Sports News

Sports News

ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി

ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് പ്രണയിനിയായ ഭുവനേശ്വരിയുടെ കഴുത്തില്‍ ശ്രീശാന്ത് താലിചാര്‍ത്തി. ജയ്പുര്‍ രാജകുടുംബാംഗമാണ് ഭുവനേശ്വരി. 2006 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. രാവിലെ ഏഴരക്കും എട്ടുമണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലായിരുന്നു താലിചാര്‍ത്തല്‍ . ചടങ്ങുകള്‍ക്ക് ശേഷം ശ്രീശാന്തിന്റെ ജന്മാനാടായ കോതമംഗലത്തേക്കാണ് ഇരുവരും പോയത്. അവിടെ അടുത്തബന്ധുക്കള്‍ക്കൊപ്പം വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കും. വിവാഹസദ്യ എറണാകുളം ക്രൗണ്‍ പ്ലാസയിലാണ്. രാത്രി ഏഴിന് കൊച്ചി ലേ മെറിഡിയനില്‍ വിവാഹസല്‍ക്കാരം നടക്കും.

ആ കള്ളം ജീവിതകാലം മുഴുവന്‍ സച്ചിനെ പിന്തുടരും

2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ വിവാദ ടെസ്റ്റ്‌ വീണ്ടും പുകയുന്നു. മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ടിനെ കുരങ്ങന്‍ എന്നുവിളിച്ച്‌ ഹര്‍ഭജന്‍ സിംഗ്‌ അപമാനിച്ച സംഭവമാണ്‌ റിക്കിപോണ്ടിംഗ്‌ ഇപ്പോള്‍ പൊക്കികൊണ്ടു വന്നിരിക്കുന്നത്‌. അന്ന്‌ ഹര്‍ഭജനെ രക്ഷിക്കാന്‍ സംഭവത്തിന്റെ സാക്ഷികൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നുണപറഞ്ഞു എന്നാണ്‌ റിക്കിയുടെ വിമര്‍ശനം തന്റെ ജീവചരിത്രമായ ദി ക്ലോസ്‌ ഓഫ്‌ പ്ലേ’ എന്ന പുസ്‌തകത്തിലാണ്‌ സച്ചിനെതിരെയുള്ള പോണ്ടിങ്ങിന്റെ വിമര്‍ശനം വന്നിരിക്കുന്നത്‌. സച്ചിന്‍ വിരമിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ്‌ റിക്കി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. […]

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വിരമിക്കല്‍ തീരുമാനം സച്ചിന്‍ ബിസിസിഐയെ അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം സച്ചിന്‍ വിരമിക്കും. നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയിലാണ് സച്ചിന്റെ അവസാന ടെസ്റ്റ് ക്രിക്കറ്റ് മത്സരം. നേരത്തെ ഏകദിന ക്രിക്കറ്റില്‍നിന്നും ഐപിഎല്ലില്‍നിന്നം സച്ചിന്‍ വിരമിച്ചിരുന്നു. ഇരുന്നൂറാം ടെസ്റ്റോടെ വിരമിക്കുമെന്നാണു സച്ചിന്‍ ബിസിസിഐയെ അറിയിച്ചത്. അവിസ്മരണീയമായ 24 വര്‍ഷം നീണ്ട സജീവ ക്രിക്കറ്റ് ജീവിതത്തിനൊടുവിലാണു ലിറ്റില്‍ മാസ്റ്റര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. […]

മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍സ് ലീഗ് കിരീടം , സച്ചിനും ദ്രാവിഡും ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും ഈ മത്സരത്തോടെ വിരമിച്ചു

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍സ് ലീഗ് കിരീടം. ആവേശകരമായ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിന് മുട്ടുകുത്തിച്ചാണ് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായത്. ഈ വര്‍ഷം ഐ.പി.എല്‍ കിരീടവും നേടിയ രോഹിത് ശര്‍മ്മയും സംഘവും ചാമ്പ്യന്‍സ് ലീഗും കരസ്ഥമാക്കി ഇരട്ടകിരീട നേട്ടം ആഘോഷിക്കുമ്പോള്‍ സച്ചിനും അത് ട്വന്റി 20 യില്‍ നിന്നുള്ള അവിസ്മരണീയ വിടവാങ്ങലായി. ട്വന്റി 20 ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ സച്ചിന് കിരീട നേട്ടത്തോടെ ആയപ്പോള്‍ ദ്രാവിഡിന്റെ ക്രിക്കറ്റ് വിടവാങ്ങല്‍ റണ്ണേഴ്‌സ് അപ്പില്‍ ഒതുങ്ങി. ആദ്യം ബാറ്റ്‌ചെയ്ത […]

50,000 റണ്‍സ്‌; അപൂര്‍വ്വ റെക്കോര്‍ഡിന്റെ പ്രഭയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യയുടെ മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‌ പുതിയ റെക്കോര്‍ഡ്‌. അംഗീകൃത ക്രിക്കറ്റ്‌ മത്സരങ്ങളില്‍ നിന്നായി 50,000 റണ്‍സ്‌ നേടുന്ന ലോകത്തെ ആദ്യ താരമെന്ന പദവയിയാണ്‌ സച്ചിന്‌ പുതുതായ ലഭിച്ചിരിക്കുന്നത്‌. ദല്‍ഹി ഫിറോസ്‌ഷാ കോട്‌ല മൈതാനയില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്‍റി20യില്‍ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോക്കെതിരെ 35 റണ്‍സ്‌ നേട്ടവുമായാണ്‌ സച്ചിന്‍ ഈ അപൂര്‍വ്വ ചരിത്രം എഴുതിച്ചേര്‍ത്തത്‌. അരലക്ഷത്തിലേക്ക്‌ 26 റണ്‍സ്‌ കൂടിയെന്ന നിലയില്‍ ഇറങ്ങിയ സചിന്‍ സുനില്‍ നരെയ്‌ന്‍ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്ത്‌ […]

ഒത്തുകളി: കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല

ഒത്തുകളി: കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല; ഗുരുനാഥ് മെയ്യപ്പനെതിരെ വ്യക്തമായ തെളിവ് മുംബൈ: ഒത്തുകളി കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല.21 പേര്‍ക്കെതിരെയാണ് മുംബൈ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് തലവന്‍ ഗുരുനാഥ് മെയ്യപ്പന്‍,ബോളിവുഡ് താരം വിന്ധു ധാരാസിംഗ്, പാക്കിസ്ഥാന് അംപയര്‍ അസദ് റൌഫ് തുടങ്ങി 21 പേര്‍ക്കെതിരെയാണ മുംബൈ പൊലീസിന്റെ കുറ്റപത്രം. ദില്ലി പൊലീസ് ശ്രീശാന്തിനെ അറസ്റ് ചെയ്ത ഉടനെ ശ്രീശാന്ത് താമസിച്ചിരുന്ന മുംബൈയിലെ ഹോട്ടല്‍മുറിയില്‍ നിന്നും ശ്രീശാന്തിന്റെ ലാപ് […]

ശ്രീശാന്ത് ബിസിസിഐക്ക് അയച്ച കത്ത് പുറത്തായി. കത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കൊടുത്തിരിക്കുന്നു

ഐപിഎല്‍ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട് അവസാനം ബിസിസിഐയില്‍ ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബിസിസിഐക്ക് അയച്ച കത്ത് പുറത്തായി. കത്തിലുടനീളം തന്റെ നിരപരാധിത്വം തെളിയിക്കുവാനും ക്രിക്കറ്റിനോടുള്ള തന്റെ സ്നേഹത്തെ കുറിച്ചും ശ്രീ വിവരിക്കുന്നുണ്ട്. ക്രിക്കറ്റിനെ താന്‍ സ്വന്തം അമ്മയെപ്പോലെയാണ് സ്നേഹിക്കുന്നത് എന്ന് ശ്രീ കത്തില്‍ പറയുന്നു. ആരും സ്വന്തം അമ്മയെ കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കില്ല എന്നിരിക്കെ താന്‍ ക്രിക്കറ്റിനെയും കളങ്കപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ല എന്ന് ശ്രീ കത്തില്‍ പറയുന്നുണ്ട്. കത്തിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം. […]

ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സൈന പുറത്ത് , സിന്ധു സെമിയില്‍ , ഇന്ത്യക്ക് വെങ്കലം ഉറപ്പായി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും ഇന്ത്യയുടെ സൂപ്പര്‍താരം സൈന നേവാള്‍ പുറത്തായി. ലോക നാലാം റാങ്കായ സൈന നേവാളിനെ ദക്ഷിണ കൊറിയയുടെ ബീ യിനോനനാണ് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത് നാലാം തവണയാണ് സൈന ക്വാര്‍ട്ടറില്‍ പുറത്താകുന്നത്. ആദ്യസെറ്റില്‍ മുന്നിട്ടുനിന്ന ശേഷമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനയുടെ തോല്‍വി. ഒരുഘട്ടത്തില്‍ 15 – 8 എന്ന നിലയില്‍ നിന്നും സെറ്റും മത്സരവും സൈന അവിശ്വസനീയമായി കൈവിടുകയായിരുന്നു. സ്‌കോര്‍: 21 – 23, […]

അഞ്ചില്‍ അഞ്ചും; ഇന്ത്യക്ക് പരമ്പര : സിംബാബ്‌വെയക്ക് ഇന്ത്യയുടെ ‘വൈറ്റ് വാഷ്’ , അമിത് മിശ്രക്ക് ആറു വിക്കറ്റുകള്‍

ബുലവായോ : വിദേശത്ത് ആദ്യ സമ്പൂര്‍ണ്ണ ഏകദിന വിജയം എന്ന ലക്ഷ്യമിട്ട് സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ച വിജയം. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ വിദേശത്ത് വെച്ച് ഇന്ത്യ നേടുന്ന ആദ്യ സമ്പൂര്‍ണ വിജയമായി ഇത്. സ്കോര്‍ സിംബാബ്‌വെ 39.5 ഓവറില്‍ 163. ഇന്ത്യ – 34 ഓവറില്‍ 167ന് മൂന്ന്. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര ആറു വിക്കറ്റുകള്‍ നേടിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാരായ രഹാനെ 50(106) റണ്‍സും, ജഡേജ 48(85) റണ്‍സും, […]

ബാഡ്മിന്റൺ ഐ.പി.എൽ ലേലത്തിൽ സൈന നെവാളിനു വില 71.3 ലക്ഷം രൂപ

ഐ.പി.എൽ മാതൃകയിൽ ഇതാദ്യമായി നടത്തുന്ന ഇന്ത്യൻ ബാഡ്മിന്റൺ ലീഗിലെ ആദ്യ ലേലത്തിൽ ലോക ഒന്നാം നമ്പർ താരം മലേഷ്യയുടെ ലീ ചോംഗ് വീ ഏറ്റവുമധികം വില നേടി. മുംബയ് മാസ്റ്റേഴ്സ് 80 ലക്ഷം രൂപയ്ക്കാണ് ലീയെ ലേലത്തിൽ പിടിച്ചത്. മലയാളി താരം എച്ച്.എസ്. പ്രണോയ് 9.6 ലക്ഷം രൂപയുമായി ഡൽഹി സ്മാഷേഴ്സിലേക്ക് നീങ്ങി. ഇന്ത്യയുടെ ഒന്നാം നമ്പർ താരം സൈന നെവാളിനെ നാട്ടിലെ ടീമായ ഹൈദരാബാദ് ഹോട്ട്ഷോട്ട്സ് 71.3 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. മറ്റു താരങ്ങളുടെ ലേലത്തുക […]

വീണ്ടും ധോണി .. വീണ്ടും ഇന്ത്യക്ക് കിരീടം

ശ്രീലങ്ക: 48.5 ഓവറില്‍ 201 ഇന്ത്യ: 49.4 ഓവറില്‍ ഒന്‍പതിന് 203 പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വീണ്ടുമൊരു മഹി മാജിക്. ക്യാപ്റ്റന്റെ മാജിക്കില്‍ ഇന്ത്യയ്ക്ക് വീണ്ടുമൊരു കിരീടം. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉദ്വേഗഭരിതമായ മത്സരത്തിന്റെ അവസാന ഓവറിലാണ് തീര്‍ത്തും അവിശ്വസനീയമായ പ്രകടനത്തിലൂടെ ക്യാപ്റ്റന്‍ ധോനി ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം നേടിത്തന്നത്. ഫൈനലില്‍ ശ്രീലങ്കയെ ഒരൊറ്റ വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. രണ്ടു പന്ത് കൂടി ശേഷിക്കെയാണ് ധോനി ടീമിന് സമീപകാലത്തെ ഏറ്റവും ആവേശോജ്വലമായ കിരീടജയം പടപൊരുതി നേടിയത്. […]

സിംബാവെ പര്യടനം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു , വിരാട് കോഹ്‌ലി നായകൻ

മുംബൈ: സിംബാവെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കു കാരണം ധോണിക്ക് വിശ്രമം അനുവദിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക. പര്‍വേസ് റസൂല്‍, വിനയ് കുമാര്‍, ജയദേവ് ഉനദ്കാട്ട് എന്നീ യുവതാരങ്ങള്‍ ടീമില്‍ ഇടം നേടിയപ്പോള്‍, ആര്‍. അശ്വിന്‍, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി ജൂലൈ 24നാണ്. ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ചേതേശ്വര്‍ […]

ശ്രീശാന്തിന് തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ തുലാഭാരം

ഐപിഎല്‍ വാതുവയ്പുകേസില്‍ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നു ബുധനാഴ്ച കൊച്ചിയിലെത്തിയ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. 80 കിലോ കദളിപ്പഴം കൊണ്ടായിരുന്നു ശ്രീശാന്തിന് തുലാഭാരം നടത്തിയത്. അച്ഛന്‍ ശാന്തകുമാരന്‍ നായര്‍, അമ്മ സാവിത്രി ദേവി, സഹോദരി, സഹോദരി ഭാര്‍ത്താവ് മധുബാലകൃഷ്ണന്‍ എന്നിവരും ശ്രീശാന്തിനോടൊപ്പം തൃപ്പൂണിത്തുറയിലെത്തിയിരുന്നു. എല്ലാം ദൈവാനുഗ്രഹമാണെന്ന് മാത്രമായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇതിനുശേഷം രണ്ടു സുഹൃത്തുക്കള്‍ക്കെപ്പം ശ്രീ ശബരിമലയിലേക്കു യാത്രയായി. ഇന്നലെ ശ്രീശാന്ത് ക്രിക്കറ്റ് പരിശീലനത്തിനായി ഇടപ്പള്ളി സ്കൂള്‍ […]

പീഡനകാലത്തിനു ഇടവേള കിട്ടിയ ശ്രീശാന്ത്‌ തിരിച്ചു വീട്ടിൽ എത്തി

പീഡനകാലത്തിനു ഇടവേള കിട്ടിയ  ശ്രീശാന്ത്‌ തിരിച്ചു  വീട്ടിൽ എത്തി

വാതുവെയ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത തന്നെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മാനസികമായി പീഡിപ്പിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞു. ഉറങ്ങാന്‍ പോലും അനുവദിക്കാതെയായിരുന്നു പീഡനം- ശ്രീശാന്ത്. നേരത്തെ ജയില്‍മോചിതനായിരുന്നെങ്കില്‍ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചേനെ. അങ്ങനെ യെങ്കില്‍ എന്റെ വീട്ടുകാരും നാട്ടുകാരും എന്നെ ഇപ്പോഴും സംശയിച്ചേനെ. എല്ലാവരും ഞാന്‍ തെറ്റുകാരനാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു. മെന്റല്‍ ഫിറ്റ്‌നസില്ലെന്ന കളിയാക്കല്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ 12 ശസ്ത്രക്രിയക്ക് ശേഷവും വാശിയോടെ കളിക്കളത്തിലെത്തിയയാളാണ് താന്‍ എന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. വീല്‍ചെയറില്‍ കഴിഞ്ഞകാലം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. 9.30 ഓടെ […]

ശ്രീശാന്ത് ജയില്‍ മോചിതനായി.

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ജാമ്യം ലഭിച്ച മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ജയില്‍ മോചിതനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 8.20 ഓടെയാണ് ശ്രീശാന്ത് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ശ്രീയെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ജയില്‍വളപ്പിലുണ്ടായിരുന്നു. രാവിലെ ജയില്‍മോചിതനാകുമെന്നായിരുന്നു കരുതിയതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാല്‍ രാത്രിയാകുകയായിരുന്നു. ബുധനാഴ്ച ശ്രീശാന്ത് കേരളത്തിലേക്ക് എത്തുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ മാസം 16നാണ് ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തുള്‍പ്പെടെയുള്ളവര്‍ മുംബൈയില്‍ നിന്നും ഡല്‍ഹി പോലീസിന്റെ വലയിലായത്. 12 […]

ശ്രീശാന്തിനു ജാമ്യം

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനു ജാമ്യം. ദല്‍ഹി സാകേത് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിന്‍്റെയും രണ്ട് ആള്‍ജാമ്യത്തിന്‍്റെയും ഉറപ്പിലാണ് ജാമ്യം. രാജ്യം വിട്ട് പോകരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നും ശ്രീശാന്തിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീശാന്തിനു പുറമെ കേസില്‍ അറസ്സിലായ മറ്റ് 17 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ശ്രീശാന്തിനെതിരെ ദല്‍ഹി പൊലീസ് മോക്ക നിയമം ചുമത്തിയത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് നിലനില്‍ക്കുന്നതല്ല. ഇതിനു പൊലീസ് ചുമത്തിയ തെളിവുകള്‍ പര്യാപ്തമല്ല. വഞ്ചന, […]

പൂനെ വാരിയേഴ്സിനെ സഹാറ ഗ്രൂപ്പ് പിന്‍വലിച്ചു

മുംബൈ: സഹാറ ഗ്രൂപ്പ് ഐപിഎല്‍ ടീമായ പൂനെ വാരിയേഴ്സിനെ പിന്‍വലിച്ചു. ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച് ബിസിസിഐയുമായി നിലനിന്ന തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി. ബിസിസിഐ ആവശ്യപ്പെട്ട ഫ്രാഞ്ചൈസി തുക നല്‍കാന്‍ സഹാറ ഗ്രൂപ്പിന് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ തങ്ങളുമായി ബിസിസിഐ ഉണ്ടാക്കിയ കരാര്‍ ലംഘിച്ചെന്നും സഹാറ ഗ്രൂപ്പ് ആരോപിച്ചു. അടുത്ത വര്‍ഷത്തോടെ ടീം ഇന്ത്യയുടെ സ്പോണ്‍സര്‍ സ്ഥാനത്തു നിന്നും പിന്മാറാനും സഹാറ തീരുമാനിച്ചു. ബിസിസിഐയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് സഹാറ ഗ്രൂപ്പ് വ്യക്തമാക്കി. 2013 ഓടെ ബിസിസിഐയുമായുള്ള കരാര്‍ അവസാനിക്കും. 1,702 […]

‘വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തന്‍’ ശ്രീശാന്ത് Comedy Song

ശ്രീശാന്തിനെ കളിയാക്കി പീപ്പിള്‌സ് ടീ വീ പുറത്തിറക്കിയ വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തന്‍ എന്ന പാരഡി ഗാനം ഫേസ്ബുക്കില്‍ പ്രസിദ്ധമാകുന്നു . മലയാളികള്‍ ഷെയര്‍ ചെയ്തും ലൈക് ചെയ്തും ആഘോഷിക്കുന്ന ഗാനത്തിന്റെ വരികളും വീഡിയോയും താഴെ കൊടുക്കുന്നു വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തനെ …. സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ…. ബൌളിങ്ങിലാണെങ്കില്‍ ആളൊരു കേമന്‍ ജാഡേടെ കാര്യത്തില്‍ ഇവനൊരു വീരന്‍ .. ശാന്തന്‍ ഒരു ബാലന്‍ പുളുവടി വീരന്‍ ജഗ ജില്ലന്‍ ഡാന്‍സില് കേമന്‍ കലി വീരന്‍ നമ്മുടെ ശാന്തന്‍ ശാന്തന്‍ ശാന്തന്‍ […]

ശ്രീശാന്തും അൽഫോൻസ് കണ്ണാംന്താനവും നേർക്കുനേർ – വീഡിയോ കാണുക

മനോരമ ചാനൽ കഴിഞ്ഞ വർഷം പ്രക്ഷേപണം ചെയ്ത NEWSMAKER എന്ന പരിപാടിയിൽ ശ്രീശാന്തും കാഞ്ഞിരപ്പള്ളി മുൻ MLA അൽഫോൻസ് കണ്ണാംന്താനവും നേർക്ക്നേർ വാക്കുകൾ കൊണ്ട് പൊരുതി . അഹംകാരം കൊണ്ട് ഉറഞ്ഞു തുള്ളിയ ശ്രീശാന്ത് അൽഫോൻസ് കണ്ണാംന്താനത്തിന്റെ മുഖത്തേക്ക് കൈകൾ ചൂണ്ടി കൊണ്ട് വെല്ലു വിളിച്ചു . ” ഞാൻ നിങ്ങള്ക്ക് പത്തു വർഷം സമയം തരാം ..എന്നെ പോലെ , ദേശിയ തലത്തിൽ ക്രിക്കറ്റ്‌ കളിക്കുവാൻ തക്ക കഴിവ് ഉള്ള ഒരാളെ നിങ്ങൾക്ക് കേരളത്തിൽ നിന്നും […]

പിടിയിലാകും മുമ്പുതന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ഒത്തുകളിയില്‍ പിടിയിലാകും മുമ്പുതന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു പുറത്താക്കിയിരുന്നതായി സൂചന. മെയ് 12ന് ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള മത്സരത്തിന് ശേഷം ടീമിനോടപ്പമുള്ള വാസം അവസാനിപ്പിക്കാന്‍ ശ്രീശാന്തിനോട് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനു മുന്‍പ് തന്നെ ശ്രീയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മോശം പെരുമാറ്റം കാരണമാണ് ശ്രീശാന്തിനെ പുറത്താക്കിയതെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചത്. എന്നാല്‍ ശ്രീ അടക്കമുള്ളവരുടെ ഒത്തുകളിയെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നു എന്ന കാര്യം രാജസ്ഥാന്‍ ടീം അധികൃതര്‍ മുന്‍കൂറയി […]

ശ്രീശാന്തിനെതിരായ നിര്‍ണ്ണായക തെളിവുകള്‍ മുംബൈ പൊലീസിന്

വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടതിന്‍റെ തെളിവുകള്‍ മുംബൈ പൊലീസിന് ലഭിച്ചതായി സൂചന. വാതുവെപ്പുകാരന്‍ ജൂപ്പിറ്ററുമായുള്ള ശ്രീശാന്തിന്റെ അടുപ്പം തെളിയിക്കുന്ന വിവരങ്ങള്‍ ലാപ്ടോപ്, മൊബൈല്‍ പരിശോധനയില്‍ ലഭിച്ചതായി അറിയുന്നു. ജുപ്പിറ്ററിനൊപ്പമുള്ള ശ്രീശാന്തിന്‍റെ ഫോട്ടോകള്‍ ലാപ്ടോപില്‍ നിന്നും ലഭിച്ചതായാണ് മുംബൈ പോസീസിലെ ചിലര്‍ പറയുന്നത്. ജുപ്പിറ്ററിനോടും ജിജുവിനോടും നടത്തിയ സംഭാഷണ രേഖകള്‍ പക്ഷെ മായ്ച്ചുകളഞ്ഞിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാനായി മുംബൈ പൊലീസ് വിദഗ്ധ സഹായം തേടിയതായി അറിയുന്നു.‍ ശ്രീശാന്തിന്‍റെ മൊബൈല്‍ ഫോണില്‍ ചില പേരുകള്‍ രഹസ്യ കോഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകളും […]

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീം: യുവരാജും ഗംഭീറും പുറത്ത്

പ്രമുഖരെ പുറത്തിരുത്തി ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിംഗും ഗൗതം ഗംഭീറുമാണ് ടീമിലിടം നേടാതെ പോയ പ്രമുഖര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് സെഞ്ച്വറി നേടിയ മുരളി വിജയ്, ശിഖാര്‍ ധവാന്‍, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന വിനയ് കുമാര്‍, ദിനേശ് കാര്‍ത്തിക്ക്, ഇശാന്ത് ശര്‍മ്മ എന്നിവര്‍ ടീമിലിടം പിടിച്ചു. അടുത്ത മാസം ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടക്കുന്നത്. വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ പ്രമുഖരെ […]

സഞ്ജു തിളങ്ങി; രാജസ്ഥാന്‍ റോയല്‍സിനു ജയം

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസന്റെഉജ്ജ്വല ബാറ്റിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സ് ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിനെ നാലു വിക്കറ്റിനു തോല്‍പിച്ചു. സഞ്ജു നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് റോയല്‍സിനു വിജയം സമ്മാനിച്ചത്. ബംഗളൂരു പടുത്തുയര്‍ത്തിയ 172 റണ്‍സാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് മറികടന്നത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സറുകളും അടക്കം 41 പന്തില്‍ നിന്ന് സഞ്ജു 63 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിജയ ശില്പിയായ സഞ്ജു തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീശാന്തിന് ശേഷം ഐ.പി.എല്‍ ക്രിക്കറ്റിലൂടെ […]

സച്ചിന്‌ ശേഷം കോഹ്ലിയെന്ന്‌ റിച്ചാര്‍ഡ്‌സ്

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിന്‌ വിരാട്‌ കോഹ്ലിയില്‍ വിശ്വാസമര്‍പ്പിക്കാമെന്ന്‌ ബാറ്റിംഗ്‌ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. കോഹ്ലിയുടെ ബാറ്റിംഗ്‌ തന്റെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. കോഹ്ലിയുടെ ബാറ്റിംഗ്‌ കണ്ടിരിക്കാന്‍ ഇഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ ആക്രമണ സ്വഭാവവും ക്രിക്കറ്റിനോടുളള തീവ്രമായ വികാരവും തന്റെ തന്നെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. ഫീല്‍ഡിങ്ങിലും ഇന്ത്യന്‍ താരത്തിന്‌ തന്റെ മനോഭാവമാണുളളത്‌. ബോള്‍ തന്റെയടുത്തേക്ക്‌ വരട്ടെയെന്നാണ്‌ കോഹ്ലിയുടെ ചിന്ത. ഡൈവ്‌ ചെയ്യാനും ബോള്‍ തടഞ്ഞിട്ട്‌ റണ്‍ കൊടുക്കാതിരിക്കാനും താരം ശ്രദ്ധിക്കുന്നു. സച്ചിന്‍ ടീമില്‍ […]

ക്രിസ് ഗെയ്ല്‍ നിറഞ്ഞാടിയപ്പോള്‍ റെക്കോര്‍ഡുകൾ തകർന്ന് അടിഞ്ഞു , 30 പന്തില്‍ സെഞ്ചുറി

ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ വെസ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന് ഒറ്റ ഇന്നിംഗ്സില്‍ നിരവധി റെക്കോര്‍ഡുകൾ . ഐപിഎല്ലില്‍ പൂനെ വാരിയേഴ്സിനെതിരായ മത്സരത്തില്‍ 30 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ട്വന്റി-20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി തുടങ്ങിയ ഗെയ്ല്‍ ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനും ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സകോറിനും ഒരു ഇന്നിംഗ്സില്‍ ഏറ്റവും അധികം സിക്സറുകള്‍ നേടുന്ന റെക്കോര്‍ഡിനും ഉടമയായി. 66 പന്ത് നേരിട്ട ഗെയ്ല്‍ 17 ഫോറും 13 സിക്സും അടക്കം 175 […]

ഹര്‍ഭജനെതിരെ ട്വീറ്റ്; ശ്രീശാന്തിന് ബിസിസിഐയുടെ താക്കീത്

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐയുടെ താക്കീത്. ഹര്‍ഭജനെതിരെ നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ബിസിസിഐ താക്കീത് ചെയ്തത്. ശ്രീശാന്ത് ഇനിയും പരസ്യ പ്രസ്താവന നടത്തിയാല്‍ കാരണം കാണിക്കേണ്ടി വരുമെന്ന് ബിസിസിഐ വ്യക്തമാക്കി. 2008 ല്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ തന്നെ ഹര്‍ഭജന്‍ സിങ് തല്ലിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഹര്‍ഭജന്‍ തല്ലിയിട്ടില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകും. ഭയം കൊണ്ടാണ് ഇതുവരെ ഒന്നും തുറന്ന് പറയാതിരുന്നതെന്നും ശ്രീശാന്ത് ട്വീറ്റില്‍ പറയുന്നു. അന്ന് തന്നെ പിന്തുണയ്ക്കാന്‍ […]

ചെന്നൈയ്ക്ക് ഐപിഎല്ലില്‍ അവിശ്വസനീയ ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാല് വിക്കറ്റിന് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചു. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഒരു പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ആര്‍.പി.സിംഗ് എറിഞ്ഞ പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. ഇതിനിടെയില്‍ ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ ഒരു റണ്‍ ഓടി നേടുകയും ചെയ്തതോടെ വിജയം സ്വന്തമാവുകയായിരുന്നു. രവീന്ദ്ര ജഡേജ (പുറത്താവാതെ 38), എസ്.ബദരിനാഥ് (34), എം.എസ്.ധോണി […]

പൂനെ വാരിയേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 41 റണ്‍സ് ജയം

മുംബൈ: പൂനെ വാരിയേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 41 റണ്‍സ് ജയം. മുംബൈ ഉയര്‍ത്തിയ 184 എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പൂനെയുടെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുക്കാനെ പൂനെയ്ക്ക് കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ച്വറിയെടുത്ത രോഹിത് ശര്‍മ്മയുടേയും 44 റണ്‍സെടുത്ത സച്ചിന്റേയും 41 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിന്റേയും ബാറ്റിംഗ് പ്രകടമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പുനെയ്ക്ക് വേണ്ടി 38 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണും 24 […]

ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനെന്ന് ശ്രീശാന്ത്‌

ക്രിക്കറ്റ് ലോകം മറന്നുതുടങ്ങിയ ഐ.പി.എല്ലിലെ ചെകിട്ടത്തടിയുടെയും പൊട്ടിക്കരച്ചിലിന്റെ നാണംകെട്ട അധ്യായം വീണ്ടും തുറന്നിരിക്കുകയാണ് മലയാളി പേസര്‍ എസ്. ശ്രീശാന്ത്. 2008ലെ ഐ.പി.എല്‍ മത്സരത്തിനിടെ തന്റെ ചെകിട്ടത്തടിച്ച ഹര്‍ഭജനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്ത് ട്വിറ്ററിലൂടെ നടത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനാണെന്നും 2008ലെ സംഭവം ആസൂത്രിതമാണെന്നുമായിരുന്നു ശ്രീശാന്തിന്റെ ആരോപണം. വിരാട് കോലിയും ഗൗതം ഗംഭീറും ഗ്രൗണ്ടില്‍ പരസ്യമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്തിന്റെ തൊട്ടടുത്ത ദിവസമാണ് അഞ്ചു വര്‍ഷം മുന്‍പത്തെ തല്ലുകേസിന്റെ കഥ അന്ന് കിങ് ഇലവന്‍ പഞ്ചാബിന്റെ […]

വിരാട് കൊഹ്‌ലിയും ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം.

വിരാട് കൊഹ്‌ലിയും ഗൗതം ഗംഭീറും തമ്മില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തിനിടെ രൂക്ഷമായ വാക്കേറ്റം. റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിംഗിനിടെ ബാലാജി എറിഞ്ഞ പത്താമത്തെ ഓവറിന്റെ ആദ്യ പന്തില്‍ കോഹ്ലി ഉയര്‍ത്തിയടിച്ച പന്ത് മോര്‍ഗന്‍ കൈകളിലൊതുങ്ങിയതിനെ തുടര്‍ന്ന് ഔട്ടായി മടങ്ങുമ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള വാക്കേറ്റം. ഗംഭീറും സഹ താരങ്ങളും വിക്കറ്റ് നേട്ടം ആഘോഷിക്കുമ്പോള്‍ കോഹ്ലി, അവര്‍ക്ക് പിന്നാലെ ചെന്ന് പ്രകോപിപ്പിക്കുന്ന തരത്തില്‍ പരുഷ വാക്കുകള്‍ ഉതിര്‍ക്കുകയായിരുന്നു. അതോടെ ഗംഭീര്‍ കോഹ്ലിക്കു നേരെ തിരിഞ്ഞു. തുടര്‍ന്ന് മറ്റൊരു കളിക്കാരനായ രജത് ഭാട്യയാണ് […]

IPL ക്രിക്കറ്റ് – ഡല്‍ഹിയെ മുംബൈ തകര്‍ത്തു

മുംബൈ: സീസണില്‍ ആദ്യമായി പന്തിനുമേല്‍ ബാറ്റ് ആധിപത്യം കാട്ടിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 44 റണ്‍സിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്തു. കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്റെയും (48 പന്തില്‍ 86, 14 ബൗണ്ടറി, രണ്ടു സിക്‌സര്‍) രോഹിത് ശര്‍മയുടെയും (50 പന്തില്‍ 74, നാല് ബൗണ്ടറി, അഞ്ച് സിക്‌സര്‍) അംബാട്ടി റായിഡുവിന്റെയും (എട്ട് പന്തില്‍ 24, രണ്ട് ബൗണ്ടറി, രണ്ട് സിക്‌സര്‍) മികവില്‍ മുംബൈ അടിച്ചുകൂട്ടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ്. തുടരെ മൂന്നാം മത്സരത്തിലും […]

കണക്ക് തീര്‍ത്ത് റോയല്‍ ചലഞ്ചേര്‍സ്

ബംഗലൂരു: സൂപ്പര്‍ ഓവറിലെ പരാജയത്തിന് സണ്‍റെയ്സിനോട് സ്വന്തം കളത്തില്‍ റോയല്‍ ചലഞ്ചേര്‍സ് പകരം വീട്ടി. ഏഴ് വിക്കറ്റിനാണ് ബംഗലൂരു റോയല്‍ ചലഞ്ചേര്‍സ് വിജയം നേടിയത്. 47 പന്തില്‍ 93 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ബംഗലൂരുവിന് അനായാസ വിജയം നേടികൊടുത്തത്. 162 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗലൂരുവിന് 47 റണ്‍സ് എടുക്കുന്നതിനിടയില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് വന്ന കോലി വലിയ പരിക്കുകള്‍ ഇല്ലാതെ ബംഗലൂരുവിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. നേരത്തെ […]

റോയല്‍ വിജയവുമായി രാജസ്ഥാന്‍ ഒന്നാമത്

ജയ്പ്പൂര്‍: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിനെ 19 റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതതെത്തി. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയും. സ്കോര്‍: രാജസ്ഥാന്‍: 20 ഓവറില്‍ 144/6, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 19 ഓവറില്‍ 125ന് ഓള്‍ ഔട്ട്. ജയ്പ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ശ്രീശാന്ത് എറിഞ്ഞ ആദ്യ ഓവറില്‍ 14 റണ്‍സടിച്ച് മികച്ച […]

മുംബൈ ഇന്ത്യന്‍സ് ഒമ്പത് റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി

ഐപിഎല്ലില്‍ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒമ്പത് റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി. മുംബൈ ഉയര്‍ത്തിയ 149 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ചെന്നൈയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ധോണിക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞെങ്കിലും തകര്‍ച്ച അതിജീവിച്ച് മുംബൈ വിജയതീരത്ത്. ആദ്യന്തം ആവേശം മുറ്റിനിന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ഒമ്പതു റണ്‍സ് വിജയം. വെറും 26 പന്തുകളില്‍ 51 റണ്‍സ് അടിച്ചുകൂട്ടി ഏറെക്കുറേ ഒറ്റയ്ക്ക് ചെന്നൈയെ വിജയത്തിന്റെ […]

IPL – ബാംഗ്ലൂരില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് രണ്ടു രണ്സിന്റെ ത്രസിപ്പിക്കുന്ന വിജയം :- ഗെയ്ല്‍ വിജയ ശില്പി

ബാംഗ്ലൂര്‍: ക്രിസ് ഗെയ്‌ലിന്റെ താണ്ഡവം ബാംഗ്ലൂരില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വിജയത്തുടക്കമേകി. കരുത്തുറ്റ നിരയുമായെത്തിയ മുംബൈ ഇന്ത്യന്‍സിനെ ഗെയ്‌ലിന്റെ തീപാറുന്ന ബാറ്റിങ്ങാണ് തളര്‍ത്തിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 157 റണ്‍സ് പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 154 റണ്‍സില്‍ അവസാനിച്ചു. ആതിഥേയര്‍ക്ക് രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. 58 പന്തില്‍ പത്ത് ബൗണ്ടറിയും അഞ്ച് സിക്‌സറുമടക്കം 92 റണ്‍സെടുത്ത് ബാംഗ്ലൂരിന്റെ വിജയശില്പിയായ ക്രിസ് ഗെയ്‌ലാണ് കളിയിലെ കേമന്‍. സ്‌കോര്‍ : ബാംഗ്ലൂര്‍ 5ന് 156, മുംബൈ 5ന് 154. മുന്‍നിരക്കാര്‍ ഒന്നൊന്നായി […]

IPL ആറാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കെങ്കേമമായി

കൊല്‍ക്കത്ത: കുട്ടിക്രിക്കറ്റിന്റെ ആവേശപ്പൂരത്തിന് കൊടിയേറ്റം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കെങ്കേമമായി. പിറ്റ്ബുളിന്റെ സംഗീതവും ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ നൃത്തവും ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. ഷാരൂഖ് ഖാനും കത്രീന കൈഫും ദീപിക പദുക്കോണും ഉദ്ഘാടനച്ചടങ്ങില്‍ ആവേശച്ചുവടുകള്‍ വച്ചു. ബോളിവുഡ് സംഗീത സംവിധായകന്‍ പ്രീതത്തിന്റെ നേതൃത്വത്തില്‍ 300 ഓളം നര്‍ത്തകരാണ് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകാന്‍ ചുവടുകള്‍ വച്ചത്. കരിമരുന്നു കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. ഈഡന്‍ ഗാര്‍ഡിലാണ് ആദ്യ മത്സരം നടക്കുക. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത […]

കേരളം ഗുജറാത്തിനോട് തോറ്റു; ഫൈനല്‍ കാണാതെ പുറത്ത്

ചരിത്രത്തില്‍ ആദ്യമായി ഒരു ട്വന്റി20 ക്രിക്കറ്റില്‍ ഫൈനലില്‍ കടക്കാനുള്ള സുവര്‍ണാവസരം കേരളം പാഴാക്കി. അവസാന മല്‍സരത്തില്‍ ഗുജറാത്തിനോട് വലിയ തോല്‍വി വഴങ്ങിയതോടെയാണ് കേരളം പുറത്തായത്. സൂപ്പര്‍ ലീഗ് എ ഗ്രൂപ്പില്‍ ഗുജറാത്തിനോട് 90 റണ്‍സിനാണ് കേരളം തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്നിന് 233 റണ്‍സ് അടിച്ചുകൂട്ടിയതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ 168 റണ്‍സെങ്കിലും അടിച്ചിരുന്നെങ്കില്‍ ഫൈനലില്‍ കടക്കാമായിരുന്ന കേരളം പോരാടിയെങ്കില്‍ മദ്ധ്യനിര ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കേരളം […]

റൈഫി മിന്നല്‍പ്പിണറായി; കേരളത്തിന് രണ്ടാം ജയം

സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ കേരളത്തിന് രണ്ടാം ജയം. കരുത്തരായ ദില്ലിയെ അട്ടിമറിച്ചതിന്റെ വീര്യവുമായി എത്തിയ കേരളം രണ്ടാം മല്‍സരത്തില്‍ വിദര്‍ഭയെ ഒരു വിക്കറ്റിന് കീഴടക്കി. മഴ ഇടയ്ക്കിടെ രസംകൊല്ലിയായെങ്കിലും അത്യന്തം ആവേശം മുറ്റിനിന്ന മല്‍സരത്തില്‍ റൈഫി വിന്‍സന്റ് ഗോമസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിദര്‍ഭ 19 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. എന്നാല്‍ മഴമൂലം കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ […]

ക്രിക്കറ്റ് താരം യൂസഫ് പഠാന്‍ വിവാഹിതനായി

വഡോദര: ക്രിക്കറ്റ് താരം യൂസഫ് പഠാന്‍ വിവാഹിതനായി. വഡോദരയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള നദിയാദിലെ ഫാംഹൌസില്‍ ഇന്നലെയായിരുന്നു വിവാഹം. ഫിസിയോതെറാപ്പിസ്റായ അഫ്രീനെയാണ് യൂസഫ് പഠാന്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ഒരു വര്‍ഷം മുന്‍പ് നടത്തിയിരുന്നു. മുംബൈയില്‍ ജനിച്ചുവളര്‍ന്ന അഫ്രീന്‍ വഡോദരയിലാണ് ഫിസിയോതെറാപ്പിയില്‍ പരിശീലനം നടത്തിയിരുന്നത്. തികച്ചും സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. സഹോദരന്‍ ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ ഒഴികെ അധികം അതിഥികളും പങ്കെടുത്തിരുന്നില്ല. മോശം ഫോമിനെ തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് […]

ഐപിഎല്‍ : ലങ്കന്‍ താരങ്ങള്‍ തമിഴ്നാട്ടില്‍ കളിക്കേണ്ടെന്നു ജയലളിത

ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന മത്സരങ്ങള്‍ തമിഴ്നാട്ടില്‍ വേണ്ടെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ലങ്കന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നടത്തരുതെന്നാവശ്യപ്പെട്ടു ജയലളിത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനു കത്തയച്ചു. ശ്രീലങ്കന്‍ താരങ്ങള്‍, അംപയര്‍മാര്‍, ഒഫീഷ്യലുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മത്സരങ്ങള്‍ തമിഴ്നാട്ടില്‍ വേണ്ടെന്നാണു ജയലളിതയുടെ നിലപാട്. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരേ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ക്കെതിരേ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമായിരിക്കെയാണു ലങ്കന്‍ താരങ്ങള്‍ ഉള്‍പ്പെട്ട ഐപിഎല്‍ മത്സരങ്ങള്‍ അവിടെ വേണ്ടെന്ന […]

ഡല്‍ഹി ടെസ്റ്റ്: ഇന്ത്യയ്ക്ക് ചരിത്രവിജയം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ നേടിയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. പരമ്പരയിലെ നാലു ടെസ്റ്റും ഇന്ത്യ വിജയിക്കുന്നത് ആദ്യമായാണ്. രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ആര്‍ അശ്വിന്‍ മാന്‍ ഓഫ് ദി സീരീസ്. 43 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ 4 – 0 ന് പരാജയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുമായി 1969 ലാണ് അവര്‍ മുന്‍പ് ഇത്തരത്തിലുള്ള പരാജയം ഏറ്റുവാങ്ങുന്നത്. 92 […]

മൊഹാലി ടെസ്‌റ്റ് : ഇന്ത്യയ്‌ക്ക് ചരിത്ര വിജയം

മൊഹാലി : മൊഹാലി ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്ക് പരമ്പര. ശിഖര്‍ ധവാനും മുരളി വിജയും ചേര്‍ന്നാണ്‌ വിജയമൊരുക്കിയത്‌. വിരാട്‌ കോഹ്ലി (34), ചേതേശ്വര്‍ പൂജാര (28), മുരളി വിജയ്‌ (26) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (21) എന്നിവര്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു. എം.എസ്‌.ധോണി (18), രവീന്ദ്ര ജഡേജ (8) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്ന്‌ വീതവും അശ്വിന്‍, ഓജ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി. ഫിലിപ്പ്‌ […]

സിസിഎല്‍ : കേരള സ്‌ട്രൈക്കേഴ്‌സ് പുറത്ത്‌

സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ മലയാളം സിനിമാതാരങ്ങളുടെ ക്രിക്കറ്റ്‌ ടീമായ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് പുറത്തായി. സെമിയില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനോട്‌ ഏഴ്‌ വിക്കറ്റിന്‌ തോറ്റതോടെയാണ്‌ കേരളം പുറത്തേക്കുള്ള വഴി കണ്ടത്‌. കഴിഞ്ഞ മല്‍സരങ്ങളില്‍ തിളങ്ങിയ ബാറ്റിംഗ്‌ നിര വന്‍ പരാജയമായത്‌ ടീമിനെയും ബാധിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത കേരളാ സ്‌ട്രൈക്കേഴ്‌സിന്‌ 20 ഓവറില്‍ നേടാനായത്‌ 130 റണ്‍സ്‌. മൂന്ന്‌ വിക്കറ്റ്‌ മാത്രം നഷ്‌ടമാക്കി കര്‍ണാടക ഈ വെല്ലുവിളി മറികടന്നു. രണ്ടാം മല്‍സരം മുതല്‍ ക്വാര്‍ട്ടര്‍ വരെ മികച്ച പ്രകടനം […]

ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ ഒഴിവാക്കി.

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന ടെസ്‌റ്റ്‌ പരമ്പരയിലെ അവസാന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്നു വെറ്ററന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ ഒഴിവാക്കി. സേവാഗിനു പകരക്കാരനെ വേണ്ടെന്നു വച്ചതോടെ ടീം ഇന്ത്യയുടെ അംഗസഖ്യ 15 ല്‍നിന്നു 14 ആയി കുറഞ്ഞു. ആദ്യ രണ്ട്‌ ടെസ്‌റ്റുകളിലെ മൂന്ന്‌ ഇന്നിംഗ്‌സുകളില്‍നിന്ന്‌ 27 റണ്‍സ്‌ (2, 19, 6) മാത്രമെടുത്ത സേവാഗ്‌ പുറത്തുപോകുമെന്ന്‌ ഉറപ്പായിരുന്നു. ഫോമിലല്ലെങ്കിലും ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ നിലനിര്‍ത്താന്‍ ബി.സി.സി.ഐയുടെ സെലക്‌ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മൂന്നാം ടെസ്‌റ്റ്‌ 14 മുതല്‍ മൊഹാലിയിലും […]

സ്പോര്‍ട്സ് ഡേ

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിലെ ആനുവല്‍ അത്ലറ്റിക് മീറ്റ് പാറത്തോട് പഞ്ചായത്തു പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രഫ. വി.എ. ഇമ്മാനുവേല്‍ അധ്യക്ഷതവഹിച്ചു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി പ്രവീണ്‍ തര്യന്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ സാബിച്ചന്‍ കുര്യാക്കോസ്, സ്പോര്‍ട്സ് സെക്രട്ടറി വിപിന്‍ ചെറിയാന്‍, ജോബി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം , ധോണി 22 ടെസ്റ്റ്‌ വിജയങ്ങളോടെ ഇന്ത്യയിലെ ഏറ്റവും വിജയിയായ ക്യാപ്ടന്‍

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മറ്റൊരു മിന്നുന്ന ടെസ്റ്റില്‍ വിജയം. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 135 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. 266 റണ്‍സിന്റെ ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയ ഒന്നര ദിവസത്തെ കളി ശേഷിക്കെയാണ് 131 റണ്‍സിന് ഓള്‍ഔട്ടായത്. ഇതോടെ നാലു ടെസ്റ്റുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (2-0). ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ചേതേശ്വര്‍ പൂജാരയും മുരളി വിജയും പിന്നെ രണ്ട് സ്പിന്നര്‍മാരും നിര്‍ദയം അരങ്ങുവാണ രണ്ടാം ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെയാണ് ഇന്ത്യ […]

സന്തോഷ് ട്രോഫി ഫൈനല്‍ – കേരളം തോറ്റു .. കിരീടം സര്‍വീസസിന്

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം കേരളത്തോട് തോറ്റു … 7 മലയാളികള്‍ അണിനിരന്ന പട്ടാളക്കാരുടെ ടീം ആയ സര്‍വീസസ് കേരളത്തിനെ തോല്പിച്ചു.. ഫലത്തില്‍ മലയാളികള്‍ മലയാളികളോട് തോറ്റു .. അറുപത്തിയേഴാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം സര്‍വീസസ് നേടി. ഫൈനലില്‍ കേരളത്തെ സഡന്‍ ഡെത്തിലാണ് സര്‍വീസസ് മറികടന്നത്. സഡന്‍ ഡെത്തില്‍ കേരളത്തിന് വേണ്ടി ആദ്യ കിക്കെടുത്ത സുജിത്തിന് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. സുജിത്തിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിക്കുകയായിരുന്നു. സ്വന്തം മണ്ണില്‍ വിണ്ടും വിരുന്നെത്തിയ ഇന്ത്യന്‍ […]

കേരള സ്ട്രൈക്കേഴ്സ് സെമിഫൈനലില്‍

കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റിന്‍റെ സെമിഫൈനലില്‍ കടന്നു. കര്‍ണ്ണാടക ബുള്‍ഡോസേഴ്സിനെ കീഴടക്കിയാണ് കേരള സ്ട്രൈക്കേഴ്സ് സെമിഫൈനലില്‍ കടന്നത്. ട്വന്‍റി 20 ക്രിക്കറ്റിനെ എല്ലാ വിധ ആവേശങ്ങളും നിറഞ്ഞുനിന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കേരളം ജയിച്ചത്. അവസാന ഓവറില്‍ രണ്ടാം പന്തില്‍ ഗെയ്ല്‍ കുട്ടപ്പന്‍റെ കൂറ്റന്‍ സിക്സറിലൂടെയാണ് കേരള സ്ടൈക്കേഴ്സ് വിജയലക്ഷ്യം കണ്ടത്. 69 റണ്‍സെടുത്ത് കേരള സ്ട്രൈക്കേഴ്സിനെ വിജയവഴിയില്‍ എത്തിച്ച മദന്‍ മോഹനാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യം ബാറ്റ് ചെയത കര്‍ണ്ണാടക ബുള്‍ഡേഴ്സ് 169 […]