NEWS UPDATE

Latest NEWS updates from Kanjirappally, Mundakayam, Ponkunnam, Erumeli, Manimala, Elikkulam, Parathode, Chirakadav etc.

69 ലക്ഷം മുടക്കി കെഎസ്ആർടിസി പണിത കെട്ടിടം പഞ്ചായത്ത് കൊണ്ടുപോകും മുണ്ടക്കയം ∙ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന് വേണ്ടി പുത്തൻചന്തയിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടം കെഎസ്ആർടിസി ഉപേക്ഷിക്കാൻ സാധ്യത. നിർമാണം കഴിഞ്ഞ് നാളുകൾ പിന്നിട്ടതോടെ പഞ്ചായത്ത് വക സ്ഥലത്ത് നിർമിച്ച കെട്ടിടം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചിരുന്നു.69 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, പ്ലാറ്റ്ഫോം എന്നിവ ഉൾപ്പെടെ നിർമാണം പൂർത്തീകരിച്ചത്. നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥല പരിമിതികളിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഓഫിസ് ഇവിടേക്കു മാറ്റാനായിരുന്നു തീരുമാനം. എന്നാൽ പുതിയ നിയമനങ്ങൾ, ഓപ്പറേറ്റിങ് സെന്ററിൽ ആവശ്യമായ ഉപകരണങ്ങൾ തുടങ്ങി ഏർപ്പെടുത്തേണ്ട നടപടികൾ വഴിമുട്ടിയ നിലയിലാണ്. ഇതോടെ സെന്റർ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയില്ല എന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചത്. കെട്ടിടം പഞ്ചായത്തിന് വിട്ട് നൽകിയാൽ നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ഓഫിസുകൾ ഇവിടേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാനാകും. ഇതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു അറിയിച്ചു. എന്നാൽ നിലവിലെ അസൗകര്യങ്ങളിൽ തന്നെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തിക്കണം എന്ന സാഹചര്യം നിലനിൽക്കുകയാണ്. പഴയ കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും സ്റ്റേഷൻ മാസ്റ്റർ ഓഫിസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ഷെഡിനു സമീപത്തെ മുറിയിലേക്ക് മാറ്റിയത് മാത്രമാണ് നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉണ്ടായ വികസനം. ബസുകൾ പാർക്ക് ചെയ്യാനുള്ള സ്ഥല പരിമിതികൾ പഴയ നിലയിൽ തന്നെ തുടരുകയും ചെയ്യും.

മുണ്ടക്കയം ∙ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന് വേണ്ടി പുത്തൻചന്തയിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടം കെഎസ്ആർടിസി ഉപേക്ഷിക്കാൻ സാധ്യത. നിർമാണം കഴിഞ്ഞ് നാളുകൾ പിന്നിട്ടതോടെ പഞ്ചായത്ത് വക സ്ഥലത്ത് നിർമിച്ച കെട്ടിടം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചിരുന്നു.69 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, പ്ലാറ്റ്ഫോം എന്നിവ ഉൾപ്പെടെ നിർമാണം പൂർത്തീകരിച്ചത്. നിലവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥല പരിമിതികളിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഓഫിസ് ഇവിടേക്കു മാറ്റാനായിരുന്നു തീരുമാനം. എന്നാൽ പുതിയ നിയമനങ്ങൾ, ഓപ്പറേറ്റിങ് […]

കേരള കോൺഗ്രസിന് (എം) മന്ത്രിസ്ഥാനം കിട്ടുമോ ?, പാലാ സീറ്റ് ആർക്ക്?

കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിൽ അംഗമായതോടെ ഏതാനും ചോദ്യങ്ങൾ  ബാക്കി. ജോസ് കെ. മാണി രാജി വയ്ക്കുന്ന രാജ്യസഭാ സീറ്റ് ഇനി ആർക്ക് ? എൽ‍ഡിഎഫിലെ പുതിയ ഘടക കക്ഷിയായ കേരള കോൺഗ്രസിന് (എം) മന്ത്രിസ്ഥാനം കിട്ടുമോ ? പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എൻസിപിയും കാഞ്ഞിരപ്പള്ളി സീറ്റ് തങ്ങൾക്കു തന്നെ വേണമെന്ന് സിപിഐയും പറയുന്നു. ഈ രണ്ടു സീറ്റുകളും കേരള കോൺഗ്രസിന് (എം) ലഭിക്കില്ലേ? എല്ലാത്തിനും സിപിഎമ്മിന് ഒറ്റ മറുപടി – എല്ലാം ശരിയാകും.  കേരള […]

മുദ്രപ്പത്രം കിട്ടാനേയില്ല, ആകെ വല‍ഞ്ഞ് ജനം

 മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം. 500 രൂപയ്ക്ക് താഴെയുള്ള പത്രങ്ങൾ കിട്ടാനില്ല. ജനന, മരണ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, വിവിധ കരാറുകൾ, സമ്മത പത്രങ്ങൾ, സത്യവാങ്മൂലം എന്നിവ തയാറാക്കുന്നതിന് 50, 100 രൂപയുടെ മുദ്രപ്പത്രങ്ങൾ മതി. ഇവ കിട്ടാതായതോടെ 500 രൂപയുടെ മുദ്രപത്രം ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. 10, 20 രൂപയുടെ മുദ്രപത്രങ്ങൾ കിട്ടാതായിട്ടു മാസങ്ങളായി. കോവിഡ് മൂലം അച്ചടി വൈകിയതാണ് കാരണമെന്നാണ് വിശദീകരണം. ട്രഷറികളിലും സബ് ട്രഷറികളിലും ആധാരമെഴുത്ത് ഓഫിസുകളിലും 500 രൂപയുടെ മുതൽ 25000 രൂപയുടെ വരെയുള്ള മുദ്രപ്പത്രങ്ങൾ ഉണ്ട്. […]

18 വർഷം നഴ്സായി ജോലി, ഇപ്പോൾ ഈ ‘ആടുജീവിതം’ സെലിനു ധന്യജീവിതം

. എരുമേലി∙ ആതുര ശുശ്രൂഷയിൽ നിന്ന് ആടുമേയ്ക്കലിലേക്കു കോവിഡ് കാലത്തു ജീവിതത്തെ പറിച്ചുനട്ട് സെലിൻ. 18 വർഷം ഗുജറാത്തിലെ അഹമ്മദാബാദിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത ശേഷമാണ് സെലിന്റെ പുതിയ ചുവടുവയ്പ്. എരുമേലി പാണപിലാവ് സ്രാകത്ത് ജേക്കബിന്റെ ഭാര്യയായ സെലിൻ വെറും 5 മാസത്തിനിടെയാണ് 2 മുട്ടനാടുകളടക്കം 12 ആടുകളുടെ ഇടയവനിതയായത്. കോവിഡ് പടർന്നു പിടിച്ചതോടെ ആശുപത്രിയിലെ പതിവു തിരക്കു കുറഞ്ഞതോടെ കൂടുതലൊന്നും ആലോചിക്കാതെ നാട്ടിലേക്കു പോന്നു. ആടുകളെ വളർത്തുക എന്ന ആശയത്തോടു ജേക്കബും കൈകോർത്തു. […]

പി.സി.ജോർജിനും എൻസിപിക്കും വാതിൽ തുറന്ന് യുഡിഎഫ്; പൂഞ്ഞാർ സീറ്റ് വേണമെന്നു ലീഗ്

കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതിന്റെ കുറവു പരിഹരിക്കാൻ എൻസിപിയെയും പി.സി.ജോർജിന്റെ ജനപക്ഷത്തെയും യുഡിഎഫിൽ എത്തിക്കാൻ നീക്കം. എൽഡിഎഫ് വിട്ടാൽ എൻസിപിയുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു ആദ്യം നിലപാട് എടുക്കേണ്ടത് എൻസിപിയാണ്. പി.സി.ജോർജ് താൽപര്യം അറിയിച്ചാൽ യുഡിഎഫ് ചർച്ച ചെയ്യും–അദ്ദേഹം പറഞ്ഞു. എൻസിപിയെ ഘടക കക്ഷിയാക്കാനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് മാണി സി. കാപ്പനു നൽകാനുമാണ് യുഡിഎഫ് ആലോചന. പാലാ ലഭിച്ചില്ലെങ്കിൽ എൻസിപി എൽഡിഎഫിൽ തുടരേണ്ടെന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള […]

10 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ 17 അപകട മരണങ്ങൾ

കോട്ടയം∙  ജില്ലയിൽ10 ദിവസത്തിനിടെ ഉണ്ടായത് 17 അപകട മരണങ്ങൾ. 36 പേർക്കു പരുക്കേറ്റു. 5 പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. 16 ന് പുതുപ്പള്ളി കൊച്ചാലുംമൂട്ടിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 4 പേർ മരിച്ചതാണ് ഇതിൽ വലിയ അപകടം. കഴിഞ്ഞ ദിവസം ചങ്ങനാശേരി വലിയകുളം ഭാഗത്തു നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ചു 3 പേർ മരിച്ചതാണു മറ്റൊരു പ്രധാന അപകടം. ഏറ്റുമാനൂരിൽ ഈ കാലയളവിൽ വിവിധ അപകടങ്ങളിലായി 4 പേർ മരിച്ചു. 3 പേരും എംസി […]

സജിത കണ്ട കോവിഡ് കാഴ്ചകൾ!

പൊൻകുന്നം ∙ ‌കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ ജോലിക്കിടയിൽ കണ്ട നഗര കാഴ്ചകൾ ക്യാൻവാസിൽ പകർത്തുകയാണ് ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂളിലെ ചിത്രകല അധ്യാപിക എം.കെ.സജിത. പൊൻകുന്നം ടൗൺ മധ്യത്തിലെ സ്വകാര്യ ലോഡ്ജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ കോവിഡ് ചാർജ് ഓഫിസർ ജോലിക്കിടയിലെ ഒഴിവ് സമയങ്ങളിൽ കണ്ട കാഴ്ചകളാണ് സജിത പെൻസിൽ  ഉപയോഗിച്ച് രേഖാ ചിത്രങ്ങളായി വരച്ചത്.‌ കോവിഡ് കാലത്തെ തിരക്കില്ലാത്ത നഗരവും ദൈന്യം പേറുന്ന മുഖങ്ങളും, കടകളിൽ അകലം പാലിച്ച് ഊഴം കാത്ത് നിൽക്കുന്നവരും ഒക്കെ സജിതയുടെ […]

നവജീവൻ ട്രസ്റ്റ് അഭയകേന്ദ്രത്തിലെ അവസാന ആളും കോവിഡ് നെഗറ്റീവ്

ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത നവജീവൻ ട്രസ്റ്റ് അഭയകേന്ദ്രത്തിൽ അവസാനത്തെ ആൾക്കും കോവിഡ് നെഗറ്റീവ് ആയി. ഇവിടുത്തെ അന്തേവാസികളും ജീവനക്കാരുമായ 210 പേരിൽ 178 പേർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതോടെ നവജീവൻ ട്രസ്റ്റ് അഭയകേന്ദ്രം കോവിഡ് പ്രാഥമിക ആശുപത്രിയായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചിരുന്നു. അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദത്തിലെ ഡോക്ടറുടെ നേതൃത്വത്തിൽ അന്തേവാസികളെ ഇവിടെ തന്നെ കിടത്തിയാണ് ചികിത്സിച്ചു വന്നത്. കോവിഡ് പോസിറ്റീവ് ആയ 90 വയസു വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. […]

കോട്ടയത്ത് ഇക്കുറി മുന്നണികൾക്ക് അഭിമാനപ്പോരാട്ടം

കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റത്തിന് ഇടയാക്കിയ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇക്കുറി മുന്നണികൾക്ക് അഭിമാനപ്പോരാട്ടം. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചാൽ കേരള കോൺഗ്രസിന്റെ (എം) ഇടതു മുന്നണി പ്രവേശനത്തിന് അനുകൂലമായ തെളിവാകും. ഭരണം യുഡിഎഫ് പിടിച്ചാൽ കേരള കോൺഗ്രസിന്റെ (എം) മാറ്റം യുഡിഎഫ് വോട്ടുകളെ ബാധിച്ചിട്ടില്ലെന്ന് കോൺഗ്രസിനും ഘടക കക്ഷികൾക്കും തെളിയിക്കാനും കഴിയും.  കേരള കോൺഗ്രസ് പ്രവർത്തകർ തങ്ങൾക്കൊപ്പമാണ് ജോസഫ് വിഭാഗത്തിനും അവകാശപ്പെടാം.ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡ് നറുക്കെടുപ്പ് കഴിഞ്ഞു.  ഇക്കുറി പ്രസിഡന്റ് സ്ഥാനം […]

ആന്റണി മാര്‍ട്ടിന്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ ജോസ് വിഭാഗത്തിലേക്ക്

പൊന്‍കുന്നം: കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തില്‍ നിന്ന് ആന്റണി മാര്‍ട്ടിന്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ ജോസ് പക്ഷത്തിലേക്കെന്ന് സൂചന. ഇന്ന് ഡോ.എന്‍ ജയരാജ് എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഏറെ നാളുകളായി ജോസഫ് പക്ഷത്തെ ശക്തമായ സാന്നിദ്ധ്യമായിരുന്ന ആന്റണി മാര്‍ട്ടിന്‍ ജനാധിപത്യകേരളാ കോണ്‍ഗ്രസ് നേതാവാണ്. നവംബര്‍ ഒന്നിന് ചിറക്കടവില്‍ നടക്കുന്ന കേരളാ കോണ്‍ഗ്രസ് എം സമ്മേളനത്തില്‍ വെച്ച് ഇവര്‍ക്ക് സ്വീകരണം നല്‍കുമെന്നാണ് സൂചന. ആന്റണി മാര്‍ട്ടിന്റെ വരവോടെ ചിറക്കടവില്‍ കൂടതല്‍ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം.

ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ല്‍ വേ​ദി​യാ​യി പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍

മു​ണ്ട​ക്ക​യം: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ല്‍ വേ​ദി​യാ​യി പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ന്‍. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ച​ട​ങ്ങ്. സി​ഐ വി.​കെ. ജ​യ​പ്ര​കാ​ശ് സ്വ​ര്‍​ണ മോ​തി​രം കൊ​ണ്ട് കു​ട്ടി​ക​ളു​ടെ നാ​വി​ല്‍ ഹ​രി​ശ്രീ കു​റി​ച്ചു. വി​ദ്യാ​രം​ഭ​ത്തി​നെ​ത്തി​യ​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യാ​ണ് പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ കു​ട്ടി​ക​ളെ മ​ട​ക്കി അ​യ​ച്ച​ത്. മു​ന്പ് കോ​രു​ത്തോ​ട് സി​കെ​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു സി​ഐ വി.​കെ. ജ​യ​പ്ര​കാ​ശ്. അ​ന്ന​ത്തെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ചി​റ്റ​ടി പു​തു​പ്പ​റ​മ്പി​ല്‍ പ്ര​വീ​ണ്‍ ത​ന്‍റെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ജ​യ​പ്ര​കാ​ശ് ത​ന്‍റെ കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​രം​ഭം കു​റി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും […]

വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​ത് ബോ​ധ​പൂ​ർ​വം: എ​സ്എം​വൈ​എം

കാ​ഞ്ഞി​ര​പ്പ​ള്ളി: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ശ്രേ​ഷ്ഠ​മാ​യ പ്ര​തീ​ക​മാ​യ വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​ത് ആ​സൂ​ത്രി​ത​വും ബോ​ധ​പൂ​ർ​വ​വു​മാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം. മ​റ്റു വി​ശ്വാ​സ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​തും പ​രി​ഹ​സി​ക്കു​ന്ന​തും ആ​ഘോ​ഷ​മാ​ക്കു​ന്ന​വ​ർ പ​രി​ഷ്കൃ​ത​സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണ്. ബ​ഹു​സ്വ​ര​ത​യു​ടെ നാ​ട്ടി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​ൻ പൗ​ര​ബോ​ധ​വും സാ​മൂ​ഹി​ക​ബോ​ധ​വു​മു​ള്ള ചി​ന്തി​ക്കു​ന്ന പൗ​ര​ന്മാ​ർ​ക്കാ​വി​ല്ല. വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​തി​നെ കു​ട്ടി​ക്ക​ളി​യാ​യി​ക്ക​ണ്ട് ന്യാ​യീ​ക​രി​ക്കു​ന്ന​ത് യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​തെ ഒ​രു​വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി കു​ഴ​ലൂ​തു​ന്ന​വ​രാ​ണെ​ന്നും വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​വ​രെ നി​യ​മ​ത്തി​നു​ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.വി​ശു​ദ്ധ കു​രി​ശി​നെ​തി​രേ ന​ട​ന്ന […]

സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​തി​രേ വ​ർ​ഗീ​യശ​ക്തി​ക​ളു​ടെ നീ​ക്കം ആ​ശ​ങ്കാ​ജ​ന​കം

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​മൂ​ഹ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന കേ​ര​ള​സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചും ഇ​ത് അ​ട്ടി​മ​റി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ഗീ​യ​ശ​ക്തി​ക​ൾ​ക്കെ​തി​രേ പൊ​തു​ബോ​ധം ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ത്തി.  ഇ​പ്പോ​ൾ സം​വ​ര​ണം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് യാ​തൊ​രു കു​റ​വും വ​രു​ത്താ​തെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നു 10 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രേ വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ട്ട് നേ​ട്ടം കൊ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന മു​ന്ന​ണി​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ഇ​ന്നാ​ട്ടി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ല്ലി​ക്കെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് […]

വൈദ്യുതാഘാതമേറ്റ് ഇളങ്ങുളം സ്വദേശി മരിച്ചു

കൂരാലി: പത്തനംതിട്ട റാന്നിയില്‍ റബ്ബര്‍ നഴ്‌സറി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇളങ്ങുളം അറയ്ക്കല്‍ എ.ജി പ്രദീപ് (36) ആണ് മരിച്ചത്. പിതാവ് ഗോപാലകൃഷ്ണന്‍ നായര്‍ മാതാവ് കുമാരി, ഭാര്യ അശ്വതി. വലിയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍ ആരാധ്യ, അഖില, അനശ്വര. മൂവരും ഇളങ്ങുളം കെവിഎല്‍പിജി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

വൃക്ഷമിത്ര പുരസ്‌കാരം എസ്.ബിജുവിന് സമര്‍പ്പിച്ചു

പൊന്‍കുന്നം : കേരള സര്‍ഗ്ഗവേദിയുടെ വൃക്ഷമിത്ര പുരസ്‌കാരം വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്.ബിജുവിന് സമര്‍പ്പിച്ചു. പൊന്‍കുന്നത്ത് നടന്ന ചടങ്ങില്‍ ഡോ.എന്‍ ജയരാജ് എം.എല്‍.എയാണ് പുരസ്‌കാര സമര്‍പ്പണം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ഗ്ഗവേദി പ്രസിഡന്റ് വിഴിക്കത്തോട് ജയകുമാര്‍, അഡ്വ. ഗിരീഷ് എസ് നായര്‍, സുമേഷ് ആന്‍ഡ്രൂസ്, ശ്രീകാന്ത് എസ് നായര്‍, ലാജി തോമസ് മാടത്താനിക്കുന്നേല്‍, ഷാജി നല്ലേപ്പറമ്പില്‍, കെ.ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

പി സി തോമസ് യുഡിഎഫിലേക്ക്: വരവ് ഉപാധികളില്ലാതെ

കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന കോൺഗ്രസിന്റ ആവശ്യം പി സി തോമസ് അംഗീകരിച്ചതായാണ് സൂചന. അടുത്ത ദിവസങ്ങളിൽ യു.ഡി.എഫ് നേതൃത്വവുമായി തോമസ് ചർച്ച നടത്തും.   ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിൽ പി സി തോമസിനെ ഒപ്പം കൂട്ടുന്നത് മധ്യ കേരളത്തിൽ ഗുണം ചെയ്യുമെന്നാണ് യു ഡി എഫിന്റ വിലയിരുത്തൽ. കാര്യമായ ഉപാധികളില്ലാതെ വരാൻ പി സി തോമസും സമ്മതിച്ചതോടെയാണ് യു ഡി എഫിലേക്കുള്ള വഴി തുറക്കുന്നത്. എൻ […]

കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സ്വീകാര്യതയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ്സ് നേതൃത്വം ദുഷ്പ്രചരണം നടത്തുന്നു – ഡോ.എന്‍.ജയരാജ്

കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സ്വീകാര്യതയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ്സ് നേതൃത്വം ദുഷ്പ്രചരണം നടത്തുന്നു – ഡോ.എന്‍.ജയരാജ്കോട്ടയം – കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഇടതുമുന്നണിയിലും പൊതുസമൂഹത്തിലും ലഭിച്ച സ്വീകാര്യതയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ്സ് നേതാക്കള്‍ ദുഷ്പ്രചരണം നടത്തുയാണെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം മാണിസാറിന്റെ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം തന്നെയാണ്. മാണി സാറിനോട് മാധ്യമങ്ങളിലൂടെ സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നവര്‍ യു.ഡി.എഫ് കെട്ടിപ്പടുത്ത മാണി സാറിന്റെ പ്രസ്ഥാനത്തെ ആ മുന്നണിയില്‍ […]

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി. ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനുംwww.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മരണപ്പെട്ടവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങള്‍ നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ […]

യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ്

 പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി.​ ജോ​ർ​ജി​ന്‍റെ പാ​ർ​ട്ടി കേ​ര​ള ജ​ന​പ​ക്ഷം യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ ജോ​ർ​ജും കൂ​ട്ട​രും ഒ​രു മു​ന്ന​ണി​യു​ടെ​യും ഭാ​ഗ​മ​ല്ലാ​തെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജോ​ർ​ജ് ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​ർ യു​ഡി​എ​ഫ് ചി​ന്താ​ഗ​തി​യു​ള്ള​വ​രാ​ണെ​ന്നും വാ​ർ​ത്താ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​റി​ൽ ത​ന്നെ താ​ൻ മ​ത്സ​രി​ക്കും. അ​താ​ണ് ആ​ഗ്ര​ഹം. പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ​രാ​റ്റു​പേ​ട്ട​യി​ലാ​ണ് താ​ൻ ജ​നി​ച്ചു വ​ള​ർ​ന്ന​ത്. പാ​ലാ​യും കാ​ഞ്ഞ​ര​പ്പ​ള്ളി​യും ത​നി​ക്ക് വി​ജ​യി​ക്കാ​ൻ […]

കാഞ്ഞിരപ്പള്ളി ആര് പിടിയ്ക്കും?

p ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സി പി ഐ പച്ചക്കൊടി കാട്ടിയതോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ ഡോ എൻ ജയരാജ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്‌ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഡോ എൻ ജയരാജ്‌  വര്ഷങ്ങളായി സി പി ഐ മത്സരിച്ചിരുന്ന സീറ്റിൽ കഴിഞ്ഞ തവണ ഏതാനും വോട്ടുകൾക്കാണ് എൽ ഡി എഫ് പരാജയപ്പെട്ടത്. യു ഡി എഫ് കേന്ദ്രങ്ങളിൽ ആര് സ്‌ഥാനാർഥി ആവുമെന്നുള്ള ആകാംക്ഷയിലാണ് കാഞ്ഞിരപ്പള്ളിക്കാർ. സീറ്റ് കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് […]

എൻ. ജയരാജ് എം.എൽ.എയുടെയും, തോമസ് ചാഴിക്കാടൻ എംപിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജനകീയവിചാരണ സമരം നടത്തും

കാഞ്ഞിരപ്പള്ളി : യുഡിഎഫിന്റെ വോട്ടു നേടി വിജയിച്ച ശേഷം എൽഡിഎഫിലേയ്ക്ക് കൂറുമാറിയ കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴിക്കാടനും, കാഞ്ഞിരപ്പള്ളി എം.എൽ.എ. എൻ.ജയരാജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയിൽ 5,000 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് ജനകീയ വിചാരണാ സമരം നടത്തുവാൻ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് പ ജോഷി […]

പ​ച്ച​ത്തു​രു​ത്ത് പു​ര​സ്‌​കാ​രം

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ​ച്ച​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ച്ച​തി​ന് പു​ര​സ്‌​കാ​രം നേ​ടി. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​എ​സ്. ഷി​നോ​യി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് എം.​പി.​സു​മം​ഗ​ലാ ദേ​വി അ​നു​മോ​ദ​ന പ​ത്രം ഏ​റ്റു​വാ​ങ്ങി. മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ, ബി​നു മൂ​ക്കി​ലി​ക്കാ​ട്ട്, പി.​ടി. ജോ​സ​ഫ്, സു​പ്രി​യ സു​രേ​ന്ദ്ര​ൻ, അ​നു​പ​മ രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് ജാ​ഗ്ര​ത: എ​രു​മേ​ലി​യി​ൽ ക്ര​മീ​ക​ര​ണങ്ങൾ സ​ജ്ജ​മാ​ക്കി​ത്തു​ട​ങ്ങി

എ​രു​മേ​ലി: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് കു​ളി​ക്കാ​ൻ എ​രു​മേ​ലി​യി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക്ര​മീ​ക​ര​ണം സ​ജ്ജ​മാ​ക്കി​തു​ട​ങ്ങി. വ​ലി​യ​മ്പ​ല വ​ള​പ്പി​ലെ ഗ്രൗ​ണ്ടി​ൽ ടാ​ങ്കും കു​ളി​മു​റി​ക​ളു​മാ​ണ് പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി. ​ഹാ​രി​സ്, അ​സി​സ്റ്റ​ന്‍റ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ഷ​റ​ഫ് ച​ക്കാ​ല എ​ന്നി​വ​ർ ഇ​ന്ന​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തി പ​ണി​ക​ൾ വി​ല​യി​രു​ത്തി. തു​ലാ മാ​സ പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​തോ​ടെ ദ​ർ​ശ​ന​ത്തി​നാ​യി വ​ള​രെ കു​റ​ച്ച് ഭ​ക്ത​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 20 ന് ​ന​ട അ​ട​യ്ക്കും. തു​ട​ർ​ന്ന് അ​ടു​ത്ത […]

ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മോ​ചി​പ്പി​ക്ക​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ചി​രി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ എ​ത്ര​യും വേ​ഗം മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് പി​യു​സി​എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​എ. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. അ​ബ്ദു​ൾ അ​സീ​സ്, ജോ​സ് പു​ത്തേ​ട്ട്, ഡോ. ​ടി.​എം. ജോ​ർ​ജ്, ഡോ. ​എ​ബ്രാ​ഹാം ചെ​ട്ടി​ശേ​രി, ഇ​ക്ബാ​ൽ ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ടി.​എ​സ്. മെ​ഹ​സ്‌​സി​ൻ, ഡോ. ​ടി.​കെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടാ​ക്സി ഡ്രൈ​വേ​ഴ്സി​ന്‍റെ ക്ലീ​ൻ പാ​റ​ത്തോ​ട് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

പാ​റ​ത്തോ​ട്: ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​റ​ത്തോ​ട് – പി​ണ്ണാ​ക്ക​നാ​ട് റോ​ഡി​ന്‍റെ പാ​റ​ത്തോ​ട് ടൗ​ണ്‍ മു​ത​ൽ മ​ല​നാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രുവ​ശ​ങ്ങ​ളി​ലു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ക്ലീ​ൻ പാ​റ​ത്തോ​ട് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ട്ടോ ടാ​ക്സി ഡ്രൈ​വേ​ഴ്സ് ക​ണ്‍​വീ​ന​ർ ജോ​മോ​ൻ കി​ഴ​ക്കേ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ബോ​ച്ച​ൻ മു​ള​ങ്ങാ​ശേ​രി നി​ർ​വ​ഹി​ച്ചു. പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​വും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ചെ​ടി​ക​ളും വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും കാ​ഴ്ച​മ​റ​ച്ചു ത​ട​സ​മാ​യി […]

എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രിക്ക് ​ കോ​വി​ഡ് സ്ഥിരീകരിച്ചു

എ​രു​മേ​ലി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി സ​ന്ദ​ർ​ശ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്ന് സെ​ക്ര​ട്ട​റി എം.​എ​ൻ. വി​ജ​യ​ൻ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള ജീ​പ്പി​ന്‍റെ ഡ്രൈ​വ​ർ​മാ​രി​ൽ ഒ​രാ​ളും കോ​വി​ഡ് ബാ​ധി​ത​നാ​യി. ടൗ​ണി​ന് സ​മീ​പ​ത്തെ വാ​ഴ​ക്കാ​ല വാ​ർ​ഡി​ൽ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് പ​ത്തോ​ളം പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാക്കി വ​ഴി​ക​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ച്ച​ക്ക​റി​ വില കുതിക്കുന്നു ; ന​ട്ടം​തി​രി​ഞ്ഞ് ജ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ച്ച​ക്ക​റി​ വില ദിനംപ്രതി കുതിച്ചു കയറുന്ന അവസ്ഥയിലായതോടെ, ക​ന​ത്ത വി​ല​ക്ക​യ​റ്റം ജ​ന​ങ്ങ​ളു​ടെ കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ക്കു​ക​യാ​ണ്.. കാ​ര​റ്റി​ന്‍റെ വി​ല​യാ​ണ് അ​ന്പ​ര​പ്പി​ക്കു​ന്ന​ത്. കി​ലോ 100 രൂ​പ. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് കാ​ര​റ്റി​ന്‍റെ വി​ല കൂ​ടി​യ​ത്. സ​വാ​ള-65, ചു​വ​ന്നു​ള്ളി-100, ബീ​റ്റ്റൂ​ട്ട്-48, ഉ​രു​ള​ക്കി​ഴ​ങ്ങ്-48, കാ​ബേ​ജ്-40, മു​രി​ങ്ങ​യ്ക്ക-40, പ​ച്ച​മു​ള​ക്-70, വ​ള്ളി​പ്പ​യ​ർ-40, മു​രി​ങ്ങ​യ്ക്ക-40 എ​ന്നി​ങ്ങ​നെ പോ​കു​ന്നു മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ല​വി​വ​ര​പ്പ​ട്ടി​ക. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​വ എ​ത്തു​ന്പോ​ൾ വി​ല പി​ന്നെ​യും കൂ​ടും. ഓ​ണ​ക്കാ​ല​ത്ത് 35 രൂ​പ​യാ​യി​രു​ന്ന സ​വാ​ള വി​ല പി​ന്നീ​ട് കു​തി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. […]

ജോസ് വിഭാഗം ജനപ്രതിനിധികൾ രാജിവയ്ക്കണോ?

 യുഡിഎഫ് സ്ഥാനാർഥികളായി വിജയിച്ച ശേഷം ഇടതു മുന്നണിയിലേക്കു പോകുന്നതിലെ ശരിയും തെറ്റുമാണ് കോട്ടയത്തെ ഇപ്പോഴത്തെ രാഷ്ട്രീയ ചർച്ചാവിഷയം. രാജി വയ്ക്കണമെന്ന യുഡിഎഫ് നേതാക്കളുടെ ആവശ്യത്തെപ്പറ്റി കേരള കോൺഗ്രസ് (എം) ജനപ്രതിനിധികളും എതിർസ്ഥാനാർഥികളും പ്രതികരിക്കുന്നു. ലോക്സഭാംഗത്വം രാജി വയ്ക്കേണ്ട കാര്യമില്ല. ഞങ്ങളുടെ വോട്ട് മറ്റു യുഡിഎഫ് സ്ഥാനാർഥികൾക്കും ലഭിച്ചിട്ടുണ്ടല്ലോ. അങ്ങനെയെങ്കിൽ അവരും രാജി വയ്ക്കേണ്ടതല്ലേ ? -തോമസ് ചാഴികാടൻ എംപി. തോമസ് ചാഴികാടൻ രാജി വയ്ക്കണ്ട കാര്യമില്ല. എൻഡിഎഫ് വിട്ടപ്പോൾ പി.ജെ.ജോസഫ് എംഎൽഎ സ്ഥാനം രാജി വച്ചോ. ഇല്ലല്ലോ? […]

നേതാക്കന്മാർ പൊയ്ക്കോട്ടെ, അണികളെ കിട്ടുമോ; ഭരണം നഷ്ടമാകുന്നിടങ്ങളിവിടെ…

 കേരള കോൺഗ്രസ് (എം) നേതാക്കന്മാർ പൊയ്ക്കോട്ടെ, അണികളെ കിട്ടുമോ എന്ന നോട്ടത്തിലാണ് കോൺഗ്രസ്.ജോസ് പക്ഷത്തെ യുഡിഎഫ് അനുഭാവികളെ കൂടെനിർത്താൻ ശ്രമം തുടങ്ങി. കേരള കോൺഗ്രസ് (എം) വിട്ടുവരുന്ന നേതാക്കൾക്കു തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും യുഡിഎഫ് നൽകുന്നുണ്ട്.  യുഡിഎഫിന്റെ വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് കേരള കോൺഗ്രസ് (എം) നേതാക്കളെ പുറത്താക്കി,ചിലർ ലെഫ്റ്റായി… ളാലം, വാഴൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫിനു ഭരണം നഷ്ടമാകും. എത്ര ഗ്രാമപ്പഞ്ചായത്തുകളിൽ ഭരണമാറ്റമെന്ന് അറിവായിട്ടില്ല. പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിൽ കോൺഗ്രസും ജോസഫ് വിഭാഗവും  […]

യുഡിഎഫിനും കോൺഗ്രസിനും പി.ജെ. ജോസഫിനുമെതിരെ ജോസ് കെ. മാണിയുടെ ആരോപണങ്ങൾ ഇങ്ങനെ…

October 15, 2020 10:33 AM IST കോട്ടയം ∙ യുഡിഎഫിനും കോൺഗ്രസിനും പി.ജെ. ജോസഫിനുമെതിരെ ജോസ് കെ. മാണിയുടെ ആരോപണങ്ങൾ:  ∙ യുഡിഎഫ്  മുന്നണിയിൽ ചിലരുടെ ഒന്നാം നമ്പർ ശത്രു കേരള കോൺഗ്രസാണെന്ന് കെ.എം. മാണി പറഞ്ഞത് ഇപ്പോൾ ശരിയായി. തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിനെ തോൽപിക്കാൻ പ്രത്യേക ബറ്റാലിയനുകളെ നിയോഗിക്കുന്നു, പണം മുടക്കുന്നു. തദ്ദേശ പദവിയുടെ പേരിൽ മുന്നണിയിൽ നിന്നു ഘടകകക്ഷിയെ പുറത്താക്കുന്നത് രാജ്യത്ത് ആദ്യം. കെ.എം. മാണിയോടുണ്ടെന്നു പറയുന്ന സ്നേഹം ഞങ്ങൾ പുറത്തു പോയപ്പോൾ കാണിച്ചില്ല.  […]

മുന്നണി പ്രവേശനം ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനമെന്ന് പിസി ജോര്‍ജ്

 മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്. യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍തന്നെ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. 

അമ്മ വഴക്കു പറഞ്ഞു ; 12 വയസ്സുകാരൻ ബന്ധുവീട്ടിൽ ഒളിച്ചു; നാട് 4 മണിക്കൂർ മുൾമുനയിൽ

അമ്മ വഴക്കു പറഞ്ഞതിന് 12 വയസ്സുകാരൻ ബന്ധുവീട്ടിൽ ഒളിച്ചു. നാട് മുൾമുനയിലായത് ‍4 മണിക്കൂർ. വാഴൂർ 17-ാംമൈലിലാണ് കളിക്കാൻ പോയതിന്  അമ്മ വഴക്കു പറഞ്ഞതിന് 12 വയസ്സുകാരൻ വീടുവിട്ട് ഇറങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.  എന്നാൽ മകൻ സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോയെന്നാണ് മാതാപിതാക്കൾ കരുതിയത്. വൈകിട്ട് 6.30 ആയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം നടത്തിയത്. കണ്ടെത്താതെ വന്നതോടെ നാട്ടുകാരും തിരച്ചിലിൽ പങ്കുചേർന്നു. വിവരം പള്ളിക്കത്തോട് പൊലീസിലും അറിയിച്ചു. കുട്ടിയെ കണ്ടെത്തുന്നതിനായി ഫോട്ടോ […]

തദ്ദേശ തെരഞ്ഞെടുപ്പ്‌: മത്സരിക്കാന്‍ വനിതകളെ തേടി മുന്നണികള്‍

കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പ്‌ അടുത്തു, സീറ്റുകളില്‍ ഭൂരിഭാഗവും വനിതാ സംവരണമായതോടെ മത്സരത്തിനിറങ്ങാന്‍ വനിതകളെ തപ്പി ഇറങ്ങിയിരിക്കുകയാണ്‌ പ്രമുഖ മുന്നണികള്‍.കോവിഡ്‌ കാലത്ത്‌ പ്രചരണം ഉള്‍പ്പെടെ ചൂടുപിടിപ്പിക്കണമെങ്കില്‍ ജനസമ്മിതിയുള്ള വനിതാ നേതാവ്‌ വേണമെന്നാണ്‌ നിലപാട്‌. വെറും ജനസമ്മതി മാത്രം പോരാ. നവമാധ്യമങ്ങളില്‍ സജീവമായവര്‍ക്കാണ്‌ മുന്‍ഗണന നല്‍കുന്നത്‌. ഇപ്പോള്‍ തന്നെ ചിലരെ പാര്‍ട്ടിക്കാര്‍ തെരഞ്ഞു വച്ച്‌ സ്‌ഥാനാര്‍ഥിത്വം ഉറപ്പാക്കി കഴിഞ്ഞു. ജില്ല, ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഉയര്‍ന്ന പദവിയിലുള്ള വനിതാ നേതാക്കള്‍ക്കാണ്‌ അവസരം നല്‍കാന്‍ തീരുമാനം. എന്നാല്‍ പഞ്ചായത്ത്‌ വാര്‍ഡുകളില്‍ അങ്ങനെയല്ല. ചെറുപ്പക്കാര്‍ തന്നെ വേണമെന്ന്‌ നിര്‍ബന്ധം […]

ജോസിന്റെ നീക്കത്തില്‍ മാണിയോട്‌ മാപ്പുചോദിച്ച്‌ ജോസഫ്‌ വിഭാഗം

എല്‍.ഡി.എഫ്‌. പാളയത്തിലേക്ക്‌ ജോസ്‌ കെ. മാണി പോകുന്നതില്‍ കെ.എം. മാണിയോട്‌ മാപ്പിരന്നുപ്രാര്‍ഥിച്ച്‌ ജോസഫ്‌ വിഭാഗം. മാണിയുടെ ഛായാ ചിത്രത്തിനു മുന്‍പില്‍ മെഴുകുതിരി കത്തിച്ചുവച്ചാണ്‌ പ്രവര്‍ത്തകര്‍ കെ. എം. മാണിയോടു മാപ്പിരന്നത്‌. മാണിയെ ഇത്രയധികം വികൃതമാക്കി ചിത്രീകരിച്ച ഇടതു പാളയത്തിലേക്ക്‌ ജോസ്‌ പാര്‍ട്ടിയെ നയിക്കുമ്പോള്‍ കാലം മറുപടി നല്‍കുമെന്ന്‌ ജോസഫ്‌ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോര്‍ജ്‌ പുളിങ്കാട്‌, ജോഷി വട്ടക്കുന്നേല്‍, സന്തോഷ്‌ കാവുകാട്ട്‌, ബാബു മുകാല, ജോസഫ്‌ കണ്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല തീര്‍ത്ഥാടനം: ഒരു ദിവസം 250 ഭക്തര്‍ക്ക് അനുമതി; കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് ഇല്ലെന്ന് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദര്‍ശനത്തിന് അനുവദിക്കൂ. തുലാമാസ പൂജയ്ക്കായി നാളെ ശബരിമല നട തുറക്കും.  വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം മലകയറാന്‍ അനുവദിക്കുക. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കോവിഡ് രോഗം വന്ന് ഭേദമായവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ […]

ഇടുക്കി: എൽഡിഎഫിന് മേൽക്കൈ

 കേരള കോൺഗ്രസ് (എം) എൽഡിഎഫി‍ൽ എത്തിയതോടെ ഇടുക്കി ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇടുക്കി ബ്ലോക്ക് പ‍ഞ്ചായത്തിലും  ഇരട്ടയാർ, ബൈസൺവാലി, കഞ്ഞിക്കുഴി, അറക്കുളം പഞ്ചായത്തുകളിലും ഇടതുമുന്നണിക്കു മേൽക്കൈ ലഭിക്കും. തൊടുപുഴ, കട്ടപ്പന, നഗരസഭകളിലും ഇരട്ടയാർ, ബൈസൺവാലി പഞ്ചായത്തുകളിലും കോൺഗ്രസിനാണ് ഇപ്പോൾ അധ്യക്ഷ സ്ഥാനം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിനാണ്. മുന്നണി മാറ്റത്തോടെ ഈ ഭരണസമിതികളുടെയെല്ലാം ഭൂരിപക്ഷം പോകും. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിൽ ഭരണമാറ്റവും […]

എത്രനാള്‍ അണികളെയും നേതാക്കളെയും കൂടെ നിര്‍ത്താന്‍ ജോസിന് കഴിയുമെന്ന് കണ്ടറിയണം- പി.സി. ജോര്‍ജ്

 യു.ഡി.എഫിലേക്ക് പോകാന്‍ തയ്യാറാണെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആളുകളും അക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ. മുന്നണി പ്രവേശനത്തിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ ഒരു വിഭാഗം എന്‍.ഡി.എ. മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും അതിനാല്‍ ഏത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും […]

ജോസ് പോയ ഒഴിവുകളില്‍ കണ്ണുനട്ട് നേതാക്കള്‍: കോട്ടയം സീറ്റുകളില്‍ ആരൊക്കെ?

ജോസ് പക്ഷത്തിന്റെ വേര്‍പിരിയലില്‍ യുഡിഎഫിന്റെ പ്രതികരണം കരുതലോടെയാണെങ്കിലും ഒഴിവ് വരുന്ന സീറ്റുകളിലാണ് നഷ്ടബോധം ഗൗനിക്കാതെ കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണ്. കോട്ടയം ജില്ലയിലെ ഒമ്പത് സീറ്റുകളില്‍ ഇടതുപക്ഷത്തിന് സ്ഥിരമായി ജയിക്കാനായത് പഴയ കോട്ടയവും വൈക്കവും മാത്രമായിരുന്നു. പി.സി ജോര്‍ജിലൂടെ പൂഞ്ഞാറും. മണ്ഡലപുനരേകീകരണത്തോടെ പഴയ കോട്ടയത്തിന്റെ സ്വഭാവം മാറിയതോടെ അത് തിരുവഞ്ചൂരിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു. വൈക്കത്ത് ഇടതുകോട്ടയ്ക്ക് ഇളക്കമില്ലാതെ തുടരുന്നു. ജോസ് പക്ഷം ഇടത്തോട്ട് പോയതോടെ അവര്‍ കാലങ്ങളായി മത്സരിച്ചുവന്ന അഞ്ച് […]

യുഡിഎഫിന്റെ ജീവനാഡി അറ്റുപോയി, അവരെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ച – മുഖ്യമന്ത്രി

കെ എം മാണിയോട് ഏറ്റവും കൂടുതല്‍ അനീതി കാണിച്ചത് യുഡിഎഫ് ആണെന്ന് കെ എം മാണി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു   യുഡിഎഫ് എന്ന മുന്നണിയുടെ ജീവനാഡി അറ്റുപോയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പോകുന്നതിന് നയപരമായി തടസ്സമോ വിഷമമോ ഉള്ള പാര്‍ട്ടിയല്ലെന്നും അങ്ങനെ വരുമ്പോള്‍ അവരെ സഹകരിപ്പിക്കുന്നതില്‍  പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകീട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകായയിരുന്നു […]

4 നിയമസഭാ മണ്ഡലങ്ങളും 15 ഗ്രാമപ്പഞ്ചായത്തുകളും പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കു കൂട്ടൽ; ശക്തി തെളിയിക്കാൻ ജോസഫ്

ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്കു മാറിയതോടെ യുഡിഎഫിൽ ശക്തി തെളിയിക്കാൻ പഞ്ചായത്ത് തലത്തിൽ ആളെപ്പിടിക്കാൻ പി.ജെ.ജോസഫ് വിഭാഗം ശ്രമം തുടങ്ങി.കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള ജോസ് വിഭാഗത്തിലെ അതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും കൂടെ നിർത്താനാണ് നീക്കം. കേരള കോൺഗ്രസ് മുൻപ് വിജയിച്ചിരുന്ന എല്ലാ സീറ്റുകളിലും വിജയിക്കുക ലക്ഷ്യം.തദ്ദേശ തിരഞ്ഞെടുപ്പിലെ ശക്തിപ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിൽ അവകാശവാദങ്ങൾ ഉന്നയിക്കാൻ മുതൽക്കൂട്ടാകുമെന്നു ജോസഫ് വിഭാഗം കരുതുന്നു. പാലാ മുനിസിപ്പാലിറ്റിയിൽ ഭരണം പിടിക്കുമെന്ന് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലാ നിയോജക […]

കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ, ശ്രദ്ധാകേന്ദ്രമായി ഈ 8 മണ്ഡലങ്ങൾ

  കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് എത്തുമ്പോൾ ശ്രദ്ധാകേന്ദ്രമായി ഈ 8 നിയോജക മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളിൽ കേരള കോൺഗ്രസിന്റെ (എം) നിലപാടുകളും ആലോചനകളും…  പാലാ  യുഡിഎഫിന്റെ വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് കേരള കോൺഗ്രസ് (എം) നേതാക്കളെ പുറത്താക്കി,ചിലർ ലെഫ്റ്റായി… കേരള കോൺഗ്രസിന്റെ (എം) വിഐപി സീറ്റ്.  പാലായിൽ ആരു സ്ഥാനാർഥിയാകും എന്ന കാര്യത്തിൽത്തട്ടിയാണ് കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശം കുറച്ചു ദിവസം വൈകിയത്. ഏതു മുന്നണിയിലായാലും പാലാ വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് കേരള കോൺഗ്രസ്. രാജ്യസഭാ സീറ്റ് […]

കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് എത്തുന്നു. പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപിയും സിറ്റിങ് എംഎല്‍എ മാണി സി കാപ്പനും ഉടക്കി നില്‍ക്കുകയാണെങ്കിലും ജോസിന്‍റെ ഇടതു പ്രവേശനം അത്യാവശ്യമെന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. ജോസിന്‍റെ മുന്നണി പ്രവേശനത്തോടെ മധ്യകേരളത്തിലെ യുഡ‍ിഎഫ് കോട്ടകളില്‍ വിള്ളല്‍ വരുത്തി ഭരണത്തുടര്‍ച്ചയെന്നതാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. ഇടതുമുന്നണിയിലേക്ക് എത്തുന്നത് സീറ്റുകള്‍ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായില്ലെങ്കിലും എല്ലാ കാര്യത്തില്‍ ധാരണയാക്കിയതിന് ശേഷമാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ […]

മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടത് മൂന്നു തവണ ; ഇടതുപാളയത്ത് തിരിച്ചു വരുന്നത് 39 വര്‍ഷത്തിന് ശേഷം

ഹൃസ്വകാല രാഷ്ട്രീയാഭയം തേടിയാണ് എതിര്‍പാളയത്തില്‍ ഇടം തേടി പോകാറുണ്ടായിരുന്നതെങ്കിലും കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നീക്കങ്ങള്‍ കേരളാ രാഷ്ട്രീയത്തില്‍ എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. കേരള രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റി മറിച്ചു കൊണ്ട് ഹൃസ്വകാല പിണക്കങ്ങള്‍ നടത്തിയിരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ ഇത്തവണത്തെ പിണക്കം ഗൗരവമുള്ളതായിട്ടാണ് വിലയിരുത്തുന്നത്. 39 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് മാണി വിഭാഗം കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഇടതു പാളയത്തില്‍ എത്തുമ്പോള്‍ മുന്നണിമാറ്റത്തിന്റെ ചരിത്രത്തില്‍ കേരളാകോണ്‍ഗ്രസ് […]

പാർട്ടിയെ ഇല്ലാതാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു: ജോസ് കെ. മാണി

 കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ കോൺഗ്രസിലെ ചില നേതാക്കൾ ശ്രമിച്ചെന്ന് ജോസ് കെ. മാണി ആരോപിച്ചു. പാർട്ടി പിടിച്ചെടുക്കാനുള്ള പി.ജെ. ജോസഫിന്റെ നീക്കത്തെ യുഡിഎഫ് പിന്തുണച്ചു. പാലാ ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. ഇതു സംബന്ധിച്ച് ഞങ്ങളുടെ പരാതി ഗൗനിച്ചില്ല. ഞങ്ങളെ പുറത്താക്കിയ ശേഷം യുഡിഎഫ് ചർച്ചയ്ക്കു പോലും വിളിച്ചില്ല. നിയമസഭയിൽ കേരള കോൺഗ്രസിന്റെ എംഎൽഎമാരെ അപമാനിച്ചു. ആത്മാഭിമാനം അടിയറവ് വച്ചു യുഡിഎഫിൽ തുടരില്ല. കർഷകരക്ഷയ്ക്കായുള്ള പാർട്ടിയുടെ മാനിഫെസ്റ്റോ എൽഡിഎഫിനു സമർപ്പിക്കും. ബാർ കോഴക്കേസിൽ സിപിഎമ്മിനു ഞങ്ങളെ തല്ലാൻ വടി കൊടുത്തത് […]

അൺലോക് 5.0; തിയറ്ററുകളും സ്കൂളുകളും തുറക്കാം; ഇളവുകൾ ഇങ്ങനെ

തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കുന്നതടക്കം അണ്‍ലോക് അഞ്ചിന്‍റെ ഭാഗമായുള്ള ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. സ്കൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാം. രോഗവ്യാപനം പിടിച്ചുകെട്ടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇളവുകള്‍ ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്നാണ് കേരളം അടക്കം പല സംസ്ഥാനങ്ങളുടെ തീരുമാനം.   കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ച്ചില്‍ ആരംഭിച്ച അടച്ചുപൂട്ടലില്‍ നിന്ന് രാജ്യം ഏറെക്കുറെ പുറത്തുകടക്കുകയാണ്. സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളവും ഡല്‍ഹിയും മഹാരാഷ്ട്രയുമടക്കം സംസ്ഥാനങ്ങള്‍ പഠനം തല്‍ക്കാലം വീട്ടിലിരുന്നു മതിയെന്ന് […]

കോവിഡിന് പിടികൊടുക്കാതിരിക്കാൻ ഒഴിവാക്കാം ഈ മൂന്നു ‘സി’കൾ

 സാധ്യമായ എല്ലാ കരുതൽ നടപടികളും ഒരുമിച്ചു പ്രയോഗിച്ചാൽ മാത്രമേ കോവിഡ് രോഗം വരുന്നത് പരമാവധി ഒഴിവാക്കാൻ കഴിയൂ. അടുപ്പമുള്ളവർക്ക് കോവിഡ് രോഗം വരുന്നതിന്റെയും, ആ ഘട്ടത്തിലൂടെ കടന്നു പോവുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുടെയും അനുഭവങ്ങൾ നേരിട്ടറിയും കാലമായി. പലർക്കും ലഘുവായി വന്നു പോവുന്നു, എന്നാൽ വേണ്ടപ്പെട്ടവർക്ക് പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാവുന്നത് ആകാംഷ തരുന്നതും മരണം പോലുള്ളവ വേദനാജനകവുമാണ്.  കോവിഡിന് പിടി കൊടുക്കാതിരിക്കാൻ  നാമിതുവരെ അവലംബിച്ചിരുന്ന സൂത്രവാക്യങ്ങളിൽ പ്രധാനം SMS എന്ന് ചുരുക്കിയിരുന്ന Sanitization, Mask, Social Distancing ആണ്.  ചില പ്രത്യേക […]

ഇനി ജോസ് കെ. മാണി

കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന രാഷ്ട്രീയ അതികായന്റെ തണലിലല്ല ഇന്ന് മകന്‍ ജോസ് കെ. മാണി. കെ.എം. മാണിയുടെ പൈതൃകം അടിത്തറയായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്ന പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനുള്ള ചുമതല ജോസ് കെ. മാണിക്കുണ്ടുതാനും. ആ ചുമതല നിര്‍വഹിക്കുമ്പോള്‍ തെറ്റുകളും വീഴ്ചകളും ഉണ്ടാവാന്‍ പാടില്ല. മുന്നണി രാഷ്ട്രീയം ഏറെ പക്വത ആര്‍ജിച്ചു വളര്‍ന്നു കഴിഞ്ഞ കേരളത്തില്‍ യു.ഡി.എഫ്. – എല്‍.ഡി.എഫ്. എന്ന രണ്ടു ചേരികള്‍ തുല്യശക്തികളായി പരസ്പരം നോക്കി നില്‍ക്കുകയും ഇവയ്ക്കിടയില്‍ പുതിയ […]

ജി​പി​എ​സി​ന് സാ​വ​കാ​ശം ന​ൽ​ക​ണം

പൊ​ൻ​കു​ന്നം: കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​തി​ന് സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ജി​പി​എ​സ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ത​ത്ക്കാ​ലം ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ണി​യ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.

ഫ​ല​സം​സ്ക​ര​ണം: സെ​ന്‍റ് ഡൊ​മി​നി​ക്സി​ൽ വെ​ബി​നാ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക ഭ​ക്ഷ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് ബി ​വോ​ക് വി​ഭാ​ഗ​വും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ഴ​വ​ർ​ഗ സം​സ്ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള വെ​ബി​നാ​ർ 16 ന് ​രാ​വി​ലെ 10 മു​ത​ൽ 12 വ​രെ ന​ട​ക്കും. പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ സം​സ്ക​ര​ണ​ത്തി​ലൂ​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നും കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ചാ​വി​ഷ​യ​മാ​കും. ക​ന്നാ​റ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ വാ​ഴ​പ്പ​ഴ സം​സ്ക​ര​ണ വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ. ​പു​ഷ്പ​ല​ത പി.​ബി., കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പൈ​നാ​പ്പി​ൾ സം​സ്ക​ര​ണ വി​ദ​ഗ്ധ ഡോ. ​മീ​ഗി​ൾ ജോ​സ​ഫ്, […]

ശബരിമലക്കാടുകളുടെ ഉള്ളറിഞ്ഞ ആദിവാസി മൂപ്പൻ, കുമാരൻ കേശവൻ കാണിമൂപ്പൻ അന്തരിച്ചു

എരുമേലി ∙ ശബരിമലക്കാടുകളുടെ ഉള്ളറിഞ്ഞ ആദിവാസി മൂപ്പൻ ചാത്തൻതറ മണക്കയം ഇലവുമ്മൂട്ടിൽ കുമാരൻ കേശവൻ കാണിമൂപ്പൻ (110) അന്തരിച്ചു. സംസ്കാരം നടത്തി.ആദിവാസി കുടുംബങ്ങളുടെ കാര്യങ്ങളിൽ തീർപ്പു കൽപ്പിച്ചിരുന്ന മൂപ്പൻ മണക്കയം വനക്ഷേത്രത്തിനു സമീപം ഇടക്കുന്നം ഭാഗത്താണ് ആദ്യം താമസിച്ചിരുന്നത്. ഭാര്യ കുഞ്ഞിപ്പെണ്ണിനൊപ്പം കൃഷി ചെയ്തും കാട്ടുതേൻ ശേഖരിച്ചും വനത്തിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു ജീവിതം.1939ൽ ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല ദർശനം നടത്തിയപ്പോൾ കാണിമൂപ്പന്റെ നേതൃത്വത്തിലുള്ള സംഘം അനുഗമിച്ചിരുന്നു. വനപാതയിൽ കാട്ടുമൃഗങ്ങളുടെ ശല്യം തടയുകയായിരുന്നു ദൗത്യം. അന്നു മഹാരാജാവിനു […]

പാലാ മണ്ഡലം : ജോസ് കെ. മാണിയുടെയും മാണി സി. കാപ്പന്റെയും അഭിമാനപ്രശ്നം

 ഒരേ സമയം പാലാ ജോസ് കെ. മാണിയുടെ ഹൃദയവികാരവും മാണി സി. കാപ്പന്റെ ചങ്കുമായി മാറിയതെങ്ങനെ? കേരള കോൺഗ്രസി (എം)നും എൻസിപിക്കും ഒരുമിച്ച് എൽഡിഎഫിൽ തുടരാൻ പാലാ തടസ്സമാകുന്നതിനു കാരണങ്ങൾ പലതാണ്. കെ.എം. മാണിയെ തുടർച്ചയായി 52 വർഷം ജയിപ്പിച്ച പാലായെ കൈവിടാൻ ജോസിനു പറ്റില്ല. കെ.എം. മാണിയോട് കോൺഗ്രസ് (എസ്), എൻസിപി സ്ഥാനാർഥികൾ 37 വർഷം പൊരുതിയ ശേഷമാണ് മാണി സി. കാപ്പനിലൂടെ വിജയം നേടിയത്. ഈ രാഷ്ട്രീയ വിജയം നൽകിയ പാലായെ കൈവിടാൻ അവർ […]

തീർഥാടകരുടെ അത്രയും തന്നെ പൊലീസുകാർ; ഇടത്താവളങ്ങളിലും നിയന്ത്രണം, അന്നദാനം ഇങ്ങനെ…

എരുമേലി :  തുലാമാസ പൂജയ്ക്കെത്തുന്ന തീർഥാടകർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികളുമായി പൊലീസ്. പ്രവേശനം അനുവദിക്കുന്ന തീർഥാടകരുടെ അത്രയും തന്നെ പൊലീസുകാരെ നിയമിക്കും.  ദിവസം 250 പേർക്കാണ് ദർശനം അനുവദിക്കുക. സന്നിധാനത്തു മാത്രം 200 പൊലീസുകാർ ഡ്യൂട്ടിയിൽ ഉണ്ടാകും. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ വേറെയും പൊലീസുകാരെ നിയമിക്കും.  സ്പെഷൽ ഓഫിസറായി കെഎപി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് കെ.രാധാകൃഷ്ണനെ നിയമിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, കെഎപി മൂന്നാം ബറ്റാലിയൻ കമൻഡാന്റ് ജെ.ജയനാഥ് എന്നിവർ […]

കോട്ടയം ജില്ലയില്‍ 476 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 5753 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 476 എണ്ണം പോസിറ്റീവ്. 475 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ മൂന്നു പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും കോവിഡ് ബാധിതനായി. 38 രോഗികളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. 478 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5469 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 16137 പേര്‍ കോവിഡ് ബാധിതരായി. 10648 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ […]

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു

കോവിഡ് ബാധിച്ചു ചികിത്സയിലായിരു ന്ന മുണ്ടക്കയം വരിക്കാനി പി.ഇ. കാസിം (പച്ചക്കറി കാസിം കുട്ടി)കോട്ടയം മെഡി ക്കൽ കോളജിൽ മരിച്ചു. മകളുടെ വിവാഹ സൽക്കാര ചടങ്ങിലെ സമ്പർക്കം മൂലം ഒന്നരയാഴചയ്ക്കു മുൻപ് കോവിഡ് 19 സ്ഥിരീകരിച്ച് കാഞ്ഞിരപ്പള്ളി കപ്പാട് കോവിഡ് സെൻററിൽ ചികിത്സയി ലായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജി ലേക്കു മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവി ച്ചത്. കോവിഡ് പരിശോധനക്കു ശേഷം മൃതദേഹം വിട്ടു നൽകും.

ഫാ. ​സ്റ്റാ​ന്‍ സ്വാ​മി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം: അ​ല്മാ​യ സം​ഘ​ട​ന​ക​ള്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ജാ​ര്‍​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും അ​വ​രു​ടെ ശ​ബ്ദ​മാ​യി ജീ​വി​ക്കു​ക​യും ചെ​യ്ത 83 വ​യ​സു​കാ​ര​നാ​യ ഫാ. ​സ്റ്റാ​ന്‍ സ്വാ​മി​യെ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് എ​ന്‍​ഐ​എ അ​റ​സ്റ്റ്‌ ചെ​യ്ത​തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ അ​ല്മാ​യ സം​ഘ​ട​ന​ക​ള്‍ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നാ​യി യ​ത്‌​നി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ രോ​ഗാ​വ​സ്ഥ​പോ​ലും പ​രി​ഗ​ണി​ക്കാ​തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നാ​ഷ​ണ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഏ​ജ​ന്‍​സി​യു​ടെ ന​ട​പ​ടി ദ​ളി​ത​ര്‍​ക്കു​വേ​ണ്ടി സം​സാ​രി​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ഭ​ര​ണ​കൂ​ട അ​തി​ക്ര​മ​ത്തി​ന്‍റെ തു​ട​ര്‍​ക്ക​ഥ​യാ​ണ്.  ഫാ. ​സ്റ്റാ​ന്‍ സ്വാ​മി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച തെ​ളി​വു​ക​ളും ഇ​ന്നാ​ട്ടി​ലെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ഷ്പ​ക്ഷ​ത​യും സ​ത്യ​സ​ന്ധ​ത​യും […]

പേ​ട്ട​തു​ള്ള​ലിന് അ​ഞ്ചു പേ​ർ, ഷ​വ​ർ കു​ളി പാ​ടി​ല്ല

എ​രു​മേ​ലി: കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​കാ​തെ തു​ലാ​മാ​സ പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റെ എ​രു​മേ​ലി​യി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് സ​മ​ർ​പ്പി​ച്ചു.  ഇ​ന്ന​ലെ ജി​ല്ലാ സ​ബ് ക​ള​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത ഓ​ൺ​ലൈ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​നി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് അ​നു​മ​തി ല​ഭി​ച്ചാ​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന് സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു. പേ​ട്ട​തു​ള്ള​ൽ ന​ട​ത്തു​ന്ന​ത് അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ ആ​ക​രു​തെ​ന്നാ​ണ് ഒ​രു നി​ർ​ദേ​ശം. നി​ല​വി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ആ​യി നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും സാ​മൂ​ഹി​ക അ​ക​ലം […]

കെ.​എം. മാ​ണി മെ​മ്മോ​റി​യ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്

മു​ണ്ട​ക്ക​യം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ നി​ന്ന് എ​സ്‌​എ​സ്‌​എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കെ.​എം. മാ​ണി മെ​മ്മോ​റി​യ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കു​ന്നു. 13ന് ​രാ​വി​ലെ 12 ന് ​മു​ണ്ട​ക്ക​യം സി​എം​എ​സ്‌ ഹൈ​സ്‌​കൂ​ളി​ൽ ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ […]

എ​രു​മ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു; ഗൃ​ഹ​നാ​ഥ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​രു​മ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ഗൃ​ഹ​നാ​ഥ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ. പ​ട്ടി​മ​റ്റം പാ​മ്പൂ​രാം​പാ​റ ചാ​വ​ടി​യി​ല്‍ പ​ങ്ക​ജാ​ക്ഷ​ന്‍ (48) നെ​യാ​ണ് എ​രു​മ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. അ​ക്ര​മ​ണ​ത്തി​ല്‍ വാ​രി​യെ​ല്ലി​നും ശ്വാ​സ കോ​ശ​ത്തി​നും പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ങ്ക​ജാ​ക്ഷ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന ര​ണ്ട് പോ​ത്തി​ന്‍​കു​ട്ടി​ക​ളെ സ​മീ​പ​ത്തു​നി​ന്നെ​ത്തി​യ എ​രു​മ​യും പോ​ത്തും അ​ക്ര​മി​ച്ചു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​ത​നി​ടെ പ​ങ്ക​ജാ​ക്ഷ​ന്‍റെ കാ​ലി​ലും നെ​ഞ്ചി​ലും കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആക്ര​മി​ച്ച എ​രു​മ​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് […]

ജ​ന​റ​ൽ ആ​ശു​പ​ത്രി ഇ​നി ഹൈ​ടെ​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ​യും ഹൈ​റേ​ഞ്ചി​ലെ​യും ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി മു​ഖം​മി​നു​ക്ക​ലി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. കോ​ടി​ക​ൾ ചെ​ല​വി​ട്ടു നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ടം അ​ടു​ത്ത മാ​സം ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കാ​നാ​ണു പ​ദ്ധ​തി.  4.8 കോ​ടി രൂ​പ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. അ​ഞ്ചു നി​ല​ക​ളി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ്ട്ര​ക്ച​ർ നി​ർ​മി​ച്ചു ഭി​ത്തി​ക​ളും കെ​ട്ടി. തു​ട​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു 10.5 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു. അ​ഞ്ചു​നി​ല​യി​ൽ […]

വെബിനാർ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: വന്യജീവി വാരാഘോഷം 2020,വെബിനാറും, മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി: പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽകേരള വനം വന്യജീവി വകുപ്പിൻ്റെ വന്യ ജീവി വാരോഘോഷം 2020 തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വെബിനാറും പൊതു വിഭാഗത്തിനും വിദ്യാർത്ഥികൾക്കുമായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു.  ‘ കാടറിവ് ‘എന്ന പേരിട്ടിരിക്കുന്ന വെബിനാർ പീരുമേട്,പെരിയാർ വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ( പ്രൊജക്ട് ടൈഗർ) പി.യു.സാജു ഉദ്ഘാടനം ചെയ്തു . പെരിയാർ ടൈഗർ റിസർവിലെ കൺസേർവഷൻ ബയോളജിസ്റ്റ് അനൂപ് […]

മാ​​ർ​​ച്ചി​​നു​​ശേ​​ഷം ഇ​​റ​​ങ്ങി​​യ​​ത് ഒ​​രു ബ​​സ്; സ്വ​​കാ​​ര്യ ബ​​സ് വ്യ​​വ​​സാ​​യം അ​​ട​​ച്ചു​​പൂ​​ട്ട​​ലി​​ലേ​​ക്ക്

സ്വ​​കാ​​ര്യ ബ​​സ് വ്യ​​വ​​സാ​​യ​​ത്തെ ത​​ക​​ർ​​ത്ത് കോ​​വി​​ഡ് രോ​​ഗ​​വ്യാ​​പ​​നം ഏ​​ഴു മാ​​സം പി​​ന്നി​​ടു​​ന്നു. മാ​​ർ​​ച്ച് ര​​ണ്ടാം വാ​​രം മു​​ത​​ൽ 600 ബ​​സു​​ക​​ളാ​​ണ് കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ നി​​ര​​ത്തൊ​​ഴി​​ഞ്ഞു വെ​​റു​​തെ കി​​ട​​ക്കു​​ന്ന​​ത്. ആ​​യി​​ര​​ത്തി​​ൽ​​പ്പ​​രം സ്വ​​കാ​​ര്യ ബ​​സു​​ക​​ളു​​ടെ സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത താ​​ങ്ങാ​​നാ​​കാ​​തെ ഉ​​ട​​മ​​ക​​ൾ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ൽ ദു​​രി​​ത​​പ്പെ​​ടു​​ന്നു. ഇ​​ക്കൊ​​ല്ലം മാ​​ർ​​ച്ചി​​നു​​ശേ​​ഷം ജി​​ല്ല​​യി​​ൽ ഒ​​രു സ്വ​​കാ​​ര്യ ബ​​സ് മാ​​ത്ര​​മാ​​ണ് ബോ​​ഡി ചെ​​യ്ത് നി​​ര​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. ജ​​നു​​വ​​രി​​ക്കും മാ​​ർ​​ച്ചി​​നു​​മി​​ടെ പു​​റ​​ത്തി​​റ​​ങ്ങി​​യ 12 ബ​​സു​​ക​​ൾ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്ര​​മേ സ​​ർ​​വീ​​സ് ന​​ട​​ത്തി​​യി​​ട്ടു​​ള്ളു​​വെ​​ങ്കി​​ലും ലോ​​ണ്‍​ബാ​​ധ്യ​​ത ദി​​വ​​സ​​വും പെ​​രു​​കു​​ക​​യാ​​ണ്. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പു​​റ​​ത്തി​​റ​​ക്കി​​യ നി​​ബ​​ന്ധ​​ന​​ക​​ളോ​​ടെ ഇ​​റ​​ങ്ങു​​ന്ന […]

ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് കേ​​സ് : 16നു ​​ഹൈ​​ക്കോ​​ട​​തി വി​​ധി

   ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മാ​​ണ​​ത്തി​​ന് ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ചി​​ന്‍റെ കൈ​​വ​​ശ​​ത്തി​​ലു​​ള്ള ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ ഉ​​ത്ത​​ര​​വി​​നെ​​തി​​രെ ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ച് ന​​ൽ​​കി​​യ അ​​പ്പീ​​ലി​​ൽ ഹൈ​​ക്കോ​​ട​​തി 16ന് ​​വി​​ധി പ​​റ​​യും. തോ​​ട്ട​​ത്തി​​ന്‍റെ വി​​ല കോ​​ട​​തി​​യി​​ൽ കെ​​ട്ടി​​വ​​ച്ചു വി​​മാ​​ന​​ത്താ​​വ​​ളം പ​​ണി​​യാ​​ൻ സ​​ർ​​ക്കാ​​ർ തോ​​ട്ടം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​താ​​യു​​ള്ള അ​​പ്പീ​​ലി​​ലാ​​ണ് നി​​ർ​​ണാ​​യ​​ക​​മാ​​യ വി​​ധി വ​​രു​​ന്ന​​ത്. തോ​​ട്ട​​ത്തി​​ന്‍റെ വി​​ല കോ​​ട​​തി​​യി​​ല​​ല്ല കെ​​ട്ടി​​വ​​യ്ക്കേ​​ണ്ട​​തെ​​ന്നും തോ​​ട്ട​​ത്തി​​ന്‍റെ കൈ​​വ​​ശ​​ക്കാ​​രാ​​യ ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ചി​​നാ​​ണ് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​തെ​​ന്നും സ്ഥ​​ലം സ​​ർ​​ക്കാ​​രി​​ന്‍റേ​​താ​​ണെ​​ങ്കി​​ൽ വി​​ല കോ​​ട​​തി​​യി​​ൽ കെ​​ട്ടി​​വ​​യ്ക്കു​​ന്ന​​തി​​ൽ എ​​ന്തു പ്ര​​സ​​ക്തി​​യെ​​ന്നു​​മാ​​ണ് ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ചി​​ന്‍റെ വാ​​ദം. അ​​ർ​​ഹ​​മാ​​യ […]

കേരള കോൺഗ്രസിന് (എം) 13 സീറ്റുകൾ നൽകിയേക്കും

 പാലായും തൊടുപുഴയും അടക്കം 13 നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായതോടെ കേരള കോൺഗ്രസിന്റെ (എം) എൽഡിഎഫ് പ്രവേശം അവസാന ഘട്ടത്തിൽ. വെള്ളിയാഴ്ച പാർട്ടിയുടെ ജന്മദിന സമ്മേളനത്തിൽ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാനും 11നു രണ്ടില ചിഹ്നക്കേസിലെ ഹൈക്കോടതി വിധിക്കു ശേഷം നിലപാട് പ്രഖ്യാപിക്കാനുമാണ് കേരള കോൺഗ്രസിലെ (എം) ആലോചന. ജന്മദിന സമ്മേളനത്തിൽ പാർട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റി യോഗം ഓൺലൈനായി കൂടും. യുഡിഎഫ് വിടാനുള്ള സാഹചര്യം ചെയർമാൻ ജോസ് കെ. മാണി യോഗത്തിൽ വിശദീകരിക്കും. അടുത്തയാഴ്ച രാഷ്ട്രീയ നിലപാട് […]

ഓൺലൈൻ കേക്ക് നിർമാണ പരിശീലനം

കാഞ്ഞിരപ്പള്ളി: വീട്ടിലിരുന്ന് സ്വന്തമായി വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് നേച്ചർവേവ്സിന്‍റെ ആഭിമുഖ്യത്തിൽ വ്യത്യസ്തവും രുചികരവുമായ വിവിധയിനം കേക്കുകളുടെ ബേക്കിംഗ് പരിശീലനം ഓൺലൈനായി നല്കുന്നു. വിശദവിവരങ്ങൾക്ക് ഫോൺ: 9447128480, 9847697347

അമൽജ്യോതി ഉത്പന്നങ്ങളുടെ വിപണനത്തിന്‌ കമ്പനി

കാഞ്ഞിരപ്പള്ളി : സാങ്കേതിക ഉത്പന്നങ്ങളുടെ നിർമാണ-വിപണനവുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ്. ഉത്‌പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് കോളേജ് കേന്ദ്രമാക്കി കോൺഫഡറേഷൻ ഓഫ് അമൽജ്യോതി ഇന്നവേഷൻസ് ആൻഡ് ടെക്നോളജീസ് (സി.എ.ജെ.ഐ.ടി.) എന്നപേരിൽ പുതിയ കമ്പനി രൂപവത്കരിച്ചു. കോളേജിലെ കെമിക്കൽ, സിവിൽ, ഓട്ടോമൊബൈൽ വിഭാഗങ്ങൾ പുതുതായി നിർമിച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചുതുടങ്ങി. ഹരിതജ്യോതി ജൈവവളം, ജൈവ അണുനാശിനികൾ എന്നിവയുടെ വിപണനം ഇൻഫാം പ്രവർത്തകനായ ജെയിംസ് മുക്കലിക്കാട്ട്, കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാ. എമ്മാനുവേൽ മടുക്കക്കുഴി എന്നിവർക്ക് നൽകി രൂപതാ മുൻഅധ്യക്ഷൻ […]

വനാതിർത്തിയിലെ കർഷകർ പറയുന്നു: വന്യജീവികൾക്ക് മാത്രമല്ല…ഞങ്ങൾക്കും ജീവിക്കണം

എരുമേലി : ഒരാഴ്ചത്തെ വന്യജീവി വാരാഘോഷം വ്യാഴാഴ്ച സമാപിക്കും. ജൈവവൈവിധ്യം നിറഞ്ഞ പ്രകൃതിയുടെ നിലനിൽപ്പിനായി വനത്തിനൊപ്പം വന്യജീവി സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ സന്ദേശവുമാണ് വാരാഘോഷത്തിന്റെ സന്ദേശം. വനവും വന്യജീവിസംരക്ഷണത്തിനും പിന്തുണയേകുമ്പോൾ, ജനവാസമേഖലകളിൽ നേരിടുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം എന്നുണ്ടാകുമെന്ന് കർഷകരും ചോദിക്കുന്നു. വിസ്തൃതം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 154 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതമാണ് എരുമേലി വനമേഖല. പ്ലാച്ചേരി, വണ്ടൻപതാൽ, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ പരിധിയിൽ മൂന്നായി തിരിച്ചിരിക്കുന്നു. വനാതിർത്തിയിൽ ജനവാസകേന്ദ്രങ്ങളും 14 ആദിവാസി സെറ്റിൽമെന്റ് പ്രദേശങ്ങളും ഉണ്ട്. […]

കോവിഡ് പ്രതിരോധ യാത്ര

പൊൻകുന്നം: ഓട്ടോറിക്ഷ ഡ്രൈവേഴ്സ്ന്റെആഭിമുഖ്യത്തിൽ   ചൊവ്വ രാവിലെ 10.30 ന് കോവിഡ്19 പ്രതിരോധ ബോധവൽക്കരണ യാത്രകാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് പ്ലാഗ്‌ ഓഫ് നിർവഹിക്കും യാത്രയുടെ സമാപനം കുറിച്ച്പൊൻകുന്നത്ത് നടക്കുന്ന ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജയാശ്രീധർ നിർവക്കും. ഇടയിരിക്കപ്പുഴ ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും കോവിഡ് 19 പ്രതിരോധ മാസ്കിൻ്റെ വിതരണ ഉദ്ഘാടനംപൊൻകുന്നം സിഐശിഹാബുദ്ദീൻ നിർവഹിക്കുമെന്ന് പൊൻകുന്നം സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളികൾ അറിയിച്ചു.

അണ്‍ലോക് 5.0: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി

 കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച സ്‌കൂളുല്‍ ഒക്‌ടോബര്‍ 15 മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയതോടെ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് (DoSEL) ആണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായ അണ്‍ലോക്ക് 5.0 മാര്‍ഗ്ഗനിര് ദ്ദേശങ്ങളലാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന, കേന്ദ്ര ഭരണ സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് പുറത്തിറക്കിയ […]

നഴ്സുമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം തേടി നവജീവൻ ട്രസ്റ്റ്.

കഴിഞ്ഞ മുപ്പത് വർഷങ്ങളോളമായി അശരണർക്ക് സ്നേഹത്തിൻറയും സാന്തനത്തിൻറയും അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന കോട്ടയം ആർപ്പൂക്കര നവജീവൻ ട്രസ്റ്റ് ഇപ്പോൾ പ്രതിസന്ധിയിലാണ്. നവജീവന്റെ സാരഥി പി.യു.തോമസ് ഉൾപ്പെടെ 214 അന്തേവാസികളിൽ 80 പേർക്കും ഇവരെ പരിചരിക്കുന്ന 4 നഴ്സുമാർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ട്രസ്റ്റിന്റെ പ്രവർത്തനം അവതാളത്തിലായി. 3 നഴ്സുമാർ മാത്രമാണ് ഇപ്പോൾ സേവനത്തിനുള്ളത്. തുടർച്ചയായി സേവനം ചെയ്ത് ഇവർ ബുദ്ധിമുട്ടുകയാണ്. പി.യു.തോമസ് കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അന്തേവാസികൾക്കും ജീവനക്കാർക്കും നവജീവനിൽ തന്നെയാണു കോവിഡ് […]

മുന്നണിമാറ്റം : ജോ​സ് കെ. ​മാ​ണി​ വിഭാഗത്തിന് കാഞ്ഞിരപ്പള്ളി സീറ്റ് നഷ്ടമായേക്കും.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി. സം​സ്ഥാ​ന നേ​തൃ​ത്വ ത​ല​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് വി​ഭാ​ഗ​ത്തി​ന് പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി ക​ഴി​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ശ​ക്തി കേ​ന്ദ്ര​മാ​യ കോ​ട്ട​യ​ത്ത് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളി​ൽ സീ​റ്റ് ച​ർ​ച്ച​ക​ൾ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജോ​സ് വി​ഭാ​ഗ​ത്തി​ന് ജി​ല്ല​യി​ൽ […]

കോവിഡ് രോഗവ്യാപനം തീവ്രഘട്ടത്തിലേക്ക്‌ ; സംസ്ഥാനത്ത്‌ പകുതിയിലധികം കോവിഡ്‌ രോഗികളും സെപ്‌തംബറിൽ

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം പെരുകിയത്‌ സെപ്‌തംബർ മാസത്തിൽ. ആഗസ്റ്റ് മാസത്തേക്കാൾ ഇരട്ടിയിലധികം രോഗ ബാധിതരാണ്‌ ഉണ്ടായത്‌. ആഗസ്റ്റ് അവസാനത്തെ ഓണാഘോഷവും മറ്റുമാണ് സെപ്‌തംബറിനെ രോഗമാസമാക്കിയത്‌. ആഗസ്റ്റിൽ 51,772 രോഗികൾ ഉണ്ടായിരുന്നപ്പോൾ സെപ്‌തംബറിൽ അത്‌ 1,11,891 രോഗികളായി ഉയർന്നു. ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ 57.06 ശതമാനമാണ് ഒരുമാസം കൊണ്ട് വർദ്ധിച്ചത് .

കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 59 മരണം; പ്രഖ്യാപിച്ചത്‌ 14 മാത്രം

ഇതുവരെയുള്ള കോവിഡ്‌ ബാധിതരുടെ എണ്ണം കോട്ടയം ജില്ലയില്‍ പതിനായിരം പിന്നിടുമ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മരണം 59, എന്നാല്‍ ആരോഗ്യവകുപ്പ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചതു 14 മരണങ്ങള്‍ മാത്രവും. പ്രതിദിന രോഗബാധിതരുടെ എണ്ണം 200 നു മുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതു മുതല്‍ ജില്ലയില്‍ ഒന്നോ രണ്ടോ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. എന്നാല്‍, ഈ മരണങ്ങളെല്ലാം ആരോഗ്യവകുപ്പ്‌ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. സംസ്‌ഥാന ആരോഗ്യ വകുപ്പിലേക്കു ജില്ലയില്‍ നിന്ന്‌ ഇതുവരെ 59 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍, 14 പേരില്‍ മാത്രമാണു കോവിഡ്‌ […]

ജില്ലയിലെ മൂന്നു സ്‌കൂളുകള്‍ക്ക്‌ പുതിയ കെട്ടിടം; ഒക്‌ടോബര്‍ മൂന്നിന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കോട്ടയം: വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്‍റെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍നിന്നും ഒരു കോടി രൂപ വീതം ചിലവിട്ട്‌ നിര്‍മാണം പൂര്‍ത്തിയാക്കിയ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ മൂന്നിന്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. രാവിലെ 9.30ന്‌ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ കിടങ്ങൂര്‍, ചേനപ്പാടി, തൊണ്ണംകുഴി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളും ഉദ്‌ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിക്കും.ഇതേ സമയം സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ എം.എല്‍.എമാര്‍ ശിലാഫലകം അനാച്‌ഛാദനം […]

ഇടിമിന്നല്‍: മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിക്കരുതേ

കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒപ്പമെത്തുന്ന മിന്നലിനെ സൂക്ഷിക്കണം. ഇന്നലെ, പൊന്‍കുന്നം ചിറക്കടവില്‍ പെണ്‍കുട്ടി മിന്നലേറ്റു മരിച്ചതോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്‌.  ഉച്ചക്ക്‌ മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്‌ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്‌. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ്‌ സാധ്യതയെന്നു വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്‌. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്‌ടം സൃഷ്‌ടിക്കുന്നുണ്ട്‌. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ:കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്‌ക്ക് […]

ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണവാർഡ് നിർണയം ഇന്ന് പൂർത്തിയാകും

കോട്ടയം : ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ വാർഡ് നിർണയം വ്യാഴാഴ്ച പൂർത്തിയാകും. ബുധനാഴ്ച 16 ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ എം.അഞ്ജന നിർവഹിച്ചു. ശേഷിക്കുന്ന 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് വ്യാഴാഴ്ച നടക്കും. ബുധനാഴ്ച നിർണയിച്ച സംവരണ വാർഡുകൾ മേലുകാവ്: വനിതാ വാർഡുകൾ: 3 ഇലവീഴാപൂഞ്ചിറ, 8 ഇടമറുക്, 9 കൈലാസം, 12 ചാലമറ്റം, 13 കുളത്തിക്കണ്ടം. പട്ടികവർഗ വനിതാ വാർഡുകൾ: 2 വടക്കുംഭാഗം, 4 മേലുകാവ്. പട്ടികജാതി വാർഡ്: 11 […]

ഇടിമിന്നലിൽ ഫോണുകൾ തകരാറിൽ

പൊൻകുന്നം : ബി.എസ്.എൻ.എൽ. പൊൻകുന്നം എക്സ്ചേഞ്ച് പരിധിയിലെ ലാൻഡ് ഫോണുകൾ കൂട്ടത്തോടെ തകരാറിലായി. കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ എക്സ്ചേഞ്ചിലെ സംവിധാനം തകരാറിലായതോടെയാണ് ഫോണുകൾ പ്രവർത്തിക്കാതായത്.

ഫോഗ് ലാമ്പുകൾ

രാത്രി സഞ്ചരിക്കണമെങ്കിൽ ഫോഗ് ലാമ്പുകൾ വേണ്ട ഇടങ്ങളുണ്ട്. ഇവിടങ്ങളിലെ വാഹനത്തിൽ മാത്രമേ ഇത്‌ ഘടിപ്പിക്കാവൂ. പകൽ പ്രകാശിപ്പിക്കാൻ പാടില്ല. മൂടിവെയ്ക്കണം എന്നാണ് നിയമം. ഹെഡ് ലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും സാധിക്കില്ല. ആർ.ടി. ഓഫീസിൽനിന്ന് പ്രത്യേക അനുമതി വാങ്ങി 950 രൂപ ഫീസ് അടച്ചാൽ നിറം മാറ്റാൻ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താൻ സാധിക്കുന്ന രൂപമാറ്റം.

വണ്ടിയുടെ മേക്കപ്പ് എത്രയാകാം…; വടിയെടുത്ത് മോട്ടോർവാഹന വകുപ്പ്

വാഹനങ്ങള്‍ക്ക് രൂപമാറ്റങ്ങള്‍ വരുത്താന്‍ അനുവാദമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്. ഷോറൂമില്‍നിന്ന് വാഹനം എങ്ങനെ നിരത്തില്‍ ഇറക്കുന്നുവോ അങ്ങനെതന്നെ പരിപാലിക്കണമെന്നാണ് നിയമം. എന്നാല്‍ വാഹനങ്ങള്‍ രൂപമാറ്റത്തിനായി ഉപയോഗിക്കാവുന്ന എല്ലാ പാര്‍ട്സുകളും നാട്ടില്‍ സുലഭമായി വാങ്ങാന്‍ കിട്ടും. വില്‍ക്കുന്നതിലോ ജി.എസ്.ടി. അടക്കമുള്ള ടാക്‌സ് അടച്ച് വാങ്ങുന്നതിലോ പ്രശ്‌നമില്ല. ഉപയോഗിക്കുന്നത് മാത്രമാണ് നിയമവിരുദ്ധം. വിഷയം ഇപ്പോള്‍സാമൂഹികമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാണ്…. അനുവദിക്കാത്തവ റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങളും പാടില്ല. ബൈക്കുകളില്‍ പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരിഗാര്‍ഡ്, […]

പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു

മുണ്ടക്കയം ∙ പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നു ടൗണിൽ കൂട്ടിക്കൽ റോഡ് കവലയിൽ കുളം തോണ്ടൽ പതിവാകുന്നു. അറ്റകുറ്റപ്പണി നടത്തി മടുത്ത് വാട്ടർ അതോറിറ്റി. പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ പദ്ധതി ഇല്ല. ദേശീയപാതയിൽ കൂട്ടിക്കൽ റോഡ് കവലയിൽ മാസത്തിൽ മൂന്ന് തവണ എങ്കിലും കുഴിയെടുക്കൽ വേണ്ടി വരും പൈപ്പുകൾ നന്നാക്കാൻ റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണിൽ ടൈൽ പാകിയ സ്ഥലത്താണ് സ്ഥിരമായി പൈപ്പുകൾ പൊട്ടുന്നത്. ഇതിനായി വലിയ കുഴി എടുത്താണ് നിർമാണം നടക്കുന്നത്. രണ്ട് ദിവസം […]

പൊ​ൻ​കു​ന്നം – പ്ലാ​ച്ചേ​രി റോ​ഡ്; പ​രാ​തികൾ പ​രി​ഹ​രി​ക്കും

പൊ​ൻ​കു​ന്നം: കെ​എ​സ്ടി​പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പൊ​ൻ​കു​ന്നം – പ്ലാ​ച്ചേ​രി റോ​ഡി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ. കാ​ഞ്ഞി​ര​പ്പ​ള്ളി ടി​ബി​യി​ൽ വി​ളി​ച്ചു കൂ​ട്ടി​യ കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ പൊ​ൻ​കു​ന്നം – പ്ലാ​ച്ചേ​രി റോ​ഡി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​തി​നോ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി. […]

കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി കൃ​ഷി​ത്തോ​ട്ട​മൊ​രു​ക്കി ര​ക്ഷ‌​ക​ർ​ത്താ​ക്ക​ൾ

ചെ​ങ്ങ​ളം: കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം വീ​ട്ടി​ലി​രു​ന്ന് പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ടം സ​ജ്ജീ​ക​രി​ച്ച് ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ലെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും. സ്കൂ​ളി​ലെ “ത​ളി​ർ’ കാ​ർ​ഷി​ക ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സ്കൂ​ളി​ൽ വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ​ക്കൊ​പ്പം ക​ര​നെ​ല്ല് കൃ​ഷി​ചെ​യ്തും മാ​തൃ​ക​കാ​ട്ടി​യി​രു​ന്നു. വി​ദ്യാ​ല​യ​ത്തി​ന് അ​വ​ധി​യാ​യ​പ്പോ​ൾ അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ കൃ​ഷി ആ​രം​ഭി​ച്ചെ​ങ്കി​ലും വി​ദ്യാ​ല​യ​ത്തി​ലെ കൃ​ഷി മു​ട​ങ്ങി​യ​ത് സ​ങ്ക​ട​മാ​യി അ​വ​ശേ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ ടോ​ണി​യോ അ​റി​യി​ക്കു​ക​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ കു​ട്ടി​ക​ൾ​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ ഉ​ത്പ്പാ​ദി​പ്പി​ച്ച […]

വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കേ​ണ്ടി​വ​രും: പി.​സി. ജോ​ർ​ജ്

മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കോ​രു​ത്തോ​ട്, കൊ​ന്പു​കു​ത്തി, എ​ഴു​കും​മ​ണ്ണ്, ഇ​ട​ക​ട​ത്തി, ക​ണ​മ​ല മേ​ഖ​ല​ക​ളി​ൽ വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ത്ത് പോ​ലും കാ​ട്ടാ​ന​ക​ളും കാ​ട്ടു​പോ​ത്തു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലും ക​ർ​ഷ​ക​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലും സ്വൈ​രവി​ഹാ​രം ന​ട​ത്തു​ന്ന കാ​ഴ്ച സ്ഥി​രം സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും നൂ​റോ​ളം വ​രു​ന്ന കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​മാ​ണ് കോ​രു​ത്തോ​ട് ടൗ​ണി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ച​ത്. ഇ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. കാ​ട്ടാ​ന ശ​ല്യ​വും ഇ​തു​പോ​ലെ രൂ​ക്ഷ​മാ​യ സ​മ​യം […]

ഹൃദയാഘാതം മൂലം മരിച്ച വ്യക്തിക്ക് കോവിഡ്

എലിക്കുളം: ഹൃദയാഘാതം മൂലം മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. എലിക്കുളം പാമ്പോലി സ്വദേശി മാടപ്പള്ളില്‍ സെബാസ്റ്റ്യന്‍ (പാപ്പച്ചന്‍ 60) ആണ് വെള്ളിയാഴ്ച്ച രാത്രി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടെ വ്യക്തമല്ല. സംസ്‌കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തും. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

ഒരു കുഞ്ഞുസങ്കടം, വിവാഹ ഫോട്ടോയില്ല; വല്യപ്പച്ചന്റെയും വല്യമ്മയുടെയും വിഷമം മാറ്റി കൊച്ചുമകൻ

മുണ്ടക്കയം ∙ കുഞ്ഞൂട്ടി ചേട്ടനും ഭാര്യ ചിന്നമ്മയും മാതൃകാ ദമ്പതികളാണ്, സ്നേഹഭരിതമാണു ജീവിതം. പക്ഷേ, ഒരു കുഞ്ഞുസങ്കടം മാത്രം.  വിവാഹ ഫോട്ടോയില്ല. വിവാഹങ്ങളുടെ സേവ് ദ് ഡേറ്റ് മുതൽ പ്രീഷൂട്ട്, ലവ് സീൻ ഷൂട്ട് തുടങ്ങി വധു വരന്മാരുടെ വിവിധ തരം ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പാറിപ്പറക്കുകയും മരത്തിൽ തൂങ്ങുകയും ചെയ്യുന്ന കാലത്ത് ആരാണ് ഒരു വിവാഹ ഫോട്ടോ മോഹിക്കാത്തത്. പറഞ്ഞിട്ടെന്തു കാര്യം, ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വർഷം അൻപത്തിയെട്ടായി. മരതുംമൂട് പുന്നയ്ക്കൽ പി.സി ജോർജ് എന്ന കൂഞ്ഞൂട്ടി […]

ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 6 മാസം; കോട്ടയം ജില്ലയിൽ എന്തു സംഭവിച്ചു ?, ഒരന്വേഷണം…

രാജ്യത്തു സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് 6 മാസം തികയുന്നു. 6 മാസം കൊണ്ടു കോട്ടയം ജില്ലയിൽ എന്തു സംഭവിച്ചു ? ഒരന്വേഷണം.. നേട്ടം ആരോഗ്യ മേഖലയിൽ മുന്നേറ്റം, ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ  ∙സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമായി. ∙കോട്ടയം മെഡിക്കൽ കോളജിന് 40 വെന്റിലേറ്ററുകൾ ലഭിച്ചു. ∙കോട്ടയം ജനറൽ ആശുപത്രി– 19, പാലാ ജനറൽ ആശുപത്രി– 5, വൈക്കം ജനറൽ ആശുപത്രി– 12, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ– […]

ഹൃദയാഘാതം മൂലം മരിച്ച വ്യക്തിക്ക് കോവിഡ്

എലിക്കുളം: ഹൃദയാഘാതം മൂലം മരിച്ച വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. എലിക്കുളം പാമ്പോലി സ്വദേശി മാടപ്പള്ളില്‍ സെബാസ്റ്റ്യന്‍ (പാപ്പച്ചന്‍ 60) ആണ് വെള്ളിയാഴ്ച്ച രാത്രി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടെ വ്യക്തമല്ല. സംസ്‌കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തും. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

മു​ണ്ട​ക്ക​യം- കോ​രു​ത്തോ​ട് റോ​ഡ്; ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു

മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട് റോ​ഡ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. പു​ത്ത​ന്‍​ച​ന്ത​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് കോ​രു​ത്തോ​ട് പ​ള്ളി​പ്പ​ടി വ​രെ​യു​ള്ള പത്തു കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 10 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ ഈ ​റോ​ഡി​ന്‍റെ വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള മു​ഴു​വ​ന്‍ റോ​ഡു​ക​ളും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞ​താ​യി പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.  ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​യി​രി​ക്കും റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂര്‍ത്തീ​ക​രി​ക്കു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ നി​ര്‍​മാ​ണ […]

എ​ൻ​എ​സ്എ​സ് അ​വാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ കാ​ള​കെ​ട്ടി എ​എം എ​ച്ച്എ​സ്എ​സ്

കാ​ള​കെ​ട്ടി: ഈ ​വ​ര്‍​ഷ​ത്തെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ സം​സ്ഥാ​ന, മേ​ഖ​ലാ അ​വാ​ര്‍​ഡു​ക​ള്‍ വാ​രി​ക്കൂ​ട്ടി കാ​ള​കെ​ട്ടി അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച വോ​ള​ന്‍റി​യ​റാ​യി കാ​ത​റി​ന്‍ എ​ല്‍​സ ജോ​ണും കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ള​ട​ങ്ങു​ന്ന മ​ധ്യ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി രാ​ജേ​ഷ് തോ​മ​സും മ​ധ്യ​മേ​ഖ​ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റാ​യി എ​എം എ​ച്ച്എ​സ് സ്‌​കൂ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ഞ്ചി​യാ​നി ക​ല്ലം​മാ​ക്ക​ല്‍ കെ.​ജെ. ജോ​ണി​ക്കു​ട്ടി​യ​ടെ​യും ​സ്‌​കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പി​ക എം.​എം. ജി​ജി​യു​ടെ​യും […]

മ​ദ്യ​ല​ഹ​രി​യി​ൽ ഡ്രൈ​വിം​ഗ്; കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം

എ​രു​മേ​ലി: മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓടെ ​എ​രു​മേ​ലി ക​രി​ങ്ക​ല്ലു​മൂ​ഴി​യി​ലാ​ണ് അ​പ​ക​ടം. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​ക​ളാ​യ നാ​ലം​ഗ സം​ഘ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളേറ്റു.  നാ​ട്ടു​കാ​ർ അ​റി​യി​ച്ച് പോ​ലീ​സ് എ​ത്തി ആ​രാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കാ​ർ യാ​ത്രി​ക​ർ ത​മ്മി​ൽ പ​ര​സ്പ​രം ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തോ​ടെ കാ​റും യാ​ത്രി​ക​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാർ ഡ്രൈവർ ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി ത​ട​വ​ൻ​മു​രു​ത്തേ​ൽ ബി​നോ​യി (27) യെ ​അ​റസ്റ്റ് ചെ​യ്ത് കേ​സെ​ടു​ത്തതായി എ​രു​മേ​ലി പോ​ലീ​സ് […]

റോ​ഡ് നി​ർ​മാ​ണം: പ​രാ​തി ന​ൽ​കാം

പൊ​ൻ​കു​ന്നം: പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം റോ​ഡി​ന്‍റെ പൊ​ൻ​കു​ന്നം-​പ്ലാ​ച്ചേ​രി റീ​ച്ചി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ഷേ​പ​മു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി ന​ൽ​കാ​മെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലോ കെ​എ​സ്ടി​പി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ഓ​ഫീ​സി​ലോ പ​രാ​തി ന​ൽ​കാം.  ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം പൊ​ൻ​കു​ന്നം: രാ​ജ്യ​ത്തെ മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും വ​ൻ കോ​ർ​പ​റേ​റ്റു​ക​ളു​ടെ മു​മ്പി​ൽ അ​ടി​യ​റ​വ് വ​യ്ക്കു​ന്ന ന​യ​മാ​ണ് ക​ർ​ഷ​ക ബി​ൽ പാ​സാ​ക്കി​യ​തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം ജോ​സ് വി​ഭാ​ഗം കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ […]

ബ​​സു​​ക​​ളു​​ടെ നി​​കു​​തി ഇ​​ള​​വ് 30ന് ​​അ​​വ​​സാ​​നി​​ക്കും

കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്ന് സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ​​ക്ക് അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന റോ​​ഡ് ടാ​​ക്സ് ഇ​​ള​​വ് കാ​​ലാ​​വ​​ധി 30ന് ​​അ​​വ​​സാ​​നി​​ക്കും. ഇ​​ള​​വ് തു​​ട​​രാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സു​​ക​​ളും അ​​ടു​​ത്ത​​മാ​​സം മു​​ത​​ൽ നി​​ര​​ത്തൊ​​ഴി​​യും.  കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ആ​​യി​​രം സ്വ​​കാ​​ര്യ ബ​​സു​​ക​​ളി​​ൽ മു​​ന്നൂ​​റി​​ൽ താ​​ഴെ ബ​​സു​​ക​​ളാ​​ണ് നി​​ല​​വി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. 550 ബ​​സു​​ക​​ൾ ജി ​​ഫോം ന​​ൽ​​കി സ​​ർ​​വീ​​സ് താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. 400 രൂ​​പ ഫീ​​സ് ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് ജി ​​ഫോം ന​​ൽ​​കേ​​ണ്ട​​ത്. 25 ല​​ക്ഷ​​ത്തി​​ലേ​​റെ രൂ​​പ ലോ​​ണെ​​ടു​​ത്ത് ബ​​സ് നി​​ര​​ത്തി​​ലി​​റ​​ക്കി​​യ ബ​​സു​​ട​​മ​​ക​​ൾ ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്.

റ​ബ​ർ ടാ​പ്പിം​ഗ്: ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം

  ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്ഷാ​​മം രൂ​​ക്ഷ​​മാ​​യി വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ർ​​പി​​എ​​സു​​ക​​ൾ മു​​ഖേ​​ന ക​​ർ​​ഷ​​ക​​ർ​​ക്ക് സൗ​​ജ​​ന്യ ടാ​​പ്പിം​​ഗ് പ​​രി​​ശീ​​ല​​നം ന​​ൽ​​കും. വി​​ല​​യി​​ടി​​വും കോ​​വി​​ഡും മ​​ഴ​​യും വ​​ന്ന​​തോ​​ടെ 30 ശ​​ത​​മാ​​ന​​ത്തോ​​ളം തോ​​ട്ട​​ങ്ങ​​ളും കാ​​ടു​​ക​​യ​​റി ഉ​​ത്പാ​​ദ​​നം നി​​ശ്ച​​ല​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് റ​​ബ​​ർ ബോ​​ർ​​ഡ് ടാ​​പ്പിം​​ഗ് പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​ത്.  ക​​ർ​​ഷ​​ക​​ർ ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ൽ ടാ​​പ്പിം​​ഗ് ന​​ട​​ത്തി​​യാ​​ൽ​​പ്പോ​​ലും മി​​നി​​മം വ​​രു​​മാ​​നം ല​​ഭി​​ക്കു​​ക​​യും റ​​ബ​​ർ കൃ​​ഷി​​യോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത ന​​ഷ്ട​​പ്പെ​​ടാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്യും. ചെ​​റു​​കി​​ട റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ സ​​മീ​​പ​​കാ​​ല​​ത്ത് നേ​​രി​​ടു​​ന്ന ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക്ക് പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​നാ​​ണ് ക​​ർ​​ഷ​​ക​​രെ ടാ​​പ്പിം​​ഗ് മേ​​ഖ​​ല​​യി​​ൽ […]

അ​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്കം

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നാട്ടു​മാ​വു​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വും കോ​ള​ജും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ള​ജി​ന്‍റെ ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല​ത്ത് നാ​ട്ടു​മാ​വു​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. നാ​ട്ടി​ല്‍ അ​ന്യം​നി​ന്നു​പോ​കു​ന്ന നാ​ട്ടു​മാ​വു​ക​ളു​ടെ ഒ​രു അ​പൂ​ര്‍​വ​ശേ​ഖ​ര​മാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​കൃ​തി​യെ ഏ​റ്റ​വും ന​ന്നാ​യി പ​രി​പാ​ലി​ക്കു​ക എ​ന്ന സ​ന്ദേ​ശം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കും ന​ല്‍​കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.  പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ശാ​സ്ത്രീ​യ​മാ​യി എ​ത്ര മാ​ത്രം പു​രോ​ഗ​തി കൈ​വ​രി​ച്ചാ​ലും പ്ര​കൃ​തി​യെ കൈ​വി​ട്ടു ജീ​വി​ക്കാ​ന്‍ […]

എലിക്കുളത്ത് കോവിഡ് സമൂഹവ്യാപനഭീതി

എലിക്കുളം : ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ അടുത്തദിവസങ്ങളിലായി കോവിഡ് ബാധിച്ച് 85 പേർ ചികിത്സയിൽ. ഇതുവരെ എലിക്കുളം പഞ്ചായത്തിൽ ആകെ 114 പേർ രോഗബാധിതരായി. പനമറ്റത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്കും മല്ലികശേരിയിലെ റബ്ബർ ഫാക്ടറി തൊഴിലാളികൾക്കും കോവിഡ് ബാധിച്ചതോടെയാണ് രണ്ടു ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണം വർധിച്ചത്. പനമറ്റം മേഖലയിലും മല്ലികശേരിയിലും നിരവധി പേർ ആന്റിജൻ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇവരുടെയെല്ലാം പരിശോധനാഫലം വന്നിട്ടില്ല. പഞ്ചായത്തിൽ കോവിഡ് സമൂഹവ്യാപനഭീതിയുള്ളതിനാൽ പഞ്ചായത്ത് ഓഫീസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേർന്നു. പ്രസിഡന്റ് എം.പി.സുമംഗലാദേവി അധ്യക്ഷത […]

റോഡപകടങ്ങൾ പകുതിയായി

കോട്ടയം : ലോക്‌ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന്‌ നിരത്തുകളിൽ വാഹനാപകടങ്ങളും കുറഞ്ഞു. റോഡപകടങ്ങളും തുടർന്നുള്ള മരണവും പകുതിയിൽ താഴെയായി കുറഞ്ഞുവെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ലോക്‌ഡൗൺ തുടങ്ങുന്നതിനുമുമ്പുള്ള മാസങ്ങളിൽ ജില്ലയിൽ ശരാശരി ഇരുന്നൂറിലേറെ റോഡപകടങ്ങളാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ കഴിഞ്ഞ അഞ്ച്‌ മാസങ്ങളിൽ ഇത്‌ 100-നും 160-നും ഇടയ്ക്കായി കുറഞ്ഞു. ജില്ലാ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്ക്‌ പ്രകാരം 2019 നവംബർ മുതൽ 2020 മാർച്ച്‌ വരെയുള്ള അഞ്ചു മാസങ്ങളിൽ ജില്ലയിലെ ആകെ വാഹനാപകടങ്ങൾ 1255 ആണ്‌. 119 പേർക്കാണ്‌ ജീവൻ നഷ്ടമായത്‌. […]

പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷ നടത്തി എം.ജി. സര്‍വകലാശാല

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡയറക്‌ടറേറ്റ്‌ ഫോര്‍ അപ്ലൈഡ്‌ ഷോര്‍ട്ട്‌ടേം പ്രോഗ്രാംസിലെ (ഡി.എ.എസ്‌.പി.) വിദ്യാര്‍ഥികള്‍ക്കായി പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലധിഷ്‌ഠിതമായ പരീക്ഷനടത്തി എം.ജി. സര്‍വകലാശാല. അധ്യയനത്തിലും അധ്യാപനമൂല്യനിര്‍ണയ പ്രക്രിയയിലും വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനായി വികസിപ്പിച്ച ഓട്ടോമേറ്റഡ്‌ ലേണിങ്ങ്‌ ആന്‍ഡ്‌ ഇവാല്യുവേഷന്‍ മാനേജ്‌മെന്റ്‌ സിസ്‌റ്റം വഴിയാണ്‌ ഓണ്‍ലൈന്‍ പരീക്ഷ സാധ്യമാക്കിയത്‌. ലാപ്‌ടോപ്പ്‌ വഴി വീട്ടിലിരുന്നും പരീക്ഷയെഴുതുവാന്‍ സാധിക്കുന്നവിധമാണ്‌ ഈ സംവിധാനം.  പരീക്ഷസമയത്ത്‌ വിദ്യാര്‍ഥി വെബ്‌കാമറ നിരീക്ഷണത്തിലായിരിക്കും. സ്വന്തമായി കമ്പ്യൂട്ടര്‍/ലാപ്‌ടോപ്പ്‌ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക്‌ സര്‍വകലാശാല കാമ്പസില്‍ സജ്‌ജീകരിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷയെഴുതാനുള്ള […]

കര്‍ഷകദ്രോഹബില്ലുകള്‍ പിന്‍വലിക്കണം: എന്‍. ജയരാജ്‌

കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതുന്ന കാര്‍ഷികദ്രോഹബില്ലുകള്‍ പിന്‍വലിക്കണമെന്നു ഡോ.എന്‍. ജയരാജ്‌ എം.എല്‍.എ. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക ബില്ലിനെതിരേ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം ഹെഡ്‌പോസേ്‌റ്റാഫീസ്‌ പടിക്കല്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കുള്ള മരണ വാറന്റാണ്‌ വേണ്ടത്ര ചര്‍ച്ചപോലും പാര്‍ലമെന്റില്‍ നടത്താതെ പാസാക്കിയെടുത്തത്‌. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു താങ്ങുവില ഉറപ്പാക്കുന്നതിനെക്കുറിച്ചു മിണ്ടാട്ടമില്ലാത്ത ബില്ലുകള്‍ വന്‍കിട കുത്തകകളെ മാത്രമാണു പ്രീതിപ്പെടുത്തുനന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്‌റ്റീഫന്‍ ജോര്‍ജ്‌, ജോബ്‌ മൈക്കിള്‍, വിജി എം.തോമസ്‌, […]

നിയന്ത്രണങ്ങള്‍ അയയുന്നു; കോവിഡ്‌ രോഗികള്‍ പെരുകുന്നു

എരുമേലി: കോവിഡ്‌ രോഗികളുടെ എണ്ണം പെരുകുമ്പോള്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ നിയന്ത്രണങ്ങള്‍ അയയുന്നതായി ആരോപണം. എരുമേലി പഞ്ചായത്തില്‍ 10 ാം വാര്‍ഡില്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണ്‍ ഏര്‍പ്പെടുത്തിയതില്‍ അപാകതയെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. ചില ആള്‍ക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന രീതിയിലാണ്‌ കണ്ടെയ്‌ന്‍മെന്റ്‌ സോണ്‍ ക്രമീകരിച്ചിരിക്കുന്നത്‌. രോഗവ്യാപന സാധ്യതയുള്ള മേഖലയില്‍ പൂര്‍ണമായും അടച്ചിടല്‍ നടത്തിയിട്ടില്ല. നിലവില്‍ പത്താം വാര്‍ഡിന്റെ ഭൂരിഭാഗവും തുറന്നു കിടക്കുകയാണ്‌. ഇവിടെയുള്ളവര്‍ക്ക്‌ മൂന്നു വഴികളിലൂടെ പുറത്തിറങ്ങാം. അതേ സമയം പത്താം വാര്‍ഡിലുള്ളവര്‍ക്ക്‌ കഴിഞ്ഞ ദിവസം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. പങ്കെടുത്ത 140 […]

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിവസമാക്കി

കോവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴുദിവസമാക്കി. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീനാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇനി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറന്റീൻ തുടരേണ്ട കാര്യമില്ല. എന്നാൽ, ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം […]

രക്ഷാകവചമായി മാസ്​ക്​; ആർക്കും വേണ്ട ആൻറിബയോട്ടിക്

കോ​വി​ഡി​നെ​തി​രെ മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​പ്പോ​ൾ​ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ശ​ക്​​തി​യേ​റി​യ പ്ര​തി​രോ​ധ ക​വ​ച​മാ​കു​മെ​ന്ന്​ ആ​രും ക​രു​തി​യി​ല്ല.  മാ​സ്​​ക്​ ശീ​ല​മാ​ക്കി​യ​തോ​ടെ സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രു​ന്ന ജ​ല​ദോ​ഷ​വും പ​നി​യും തു​മ്മ​ലും ക​ണ്ണും ത്വ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ളും വി​ര​ള​മാ​യി. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ ആ​ൻ​റി​ബ​യോ​ട്ടി​ക്ക്​ വി​ൽ​പ​ന​യും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ​ പ്ര​തി​മാ​സം 12,000 കോ​ടി​യു​ടെ മ​രു​ന്ന്​ വി​ൽ​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്ക്. 35 ശ​ത​മാ​ന​വും ആ​ൻ​റി ബ​യോ​ട്ടി​ക്കു​ക​ളാ​ണ്. ഇ​വ​യു​ടെ വി​ൽ​പ​ന ഇ​പ്പോ​ൾ പ​ത്ത്​ ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി.  മ​രു​ന്ന്​ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ നേ​ര​ത്തേ സം​ഭ​രി​ച്ച കോ​ടി​ക​ളു​ടെ ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ളാ​ണ്​ കാ​ലാ​വ​ധി ക​ഴി​യു​ന്ന​ത്. മു​​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മേ​യ്​ മു​ത​ൽ […]

Page 1 of 93123Next ›Last »