കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നുള്ള ചരമവാർത്തകൾ

കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നുള്ള ചരമവാർത്തകൾ

പൊടിമറ്റം ചോറ്റുകുന്നേല്‍ സി.എം. ബേബി (64) നിര്യാതനായി

പൊടിമറ്റം: ചോറ്റുകുന്നേല്‍ സി.എം. ബേബി (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ത്രേസ്യാമ്മ വെട്ടത്തുപറന്പില്‍ കുടുംബാംഗം.

ചിറക്കടവ് കുന്നപ്പള്ളില്‍ ആഗ്നസ് (76) നിര്യാതയായി

ചിറക്കടവ്: കുന്നപ്പള്ളില്‍ പരേതനായ കെ. വൈ. മത്തായിയുടെ (മത്തന്‍ സര്‍) മകള്‍ ആഗ്നസ് (76) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സഹോദര പുത്രന്‍ ഷാജിമോന്റെ ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് പള്ളിയില്‍. മൃതദേഹം ഇന്നു രാവിലെ വീട്ടിലെത്തിക്കും.

പട്ടിമറ്റം പറമ്പില്‍ പത്രോസ് (കുട്ടി -101) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം പറമ്പില്‍ പത്രോസ് (കുട്ടി -101) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍. ഭാര്യ: മറിയ. മക്കള്‍: മേരി, ശാന്ത, ലീല, വിജയന്‍, രമേശന്‍, ജോസ്. മരുമക്കള്‍: ജോണ്‍, കുഞ്ഞൂഞ്ഞ്, രാജപ്പന്‍, മെറീന, രമണി.

പ്രതിഷേധ ജ്വാല തെളിയിക്കും

മുണ്ടക്കയം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു ഐഎന്‍എല്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് മുണ്ടക്കയത്ത് ഐഎന്‍എല്‍ പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിക്കും ഇത് സംബന്ധിച്ചു മണ്ഡലം പ്രസിഡണ്ട് നാഗൂര്‍ മീരാന്‍ സാഹിബ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംകോംനജീബ് ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എന്തയാര്‍ റഹ്മാന്‍ , ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് പറമ്പില്‍ ,കൊച്ചുമുഹമ്മദ് വല്ലത്ത്, സലാം മുണ്ടക്കയം, നിസാര്‍ മൗലവി, സലീം […]

കെ വി കുര്യൻ അനുസ്മരണ സമ്മേളനം

മുണ്ടക്കയം: മുന്‍ എം.എല്‍.എ. കെവി കുര്യന്റെ സ്മരണക്കായി മുണ്ടക്കയത്ത്് കെ.വി.കെ.മുണ്ടക്കയത്തിന്റെ ഓര്‍മ്മയില്‍ എന്ന അനസ്മരണ സമ്മേളനം ഇന്ന( ചൊവ്വാഴ്ച )രണ്ടിന് മുണ്ടക്കയം സഹകരണ ബാങ്ക്് ഓഡിറ്റോറിയത്തില്‍ നടക്കും കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മറ്റി നേതൃത്വം നല്‍കുന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ അധ്യക്ഷത വഹിക്കും.

അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന പാറമടയില്‍ റെയ്ഡ്

മുണ്ടക്കയം: വേലനിലത്ത് പാറമടയില്‍ പൊലീസ് റെയ്ഡ് ഉടമയടക്കം നാലുപേര്‍ അറസ്റ്റില്‍ ,മൂന്നു ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു മുണ്ടക്കയം പഞ്ചായത്തില്‍ വേലനിലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന പാറമടയില്‍ എസ്.ഐ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പാറമട നടത്തിപ്പുകാരന്‍ മുണ്ടക്കയം വരിക്കാനി ചേലാട്ട് ബിജി ജോസഫ് ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായ പൈങ്ങണ ,കൊച്ചുപടിക്കല്‍കെ.കെ.ബിജു, ,മടുക്ക,കരിമ്പന്നൂര്‍, സാജു കെ.സോമന്‍, വണ്ടന്‍പതാല്‍, വാക്കേച്ചിറ സബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേഖലയില്‍ പാറമടയുടെ പ്രവര്‍ത്തനം നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു വേലനിലത്ത് പാറമടയുടെ പ്രവര്‍ത്തനം ശക്തമായി […]

തേനമ്മാക്കൽ വാഴേപറമ്പിൽ ടി. എം. അബ്‌ദുൽ ലത്തീഫ് (67) നിര്യാതനായി.

കാഞ്ഞിരപ്പള്ളി:തേനമ്മാക്കൽ വാഴേപറമ്പിൽ ടി. എം. അബ്‌ദുൽ ലത്തീഫ് (67) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീല. മക്കൾ: ഡോ. അയിഷ, നിമിഷ്. മരുമക്കൾ: ഷിയാസ്, ഫിദഫാത്തിമ.

നെല്ലിമല പുതുപ്പറമ്പിൽ ഫാത്തിമ ബീവി (91) നിര്യാതയായി

കാഞ്ഞിരപ്പള്ളി:നെല്ലിമല പുതുപ്പറമ്പിൽ പരേതനായ കെ. എം. ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ ബീവി (91) നിര്യാതയായി. കബറടക്കം ഇന്ന് 1നു നൈനാർ പള്ളിയിൽ. മക്കൾ: വഹാബ്, ലൈല, അഷറഫ്, അബ്ബാസ്, നസീമ, ഷുക്കൂർ, മൻസൂർ. മരുമക്കൾ: ഹംസത്ത്, തമ്പിക്കുട്ടി, ഹയറുന്നിസ, നദീറ, റഹ്മത്ത്, ഷാമില, സബിത.

തുലാപ്പള്ളി പോത്തുപാറയിൽ പി. എം. ജോസഫ് (94) നിര്യാതനായി

തുലാപ്പള്ളി:തുലാപ്പള്ളി പോത്തുപാറയിൽ പി. എം. ജോസഫ് (94) നിര്യാതനായി. സംസ്കാരം ഇന്നു 11നു തുലാപ്പള്ളി സെന്റ് സ്റ്റീഫൻസ് ആംഗ്ലിക്കൻ പള്ളിയിൽ. ഭാര്യ: വാഴൂർ ചട്ടിയാതറ പരേതയായ മേരിക്കുട്ടി. മക്കൾ: ലീലാമ്മ, അന്നമ്മ, ജോൺസൻ (നാഗാലൻഡ്), ഷേർളി, എബി ജോസഫ്. മരുമക്കൾ: ജോയ്, പരേതനായ ചാക്കോ, മോളി, ബിജു, റെയ്നമ്മ.

കത്തിലാങ്കൽപടി തഴപ്പള്ളിൽ ടി. വി. ജോസഫ് (ജോയിച്ചൻ–64) നിര്യാതനായി

കാഞ്ഞിരപ്പള്ളി:റിട്ട. പോസ്റ്റ്മാസ്റ്റർ കത്തിലാങ്കൽപടി തഴപ്പള്ളിൽ ടി. വി. ജോസഫ് (ജോയിച്ചൻ–64) നിര്യാതനായി. സംസ്കാരം നാളെ 3ന് അ‍ഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിൽ. ഭാര്യ: അഞ്ചിലിപ്പ വെട്ടിത്താനം എൽസി. മക്കൾ: ജെയ്നു (ഓസ്ട്രേലിയ), ജിലു (അയർലൻഡ്). മരുമക്കൾ: ജീവൻ പറയകാട്ടിൽ ചെല്ലാനം (ഓസ്ട്രേലിയ), ഫെബിൻ കാളാംപറമ്പിൽ കുറുപ്പംപടി (അയർലൻഡ്).

കൊല്ലമുള ഊഴികാട്ട് മാത്യു ജോസഫ് (പാപ്പച്ചൻ–76) നിര്യാതനായി.

കൊല്ലമുള:ഊഴികാട്ട് മാത്യു ജോസഫ് (പാപ്പച്ചൻ–76) നിര്യാതനായി. സംസ്കാരം ഇന്നു 11ന് സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ. ഭാര്യ: കണ്ണമ്പള്ളി ഓണയത്തുംകുഴി കാപ്പിൽ അന്നമ്മ. മക്കൾ: ബെന്നി, ബിജു, ബിജി, ബിനു. മരുമക്കൾ: മിനി, ജാൻസി, സജി, ആശ.

കാളകെട്ടി കൊച്ചുപറമ്പിൽ കെ. ജെ. ജോസഫ് ( ജോയി കുട്ടൻ 62)നിര്യാതനായി

കാളകെട്ടി :- കാളകെട്ടി കൊച്ചുപറമ്പിൽ കെ. ജെ. ജോസഫ് ( ജോയി കുട്ടൻ 62 ) നിര്യാതനായി. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയായിരുന്നു. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ പത്തുമണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിക്കും, തുടർന്ന് കപ്പാട് മാർ സ്ലീവാ പള്ളിയിലെ സിമിത്തേരിയിൽ സംസ്കരിക്കും. പരേതരായ കൊച്ചുപറമ്പിൽ കെ ജെ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ മറിയമ്മ, മുക്കൂട്ടുതറ എള്ളുക്കുന്നേൽ കുടുംബാംഗം, മക്കൾ : റെനി, റീനു, റാണി, റോമി മരുമക്കൾ […]

പുഞ്ചവയൽ ചുണ്ടയിൽ സോമൻ (70) നിര്യാതനായി

മുണ്ടക്കയം:പുഞ്ചവയൽ ചുണ്ടയിൽ സോമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 5ന്. ഭാര്യ വരിക്കാനി തോപ്പിൽ രാജമ്മ. മക്കൾ: മഞ്ഞിലാസ്, ഷൈലജ. മരുമക്കൾ: സന്തോഷ്, സിന്ധു.

എഴുകുംമൺ കോലത്താംവയലിൽ അന്നമ്മ (82) നിര്യാതയായി

പമ്പാവാലി:എഴുകുംമൺ കോലത്താംവയലിൽ വർഗീസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 1.30ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ. എഴുകുംമണ്ണ് പുരിയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ജെസി, ജാൻസി, മിനി, സജി. മരുമക്കൾ: സാലി, സണ്ണി, ഷാജി, ബിനോ, റിനു.

കാളകെട്ടി കെച്ചു പറമ്പിൽ ജോയികുട്ടൻ നിര്യാതനായി

കാളകെട്ടി : കാളകെട്ടി കെച്ചുപറമ്പിൽ ജോയികുട്ടൻ നിര്യാതനായി. കോട്ടയത്ത് വച്ചുണ്ടായ വാഹനപകടത്തിൽ പരുക്കേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കഴിയുകയായിരുന്നു. ഇന്ന് വെളുപ്പിന് രണ്ടരയോടെയായിരുന്നു മരണം സംഭവിച്ചത്. സംസ്‍കാരം ശനിയാഴ്ച കാപ്പാട് മാർ സ്ലീവാ പള്ളിയിലെ സിമിത്തേരിയിൽ.

കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ വാളിക്കൽ നഫീസ (85) നിര്യാതയായി.

കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ വാളിക്കൽ ജംഗ്ഷനിൽ വാളിക്കൽ പരേതനായ വി എം ഇബ്രാഹിമിന്റെ ഭാര്യ നഫീസാ (85) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. പരേത കുറ്റിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: എം അബ്ദുൽ വഹാബ് (ഡയറക്ടർ, ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ്), ഫാരി സാ (ദുബായ്-എറണാകുളം), ബീഗം ബദർ(അബുദാബി -പത്തനാപുരം), എം അബുൾ ഫൈസൽ (അബുദാബി), അബുൽഫെയ്സി, അബുൾ സാബ് ജാൻ (ഷാർജ) മരുമക്കൾ: റാസിഖ് ഖാദർ (ദുബായ്-എറണാകുളം), നജീബ് റാവുത്തർ […]

കാളകെട്ടി കപ്പിയാങ്കൽ ജോസഫ് തോമസ് ( ഔസേപ്പച്ചൻ-64 ) നിര്യാതനായി

കാളകെട്ടി: കപ്പിയാങ്കൽ ജോസഫ് തോമസ് ( ഔസേപ്പച്ചൻ-64 ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ വെള്ളിയാഴ്ച രാവിലെ 8.30 ന് വീട്ടിൽ ആരംഭിച്ച് കപ്പാട് മാർ സ്ലീവാ പള്ളിയിലെ സിമിത്തേരിയിൽ സംസ്കരിക്കും

ഇ​ള​ങ്ങു​ളം അ​ഞ്ജു​ഭ​വ​നി​ൽ കു​രു​പാ​ല​യ്ക്ക​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ (99) നി​ര്യാ​ത​നാ​യി

ഇ​ള​ങ്ങു​ളം: അ​ഞ്ജു​ഭ​വ​നി​ൽ കു​രു​പാ​ല​യ്ക്ക​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ (99) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത​ൻ പാ​ലാ ഇ​ട​പ്പാ​ടി കു​രു​പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: പ​രേ​ത​യാ​യ പ​ങ്ക​ജാ​ക്ഷി​യ​മ്മ. മ​ക്ക​ൾ: കെ.​എ​സ്.​രാ​ധാ​മ​ണി (പ​ന​ച്ചി​പ്പാ​റ ഗ​വ.​എ​ൽ​പി സ്കൂ​ൾ മു​ൻ ഹെ​ഡ്മി​സ്ട്ര​സ്.), കെ.​എ​സ്. ശ​ശി​ധ​ര​ൻ നാ​യ​ർ, കെ.​എ​സ്.​സ​ണ്ണി (റി​ട്ട.​അ​സി.​ഡി​പ്പോ എ​ൻ​ജി​നി​യ​ർ, കെ എസ്ആ​ർ​ടി​സി). മ​രു​മ​ക്ക​ൾ: കെ.​എ​ൻ.​സോ​മ​നാ​ഥ​ൻ നാ​യ​ർ(​റി​ട്ട. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ), സു​ഭ​ദ്ര , രേ​ണു​ക .

ചെമ്മലമറ്റം കല്ലറയ്ക്കൽ തങ്കമ്മ (70) നിര്യാതയായി

ചെമ്മലമറ്റം:കല്ലറയ്ക്കൽ പരേതനായ കെ. കെ. ഏബ്രഹാമിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മേലമ്പാറ കലയത്തിനാൽ കുടുംബാംഗമാണ്. മക്കൾ: സുഷമ, സുരേഷ്, സുഭാഷ്, സെബാൻ. മരുമക്കൾ: ജോസ് കുമ്മണ്ണുപറമ്പിൽ (തിടനാട്), മഞ്ചു.

തുമരംപാറ മുളമൂട്ടിൽ ഭാനുമതിയമ്മ (90) നിര്യാതയായി

എരുമേലി: തുമരംപാറ മുളമൂട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭാനുമതിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്നു 2–ന്. കുന്നന്താനം മുണ്ടപ്ലാക്കൽ കുടുംബാംഗമാണ്. മകൻ: ഷാജി. മരുമകൾ: ഗിരിജ.

പനമറ്റം കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി

പനമറ്റം:കളരിക്കൽ അഡ്വ. കെ. രാധാകൃഷ്‌ണൻ നായർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന്. കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ: കൊല്ലം കല്ലുവാതുക്കൽ ശ്രീകൃഷ്‌ണ വിലാസം അഡ്വ. വി. ലത. മകൾ: അമൃത.

ചാമംപതാൽ തെങ്ങാനാമണ്ണിൽ ബൽഖിസ് ബീവി (82) നിര്യാതയായി

ചാമംപതാൽ:തെങ്ങാനാമണ്ണിൽ പരേതനായ കാസിം റാവുത്തരുടെ ഭാര്യ ബൽഖിസ് ബീവി (82) നിര്യാതയായി. കബറടക്കം ഇന്നു 10–ന് മുസ്‌ലിം ജുമാ അത്തിൽ. മക്കൾ: അയ്യൂബ് ഖാൻ, മുഹമ്മദ് അലി, ഹയറുന്നീസ. മരുമക്കൾ: താജുന്നിസ, ലൈല, സഫറുള്ള.

എലിവാലിക്കര വെട്ടിക്കനാൽ കമലാക്ഷിയമ്മ (83) നിര്യാതയായി

മുക്കൂട്ടുതറ:എലിവാലിക്കര വെട്ടിക്കനാൽ വി. സി. കൃഷ്‌ണപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. കോന്നി മുട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: രാധാകൃഷ്‌ണൻ, ഇന്ദിര, രവീന്ദ്രൻ, വത്സല, രമാദേവി, വിനു. മരുമക്കൾ: അമ്പിളി, സോമനാഥപിള്ള മഞ്ഞാക്കൽ (കണമല), ഗിരിജ, രവീന്ദ്രൻ പ്ലാക്കൽ (വട്ടപ്പാറ), സജീവ് മുണ്ടയ്‌ക്കൽ (പാലപ്ര), പരേതനായ ബാബു കുന്നപ്പള്ളി (എരുമേലി).