BACKUPS

അറിയാമോ, നമുക്കിടയിൽ ഇങ്ങനെ ഒരാളുണ്ട്, വൃക്ഷങ്ങളുടെ ഡോക്ടർ, പച്ചപ്പിൻ്റെ കാവലാൾ

മുറിഞ്ഞാൽ മരത്തിനും വേദനിക്കും, ഇടിവെട്ടേറ്റാൽ കരിയും, പ്രായമേറിയാൽ ബലക്ഷയമുണ്ടാകും, ഫംഗസ് ബാധയുണ്ടായാൽ മരവും ക്ഷീണിക്കും. മനുഷ്യരെ പോലെ. രോഗങ്ങളെക്കാൾ കേരളത്തിലെ മരങ്ങൾ നേരിടുന്നത് മനുഷ്യരുടെ ആക്രമണങ്ങളാണ്.  നമ്മുടെ വികസനവഴികളിൽ വെട്ടിമാറ്റപ്പെടുന്നതേറെയും മരങ്ങൾ തന്നെ.  നൽകിയ തണലിൻ്റെ ഓർമ പോലും അവശേഷിപ്പിക്കാതെ ഇല്ലാതാകാൻ വിധിക്കപ്പെട്ട മരങ്ങൾക്ക് രക്ഷകനാകുകയാണ് കെ. ബിനു എന്ന സ്‌കൂൾ അദ്ധ്യാപകൻ. മരങ്ങളുടെ സംരക്ഷണമാണ് 25 വർഷങ്ങളായി ബിനു മാഷിൻ്റെ ജീവിതമന്ത്രം. പരിസ്ഥിതി പ്രവർത്തകൻ എന്ന പേരിനപ്പുറത്തേയ്ക്ക് നീളുന്നതാണ് മരങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ. അങ്ങനെയൊരു കൂട്ടായ്മയിൽ പ്രൊഫ. സീതാരാമനിൽ നിന്നാണ് […]

കാഞ്ഞിരപ്പള്ളി ആര് പിടിയ്ക്കും?

p ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സി പി ഐ പച്ചക്കൊടി കാട്ടിയതോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ ഡോ എൻ ജയരാജ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്‌ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഡോ എൻ ജയരാജ്‌  വര്ഷങ്ങളായി സി പി ഐ മത്സരിച്ചിരുന്ന സീറ്റിൽ കഴിഞ്ഞ തവണ ഏതാനും വോട്ടുകൾക്കാണ് എൽ ഡി എഫ് പരാജയപ്പെട്ടത്. യു ഡി എഫ് കേന്ദ്രങ്ങളിൽ ആര് സ്‌ഥാനാർഥി ആവുമെന്നുള്ള ആകാംക്ഷയിലാണ് കാഞ്ഞിരപ്പള്ളിക്കാർ. സീറ്റ് കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് […]

പഞ്ച തീർത്ഥപരാശക്തി

വെള്ളച്ചാട്ടത്തിന് നടുവിൽ ഒരു ക്ഷേത്രം. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഈ സന്നിധിയിൽ സ്വയംഭൂവായ പരാശക്തിയാണ് കുടികൊള്ളുന്നത്. പൂവം പാറവല്യച്ചൻ്റെ (മഹാദേവൻ) മൂലസ്ഥാനമെന്നു വിശ്വസിക്കുന്ന കുട്ടി വനത്തിലെ കരിമ്പിൻ തോട് ഒഴുക്കു ചിറയിൽ നിന്നുൽഭവിക്കുന്ന ഈ കാനനച്ചോല ഈ ക്ഷേത്രത്തിനു മുകൾ ഭാഗത്ത് അടുത്തടുത്തുള്ള അഞ്ച് ഭീമൻ കുഴികളിൽ പതിച്ച് ഈ ദിവ്യസന്നിധിയിലൂടെ ഒഴുകുന്നു. പഞ്ചപാണ്ഡവന്മാർ ഇവിടെ തങ്ങിയതായി വാമൊഴി. ഇവിടെ ഇവരുടെ പാദങ്ങൾ സ്പർശിച്ചപ്പോൾ അഞ്ച് കുഴിയായി മാറിയെന്നും പഴമൊഴി. അഞ്ചു കുഴി പഞ്ച തീർത്ഥപരാശക്തി ക്ഷേത്രമെന്നാണ് […]

ഇടുക്കി: എൽഡിഎഫിന് മേൽക്കൈ

 കേരള കോൺഗ്രസ് (എം) എൽഡിഎഫി‍ൽ എത്തിയതോടെ ഇടുക്കി ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇടുക്കി ബ്ലോക്ക് പ‍ഞ്ചായത്തിലും  ഇരട്ടയാർ, ബൈസൺവാലി, കഞ്ഞിക്കുഴി, അറക്കുളം പഞ്ചായത്തുകളിലും ഇടതുമുന്നണിക്കു മേൽക്കൈ ലഭിക്കും. തൊടുപുഴ, കട്ടപ്പന, നഗരസഭകളിലും ഇരട്ടയാർ, ബൈസൺവാലി പഞ്ചായത്തുകളിലും കോൺഗ്രസിനാണ് ഇപ്പോൾ അധ്യക്ഷ സ്ഥാനം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിനാണ്. മുന്നണി മാറ്റത്തോടെ ഈ ഭരണസമിതികളുടെയെല്ലാം ഭൂരിപക്ഷം പോകും. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിൽ ഭരണമാറ്റവും […]

കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് എത്തുന്നു. പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപിയും സിറ്റിങ് എംഎല്‍എ മാണി സി കാപ്പനും ഉടക്കി നില്‍ക്കുകയാണെങ്കിലും ജോസിന്‍റെ ഇടതു പ്രവേശനം അത്യാവശ്യമെന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. ജോസിന്‍റെ മുന്നണി പ്രവേശനത്തോടെ മധ്യകേരളത്തിലെ യുഡ‍ിഎഫ് കോട്ടകളില്‍ വിള്ളല്‍ വരുത്തി ഭരണത്തുടര്‍ച്ചയെന്നതാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. ഇടതുമുന്നണിയിലേക്ക് എത്തുന്നത് സീറ്റുകള്‍ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായില്ലെങ്കിലും എല്ലാ കാര്യത്തില്‍ ധാരണയാക്കിയതിന് ശേഷമാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ […]

മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടത് മൂന്നു തവണ ; ഇടതുപാളയത്ത് തിരിച്ചു വരുന്നത് 39 വര്‍ഷത്തിന് ശേഷം

ഹൃസ്വകാല രാഷ്ട്രീയാഭയം തേടിയാണ് എതിര്‍പാളയത്തില്‍ ഇടം തേടി പോകാറുണ്ടായിരുന്നതെങ്കിലും കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നീക്കങ്ങള്‍ കേരളാ രാഷ്ട്രീയത്തില്‍ എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. കേരള രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റി മറിച്ചു കൊണ്ട് ഹൃസ്വകാല പിണക്കങ്ങള്‍ നടത്തിയിരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ ഇത്തവണത്തെ പിണക്കം ഗൗരവമുള്ളതായിട്ടാണ് വിലയിരുത്തുന്നത്. 39 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് മാണി വിഭാഗം കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഇടതു പാളയത്തില്‍ എത്തുമ്പോള്‍ മുന്നണിമാറ്റത്തിന്റെ ചരിത്രത്തില്‍ കേരളാകോണ്‍ഗ്രസ് […]

കോവിഡിന് പിടികൊടുക്കാതിരിക്കാൻ ഒഴിവാക്കാം ഈ മൂന്നു ‘സി’കൾ

 സാധ്യമായ എല്ലാ കരുതൽ നടപടികളും ഒരുമിച്ചു പ്രയോഗിച്ചാൽ മാത്രമേ കോവിഡ് രോഗം വരുന്നത് പരമാവധി ഒഴിവാക്കാൻ കഴിയൂ. അടുപ്പമുള്ളവർക്ക് കോവിഡ് രോഗം വരുന്നതിന്റെയും, ആ ഘട്ടത്തിലൂടെ കടന്നു പോവുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുടെയും അനുഭവങ്ങൾ നേരിട്ടറിയും കാലമായി. പലർക്കും ലഘുവായി വന്നു പോവുന്നു, എന്നാൽ വേണ്ടപ്പെട്ടവർക്ക് പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാവുന്നത് ആകാംഷ തരുന്നതും മരണം പോലുള്ളവ വേദനാജനകവുമാണ്.  കോവിഡിന് പിടി കൊടുക്കാതിരിക്കാൻ  നാമിതുവരെ അവലംബിച്ചിരുന്ന സൂത്രവാക്യങ്ങളിൽ പ്രധാനം SMS എന്ന് ചുരുക്കിയിരുന്ന Sanitization, Mask, Social Distancing ആണ്.  ചില പ്രത്യേക […]

ഇനി ജോസ് കെ. മാണി

കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന രാഷ്ട്രീയ അതികായന്റെ തണലിലല്ല ഇന്ന് മകന്‍ ജോസ് കെ. മാണി. കെ.എം. മാണിയുടെ പൈതൃകം അടിത്തറയായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്ന പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനുള്ള ചുമതല ജോസ് കെ. മാണിക്കുണ്ടുതാനും. ആ ചുമതല നിര്‍വഹിക്കുമ്പോള്‍ തെറ്റുകളും വീഴ്ചകളും ഉണ്ടാവാന്‍ പാടില്ല. മുന്നണി രാഷ്ട്രീയം ഏറെ പക്വത ആര്‍ജിച്ചു വളര്‍ന്നു കഴിഞ്ഞ കേരളത്തില്‍ യു.ഡി.എഫ്. – എല്‍.ഡി.എഫ്. എന്ന രണ്ടു ചേരികള്‍ തുല്യശക്തികളായി പരസ്പരം നോക്കി നില്‍ക്കുകയും ഇവയ്ക്കിടയില്‍ പുതിയ […]

*വാഹനത്തില്‍ മാറ്റം വരുത്താന്‍ നിയമപ്രകാരം അനുമതിയുള്ളത്

*വാഹനത്തില്‍ മാറ്റം വരുത്താന്‍ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ*വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനു പിഴ ഈടാക്കുന്നുവെന്നതു വ്യാജപ്രചാരണമാണെന്നും നിയമങ്ങളില്‍ മാറ്റമില്ലെന്നും മോട്ടര്‍ വാഹനവകുപ്പ്. വാഹനത്തില്‍ മാറ്റം വരുത്താന്‍ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല: *അലോയ് വീലുകള്‍*വാഹനത്തിനു പുറത്തേക്കു തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയര്‍ന്ന മോഡലുകളുടെ ടയര്‍ ഘടിപ്പിക്കുന്നതിനു തടസ്സമില്ല.*നമ്ബര്‍ പ്ലേറ്റ്*വായിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം നമ്ബര്‍ പ്ലേറ്റുകള്‍. 2019 ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റാണ്.അതു മാറ്റാന്‍ പാടില്ല. […]

അന്ന് മുണ്ടക്കയത്ത് ഉണ്ടായിരുന്നത് നൂറു പേരായിരുന്നു; കൂട്ടിക്കലിൽ അഞ്ഞൂറും

കേരളത്തിലെ പ്രധാന റോഡുകളിലൊന്നാണ്‌ കോട്ടയം-കുമളി റോഡ് (കെ.കെ. റോഡ്). ഈ റോഡിൽ ഹൈറേഞ്ചിന്റെ കവാടമായി നിലകൊള്ളുന്നു മുണ്ടക്കയം. ബസ്സിൽ വരുന്നവർ ഇവിടെയൊന്ന് ഇറങ്ങി നടുവ് നീർത്താതിരിക്കില്ല. നിരവധി കടകളും വാഹനപ്പെരുപ്പവുമൊക്കെയുള്ള തിരക്കേറിയ സ്ഥലം ബ്രിട്ടീഷുകാരുടെ കാലത്ത് ചുറ്റും എസ്റ്റേറ്റ് ഉള്ളതിനാൽ അവരുടെ ഇഷ്ട കൂടിച്ചേരൽ കേന്ദ്രം കൂടിയായിരുന്നു. എന്നാൽ, ഈ എസ്റ്റേറ്റുകളൊക്കെ വരുന്നതിനും രണ്ടു പതിറ്റാണ്ടു മുൻപ് ഒരു യൂറോപ്യൻ ഇതിലെയെല്ലാം കറങ്ങിയിരുന്നു- തോമസ് ഫുൾടൊൺ ബൂർഡില്ലോൺ (ചിത്രത്തിൽ). ഇവിടുത്തെ വനത്തെക്കുറിച്ചു പഠിക്കാൻ വന്ന ബൂർഡില്ലോൺ വിവരിക്കുന്ന […]

ആവശ്യം വന്നാല്‍ ഏതു മന്ത്രിയെയും വിളിക്കാം.

എങ്കിൽ ഇത് നിങ്ങളുടെ ഫേസ് ബുക്കിലെ ടൈംലൈനിൽത്തന്നെ എപ്പോഴുമുണ്ടാവും. ആവശ്യം വന്നാല്‍ ഏതു മന്ത്രിയെയും വിളിക്കാം.   1. മുഖ്യമന്ത്രി പിണറായി വിജയന്‍;പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയില്‍.ഔദ്യോഗിക വസതി: ക്ലിഫ് ഹൗസ് നന്ദന്‍കോട്. ഫോണ്‍: 2318406, 2314853.ഓഫീസ് നമ്പര്‍: 0471-2332812, 2333682. 2. ഡോ. ടിഎം തോമസ് ഐസക്ക്;ധനകാര്യം, കയര്‍, ലോട്ടറി, ടാക്സ്.ഔദ്യോഗിക വസതി: മന്മോഹന്‍ ബംഗ്ലാവ് കവടിയാര്‍-0471-2329117, 2311238ഓഫീസ്: സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക്മൊബൈല്‍നമ്പര്‍: 9447733600 3. ഇ.പി. ജയരാജന്‍;വ്യവസായം, കായികം.ഔദ്യോഗിക വസതി: സാനഡു വഴുതക്കാട്-0471-2334133, […]

വനാതിർത്തിയിലെ കർഷകർ പറയുന്നു: വന്യജീവികൾക്ക് മാത്രമല്ല…ഞങ്ങൾക്കും ജീവിക്കണം

എരുമേലി : ഒരാഴ്ചത്തെ വന്യജീവി വാരാഘോഷം വ്യാഴാഴ്ച സമാപിക്കും. ജൈവവൈവിധ്യം നിറഞ്ഞ പ്രകൃതിയുടെ നിലനിൽപ്പിനായി വനത്തിനൊപ്പം വന്യജീവി സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ സന്ദേശവുമാണ് വാരാഘോഷത്തിന്റെ സന്ദേശം. വനവും വന്യജീവിസംരക്ഷണത്തിനും പിന്തുണയേകുമ്പോൾ, ജനവാസമേഖലകളിൽ നേരിടുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം എന്നുണ്ടാകുമെന്ന് കർഷകരും ചോദിക്കുന്നു. വിസ്തൃതം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 154 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതമാണ് എരുമേലി വനമേഖല. പ്ലാച്ചേരി, വണ്ടൻപതാൽ, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ പരിധിയിൽ മൂന്നായി തിരിച്ചിരിക്കുന്നു. വനാതിർത്തിയിൽ ജനവാസകേന്ദ്രങ്ങളും 14 ആദിവാസി സെറ്റിൽമെന്റ് പ്രദേശങ്ങളും ഉണ്ട്. […]

കോവിഡ് രോഗവ്യാപനം തീവ്രഘട്ടത്തിലേക്ക്‌ ; സംസ്ഥാനത്ത്‌ പകുതിയിലധികം കോവിഡ്‌ രോഗികളും സെപ്‌തംബറിൽ

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം പെരുകിയത്‌ സെപ്‌തംബർ മാസത്തിൽ. ആഗസ്റ്റ് മാസത്തേക്കാൾ ഇരട്ടിയിലധികം രോഗ ബാധിതരാണ്‌ ഉണ്ടായത്‌. ആഗസ്റ്റ് അവസാനത്തെ ഓണാഘോഷവും മറ്റുമാണ് സെപ്‌തംബറിനെ രോഗമാസമാക്കിയത്‌. ആഗസ്റ്റിൽ 51,772 രോഗികൾ ഉണ്ടായിരുന്നപ്പോൾ സെപ്‌തംബറിൽ അത്‌ 1,11,891 രോഗികളായി ഉയർന്നു. ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ 57.06 ശതമാനമാണ് ഒരുമാസം കൊണ്ട് വർദ്ധിച്ചത് .

ഇടിമിന്നല്‍: മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിക്കരുതേ

കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒപ്പമെത്തുന്ന മിന്നലിനെ സൂക്ഷിക്കണം. ഇന്നലെ, പൊന്‍കുന്നം ചിറക്കടവില്‍ പെണ്‍കുട്ടി മിന്നലേറ്റു മരിച്ചതോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചിരിക്കുകയാണ്‌.  ഉച്ചക്ക്‌ മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്‌ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്‌. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ്‌ സാധ്യതയെന്നു വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്‌. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്‌ടം സൃഷ്‌ടിക്കുന്നുണ്ട്‌. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ:കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്‌ക്ക് […]

ഫോഗ് ലാമ്പുകൾ

രാത്രി സഞ്ചരിക്കണമെങ്കിൽ ഫോഗ് ലാമ്പുകൾ വേണ്ട ഇടങ്ങളുണ്ട്. ഇവിടങ്ങളിലെ വാഹനത്തിൽ മാത്രമേ ഇത്‌ ഘടിപ്പിക്കാവൂ. പകൽ പ്രകാശിപ്പിക്കാൻ പാടില്ല. മൂടിവെയ്ക്കണം എന്നാണ് നിയമം. ഹെഡ് ലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും സാധിക്കില്ല. ആർ.ടി. ഓഫീസിൽനിന്ന് പ്രത്യേക അനുമതി വാങ്ങി 950 രൂപ ഫീസ് അടച്ചാൽ നിറം മാറ്റാൻ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം വരുത്താൻ സാധിക്കുന്ന രൂപമാറ്റം.

പാഠം ഒന്ന്‌ സ്റ്റാർട്ട്‌, ക്യാമറ, ആക്ഷൻ…

ഓൺലൈൻ ക്ലാസുമായി താഴത്തുവകര സർക്കാർ സ്‌കൂൾ കറുകച്ചാൽ : ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ താഴത്തുവടകര ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് അതൊരു വലിയ വെല്ലുവിളിയായിരുന്നു. സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ എല്ലാവർക്കും സ്മാർട്ട് ഫോണില്ല, ഓൺലൈൻ ക്ലാസുകൾ എല്ലാവരിലും കൃത്യമായി എത്തിക്കാൻ കഴിയുന്നില്ല തുടങ്ങി നിരവധി പ്രശ്‌നങ്ങൾ. എന്നാൽ ഈ പ്രശ്‌നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാമെന്ന അധികൃതരുടെ ചിന്തയാണ് ഒപ്പമുണ്ട് വിദ്യാലയം എന്ന പദ്ധതി ആവിഷ്‌കരിക്കാൻ കാരണം. ആദ്യഘട്ടമായി പരമാവധി വിദ്യാർഥികളിലും സ്‌പോൺസർമാരുടെ സഹായത്തോടെ സ്മാർട്ട് ഫോണുകൾ എത്തിച്ചുനൽകി. […]

വണ്ടിയുടെ മേക്കപ്പ് എത്രയാകാം…; വടിയെടുത്ത് മോട്ടോർവാഹന വകുപ്പ്

വാഹനങ്ങള്‍ക്ക് രൂപമാറ്റങ്ങള്‍ വരുത്താന്‍ അനുവാദമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്. ഷോറൂമില്‍നിന്ന് വാഹനം എങ്ങനെ നിരത്തില്‍ ഇറക്കുന്നുവോ അങ്ങനെതന്നെ പരിപാലിക്കണമെന്നാണ് നിയമം. എന്നാല്‍ വാഹനങ്ങള്‍ രൂപമാറ്റത്തിനായി ഉപയോഗിക്കാവുന്ന എല്ലാ പാര്‍ട്സുകളും നാട്ടില്‍ സുലഭമായി വാങ്ങാന്‍ കിട്ടും. വില്‍ക്കുന്നതിലോ ജി.എസ്.ടി. അടക്കമുള്ള ടാക്‌സ് അടച്ച് വാങ്ങുന്നതിലോ പ്രശ്‌നമില്ല. ഉപയോഗിക്കുന്നത് മാത്രമാണ് നിയമവിരുദ്ധം. വിഷയം ഇപ്പോള്‍സാമൂഹികമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാണ്…. അനുവദിക്കാത്തവ റോഡിലെ മറ്റു വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള രൂപമാറ്റങ്ങളും പാടില്ല. ബൈക്കുകളില്‍ പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടിയും സാരിഗാര്‍ഡ്, […]

അക്കമ്മ ചെറിയാൻ

അക്കമ്മ ചെറിയാൻ.തിരുവിതാംകൂറിന്റെ ഝാൻസി റാണി.അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാൻസിറാണിയെന്നു പ്രകീർത്തിച്ചത് മറ്റാരുമല്ല, സാക്ഷാൽ മഹാത്മാഗാന്ധിയാണ്. 1938ൽ അന്നു വെറും 28 വയസ് മാത്രംപ്രായമുണ്ടായിരുന്ന അക്കാമ്മ ഒരു ലക്ഷം സ്റ്റേറ്റ് കോണ്ഗ്രസ്സ് വോളന്റീർമാരുമായി രാജകൊട്ടാരം വളഞ്ഞു മഹാരാജാവിനെ ഉപരോധിച്ചു പട്ടം താണുപ്പിള്ള ഉൾപ്പെടെ ദിവാൻ അന്യായ തടങ്കലിൽവച്ചിരുന്ന സ്റ്റേറ്റു കോണ്ഗ്രസ്സ് നേതാക്കന്മാരെ എല്ലാം മോചിപ്പിക്കുന്നതിനു രാജാവിനെക്കൊണ്ടു കൽപ്പന ഇറക്കിച്ചുവെന്ന വാർത്ത അറിഞ്ഞപ്പോഴാണ് ഗാന്ധിജിഅക്കാമ്മയെ ” Here comes another jhansi rani from Travancore ” എന്നു പ്രശംസിച്ചത്.കാഞ്ഞിരപ്പള്ളിയിലെ […]

സാങ്കേതിക പഠനത്തില്‍ മികവിന്റെ രണ്ട് ദശാബ്ദം പിന്നിട്ട് അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ്

ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങള്‍, പരിണിതപ്രജ്ഞരായ അധ്യാപകര്‍, ഉയര്‍ന്ന വിജയശതമാനം, ആകര്‍ഷകമായ പ്ലേസ്‌മെന്റ് റെക്കോര്‍ഡ്. സര്‍വോപരി വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് സഹായിക്കുന്ന സംരംഭകത്വ അന്തരീക്ഷം. പഠിക്കാനായി ഒരു എന്‍ജിനീയറിങ് കോളജ് തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാർഥികളും മാതാപിതാക്കളും അന്വേഷിച്ച് നടക്കുന്ന ഘടകങ്ങള്‍ ഇവയെല്ലാമായിരിക്കും. ഈ പറഞ്ഞ ഘടകങ്ങളെല്ലാം ഒരുക്കി രണ്ട് ദശാബ്ദക്കാലമായി മികവുറ്റ  എന്‍ജിനീയറിങ് തലമുറകളെ സൃഷ്ടിക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ്.  കേരളത്തിലെ  സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സമുന്നത സ്ഥാനമാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എന്‍ജിനീയറിങ് കോളേജിനുള്ളത്.  […]

ആശ്വാസ വാർത്ത : കോവിഡ് പോസിറ്റീവ് ആയാലും കർശന വ്യവസ്ഥകളോടെ ഇനി സ്വന്തം വീടുകളിൽ കഴിയാം; കോട്ടയം ജില്ലയിൽ രോഗ ലക്ഷണങ്ങളില്ലാത്ത നൂറ്റമ്പതിലേറെ കോവിഡ് രോഗബാധിതർ സ്വന്തം വീടുകളിൽ കഴിയുന്നു.

ആശ്വാസ വാർത്ത : കോവിഡ് പോസിറ്റീവ് ആയാലും കർശന വ്യവസ്ഥകളോടെ  ഇനി സ്വന്തം വീടുകളിൽ കഴിയാം; കോട്ടയം ജില്ലയിൽ രോഗ ലക്ഷണങ്ങളില്ലാത്ത നൂറ്റമ്പതിലേറെ കോവിഡ് രോഗബാധിതർ സ്വന്തം വീടുകളിൽ കഴിയുന്നു.

കോവിഡ് പോസിറ്റീവ് ആയവരിൽ, കാര്യമായ ആരോഗ്യ പ്രശ്നങ്ങളോ, രോഗ ലക്ഷണങ്ങളോ ഇല്ലാത്തവർക്ക്, കർശന വ്യവസ്ഥകളോടെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അനുമതി നൽകിത്തുടങ്ങി. കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകരെയാണ് ആദ്യം വീടുകളിൽ താമസിക്കാൻ അനുവദിച്ചത്. ഇത് വിജയകരമാണെന്നു കണ്ടതോടെയാണ് കൂടുതൽ പേരെ വീടുകളിൽ തങ്ങാൻ അനുവദിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോട്ടയം ജില്ലയിലെ 151 പേർ ഇത്തരത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കർശന വ്യവസ്ഥകളോടെയാണ് ഇതിനു അനുമതി നൽകുന്നത്. കോവിഡ് പോസിറ്റീവ് ആയവർ ആദ്യം ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നൽകണം. […]

കേരള കോൺഗ്രസ് വിവാദം : ന്യായം ആരുടെ പക്ഷത്ത്..?

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ ഉത്തരവ് സ്റ്റേ ചെയ്യാൻ കേരളാ ഹൈക്കോടതിക്ക് അധികാരമോ? ഈ നിയമ ചർച്ചയ്ക്കാണ് ജസ്റ്റീസ് അശയുടെ വിധി അവസരമൊരുക്കുന്നത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് കേരള കോൺഗ്രസ് (എം) എന്നും ‘രണ്ടില’ ചിഹ്നം അവർക്ക് അവകാശപ്പെട്ടതാണെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവു ചോദ്യം ചെയ്യുന്ന കേസിലാണ് ഹൈക്കോടതിയുടെ നിർണ്ണായക സ്റ്റേ. ഇത് പലവിധ ചർച്ചകൾക്ക് വഴിവയ്ക്കും. പലതവണ സുപ്രീം കോടതി നോ പറഞ്ഞിട്ടുള്ള വിഷയത്തിലെ ഇടപെടൽ ഹൈക്കോടതി നടത്തിയത് നിയമപരമാണോ എന്ന ചർച്ചയാണ് […]

ഓ​​ണ​​മെ​​ത്തു​​ന്നു… ക​​രു​​ത​​ലി​​ൽ ആ​​ഘോ​​ഷം

കോ​​വി​​ഡും പ്ര​​ള​​യ​​വും സൃ​​ഷ്ടി​​ച്ച ആ​​ഘാ​​ത​​ത്തി​​ൽ ഇ​​ത്ത​​വ​​ണ ആ​​ഘോ​​ഷ​​ങ്ങ​​ളി​​ല്ലാ​​ത്ത ഓ​​ണ​​മാ​​ണ്. ക​​രു​​ത​​ലി​​ൽ ഓ​​ണം ആ​​ഘോ​​ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ ആ​​രം​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞു. റേ​​ഷ​​ൻ ക​​ട​​ക​​ൾ വ​​ഴി സ​​ർ​​ക്കാ​​രി​​ന്‍റെ സൗ​​ജ​​ന്യ ഓ​​ണ​​ക്കി​​റ്റു വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചു. സി​​വി​​ൽ സ​​പ്ലൈ​​സി​​ന്‍റെ ഓ​​ണ​​ച്ച​​ന്ത​​ക​​ളും ആ​​രം​​ഭി​​ച്ചു. കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ പ​​ച്ച​​ക്ക​​റി​​ച്ച​​ന്ത​​ക​​ൾ നാ​​ളെ തു​​ട​​ങ്ങും. കു​​ടും​​ബ​​ശ്രീ​​യും പ​​തി​​വു​​പോ​​ലെ ഓ​​ണ​​ത്തെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ഒ​​രു​​ക്ക​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു. പൂ​​വി​​പ​​ണി​​യി​​ൽ മാ​​ത്രം ഒ​​രു​​ച​​ല​​ന​​വു​​മി​​ല്ല. പു​​റ​​ത്തു​​നി​​ന്നു​​ള്ള പൂ​​ക്ക​​ൾ വേ​​ണ്ട​​ന്ന സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട് വ​​ന്ന​​തോ​​ടെ നാ​​ട്ടി​​ൻ പു​​റ​​ങ്ങ​​ളി​​ലെ പൂ​​ക്ക​​ൾ​​ക്കാ​​ണ് ഡി​​മാ​​ന്‍​ഡ്. പൂ​​വി​​ളി​​യി​​ല്ല; പൂക്കച്ചവടവുംഓ​​ണ​​പ്പൂ​​ക്ക​​ള​​ങ്ങ​​ൾ കു​​റ​​ഞ്ഞ​​തോ​​ടെ പൂ​​വി​​പ​​ണി​​യി​​ൽ മ​​ങ്ങ​​ൽ. നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ലെ പൂ​​ക്ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു […]

ഒരു മൊബൈൽ ടവർ പോലുമില്ല തടസ്സം; കൂട്ടിയിണക്കുന്ന ചെറുവള്ളി

ചെറുവള്ളി എയർപോർട്ട് തുറന്നിടുന്നതു പ്രയോജനങ്ങളുടെ റൺവേയാണ്. തീർഥാടകർക്കു മാത്രമല്ല കൊച്ചിയിലോ തിരുവനന്തപുരത്തോ വന്നിറങ്ങി 10 മണിക്കൂറെടുത്തു വീടണയുന്ന ഈ പ്രദേശത്തെ എൻആർഐ യാത്രക്കാർക്കും സൗകര്യങ്ങളുടെ പുതുവാതിലാകും. പ്രതിവ‍ർഷം 5 കോടി തീർഥാടകരെത്തുന്ന ശബരിമലയുടെ നിർദിഷ്ട വിമാനത്താവളം പ്രദേശത്തിന്റെ സാംസ്കാരിക തനിമയ്ക്കുള്ള അംഗീകാരമായി മാറും. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ദൃശ്യങ്ങളും മതസൗഹാർദത്തിനു രാജ്യത്തു തന്നെ പേരുകേട്ട എരുമേലിയുമായി ബന്ധപ്പെട്ട ചരിത്രവും ഇവിടെ വിമാനനിലയ രൂപകൽപ്പനയിൽ ഇഴചേർക്കാം. രാമായണ തീർഥാടക സർക്യൂട്ട് എന്ന നിലയിൽ അയോധ്യ മുതൽ ലങ്കവരെ നീളുന്ന […]

സ്ഥലം വേണ്ടുവോളം, അതീവ സുരക്ഷിത വിമാനത്താവളമാക്കാം…

കേരളത്തിൽ വിമാന ദുരന്തങ്ങൾ അപൂർവമായിരുന്നു. എന്നാൽ, തീവ്രകാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വ്യോമമേഖലയുടെ സുരക്ഷ മെച്ചപ്പെടുത്തേണ്ടതുണ്ട്. 19 പേർ മരിച്ച കരിപ്പൂർ വിമാനാപകടം നൽകുന്ന സൂചന അതാണ്. കേരളത്തിൽ അഞ്ചാമതായി അനുമതി ലഭിക്കാൻ പോകുന്ന ചെറുവള്ളിയെ അതീവ സുരക്ഷിത വിമാനത്താവളമായി തുടക്കത്തിലേ സംവിധാനം ചെയ്യാൻ കഴിയും.  സുരക്ഷയുടെ മടിത്തട്ടിലേക്ക് കാറ്റിന്റെയും മേഘങ്ങളുടെയും ചിറകിലാണ് വിമാനയാത്ര. വ്യോമയാന മേഖല നെഞ്ചോടു ചേർത്തു സൂക്ഷിക്കുന്ന പ്രാഥമിക കാര്യം സുരക്ഷയാണ്. പറക്കലിനിടെ ശ്രദ്ധ ഏറ്റവും ആവശ്യമുള്ള രണ്ടു ഘട്ടമാണ് ലാൻഡിങ്ങും ടേക്ക് ഓഫും. ഇതിൽ […]

ഫാ. വടക്കേമുറി

പമ്പാവാലിക്കാർക്ക് മാത്രമല്ല അടുത്തറിഞ്ഞവർക്കാർക്കും മറക്കാനാകില്ല വടക്കേമുറിയച്ചനെ…ഇന്നത്തെ ദിവസം പോലെ ഒരു ആഗസ്ത് 15 നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. പക്ഷെ അദ്ദേഹം ജനിക്കുമ്പോൾ രാജ്യം സ്വാതന്ത്ര്യം നേടിയിരുന്നില്ല. അതായത് രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് ആറു വർഷം മുമ്പ് 1941 ആഗസ്ത് 15 നാണ് മാത്യു വടക്കേമുറിയുടെ ജനനം. രാജ്യം സ്വാതന്ത്രമായിക്കഴിഞ്ഞ് ഓരോ സ്വാതന്ത്ര്യ ദിനവും വടക്കേമുറി അച്ഛന് തന്റെ ജന്മദിനം കൂടിയായിരുന്നു. ജോസഫ് – മറിയം ദമ്പതിമാരുടെ എട്ട് മക്കളില്‍ മൂത്ത ആണ്‍കുട്ടിയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് […]

നവതിശോഭയിൽ മാർ പൗവത്തിൽ

ചങ്ങനാശേരി ∙ ‘സഭയുടെ കിരീടം’ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിലിന്റെ 90-ാം ജന്മദിനം നാളെ. നവതി ആഘോഷങ്ങളുടെ സമാപനവും നാളെ നടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകൾ മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്.ചങ്ങനാശേരി അതിരൂപതയിലെ എല്ലാ വൈദികരും നാളെ രാവിലെ 6.30ന് പ്രത്യേക കുർബാന അർപ്പിക്കണമെന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർദേശം നൽകിയിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ പ്രത്യേകമായി നടത്തുന്ന ഈ കുർബാനയിൽ മാർ ജോസഫ് പൗവത്തിലിനു വേണ്ടി പ്രാർഥന നടത്താനും നിർദേശമുണ്ട്. പുസ്തകവായനയും ആനുകാലികങ്ങളിലെ […]

കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ പരിശോധന മതി

കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതി. ഡിസ്ചാർജ്ജിനു മുമ്പ് പിസിആര്‍ പരിശോധന നടത്തണമെന്ന മുന്‍ നിര്‍ദേശം തിരുത്തി ആരോഗ്യവകുപ്പ്  സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യ വകുപ്പ്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതിയെന്നാണ് പുതിയ തീരുമാനം. ഇതുവരെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി റിസള്‍ട്ട് വന്ന ശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. […]

കോവിഡ്‍ പരിശോധനയുടെ വിവിധ മാർഗങ്ങൾ എന്തൊക്കെ ? .

ആർടി പിസിആർ പരിശോധന : ഐസിഎംആർ അനുമതിയുള്ള ലാബുകളിലാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. ആർഎൻഎ ടെസ്റ്റാണു യഥാർഥത്തിൽ ഇവിടെ ചെയ്യുന്നത്. ശേഖരിക്കുന്ന സ്രവം പ്രത്യേക ട്രാൻസ്പോർട് മീഡിയത്തിൽ സൂക്ഷിച്ച്, താപനില ക്രമീകരിച്ചാണു ലാബിൽ എത്തിക്കുന്നത്. ഫലം ലഭിക്കാൻ 8 മണിക്കൂർ എടുക്കും. ആന്റിജൻ പരിശോധന പ്രോട്ടീൻ ആവരണത്തിലെ ന്യൂക്ലിയോ ക്യാപ്സിഡ് ആന്റിജനാണു പരിശോധിക്കുന്നത്. പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ബൂത്തിനുള്ളിൽ സുരക്ഷാവസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ഡോക്ടർ ആളുകളുടെ സ്രവം ശേഖരിക്കും. ലാബ് ടെക്നിഷ്യന്റെ സഹായത്തോടെ ഇതു പ്രത്യേക ബഫർ സൊലൂഷനിൽ യോജിപ്പിക്കും. […]

അബ്ദുൾ റസാഖ്

അബ്ദുൾ റസാഖ് Abdul Rassakവോളിബോൾ താരങ്ങളും ഏറ്റവും വലിയ വോളിബോൾ പ്രേമികളും നിറഞ്ഞ കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ കുടുംബത്തിൽ ജനിച്ച അബ്ദുൾ റസാഖ് ചെറിയ പ്രായം മുതൽ വോളിബോൾ കണ്ടാണ് വളർന്നത്. കാഞ്ഞിരപ്പള്ളി ASC ക്ലബ്ബിൽ സഹോദരന്മാർക്കൊപ്പം പോയി പുറത്തേക്ക് പോകുന്ന പന്ത് എടുത്തു കൊടുക്കൽ ഹരമാക്കിയപ്പോൾവോളിബോൾ അബ്ദുൾ റസാഖിന്റ ജീവനും ജീവിതവും ആയി മാറുകയായിരുന്നു.. ഓൾ ഇന്ത്യ ടൂർണമെന്റുകൾ ധാരാളമായി നടന്ന കാഞ്ഞിരപ്പള്ളിയിൽ എക്കാലത്തെയും മികച്ച വോളിബോൾ താരങ്ങളായ ബല്ലുവിന്റെയും നിപ്പിയുടെയും,രമണ റാവുവിന്റേയും , വീരവേലുവിന്റെയും, ജിമ്മി […]

കാഞ്ഞിരപ്പള്ളി ബൈപാസ്: കുരുക്കഴിയുന്നു

കാഞ്ഞിരപ്പള്ളി ∙കുരുക്കുകളെല്ലാം അഴിച്ച് ബൈപാസ് പദ്ധതിക്ക് പ്രതീക്ഷയുടെ വഴിയൊരുങ്ങുന്നു. 12 വർഷം മുൻപ് പദ്ധതിക്കു തുടക്കമിട്ടപ്പോൾ മുതൽ പ്രതിബന്ധങ്ങളിൽ കുരുങ്ങിയ ബൈപാസ് പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾക്ക് ‍ വീണ്ടും ചിറകു മുളയ്ക്കുന്നു. ബൈപാസ് നിർമാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലം ജില്ലാ കലക്ടർ എം. അഞ്ജന സന്ദർശിച്ചു. ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് കലക്ടർ എത്തിയത്. ഡോ. എൻ. ജയരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വൈസ് പ്രസിഡന്റ് റിജോ വാളാന്തറ എന്നിവരും കലക്ടർക്കൊപ്പം […]

സിപിഎമ്മും കോൺഗ്രസും ബിജെപിയും; കോട്ടയത്ത് ആർക്കാണ് കൂടുതൽ ശക്തി?; കണക്കുകൾ പറയുന്നതിങ്ങനെ…

കോട്ടയം ∙ ആർക്കാണ് കൂടുതൽ ശക്തി?  സിപിഎമ്മും കോൺഗ്രസും തമ്മിൽ ജില്ലയിൽ ഈയിടെ നടന്ന തർക്കം ഇതായിരുന്നു.ആദ്യം സിപിഎം, അതു കഴിഞ്ഞാൽ കേരള കോൺഗ്രസ് എം (ജോസ് വിഭാഗം) എന്നു പറ‍ഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനാണ് തർക്കത്തിനു തുടക്കമിട്ടത്.  ഈ വാദത്തിൽ കഴമ്പില്ലെന്നും ജില്ലയിലെ ഏറ്റവും ശക്തമായ പാർട്ടി കോൺഗ്രസ് ആണെന്നും  കോൺഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻ ജോഷി ഫിലിപ്പ് തിരിച്ചടിച്ചു.  തർക്കത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന പാർട്ടികളുടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യത്തിന്റെ […]

ജി​ല്ലാ പ​ഞ്ചാ​യ​ത്തുത​ർ​ക്കം കു​രു​ക്കാ​കു​മോ; യു​ഡി​എ​ഫി​ന് ആ​ശ​ങ്ക

കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന് യു​ഡി​എ​ഫി​ന് ആ​ശ​ങ്ക. വി​ഷ​യ​ത്തി​ൽ ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ്, മു​സ്‌​ലിം​ലീ​ഗ് നേ​തൃ​ത്വ​ങ്ങ​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​ന്‍റെ രാ​ജി വി​ഷ​യ​മാ​ണ് നി​ല​വി​ൽ ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ധാ​ന ത​ർ​ക്കം. ജോ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ യു​ഡി​എ​ഫി​ലെ ഒ​രു​വി​ഭാ​ഗം നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു നീ​ക്ക​മു​ണ്ടാ​യാ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കി​ന്‍റെ പ​രി​ധി​യി​ലു​ള്ള ചി​ല […]

മരണശയ്യയില്‍ മണിമലയാര്‍

മണിമല:കിഴക്കന്‍ മലനിരകളില്‍നിന്നുത്ഭവിച്ച്‌ ഔഷധസസ്യങ്ങളുടെ രുചിഭേദങ്ങളോടെ സുഗന്ധവാഹിനിയായി ഒഴുകിയെത്തിയിരുന്ന മണിമലയാറിന്ന്‌ മരണശയ്യയില്‍. കൂട്ടിക്കല്‍ ചപ്പാത്തിനുസമീപം ആരംഭിക്കുന്ന പുല്ലകയാറും പാഞ്ചാലിമലയില്‍നിന്നു മുണ്ടക്കയം ടി.ആര്‍.ആന്‍ഡ്‌ ടി എസ്‌റ്റേറ്റിലൂടെ ഒഴുകിയെത്തുന്ന കടമാന്തോടും കൂടി യോജിച്ചാണു മണിമലയാര്‍ ഉടലെടുക്കുന്നത്‌.  വേനല്‍ കനത്തതോടെ ഒഴുക്ക്‌ നിലച്ചു കരിങ്കല്‍കൂട്ടമായി മണിമലയാര്‍ മാറി. ഏതാനും ചില ചെക്ക്‌ ഡാമുകളിലും കയങ്ങളിലും കെട്ടികിടക്കുന്ന മലിലജലം മാത്രമായി മണിമലയാര്‍. പുഴമണല്‍ മുഴുവന്‍ മണല്‍കൊള്ളക്കാര്‍ പണ്ടേ കവര്‍ന്നു. മണിമലയാറിന്റെ മാറുതുരന്നവര്‍ ഒട്ടേറെ വര്‍ഷങ്ങള്‍ കൊണ്ടു പുഴയിലൂടെ തട്ടിയും മുട്ടിയുമൊഴുകി രൂപഭംഗി വന്ന ഉരുളന്‍കല്ലുകളും കടത്തിയതോടെ മണലിലെ തടഞ്ഞുനിര്‍ത്താന്‍ […]

പാലാ-പൊന്‍കുന്നം റോഡ്‌ അപകട ഇടമാകുന്നു കൂരാലി മുതല്‍ രണ്ടാംമൈല്‍ വരെ

ഇളങ്ങുളം: പാലാ-പൊന്‍കുന്നം റോഡില്‍ നിരന്തരം അപകട ഇടമാകുന്നു കൂരാലി മുതല്‍ രണ്ടാംമൈല്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗം. ഹൈവേയായി നവീകരിച്ചതിനു ശേഷം രണ്ടുവര്‍ഷത്തിനിടെ അപകടങ്ങളില്‍ ഒന്‍പതുപേര്‍ ഇത്രയും ദൂരത്തിനുള്ളില്‍ മരിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടാംമൈല്‍ കവലയില്‍ റോഡിന്‌ കുറുകെ കടന്ന സ്‌ത്രീ ലോറിയിടിച്ച്‌ മരിച്ചു. ഇവിടം അപകട സാധ്യതയേറിയ പ്രദേശമാണെന്ന്‌ നാറ്റ്‌ പാക്‌ സംഘം നേരത്തെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ കെ.എസ്‌.ടി.പി.യാതൊരു മുന്‍കരുതല്‍ നടപടിയും എടുത്തില്ല. ഇളങ്ങുളം അമ്പലം കവലയ്‌ക്കും ഗുരുക്ഷേത്രത്തിനുമിടയിലുള്ള ഭാഗത്ത്‌ നിരന്തരം […]

ഡോ. പ്രമീള ദേവി

പ്രശസ്ത കവയത്രിയും കേരള വനിത കമ്മീഷൻ മുൻ അംഗവും ശബരിമല കർമസമിതി ദേശീയ സെക്രട്ടറിയും തപസ്യ കലാസാംസ്കാരിക സംഘടനയുടെ വൈസ്‌ പ്രസിഡന്‍റുമായ ഡോ. പ്രമീള ദേവി വാഴൂർ എസ്‌ വി ആർ എൻ എസ്‌ എസ്‌ കോളജിലെ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയായിരുന്ന ഡോ. പ്രമീള ദേവി മികച്ച പ്രാസംഗികയും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സമാധാനം തുടങ്ങി ഒട്ടനേകം സാമൂഹ്യപ്രവർത്തനങ്ങളിൽ അഗ്രഗണ്യയുമാണ്‌‌. നേരാഴം, നിഷാദം, രാമേശ്വരം കടൽ, വാടകവീട്ടിലെ സന്ധ്യ, നാടകാന്തം, അവിടുത്തെ ഹിതം എന്നീ ആറ്‌ മലയാള […]

പൊൻമോടിയിൽ പൊൻകുന്നം

പൊൻകുന്നം ∙ വികസന കുതിപ്പിന് ഒരുങ്ങി മലയോര മേഖല. പൊൻകുന്നം – പുനലൂർ റോഡ് നിർമാണം പ്രവൃത്തി പഥത്തിൽ എത്തിയതോടെ ടൗണിന്റെ മുഖഛായ തന്നെ മാറും.വാഹന തിരക്കേറുന്നത് പൊൻകുന്നം പട്ടണത്തിന്റെ വ്യാപാര പ്രാധാന്യവും വർധിക്കുമെന്ന് ഡോ.എൻ.ജയരാജ് എംഎൽഎ. പൊൻകുന്നം – പ്ലാച്ചേരി റീച്ച് ∙ ദൂരം – 22.173 കിലോമീറ്റർ. ∙ അടങ്കൽ തുക 248 കോടി. ∙ 7 മീറ്റർ വീതിയിൽ കാര്യേജ് വേ, ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ പാവ്ഡ് ഷോൾഡർ ഉൾപ്പെടെ 10 […]

കരിഞ്ഞുണങ്ങി മലയോരം: കർഷകർ ആശങ്കയിൽ

വേനൽ ശക്തിപ്രാപിച്ചതോടെ മലയോരമേഖലയിലെ കർഷകരാണ് ഏറെയും ദുരിതത്തിലായത്. റബ്ബർ, വാഴ, ജാതി, കൈത തുടങ്ങിയ വിളകളെല്ലാം വാടിക്കരിഞ്ഞ് തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്. മുൻ വർഷങ്ങളിൽ ജനുവരി പാതിയോടെയും ഫെബ്രുവരി ആദ്യ വാരത്തോടെയും ആശ്വാസമായി വേനൽ മഴ കിട്ടിയിരുന്നു. എന്നാൽ, ഇക്കുറി വേനൽ ശക്തമായതോടെ കനത്ത നഷ്ടം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. വേനലിനെ പ്രതിരോധിക്കാൻ ഓലമറയും പുല്ലും ചവറുകളുമിട്ട്‌ താത്കാലിക സംരക്ഷണമൊരുക്കുകയാണ് കർഷകർ. വാഴത്തോട്ടങ്ങൾ വാടി ഓണവിപണി ലക്ഷ്യമിട്ട് വാഴ നട്ടവരാണ് ഏറെയും പ്രതിസന്ധിയിലായത്. നവംബർ, ഡിസംബർ മാസത്തിൽ […]

താപനില ഉയരുന്നു: ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി

സംസ്ഥാനത്ത് വെയിലത്തു ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ പ്രണബ്‌ജ്യോതി നാഥ് ഉത്തരവിറക്കി. പകൽ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണു ഉത്തരവ്. ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കു ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12 ന് അവസാനിക്കുകയും […]

പരാതിക്കാർ പോലീസ് സ്റ്റേഷനിൽ ഫോൺ നമ്പർ കൊടുക്കാൻ മറക്കേണ്ട

പരാതിക്കാർ പോലീസ് സ്റ്റേഷനിൽ ഫോൺ നമ്പർ കൊടുക്കാൻ മറക്കേണ്ട  പരാതി നൽകിയവരുടെ പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ ഇനി നേരിട്ട് വിളിക്കും പരാതിക്കാർക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാൻ അവസരം ഒരുങ്ങുന്നു.ഇനിമുതൽ എല്ലാ ജില്ലാ പോലീസ് മേധാവിമാരും തന്റെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തു പേരെ എല്ലാ ദിവസവും വൈകിട്ട് നേരിട്ട് ഫോണിൽ വിളിച്ച് ഈ വിവരങ്ങൾ അന്വേഷിക്കും. […]

കൊറോണ വൈറസ്: വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള വീടുകളില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളും ജീവനക്കാരും ഉണ്ടാകും. അവരുടെയും സ്‌കൂളിലെ മറ്റ് കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.  നിര്‍ദ്ദേശങ്ങള്‍ വുഹാന്‍ ഉള്‍പ്പെടെയുള്ള കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളോ അധ്യാപകരോ മറ്റ് ജീവനക്കാരോ സ്‌കൂളില്‍ […]

മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി കാഞ്ഞിരപ്പള്ളി രൂപതയുടെ എയ്ഞ്ചൽസ് വില്ലേജ്

മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി കാഞ്ഞിരപ്പള്ളി രൂപതയുടെ എയ്ഞ്ചൽസ് വില്ലേജ് കാഞ്ഞിരപ്പള്ളി ∙ ജീവനും ജീവന്റെ സമൃദ്ധിയും: ക്രിസ്തീയ ദൗത്യത്തിന്റെ സാക്ഷ്യപത്രത്തിലും മലനാടിന്റെ ബാക്കിപത്രത്തിലും കാഞ്ഞിരപ്പള്ളി രൂപത എഴുതിച്ചേർത്തിരിക്കുന്നത് ഇതാണ്. സാമൂഹിക, കാർഷിക, ആതുര രംഗങ്ങളിലെ അദ്ഭുത രചനകളോടൊപ്പം കാണാനാവുന്നത് അമൽ ജ്യോതി എൻജിനീയറിങ് കോളജും മരിയൻ കോളജും മാത്രമല്ല, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങളുടെ ഈ പറുദീസ കൂടിയാണ്. പൊൻകുന്നത്തിനു സമീപം ചെങ്കലിൽ ദേശീയപാതയോരത്ത് ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഉയർന്നു വരുന്ന എയ്ഞ്ചൽസ് […]

ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളിയുടെ സ്നേഹദീപം

ഇറ്റലിയിലെ ഗുബ്യോ നഗരത്തെ കിടുകിടാ വിറപ്പിച്ച ചെന്നായയെ വിരൽത്തുമ്പുകൊണ്ട് ശാന്തനാക്കിയ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതമാണു മുണ്ടക്കയം ഇഞ്ചിയാനി പുളിക്കൽ ജോസുകുട്ടിയെ പിടിച്ചുലച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കഥ പറഞ്ഞ ‘ബ്രദർ വൂൾഫ്’ നാടകം കണ്ട ജോസ് പുളിക്കൽ ഒരു തീരുമാനമെടുത്തു: ‘അസീസിയുടെ വഴിയാണ് എന്റെ വഴി.’ സ്വത്തും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് സന്യാസത്തിന്റെ തൂവെള്ളക്കുപ്പായം തിരഞ്ഞെടുത്ത ജോസുകുട്ടി, ഫാ. ജോസ് പുളിക്കലായി. പിന്നീടു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായ മെത്രാനായി. ഇനി, […]

കാഞ്ഞിരപ്പള്ളിയുടെ സേവനദീപം മാർ മാത്യു അറയ്ക്കൽ ഇനി ബിഷപ് ഇമെരിറ്റസ്

കാഞ്ഞിരപ്പള്ളി  ∙ രൂപതയെ മികവിന്റെ കേന്ദ്രമാക്കി‌ മാറ്റിയെന്ന ചാരിതാർഥ്യത്തോടെയാണു മാർ മാത്യു അറയ്ക്കൽ ബിഷപ് പദവിയൊഴിയുന്നത്. സാമൂഹിക, സാംസ്കാരിക, സാമുദായിക, കാർഷിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ഒട്ടേറെ പ്രസ്ഥാനങ്ങൾക്കു രൂപം നൽകുകയും ചെയ്തശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. 1971ൽ പൗരോഹിത്യ പദവിയിലെത്തി. 2001ൽ കാഞ്ഞിരപ്പള്ളിയുടെ ഇടയശ്രേഷഠ്നായി.  കർഷകരെ സംഘടിപ്പിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിലും രൂപതയുടെ ആത്മീയവും ഭൗതികവുമായ സൗഹചര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും 18 വർഷക്കാലം ശ്രദ്ധ പതിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ്, സഹ്യാദ്രി ക്രെഡിറ്റ് കോഓപ്പറേറ്റിവ് സൊസൈറ്റി, […]

പൊന്‍കുന്നം – പാലാ-തൊടുപുഴ റോഡില്‍ സോളാര്‍ലൈറ്റുകള്‍ കത്തുന്നില്ല

പൊൻകുന്നം : പൊന്‍കുന്നം – പാലാ-തൊടുപുഴ റോഡ്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്തുതന്നെ പരീക്ഷണാടിസ്‌ഥാനത്തില്‍ കോടികള്‍ മുടക്കി സ്‌ഥാപിച്ച സോളാര്‍ലൈറ്റുകള്‍ തെളിയാതായതോടെ രാത്രി യാത്രക്കാരും റോഡ്‌ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്നു. പത്തുകോടി രൂപയോളം ചിലവിട്ടാണ്‌ കെ.എസ്‌.ടി.പി. സോളാര്‍ലൈറ്റുകള്‍ നാല്‍പത്‌ മീറ്റര്‍ ഇടവിട്ട്‌ റോഡില്‍ സ്‌ഥാപിച്ചത്‌. റോഡ്‌ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ സോളാര്‍ ലൈറ്റുകള്‍ റോഡിനെ പകല്‍പോലെ പ്രകാശപൂരിതമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സോളാര്‍ലൈറ്റിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതുമൂലം ചില ലൈറ്റുകള്‍ അര്‍ദ്ധരാത്രിയാകുമ്പോള്‍ […]

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പുകൾ വീടുകളിൽ പ്രവേശിക്കുന്നതു തടയാം

നവംബർ മുതൽ മാർച്ച് വരെയുള്ള കാലഘട്ടം ഒട്ടുമിക്ക പാമ്പുകളുടെയും ഇണചേരൽ സമയമാണ്. ഇവയെ പതിവിലും കൂടുതൽ നമ്മുടെ ചുറ്റുപാടുകളിൽ കാണാനുള്ള സാധ്യതയും കൂടുതലാണ്. മൂർഖൻ, അണലി, ശംഖു വരയൻ (വെള്ളിക്കെട്ടൻ), ചേര, നീർക്കോലി, ചുവർപാമ്പ്, മണ്ണൂലി, പെരുമ്പാമ്പ് തുടങ്ങിയവയാണു നാട്ടിൻപുറങ്ങളിലും മറ്റും സാധാരണ കാണുന്ന പാമ്പുകൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പുകൾ വീടുകളിലോ മറ്റോ പ്രവേശിക്കുന്നത് ഒരു പരിധിവരെ തടയാം. ∙ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ∙ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. ഇവ ഭക്ഷിക്കാനെത്തുന്ന എലികളും […]

തോട്ടം–പുരയിടം പ്രശ്നം; ആശങ്ക തീരുന്നില്ല

കാഞ്ഞിരപ്പള്ളി ∙ സ്വന്തം കിടപ്പാടം നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്കിടെ ഇനിയും പരിഹരിക്കാതെ തോട്ടം–പുരയിടം പ്രശ്നം. വില്ലേജ്, താലൂക്ക് ഓഫിസുകളിലേക്ക് പരാതികൾ ഒഴുകുന്നു. ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ ജനങ്ങളെ ദുരിതത്തിൽ‍ ആക്കിയ പ്രശ്നത്തിന് സർക്കാർ തലത്തിൽ ഇനിയും പരിഹാരമായിട്ടില്ല.റീ സർവേയിലെ അപാകത മൂലം ഭൂമിയുടെ ഇനം റവന്യു റെക്കോർഡുകളിൽ തോട്ടം എന്നു രേഖപ്പെടുത്തിയത് ആണ് ഇരു താലൂക്കിലും വലിയൊരു വിഭാഗം ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. രേഖകളിൽ തിരുത്തൽ ആവശ്യപ്പെട്ട് ജനങ്ങൾ ഇപ്പോൾ ഓഫിസുകൾ കയറി ഇറങ്ങുന്നു. 2186 […]

അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമാകാൻ ഒരുങ്ങി എരുമേലി; പ്രത്യേകതകൾ ഏറെ

എരുമേലി ∙ കേരളത്തിലെ അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമാകാൻ ഒരുങ്ങുന്ന എരുമേലിക്ക് മീതേ വട്ടമിട്ടു നിൽക്കുന്ന പ്രത്യേകതകൾ ഏറെ. ദൃശ്യഭംഗിക്കു പുറമെ ശുദ്ധവായു, ശുദ്ധജലം എന്നിവ ലക്ഷ്യമിടുന്നവർക്കും ഈ താഴ്‌വര പരവതാനി വിരിക്കുകയാണ്. വിനോദസഞ്ചാരത്തിനൊപ്പം തീർഥാടനവും ഇവിടെ യാത്രയുടെ കെട്ടുമുറുക്കുന്നു. ശബരിലയുടെ താഴ്‌വരയിൽ ഇറങ്ങാനാവുന്നതോടെ അയ്യപ്പഭക്തരുടെ എണ്ണം കൂടും. പ്രതിവർഷം എത്തുന്ന ഒരു കോടിയോളം ഭക്‌തരിൽ നിന്ന് 10 ശതമാനം പേർ മതി പദ്ധതി വിജയമാകാൻ. ഗ്രീൻ ഫീൽഡ് എയർപോർട്ട് പരിസ്‌ഥിതി സൗഹൃദമെന്നതിന്റെ മറുവാക്കല്ല ഗ്രീൻ ഫീൽഡ്. ഇതുവരെയും […]

നടുവൊടിച്ച് പുസ്തക ഭാരം; കുട്ടികൾ ദിവസവും ചുമക്കുന്നത് 10 കിലോ, നെഞ്ചിടിപ്പോടെ രക്ഷിതാക്കൾ

∙ കുട്ടികളുടെ നടുവൊടിക്കുന്നതാണ് പുസ്തക ഭാരമെന്ന് രക്ഷിതാക്കൾ. ദിവസവും പത്തു കിലോയിൽ കൂടുതൽ ഭാരം ചുമന്നാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്. പാഠപുസ്തകങ്ങൾ, ലഞ്ച് ബോക്സ്, ഇതര പoനോപകരണങ്ങൾ അടക്കം ചിലപ്പോൾ പതിനഞ്ച് കിലോ വരെ പ്രതിദിനം ചുമക്കേണ്ടി വരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. യുഎഇയിലെ ഒരു പ്രാദേശിക മാധ്യമം സമൂഹ മാധ്യമത്തിലൂടെ നടത്തിയ അഭിപ്രായ സർവേയിലാണ് രക്ഷിതാക്കൾ മനസ്സു തുറന്നത്. സർവേയിൽ പങ്കെടുത്ത 46 ശതമാനം പേരും കുട്ടികളുടെ സ്കൂൾ ബാഗ് ഭാരം പത്ത് കിലോയിൽ കൂടുതലാണെന്ന് രേഖപ്പെടുത്തി. […]

വിമാനത്താവളം :കോടതിയിൽ തുക കെട്ടിവയ്ക്കുന്നതിനെ എതിർക്കുമെന്ന് ബിജെപി

എരുമേലി∙ നിർദിഷ്ട വിമാനത്താവളത്തിന് ആവശ്യമുള്ള ഭൂമി വ്യവഹാരത്തിലൂടെ സ്ഥാപിച്ചെടുക്കുന്നതിനു പകരം കോടതിയിൽ തുക കെട്ടിവയ്ക്കാനുള്ള സർക്കാരിന്റെ നീക്കം അഴിമതിക്കു കളമൊരുക്കുന്നതാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പണം കെട്ടിവച്ചു വിമാനത്താവള പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. ഹാരിസൺ അനധികൃതമായി കൈവശം വച്ചിരിക്കുന്ന എട്ടു ജില്ലകളിലെ 76769 ഏക്കർ ഭൂമിക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാൻ കോടതികളിൽ കേസ് ഫയൽ ചെയ്യുന്നതിനു സർക്കാർ കലക്ടർമാരോടു നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ചെറുവള്ളി ഉൾപ്പെടെ ജില്ലയിലെ ഹാരിസൺ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ […]

തോട്ടം – പുരയിടം പ്രശ്‌നം :- അടിയന്തര പരിഹാരം ഉണ്ടാകണം: ഇന്‍ഫാം കര്‍ഷകവേദി

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ നടന്ന തോട്ടം – പുരയിടം റീസര്‍വ്വെ അപാകതമൂലം ദുരിതത്തിലായവവരിൽ പലർക്കും തങ്ങളുടെ പ്രശ്നം എങ്ങനെയാണ് പരിഹരിക്കേണ്ടതെന്ന് ഇനിയും വ്യക്തതയില്ല. പുരയിടം എന്ന പേരിൽ വർഷങ്ങളായി കരമടച്ചിരുന്ന തങ്ങളുടെ വസ്തു, 2016 – നു ശേഷം തോട്ടം എന്ന പേരിലേക്ക് ഇനം മാറി എന്നതാണ് പലരുടെയും പ്രധാന പരാതി. എന്നാൽ ഇത്തരം പരാതിക്കാർക്ക് വളരെയെളുപ്പം തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു വേണ്ടുന്ന രേഖകളിൽ ഏറ്റവും പ്രധാനമായത് സ്വന്തം ആധാരവും, അനുബന്ധ […]

ഇവിടെ കാറ്റും അനുകൂലം; എരുമേലി വിമാനത്താവളം യാഥാർഥ്യമായാൽ

വിമാനത്താവളം വരുന്നതു കോട്ടയം ജില്ലയിലാണെങ്കിലും ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലയിൽ ഉള്ളവർക്കും പ്രയോജനപ്പെടും. കൂടുതൽ വിദേശ മലയാളികൾ ഉള്ള മേഖല എന്ന നിലയിലാവും വിമാനത്താവളം ശ്രദ്ധ നേടുക. ഗൾഫ് മേഖലയെ അപേക്ഷിച്ച് മറ്റു വിദേശ രാജ്യങ്ങളിൽ ഉള്ളവരാണ് ഈ പ്രദേശങ്ങളിൽ കുടുതൽ. യൂറോപ്പ്, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളവർ ഒട്ടേറെ. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തെ ആശ്രയിച്ചാണ് ഇവരുടെ യാത്ര. എംസി റോഡിലെ കുരുക്ക് പലപ്പോഴും യാത്രക്കാരെ വെട്ടിലാക്കുന്നു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ അപകടങ്ങളും ഒട്ടേറെ. രാത്രി […]

ചെറുവള്ളിക്ക് ഇതൊന്നും പുതുമയല്ല; കോപ്റ്റർ പണ്ടേ പറന്നു

എരുമേലി ∙ മണിമലയാർ അതിരിട്ടൊഴുകുന്ന മനോഹരമായ ദേശം. പുൽമേടുകൾ, മൊട്ടക്കുന്നുകൾ, മേഞ്ഞു നടക്കുന്ന പശുക്കൾ– ഇതൊക്കെ ശരിക്കും ഉള്ളതു തന്നെ! ഇതാണു ചെറുവള്ളി എസ്റ്റേറ്റ്.ഇവിടെയാണ് വർഷങ്ങൾക്കു ശേഷം വിമാനമിറങ്ങാൻ പോകുന്നത്. പൊൻകുന്നത്തിനടുത്തു മറ്റൊരു ചെറുവള്ളിയുണ്ട്. ആ ചെറുവള്ളിയും ഈ ചെറുവള്ളിയുമായി ഒരു ബന്ധവുമില്ല. . എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് 2300 ഏക്കറും നൂറുകണക്കിന് ഏക്കർ വിരിവുമുള്ള റബർ തോട്ടമാണ്. 114 വർഷം മുൻപ് ബ്രിട്ടീഷുകാരുടെ കാലത്താണ് ചെറുവള്ളിയിൽ ഹെലികോപ്റ്റർ സർവേ നടത്തി റബർ നടാൻ പറ്റിയ സ്ഥലമെന്നു […]

എരുമേലി വിമാനത്താവളം: സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാമെന്ന പ്രതീക്ഷയിൽ സർക്കാർ

എരുമേലി വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്ന വിശ്വാസത്തിൽ സർക്കാർ. 2013ലെ ലാൻഡ് അക്വിസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് നിയമ പ്രകാരം പൊതു താൽപര്യമുള്ള സ്ഥലങ്ങൾ വേഗത്തിൽ ഏറ്റെടുക്കാൻ സാധിക്കുമെന്നതാണ് അനുകൂലമായത്. സ്ഥലം ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ചാൽ മതി. ഇതു പ്രകാരമുള്ള കേസുകളും നഷ്ടപരിഹാരം സംബന്ധിച്ച പരാതികളും കോടതി വഴി തീർപ്പാക്കാം. പക്ഷേ ഇങ്ങനെ മുന്നോട്ടു പോയാലും സ്ഥലം ആദ്യം തന്നെ ഏറ്റെടുക്കാൻ സാധിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ സാധ്യമാകും. എരുമേലിയിൽ പരിസ്ഥിതി ആഘാത പഠനം […]

വിമാനത്താവളം :കോടതിയിൽ തുക കെട്ടിവയ്ക്കുന്നതിനെ എതിർക്കുമെന്ന് ബിജെപി

എരുമേലി∙ നിർദിഷ്ട വിമാനത്താവളത്തിന് ആവശ്യമുള്ള ഭൂമി വ്യവഹാരത്തിലൂടെ സ്ഥാപിച്ചെടുക്കുന്നതിനു പകരം കോടതിയിൽ തുക കെട്ടിവയ്ക്കാനുള്ള സർക്കാരിന്റെ നീക്കം അഴിമതിക്കു കളമൊരുക്കുന്നതാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പണം കെട്ടിവച്ചു വിമാനത്താവള പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. ഹാരിസൺ അനധികൃതമായി കൈവശം വച്ചിരിക്കുന്ന എട്ടു ജില്ലകളിലെ 76769 ഏക്കർ ഭൂമിക്ക് ഉടമസ്ഥാവകാശം സ്ഥാപിക്കാൻ കോടതികളിൽ കേസ് ഫയൽ ചെയ്യുന്നതിനു സർക്കാർ കലക്ടർമാരോടു നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ചെറുവള്ളി ഉൾപ്പെടെ ജില്ലയിലെ ഹാരിസൺ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ […]

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം

കടലിനടിയില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ശുചിത്വ സാഗരം പദ്ധതി രണ്ട് വര്‍ഷം പിന്നിടുന്നു. അന്‍പത്തയ്യായിരം കിലോ പ്ലാസ്റ്റിക്കാണ് ഇതുവരെ ശേഖരിച്ച് കരയ്‌ക്കെത്തിച്ചത്. ഇതില്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിനില്‍ ചേര്‍ക്കാനായി 26000 കിലോ പ്ലാസ്റ്റിക് വേര്‍തിരിച്ചുകഴിഞ്ഞു. കൊല്ലം നീണ്ടകരയിലാണ് ഇതിനുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.തുറമുഖ വകുപ്പിന് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പ്ലാന്റിലെ റീസൈക്ലിങ്ങിലൂടെയാണ് റോഡ് നിര്‍മ്മാണത്തിനുള്ള പ്ലാസ്റ്റിക് തയ്യാറാക്കിയത്. 26 വനിതകളാണ് ഈ യൂണിറ്റില്‍ ജോലി ചെയ്യുന്നത്. കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ കേരള സര്‍ക്കാര്‍ […]

എയർപോർട്ടിന് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ചെറുവള്ളി എസ്റ്റേറ്റിന്റെ കരം അടക്കൽ കുരുക്കിൽ.

എരുമേലി : ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച ചെറുവള്ളി എസ്റ്റേറ്റിന്റെ റവന്യൂ ഭൂനികുതിയായ കരം സ്വീകരിക്കാൻ തയ്യാറാകാതെ റവന്യൂ വകുപ്പ് . കരം അടക്കാനുള്ളതാകട്ടെ 32 ലക്ഷത്തിൽ പരം രൂപയും . എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതിനാൽ കരം സ്വീകരിക്കണമോ വേണ്ടയോ എന്ന് വ്യക്തതയില്ലാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥർ. ഒടുവിൽ ഇപ്പോൾ ഉന്നത തല അനുമതി തേടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. വിമാനത്താവളത്തിന് സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സ്ഥലത്തിന്റെ നികുതി സ്ഥലം കൈവശം വെച്ചിരിക്കുന്നവരിൽ നിന്നും നിയമപ്രകാരം സ്വീകരിക്കാൻ […]

സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി; ചെ​റു​വ​ള്ളി ഹാ​രി​സ​ണ് പി​ടി​വ​ള്ളി​യാ​കു​മെ​ന്ന് സു​ശീ​ല ഭ​ട്ട്

നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് മു​ൻ സ്പെ​ഷ​ൽ പ്ലീ​ഡ​ർ സു​ശീ​ല ഭ​ട്ട്. സി​വി​ൽ കേ​സ് ന​ൽ​കാ​തെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. കോ​ട​തി​യി​ൽ പ​ണം കെ​ട്ടി​വ​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്കം തി​രി​ച്ച​ടി​യാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. മ​റ്റ് ത​ർ​ക്ക ഭൂ​മി​ക​ളി​ലും ഇ​ത് ഹാ​രി​സ​ണി​ന് പി​ടി​വ​ള്ളി​യാ​കു​മെ​ന്നും സു​ശീ​ല ഭ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​എ​ഫ്എ​ല്‍ എ​ന്ന​ത് റി​സ​ര്‍​വ് വ​ന​വു​മാ​യി ചേ​ര്‍​ന്ന ഭൂ​മി​യാ​ണ്. ഈ ​ഭൂ​മി​യെ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​ന് പി​ന്നി​ലെ […]

ശ​ബ​രി​ വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് (2263 ഏക്കര്‍) സ​ർ​ക്കാ​ർ ഏറ്റെടുക്കും

ശ​ബ​രി​ വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്  (2263 ഏക്കര്‍) സ​ർ​ക്കാ​ർ ഏറ്റെടുക്കും

ശ​ബ​രി​ വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് (2263 ഏക്കര്‍) സ​ർ​ക്കാ​ർ ഏറ്റെടുക്കും എരുമേലി : ശബരി വി​മാ​ന​ത്താ​വ​ളം യാഥാർഥ്യത്തിലേക്ക്.. വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ തന്നെയെന്ന് തീരുമാനമായി. ത​ർ​ക്ക​ഭൂ​മി​യാ​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് (2263 ഏക്കര്‍) സ​ർ​ക്കാ​ർ ഏറ്റെടുക്കുവാൻ തീരുമാനമായി . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉ​ന്ന​ത​ത​ലയോഗത്തിലാണ് തീരുമാനമായത് . ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സർക്കാർ നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്‌ഷന്‍ 77 […]

എരുമേലി വിമാനത്താവളം: സ്പെഷൽ ഓഫിസർ ഉടൻ, പ്രവർത്തനങ്ങൾ വേഗത്തിലാകും

എരുമേലി : വിമാനത്താവളം നിർമാണ പദ്ധതിക്കായി സ്പെഷൽ ഓഫിസറെ നിയമിക്കുന്നു. വ്യോമയാന രംഗത്ത് പ്രവർത്തന പരിചയമുള്ള വിദഗ്ധനെ നിയമിക്കാനാണ് തീരുമാനം. ഇതിനു പറ്റിയ മൂന്നു പേരുടെ പട്ടിക കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുഖ്യമന്ത്രിക്കു കൈമാറി. അടുത്ത ദിവസം നിയമന ഉത്തരവ് പുറത്തിറങ്ങും. മുഴുവൻ സമയ സ്പെഷൽ ഓഫിസർ ചുമതല എൽക്കുന്നതോടെ വിമാനത്താവളം സംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാകും. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങളാണ് ഇനി മുന്നോട്ടു പോകേണ്ടത്. നിർദിഷ്ട എരുമേലി വിമാനത്താവളത്തെപ്പറ്റിയുള്ള പ്രാഥമിക പഠന […]

പുരയിടം- തോട്ടം വിഷയം: കര്‍ഷക പ്രക്ഷോഭം ആരംഭിക്കും

കാഞ്ഞിരപ്പള്ളി: കേരളത്തിലെ 12 വില്ലേജുകളില്‍ മാത്രമായി പുരയിടം തോട്ടമായി മാറിയതില്‍ ദുരൂഹതയുണ്ടെന്നും പുരയിടങ്ങള്‍ തോട്ടമായ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ശക്‌തമായ കര്‍ഷക പ്രക്ഷോഭം ആരംഭിക്കുമെന്നും ഇന്‍ഫാം. പാലായില്‍ ആയിരക്കണക്കിന്‌ കര്‍ഷകരെ പങ്കെടുപ്പിച്ചു നടത്തിയ സമ്മേളനം കര്‍ഷക പ്രക്ഷോഭങ്ങളുടെ ഒരു മുന്നറിയിപ്പും തുടക്കവുമാണ്‌. പുരയിടം തോട്ടം വിഷയത്തില്‍ നിയമസഭയില്‍ രണ്ട്‌ എം. എല്‍. എമാര്‍ 2018 ല്‍ സബ്‌മിഷന്‍ ഉന്നയിച്ചു. നടപടികളുണ്ടാകുമെന്ന്‌ റവന്യു മന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. പക്ഷേ ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, ഇപ്പോഴും പുരയിടം തോട്ടമായിട്ട്‌ തുടരുന്നു. […]

ഇറക്കുമതി കൂട്ടുന്നു; റബ്ബര്‍വില മൂന്നുമാസത്തിനിടെ 25 രൂപ ഇടിഞ്ഞു, 100-ലേക്ക് താഴുമെന്ന് ആശങ്ക

ഇറക്കുമതി കൂട്ടാന്‍ കമ്പനികള്‍ നീക്കം ശക്തമാക്കുന്നതിനിടെ റബ്ബറിന്റെ വില 100-ലേക്ക് താഴുമെന്ന് വിപണിയില്‍ ആശങ്ക. മാസം അരലക്ഷം ടണ്‍പ്രകാരം ഇറക്കുമതിചെയ്യാനാണ് നീക്കം. പോയവര്‍ഷം ആറുലക്ഷം ടണ്‍ റബ്ബറാണ് കമ്പനികള്‍ ഇറക്കുമതി െചയ്തത്. ഈവര്‍ഷം ഇതിലും കൂടാനാണ് സാധ്യത. ആര്‍.എസ്.എസ്. നാലാംഗ്രേഡിന് ജൂണ്‍ 17-നാണ് ഏറ്റവും മികച്ച സമീപകാലവിലയില്‍ എത്തിയത്. 153.50 രൂപയായിരുന്നു അന്നത്തെ വില. അത് താഴ്ന്ന് ജൂലായില്‍ 148-ലേക്ക് എത്തി. ഓഗസ്റ്റില്‍ 145-ലേക്ക് വീണു; ഈയാഴ്ച അത് 130-ലേക്കും. മൂന്നുമാസത്തിനിടെ 25 രൂപയാണ് വിലയിടിഞ്ഞത്. വില […]

പുരയിടം- തോട്ടം: ഭൂമി കൈമാറാൻ പോലുമാവാത്ത പ്രതിസന്ധിയിൽ കുടുംബങ്ങൾ

റീ​​​​സ​​​​ർ​​​​വേ അ​​​​പാ​​​​ക​​​​ത മൂ​​​​ലം പു​​​​ര​​​​യി​​​​ട​​​​ങ്ങ​​​​ൾ തോ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി​​​​യ​​​​തു കൊ​​​​ണ്ടു​​​​ള്ള ദു​​​​ര​​​​ന്തം മീ​​​​ന​​​​ച്ചി​​​​ൽ, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി താ​​​​ലൂ​​​​ക്കു​​​​ക​​​​ളി​​​​ലെ എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും ബാ​​​​ധി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞു. ഒ​​​​രാ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള ഭൂ​​​​മി തോ​​​​ട്ട​​​​മെ​​​​ന്ന് തെ​​​​റ്റാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ങ്കി​​​​ൽ സ്വ​​​​ന്തം മ​​​​ക്ക​​​​ൾ​​​​ക്കു ധ​​​​ന​​​​നി​​​​ശ്ച​​​​യം, ഭാ​​​​ഗ​​​​ഉ​​​​ട​​​​ന്പ​​​​ടി വ​​​​ഴി ന​​​​ൽ​​​കാ​​​​ൻ സാ​​​​​ധ്യ​​​​മ​​​​ല്ല. വാ​​​​ർ​​​​ധ​​​​ക്യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഒ​​​​രാ​​​​ൾ​​​​ക്കു ത​​​​ന്‍റെ പ്രാ​​​​യ​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ മ​​​​ക്ക​​​​ൾ​​​​ക്കു ത​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ഭൂ​​​​മി ക​​​​ര​​​​ണം ചെ​​​​യ്തു ന​​​​ൽ​​​​കാൻ സാ​​​​ധ്യ​​​​മ​​​​ല്ലാ​​​​താ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. നി​​​​സാ​​​​ര​​​പ്ര​​​​ശ്ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ഭാ​​​​ഗ​​​​ഉ​​​​ട​​​​ന്പ​​​​ടി പോ​​​​ലും ന​​​​ട​​​​ത്താ​​​​ൻ പ​​​​റ്റാ​​​​ത്ത നി​​​​ര​​​​വ​​​​ധി ക​​​​ർ​​​​ഷ​​​​ക​​​​രാ​​​​ണ് ഈ ​​​​ര​​​​ണ്ടു താ​​​​ലൂ​​​​ക്കു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​ത്. ഇ​​​​വ​​​​ർ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന മാ​​​​ന​​​​സി​​​​ക പി​​​​രി​​​​മു​​​​റു​​​​ക്കം […]

ഗൾഫ് വിട്ട് നാട്ടിലെത്തി കർഷകനായി, ദിവസവും വിൽക്കുന്നത് 300 ലീറ്റർ പാൽ

നൂറുകണക്കിനു ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന ഡെയറിഫാമുകൾക്കു നാട്ടിൻപുറങ്ങളിൽ സാധ്യത കുറവാണെന്ന ചിന്ത തിരുത്തുകയാണ് കാഞ്ഞിരപ്പള്ളിക്കു സമീപം കാളകെട്ടി മാഞ്ഞൂക്കുളം സ്വദേശി ഷിബുവും സ്മിതയും. റബർതോട്ടങ്ങൾക്കു നടുവിലെ ഈ ഗ്രാമത്തിൽ ദിവസേന 300 ലീറ്റർ പാൽ പായ്ക്കു ചെയ്തു വിൽക്കുന്ന ഷിബുവിനു വിപണനം ഒരു പ്രശ്നമേയല്ല. രണ്ടു വർഷം മുമ്പുവരെ വിപണനത്തിനു ക്ഷീരസംഘത്തെ ആശ്രയിച്ചിരുന്ന ഇവർ ഇപ്പോൾ ഒരു ലീറ്റർ പോലും സംഘത്തിൽ അളക്കുന്നില്ല. കുറഞ്ഞ തീറ്റച്ചെലവ്, മൂല്യവർധനയിലൂെടയുള്ള വരുമാന വർധന, വിപണനമികവ് എന്നിങ്ങനെ അനുകരണീയമായ ഒട്ടേറെ ആശയങ്ങൾ […]

വിപണിയിൽ മങ്ങി മലേഷ്യൻ പഴങ്ങൾ

കാഞ്ഞിരപ്പള്ളി : ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചവയായിരുന്നു മലേഷ്യൻ പഴങ്ങൾ. റംബൂട്ടാൻ, ലിച്ചി, പുലാസാൻ തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. മൂന്നുവർഷം മുൻപുവരെ 250 മുതൽ 300 രൂപവരെ വില ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ 80 രൂപമുതൽ 100 രൂപവരെ നിരക്കിൽ എവിടെയും സുലഭമാണ്. മലേഷ്യൻ ഫലവൃക്ഷങ്ങൾ വ്യാപകമായി നട്ടുവളർത്തിയതോടെ ആവശ്യക്കാർ കുറഞ്ഞു. പ്രത്യേക പരിചരണമോ രോഗബാധയോ ഇല്ലാത്തതിനാൽ ഇവ മൂന്നു വർഷംകൊണ്ട്‌ കായ്ച്ചുതുടങ്ങും. കേരളത്തിലെ കാലാവസ്ഥ മലേഷ്യൻ ഫലവൃക്ഷങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യവുമാണ്. നാട്ടിൻപുറങ്ങളിലെ വീടുകളിൽ ഇവ […]

മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി ഓട്ടോക്കാരുടെ മിന്നല്‍ പണിമുടക്ക്‌

കോട്ടയം: മീറ്ററില്ലാതെ സര്‍വീസ്‌ നടത്തിയ ഓട്ടോറിക്ഷകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പു നടപടി ശക്‌തമാക്കിയതോടെ നടപടിയില്‍ പ്രതിഷേധിച്ചു വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഓട്ടോക്കാരുടെ മിന്നല്‍ പണിമുടക്ക്‌. ഞായറാഴ്‌ച രാത്രി കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡിനു സമീപം റോഡ്‌ ഉപരോധം നടത്തിയതിന്റെ തുടര്‍ച്ചയായാണ്‌ ഇന്നലെ മിന്നല്‍ പണിമുടക്ക്‌ നടത്തിയത്‌. അപ്രതീക്ഷത സമരത്തില്‍ നഗരത്തിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. സെപ്‌റ്റംബര്‍ ഒന്നു മുതല്‍ മീറ്റര്‍ ഘടിപ്പിച്ച്‌ ഓടണമെന്ന കലക്‌ടറുടെ ഉത്തരവിനെത്തുടര്‍ന്നു മോട്ടോര്‍ വകുപ്പ്‌ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ 18 ഓട്ടോകള്‍ക്കെതിരേ കേസെടുത്തിരുന്നു. […]

തോട്ടം-പുരയിടം വിഷയം, കര്‍ഷകരുടെ ദുരിതത്തിന്‌ ഇപ്പോഴും അറുതിയില്ല

കാഞ്ഞിരപ്പള്ളി : റീസര്‍വേയിലെ അപാകതമൂലം പുരയിടം തോട്ടമായി രേഖപ്പെടുത്തിയതുമൂലം മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ 40000പരം കര്‍ഷക കുടുംബങ്ങള്‍ ഇതുമൂലം ദുരിതത്തിലാണ്‌. . പുരയിടം തോട്ടമായി മാറിയതുമൂലം പല കാര്യങ്ങള്‍ക്കും തടസങ്ങള്‍ നേരിടുകയാണെന്നും മാറിക്കിട്ടാന്‍ ബുദ്ധിമുട്ട്‌ നേരിടുകയാണെന്നും കര്‍ഷകര്‍ പറയുന്നു. വില്ലേജ്‌ ഓഫീസില്‍ വസ്‌തു പേരില്‍ കൂട്ടി കരം അടയ്‌ക്കാന്‍ സാധിക്കുന്നില്ല, വസ്‌തുവില്‍ വീട്‌ വയ്‌ക്കാന്‍ പഞ്ചായത്തില്‍നിന്നും പെര്‍മിറ്റ്‌ ലഭിക്കുന്നില്ല, വസ്‌തുവിന്‌ ബാങ്ക്‌ ലോണ്‍ ലഭിക്കുന്നില്ല, വില്‌പന നടത്തുമ്പോള്‍ രജിട്രേഷന്‍ ചെയ്യാന്‍ പറ്റുന്നില്ല തുടങ്ങിയ ബുദ്ധിമുട്ടുകളാണ്‌ കര്‍ഷകര്‍ നേരിടുന്നത്‌. […]

മീറ്റര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി തുടങ്ങി

മീറ്റര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി തുടങ്ങി ————– പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം ഫോണ്‍-0481 2560429 വാട്സപ്പ്-8547639005 —————— കോട്ടയം ജില്ലയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി തുടങ്ങി. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും പ്രവര്‍ത്തനരഹിതമായ മീറ്ററുകളുമായി സര്‍വ്വീസ് നടത്തുകയും ചെയ്തവയുള്‍പ്പെടെ 18 ഓട്ടോറിക്ഷകള്‍ക്കെതിരെ സെപ്റ്റംബര്‍ ഒന്നിന് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. മീറ്റര്‍ ഇല്ലാത്തതും അമിത നിരക്ക് ഈടാക്കുന്നതും സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ആര്‍.ടി ഓഫീസിലെ 0481 2560429 എന്ന നമ്പരില്‍ അറിയിക്കാം. പരാതികളും അനുബന്ധ വീഡിയോ […]

അനധികൃത പാർക്കിങ്: കാഞ്ഞിരപ്പള്ളി ഗതാഗതക്കുരുക്കിൽ

കാഞ്ഞിരപ്പള്ളി: നഗരത്തിലെ പാർക്കിങ് തോന്നിയ പടി. ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ കുടുങ്ങുന്നത് മണിക്കൂറുകൾ. ബസ്‌സ്റ്റാൻഡിൽനിന്ന് ഇറങ്ങിപ്പോകുന്ന ഭാഗത്തും പ്രവേശന കവാടത്തിലും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതിനാൽ സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനാൽ ബസ്‌സ്റ്റാൻഡിൽ ബസുകൾ കൂടുന്നതോടെ ദേശീയപാതയിലേക്ക് കുരുക്ക് നീളും. ബസ്‌സ്റ്റാൻഡിലേക്ക് കയറുന്ന റോഡിൽ വൺവേ ട്രാഫിക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, പുത്തനങ്ങാടി ഭാഗത്തുനിന്ന് വാഹനങ്ങൾ ഇറങ്ങി വരുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കും. ദേശീയപാതയിൽ പേട്ടക്കവല മുതൽ കുരിശുങ്കൽവരെ വലതുവശത്ത് മാത്രമാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, തിരക്കുള്ള സമയത്തും […]

മോട്ടോർവാഹന നിയമലംഘനം: ഇന്നുമുതൽ കനത്ത പിഴ; ചൊവ്വാഴ്ച മുതൽ കർശന പരിശോധന

ഗതാഗതനിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥചെയ്യുന്ന മോട്ടോർവാഹന നിയമഭേദഗതി ഞായറാഴ്ച നിലവിൽവരും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 30 വർഷത്തിനുശേഷമാണ് മോട്ടോർവാഹന നിയമത്തിൽ ഇത്ര വിപുലമായ ഭേദഗതികൾ. ഉയർന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നതെന്നും ജനങ്ങൾ ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു. 2019 ഏപ്രിൽ മുതൽ ജൂൺ വരെ 14,076 അപകടങ്ങളാണുണ്ടായി. […]

റോഡുനിയമം പാലിച്ചില്ലെങ്കിൽ കനത്ത പിഴ

റോഡിലെ നിയമലംഘനത്തിനു ചെറിയ പിഴ അടച്ച് ഇനി മുതല്‍ രക്ഷപ്പെടാനാകില്ല. മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ സെപ്റ്റംബർ ഒന്നു മുതല്‍ നടപ്പിലാകും. 30 വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ വരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ 6 മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ […]

ഹെൽമറ്റ് വീട്ടിൽ വച്ചിട്ടെന്തിന് ?

∙ ഇനി റോഡിലെ നിയമ ലംഘനങ്ങൾ ‘ചില്ലറ’ക്കാര്യം അല്ല. ഒന്നു മുതൽ റോഡ് നിയമ ലംഘനം നടത്തുന്നതിനു പിഴശിക്ഷയിൽ വൻ വർധന വരുത്തിയതോടെ വാഹന ഉടമകൾക്കു ‘നല്ല കരുതൽ’ വേണം. ജില്ലയിൽ അധികൃതർ ഏറ്റവും കൂടുതൽ പിഴ ശിക്ഷ വിധിക്കുന്നതു ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതിനാണ്.മിക്കവർക്കും ഹെൽമറ്റ് ഉണ്ടെങ്കിലും ഉപയോഗിക്കാൻ മടിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സീറ്റ് ബെൽറ്റ് ഉപയോഗവും ഇങ്ങനെ തന്നെ. ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇനി മുതൽ ഇരു […]

മാർ ആന്റണി കരിയിൽ എറണാകുളം–അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ്

എറണാകുളം–അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ നിയമിതനായി. സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല മാർ കരിയിലിനായിരിക്കും. എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളിൽ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോൾ മാർ ആന്റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മണ്ഡ്യ ബിഷപ്പായി നിയമിച്ചു. മാർ ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് സഹായ മെത്രാനാകും. സിനഡിന്റെ തീരുമാനങ്ങൾക്കു വത്തിക്കാൻ അംഗീകാരം നൽകി. ചേർത്തല സ്വദേശിയായ മാർ കരിയിൽ […]

അടി​​യ​​ന്ത​​ര സ​​ഹാ​​യ​​ത്തി​​ന് ഇ​​നി ഒ​​റ്റ നമ്പർ : 112

പോ​​ലീ​​സും ഫ​​യ​​ർ ഫോ​​ഴ്സും ആം​​ബു​​ല​​ൻ​​സും ഇ​​നി ഒ​​റ്റ ന​​ന്പ​​റി​​ൽ. കേ​​ര​​ള​​ത്തി​​ലെ​​വി​​ടെ​​യും അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യം ല​​ഭി​​ക്കാ​​ൻ വി​​ളി​​ക്കേ​​ണ്ട​​ത് 112 എ​​ന്ന ടോ​​ൾ​​ഫ്രീ ന​​ന്പ​​റി​​ൽ. രാ​​ജ്യ​​വ്യാ​​പ​​ക ടോ​​ൾ​​ഫ്രീ ന​​ന്പ​​റാ​​യ 112 ന്‍റെ പ്ര​​വ​​ർ​​ത്ത​​നം സം​​സ്ഥാ​​ന​​ത്തും ന​​ട​​പ്പി​​ലാ​​യി. 112 എ​​ന്ന ടോ​​ൾ​​ഫ്രീ ന​​ന്പ​​റി​​ലേ​​ക്ക് വി​​ളി​​ച്ചാ​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്തു​​നി​​ന്ന് ഉ​​ട​​ൻ സ​​ഹാ​​യം എ​​ത്തി​​ക്കാ​​ൻ വേ​​ണ്ട സം​​വി​​ധാ​​ന​​മാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. തു​​ട​​ക്ക​​ത്തി​​ൽ പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​മാ​​ണ് ല​​ഭി​​ക്കു​​ക. ഇ​​തു​​വ​​രെ പോ​​ലീ​​സി​​ന് 100, ഫ​​യ​​ർ​​ഫോ​​ഴ്സി​​ന് 101, ആം​​ബു​​ല​​ൻ​​സി​​ന് 108, സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും സ​​ഹാ​​യം ല​​ഭി​​ക്കു​​ന്ന​​തി​​ന് 181 എ​​ന്നീ […]

സംസ്ഥാനത്തെ നിർമാണ മേഖലയിലെ മിനിമം വേതനനിരക്കുകൾ പുതുക്കി നിശ്ചയിച്ചു

സംസ്ഥാനത്തെ നിർമാണ മേഖലയിലെ മിനിമം വേതനനിരക്കുകൾ പുതുക്കി നിശ്ചയിച്ചു. കെട്ടിട നിർമാണ മേഖലയിലെ എട്ടു മണിക്കൂർ ജോലിക്ക് ഹൈലി സ്‌കിൽഡ് തൊഴിലാളികൾക്ക് മിനിമം വേതനം 940 രൂപ, സ്‌കിൽഡ് – 890 രൂപ, സെമി സ്‌കിൽഡ് – 820 രൂപ, അൺ സ്‌കിൽഡ് – 770 രൂപ, ജെ.സി.ബി. ഹെൽപ്പർ, കടത്തുകാരൻ ഹെൽപ്പർ തുടങ്ങിയവർക്ക് 730 രൂപ എന്നിങ്ങനെ പുതുക്കി നിശ്ചയിച്ചു. റോഡ് നിർമാണ മേഖലയിൽ ഹൈലി സ്‌കിൽഡ് തൊഴിലാളിക്ക് എട്ടു മണിക്കൂർ ജോലിക്ക് 940 രൂപ, […]

കീരിത്തോട്‌-കണമല സമാന്തര പാത തുറന്നു നല്‍കാത്തതില്‍ പ്രതിഷേധം

എരുമേലി: ശബരിമല പാതയായ കണമലയിലെ അപകടങ്ങള്‍ കുറയ്‌ക്കാന്‍ നിര്‍മ്മിച്ച കീരിത്തോട്‌ -കണമല സമാന്തര പാത തുറന്നു നല്‍കാത്തതില്‍ വ്യാപക പ്രതിഷേധം. നിര്‍മ്മാണത്തിലെ അശാസ്‌ത്രീയതയാണ്‌ റോഡ്‌ തുറന്നു കൊടുക്കാന്‍ വൈകന്നതിനു കാരണം. നാലു വര്‍ഷം മുന്‍പ്‌ ആറു കോടി രൂപ മുടക്കിയാണ്‌ പുതിയ സമാന്തരപാത നിര്‍മ്മിച്ചത്‌. ഇത്തവണത്തെ തീര്‍ഥാടനകാലത്തിന്‌ മുന്‍പ്‌ റോഡിന്റെ അശാസ്‌ത്രീയത പരിഹരിച്ച്‌ തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട്‌ പൊതുപ്രവര്‍ത്തകന്‍ നിരപ്പേല്‍ ബിനു വകുപ്പ്‌ മന്ത്രിക്ക്‌ പരാതി നല്‍കി. മന്ത്രിയുടെ നിര്‍ദേശപ്രകാരം അറ്റകുറ്റ പണികള്‍ നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ്‌ പരാതി […]

അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് ഒ​റ്റ​പ്പെ​ട്ടു

ക​ണ​മ​ല: ഇ​ന്ന​ലെ രാ​ത്രി​യി​ലും അ​റി​യാ​ഞ്ഞി​ലി​മ​ണ്ണ് പാ​ല​ത്തി​ലും പ​മ്പ​യാ​റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത​യ്ക്ക് അ​യ​വു​ണ്ടാ​യി​ട്ടി​ല്ല. മൂ​ന്ന് വ​ശം പ​മ്പ​യും മ​റു​വ​ശം വ​ന​വു​മാ​യ കു​ന്നാ​ണ് അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് പ്ര​ദേ​ശം. ആ​റി​ൽ വെ​ള്ള​പ്പാ​ക്ക​മു​ണ്ടാ​യാ​ൽ പി​ന്നെ എ​ങ്ങോ​ട്ടും പോ​കാ​നാ​കാ​നാ​വാ​ത്ത അ​വ​സ്ഥ. അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് കോ​സ്‌​വെ​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഈ​പ്ര​ദേ​ശ​ത്തെ 560ാളം ​കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ഇ​വി​ട​ത്തു​കാ​ർ ദു​രി​ത​ത്തി​ലാ​ണ്. ഇ​തി​ന്‍റെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ കോ​സ്‌​വെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. രാ​ത്രി വൈ​കി​യും വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല.

എന്താണ് ആർട്ടിക്കിൾ 370 :

ജമ്മുകശ്​മീർ: ജമ്മുകശ്​മീരിന്​ ഭരണഘടന പ്രകാരം പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞിരിക്കുകയാണ്​. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷായാണ്​ പാർലമ​​​​െൻറിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. എന്താണ്​ ആർട്ടിക്കിൾ 370? ആർട്ടിക്കിൾ 370 : ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലെ ആർട്ടിക്കിൾ 370 പ്രകാരമാണ് രാജ്യത്തെ​ മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി കശ്​മീരിന്​ പ്രത്യേക പദവി ലഭിക്കുന്നത്​. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ്​ ഈ വകുപ്പ്. മാറ്റം […]

പാമ്പു ശല്യത്തിന് ഓർമ്മിക്കുവാൻ ..

വാവ സുരേഷിന്റെ മാത്രം നമ്പർ സേവ് ചെയ്തു വെച്ചിരിക്കുന്നവർക്ക് സമർപ്പയാമി… ദാ ഇതൂടെ ഫോണിൽ സൂക്ഷിക്കുന്നത് നല്ലതാണ്.. പ്രത്യകിച്ചും പത്തനംതിട്ട കോട്ടയം ആലപ്പുഴ മുതൽ അങ്ങ് കണ്ണൂർ കോഴിക്കോടൊക്കെ ഉള്ളവർ.. കാരണം തിരുവനന്തപുരത്ത് നിന്നും വാവ സുരേഷ് പാഞ്ഞെത്തുമ്പഴേക്കും പാമ്പ് പണി തരാൻ ഉദ്ദേശിച്ചാണ് വന്നതെങ്കിൽ പണിയും തന്ന് അതിന്റെ കുടുംബത്ത് ചെല്ലും… അതോണ്ട് ഒന്ന് സൂക്ഷിച്ചേക്ക്… കേരള വനം വന്യജീവി വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം ടോൾ ഫ്രീ നമ്പർ- 18004254733 ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്, സ്‌നേക്ക് […]

ഡെങ്കിപ്പനി: എന്തുകൊണ്ട്, എങ്ങനെ നേരിടാം?

സാധാരണ വൈറല്‍പനി പിടിപെടുമ്പോള്‍ ഉണ്ടാകാറുള്ള ലക്ഷണങ്ങള്‍ ഡെങ്കിപ്പനിയിലും കാണുന്നു. എന്നാല്‍, മറ്റ് പനികളില്‍നിന്ന് വ്യത്യസ്തമായി ഡെങ്കിപ്പനി പിടിപെട്ടാല്‍ രോഗിക്ക് അതികഠിനമായ ശരീരവേദന ഉണ്ടാകാം. ഏറ്റവും സൂക്ഷിക്കേണ്ട പകര്‍ച്ചപ്പനികളില്‍ ഒന്നാണ് ഡെങ്കിപ്പനി. മാരകമാകാന്‍ സാധ്യതയുള്ളതിനാലും ഇതിനെതിരേ പ്രത്യേക മരുന്നുകളോ പ്രതിരോധ കുത്തിവയ്പുകളോ ഇല്ലാത്തതിനാലും ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ അതീവജാഗ്രത ആവശ്യമാണ്. എന്താണ് ഡെങ്കിപ്പനി? ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗത്തിലുള്ള രോഗാണുവാഹകരായ കൊതുകുകള്‍ ഒരാളെ കടിക്കുമ്പോഴാണ് ഡെങ്കിപ്പനി പരത്തുന്ന […]

യൂട്യൂബ് 17 മ​ല​യാ​ളം ചാ​ന​ലു​ക​ൾ​ക്ക് പത്തു ലക്ഷ​ത്തി​ല​ധി​കം വ​രി​ക്കാ​ർ

യൂ​​​ട്യൂ​​​ബി​​​ലെ മ​​​ല​​​യാ​​​ളം ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​നു വ​​ലി​​യ വ​​​ള​​​ർ​​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. 17 മ​​​ല​​​യാ​​​ളം യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് ഒ​​​രു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വ​​​രി​​​ക്കാ​​​രും 50 മ​​​ല​​​യാ​​​ളം ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് 5-10 ല​​​ക്ഷ​​​ത്തി​​​നി​​​ട​​​യ്ക്കു വ​​​രി​​​ക്കാ​​​രും 400ല​​​ധി​​​കം മ​​​ല​​​യാ​​​ളം ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വ​​​രി​​​ക്കാ​​​രു​​​മാ​​ണു നി​​ല​​വി​​ലു​​ള്ള​​ത്. കോ​​​മ​​​ഡി, മ്യൂ​​​സി​​​ക്, ഫു​​​ഡ്, ടെ​​​ക്നോ​​​ള​​​ജി, പ​​​ഠ​​​നം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള മ​​​ല​​​യാ​​​ളം ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് ഓ​​​രോ വ​​​ർ​​​ഷ​​​വും 100 ശ​​​ത​​​മാ​​​നം കാ​​​ഴ്ച​​​യാ​​​ണു വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത്. ടെ​​​ക്നോ​​​ള​​​ജി ചാ​​​ന​​​ലാ​​​യ എം4​​​ടെ​​​ക്, വി​​​ല്ലേ​​​ജ് ഫു​​​ഡ് ചാ​​​ന​​​ൽ, വീ​​​ണാ​​​സ് ക​​​റി വേ​​​ൾ​​​ഡ്, അ​​​ഭി​​​ജി​​​ത്ത് പി​​​എ​​​സ് നാ​​​യ​​​ർ […]

പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നിൽ വ​നി​താ – ശി​ശു സൗ​ഹൃ​ദകേ​ന്ദ്രം

പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നിൽ വ​നി​താ – ശി​ശു സൗ​ഹൃ​ദകേ​ന്ദ്രം

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേഷനിൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​വാ​നും വി​നോ​ദ​ത്തി​ലേ​ർ​പ്പെ​ടാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങൾ ഇനി ലഭ്യമാണ്. ടി​വി, വാ​ട്ട​ർ കൂ​ള​ർ, ക​ളി സാ​ധ​ന​ങ്ങ​ൾ, ക​ളിസ്ഥ​ലം ഉ​ൾ​പ്പെടെ എ​ല്ലാ സം​വി​ധ​ന​ങ്ങ​ളും ഒരുക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ -ശി​ശു സൗ​ഹൃ​ദ കേ​ന്ദ്രം. എരുമേലി പോലീസ് സ്റ്റേഷനിലും വ​നി​താ -ശി​ശു സൗ​ഹൃ​ദ കേ​ന്ദ്രം ഒരുക്കുന്നുണ്ട്. കേ​ര​ള​ത്തി​ൽ ശി​ശു സൗ​ഹ്യ​ദ​മാ​കു​ന്ന 52 പോ​ലീ​സ് സ്റ്റേ​ഷ​നു​കളാണ് ഉള്ളത്. ​ ര​ണ്ട് എ​സി റൂ​മു​ക​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി […]

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കം യുഡിഎഫിന് തലവേദന

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കം പാലാ ഉപതിരഞ്ഞെടുപ്പിനു മുൻപു തീർന്നില്ലെങ്കിൽ യുഡിഎഫിൽ സ്ഥാനാർഥി നിർണയം മുതൽ പ്രചാരണം വരെ തർക്കമായേക്കും. സ്ഥാനാർഥി നിർണയത്തിനും സ്ഥാനാർഥിക്കു മത്സരിക്കാൻ പാർട്ടി ചിഹ്നം അനുവദിക്കുന്നതിനും ചെയർമാനാണ് അധികാരം. ജോസ് കെ. മാണി വിഭാഗം ജൂൺ 16നു കോട്ടയത്തു സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയതും ചെയർമാൻ തിരഞ്ഞെടുപ്പു നടത്തിയതും ഭരണഘടനാ വിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണു ജോസഫ് വിഭാഗം നേതാക്കൾ പിറ്റേന്നു തന്നെ തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് തൊടുപുഴ മുൻസിഫ് […]

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക 1.5T ഡിജിറ്റൽ എം.ആർ.ഐ (#MRI) സ്കാനിംഗ് സെന്റർ

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സജ്ജമായ അത്യാധുനിക 1.5T ഡിജിറ്റൽ എം.ആർ.ഐ (#MRI) സ്കാനിംഗ് സെന്ററിന്റെ ഉത്ഘാടനവും, വെഞ്ചരിപ്പും കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി ഡയറക്ടർ റവ. ഫാ. സന്തോഷ് മാത്തൻകുന്നേൽ CMI . നിർവഹിച്ചു . 1.5T ഡിജിറ്റൽ എം.ആർ.ഐ സ്കാനിംഗ് സൗകര്യം ലഭ്യമായതോടു കൂടി മേഖലയിലെ ഏറ്റവും മികച്ച സ്കാനിംഗ് സൗകര്യമാണ് കാഞ്ഞിരപ്പള്ളിയിലും പരിസരത്തും ലഭ്യമാവുക. ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലയിലും മറ്റും ഉള്ള രോഗികൾക്ക് ഈ പുതിയ സ്കാനിംഗ് സൗകര്യം വളരെ […]

റ​ബ​ർ​ത്തോ​ട്ട​ങ്ങ​ൾ ദ​ത്തെ​ടു​ത്തു

കോ​​ട്ട​​യം: ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന റ​​ബ​​ർ​​ത്തോ​​ട്ട​​ങ്ങ​​ൾ ദ​​ത്തെ​​ടു​​ത്ത് ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മം സ​​ജീ​​വം. മ​​ണി​​മ​​ല​​യാ​​ർ ലാ​​റ്റ​​ക്സ് ക​​ന്പ​​നി​​യു​​ടെ ചു​​മ​​ത​​ല​​യി​​ൽ വാ​​ഴൂ​​ർ പ​​തി​​നാ​​ലാം മൈ​​ലി​​ൽ മൂ​​ന്നു വ്യ​​ക്തി​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ആ​​റ് ഏ​​ക്ക​​ർ തോ​​ട്ടം ടാ​​പ്പിം​​ഗ് ന​​ട​​ത്തി​​വ​​രു​​ന്നു. തോ​​ട്ടം ഉ​​ട​​മ​​ക​​ൾ സ്ഥ​​ല​​ത്തി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മു​​ൻ​​പു​​ണ്ടാ​​യി​​രു​​ന്ന ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തി​​ലാ​​ണ് തോ​​ട്ടം ഏ​​റ്റെ​​ടു​​ത്ത് ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​തെ​​ന്ന് മ​​ണി​​മ​​ല​​യാ​​ർ ലാ​​റ്റ​​ക്സ് മാ​​നേ​​ജ​​ർ സി​​റി​​യ​​ക് സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു. തോ​​ട്ടം പ​​രി​​പാ​​ല​​ന​​വും കൂ​​ലി​​ച്ചെ​​ല​​വും ന​​ട​​ത്തി​​യ​​ശേ​​ഷം ഒ​​ന്ന​​ര ല​​ക്ഷ​​ത്തോ​​ളം രൂ​​പ ഉ​​ട​​മ​​യ്ക്കു ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ൽ​​കാ​​നാ​​യി. തോ​​ട്ടം ന​​ട​​ത്തി​​പ്പ് […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചു പൂട്ടി; യാത്രക്കാർ ദുരിതത്തിൽ..

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചു പൂട്ടി; യാത്രക്കാർ ദുരിതത്തിൽ..

കാഞ്ഞിരപ്പള്ളി : ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചു പൂട്ടി. സെപ്റ്റിക് ടാങ്കിൽ നിന്നു മലിനജലം ബസ് സ്റ്റാൻഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ‍യാണ് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്. കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടും മലിനജലം പുറത്തേക്ക് ഒഴുകുന്നതു നിലച്ചിട്ടില്ല. മലിനജലത്തിൽ ചവിട്ടി വേണം യാത്രക്കാർക്കു സ്റ്റാൻഡിലൂടെ നടക്കാൻ. ഏതാനും മാസം മുൻപും ഇതേ കാരണത്താൽ ഒരു മാസത്തിലേറെ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിരുന്നു. സ്റ്റാൻഡിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തും മലിന ജലം ഒഴുകിയെത്തി. മലിനജലം പുറത്തേക്കൊഴുകി […]

റബ്ബറിന്റെ വില ഇടിഞ്ഞതോടെ ഇന്ത്യയിലെ റബറിന്റ പിതാവ് മർ‍ഫി സായിപ്പിനെ മറന്നു ..ആരുമറിയാതെ മർഫി സായിപ്പിന്റെ ഓർമ ദിവസം കടന്നു പോയി

റബ്ബറിന്റെ വില ഇടിഞ്ഞതോടെ ഇന്ത്യയിലെ റബറിന്റ പിതാവ് മർ‍ഫി സായിപ്പിനെ മറന്നു ..ആരുമറിയാതെ മർഫി സായിപ്പിന്റെ ഓർമ ദിവസം കടന്നു പോയി

റബ്ബറിന്റെ വില ഇടിഞ്ഞതോടെ ഇന്ത്യയിലെ റബറിന്റ പിതാവ് മർ‍ഫി സായിപ്പിനെ മറന്നു ..ആരുമറിയാതെ മർഫി സായിപ്പിന്റെ ഓർമ ദിവസം കടന്നു പോയി മുണ്ടക്കയം / ഏന്തയാർ‍: റബ്ബറിന്റെ വില ഇടിഞ്ഞതോടെ മർഫി സായിപ്പിന്റെ ഓർമ്മകളുടെയും വിലയിടിഞ്ഞു. അധികമാരും ആരും അറിയാതെ റബറിന്റ പിതാവ് ജോൺ‍ ജോസഫ് മർ‍ഫിയെന്ന മർ‍ഫി സായിപ്പിന്റെ മറ്റൊരു ഓർമ ദിവസം കൂടി കടന്നുപോയി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ‍ തുടങ്ങിയ മേഖലയിലെ ഇപ്പോഴത്തെ മുഴുവൻ‍ സുഖസൗകര്യങ്ങളുടെയും തുടക്കം മർ‍ഫി സായിപ്പെന്ന ഇംഗ്ളീഷുകാരൻ നാട്ടുകാർക്ക് നൽകിയ […]

റബർ വില സ്ഥിരത പദ്ധതിയിലേക്ക് പുതിയ റജിസ്ട്രേഷൻ

സംസ്ഥാന സർക്കാരിന്റെ റബർ വില സ്ഥിരത പദ്ധതിയിലേക്കു (റബർ പ്രൊഡക്‌ഷൻ ഇൻസെന്റീവ് സ്കീം) പുതിയ റജിസ്ട്രേഷൻ ആരംഭിച്ചു. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്കും സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പദ്ധതിയുടെ അഞ്ചാം ഘട്ടം ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. അഞ്ചാം ഘട്ടത്തിൽ റജിസ്റ്റർ ചെയ്യുന്നവരുടെ 2019 ജൂലൈ 1 മുതലുള്ള ബില്ലുകളാണ് സബ്സിഡിക്കായി പരിഗണിക്കുന്നത്. മുൻപ് റജിസ്റ്റർ […]

മുക്കൂട്ടുതറ കേന്ദ്രീകരിച്ചു പുതിയ പഞ്ചായത്ത് വരുമോ?

എരുമേലി∙ വലുപ്പമേറിയ പഞ്ചായത്തുകളെ വിഭജിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തിരിക്കെ മുക്കൂട്ടുതറ കേന്ദ്രീകരിച്ചു പുതിയ പഞ്ചായത്ത് രൂപീകരിക്കുമെന്നു പ്രതീക്ഷ. മുക്കൂട്ടുതറ പഞ്ചായത്ത് വേണമെന്ന ആവശ്യവും ഇതോടെ ശക്തമായി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എരുമേലി വിഭജിച്ചു മുക്കൂട്ടുതറ ആസ്ഥാനമായി പഞ്ചായത്ത് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എടുത്ത തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കുകയായിരുന്നു. ഇതോടെ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം അസാധ്യമായി. വലുപ്പമേറിയ പഞ്ചായത്തുകളെ വിഭജിക്കാൻ സമിതി ശുപാർശ ചെയ്തതോടെ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണത്തിനു വീണ്ടും […]

പോ​ലീ​സ് കോം​പ്ല​ക്സി​ന്‍റെ നി​ര്‍​മാ​ണം ധൃ​ത​ഗ​തി​യി​ല്‍ പുരോഗമിക്കുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പോ​ലീ​സ് കോം​പ്ല​ക്സി​ന്‍റെ നി​ര്‍​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്നു ഘ​ട്ട​മാ​യി​ട്ടാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക. മൂ​ന്നു നി​ല​ക​ളാ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ഒ​ന്ന​ര ക്കോടി രൂ​പ​യാ​ണ് ആ​കെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന പോ​ലീ​സ് ഹൗ​സിം​ഗ് ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക‌്ഷ​ന്‍ ക​മ്പ​നി​ക്കാ​ണു നി​ര്‍​മാ​ണ ചു​മ​ത​ല.മു​മ്പ് തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ക്കെടു​തി​യി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ത​ട​സം നേ​രി​ട്ടി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യാ​ണ് ഉ​പ​യോ​ഗാ​നു​മ​തി​യോ​ടെ വി​ട്ടു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യു വ​കു​പ്പി​ല്‍ നി​ല നി​ര്‍​ത്തി​ക്കൊ​ണ്ടാ​ണു പോ​ലീ​സ് […]

മണിമലയിലേക്കുള്ള യാത്ര സൗകര്യം ദേശീയപാതാ നിലവാരത്തിലേക്ക്..

മണിമല : മണിമലയിൽ ദേശീയപാതാനിലവാരമുള്ള മൂന്നു റോഡുകൾ സംഗമിക്കുന്നതോടെ അവിടേക്കുള്ള യാത്ര സൗകര്യം ആധുനിക നിലവാരത്തിലെത്തും . കൊടുങ്ങൂർ-മണിമല റോഡ് ദേശീയപാതാ നിലവാരത്തിലാക്കുന്ന ജോലി നടന്നുവരുന്നു. കാഞ്ഞിരപ്പള്ളി-മണിമല മോഡൽ റോഡ് ഇതിനുശേഷം വരും. പോരാത്തതിന് മൂവാറ്റുപുഴ-പുനലൂർ റോഡ് പണിയും തുടങ്ങാൻ പോകുന്നു. കൊടുങ്ങൂർ-മണിമല റോഡ് നവീകരണം പൂർത്തിയാകുന്നതോടെ രണ്ടാണ് നേട്ടം. പാലായിൽനിന്ന് മണിമലവരെ സുഗമയാത്ര ഉറപ്പ്. പാലാ മുതൽ കൊടുങ്ങൂർ വരെയുള്ള റോഡ് ദേശീയപാതാ നിലവാരത്തിൽ നേരത്തെ പണി പൂർത്തിയാക്കിയതാണ്. കൊടുങ്ങൂർ മുതൽ മൂലേപ്ലാവ് വരെയുള്ളതാണ് ഇപ്പോൾ […]

ബലി തര്‍പ്പണം : എന്തിനു എന്ത് ആര് എപ്പോള്‍ എന്ത് കൊണ്ട് || എന്തിനാണ് ബലി ഇടുന്നത് ?

2019 ജൂലയ് 31-)0 തിയതി ബുധനാഴ്ച ആണ് വാവ് അതിനാൽ ||ബലി തര്‍പ്പണം : എന്തിനു എന്ത് ആര് എപ്പോള്‍ എന്ത് കൊണ്ട് || എന്തിനാണ് ബലി ഇടുന്നത് ? നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് , ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു , തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു . സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത് മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം […]

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡണ്ടായി ഇന്നു തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അനുമോദനങ്ങളും ആശംസകളും നേരുന്നു. കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ ( KSC ) രാഷ്ട്രീയത്തിലും തുടർന്ന് പൊതു പ്രവർത്തന രംഗത്തും എത്തിയ അഡ്വ. സെബാസ്റ്റ്യൻ, ഇപ്പോൾ കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മറ്റി അംഗവുമാണ്. മുൻപൊരിയ്ക്കൽ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് പദം അലങ്കരിച്ചിട്ടുള്ള സെബാസ്റ്റ്യൻ, ദീർഘനാൾ കേരളാ കോൺഗ്രസിന്റെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. […]

ഈ ​ചാ​ച്ച​നും അ​മ്മ​ച്ചി​ക്കും കൊ​ച്ചു​മ​ക്ക​ൾ 50; അ​വ​ർ ജ​നി​ച്ച​ത് ഒ​രേ ആ​ശു​പ​ത്രി​യി​ൽ

ഒ​രു ചാ​ച്ച​നും അ​മ്മ​ച്ചി​ക്കും മ​ക്ക​ൾ 13 പേ​ർ… കൊ​ച്ചു​മ​ക്ക​ൾ 50 പേ​ർ… ഈ 50 ​പേ​രും ജ​നി​ച്ച​ത് ഒ​രേ ആ​ശു​പ​ത്രി​യി​ൽ… ഈ ​അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഹൈ​റേ​ഞ്ചി​ന്‍റെ ക​വാ​ട​മാ​യ മു​ണ്ട​ക്ക​യം 35ാം മൈ​ലി​ലെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി. ആ​ശു​പ​ത്രി​ക​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ക്കു​ന്ന​ത് ഒ​രു സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ. എ​ന്നാ​ൽ ഇ​ക്ക​ഴി​ഞ്ഞ 13ന് ​വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഷി​ബു​-അ​ന്പി​ളി ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു പെ​ണ്‍​കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ൾ അ​ത് മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​ത്തി​ന്‍റെ നി​മി​ഷ​മാ​യി​രു​ന്നു. […]

ഹെ​ൽ​മെ​റ്റും സീ​റ്റ് ബെ​ൽ​റ്റും നി​ര്‍​ബ​ന്ധം; നി​യ​മം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി

:ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ൻ​സീ​റ്റി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ ഹെ​ൽ​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്നും സീ​റ്റ് ബെ​ൽ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ളി​ലെ എ​ല്ലാ യാ​ത്ര​ക്കാ​രും അ​ത് നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ര്‍​ദ്ദേ​ശം. സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ പോ​ലീ​സ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നും അ​തി​നാ​യി ബോ​ധ​വ​ൽ​ക്ക​ര​ണം അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും ഡി​ജി​പി നി​ര്‍​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബൈ​ക്കി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മെ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ […]

നിലയ്ക്കൽ വരെ ആകാശമാർഗം യാത്രക്ക് ഹെലികോപ്റ്റർ സർവീസ്.

എരുമേലി : നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർഥാടകർക്ക് ഇനി നിലയ്ക്കൽ വരെ ആകാശമാർഗം യാത്ര തുടരാൻ ഹെലികോപ്റ്റർ സർവീസ് തുടങ്ങുന്നു. അടുത്ത മണ്ഡല– മകരവിളക്കു തീർഥാടന കാലത്താണ് കാലടിയിൽ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റർ സർവീസ് തുടങ്ങുക. നവംബർ 17 മുതൽ ജനുവരി 16 വരെയാണ് എയർ ടാക്സി സംവിധാനം. ശബരി സർവീസസാണ് എയർ ടാക്സി ഒരുക്കുന്നത്. പൈലറ്റ് ഉൾപ്പെടെ 4 പേർക്ക് കയറാവുന്ന ഹെലികോപ്റ്റർ ആണ് ഉപയോഗിക്കുക. യാത്രാ സമയം 35 മിനിറ്റ് ആണെന്ന് സർവീസസ് അധികൃതർ […]

അന്നത്തെ പ്രളയം..

മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ടം വാ​​ർ​​ഷി​​ക​​വേ​​ള. വ​​ഴി​​യും പു​​ഴ​​യും നി​​റ​​ഞ്ഞൊ​​ഴു​​കി​​യ 2018 ജൂ​​ലൈ മൂ​​ന്നാം വാ​​രം. രാ​​വും പ​​ക​​ലും പെ​​യ്തി​​റ​​ങ്ങി​​യ തോ​​രാ​​മ​​ഴ. ഇ​​ടു​​ക്കി, പ​​ന്പ, പ​​ത്ത​​നം​​തി​​ട്ട, അ​​ടു​​ക്കം, മു​​ക്കു​​ളം മ​​ല​​ക​​ളി​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ. റോ​​ഡും വീ​​ടും മ​​ല​​വെ​​ള്ള​​ത്തി​​ൽ ഒ​​ലി​​ച്ചു​​പോ​​യി. ജി​​ല്ല​​യി​​ലെ ഏ​​റെ പാ​​ല​​ങ്ങ​​ളും മു​​ങ്ങി. ചി​​ല പാ​​ല​​ങ്ങ​​ൾ ത​​ക​​ർ​​ന്നു. സ്കൂ​​ളു​​ക​​ൾ​​ക്ക് തു​​ട​​രെ അ​​വ​​ധി. പാ​​ലാ​​യും കോ​​ട്ട​​യ​​ത്തി​​ന്‍റെ പ്രാ​​ന്ത​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ നാ​​ഗ​​ന്പ​​ട​​വും കോ​​ടി​​മ​​ത​​യും വെ​​ള്ള​​ക്കെ​​ട്ടി​​ലാ​​യി. ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ൽ ഒ​​രാ​​ഴ്ച ഗ​​താ​​ഗ​​തം നി​​ല​​ച്ചു. വ​​ൻ​​തോ​​തി​​ൽ കൃ​​ഷി ന​​ശി​​ച്ചു. ആ​​ടു​​മാ​​ടു​​ക​​ൾ ച​​ത്തൊ​​ടു​​ങ്ങി. പ​​ന്പാ​​ന​​ദി ക​​വി​​ഞ്ഞ് അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണും ഏ​​ഞ്ച​​ൽ​​വാ​​ലി​​യും […]

ഇ​റ​ച്ചി​ക്കോ​ഴി വി​ല ഇ​ടി​യു​ന്നു

കാഞ്ഞിരപ്പള്ളി : ആ​​വ​​ശ്യ​​ക്കാ​​ർ കു​​റ​​ഞ്ഞ​​തും വ​​ൻ​​തോ​​തി​​ൽ കോ​​ഴി​​ക​​ൾ ഫാ​​മു​​ക​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തും കോ​​ഴി വി​​ല ഇ​​ടി​​ച്ചു. കി​​ലോ​​യ്ക്ക് 84 രൂ​​പ വ​​രെ നി​​ര​​ക്ക് താ​​ഴ്ന്നു. കേ​​ര​​ള​​ത്തി​​ൽ പൂ​​ട്ടി​​ക്കി​​ട​​ന്ന നി​​ര​​വ​​ധി ഫാ​​മു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​തി​​നാ​​ൽ കോ​​ഴി​​യു​​ടെ ല​​ഭ്യ​​ത കൂ​​ടി. ത​​മി​​ഴ്നാ​​ട്ടി​​ൽ കൊ​​ടും​​വ​​ര​​ൾ​​ച്ച​​യി​​ൽ ചെ​​ല​​വ് കു​​റ​​വാ​​ണ്. കോ​​ഴി​​ക​​ളെ വ​​ള​​ർ​​ത്തു​​വാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ് ത​​മി​​ഴ്നാ​​ട്ടി​​ൽ. കോ​​ഴി​​ക​​ളു​​ടെ വ​​ള​​ർ​​ച്ച​​യ്ക്ക് ആ​​വ​​ശ്യ​​മാ​​യ ജ​​ലം ല​​ഭ്യ​​മ​​ല്ലാ​​താ​​യ​​തോ​​ടെ മി​​ക്ക​​വ​​രും കോ​​ഴി​​ക​​ളെ വി​​ല​​കു​​റ​​ച്ച് വി​​ൽ​​ക്കു​​ക​​യാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ലെ വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ൾ ത​​മ്മി​​ലു​​ള്ള ശീ​​ത​​സ​​മ​​ര​​വും വി​​ല​​ക്കു​​റ​​വി​​ന് ഇ​​ട​​യാ​​ക്കി. ചെ​​റു​​കി​​ട ഫാ​​മു​​ക​​ൾ പൂ​​ട്ടി​​ക്കു​​വാ​​ൻ വ​​ൻ​​ഫാ​​മു​​ട​​മ​​ക​​ൾ […]

നിർണായകമായ പാലാ ഉപതിരഞ്ഞെടുപ്പ് അരികെ; ആരൊക്കെയാകും സ്ഥാനാർഥികൾ?

∙ മുന്നണികൾക്ക് ഇടക്കാല പരീക്ഷയ്ക്കു വഴിയൊരുക്കി പാലാ ഉപതിരഞ്ഞെടുപ്പ് അരികെ. കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കാനാണ് സാധ്യത. വിജയം മാത്രമല്ല പാലായിൽ കിട്ടുന്ന ഓരോ വോട്ടും മൂന്നു മുന്നണികൾക്കും നിർണായകമാണ്. ഒരുക്കങ്ങൾക്ക് തുടക്കം കേരള കോൺഗ്രസ് (എം) മണ്ഡലം കൺവൻഷനുകൾ ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മണ്ഡലത്തിൽ പൊതുപരിപാടികൾ പങ്കെടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 21ന് പ്രവർത്തനങ്ങൾ വിലയിരുത്താൻ കോട്ടയത്ത് എത്തും. നാളെ കോട്ടയത്തു ചേരുന്ന എൻഡിഎ യോഗവും പാലായിലെ […]

വെള്ളം ഒഴുകിപ്പോകാൻ ഓടയില്ല ; ഗ്രാമീണ റോഡുകൾ തകരുന്നു

കാഞ്ഞിരപ്പള്ളി ∙ മഴയിൽ മേഖലയിലെ ഗ്രാമീണ റോഡുകൾ തകരുന്നു. പൊതുമരാമത്ത് റോഡുകളും പഞ്ചായത്ത് റോഡുകളുമാണ് തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. റോഡുകളിൽ വീഴുന്ന മഴ വെള്ളം ഒഴുകി പോകാൻ ഓടകളില്ലാത്തതാണ് തകർച്ചയ്ക്കു പ്രധാന കാരണം. പൊൻകുന്നം – തമ്പലക്കാട് – കപ്പാട് പൊതുമരാമത്ത് റോഡിന്റെ തമ്പലക്കാട് ഷാപ്പ് കവല മുതൽ ഐഎംഎസ് ജംക്‌‌ഷൻ വരെയുള്ള ഭാഗമാണ് ശോചനീയാവസ്ഥയിലായത്. ടാറിങ് 2 വശവും ഇടിഞ്ഞ് വീതി കുറഞ്ഞതും ഗതാഗതത്തിന് തടസ്സമായി. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിങ് നടത്തി ഏതാനും […]

പ്രളയം കൊണ്ടുപോയ പാലം സർക്കാർ തിരികെ കൊണ്ടു വരുന്നില്ല

കോരുത്തോട് ∙ മൂഴിക്കൽ ഗ്രാമത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം പ്രളയം കൊണ്ടു പോയിട്ട് ഒരു വർഷം ആകുന്നു. പുതിയ പാലം എന്ന നാട്ടുകാരുടെ സ്വപ്നം ജലരേഖ ആകുമ്പോൾ നാടിന്റെ സഞ്ചാരം അപകടം നിറഞ്ഞ ചങ്ങാടം യാത്രയിൽ. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിനുള്ള നടപടികൾ വൈകുന്നു. കോട്ടയം ഇടുക്കി ജില്ലകളെ അഴുതയാർ അതിർത്തി നിർണയിക്കുന്ന കോരുത്തോട് ടൗണിൽ നിന്നു 300 മീറ്റർ മാറിയാണ് തോപ്പിൽ കടവ് പാലം. മൂഴിക്കൽ പ്രദേശത്തേക്കു മുൻപ് ഉണ്ടായിരുന്ന തൂക്കുപാലത്തിന് പാലത്തിന് പകരം 1992 […]

Page 1 of 12123Next ›Last »