NEWS MAKERS

NEWS makers in Kanjirappally

പി എ ഷമീർ

വലതുപക്ഷ രാഷ്ട്രീയത്തിന് എന്നും വളക്കൂറുള്ള കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ എതിരാളികൾ പോലും സ്നേഹിക്കുന്ന രാഷ്ട്രീയത്തിനപ്പുറം കാഞ്ഞിരപ്പള്ളിയുടെ ജനമനസ്സുകളിൽ ഇടം നേടിയ കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട യുവ നേതാവ് അഡ്വക്കേറ്റ് #PAshameer…… k S Uയുവിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഷമീർ നിരവധി നിരവധി വിദ്യാർത്ഥി സമരങ്ങളിലൂടെ ജനകീയ സമരങ്ങളിലൂടെ കാഞ്ഞിരപ്പള്ളിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരമായി മാറി…. കെഎസ് യുവിലും യൂത്ത് കോൺഗ്രസിലും കോൺഗ്രസിനും എല്ലാം നിരവധി സ്ഥാനങ്ങൾ വഹിച്ചു… കാഞ്ഞിരപ്പള്ളിയിലെ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കാഞ്ഞിരപ്പള്ളിയുടെ […]

“പി എ അബ്ദുൾഹക്കീം..”

“പി എ അബ്ദുൾഹക്കീം..” ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി.. മാധ്യമം ഹെൽത്ത്‌ കെയർ ട്രസ്റ്റ് സെക്രട്ടറി.. എന്നീ നിലകളിൽ ഇപ്പോഴും പ്രവർത്തിക്കുന്ന പ്രശസ്തനായ നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരനാണ് കണ്ടത്തിൽ പി എ അബ്ദുൾഹക്കീം.. ഇവിടെ ഒരു വലിയ പരിചയപ്പെടുത്തൽ ആവശ്യമില്ല എങ്കിലും… കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകരായിരുന്ന പുതുമംഗലത്ത് (കണ്ടത്തിൽ) TS അലികുഞ്ഞു സാറിന്റെയും സൈനബ ടീച്ചറിന്റെയും മകനായി 1948 ജൂലൈ 17 യിലാണ് ജനനം.. കുന്നേൽ സ്കൂളിലും കാഞ്ഞിരപ്പള്ളി […]

“തോമസ് കല്ലമ്പള്ളി MLA”

“തോമസ് കല്ലമ്പള്ളി MLA” കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ നേരും നെറിയും പുലർത്തിയ ഒരു നേതാവ്.. ലാളിത്യജീവിതം കൊണ്ട് ജനജീവിതം തൊട്ടറിഞ്ഞ ഒരു ജനപ്രതിനിധി.. ഏത് വിഷയത്തെക്കുറിച്ചും അഗാധ പാണ്ഡിത്യവും അറിവും ഉള്ള ഒരു നിയമസഭാ സാമാജികൻ… പ്രത്യേക രീതിയിലെ പ്രഭാഷണശൈലി കൊണ്ട് ഏവരെയും മണിക്കുറുകൾ തന്നെ പിടിച്ചിരുത്താൻ കഴിവുള്ളയാൾ.. വിവാദങ്ങളിൽ പ്പെടാതെ ജീവിച്ച ഈ രാഷ്ട്രീയക്കാരന് ഒരു പേര് കൂടി കേരളീയ സമൂഹം നiൽകിയിരുന്നു റോളിംഗ് ലയൺ ഓഫ് കേരള” പറഞ്ഞുവരുന്നത് വേറെയാരെയുമല്ല നമ്മുടെ കാഞ്ഞിരപ്പള്ളിയുടെ പ്രിയങ്കരനായ, […]

റോസമ്മ പുന്നൂസ്…

റോസമ്മ പുന്നൂസ്… കേരളനിയമസഭയിലെ സത്യ പ്രതിജ്ഞ ചെയ്തആദ്യഅംഗം.. ആദ്യ വനിതാ നിയമസഭാ സാമാജിക. ആദ്യ സർക്കാരിനെ സത്യപ്രതിജ്ഞ ചെയ്യിച്ച പ്രോടൈം സ്പീക്കർ.. ശേഷം പിന്നെയും റിക്കോർഡുകൾ.. ആദ്യനിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയി.. കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ടിട്ടും കൂടുതൽ ശക്തിയോടെ തിരിച്ചുവന്ന വനിത. ഇങ്ങനെ പറയാൻ കേരളചരിത്രത്തിൽ, കേരളനിയമസഭാ ചരിത്രത്തിൽ ഒരു പേര് മാത്രമേയുള്ളൂ… കേരളത്തിന്റെ രാഷ്ട്രീയ കളരിയിൽ ഒളിമങ്ങാത്ത ഒമ്പതോളം പ്രമുഖരെ സംഭാവന ചെയ്ത പ്രശസ്തമായ രാഷ്ട്രീയ തറവാട് കാഞ്ഞിരപ്പള്ളി യിലെ വലിയ വക്കിൽ ഡൊമിനിക്ക് തൊമ്മൻ കരിപ്പാപ്പറമ്പിലിന്റെ […]

അരുൺലാൽ…CM..

അരുൺലാൽ…CM.. ചെമ്പകത്തുങ്കൽ… മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലാവെർസിന്റെ ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് പ്രോഗ്രാമായ കോമഡി ഉത്സവത്തിലൂടെ ലോകമറിഞ്ഞ മലയാളി..അരുൺലാൽ… നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ.. തുടർച്ചയായി മൂന്നുപ്രാവശ്യം ഈ വേദിയിലെത്തിയ അരുണിന്റെ മിന്നുന്ന പ്രകടനം ഇന്നും യൂട്യൂബിൽ പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് ഹിറ്റ് ചാർട്ടിൽ മുന്നേറുന്നു… കേവലം 12മിനിറ്റ് ഉള്ളിൽ 180 താരങ്ങളുടെ ശബ്ദം അനുകരിച്ചു UAF ഏഷ്യ റിക്കോർഡ് സ്ഥാപിച്ച ഏകമലയാളി…അരുൺലാൽ.. നമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ.. സ്വന്തം സ്കൂൾ ആയ ആനക്കല്ല് സെന്റ് ആന്റണീസ് മുറ്റത്തെ വിശാലമായ സദസ്സിൽ പ്രമുഖരുടെ സാന്നിധ്യ […]

സാബു ജോസഫ് വാലുമണ്ണേൽ.

“സാബു ജോസഫ് വാലുമണ്ണേൽ..” സാബുജോസഫ് വാലുമണ്ണേൽ എന്ന ഈ കലാകാരനെ, ഇന്ന് അയർലണ്ടിൽ ജീവിക്കുന്ന പ്രവാസി പാട്ടുകാരനായ ഈ കാഞ്ഞിരപ്പള്ളിക്കാരനെ, അറിയാത്തവരായി അവിടെ യുള്ള മലയാളികൾക്ക് ഇടയിൽ ആരും ഉണ്ടാവില്ല… അത്രയേറെ പ്രശസ്തനായ ഒരു പാട്ടുകാരനാണ് അവിടെ അദ്ദേഹം. ഗാനമേളകൾ ഹരമായിരുന്ന പഴയ കാഞ്ഞിരപ്പള്ളിക്കാർക്കും സാബു ഇന്നും മറക്കാനാവാത്ത മുഖമാണ്.. സംഗീത ജീവിതത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുകയാണ് നമ്മുടെ പാട്ടുകാരൻ സാബുജോസഫ് ഇപ്പോൾ. കാഞ്ഞിരപ്പള്ളി കത്ത്രിഡൽ പള്ളിയിലും ആനക്കല്ല് സെന്റ്‌ ആന്റണിസ് പള്ളി യിലുമൊക്കെ ഭക്തിഗാനങ്ങളും പഠിച്ച ചിറക്കടവ് […]

ഡോക്ടർ RS ഗോപകുമാർ..

ജീവനിൽ കൊതിയുള്ളവരാണ് നമ്മൾ എല്ലാവരും.. പക്ഷെ സേവനത്തിന്റെ പാതയിൽ ഈ കൊതിയെപ്പോലും മറക്കുന്നവർ… എല്ലാം ത്യജിക്കുന്ന ചിലർ നമ്മളറിയാതെ നമുക്കിടയിൽ ഇവിടെ ജീവിക്കുന്നുണ്ടായിരുന്നു.. കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പയാണ് അത്തരക്കാരിൽ ചിലരെ ഈയിടെ നമുക്കു തൊട്ടു കാണിച്ചുതന്നത്… അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരാളാണ് നിപ്പാ ദുരന്തത്തിൽ ജീവൻ ത്യജിച്ചു ഒരു കണ്ണീർ പുഷ്പമായി മാറി നമ്മളുടെയെല്ലാം ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന മാലാഖ പ്രിയപ്പെട്ട ലീന സിസ്‌റ്റർ.. കേരളം നേരിട്ട ഭീകരമായ ഒരു അവസ്ഥയുടെ മുന്നിൽ ശിരസ്സ് കുനിച്ചു സ്വയം […]

കേരള വിമോചനസമര നായിക ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) ഓർമ്മയായി

കേരള വിമോചനസമര നായിക ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) ഓർമ്മയായി

കാഞ്ഞിരപ്പള്ളി: കേരള വിമോചന സമരത്തിന് കാഞ്ഞിരപ്പള്ളിയില്‍ നേതൃത്വം നല്‍കിയ ഒറ്റപ്ലാക്കല്‍ മേരിക്കുട്ടി ജോസഫ് (86) നിര്യാതയായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള വിമോചന സമരത്തിന്റെ കാലത്ത് വനിതാ വോളണ്ടിയര്‍മാരില്‍ മുന്‍നിരക്കാരിയായിരുന്നു കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി ജോസഫ്. ഡി. ഒറ്റപ്ലാവന്റെ ഭാര്യ മേരിക്കുട്ടി ജോസഫ്. തികഞ്ഞ വാഗ്മിയും സംഘാടകയുമായിരുന്ന മേരിക്കുട്ടിയുടെ പ്രസംഗങ്ങള്‍ സമരവീര്യം പകരുന്നതായിരുന്നു. 48 വര്‍ഷം മുന്‍പ് കാഞ്ഞിരപ്പള്ളി ആസ്ഥാനമായി ആരംഭിച്ച മാതൃവേദിയുടെ സംഘാടകയും കമ്മറ്റിയംഗവുമായിരുന്നു. അഞ്ചിലിപ്പ മാതൃവേദിയുടെയും മാതൃദീപ്തിയുടെയും പ്രസിഡന്റായി 36 വര്‍ഷം […]

മണിമല സ്വദേശി അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുൻപിൽ അമേരിക്ക കീഴടങ്ങി …പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിരസ്സു നമിച്ചു ..

മണിമല സ്വദേശി അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുൻപിൽ അമേരിക്ക കീഴടങ്ങി …പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിരസ്സു നമിച്ചു ..

അതാണ് ഇന്ത്യക്കാരൻ…. അങ്ങനെയാവണം ഇന്ത്യക്കാരൻ.. പണവും പദവിയുമല്ല തനിക്കു വലുതെന്നു പറഞ്ഞു, ഇന്ത്യക്കുവേണ്ടി സൌഭാഗ്യങ്ങൾ എല്ലാം വേണ്ടെന്നു വയ്ക്കുവാൻ സന്നദ്ധത കാണിച്ച രാജ്യസ്നേഹിയായ അരുണ്‍ അമേരിക്കയുടെയും ഇന്ത്യയുടെയും മനം ഒരുപോലെ കവർന്നു.. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ അഭിമാനം കത്ത് സൂക്ഷിച്ച അരുണിനെ കെട്ടിപിടിച്ചു ആശ്ലേഷിച്ചു … അമേരിക്കയിലെ സേവനം കഴിഞ്ഞു എപ്പോൾ തിരിച്ചു വന്നാലും ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്തെ വാതിലുകള്‍ അരുണിനുമുന്നില്‍ തുറന്നിട്ടിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി അമേരിക്കയിൽ നാസയില്‍ യുവശാസ്ത്രജ്ഞനായി ജോലി ലഭിച്ച മണിമല ചെറുവള്ളി […]

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ ടെറിന്‍ ആന്റണി നയിക്കും

കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ ടെറിന്‍  ആന്റണി നയിക്കും

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന ദിനം :- കൊറിയയിലെ ഇഞ്ചിയോണിൽ ഇന്നാരംഭിക്കുന്ന ഏഷ്യൻ ഗയിംസിൽ ഇന്ത്യൻ വനിതാ വോളിബോൾ ടീമിനെ കരിക്കാട്ടൂർ സ്വദേശിനി അറക്കൽ റ്റെറിൻ ആന്റണി ആയിരിക്കും നയിക്കുന്നത് . ഒരു കാലത്തെ വോളിബോൾ കളിയുടെ ഈറ്റില്ലം ആയിരുന്ന കരിക്കാട്ടൂർ വോളി ക്ലബ്ന്റെ പഴയ പ്രതാപത്തിന്റെ തിരിച്ചു വരവിന്റെ സൂചന കൂടിയാണ് ടെറിന്‍ ആന്റണി ഈ പദവി . മണിമല കരിക്കാട്ടൂർ അറക്കൽ സണ്ണിയുടെയും സലിമ്മയുടെയും മൂത്തമകളാണ് ടെറിന്‍ . കരിക്കാട്ടൂർ സി സി […]

റവ.ഡോ .സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു

റവ.ഡോ .സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാഗംമായ റവ.ഡോ .സെബാസ്റ്റ്യൻ വാണിയാപുരയ്ക്കൽ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കുരിയ വൈസ് ചാൻസിലറായി ചുമതലയേറ്റു. കാഞ്ഞിരപ്പള്ളി യുവദീപ്തി രൂപത ഡയറക്ടർ , രൂപത ജുഡിഷ്യൽ വികാർ , കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ വിസിറ്റിംഗ് പ്രൊഫസർ എന്നീ നിലകളിലും വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്നും കാനോൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.