ്‌മാരക ഹാൾ ജില്ലാ പഞ്ചായത്തംഗം സെബാസ്‌റ്റ്യൻ കുളത്തുങ്കൽ സമർപ്പിക്കും. വായനശാലയുടെ മുഖപത്രം ‘ഒന്ന്’–ന്റെ വാർഷിക പതിപ്പ് ഗ്രന്ഥലോകം പത്രാധിപർ എസ്. രമേശൻ പ്രകാശനം ചെയ്യും. ചിത്രകാരനും ശിൽപിയുമായിരുന്ന കുഞ്ഞുകുഞ്ഞാശാരിയുടെ ചിത്രം […]

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

പൊന്‍കുന്നം: വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതു നിത്യസംഭവമാകുന്നു. പൊന്‍കുന്നം ടൗണ്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ ചെറുതും വലുതുമായ പൈപ്പുകള്‍ പൊട്ടി ലിറ്ററുകണക്കിനു കുടിവെള്ളം പാഴാകുകയാണ്. കടുത്ത വേനല്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ പൈപ്പുകളുടെ അറ്റകുറ്റപണി നടത്തി വെള്ളം നഷ്ടപ്പെടുന്നതു തടയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും കുടിവെള്ളം നഷ്ടപ്പെടുന്നതു തടയാന്‍ വാട്ടര്‍ അഥോറിട്ടി തയാറാകാത്തതിനാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കു നേതൃത്വം നല്കുമെന്നു ഡിവൈഎഫ്‌ഐ പ്രസ്താവനയിലുടെ അറിയിച്ചു

എസ്‌ വി ആർ എൻ എസ് എസ് കോളജിൽ പെൺകുട്ടികൾക്കു സ്വയരക്ഷ പരിശീലനം

വാഴൂർ ∙ ലണ്ടൻ ആസ്ഥാനമായ ആക്‌ഷൻ ബ്രേക്സ് സൈലൻസ് ട്രസ്റ്റ്, സിഎസ്കെ പൂവരണി കളരി സംഘം, പാലാ ജനമൈത്രി പൊലീസ് എന്നിവയുടെ സഹകരണത്തിൽ എസ്‌വിആർ എൻഎസ്എസ് കോളജിൽ പെൺകുട്ടികൾക്കായി സ്വയരക്ഷ പരിശീലന പരിപാടി നടപ്പാക്കും. കോളജിലെ വുമൺ സ്റ്റഡി യൂണിറ്റ്, സാമ്പത്തികശാസ്ത്ര വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി 27നു 10നു പൊൻകുന്നം സിഐ ആർ. ജോസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിക്കും. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ബോധവൽക്കരണത്തിന്റെ […]

Page 1 of 41234