PHOTOS

മനസ്സ് നിറയെ സ്വപ്നങ്ങളുമായി കോളേജ് വിദ്യാർത്ഥിയായ ജിബിൻ ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്നു ….ആരോടും പരിഭവമില്ലാതെ ..

മനസ്സ് നിറയെ സ്വപ്നങ്ങളുമായി കോളേജ് വിദ്യാർത്ഥിയായ ജിബിൻ ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്നു ….ആരോടും പരിഭവമില്ലാതെ ..

പൊന്‍കുന്നം: ജിബിൻ ജീവിതത്തിൽ പല വേഷങ്ങൾ കേട്ടിയാടുകയാണ് .. വാഴൂര്‍ എന്‍.എസ്.എസ്. കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായി പകല്‍, വൈകീട്ട് നാലര മുതല്‍ പൊന്‍കുന്നം മോര്‍ ഔട്ട്‌ലെറ്റില്‍ ആള്‍ക്കാര്‍ക്ക് സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കുന്നവന്‍. രാത്രി 10മണിയോടെ വീട്ടിലെത്തിയാല്‍ ‘വല്ലോം കഴിച്ചിട്ട്’ പഠിത്തം. രാത്രി പന്ത്രണ്ടുമണിവരെ. ‘എല്ലാം കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാനെന്ന്’ ജിബിന്‍. പാട്ടുപാറ വായുമറ്റത്തില്‍ ജിബിനെ പെട്ടെന്നാരും അറിഞ്ഞെന്നുവരില്ല. പക്ഷേ, ‘മോറി’ല്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ അവന്റെ ചുറുചുറുക്കും ഓടിനടന്ന് കസ്റ്റമറെ സഹായിക്കാനുള്ള മനസ്സും ഉറപ്പായും കാണും. […]

കനത്ത മഴയിൽ കണമല കോസ് വേ മുങ്ങി , ഗതാഗതം പൂർണമായും നിലച്ചു

കനത്ത മഴയിൽ കണമല കോസ് വേ മുങ്ങി , ഗതാഗതം പൂർണമായും നിലച്ചു

കനത്ത മഴയിൽ കണമല കോസ് വേ മുങ്ങി , ഗതാഗതം പൂർണമായും നിലച്ചു

മുണ്ടക്കയത്ത് സാമൂഹികവിരുദ്ധർ ഓട്ടോറിക്ഷ ആറ്റിൽ തള്ളിയിട്ടു തകർത്തു

മുണ്ടക്കയത്ത് സാമൂഹികവിരുദ്ധർ ഓട്ടോറിക്ഷ ആറ്റിൽ തള്ളിയിട്ടു തകർത്തു

മുണ്ടക്കയം: മുണ്ടക്കയത്ത് സാമൂഹികവിരുദ്ധർ ഓട്ടോറിക്ഷ ആറ്റിൽ തള്ളിയിട്ടു തകർത്തു . മുണ്ടക്കയത്ത് ഭാര്യവീട്ടിൽ ചെറിയപെരുന്നാൾ ആഘോഷിക്കാനെത്തിയ കോട്ടാങ്കൽ സ്വദേശിയുടെ ഓട്ടോറിക്ഷയാണ് സാമൂഹികവിരുദ്ധർ ആറ്റിൽ തള്ളിയിട്ടത്‌ .ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. മുണ്ടക്കയം കല്ലെപ്പാലത്തിനു സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് അജ്ഞാതർ പുല്ലകയാറ്റിലേയ്ക്ക് തള്ളിയിട്ടത്. ആറ്റിൽപതിച്ച ഓട്ടോറിക്ഷയുടെ മുൻഭാഗം ഭാഗികമായി തകർന്നു . മുണ്ടക്കയം പോലീസ് സംഭവസ്ഥലം സന്ദർശിച്ചു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടുകളില്‍ കയറി ദോഷങ്ങളകറ്റാന്‍ ആരാധനാലയങ്ങളില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്താമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ പിടിയില്‍…..

സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടുകളില്‍ കയറി ദോഷങ്ങളകറ്റാന്‍ ആരാധനാലയങ്ങളില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്താമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ പിടിയില്‍…..

മുണ്ടക്കയം: സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടുകളില്‍ കയറി ദോഷങ്ങളകറ്റാന്‍ ആരാധനാലയങ്ങളില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്താമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ പിടിയില്‍. വണ്ടിപെരിയാറ്റില്‍ രണ്ട് വര്‍ഷമായി താമസിച്ചുവരുന്ന കോതമംഗലം നെല്ലിക്കുഴി പുത്തന്‍പുരയ്ക്കല്‍ ജോയി(40) യെയാണ് പെരുവന്താനം എസ്.ഐ. വി.കെ.മദനമോഹനന്‍ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം ജോയി കൊടിക്കുത്തി പുത്തന്‍വീട്ടില്‍ റോസമ്മ ലാസറിന്റെ വീട്ടിലെത്തി ഇവരുടെ കച്ചവടസ്ഥാപനത്തില്‍ കച്ചവടം വര്‍ദ്ധിപ്പിക്കുന്നതിന് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താമെന്ന് പറഞ്ഞ് 101 രൂപ വാങ്ങി. നിരവധി […]

മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും യു.കെ. യിൽ വരവേല്പും കൌണ്‍സിൽ സ്വീകരണവും.

മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും യു.കെ. യിൽ വരവേല്പും കൌണ്‍സിൽ സ്വീകരണവും.

മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും യു.കെ. യിൽ വരവേല്പും കൌണ്‍സിൽ സ്വീകരണവും. ബ്രിസ്റ്റോൾ : യുകെയിലെ ബ്രിസ്റ്റോളിൽ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാർ മാത്യു അറക്കലിനും ഷെവലിയർ വി. സി. സെബാസ്റ്റ്യനും ഹൃദ്യമായ വരവേൽപ്പ് നല്കി. ബ്രിട്ടനിലെ പ്രഭുസഭാംഗമായ ബ്രിസ്റ്റോൾ ബിഷപ്‌ റൈറ്റ് റവ. ഡോ. മൈക്ക് ഹീൽ, മേയർ എമിരറ്റസ് കൌണ്‍സിലർ ബ്രയിൻ ഹോക്കിൻസണ്‍ , കൌണ്‍സിലർ ടോം ആദിത്യ, സ്റ്റീവ് നിക്കോളാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു, തുടർന്ന് ബ്രിസ്റ്റോൾ ലോർഡ്‌ മേയർസ് […]

സുവര്‍ണ്ണ ജൂബിലി വിളിച്ചോതി കാഞ്ഞിരപ്പള്ളിയിൽ കൂട്ടയോട്ടം.

സുവര്‍ണ്ണ ജൂബിലി വിളിച്ചോതി കാഞ്ഞിരപ്പള്ളിയിൽ കൂട്ടയോട്ടം.

കാഞ്ഞിരപ്പള്ളി: സുവര്‍ണ്ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന കാഞ്ഞിരപ്പള്ളി സെന്‍റ്. ഡോമിനിക്സ് കോളേജിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കൂട്ടയോട്ട മത്സരം കൗതുകമായി. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നിന്നും കോളേജ് വരെ സംഘടിപ്പിച്ച കൂട്ടയോട്ട മത്സരത്തില്‍ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം പങ്കുചേര്‍ന്നു. ഉച്ചയ്ക്ക് രണ്ട്‌ മണിയോടെ കോളേജ് മാനേജര്‍ ഫാ.ജോര്‍ജ്ജ് ആലുങ്കല്‍ ഫ്ലാഗ് ഓഫ്‌ ചെയ്ത മത്സരത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും പങ്കെടുത്തു. ജൂലായ്‌ 25 ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഹാസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. […]

കാഞ്ഞിരപ്പള്ളിയിൽ റാംബൂട്ടാൻ കൃഷി പൊടിപൊടിക്കുന്നു …

കാഞ്ഞിരപ്പള്ളിയിൽ റാംബൂട്ടാൻ കൃഷി പൊടിപൊടിക്കുന്നു …

കാഞ്ഞിരപ്പള്ളി: പുളിരസം കലര്‍ന്ന മാധുര്യവും പോഷകഗുണവും ഏറെയുള്ള മലേഷ്യന്‍ ഫലവൃക്ഷം റമ്പുട്ടാന്‍ കാഞ്ഞിരപ്പള്ളി കൈയടക്കുന്നു.മിക്ക വീടുകളിലും റമ്പുട്ടാന്‍ മരം സര്‍വ്വ സാധാരണം.കായ്ച്ചു കിടക്കുന്ന റമ്പുട്ടാന്‍ മരങ്ങള്‍ പക്ഷികളുടെ ശല്യം ഒഴിവാക്കാനായി വലയിട്ട് സംരക്ഷിച്ചിരിക്കുന്നത് കാഞ്ഞിരപ്പള്ളി മേഖലയിലെ സ്ഥിരം കാഴ്ചയാണ്. മുള്ളന്‍പഴമെന്ന്’ മലയാളി വിളിക്കുന്ന റമ്പുട്ടാന്‍ പഴത്തിന്റെ പുളിരസംകലര്‍ന്ന മാധുര്യവും പോഷകഗുണവുമാണ് നാട്ടുകാരെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. വിറ്റാമിന്‍ സി,പ്രോട്ടീന്‍,കാല്‍സ്യം,ഫോസ്ഫറസ്, തുടങ്ങിയവ ഏറെയുള്ള റമ്പുട്ടാനില്‍ ഗാര്‍ലിക് ആസിഡാണ് പുളിരസം നല്‍കുന്നത്.വണ്ണം കുറയ്ക്കാനും ത്വക്കിന് മൃദുലത ലഭിക്കാനും ഏറെ ഉത്തമമായ റമ്പുട്ടാന്‍ […]

പൊന്‍കുന്നം കെ.കെ.റോഡില്‍ 19-ാംമൈലിനുസമീപം സ്വകാര്യബസ്സും മിനിലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരം…..

പൊന്‍കുന്നം കെ.കെ.റോഡില്‍ 19-ാംമൈലിനുസമീപം സ്വകാര്യബസ്സും മിനിലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരം…..

പൊന്‍കുന്നം: കെ.കെ.റോഡില്‍ 19-ാംമൈലിനുസമീപം സ്വകാര്യബസ്സും മിനിലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ചിറക്കടവ് ചെരിയംപറമ്പില്‍ അഖില്‍(23), മുണ്ടക്കയം തോട്ടക്കര സുശീല(50), മകള്‍ സോണി(15) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. കട്ടപ്പനയില്‍നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്ന ടി.എം.എസ്. ബസ്സും എതിരെവന്ന മിനിലോറിയുമാണ് വളവില്‍ കൂട്ടിയിടിച്ചത്. മിനിലോറിയുടെ കാബിനില്‍ കുടുങ്ങിയ അഖിലിനെ കാഞ്ഞിരപ്പള്ളിയില്‍നിന്നെത്തിയ അഗ്നിശമനസേനാ യൂണിറ്റും പോലീസും […]

ഹോട്ടലുകളിലെ പരിശോധന :- പൊൻകുന്നത് ഒരു ഹോട്ടൽ പൂട്ടുവാൻ നിര്‍ദേശം നല്‍കി

ഹോട്ടലുകളിലെ പരിശോധന :- പൊൻകുന്നത് ഒരു ഹോട്ടൽ പൂട്ടുവാൻ നിര്‍ദേശം നല്‍കി

ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പിന്നാലെ ആരോഗ്യ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ ജില്ലയിലെ നാലു ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം. ശുചിത്വം പാലിക്കാത്ത 715 ഭക്ഷണ ശാലകള്‍ക്ക്‌ നോട്ടീസും നല്‍കി. ആരോഗ്യ വകുപ്പിന്‍റെ സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായാണ്‌ പരിശോധന നടന്നത്‌. പാന്പാടി ബ്ലോക്കിലെ മുണ്ടംകുന്നില്‍ രണ്ടും പാല ഉള്ളനാട്ടില്‍ ഒന്നും പൈക, പൊന്‍കുന്നം എന്നിവിടങ്ങളില്‍ ഓരോ ഹോട്ടലുകളുമാണ്‌ അടയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയത്‌. ജില്ലയില്‍ 465 ഹോട്ടലുകളിലും 220 കൂള്‍ബാറിലും 378 ബേക്കറികളിലും 38 കാറ്ററിംഗ്‌ യൂണിറ്റുകളിലും എട്ട്‌ ഐസ്‌ ഫാക്‌ടറികളിലും […]

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെ യു കെ യിലെ കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് പൗരപ്രതിനിധികള്‍ ആദരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെ യു കെ യിലെ കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് പൗരപ്രതിനിധികള്‍ ആദരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെയും, കത്തോലിക്കാ അല്മായര്‍ക്കുള്ള പരമോന്നതബഹുമതിയായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറിയും കാരിത്താസ് ഇന്ത്യ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡംഗവുമായ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനെയും യുകെയിലെ കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് പൗരപ്രതിനിധികള്‍ ആദരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഗ്രാന്റ് പ്ലെയ്‌സ് ഹാളില്‍ നടന്ന സ്വീകരണചടങ്ങില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍ക്ക്‌നെസ് അദ്ധ്യക്ഷനായിരുന്നു. കേംബ്രിഡ്ജ് കൗണ്ടിയുടെ ക്വീന്‍ എലിസബത്തിന്റെ പ്രതിനിധി ഡപ്യൂട്ടി ലോര്‍ഡ് ലഫ്റ്റനന്റ് ഡറിക് ബ്രിസ്റ്റോ, അബോട്ട് […]

പൊൻകുന്നത് നിന്നും സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചു കടന്ന യുവതി എറണാകുളത്ത് പിടിയില്‍

പൊൻകുന്നത് നിന്നും സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചു കടന്ന യുവതി എറണാകുളത്ത് പിടിയില്‍

പൊന്‍കുന്നം: സ്വന്തം മുത്തശ്ശിയുടെ കണ്ണില്‍ മുളകു സ്‌പ്രേയടിച്ച് സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവതി പിടിയില്‍. പൊന്‍കുന്നത്തു നിന്ന് വ്യാഴാഴ്ച കടന്ന തെക്കേത്തുകവല കുമ്പളാനിക്കല്‍ സുറുമി (നിഷ -24) എറണാകുളം നോര്‍ത്തിലാണ് വെള്ളിയാഴ്ച പിടിയിലായത്. തെക്കേത്തുകവല കുമ്പളാനിക്കല്‍ വീട്ടില്‍ താമസിക്കുന്ന മുത്തശ്ശി സുബൈദ (71) യുടെ 10 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് സുറുമി തട്ടിയെടുത്തത്. ഏറെക്കാലമായി വീടുവിട്ടുനിന്ന യുവതി സുബൈദയുടെയടുത്ത് പണം ചോദിച്ച് വ്യാഴാഴ്ചയാണ് എത്തിയത്. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന കുരുമുളകുസ്‌പ്രേ സുബൈദയുടെ മുഖത്തേക്ക് ചീറ്റിച്ച് മാലപൊട്ടിച്ച് […]

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലിന് ലണ്ടനിൽ ഊഷ്മള വരവേല്‍പ്പ്

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കലിന് ലണ്ടനിൽ ഊഷ്മള വരവേല്‍പ്പ്

പത്ത് ദിവസത്തെ യുകെ സന്ദര്‍ശനത്തിനായി എത്തിയ കാഞ്ഞിരപ്പള്ളി അധ്യക്ഷനും സിബിസിഐ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്പ് മാര്‍ മാത്യു അറക്കലിനും സീറോ മലബാര്‍ ലയിത്തി കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ വി സി സെബാസ്റ്റിയനും ലണ്ടനില്‍ ഊഷ്മള സ്വീകരണം നല്‍കി. ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പിതാവിനെ ഈസ്റ്റ് ആംഗ്ലിയാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ മാത്യു വണ്ടാലകുന്നേല്‍,ജോസഫ് ചെറിയാന്‍,ജോയി വള്ളവന്‍കോട്,അഡ്വ സജോ തോമസ്,അഡ്വ ജോസഫ് ചാക്കോ തുടങ്ങിയവരും കാഞ്ഞിരപ്പള്ളി രൂപതാ അംഗങ്ങളും ഗോസ്റ്റണ്‍ ക്രിസ്റ്റിന്‍ കമ്മ്യൂണിറ്റി അംഗങ്ങളും […]

പാവങ്ങൾക്ക് സഹായവുമായി കാരുണ്യ പെട്ടിയുമായി ഓട്ടോ ഡ്രൈവർ മാത്തുകുട്ടി …

പാവങ്ങൾക്ക് സഹായവുമായി കാരുണ്യ പെട്ടിയുമായി ഓട്ടോ ഡ്രൈവർ മാത്തുകുട്ടി …

കാഞ്ഞിരപ്പള്ളി: ഈ യാത്രയിൽ നിങ്ങൾ മറ്റൊരാളുടെ ആശ്രയമാകട്ടെ . നിങ്ങളുടെ സഹായം ഒരാളുടെ കണ്ണുനീർ തുടയ്ക്കുമെങ്കിൽ അതൊരു പുണ്യ പ്രവർത്തിയാണ് .പുത്തനങ്ങാടി സ്റ്റാന്റിലെ നസ്രത്ത് ഓട്ടോറിക്ഷയിൽ കയറുന്നവരുടെ കണ്ണുകളിൽ ഈ വാക്കുകളും , ഇതെഴുതിവെച്ചിരിക്കുന്ന ചെറിയ പെട്ടിയും പതിയും.ഓട്ടോയുടെ സാരഥിയായ ടോം ബേബിയോട് കാര്യം തിരക്കും.മറുപടി പറഞ്ഞു തീരും മുൻപു ഒരു നാണയത്തുട്ടെങ്കിലും പെട്ടിയിൽ വീഴും. എട്ടുവർഷമായി ഓട്ടോ ഓടിച്ചു ഉപജീവനം നടത്തുന്ന കറിപ്ളാവ് ഇരവിമംഗലത്തു ടോം ബേബി (മാത്തുകുട്ടി-34) എട്ടുമാസമായി തന്റെ ഓട്ടോറിക്ഷയിൽ ഈ ജീവകാരുണ്യ […]

റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി‏

റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി‏

എ.പി.എല്‍ , ബി.പി.എല്‍ സ്റ്റേറ്റ് സബ്സിഡി, ബി.പി.എല്‍ വിഭാഗങ്ങളുടെ അരിയും ഗോതന്പും വെട്ടികുറച്ചതിലും കഴിഞ്ഞ സമര കാലത്ത് സംഘടനകളുമായി ഉണ്ടാക്കിയ ധാരണകള്‍ പാലിക്കാതതിലും പ്രതിഷേധിച്ചു ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി കട അടച്ചു പ്രതിഷേധിച്ചു. കാഞ്ഞിരപ്പള്ളി ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്‍പില്‍ നടന്ന ധര്‍ണ്ണ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിടന്റ്റ് കെ.ടി.തോമസ്‌, ജില്ലാ വൈസ് പ്രസിടന്റ്റ് എം.കെ.സലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു

ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്ക്. വണ്ടി ഓടിച്ചിരുന്ന യുവാവിന്റെ ബി പി പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം

ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്ക്. വണ്ടി ഓടിച്ചിരുന്ന യുവാവിന്റെ ബി പി പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ ഒന്നാം മൈലിൽ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്കേറ്റു. എരുമേലി സ്വദേശി ഷാജി (35)നാണ് പരിക്ക്.ഇയാളെ ഇരുപത്താറാം മൈലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സ്വകാര്യാവശത്തിനു കാഞ്ഞിരപ്പള്ളിക്ക് പോയ ഷാജി എരുമേലിക്ക് മടങ്ങുപ്പോഴാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന ഷാജിയുടെ പ്രഷർ പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം.നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിനു സമീപത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഷാജിയുടെ പരിക്ക് ഗുരുതരമല്ല.

റോഡിന്‍റെ ശോചനീയാവസ്ഥ -കൂവപ്പള്ളിയില്‍ ചേമ്പ് നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു.

റോഡിന്‍റെ ശോചനീയാവസ്ഥ -കൂവപ്പള്ളിയില്‍ ചേമ്പ് നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു.

കൂവപ്പള്ളി റോഡിന്‍റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് റോഡിലെ കുഴികളില്‍ ചേമ്പും മരങ്ങളും നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രധാന പാതയായ കൂവപ്പള്ളി ടൌണില്‍ നിറയെ കുഴികളാണ്. മഴക്കാലം വന്നതോടെ ബസ് കാത്തു നില്‍ക്കുന്നവരുടെ ദേഹത്തേക്ക് വണ്ടികള്‍ പോകുമ്പോള്‍ കുഴികളില്‍ നിന്നുള്ള വെള്ളം തെരിക്കുകയാണ്. രാത്രി സമയങ്ങളില്‍ സ്ഥലം പരിചയമില്ലാത്തവര്‍ വാഹനമോടിച്ച് പോയാല്‍ കുഴിയില്‍ വീഴാറുള്ളത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അടിയന്തിരമായി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പൊൻകുന്നത്തിനു സമീപം ഇളംപള്ളിയിൽ മലനാട് മില്‍ക്ക് സൊസൈറ്റിയുടെ ടാങ്കര്‍ ലോറി മറിഞ്ഞു

പൊൻകുന്നത്തിനു സമീപം ഇളംപള്ളിയിൽ മലനാട് മില്‍ക്ക് സൊസൈറ്റിയുടെ ടാങ്കര്‍ ലോറി മറിഞ്ഞു

പൊന്‍കുന്നം: ദേശീയപാത 183-ല്‍ ഇളംപള്ളിക്കവലയ്ക്കു സമീപം ടാങ്കര്‍ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. ഡ്രൈവറും ക്ളീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നു രാവിലെ 7.45-നായിരുന്നു അപകടം. ചങ്ങനാശേരിയില്‍ പാല്‍ കൊടുത്തശേഷം കാഞ്ഞിരപ്പള്ളിയിലേക്കു മടങ്ങിവന്ന മലനാട് മില്‍ക്ക് സൊസൈറ്റിയുടെ ടാങ്കര്‍ ലോറിയാണ് ഇരുപതടി താഴ്ചയിലേക്കു മറിഞ്ഞത്. എതിരേ വരികയായിരുന്നു മദ്രാസ്-കോട്ടയം വോള്‍വോ ബസിനു സൈഡു കൊടുക്കുന്നതിനിടെ ലോറി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു

കൊടുങ്ങൂരിൽ കാറപകടം , ഒരാൾക്ക്‌ ഗുരുതര പരിക്ക്

കൊടുങ്ങൂരിൽ കാറപകടം , ഒരാൾക്ക്‌ ഗുരുതര പരിക്ക്

പൊൻകുന്നം : കൊടുങ്ങൂർ പെട്രോൾ പമ്പിനു സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. പാലാ ഇടമറ്റം ആക്കാട്ടുമുണ്ടേൽ സ്കറിയായുടെ മകൻ ലൂക്കോസിനാണ് (46) ഗുരുതരമായി പരിക്കേറ്റത്.ചങ്ങനാശേരിയിൽ ഒരു കല്യാണത്തിൽ പങ്കെടുത്ത ശേഷം കാഞ്ഞിരപ്പള്ളിക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.സീറ്റ് ബെൽറ്റിടാതെ മുൻ സീറ്റിലിരുന്ന ലൂക്കോച്ചൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചു വൈദ്യുതി പോസ്റ്റിൽ തല ഇടിച്ചു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ […]

കണമല അട്ടിവളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി മെറ്റൽകൂനയിൽ ഇടിച്ചു മറിഞ്ഞു…ഡ്രൈവറുടെ മനോധൈര്യം മൂലം വൻ ദുരന്തം ഒഴിവായി….

കണമല അട്ടിവളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി മെറ്റൽകൂനയിൽ ഇടിച്ചു മറിഞ്ഞു…ഡ്രൈവറുടെ മനോധൈര്യം മൂലം വൻ ദുരന്തം ഒഴിവായി….

എരുമേലി: എരുമേലി- പന്പ പാതയിലെ അട്ടിവളവില്‍ നിയന്ത്രണംതെറ്റിയ ലോറി മെറ്റില്‍കൂനയിലിടിച്ച് മറിഞ്ഞു.ഡ്രൈവറും സഹായിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.കാലിത്തീറ്റയുമായെത്തിയ ലോറി എരുത്വാപ്പുഴ മാക്കല്‍ കവലയിലെ ക്ഷീര സംഘത്തില്‍ കാലിത്തീറ്റ ഇറക്കിയശേഷം കണമലയിലേക്ക് പോവുകയായിരുന്നു.കണമല ഇറക്കത്തിലെ അട്ടിവളവില്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു ഇതറിഞ്ഞ ഡ്രൈവര്‍ പെരുവ ചാലക്കര ഗോപി ലോറി സാഹസികമായി അരകിലോമീറ്റര്‍മാറി ഇറക്കം അവസാനിക്കുന്ന കണമല പാലത്തിനുസമീപം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയ മെറ്റില്‍ കൂനയില്‍ ഇടിച്ച് കയറ്റുകയായിരുന്നു. മെറ്റില്‍കൂനയില്‍ ഇടിച്ചുകയറി ലോറി മറിയുന്നതിനിടെ ൈഡ്രവറും സഹായിയും […]

അന്പലക്കാളക്ക് നാട്ടുകാർ നിർമ്മിച്ച കൂടിന്റെ ഉദ്ഘാടനം നിർവഹിച്ചു

അന്പലക്കാളക്ക് നാട്ടുകാർ നിർമ്മിച്ച കൂടിന്റെ ഉദ്ഘാടനം നിർവഹിച്ചു

എരുമേലി: കണമല കാളകെട്ടി ക്ഷേത്രത്തിൽ നടയ്ക്കിരുത്തുകയും പിന്നീട് നാട്ടുകാർ ഏറ്റെടുക്കുകയും ചെയ്ത നന്ദികേശൻ എന്ന കാളയ്ക്ക് നാട്ടുകാർ നിർമ്മിച്ച കൂടിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ കാളകെട്ടി ക്ഷേത്രം തന്ത്രി ജയരാജ് ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ നിർവഹിച്ചു . വാർഡ്‌ മെമ്പർ എം എസ് സതീഷ്‌ അധ്യക്ഷത വഹിച്ചു .

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ പൂർവ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു . കൂവപ്പള്ളി കൂരംതൂക്കിൽ റേഷൻകട പടിക്കൽ വച്ചായിരുന്നു അപകടം . നാലുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് . മുണ്ടക്കയം സ്വദേശി ട്വിൻസ്, കോട്ടയം സ്വദേശി കാർത്തിക് , ചങ്ങനാശേരരി സ്വദേശി നവിൻ എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. നവിൻ ആയിരുന്നു കാർ ഓടിച്ചത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല .. പരിക്ക് ഏറ്റവരെ 26 മൈൽ ഹോളി ക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഠനം കഴിഞ്ഞ വിദ്യാർഥികൾ […]

ചോറ്റിയിൽ കാർ അപകടം .. അഞ്ചു പേർക്ക് പരിക്ക്

ചോറ്റിയിൽ കാർ അപകടം .. അഞ്ചു പേർക്ക് പരിക്ക്

ചോറ്റിക്കും ചീറ്റടി കവലക്കും ഇടയിൽ ഉള്ള വളവിൽ കാർ മറിഞ്ഞു . അഞ്ചു പേര് കാറിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇവരിൽ എല്ലാവര്ക്കും പരിക്കുകൾ പറ്റി. ഗുരുതര പരിക്കുകൾ ആര്ക്കും ഇല്ല. കുമിളിയിൽ നിന്നും കോട്ടയതേക്ക് പോവുകയായിരുന്നു കാർ. കെ എസ് ആർ ടി സി ബസിനു സൈഡ് കൊടുത്തപ്പോൾ കാറിന്റെ നിയന്ത്രണം തെറ്റി മറിയുകകയിരുന്നു. ഇന്ന് രാവിലെയാണ് സംഭവം  

വിശുദ്ധിയിൽ ജീവിക്കുന്ന യുവാക്കളെ സമൂഹത്തിനു ആവശ്യം..മാർ മാത്യു അറയ്ക്കൽ .

വിശുദ്ധിയിൽ ജീവിക്കുന്ന യുവാക്കളെ സമൂഹത്തിനു ആവശ്യം..മാർ മാത്യു അറയ്ക്കൽ .

കാഞ്ഞിരപ്പള്ളി:വിശുദ്ധിയിൽ ജീവിക്കുന്ന യുവാക്കളെയാണ് സമൂഹത്തിനു ആവശ്യമെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ . ലഹരിയുടെ ഉപയോഗവും അസന്മാർഗികതകളും സമൂഹത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ യുവജനങ്ങൾ ഇവയ്ക്കൊന്നും അടിമപ്പെടാതെ വരും തലമുറയ്ക്ക് മാതൃകയായി ജീവിക്കണം. കാഞ്ഞിരപ്പള്ളി രൂപതാ യുവജനദിനാഘോഷം മുപ്പത്തൊന്നാം മൈൽ ജോണ്‍ പോൾ രണ്ടാമൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവദീപ്തി പ്രസിഡന്റ്‌ വിൻസന്റ് കട്ടക്കൽ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ തോമസ്‌ പൂവത്താനിക്കുന്നേൽ സെന്ററിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി . കെ […]

പീഡിപ്പിച്ചശേഷം ഉപേക്ഷിക്കപ്പെട്ട വിഴിക്കത്തോട് സ്വദേശിനിയായ യുവതി വഴിയരികില്‍ ആത്മഹത്യക്ക് ശ്രമിച്ചു; പ്രതിയായ ബസ്‌കണ്ടക്ടര്‍ അറസ്റ്റില്‍

പീഡിപ്പിച്ചശേഷം ഉപേക്ഷിക്കപ്പെട്ട വിഴിക്കത്തോട് സ്വദേശിനിയായ യുവതി വഴിയരികില്‍ ആത്മഹത്യക്ക് ശ്രമിച്ചു; പ്രതിയായ ബസ്‌കണ്ടക്ടര്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച യുവതി കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തില്‍ പ്രതിയായ ബസ്‌കണ്ടക്ടറെ പോലീസ് അറസ്റ്റുചെയ്തു. കൊക്കയാര്‍ മക്കൊച്ചി പുതുപ്പറമ്പില്‍ ഷാഹുല്‍ ഹമീദ്(22) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: വിഴിക്കത്തോട് സ്വദേശിനിയായ 20കാരി യുവതിയെ പ്രണയം നടിച്ച് വശത്താക്കി. പിന്നീട് വിവാഹവാഗ്ദാനം നല്‍കി എറണാകുളത്തും തൃശ്ശൂരും കൊണ്ടുപോയി പീഡിപ്പിച്ചു. യുവതിക്കൊപ്പം തിരികെ കാഞ്ഞിരപ്പള്ളിയിലെത്തിയ ഷാഹുല്‍, താന്‍ വിവാഹിതനാണെന്ന് വെളിപ്പെടുത്തിയശേഷം യുവതിയെ കുന്നുംഭാഗത്ത് ഇറക്കിവിട്ടു. നിരാശയായ പെണ്‍കുട്ടി കടയില്‍നിന്നു […]

എരുമേലിയിൽ 60 കോടി മുതൽ മുടക്കുള്ള 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലവിതരണ പദ്ധതിയുടെ ടാങ്ക് നിർമ്മാണ ജോലികൾ ആരംഭിച്ചു.

എരുമേലിയിൽ 60 കോടി മുതൽ മുടക്കുള്ള 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലവിതരണ പദ്ധതിയുടെ ടാങ്ക് നിർമ്മാണ ജോലികൾ ആരംഭിച്ചു.

എരുമേലി:60 കോടി മുതൽ മുടക്കുള്ള എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ ഭാഗമായി ടൌണിനോട്‌ ചേർന്നുകിടക്കുന്ന ഏറ്റവും ഉയർന്ന പ്രദേശമായ പൊര്യൻ മലയിൽ 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മാണ ജോലികൾ ആരംഭിച്ചു.അടുത്ത മണ്ഡലകാലത്തിനകം എരുമേലി പട്ടണത്തിലെങ്കിലും വെള്ളം എത്തിക്കാനുള്ള ത്രീവശ്രമത്തിലാണ് ജലവിതരണ വകുപ്പ്. എരുമേലി -കരിമ്പിൻതോട് സമാന്തര പാതയോരത്ത് 25 സെന്റ്‌ സ്ഥലത്താണ് ടാങ്ക് നിർമ്മാണം . അതേസമയം ശബരിമല പാതയിൽ എം ഇ എസ് കോളേജിനു സമീപം പത്ത് ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണ […]

അനധികൃത സര്‍വീസുകള്‍: ആര്‍.ടി.ഓഫീസില്‍ മറിയുന്നതു ലക്ഷങ്ങള്‍..

അനധികൃത സര്‍വീസുകള്‍: ആര്‍.ടി.ഓഫീസില്‍ മറിയുന്നതു ലക്ഷങ്ങള്‍..

കാഞ്ഞിരപ്പള്ളി: പെര്‍മിറ്റ്‌ കാലാവധി അവസാനിച്ചിട്ടും കാഞ്ഞിരപ്പള്ളി താലൂക്കിലൂടെ കടന്നു പോകുന്ന ദീർഘ ദൂര ബസുകളില്‍ സൂപ്പര്‍ എക്‌സ്‌പ്രസ്‌ മുതല്‍ സൂപ്പര്‍ ഫാസ്‌റ്റ്‌ വരെ. മുണ്ടക്കയം ഭാഗത്തുനിന്നും മലബാറിലേക്കു സര്‍വീസ്‌ നടത്തുന്ന സൂപ്പര്‍ എക്‌സ്‌പ്രസ്‌ മുതല്‍ എരുമേലി ഭാഗത്തുനിന്നും എറണാകുളത്തേക്കു സര്‍വീസ്‌ നടത്തുന്ന സൂപ്പര്‍ ഫാസ്‌റ്റുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌. ഇത്തരം അനധികൃത ബസുകള്‍ അപകടത്തില്‍പെട്ടാല്‍ യാത്രക്കാര്‍ക്ക്‌ ഇന്‍ഷുന്‍സ്‌ പോലും ലഭിക്കില്ല. ആര്‍.ടി. ഓഫീസുകളിലെ കൃത്യമായ പടി ലഭിക്കുന്നതിനാല്‍ അനധികൃത സര്‍വീസുകള്‍ക്കെതിരേ അധികൃതര്‍ നടപടിക്കു മുതിരാറുമില്ല. കുമളിയില്‍നിന്നു കാഞ്ഞിരപ്പള്ളി വഴി […]

തുറന്ന ഓടകളും പൊക്കമുള്ള റോഡ്‌ കട്ടിങ്ങുകളും പൊൻകുന്നത് ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു

തുറന്ന ഓടകളും പൊക്കമുള്ള റോഡ്‌ കട്ടിങ്ങുകളും പൊൻകുന്നത് ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു

പൊൻകുന്നം :റോഡിന്റെ വശങ്ങളിലുള്ള കട്ടിംഗുകൾ ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു. ദേശീയപാത 183-ൽ പൊൻകുന്നം ടൗണിലെ പലഭാഗത്തും ടാറിംഗിനു ശേഷം ഉയർന്ന കട്ടിംഗുകൾ ആണ് രൂപപെട്ടിരിക്കുന്നത് .മാർക്കറ്റിന് സമീപം മുതൽ ആശാനിലയം വരെ റോഡിന്റെ ഇരുവശത്തെയും കട്ടിംഗുകൾക്ക് സമീപം കുഴികളും രൂപപ്പെട്ടു. ടാറിംഗിനു ശേഷം മിക്കയിടത്തും കല്ലും,മണ്ണുമിട്ട് ടാറിംഗിന്റെ ലെവലിൽ പൊക്കിയെങ്കിലും മഴവെള്ള പാച്ചിലിൽ ഇതെല്ലാം ഒലിച്ചുപോയിരിക്കുകയാണ്. കട്ടിംഗുകൾ മൂലം വാഹനങ്ങൾ സൈഡിൽ ഒതുക്കുവാനും സാധിക്കുന്നില്ല.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

സ്വകാര്യ ആശുപത്രിയിലെ മലിനജലം റോഡിലേയ്ക്ക് ഒഴുകുന്നതായി പരാതി

സ്വകാര്യ ആശുപത്രിയിലെ മലിനജലം റോഡിലേയ്ക്ക് ഒഴുകുന്നതായി പരാതി

എരുമേലി: സ്വകാര്യ ആശുപത്രിയിൽനിന്നുളള മലിന ജലം റോഡിലേയ്ക്ക് ഒഴുന്നതായി പരാതി. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ജലത്തിന്റെ സാമ്പിൾ എടുത്തിട്ടുണ്ടന്നും, മഴക്കാലമായതിനാൽ ഉറവ ഒഴുകുന്നതാണോ, മലിന ജലം തന്നെയാണോയെന്ന് പരിശോധന നടത്തുമെന്നും, മലിന ജലമാണങ്കിൽ ആശുപത്രിയ്ക്ക് അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ഹരിനാരായണൻ പഞ്ഞു. ആശുപത്രിയ്ക്ക് മുൻവശത്തുളള കക്കൂസ് ടാങ്ക് നിറഞ്ഞ് ആശുപത്രി മാലിന്യങ്ങൾ പുറത്തേയ്ക്ക് ഒഴുകുന്നതാണന്നും, ഈ മലിന ജലം റോഡിലൂടെ ഒഴുകി സമീപത്തുളള തോട്ടിൽ നിറയുകയാണന്നും പരാതിയിൽ പറയുന്നു. […]

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാർക്ക് വധഭീഷണി

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാർക്ക് വധഭീഷണി

എരുമേലി: കഴിഞ്ഞ ദിവസം രാത്രിയിൽ ചികിത്സ തേടി ബൈക്കിലെത്തിയ സംഘം ഡോക്ടർ ഇല്ലാത്തതിൽ പ്രതിക്ഷേധിച്ച് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർക്കെതിരെ വധ ഭീഷണി മുഴക്കി. ഇതുസംബന്ധിച്ച് നഴ്സുമാർ മെഡിയ്ക്കൽ ഓഫീസർക്ക് പരാതി നല്കിയിട്ടുണ്ട്. നഴ്സുമാരായ നെസിയാ ഹുസൈൻ, ബേബി ജോൺ എന്നിവരാണ് പരാതി നല്കിയത്. ഭീഷണി മുഴക്കിയവർ വന്ന ബൈക്കിന്റെ നമ്പർ പൊലീസിന് കൈമാറി. രണ്ടാഴ്ചയായി ഡോക്ടർമാരുടെ കുറവ് മൂലം പ്രവർത്തനം അവതാളത്തിലായ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നില ഇന്ന് മുതൽ ഗുരുതരമാകും. രണ്ടാഴ്ചയായി ഉച്ചയ്ക്ക് ശേഷമുള്ള ഒ […]

എരുമേലിയിലെ മതസൗഹർദതിനു മറ്റൊരു മാതൃകയായി തുമരംഫാര താഴത്താക്കല്‍ വീട്ടില്‍ രമേശിന് ഇത് ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന 11-ാമത്തെ റമസാന്‍

എരുമേലിയിലെ മതസൗഹർദതിനു മറ്റൊരു മാതൃകയായി തുമരംഫാര താഴത്താക്കല്‍ വീട്ടില്‍ രമേശിന് ഇത് ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന 11-ാമത്തെ റമസാന്‍

മുക്കൂട്ടുതറ: ഇത്തവണ റമസാനിന്റെ വരവറിയിച്ച് ചന്ദ്രക്കല തെളിഞ്ഞപ്പോള്‍ തുമരംഫാര താഴത്താക്കല്‍ വീട്ടില്‍ രമേശിനത് 11-ാം വര്‍ഷത്തെ റമസാന്‍ വ്രതത്തിനുള്ള തുടക്കമാവുകയായിരുന്നു. ഹിന്ദുമത വിശ്വാസിയായ രമേശ് കഴിഞ്ഞ പത്ത് വര്‍ഷമായി മുടങ്ങാതെ റമസാന്‍ വ്രതമനുഷ്ഠിക്കുന്നു. ഇത്തവണയും ആ പതിവിന് മാറ്റമില്ല. അയല്‍വാസി വിശന്ന് വലയുമ്പോള്‍ മൃഷ്ടാന്നഭോജനം നടത്തുന്നവന്‍ ഒരിക്കലും തന്റെ അനുയായിയാകില്ലെന്ന മുഹമ്മദ് നബിയുടെ വചനമാണ് റമസാന്‍ നോമ്പനുഷ്ഠിക്കാന്‍ തനിക്ക് പ്രേരണയായതെന്ന് രമേശ് പറഞ്ഞു. അതിന് നിമിത്തമായത് പത്ത് വര്‍ഷം മുന്‍പത്തെ പ്രവാസജീവിതമാണ്. മുക്കൂട്ടുതറ ടൗണില്‍ ബാര്‍ബര്‍ഷോപ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് […]

വയലുങ്കലച്ചനു നൂറ്റിരണ്ടാം വയസില്‍ ആന്‍ജിയോപ്ലാസ്‌റ്റിയിലൂടെ പുനര്‍ജന്മം

വയലുങ്കലച്ചനു നൂറ്റിരണ്ടാം വയസില്‍ ആന്‍ജിയോപ്ലാസ്‌റ്റിയിലൂടെ പുനര്‍ജന്മം

കാഞ്ഞിരപ്പള്ളി:നൂറ്റിരണ്ടാം വയസില്‍ ഹൃദയാഘാതമുണ്ടായ വൈദികന്‌ ആന്‍ജിയോപ്ലാസ്‌റ്റിയിലൂടെ പുനര്‍ജന്മം. ഫാ. അലക്‌സാണ്ടര്‍ വയലുങ്കലാണ്‌ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലെ ചികിത്സയിലൂടെ സുഖംപ്രാപിച്ചത്‌. ഹൃദ്രോഗ ചികിത്സയില്‍ ഇത്രയും പ്രായമുള്ള രോഗിയെ ആന്‍ജിയോഗ്രാം ചികിത്സയ്‌ക്ക്‌ വിധേയമാക്കുന്നത്‌ അപൂര്‍വ്വം. കാര്‍ഡിയോളജിസ്‌റ്റ്‌ ഡോ. ബിജു സി. ഐസക്ക്‌, ഡോ. സജി ജോസ്‌, ഡോ. തോമസ്‌ പള്ളം, ഡോ. മാത്യു തോമസ്‌ എന്നിവരാണു ആന്‍ജിയോഗ്രാം പൂര്‍ത്തിയാക്കി ഫാ. അലക്‌സാണ്ടറെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നത്‌. ഒരു വര്‍ഷം മുന്‍പ്‌ ഇതേ മെഡിക്കല്‍സംഘം അച്ചന്‌ പേസ്‌മേക്കറും വിജയകരമായി ഘടിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളി […]

കാഞ്ഞിരപ്പള്ളിയിൽ ലഹരിവിരുദ്ധ ജനകീയ വേദി

കാഞ്ഞിരപ്പള്ളിയിൽ ലഹരിവിരുദ്ധ ജനകീയ വേദി

കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ ലഹരിവിരുദ്ധ ജനകീയ വേദി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റും ,മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ബേബി വട്ടയ്ക്കാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിഫാർ മൗലവി ഉദ്ഘാടനം ചെയ്തു വനിതാ കമ്മീഷൻ അംഗം ഡോ .ജെ പ്രമീളാദേവി,കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വക്കേറ്റ് പി എ ഷമീർ, ബ്ളോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാരി ശശികുമാർ, ജോർജ്കുട്ടി അഗസ്തി, നിബു ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു. ജൂണ്‍ 26 നു ലഹരിവിരുദ്ധ […]

ദീര്‍ഘദൂര റൂട്ടുകളില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും മത്സരയോട്ടത്തില്‍.

ദീര്‍ഘദൂര റൂട്ടുകളില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും മത്സരയോട്ടത്തില്‍.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിലുടെ കടന്നു പോകുന്ന ദീര്‍ഘദൂര റൂട്ടുകളില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസുകളും മത്സരയോട്ടത്തില്‍. പെര്‍മിറ്റ്‌ കാലാവധി അവസാനിച്ച സ്വകാര്യ ഫാസ്‌റ്റുകള്‍ക്കു പകരം കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിക്കുകയും ഇതിനു പിന്നാലെ സ്വകാര്യ ഫാസ്‌റ്റ്‌, സൂപ്പര്‍ ഫാസ്‌റ്റ്‌ സര്‍വീസുകള്‍ക്ക്‌ ആര്‍.ടി. ഓഫീസുകളില്‍നിന്നും പെര്‍മിറ്റ്‌ പുതുക്കി നല്‍കുകയും ചെയ്‌തതോടെയാണു മല്‍സരയോട്ടം മുറുകിയത്‌. കോടതി നിര്‍ദേശങ്ങളെയും ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ എതിര്‍പ്പുകളെയും അവഗണിച്ച്‌ ആര്‍.ടി.ഓഫീസര്‍മാര്‍ പെര്‍മിറ്റുകള്‍ നല്‍കിയതോടെ 150 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെയുള്ള റൂട്ടുകളില്‍ ഒരേ സമയം […]

ആന്റോ ആന്റണി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താൻ കാഞ്ഞിരപ്പള്ളിയിൽ പര്യടനം നടത്തി. കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷം വിട്ടുനിന്നു …

ആന്റോ ആന്റണി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താൻ കാഞ്ഞിരപ്പള്ളിയിൽ പര്യടനം നടത്തി. കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷം വിട്ടുനിന്നു …

കൂവപ്പള്ളി:: ആന്റോ ആന്റണി എം.പിക്ക് സ്വീകരണം നല്‍കി. മുണ്ടക്കയം,കോരുത്തോട്, പാറത്തോട് പഞ്ചായത്തുകളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറഞ്ഞ ആന്റോ ആന്റണി എം.പിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പാറത്തോട് പഞ്ചായത്തിലെ കൂവപ്പള്ളിയില്‍നിന്ന് രാവിലെ ആരംഭിച്ച പര്യടനം കെ.പി.സി.സി. സെക്രട്ടറി പി.എ.സലീം ഉദ്ഘാടനം ചെയ്തു. പാറത്തോട്, മുണ്ടക്കയം,കോരുത്തോട് പഞ്ചായത്തിന്റ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണം കണ്ണിമലയില്‍ സമാപിച്ചു. നന്ദി രേഖപ്പെടുത്തിയുള്ള എം പി യുടെ പര്യടനത്തിൽ നിന്ന് കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷം വിട്ടുനിന്നത് മേഖലയിലെ യു […]

കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെ റംസാൻ സ്പെഷ്യൽ – നാച്ചിപറന്പ് കെ.എം.ഷാജിയും പാറക്കടവ് വി.എം.ഷാജിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഉലുവാകഞ്ഞി

കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെ റംസാൻ സ്പെഷ്യൽ – നാച്ചിപറന്പ് കെ.എം.ഷാജിയും പാറക്കടവ് വി.എം.ഷാജിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഉലുവാകഞ്ഞി

കാഞ്ഞിരപ്പള്ളി: പച്ചരി, ഉലുവ, ജീരകം, വെളുത്തുള്ളി, ഇഞ്ചി, തക്കാളി, മല്ലിയില, കറിവേപ്പില തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ ഉലുവാകഞ്ഞി സ്വാദിഷ്ടമാകണമെങ്കില്‍ ഷാജിമാരുടെ കൈപ്പുണ്യംകൂടി ചേരണം. ഇതു പറയുന്നത് നോമ്പുതുറയ്ക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെത്തി നോമ്പുമുറിക്കുന്നവര്‍. നാച്ചിപ്പറമ്പ് കെ.എം.ഷാജിയും പാറക്കടവ് വി.എം.ഷാജിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഉലുവാകഞ്ഞിയാണ് വര്‍ഷങ്ങളായി നൈനാര്‍ പള്ളിയില്‍ നോമ്പുതുറയ്ക്ക് വിളമ്പുന്നത്. പകല്‍ മുഴുവന്‍ റംസാന്‍വ്രതം അനുഷ്ഠിച്ച് കാഞ്ഞ വയറുമായി എത്തുന്നവര്‍ക്ക് ഔഷധക്കൂട്ടുള്ള ഉലുവാകഞ്ഞി നല്‍കണമെന്ന പഴമക്കാരുടെ ശീലമാണ് ഇന്നും പിന്തുടരുന്നത്. ഉലുവാകഞ്ഞിക്ക് മേമ്പൊടിയായി തേങ്ങാചമ്മന്തിയുണ്ട്. സ്‌പെഷലായി പുഴുങ്ങിയ കോഴിമുട്ടയും. […]

ആന്‍റോ ആന്‍ണി എം പി യുടെ തെരഞ്ഞടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ആന്‍റോ ആന്‍ണി എം പി യുടെ തെരഞ്ഞടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

തെരഞ്ഞടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റോ ആന്‍ണി ഉൾപെടെ നാല് എം.പി മാര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച പി കരുണകരനെതിരെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ടി.സിദ്ധിഖാണ് ഹര്‍ജി നല്‍കിയത്. ശശി തരൂര്‍, ജോസ് കെ മാണി, ആന്റോ ആന്‍റണി എന്നിവര്‍ക്കെതിരെയാണ് മറ്റു ഹര്‍ജികള്‍. ഏറെ ഗുരുതരമായ ആരോപണങ്ങളാണ് പി കരുണാകരനെതിരെ ടി സിദ്ധിഖ് ഉന്നയിച്ചിരിക്കുന്നത്. പലയിടുത്തും ബൂത്തുപിടുത്തം നടന്നു. ഇടത് അനുഭാവമുള ഉദ്യോഗസ്ഥരാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇടതുമുന്നണിക്ക് കാര്യങ്ങള്‍ എളുപ്പമായെന്ന് ടി സിദ്ധിഖിന്റെ ഹര്‍ജിയിലുണ്ട്. […]

റെയ്ഡ് വിവരം ചോർത്തി കൊടുത്തു ജനപ്രതിനിധികള്‍ വ്യാപാരികളെ സഹായിക്കുന്നെന്ന് ആക്ഷേപം

റെയ്ഡ് വിവരം ചോർത്തി കൊടുത്തു ജനപ്രതിനിധികള്‍ വ്യാപാരികളെ സഹായിക്കുന്നെന്ന് ആക്ഷേപം

മുണ്ടക്കയം: പകര്‍ച്ചവ്യാധി പടരുന്നതിനിടെ മണിമലയാറ്റിലേക്കുള്ള പൊതുഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിന് നടപടി നേരിട്ട വ്യാപാരികളെ മുണ്ടക്കയത്തെ ചില ജനപ്രതിനിധികള്‍ സഹായിക്കുന്നെന്ന് ആക്ഷേപം. വൃത്തിഹീനമായ അഞ്ചു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 10,000 രൂപ വീതം പിഴ ഒടുക്കാനും പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. സെക്രട്ടറി സ്വീകരിച്ച നിലപാടിനെതിരെ രഹസ്യമായി പ്രവര്‍ത്തിച്ച അംഗങ്ങള്‍ റെയ്ഡിനെ പിന്തുണക്കുന്നതിന് ഒപ്പം കുറ്റക്കാരെ സഹായിക്കുന്നു. ഇതിനിടെ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം കെട്ടിട ഉടമ പുതുപ്പറമ്പില്‍ മൂസ 10,000 രൂപ പിഴ ഒടുക്കി. ഹോട്ടലുകള്‍ അടക്കം […]

എ ഐ വൈ എഫ് കോട്ടയം ജില്ലാ ക്യാന്പ് പാറത്തോട്ടിൽ സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

എ ഐ വൈ എഫ് കോട്ടയം ജില്ലാ ക്യാന്പ് പാറത്തോട്ടിൽ സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി:: എ ഐ വൈ എഫ് കോട്ടയം ജില്ലാ ക്യാമ്പിന് ഉജ്ജ്വല തുടക്കം. പാറത്തോട് ഗ്രേസി മെമ്മോറിയില്‍ സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റുകളാല്‍ നയിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണകൂടം മുതലാളിത്വ താല്പര്യ സംരക്ഷകരായി മുന്നോട്ടു പോവുന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് വരുന്ന ദരിദ്രജന വിഭാഗത്തിനുവേണ്ടി യുവത്വം സമരസജ്ജരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമ്പാദന പോരാട്ടത്തില്‍ യാതൊരു സംഭാവനയും ചെലുത്താന്‍ കഴിയാത്ത് ആളുകളാണ് […]

സുമനസ്സുകളുടെ കാരുണ്യം തേടി കനകപ്പലം ശ്രീനിപുരം 3 സെന്റ്‌ കോളനിയിലെ ഓലിക്കൽ രാജു

സുമനസ്സുകളുടെ കാരുണ്യം തേടി കനകപ്പലം ശ്രീനിപുരം 3 സെന്റ്‌ കോളനിയിലെ ഓലിക്കൽ രാജു

എരുമേലി:വീട്ടിൽനിന്ന് ഉയർന്ന ദുർഗന്ധം തിരക്കിയെത്തിയ നാട്ടുകാരാണ് ചികിത്സിക്കാൻ പണമില്ലാതെ,ഭക്ഷണം വാങ്ങാൻ പോലും നിവൃത്തിയില്ലാതെ ഒരാഴ്ച്ചയോളമായി വീട്ടിൽ അവശനിലയിൽ കഴിയുന്ന കനകപ്പലം ശ്രീനിപുരം 3 സെന്റ്‌ കോളനിയിലെ ഓലിക്കൽ രാജുവിനെ (52) ആംബുലൻസ് എത്തിച്ചു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു വർഷം മുൻപ് ഹെർണിയയുടെ ഓപ്പറേഷൻ നടത്തിയ വയറിലെ മുറിവിൽ ഒരാഴ്ച്ച മുൻപ് അണുബാധ ഉണ്ടായതിനെ തുടർന്നാണ്‌ രാജു അവശനായത്.രാജുവിന്റെ മുറിവിൽ നിന്നുണ്ടായ പഴുപ്പിന്റെ ഗന്ധം മൂലം നാട്ടുകാർ അന്വേഷിച്ചു എത്തുകയായിരുന്നു.കൂലിപ്പണിക്കാരനായ രാജു ഓപ്പറേഷന് ശേഷം അയൽക്കാരുടെ […]

ഡ്രൈവർ ഇല്ലാതെ കാര്‍ ഉരുണ്ട് റബ്ബര്‍തോട്ടത്തിലേക്ക് മറിഞ്ഞു

ഡ്രൈവർ ഇല്ലാതെ കാര്‍ ഉരുണ്ട് റബ്ബര്‍തോട്ടത്തിലേക്ക് മറിഞ്ഞു

പൊന്‍കുന്നം: ദേശീയപാതയോരത്തു നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ ഉരുണ്ട് 15 അടിയോളം താഴ്ചയില്‍ റബ്ബര്‍ തോട്ടത്തിലേക്കു മറിഞ്ഞു. പൊന്‍കുന്നം 20-ാംമൈല്‍ കടുക്കാമല വളവില്‍ റാന്നി ഐ.പി.സി. ശാലോം പാസ്റ്റര്‍ സുനില്‍ ഐക്കാട്ടിേന്റതാണ് കാര്‍. യാത്രക്കിടയില്‍ പരിചയക്കാരനെ കാണുന്നതിനായി കാര്‍ അരികില്‍ നിര്‍ത്തിയതിനുശേഷം ഇദ്ദേഹം പുറത്തിറങ്ങിപോയിരുന്നു. ഈ സമയം കാര്‍ തനിയെ ഉരുണ്ടുനീങ്ങി താഴ്ചയിലേക്കു മറിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.

12 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രിയുടെ ഡയറക്ടര്‍ ഫാ. ജോഷി തടിയനാനിക്കലിനു യാത്രയയപ്പ് നല്കി

12 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രിയുടെ ഡയറക്ടര്‍ ഫാ. ജോഷി തടിയനാനിക്കലിനു യാത്രയയപ്പ് നല്കി

കാഞ്ഞിരപ്പള്ളി: മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രിയുടെ ഡയറക്ടര്‍ ഫാ. ജോഷി തടിയനാനിക്കല്‍ സി.എം.ഐ.യുടെ യാത്രയയപ്പ് സമ്മേളനം ഇന്ന് വൈകീട്ട് 4ന്ആസ്​പത്രി ഹാളില്‍ നടന്നു . നീണ്ട 12 വർഷക്കാലമായി ഇദ്ദേഹം ആശുപത്രിയുടെ മുഖ്യ ചുമതലക്കാരനായിരുന്നു.ഇദ്ദേഹം ഡയറക്ടർ സ്ഥാനത്തിരിക്കുമ്പോഴാണ് ആശുപത്രിയുടെ നവീകരണവും,പുനർനിർമ്മാണവും നടന്നത്. കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഡോ. ജോര്‍ജ് ഇടയാടിയില്‍ സി. എം. ഐയുടെ അധ്യക്ഷനായ സമ്മേളനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു . കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഡോ. […]

വ്യാജനന്പരിലെത്തിയ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചു; ബൈക്കുകാരന്‍ ഓടിരക്ഷപ്പെട്ടു

വ്യാജനന്പരിലെത്തിയ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചു; ബൈക്കുകാരന്‍ ഓടിരക്ഷപ്പെട്ടു

എരുമേലി: എരുമേലി-റാന്നി പാതയില്‍ കരിന്പിന്‍തോട്ടില്‍ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ചു. അപകടം നടന്നയുടന്‍തന്നെ ബൈക്ക് യാത്രികന്‍ സമീപമുള്ള വനത്തിലൂടെ ഓടിരക്ഷപ്പെട്ടു. സംശയംതോന്നിയ പോലീസ് ബൈക്കിന്റെ നന്പര്‍ പരിശോധിച്ചപ്പോള്‍ ഇതേ നന്പര്‍ വിഴിക്കിത്തോട് സ്വദേശിയുടെ കാറിന്റേതാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ബൈക്ക് മണിമല പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

എരുമേലിയിൽ വീണ്ടും അപകടം ..കെ എസ് ആർ ടി സി ബസും സുമോയും കൂട്ടിയിടിച്ചു സുമോയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

എരുമേലിയിൽ വീണ്ടും അപകടം ..കെ എസ് ആർ ടി സി ബസും സുമോയും കൂട്ടിയിടിച്ചു സുമോയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

കുറുവാമുഴി : കാഞ്ഞിരപ്പള്ളിയിൽ നിന്നും സീതത്തോടിന് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസിൽ ടാറ്റ സുമോ ഇടിച്ചു സുമോയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞു കുറുവാമുഴി ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. ടാറ്റ സുമോയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.നാലാം മൈൽ സ്വദേശിയായ ഡ്രൈവർ ഹിദായത്തുനഗറിൽ സാദിഖിനെ (37 ) സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം കെ ഇ റോഡിൽ ഗതാഗതം സ്തംഭിച്ചു.ഇടിയുടെ ആഘാതത്തിൽ ടാറ്റ സുമോ നിശേഷം തകർന്നു .കാഞ്ഞിരപ്പള്ളി പോലിസ് […]

പരിശോധനക്കിടെ മണൽ ലോറി ഉപേക്ഷിച്ചു ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.

പരിശോധനക്കിടെ മണൽ ലോറി ഉപേക്ഷിച്ചു ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.

മുണ്ടക്കയം:വനപാലകർ നടത്തിയ പരിശോധനക്കിടെ മണൽ ലോറി ഉപേക്ഷിച്ചു ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. വാഹനം വനപാലകർ പിടിച്ചെടുത്തു.മൂക്കൻപെട്ടിയിൽ ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. മുപ്പത്തഞ്ജാംമൈൽ വന ദ്രുതകർമ്മസേന നടത്തിയ തിരച്ചിലിലാണ് വാഹനം പിടിച്ചെടുത്തത്.സേനയെ കണ്ട ഡ്രൈവറും സഹായിയും ലോറി ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു. റേഞ്ച് ഓഫിസർ ക്ഷീരലാൽ, സെക്ഷൻ ഫോറസ്റ്റർ ടി രാജീവ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി .

വിഴിക്കിത്തോട്ടിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു .. പേടിച്ചു വിറച്ചു ഒരു ഗ്രാമം ..

വിഴിക്കിത്തോട്ടിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു .. പേടിച്ചു വിറച്ചു ഒരു ഗ്രാമം ..

വിഴിക്കിത്തോട്: നമ്മുടെ നാട്ടിൽ ഇങ്ങനെയുമൊരു ഗ്രാമം ഉണ്ടോ എന്ന് പലര്ക്കും ആശ്ചര്യം തോന്നുന്ന വിധത്തിലാണ് വിഴിക്കിത്തോട്ടിൽ അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങൾ .. സന്ധ്യ മയങ്ങുന്നതോടെ വിഴിക്കിത്തോടുകാരുടെ ആധിയും ഏറും.വാതിലടച്ചു കുറ്റിയിട്ടാലും കതകിനു തട്ടുന്നത് കാതോര്‍ത്ത് പേടിയോടെ കഴിയുകയാണ് മേഖലയിലെ സ്ത്രീകളും കുട്ടികളും.വൈദ്യുതി പോകുകകൂടി ചെയ്താല്‍ പിന്നെ പേടിയുടെ കാര്യം പറയേണ്ടതില്ല. കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഏഴു കി.മി.ദൂരത്തുള്ള വിഴിക്കിത്തോട് ഗ്രാമമാണ് സാമൂഹികവിരുദ്ധരുടെ ശല്യത്തില്‍ പൊറുതിമുട്ടുന്നത്. കഴിഞ്ഞ ദിവസംരാത്രി മേഖലയിലെ വീടുകളില്‍ സാമൂഹികവിരുദ്ധര്‍ കതകില്‍മുട്ടി വീട്ടുകരെ പേടിപ്പിച്ചിരുന്നു. വിഴിക്കിത്തോട് കവലയ്ക്ക് […]

മുണ്ടക്കയത്ത് അരമണിക്കൂറിനുള്ളില്‍ രണ്ട് അപകടങ്ങള്‍ ; ഏഴുപേര്‍ക്ക് പരിക്ക്‌.ഒരാളുടെ നില ഗുരുതരം…

മുണ്ടക്കയത്ത് അരമണിക്കൂറിനുള്ളില്‍ രണ്ട് അപകടങ്ങള്‍ ; ഏഴുപേര്‍ക്ക് പരിക്ക്‌.ഒരാളുടെ നില ഗുരുതരം…

മുണ്ടക്കയം: ദേശീയപാത 183 ല്‍ മുപ്പത്തിനാലാം മൈലില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.കൊല്ലം അഞ്ചാലുംമൂട്ടില്‍ പെരിങ്ങാട് കല്ലുവളപ്പില്‍ ശോഭ (48),ഇവരുടെ മക്കളായ ഷോബിത (21),ശരത് (20),ശോഭയുടെ സഹോദരപുത്രന്‍ മോബിഷ (20),കാര്‍ ഡ്രൈവര്‍ ഷാനവാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോേളജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30 ന് കൊല്ലത്തുനിന്ന് കട്ടപ്പനയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. എരുമേലിയില്‍ ദേശീയപാതയില്‍നിന്ന് വരികയായിരുന്ന കാര്‍ […]

ജെ സി ബി ദേഹത്തേക്ക് മറിഞ്ഞു പിഞ്ചു കുട്ടി മരിച്ച സംഭവം : സർക്കാർ ധനസഹായം കുടുംബത്തിനു കൈമാറി …

ജെ സി ബി ദേഹത്തേക്ക് മറിഞ്ഞു പിഞ്ചു കുട്ടി മരിച്ച സംഭവം  : സർക്കാർ ധനസഹായം കുടുംബത്തിനു കൈമാറി …

മുണ്ടക്കയം:കഴിഞ്ഞ മെയ്‌ പത്തിന് കോരുത്തോട് കോസടിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേൽ നിയന്ത്രണം വിട്ട ജെ സി ബി മറിഞ്ഞു ഒരാൾ മരിച്ച കുടുംബത്തിന് സർക്കാർ ധനസഹായം ആശ്വാസമായി. അരുണ്‍രാജ്-രാജി ദമ്പതികളുടെ മൂത്തമകൾ അഞ്ജലിയാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇളയമകൾ അനുപമ ഇപ്പോഴും ചികിത്സയിലാണ്. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കുടുംബം കരകയറുംമുൻപാണ് മേസ്തിരിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന അരുണ്‍രാജ് കഴിഞ്ഞദിവസം പണിക്കിടെ കാൽവഴുതി വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായത്.മകളുടെ വിയോഗം മനസ്സിലുണ്ടാക്കിയ മുറിവ് ഉണങ്ങുന്നതിന് മുൻപ് വീടിന്റെ അത്താണിയായ […]

കോളജിന്‌ മുൻപിൽ വിദ്യാര്‍ഥിനി കാറിടിച്ച്‌ മരിച്ച സംഭവം; വിദ്യാര്‍ഥികള്‍ ദേശീയ പാത ഉപരോധിച്ചു

കോളജിന്‌ മുൻപിൽ വിദ്യാര്‍ഥിനി കാറിടിച്ച്‌ മരിച്ച സംഭവം; വിദ്യാര്‍ഥികള്‍ ദേശീയ പാത ഉപരോധിച്ചു

കാഞ്ഞിരപ്പള്ളി: സെന്റ്‌ ഡോമിനിക്‌സ്‌ കോളേജിന്‌ മുമ്പില്‍ വിദ്യാര്‍ത്ഥിനി കാറടിച്ച്‌ മരിച്ച സംഭവത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ ദേശീയപാത ഉപരോധിച്ചു. കോളേജിന്‌ മുമ്പില്‍ വാഹനങ്ങളുടെ മരണ പാച്ചില്‍ അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ്‌ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ തടഞ്ഞത്‌. ഇന്നലെ രാവിലെ 9.30 ന്‌ തുടങ്ങിയ ഉപരോധ സമരത്തില്‍ ഉപരോധം സമരത്തില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വേഗത നിയന്ത്രണ സംവിധാനങ്ങള്‍ പ്രദേശത്ത്‌ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. കോളേജിലെ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ലിയ ചെറിയാന്‍ റോഡ്‌ കുറുകെ […]

പുല്ലുപാറയിൽ ബസ്‌ അപകടം, ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

പുല്ലുപാറയിൽ ബസ്‌ അപകടം, ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

മുണ്ടക്കയം: അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് പാറക്കെട്ടില്‍ ഇടിച്ചു 20 പേര്‍ക്കു പരിക്ക്. തമിഴ്നാട് തൃച്ചിയില്‍ നിന്നും ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 183-ല്‍ പുല്ലുപാറയ്ക്കുസമീപം കടുവാപാറയില്‍ ഇന്നു രാവിലെ ഏഴിനായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് വളവിലെ പാറക്കെട്ടില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പെരുവന്താനം എസ്ഐ […]

മറ്റൊരു കാർ അപകടം :- കപ്പാട് സ്കൂൾ വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം കാര്‍ നിർത്താതെ പോയി….

മറ്റൊരു കാർ അപകടം :- കപ്പാട് സ്കൂൾ വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം കാര്‍ നിർത്താതെ പോയി….

കപ്പാട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റ കപ്പാട് ഏര്‍ത്തയില്‍ (പാത്തിപ്ലാക്കല്‍) തോമസ് -മേഴ്‌സി ദമ്പതിമാരുടെ മക്കളായ സെബിന്‍(11), ലിബിന്‍(എട്ട്) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സെബിന്റെ കാലിനും ലിബിന്റെ നെറ്റിയിലുമാണ് പരിക്ക്. സെബിന്‍ കപ്പാട് ഗവ.സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും ലിബിന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കപ്പാട് കവലയ്ക്ക് സമീപം വൈകീട്ട് 4.30ഓടെയായിരുന്നു അപകടം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സഹോദരന്‍മാരെ കാര്‍ […]

വിടരാതെ കൊഴിഞ്ഞ ലിയമോളുടെ കണ്ണുകൾ ഇനിയും ജീവിക്കും …

കാഞ്ഞിരപ്പള്ളി: ഒരു നിമിഷാര്‍ദ്ധത്തില്‍ കുതിച്ചുപാഞ്ഞെത്തിയ മരണം ദയയില്ലാതെ തട്ടിയെടുത്തെങ്കിലും ലിയയുടെ കണ്ണുകള്‍ ഭൂമിയില്‍ ഇനിയും രണ്ട്‌ പേര്‍ക്ക്‌ വെളിച്ചമേകും. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ്‌ ഡൊമിനിക്‌സ്‌ കോളജിന്‌ മുന്‍പില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച കോളജിലെ രണ്ടാം വര്‍ഷ ബി.കോം(വൊക്കേഷണല്‍) വിദ്യാര്‍ഥിനിയും മുണ്ടക്കയം പറത്താനം വെട്ടുകല്ലാങ്കുഴി പുതുപറമ്പില്‍ ചെറിയാന്‍ – ഡെയ്‌സി ദമ്പതികളുടെ മകളുമായ ലിയ ചെറിയാന്‍(19)ന്റെ കണ്ണുകളാണ്‌ ദാനം ചെയ്‌തത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ കോളേജ്‌ വിട്ട്‌ വീട്ടിലേയ്‌ക്ക്‌ മടങ്ങുന്നതിന്‌ ബസില്‍ കയറുന്നതിനായി കൂട്ടുകാരുമൊത്ത്‌ റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ […]

പി.ഡി പോളിന്റെ നൂറാം ജന്മദിനം എരുമേലിക്ക് ആഘോഷമായി ..

പി.ഡി പോളിന്റെ നൂറാം ജന്മദിനം എരുമേലിക്ക് ആഘോഷമായി ..

എരുമേലി : നൂറ് വയസ്സ് തികഞ്ഞ എരുമേലിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ നേര്‍ച്ചപ്പാറ ഫാത്തിമാസദനം പി.ഡി പോളിന് ഇന്നലെ കടന്ന് പോയത് സ്‌നേഹത്തിന്റെ നൂറാമത്തെ മധുരം. നൂറ് വയസ്സ് തികഞ്ഞ കഴിഞ്ഞ 24 ന് ആഘോഷങ്ങളെല്ലാം ഒഴിവാക്കിയ പോള്‍ മക്കളുടേയും, സ്‌നേഹിതരുടേയും നിര്‍ബന്ധത്തിന് വഴങ്ങി ഇന്നലെയാണ് നൂറാമത്തെ ജന്മദിനം ആഘോഷിച്ചത്. 98 വയസ്സുള്ള സഹോദരി അന്നമ്മ വിവരമറിഞ്ഞ് ബാംഗളുരുവില്‍നിന്നും എത്തിയപ്പോൾ സന്തോഷം ഇരട്ടിയായി. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറക്കല്‍, മുസ്ലീം ലീഗ് സംസ്ഥാന വൈസ് […]

അപകടത്തിൽ മരിച്ച ലിയമോൾക്കു നാടിന്റെ അന്ത്യാഞ്ജലി …

അപകടത്തിൽ മരിച്ച ലിയമോൾക്കു നാടിന്റെ അന്ത്യാഞ്ജലി …

കാഞ്ഞിരപ്പള്ളി:എന്നും പുഞ്ചിരിക്കുന്ന മുഖവുമായി കോളേജിൽ എത്തിയിരുന്ന ലിയ ഇന്നലെ എത്തിയത് വെള്ളയുടുപ്പിട്ടു പൂക്കൾക്ക് നടുവിലൂടെ സഹപാഠികളുടെ സഹായത്തോടെ……ലിയയുടെ വരവ് കണ്ടവർ തേങ്ങി…പിന്നീട് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ ലിയയെ സ്വന്തം വീട്ടിലേയ്ക്ക് യാത്രയയച്ചു.. തിങ്കളാഴ്ച്ച സെന്റ്‌ ഡോമിനിക്സ് കോളേജിനു മുൻപിൽ കാറിടിച്ചു മരിച്ച ലിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ കോളേജിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു.കോളേജ് മാനേജർ ഫാ.ജോർജ് ആലുങ്കൽ,ഫാ കുരുവിള പൈക്കര,ഫാ വർഗീസ്‌ കൊച്ചുപുരയ്ക്കൽ,ഫാ സെബാസ്റ്റ്യൻ ഉള്ളാട്ട് എന്നിവർ പ്രാർഥനാശുശ്രുഷകൾക്ക് നേതൃത്വം നൽകി […]

കാഞ്ഞിരപ്പള്ളിയിൽ സെന്റ്‌ ഡോമിനിക്സ് കോളേജ് വിദ്യാർത്ഥിനി കോളേജിനു മുൻപിൽ വച്ച് കാറിടിച്ച് മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ സെന്റ്‌ ഡോമിനിക്സ് കോളേജിൽ പഠിക്കുന്ന രണ്ടാം വര്‍ഷ ബി.കോം വൊക്കേഷണല്‍ വിദ്യാര്‍ത്ഥിനി മുണ്ടക്കയം വേലനിലയം സ്വദേശിനി പുതുപരംബിൽ ലിയ ചെറിയാൻ ( 19 വയസ്സ് ) കോളേജിൽ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു റോഡ്‌ ക്രോസ് ചെയുന്ന സമയത്ത് അമിത വേഗത്തിൽ മുണ്ടക്കയതു നിന്നും വന്ന കാറിടിച്ച് ദാരുണമായി മരണമടഞ്ഞു . മുണ്ടക്കയം വെട്ടുകല്ലാംകുഴി പുതുപറമ്പില്‍ ചെറിയാന്‍ ഡെയ്‌സി ദമ്പതികളുടെ മകളാണ്‌. ഇന്നലെ വൈകിട്ട്‌ നാലിന്‌ കോളജ്‌ വിട്ട സമയത്താണ്‌ സംഭവം. കോളേജിന്‌ എതിര്‍വശത്ത്‌ നിര്‍ത്തിയിട്ട ബസില്‍ […]

കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ വോളി ബോൾ ഇൻഡോർ സ്റേഡിയം തകർന്നു വീണു ..കളിച്ചു കൊണ്ടിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ വോളി ബോൾ ഇൻഡോർ സ്റേഡിയം തകർന്നു വീണു ..കളിച്ചു കൊണ്ടിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. പന്ത്രണ്ടര ലക്ഷം മുടക്കി പണിത സ്റേഡിയം അടുത്ത കാലത്താണ് ഉത്ഘാടനം ചെയ്തത് . സ്റേഡിയം തകർന്നു വീണപ്പോൾ ഒന്പത് പേർ അതിനുള്ളിൽ കളിച്ചു കൊണ്ടിരിക്കുകയിരുന്നു . തകരുന്നു വീഴുന്നത് കണ്ടു ഓടി മാറിയതിനാൽ അവർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് സ്കൂൾനു അവധി ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി .. തൂണുകൾ താഴ്ത്തി ഉറപ്പിക്കാതെ വച്ചതുകൊണ്ടാണ് മറിഞ്ഞു വീണത്‌ എന്നാണ് […]

ബി.എസ്. എന്‍.എല്‍. ടവറിനു മുൻപിൽ റീത്ത് സമർപ്പിച്ചു

തിടനാട്: വൈദ്യുതി പോയാല്‍ മൊബൈല്‍ ഫോണ്‍ പരിധിക്കുപുറത്താകുന്ന സംഭവത്തില്‍ പരിസരവാസികള്‍ തിടനാട് അമ്പലം ജങ്ഷനിലെ ബി.എസ്.എന്‍.എല്‍. ടവറിനുമുമ്പില്‍ രാവിലെ റീത്തുവച്ച് പ്രതിഷേധിച്ചു. വിവിധ സംഘടനകളും വ്യക്തികളും പലതവണ പരാതികള്‍ കൊടുത്തിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനറേറ്റര്‍ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതര്‍ ചെവിക്കൊള്ളാത്തതാണ് പ്രതിഷേധത്തിന് കാരണമായത്

യുവതിയെ സഹോദരനും സംഘവും പീഡിപ്പിച്ച സംഭവം; സഹോദരനും സുഹൃത്തും പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

എരുമേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹോദരനും കൂട്ടുകാരനും പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രിന്‍സ്, സുഹൃത്ത് മഠത്തില്‍പറമ്പില്‍ സന്തോഷ് എന്നിവരാണ് വൈകീട്ട് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. മുണ്ടക്കയം നെന്മേണി സ്വദേശിയായ പെണ്‍കുട്ടിയെ ഏഴുവര്‍ഷമായി സഹോദരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായാണ് പരാതി. കേസില്‍ സഹോദരന്റെ സുഹൃത്തായ ബിനിലാല്‍, രാജന്‍ കുട്ടി എന്നീ രണ്ടു പേരെ രാവിലെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനസിക അസ്വസ്ഥതയുള്ളവരായതിനാല്‍ പീഡന വിവരം പെണ്‍കുട്ടി ഇതേവരെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ബന്ധുക്കളോട് […]

അഭയന്റെ ഓർമക്കായി പൊൻകുന്നത് അഭയം-2014

പൊന്‍കുന്നം: അകാലത്തില്‍ പൊലിഞ്ഞ, നാടിന്റെ യുവ സാമൂഹികപ്രവര്‍ത്തകനെ ഓര്‍മിക്കാന്‍ നാട് ഒത്തുകൂടി. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അഭയന്‍ എന്ന നന്മമരത്തിന്റെ ഓര്‍മ്മത്തണലില്‍, സമ്പ്രദായങ്ങളെ അട്ടിമറിച്ച വിജയബദലുകളെപ്പെറ്റി ചര്‍ച്ചചെയ്തു. ലീലാമഹല്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച തുടങ്ങിയ ‘അഭയം-2014’ പരിപാടിയില്‍ ബാലഗോപാല്‍, പുതുശ്ശേരി ശ്രീനിവാസന്‍, ഹാഷ്‌ലി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. അഭയന്‍ രചിച്ചതടക്കമുള്ള കവിതകളുടെ ഗാനാവിഷ്‌കാരത്തിന്റെ സി.ഡി. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് പ്രകാശനം ചെയ്തു. എ.ആര്‍.സിന്ധു അധ്യക്ഷത വഹിച്ചു. സുനില്‍ മുണ്ടക്കയം, ബി.സുനില്‍, കെ.ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പഴയിടം ഇരട്ടക്കൊലപാതകം പ്രതിക്ക് ജാമ്യം : ജനങ്ങൾ ഭീതിയിൽ …പ്രതിഷേധം വ്യാപകം

എരുമേലി: കാര്‍ വാങ്ങാന്‍ പണത്തിനായി പിതൃസഹോദരിയേയും ഭര്‍ത്താവിനേയും ചുറ്റികയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തുകയും നിരവധി മാലമോഷണ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്ത പഴയിടം ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാഞ്ഞത് മൂലം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ പോലീസ് തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കണമെന്നിരിക്കെ ഒന്‍പത് മാസമായിട്ടും സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതി അരുണ്‍ ശശിക്ക് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ മാലമോഷണകേസില്‍ മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനായി പ്രതിയെ തടവില്‍ […]

ജനരോഷത്തിന് മുൻപിൽ കൈതകൃഷി ലോബി മുട്ടുമടക്കി

എരുമേലി:ഇരുമ്പൂന്നിക്കര തുമരുംപാറയിൽ ജനരോഷത്തിന് മുൻപിൽ കൈതകൃഷി ലോബി മുട്ടുമടക്കി.ഇന്നലെ രാവിലെയാണ് സംഭവം.തോട്ടത്തിൽ നടാനായി കൈതയുമായി വന്ന ലോറി നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. തൽക്കാലത്തേയ്ക്ക് കൃഷി ചെയ്യുന്നില്ലെന്നു അറിയിച്ചതോടെ മണിക്കൂറുകൾക്ക് ശേഷം ലോറി വിട്ടയച്ചു. സ്ഥലത്തെത്തിയ എരുമേലി പോലീസ് കൃഷി ഉടമയുമായും നാട്ടുകാരുമായും നാളെ ചർച്ച നടത്തും.നാളുകൾക്ക് മുൻപേ നാട്ടുകാർ കൈതകൃഷിക്ക് എതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു .രാസവിഷവും കീടനാശിനിയും കൊതുക് ശല്യവും ഉയർത്തിയാണ് ഇത്തവണ കൃഷി തുടരാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചത്.പരാതിയെ തുടർന്ന് ഉടമയ്ക്ക് നോട്ടീസ് നൽകിയെന്ന് പഞ്ചായത്ത് […]

മുണ്ടക്കയത്ത് വാഹന അപകടം : നിയന്ത്രണം വിട്ട സ്കോർപ്പിയോ കാർ തോട്ടത്തിലേയ്ക്ക് മറിഞ്ഞു 4 പേർക്ക് പരിക്ക്.

മുണ്ടക്കയം:നിയന്ത്രണം വിട്ട സ്കോർപ്പിയോ കാർ തോട്ടത്തിലേയ്ക്ക് മറിഞ്ഞു 4 പേർക്ക് പരിക്ക്. തമിഴ്നാട് ട്രിച്ചി സ്വദേശികളായ നസീർ അഹമ്മദ് (52) റമീല (38) ഫിറോസ്‌ (45) സെയ്ത്ലവി (46) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ദേശീയ പാത 183-ൽ മുണ്ടക്കയം മരുതുംമൂടിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു അപകടം.ട്രിച്ചിയിൽ നിന്ന് കുമരകത്തേയ്ക്ക് പോയവഴിയാണ് കാർ അപകടത്തിൽപ്പെട്ടത് .നിയന്ത്രണം നഷ്ടപ്പെട്ട കാർ റബർ തോട്ടത്തിലേയ്ക്ക് തെന്നി മാറി മരത്തിൽ […]

മാനമൊന്നു കറുത്താല്‍ കൂട്ടമണിയടിച്ച് ക്ലാസുകള്‍ വിടേണ്ട ഗതികേടിലാണ് കോരുത്തോട് കൊമ്പുകുത്തി ട്രൈബല്‍ ഹൈസ്കൂളി അധ്യാപകര്‍.

കോരുത്തോട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഏക ആശ്രയകേന്ദ്രമായ കോരുത്തോട് കൊമ്പുകുത്തി ട്രൈബല്‍ ഹൈസ്കൂളിന് പരാധീനതകളേറെ. ഇക്കൊല്ലം പത്താംക്ലാസ് ആരംഭിച്ചതോടെ ഒമ്പതാംക്ലാസ് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ലാതായി. മാനമൊന്നു കറുത്താല്‍ കൂട്ടമണിയടിച്ച് ക്ലാസുകള്‍ വിടേണ്ട ഗതികേടിലാണ് അധ്യാപകര്‍. രണ്ടുവര്‍ഷം മുമ്പാണ് ഹൈസ്കൂളായി ഉയര്‍ത്തിയത്. പിടിഎ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് വിദ്യാലയമുറ്റത്ത് ഷീറ്റുകളും തകരകഷണങ്ങളും ചേര്‍ത്ത് ഒരു ക്ലാസ്മുറിക്ക് സൗകര്യമുണ്ടാക്കി. പത്താംക്ലാസ് വരെയുണ്ടെങ്കിലും നിലവില്‍ ഒമ്പതുമുറികള്‍ മാത്രമാണ് ഇവിടെയുള്ളത്. രണ്ട് ശൗചാലയങ്ങള്‍ മാത്രമാണുള്ളത്. ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങള്‍ ഉണ്ടെങ്കിലും ഇത് സംരക്ഷിക്കാന്‍ സൗകര്യമില്ല. 13 അധ്യാപകര്‍ ഉണ്ടെങ്കിലും […]

മണ്ണുമാന്തിയന്ത്രം ദേഹത്ത് വീണ് പരുക്കേറ്റ തിരികെ അനുപമ വീട്ടിലെത്തി, കോസടി ദുരന്തമുണ്ടായിട്ട് ഒരു മാസം; ഇനിയും സഹായധനം നല്‍കിയില്ല

കാഞ്ഞിരപ്പള്ളി: കോസടിയില്‍ മണ്ണുമാന്തിയന്ത്രം ദേഹത്ത് വീണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഇനിയും നല്‍കിയില്ല. കഴിഞ്ഞ മെയ് പത്തിന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കോരുത്തോട് കോസടി പ്ലാക്കല്‍ തെക്കേതില്‍ അരുണ്‍രാജന്‍- രാജി ദമ്പതികളുടെ മക്കളായ അഞ്ജന, അനുപമ, എന്നിവരുടെ ദേഹത്തേക്ക് മണ്ണുമാന്തിയന്ത്രം പതിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ജന(നാല്) തല്‍ക്ഷണം മരിച്ചു. അനുപമയുടെ ഇരുകാലുകളിലേയും തുടയിലെ അസ്ഥി ഒടിഞ്ഞിരുന്നു. മൂന്നാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുപമ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. അന്‍പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ പ്ലസ്റ്ററെടുക്കും. […]

റബ്ബർ വിലയിടിവിന് പുറമേ വിലക്കയറ്റവും : നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

നിര്‍മാണമേഖലയിലെ സാധന സാമഗ്രികളുടെ വിലക്കയറ്റം മേഖലയെ പ്രതിസന്ധിയിലാക്കി. മരവിച്ചു നിന്നിരുന്ന നിര്‍മാണമേഖലയില്‍ രൂക്ഷപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടാണു സര്‍വ സാധനസാമഗ്രികള്‍ക്കും വിലകൂടിയത്. സിമന്റ്, കമ്ബി, കല്ല്, കട്ട എന്നിങ്ങനെയുള്ള സര്‍വ ഉത്പന്നങ്ങള്‍ക്കും വില കൂടുന്നത് നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിക്കാന്‍ ഇടയാക്കും. നിലവില്‍ സര്‍ക്കാര്‍ കരാറുകാര്‍ പണി ഏറ്റെടുക്കാതെയുള്ള പ്രതിഷേധസമരത്തിലാണ്. ജില്ലയില്‍ ഓരോസ്ഥലത്തും കല്ലിനും മണലിനുമൊക്കെ തോന്നിയവില ഈടാക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിനി ടിപ്പറിന് ഒരു ലോഡ് കരിങ്കല്ല് ഇറക്കിയാല്‍ 3000 രൂപയാണു ചാര്‍ജ്. ചില സ്ഥലങ്ങളിൽ 3200 രൂപ വരെ […]

കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ പോക്കറ്റടി നിത്യസംഭവം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ്‌സ്‌റ്റാന്‍ഡില്‍ പോക്കറ്റടി നിത്യസംഭവം. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ പോക്കറ്റടിച്ച്‌ മോഷ്‌ടാക്കള്‍ കടന്നു കളയുകയാണ്‌. ഇവരെ പിടികൂടുന്നതിന്‌ ഇതുവരെയും പോലീസിന്‌ കഴിഞ്ഞിട്ടില്ല. വിവരം പോലീസിനും കൈമാറിയിട്ടും ഇവരെ പടികൂടിയില്ലായെന്ന്‌ ആക്ഷേപമുണ്ട്‌. ബസ്‌ സ്‌റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും പോക്കറ്റടിക്കുന്നതിനായി ഏഴംഗ സംഘം ചുറ്റിതിരിയുകയാണെന്ന്‌ സമീപത്തുള്ള കച്ചവടക്കാര്‍ പറയുന്നു. ഇവര്‍ മാന്യമായ വേഷത്തിലെത്തി യാത്രക്കാരുടെ ശ്രദ്ധ മറ്റു ദിശയിലേയ്‌ക്ക്‌ വിട്ട്‌ പോക്കറ്റില്‍ നിന്നും പണവുമായി മുങ്ങുകയാണ്‌. തിരക്കിട്ട്‌ ബസുകളില്‍ കയറാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം പോക്കറ്റടിക്കാരനും ചേരും. ബസിനുള്ളില്‍ യാത്രക്കാര്‍ കയറുന്നതുവരെ […]

തള്ളു തള്ള് പോലീസു വണ്ടി …

കാഞ്ഞിരപ്പള്ളി: പോലീസു വണ്ടി വരുന്നത് കണ്ടാൽ ആളുകൾ നെട്ടോട്ടമാണ് … പോലീസുകാരെ പേടിച്ചിട്ടല്ല … വണ്ടിയുടെ അടുത്തുകൂടി പോയാൽ തുരുമ്പിച്ചു നില്ക്കുന്ന ഭാഗങ്ങൾ ശരീരത്തിൽ കൊണ്ട് സെപ്ടിക് ആകുമോയെന്ന ഭയം മൂലമാണു . അത്രയ്ക്ക് പരിതാപകരമാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ പോലീസ് ജീപ്പ് . പഴകിദ്രവിച്ച് പലഭാഗവും അടര്‍ന്നുപോയ ജീപ്പ്.ഓട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും നിന്നു പോകാം.നിന്നുപോയാല്‍ തള്ളി സ്റ്റാര്‍ട്ടക്കാന്‍ പരസഹായം വേണം.താലുക്കാസ്ഥാനത്തെ പോലീസിന്റെ ക്രമസമാധാനപാലനത്തിനായുള്ള ജീപ്പിന്റെ അവസ്ഥയാണിത്. തള്ളി മടുക്കുകയാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ പോലീസുകാര്‍. ആകെയുള്ള രണ്ട് ജീപ്പില്‍ […]

പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് മര്‍ദ്ദനം: ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ രാഷ്ട്രീയ സംഘര്‍ഷത്തിനിടയില്‍ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പാലാ ഡിവൈ. എസ്.പി ബിജു കെ. സ്റ്റീഫനെ എറണാകുളം ക്രൈബ്രഞ്ചിലേക്ക് സ്ഥലം മാറ്റി. ആലപ്പുഴയില്‍ നിന്നും സുനീഷ്ബാബുവിനെ ബിജുവിന് പകരം ഇവിടെ നിയമിച്ചു. ഈ സംഭവത്തില്‍ മൂന്നു പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു നടപടി. മെയ് 16 ന് വൈകുന്നേരം […]

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.മുക്കൂട്ടുതറ പനയ്ക്കവയലിൽ കണ്ടത്തിങ്കൽ ജസ്റ്റിനാണ് (25) അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.എരുമേലി-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ളീനറായ ജസ്റ്റിൻ കൂട്ടുകാരി മുഖേനയാണ് പുഞ്ചവയൽ സ്വദേശിനിയായ 15 കാരിയെ പരിചയപ്പെട്ടത്.പിന്നീട് ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ മൂന്നിന് സ്കൂളിലേയ്ക്കെന്നു പറഞ്ഞുപോയ പെണ്‍കുട്ടി ജസ്റ്റിന്റെ നിർദേശ പ്രകാരം എരുമേലിയിലെത്തി.ഇവിടെ നിന്ന് ഇരുവരും പമ്പാവാലിയിൽ മൂലക്കയത്തുള്ള ജസ്റ്റിന്റെ പിതാവിന്റെ സഹോദരിയുടെ വീട്ടിലെത്തി.ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ചു വീട്ടുകാർ മുണ്ടക്കയം പോലീസിൽ […]

കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജ് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം നടത്തി

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജ് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം മാനേജർ ഫാ.ജോർജ് ആലുങ്കൽ നിർവഹിച്ചു . പ്രിൻസിപ്പാൾ ഡോ .കെ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.കോളേജിൽ സേവനം അനുഷ്ഠിച്ച മുതിർന്ന അധ്യാപകൻ പ്രൊഫ.എബ്രഹാം കെ സെബാസ്റ്റ്യനെ സമ്മേളനത്തിൽ ആദരിച്ചു.പ്രൊഫ.ബാബു ജോസഫ്‌,പ്രൊഫ.ബിനോ പി ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.

വിജയത്തിളക്കത്തിന്‌ എം.എല്‍.എയുടെ പതക്കം

എരുമേലി: പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന്‌ എസ്‌.എസ്‌.എല്‍.സി., ഹയര്‍സെക്കന്‍ഡറി, സി.ബി.എസ്‌്.ഇ. പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക്‌ സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ.യുടെ എക്‌സെലെന്‍ഷ്യാ അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. വ്യക്‌തിജീവിതത്തില്‍ നേടാവുന്നതില്‍ ഏറ്റവും വലുത്‌ വിദ്യാഭ്യാസനേട്ടമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സെന്റ്‌ തോമസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ്‌ ജോയി ഏബ്രഹാം എം.പി. ഉദ്‌ഘാടനം ചെയ്‌തു. കോര്‍പറേറ്റ്‌ മാനേജര്‍ ഫാ. സക്കറിയാസ്‌ ഇല്ലിക്കമുറിയില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ്‌, ഈരാറ്റുപേട്ട ബ്‌ളോക്ക്‌ പഞ്ചായത്ത്‌ […]

മുണ്ടക്കയം വില്ലേജ് ഓഫീസിനുള്ളിൽ പാമ്പ് .. ജീവനക്കാരന് കടിയേറ്റു

മുണ്ടക്കയം: മൂണ്ടക്കയത്ത് ഓഫീസില്‍ ഫയലുകള്‍ അടുക്കിവയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന് പാമ്പു കടിയേറ്റു. മുണ്ടക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനും കൂവപ്പള്ളി സ്വദേശിയുമായ ശശിമോനാണ് പാമ്പ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഓഫിസ് വൃത്തിയാക്കുന്നതിനിടെയാണു സംഭവം. ഫയലുകള്‍ അടുക്കി വയ്കകുമ്പോള്‍ അതിനിടയിലിരുന്ന പാമ്പാണു ശശിമോന്റെ കൈയില്‍ കടിച്ചത്. കടിച്ചത് എലിയാണെന്ന് ആദ്യം കരുതി. എന്നാല്‍ പിന്നീട് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെതുടര്‍ന്നു ശശിമോനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് മനസിലായത്. […]

കാഞ്ഞിരപ്പള്ളിയിൽ പരിസ്ഥിതി ദിനാചരണം ആചരിച്ചു

കാഞ്ഞിരപ്പള്ളി:വിവിധ സംഘടനകളുടെയും സ്കൂളുകളുടെയും നേതൃത്വത്തിൽ വൃക്ഷ തൈ നട്ടും,ബോധവൽക്കരണം നടത്തിയും നാടെങ്ങും ഇന്നലെ പരിസ്ഥിതി ദിനാചരണം ആചരിച്ചു. സെന്റ്‌ മേരീസ് ഗേൾസ്‌ ഹൈ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ് സന്ദേശം നല്കി.പി ടി എ പ്രസിഡന്റ്‌ എ കെ രാജു അധ്യക്ഷത വഹിച്ചു. സ്കൂൾ കോമ്പൌണ്ടിൽ വൃക്ഷ തൈ നട്ടുകൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നടത്തിയത്.ഹെഡ്മാസ്റ്റർ വി ജെ തോമസ്‌,മേഴ്സി ജോണ്‍ ,സിസ്റ്റർ വത്സമ്മ തോമസ്‌ എന്നിവർ […]

പ്രവേശനോൽസവത്തിലെ താരങ്ങൾ അഞ്ചു ജോഡി ഇരട്ടകൾ ….

ആനക്കല്ല്: പുതിയ അധ്യയനവര്‍ഷം സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന് പകിട്ടേകി പടി കടന്നെത്തിയത് അഞ്ചു ജോഡി ഇരട്ടകള്‍. സ്‌കൂളിലെ പ്രവേശോത്സവത്തിലെ താരങ്ങള്‍ ഇവരായിരുന്നു. അയാന്‍ ഷിഹാബ്- അമാന്‍ ഷിഹാബ്, എബിന്‍ ബിജു- ആല്‍ബിന്‍ ബിജു, അമാന്റ ബാസ്റ്റിന്‍-അമീലിയ ബാസ്റ്റിന്‍, അല്‍ഫോന്‍സ ജോഷി- ഇമ്മാനുവല്‍ ജോഷി എന്നിവര്‍ എല്‍.കെ.ജി. ക്ലാസ്സിലേക്കും, ആരോണ്‍ ജേക്കബ്- അരേന ജേക്കബ് എന്നിവര്‍ മോണ്ടിസറിയിലേക്കുമാണ് പ്രവേശം നേടിയത്. പ്രിന്‍സിപ്പല്‍ ഫാ.ഡെന്നി തോമസ് നെടുംപതാലിലിന്റെ നേതൃത്വത്തില്‍ കുട്ടികളെ വരവേറ്റു.

വണ്ടന്‍പതാലിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക്‌ ഇനി സ്വന്തം ഭൂമിയില്‍ അന്തിയുറങ്ങാം

മുണ്ടക്കയം: വണ്ടന്‍പതാലിലെ പതിനഞ്ചില്‍പരം പട്ടികജാതി കുടുംബങ്ങള്‍ക്ക്‌ ഇനി സ്വന്തം ഭൂമിയില്‍ അന്തിയുറങ്ങാം. അധികാരികളുടെ കരളലിയുന്നതും കാത്ത്‌ ദിവസങ്ങള്‍ എണ്ണികഴിയുകയാണ്‌ ഒരുപറ്റം പട്ടികജാതി കുടൂംബങ്ങള്‍.തലചായ്‌ക്കുവാന്‍ സ്വന്തമായി ഒരുസെന്റ്‌ ഭൂമിയെന്ന ഇവരുടെ സ്വപനത്തിന്‌ 13 വര്‍ഷ പഴക്കമുണ്ട്‌.എന്നാല്‍ ഇപ്പോള്‍ അധികാരികളുടെ മനസലിഞ്ഞുവെന്ന വാര്‍ത്ത ജീവിക്കണമെന്ന ഇവരുടെ സ്വപനത്തിന്‌ ചിറക്കുമുളച്ചിരിക്കുകയാണ്‌. മുണ്ടക്കയം പഞ്ചായത്തിന്റ ഉടമസ്‌ഥതയിലുള്ള വണ്ടന്‍പതാല്‍ മൂന്ന്‌ സെന്റ്‌ കോളനിയില്‍ 15 പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങളാണ്‌ തലചായ്‌ക്കുവാനിടമില്ലാതെ ഒറ്റമുറിയില്‍ അന്തിയുറങ്ങുന്നത്‌. പ്ലാസ്‌റ്റിക്‌ പടുത വലിച്ചുകെട്ടി ഓലകള്‍കുത്തി ചാരിയ വീട്ടില്‍ രണ്ടുമക്കളുമൊത്ത്‌ ജീവിക്കുന്നത്‌ യാതെരുവിധത്തിലുമുള്ള […]

മുണ്ടക്കയത്ത് പഞ്ചായത്തംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

മുണ്ടക്കയം: പഞ്ചായത്ത് അംഗങ്ങള്‍ തമ്മില്‍ കമ്മിറ്റിയോഗത്തില്‍ വാക്കേറ്റം. വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പഞ്ചായത്തംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന്‍െറ വക്കോളമെത്തി. പഞ്ചായത്ത് ഓഫിസില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. പഞ്ചായത്തിലെ 12, 13 വാര്‍ഡിലെ തൊഴിലുറപ്പ് ജോലി സംബന്ധിച്ച വിഷയമാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിനുമിടയാക്കിയത്. മാര്‍ച്ചില്‍ ചില വാര്‍ഡുകളില്‍ നൂറുതൊഴില്‍ ദിനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് സി.ഐ.ടി.യു പ്രതിഷേധസമരം നടത്തിയിരുന്നു. ഈ വര്‍ഷത്തെ പദ്ധതി ജോലികള്‍ അടുത്ത ദിവസം തുടങ്ങാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ തൊഴില്‍ ദിനം പൂര്‍ത്തിയാക്കാനാകാതെ പോയവര്‍ക്ക് ആദ്യം […]

വണ്ടന്‍പതാലില്‍ അഞ്ചു കുടുംബങ്ങള്‍ കുടിയിറക്കല്‍ ഭീഷണിയില്‍

മുണ്ടക്കയം: ഭൂമി വിതരണം ചെയ്യുന്ന നടപടി മൂലം വണ്ടന്‍പതാല്‍ മൂന്ന്‌ സെന്റ്‌ കോളനിയില്‍ താമസിക്കുന്ന അഞ്ചുകുടുംബങ്ങള്‍ ഇനി വഴിയാധാരമാകും. മുണ്ടക്കയം പഞ്ചായത്തിന്റ ഉടമസ്‌ഥതയിലുള്ള മൂന്ന്‌ സെന്റ്‌ കോളനിയിലെ 1.20 ഏക്കര്‍ ഭൂമി പട്ടികവിഭാഗക്കാര്‍ക്ക്‌ വിതരണം ചെയുന്നതിനുള്ള തീരുമാനമാണ്‌ അഞ്ചംഗ കുടുംബങ്ങളെ കിടപ്പാടമില്ലാത്ത അവസ്‌ഥയിലേയ്‌ക്ക്‌ എത്തിക്കുന്നത്‌. കഴിഞ്ഞ 12 വര്‍ഷമായി ഇവിടെ സ്‌ഥിരതാമസക്കാരാണ്‌ ജനറല്‍ വിഭാഗത്തില്‍പ്പെട്ട അഞ്ച്‌ കുടുംബങ്ങള്‍. 2012 ജനുവരിയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇവരുടെ ദുരിതങ്ങള്‍ കാണിച്ചുകൊണ്ടുള്ള പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഗ്രാമ […]

ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി:ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ആനക്കല്ല് വണ്ടൻപാറ കരുമലക്കുന്നേൽ രാജുവിന്റെ മകൻ പ്രശാന്താണ് (30 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 നു കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മണങ്ങല്ലൂരിലായിരുന്നു അപകടം .എരുമേലിയിലെ പ്രാദേശിക ചാനലായ ആർ ടി വി യിലെ ടെക്നീഷ്യനായിരുന്നു പ്രശാന്ത്.എരുമേലിയിൽ നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് വന്ന ബൈക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എരുമേലിയ്ക്ക് പോയ അറഫാ ബസിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു .റോഡിൽ തലയിടിച്ചു വീണ […]

എരുമേലി സെന്റ് തോമസ് സ്‌കൂളിന്റെ ഒന്‍പതു പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ മേയുന്ന സ്‌കൂള്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിലേക്ക് മാറുവാൻ തീരുമാനമായി ..

എരുമേലി: സെന്റ് തോമസ് സ്‌കൂളിന്റെ ഭൂതകാലത്തിലേക്ക് കണ്ണോടിക്കാന്‍ ആ പഴയ സ്‌കൂള്‍ കെട്ടിടം ഇനി ഉണ്ടാകില്ല. എട്ടര പതിറ്റാണ്ടിലേറെ അക്ഷരങ്ങളെ പുണര്‍ന്ന് കടന്നുപോയ തലമുറകള്‍ക്കെല്ലാം ഇനി അത് ഓര്‍മ്മകള്‍ മാത്രമാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നാടൊട്ടുക്കും പ്രതിഷേധ ജ്വാലകള്‍ സഹനസമരങ്ങളായി കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന 1926ലാണ് സ്‌കൂള്‍ സ്ഥാപിതമാകുന്നത്. അന്നു മുതല്‍ ഇന്നുവരെ ഓരോ തലമുറയ്ക്കും എത്ര പറഞ്ഞാലും മതിവരാത്ത അനുഭങ്ങളുടെ പുസ്തകസഞ്ചിയാണ് സെന്റ് തോമസ് സ്‌കൂള്‍. എത്രയോ കുട്ടികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങി. അഴരിലെ ആദ്യതലമുറ ഇന്ന് മുത്തച്ഛന്മാരും മുത്തശിമാരുമാണ്. […]

തോട്ടംതൊഴിലാളികള്‍ പോലീസ്സ്‌റ്റേഷന്‍ ഉപരോധിച്ചു

മുണ്ടക്കയം ഈസ്റ്റ്: സ്വകാര്യ എസ്റ്റേറ്റില്‍ തൊഴിലാളികളെ ചേര്‍ക്കുന്ന വിഷയത്തില്‍ തോട്ടം മാനേജ്‌മെന്റും പോലീസും ഒത്തുകളിക്കുന്നുവെന്നാരോപിച്ച് തോട്ടംതൊഴിലാളികള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പെരുവന്താനം പോലീസ്സ്‌റ്റേഷനാണ് വ്യാഴാഴ്ച 3.30 മുതല്‍ രണ്ടുമണിക്കൂര്‍ ഉപരോധിച്ചത്. തോട്ടത്തിലെ ഒരു ഭാഗം റബ്ബര്‍മരം പാട്ടത്തിന് നല്‍കാനും ഒപ്പം തൊഴിലാളികളുടെ ജോലിപതിവ് നടത്താനും ഇരു യൂണിയനുകളുമായി ധാരണയായിരുന്നു. എന്നാല്‍, റബ്ബര്‍മരം കടുംവെട്ടിന് നല്‍കിയാല്‍ മാത്രമേ പതിവ് നടത്താനാവൂയെന്ന മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കാന്‍ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.എം.എസ്. തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് […]

മുണ്ടക്കയത്ത്‌ നടന്ന ജില്ലാ സ്കൂൾ പ്രവേശനോത്സവം ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു

മുണ്ടക്കയം: അറിവിന്റെ അക്ഷരമുറ്റങ്ങളില്‍ ആദ്യമായി എത്തിയ കുരുന്നുകളുടെ മുഖങ്ങളില്‍ ആദ്യം അമ്പരപ്പ്‌, അമ്മയുടെ കൈകകളില്‍ നിന്ന്‌ ക്‌ളാസ്‌ മുറികളിലെ അപരിചിത ലോകത്തേക്ക്‌ എത്തിയവരില്‍ പലരും തിരികെ രക്ഷിതാക്കളുടെ അടുത്തേക്ക്‌ ഓടിയതും ആദ്യ ദിനത്തിലെ കാഴ്‌ചയായി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത്‌ നടന്ന ജില്ലാ പ്രവേശനോത്സവം മുണ്ടക്കയം സി.എം.എസ്‌ എല്‍പി സ്‌കൂളില്‍ നടന്നു. രാവിലെ ഒന്‍പതിനു സ്‌കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച വിളംബര റാലി എസ്‌.ഐ എന്‍.ജെ അരുണ്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പമ്പ്‌ കവല ചുറ്റി […]

കണ്ണീരും പുഞ്ചിരിയും ഇടകലർന്നു കുരുന്നുകളുടെ സ്കൂളിലെ ആദ്യ ദിവസം. ..

അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു കൊണ്ടാണ് പല കുഞ്ഞുങ്ങളും ആദ്യ ദിവസം സ്കൂളിൽ വന്നത് .. വളരെ സന്തോഷതോടെ വന്നു എങ്കിലും, ക്ലാസ്സിൽ ഇരുത്തിയപ്പോൾ മുതൽ കരച്ചിൽ ആയി. അടുത്ത് ഇരിക്കുന്ന കുട്ടികൾ കരയുന്നത് കണ്ടപ്പോൾ കരയാതെ ഇരുന്നിരുന്ന കുട്ടികൾ പോലും കരച്ചിൽ തുടങ്ങി .. പിന്നെ ഒരു കൂട്ട കരച്ചിൽ തന്നെ .. ഒടുവിൽ ക്ലാസ്സ്‌ തീര്ന്നു അമ്മയുടെ ഒക്കത്ത് കയറിയപ്പോൾ ചിരിയായി .. ബാക്കി കരച്ചിൽ നാളെ എന്ന് തീരുമാനിച്ചു കരച്ചിൽ അടക്കി. ആദ്യം […]

മണിമലയാറ്റില്‍ ആരകന്‍ വിഭാഗത്തിലെ പുതിയ മത്സ്യം

ചേനപ്പാടി: മണിമലയാറ്റില്‍നിന്ന് ആരകന്‍ വിഭാഗത്തിലെ പുതിയ മത്സ്യത്തെ കണ്ടെത്തി. മണിമല നദിയുടെ ചേനപ്പാടി ഭാഗത്തുകണ്ട മത്സ്യം മാക്രോഗ്നാത്സ് ആല്‍ബസ് എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. മാവേലിക്കര സ്വദേശിയും കൊല്ലം ചവറ ഗവ. കോളേജിലെ സുവോളജി വിഭാഗം അസി. പ്രൊഫസറുമായ മാത്യൂസ് പ്ലാമൂട്ടിലാണ് ഈ മത്സ്യത്തെ കണ്ടെത്തി ഗവേഷണം നടത്തിയത്. ഇന്റര്‍നാഷണല്‍ പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് സുവോളജി എന്ന അന്തര്‍ദേശീയ ജേണലിന്റെ പുതിയ ലക്കത്തില്‍ ഈ മത്സ്യത്തെ സംബന്ധിക്കുന്ന ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 17 മുതല്‍ 21 സെന്റീമീറ്റര്‍ വരെ നീളമുള്ള […]

മോഡിയുടെ സത്യപ്രതിജ്‌ഞ; ലഡുവും പായസവും പടക്കവുമായി കാഞ്ഞിരപ്പള്ളി താലൂക്കിലെ പ്രവർത്തകർ ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി: നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി സത്യപ്രതിജ്‌ഞ ചെയ്‌തപ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നാടെങ്ങും വിപുലമായ ആഘോഷം. ലഡുവും പായസവുമൊക്കെ വിതരണം ചെയ്തും പടക്കങ്ങൾ പൊട്ടിച്ചും ആഘോഷം താലൂക്കിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഗംഭീരമാക്കി. കാഞ്ഞിരപ്പള്ളി,എരുമേലി,മുണ്ടക്കയം,കൂട്ടിക്കൽ ,കോരുത്തോട്,പൊൻകുന്നം ,ചിറക്കടവ്‌ തുടങ്ങി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പായസ വിതരണവും, ശിങ്കാരി മേളവും,നടന്നു, വാഹനങ്ങളിൽ ബി ജെ പി യുടെ കൊടിയും കെട്ടി ,പടക്കങ്ങളും പൊട്ടിച്ചാണ് പലയിടത്തും പ്രവർത്തകർ ആഘോഷിച്ചത്..ചിറക്കടവിൽ ബി ജെ പി പ്രവർത്തകർ ആയിരം കണ്ണുകൾക്ക് വെളിച്ചമേകു എന്ന സന്ദേശവുമായി […]

ടിപ്പര്‍ ഇടിച്ച്‌ ചീഫ്‌ വിപ്പിന്‌ അകമ്പടി പോകാന്‍ കാത്തുകിടന്ന പോലീസ്‌ ജീപ്പ്‌ തകര്‍ന്നു , ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി: ചീഫ്‌ വിപ്പിന്‌ അകമ്പടി പോകാന്‍ കാത്തുകിടന്ന പോലീസ്‌ ജീപ്പ്‌ ടിപ്പര്‍ ലോറി ഇടിച്ചു തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന പോലീസുകാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൊല്ലം-തേനി ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തു വളവില്‍ വെള്ളിയാഴ്‌ച രാത്രി പത്തിനാണ്‌ അപകടം. പൊന്‍കുന്നം ഭാഗത്തു നിന്നും അമിതവേഗതയില്‍ ഇറക്കമിറങ്ങി വന്ന ടിപ്പര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ്‌ ജീപ്പിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ്‌ മുന്‍പോട്ട്‌ തെറിച്ചെങ്കിലും വാഹനത്തിന്റെ മുന്‍സീറ്റിലായിരുന്നതിനാല്‍ പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.അപകടത്തെ തുടര്‍ന്ന്‌ വഴിയരികില്‍ ടിപ്പര്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഓടി […]

കാഞ്ഞിരപ്പള്ളിയിൽ മരത്തില്‍ കണ്ട രാജവെമ്പാലയ്‌ക്കായി രണ്ടരമണിക്കൂര്‍ തെരച്ചില്‍; ഒടുവില്‍ പിടിയിലായത്‌ എട്ടടി മൂര്‍ഖന്‍

കാഞ്ഞിരപ്പള്ളി: നഗരത്തിന്‌ സമീപം വീടിന്‌ പിന്നിലെ മരത്തില്‍ രാജവെമ്പാലയെ കണ്ടെന്ന വാര്‍ത്ത നാടിനെ പരിഭ്രാന്തിയിലാക്കി. കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ റബ്ബര്‍ ഫാക്‌ടറിയ്‌ക്ക്‌ സമീപം നെല്ലിമല പുതുപ്പറമ്പില്‍ അജൈസിന്റെ വീടിന്റെ പിന്നിലെ മരത്തിലാണ്‌ ഇന്നലെ വൈകിട്ട്‌ ഏഴ്‌ മണിയോടെ പാമ്പിനെ കണ്ടത്‌. സാധാരണയിലും നീളമുള്ള പാമ്പ്‌ രാജവെമ്പാലയാണെന്ന്‌ ചിലര്‍ പറഞ്ഞതോടെ പരിഭ്രാന്തി പരത്തി വാര്‍ത്ത പടര്‍ന്നു. സംഭവമറിഞ്ഞ്‌ രാജവെമ്പാലയെ കാണാന്‍ പുതുപ്പറമ്പില്‍ വീട്ടിലേക്ക്‌ ആളൊഴുകിയതോടെ പുരയിടം ജനസാഗരമായി. ആരും അടുത്ത്‌ പോകരുതെന്നും, കല്ലെറിഞ്ഞ്‌ പ്രകോപനമുണ്ടാക്കരുതെന്നും ചിലരുടെ മുന്നറിയിപ്പുകള്‍, വാവാ […]

കുടിവെള്ളം ജനങ്ങളുടെ അവകാശമാണ്- മന്ത്രി പി.ജെ.ജോസഫ്‌

മുണ്ടക്കയം: കുടിവെള്ളം ജനങ്ങളുടെ അവകാശമാെണന്ന് മന്ത്രി പി.ജെ.ജോസഫ്. വേലനിലം കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച തടയണ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടിക്കലില്‍ നിന്ന് മണിമലയാറ്റിലേക്ക് ഒഴുകിയെത്തുന്ന പുല്ലകയാറിന് കുറുകെ 68.54 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് തടയണ നിര്‍മ്മിച്ചത്. നാനൂറോളം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ. കെ.വി.കുര്യന്‍ സ്വാഗതം ആശംസിച്ചു. മുന്‍ എം.പി. പി.സി.തോമസ്, ജില്ലാ പഞ്ചായത്തംഗം […]

മുണ്ടക്കയം സര്‍വീസ് സഹകരണ ബാങ്കിന്റെ സ്‌ട്രോംഗ് റൂമില്‍ വിഷപാന്പ്‌ – ഇടപാടുകാർ നെട്ടോട്ടത്തിൽ

മുണ്ടക്കയം: ജീവനക്കാരെയും ഇടപാടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി ബാങ്കിന്റെ സ്‌ട്രോംഗ് റൂമില്‍ പാമ്പിന്റെ വിളയാട്ടം. മുണ്ടക്കയം സര്‍വീസ് സഹകരണ ബാങ്കിലാണ് സ്‌ട്രോംഗ് റൂമിലൊളിച്ച പാന്പ്‌ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തിയത്. മുണ്ടക്കയം പഞ്ചയാത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തിയ പഞ്ചായത്തംഗങ്ങളും ജീവനക്കാരുമാണ് പണി പറ്റിച്ചത്. കാടെല്ലാം വെട്ടിത്തളിച്ചപ്പോള്‍ പാമ്പിന് കിടപ്പാടമില്ലാതായി. അത് പിന്നെ മറ്റൊന്നും നോക്കിയില്ല, സമീപത്തെ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് ഇഴഞ്ഞുകയറി. ഏതായാലും കയറിയതല്ലേ, സ്‌ട്രോംഗ് റൂമില്‍ തന്നെ കിടക്കാമെന്ന് പാന്പ്‌ വിചാരിച്ചു കാണും. പാന്പ്‌ […]

കാഞ്ഞിരപ്പള്ളിയിൽ നിന്ന് ബാഗ്ളൂർക്ക് പോയ ബസ് അപകടത്തിൽ പെട്ടു ..ഇരുപതുപേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിൽ നിന്ന് ബാഗ്ളൂർക്ക് പോയ ബസ് ഭരണങ്ങാനത്ത് വെച്ച് മറ്റൊരു ബസുമായി കൂട്ടിയിടച്ച് ഇരുപതുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ രണ്ടു പേരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. റജി പമ്പാവാലി(30), ജന്നീഫര്‍ (24) ചെങ്ങശേരില്‍, എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഭരണങ്ങാനം വട്ടോളിക്കടവിനു സമീപം വളവില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്നും പുനലൂര്‍ക്ക പോകുകയായിരുന്ന ശരണ്യ ബസ്സും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ബാംഗ്ലൂര്‍ക്ക് പോകുകയായിരുന്ന അറ്റലസ് ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. […]

ഗ്വാ ഗ്വാ വിളികളുമായി വീണ്ടും ആന്റോ ആന്റണി യും പി സി ജോർജ്ജും

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആന്റോ ആന്റണി യും പി സി ജോർജ്ജും ഗ്വാ ഗ്വാ വിളികളുമായി വീണ്ടും കളത്തിൽ ഇറങ്ങി . പൂഞ്ഞാറില്‍ ആന്റോ ആന്റണിക്കെതിരേ വധശ്രമം ഉണ്ടായെങ്കില്‍ അതില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ചോദിക്കുന്നു. ആന്റോയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്നുള്ളത് രാഷ്ട്രീയകൗതുകം മാത്രമാണെന്നും ഇതൊരു തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു. വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന പി.സി.ജോര്‍ജിനു മറുപടി പറയാന്‍ തന്റെ നിലവാരം അനുവദിക്കുന്നില്ലെന്ന് ആന്റോ […]

അപകടത്തിൽ പെട്ട് കാര്‍ കീഴ്‌മേല്‍ മറിഞ്ഞു, എരുമേലി സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വാഴൂരിൽ വച്ച് അപകടത്തിൽ പെട്ട് കീഴ്‌മേല്‍ മറിഞ്ഞ കാറിൽ നിന്നും , എരുമേലി സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ഒരേ ദിശയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച കാറും ട്രാന്‍സ്‌പോര്‍ട്ട് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതു . കീഴ്‌മേല്‍ മറിഞ്ഞ കാറില്‍നിന്ന് തീയും പുകയും ഉയര്‍ന്നു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെ.കെ.റോഡില്‍ വാഴൂര്‍ 15-ാം മൈലില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കാര്‍ യാത്രക്കാരായ എരുമേലി സ്വദേശിയായ പാസ്റ്റര്‍ നിരപ്പേല്‍ ജോണിക്കുട്ടി, ജിഫിന്‍ എന്നിവര്‍ ചെറിയ […]

ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യനെ ഫ്രാൻസിസ്കൻ അൽമായ റീജിയണൽ കൌണ്‍സിൽ ആദരിച്ചു.

കാഞ്ഞിരപ്പള്ളി:ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരമായ ഷെവലിയർ പദവി ലഭിച്ചതിനു അഡ്വ.വി സി സെബാസ്റ്റ്യനെ ഫ്രാൻസിസ്കൻ അൽമായ റീജിയണൽ കൌണ്‍സിൽ ആദരിച്ചു. ആഗോള സഭ നൽകിയ അംഗീകാരം ഭാരതത്തിലെ അല്മായർക്കുള്ള അംഗീകാരമാണെന്നും വിശ്വാസത്തിൽ അടിയുറച്ചു നീങ്ങുമ്പോഴും സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടലുകൾ തുടരുമെന്നും വി സി സെബാസ്റ്റ്യൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചോറ്റി നിർമ്മലാരാം പള്ളിയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ്കൻ അൽമായ സഭ റീജിയണൽ പ്രസിഡന്റ്‌ കെ എസ് തോമസ്‌ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ഫാ.പോൾ പോക്കനാട്ടുവെളി വി സി […]

തന്നെ കുടുംബത്തോടെ അപായപെടുതുവാൻ ആരോ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു ആന്റോ ആന്റണി

തന്റെയും കുടുംബത്തിന്റെയും ജീവനു ഭീഷണിയുണ്ടെന്ന് എംപി ആന്റോ ആന്റണി. തന്നെയും കുടുംബത്തെയും അപായപ്പെടുത്തുവാന്‍ ക്വട്ടേഷന്‍ സംഘത്തെ ആരോ നിയോഗിച്ചിട്ടുണ്ടെന്നും ആന്റോ പറഞ്ഞു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കോട്ടയം എസ്പിക്കും ഇതു കാണിച്ച് ആന്റോ ആന്റണി പരാതി നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ആന്റോ ആന്റണിക്കും കുടുംബാംഗങ്ങള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ആന്റോ ആന്റണിക്കും അദ്ദേഹത്തിന്റെ കോട്ടയത്തെ വസതിക്കും പോലീസ് കാവല്‍ ഉണ്ടാകും. ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടാസംഘങ്ങളും തന്നെയും കുടുംബാഗങ്ങളെയും ചില കോണ്‍ഗ്രസ് നേതാക്കളെയും ആക്രമിക്കാന്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ചിട്ടുണ്െടന്നു കാണിച്ചാണു ഇന്നലെ […]

മണിമലയിൽ അനധികൃതമായി പ്രവര്‍ത്തിച്ച പാറമടയില്‍ കല്ലിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

മണിമല: അനധികൃതമായി പ്രവര്‍ത്തനം നടത്തിയിരുന്ന പാറമടയില്‍ പാറപൊട്ടിക്കുന്നതിനിടെ കരിങ്കല്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാറമടയിലെ തൊഴിലാളി തമിഴ്‌നാട് രാജപാളയം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. പരിക്കേറ്റ തമിഴ്‌നാട് സ്വദേശി സുന്ദര്‍രാജിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും, കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം സ്വദേശി ശശിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയച്ഴ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. പാറമടയില്‍ നിന്നും വെടിശബ്ദം കേട്ടതിന് പിന്നാലെ തൊഴിലാളികളുടെ നിലവിളി കേട്ടതായി പരിസരവാസികള്‍ പറയുന്നു. സംഭവ സ്ഥലത്ത് തന്നെ മരിച്ച […]

വിഴിക്കത്തോട്ടില്‍ പണി തീര്‍ന്ന കെട്ടിടത്തിന് സമീപം കൂടില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട്ടില്‍ പണി തീര്‍ന്ന കെട്ടിടത്തിന് സമീപം കൂടില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ വിഴിക്കിത്തോട് കവലയിലുള്ള ടയര്‍ കടയ്ക്ക് സമീപത്താണ് പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടി കണ്ടത്. മാലിന്യം കൂടിലാക്കി കടയ്ക്ക് സമീപം ഉപേക്ഷിച്ചതാണെന്ന് കരുതി പരിശോധന നടത്തിയ നാട്ടുകാരാണ് കൂടിനുള്ളില്‍ തലയോട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. മരിച്ചയാളുടെ പ്രായം, മരിച്ചത് പുരുഷനൊ, സ്ത്രീയൊ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി തലയോട്ടി പോലീസ് […]

ജീഷ്യന്‍ കുമ്മാട്ടി മാന്ത്രികപ്പെട്ടി തുറന്നു; പ്രവചനങ്ങളെല്ലാം കൃത്യം

പൊന്‍കുന്നം: കുമ്മാട്ടി എന്ന് അറിയപ്പെടുന്ന മജീഷ്യന്‍ വാഴൂര്‍ സിജി വിശ്വനാഥിന്റെ മാന്ത്രികപ്പെട്ടി തുറന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക്‌ വിസ്‌മയം; കേരളത്തിലെ 20 മണ്ഡലങ്ങളിലേയും രേഖപ്പെടുത്തിയ ഫലങ്ങള്‍ കിറുകൃത്യം. കഴിഞ്ഞമാസം നാലിന്‌ വാഴൂര്‍ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിലെ നിറഞ്ഞ സദസിനു മുന്നില്‍വെച്ചാിരുന്നു സിജി വിശ്വനാഥ്‌ തന്റെ മാന്ത്രികപ്പെട്ടിയില്‍, നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ രഹസ്യമായി രേഖപ്പെടുത്തിയ പേപ്പര്‍ നിക്ഷേപിച്ചത്‌. ഈ പെട്ടി പുളിക്കല്‍ കവലയിലെ കാനറാബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫലപ്രഖ്യാപനം വന്നതിന്റെ പിറ്റേദിവസമായ ഇന്നലെ കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ. എന്‍. ജയരാജിന്റെയും […]

പൂഞ്ഞാർ മണ്ഡലം ആന്റോ ആന്റണിയെ കാലു വാരിയപ്പോൾ കാഞ്ഞിരപ്പള്ളി മണ്ഡലം കൈ പിടിച്ചു ഉയർത്തി ..

കാഞ്ഞിരപ്പള്ളി: അടിയൊഴുക്കുകളിലും പൂഞ്ഞാറിന്റെ മണ്ണില്‍ അജയ്യനായി ആന്റൊ ആന്റണി. വലത്‌പക്ഷത്തിന്റെ കോട്ടയായ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക്‌ ഇത്തവണ കാലിടറുമെന്ന്‌ പ്രവചനം നടത്തിയവര്‍ പൂഞ്ഞാറില്‍ കാലുവാരല്‍ നടക്കാമെന്നും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. മണ്ഡലത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ്ങ്‌ ശതമാനവും, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമെല്ലാം തലവേദന സൃഷ്‌ടിച്ചിരുന്ന സ്വന്തം തട്ടകത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജും ആന്റോ ആന്റണിയും കാലുവാരലിന്റെ പേരില്‍ വോട്ടെടുപ്പ്‌ ദിനത്തിന്‌ പിറ്റേന്ന്‌ കൊമ്പുകോര്‍ത്തതോടെ രാഷ്ര്‌ടീയ കേരളത്തിന്റെ ശ്രദ്ധയും ആറന്‍മുളയ്‌ക്കൊപ്പം പൂഞ്ഞാറിലുമെത്തി. സ്വന്തം തട്ടകത്തില്‍ ഭീഷണി മുഴക്കിയവര്‍ പറഞ്ഞത്‌ […]

എം പി ജോയ്സ് ജോർജ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലിനെ സന്ദർശിച്ചു

കാഞ്ഞിരപ്പള്ളി:നിയുക്ത എം പി ജോയ്സ് ജോർജ് കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിലെത്തി മാർ മാത്യു അറയ്ക്കലിനെ സന്ദർശിച്ചു . ഇന്നലെ ഉച്ചയോടെ ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ,മണിക്കുട്ടൻ എന്നിവരും ജോയിസിനൊപ്പം ഉണ്ടായിരുന്നു. ചാൻസിലർ റവ .ഡോ കുര്യൻ താമരശ്ശേരി ,വൈസ് ചാൻസിലർ ഫാ.മാത്യു കല്ലറയ്ക്കൽ ,അൽമായ കമ്മീഷൻ സെക്രട്ടറി ഷെവലിയാർ വി സി സെബാസ്റ്റ്യൻ എന്നിവരെയും സന്ദർശിച്ച ശേഷമാണ് നിയുക്ത എം പി മടങ്ങിയത്.

വിജയം ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ്‌, കരുത്തുതെളിയിച്ച്‌ ബിജെപി..

കാഞ്ഞിരപ്പള്ളി: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ വിജയം ആവര്‍ത്തിച്ചെങ്കിലും മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചത്‌ ബിജെപിയ്ക്കാണ്‌. 2009 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇരട്ടിയിലധികം വോട്ടുകളുടെ വര്‍ദ്ധനയാണ്‌ ഇക്കുറി ബിജെപിക്കുണ്ടായത്‌. ഇതോടൊപ്പം കോണ്‍ഗ്രസ്‌ മേധാവിത്വത്തിന്‌ മണ്ഡലത്തില്‍ മങ്ങലേല്‍ക്കുകയും ചെയ്തു. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ആന്റോആന്റണിക്ക്‌ ഭൂരിപക്ഷം 56191 ആയി കുറഞ്ഞു. ഇതേസമയം ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശ്‌ 138954 വോട്ടുകള്‍ നേടി എതിരാളികളെപ്പോലും അമ്പരപ്പിച്ചു. സംസ്ഥാനത്ത്‌ ഏറ്റവും അധികം വോട്ടുനേടുന്ന മൂന്നാമത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്‌ എം.ടി.രമേശ്‌ രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ്‌ സ്വതന്ത്രന്‍ […]

പീലിപ്പോസ് തോമസിന്റെ അപരൻ പീലിപ്പോസ് മറിച്ചത് പതിനാറായിരത്തിൽപരം വോട്ടുകൾ

സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്ത പീലിപ്പോസിനു ലഭിച്ചത് 16,493 വോട്ടുകള്‍. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ.പീലിപ്പോസ് തോമസ് മത്സരിക്കുന്നതോടെയാണ് പീലിപ്പോസ് തോമസ് എന്ന പേരില്‍ മറ്റൊരാള്‍ രംഗപ്രവേശം ചെയ്തത്. എല്‍ഡിഎഫ് പരാതിയേ തുടര്‍ന്നാണ് പീലിപ്പോസ് തോമസിന്റെ പേരില്‍ നിന്നു തോമസ് അപ്രത്യക്ഷമായത്. പിന്നീടു പീലിപ്പോസ് എന്ന പേരില്‍ നിലനിന്ന റാന്നി സ്വദേശിയായ ഈ സ്ഥാനാര്‍ഥിക്കു ചിഹ്്നമായി കാമറായും ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പീലിപ്പോസ് തോമസിന്റെ പേര് ബാലറ്റ് ഷീറ്റില്‍ പത്താമതും അപരന്‍ പീലിപ്പോസിന്റെ പേര് ഒമ്ബതാമതുമായിരുന്നു. ഇരുപേരുകളും […]

വിഴിക്കത്തോട്ടില്‍ മന്ത്രി കെ എം മാണിയുടെ മുൻ പി എയുടെ വീട് കത്തി; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞിരപ്പള്ളി:ചേനപ്പാടിക്ക് സമീപം വിഴിക്കത്തോട്ടില്‍ തീപ്പിടിത്തത്തില്‍ വീട് നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. തീ അണയ്ക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍ ശ്രമിക്കുന്നതിനിടെ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു. സേനാംഗങ്ങള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. മന്ത്രി കെ.എം മാണിയുടെ മുൻ പി എ ആയിരുന്ന വിഴിക്കത്തോട് ഒറ്റപ്ലാക്കല്‍ പരേതനായ ജോയിക്കുട്ടിയുടെ വീടാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. അടുക്കളയില്‍ ഉണക്കാനിട്ടിരുന്ന ഒട്ടുപാലില്‍ തീ പടര്‍ന്നതാണ് തീപ്പിടിത്തത്തിന് കാരണം. വ്യാഴാഴ്ച രണ്ടുമണിയോടെയായിരുന്നു സംഭവം. പഴക്കംചെന്ന ഇരുനിലവീടിന്റെ ആദ്യനിലയിലെ അടുക്കളയുള്‍പ്പെടെ എട്ട് മുറികളാണ് കത്തി നശിച്ചത്. വാതിലുകളും ജനലുകളും പൂര്‍ണ്ണമായി കത്തിയമര്‍ന്നു. […]

Page 1 of 23123Next ›Last »