sabari rail

ശബരി റെയിൽവേ: വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി

കോട്ടയം ∙ അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ നിർമാണത്തിൽ പ്രധാനമന്ത്രി ഇടപെട്ടതോടെ ജില്ലയ്ക്കു വീണ്ടും പ്രതീക്ഷ. ജില്ലയിൽ ഇതുവരെ രാമപുരം, കടനാട്, വെള്ളിലാപ്പള്ളി വില്ലേജുകളിലാണു സർവേ പൂർത്തിയായിട്ടുള്ളത്. നെല്ലാപ്പാറ വരെയുള്ള 10 കിലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി റെയിൽവേ–റവന്യു സംയുക്ത സർവേ നടത്തി കല്ലിടാവുന്ന ഘട്ടത്തിലാണ്. ഇവിടെനിന്നു രാമപുരം, വെള്ളിലാപ്പള്ളി വില്ലേജുകളിലെ സർവേയാണ് ഇപ്പോൾ ആരംഭിച്ചത്. എന്നാൽ മഴമൂലം സർവേ തടസ്സപ്പെട്ടു. ഒപ്പം ചില ഭാഗത്തുനിന്നു പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നാൽ ‘ഡ്രോൺ’ ഉൾപ്പെടെയുള്ള ആധുനിക […]

ശബരി പാത: ധർണ 1500 ദിനം പിന്നിട്ടു

ശബരി റെയിൽ പാതയുടെ പുതിയ അലൈൻമെന്റിനെതിരെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നടത്തുന്ന ധർണ 1500 ദിവസം പിന്നിടുന്നു. അമ്പാറ ദീപ്‌തി റസിഡന്റ്സ് അസോസിയേഷന്റെയും ദീപ്‌തി ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ അമ്പാറ ദീപ്‌തിഭവനിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരമാണ് 1500 ദിവസം പൂർത്തിയാകുന്നത്. നാലര വർഷത്തോളമായി ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ നടത്തുന്ന സമരത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ്‌ ശബരി പാതയ്ക്കായി പുതിയ അലൈൻമെന്റിൽ അധികൃതർ സർവേ നടത്തിയിരിക്കുന്നതെന്ന് ആക്‌ഷൻ കൗൺസിൽ ചെയർമാൻ ടോമി തെങ്ങുംപള്ളിൽ, പഞ്ചായത്തംഗങ്ങളായ സി.ബി‌.ശൈലജ, […]

ശ​ബ​രി റെ​യി​ൽ​പ്പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് സ​ർ​വേ പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ

ശ​ബ​രി റെ​യി​ൽ​പ്പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റി​ൽ സ​ർ​വേ ന​ട​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന ദീ​പ്തി ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, ത​ല​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി.​ബി. ശൈ​ല​ജ, പി.​സി. സ​ജീ​വ്, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ബി​നു പെ​രു​മ​ന എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വേ​ഴ​ങ്ങാ​നം, കീ​ഴ​ന്പാ​റ, ദീ​പ്തി, ചാ​ത്ത​ൻ​കു​ളം, ക​പ്പാ​ട് വ​ഴി​യു​ള്ള റൂ​ട്ട് പി​ൻ​വ​ലി​ക്ക​ണെ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ 1500 ദി​വ​സ​മാ​യി സാ​യാ​ഹ്ന​റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​തെ ഈ ​റൂ​ട്ടി​ലെ അ​ന്തീ​നാ​ട്ടി​ലും കീ​ഴ​ന്പാ​റ​യി​ലും സ​ർ​വേ​യ്ക്ക് എ​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. 300 കോ​ടി […]

ശബരി റെയിൽപാത സർവേ നാട്ടുകാർ തടഞ്ഞു

പാലാ∙ ശബരി റെയിൽപാതയുടെ പുതിയ ലൈനിനായി സർവേ ആരംഭിച്ചു. അന്തീനാട്ടിൽ ആരംഭിച്ച സർവേ നാട്ടുകാർ ഇന്നലെ തടഞ്ഞു. റോഡിൽ സർവേ നടത്തുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ പുരയിടങ്ങളിൽ സർവേ പാടില്ലെന്നുമായിരുന്നു നാട്ടുകാരുടെ വാദം. ഇതേത്തുടർന്നു തർക്കങ്ങളില്ലാത്ത കൊല്ലപ്പള്ളി, പിഴക് പ്രദേശങ്ങളിൽ പരിശോധന നടത്തി അധികൃതർ മടങ്ങി. മങ്കര, വേഴാങ്ങാനം, കീഴമ്പാറ വഴിയാണു റെയിൽപാതയുടെ പുതിയ സർവേ നടത്തേണ്ടത്. കേന്ദ്ര റെയിൽവേ ബോർഡ് അംഗീകരിച്ച പഴയ പാത മാറ്റിയാണു പുതിയ സർവേ. പൊലീസ് സംരക്ഷണത്തോടെയാണു റെയിൽവേ നിയോഗിച്ച സ്വകാര്യ ഏജൻസി […]

എൽഡിഎഫ്‌ സർക്കാരിന്റെ തൊപ്പിയിൽ തൂവലായി ശബരി റയിൽപ്പാത

വർഷങ്ങളായി പാളത്തിലെത്താതെ മുടങ്ങിയ അങ്കമാലി-ശബരി റയിൽ പദ്ധതിക്ക്‌ പച്ചക്കൊടിയായതോടെ മലയോരമേഖലയുടെ ചിരകാലസ്വപ്നം പ്രവൃത്തിപഥത്തിലെത്തുമെന്നുറപ്പായി. ഇതിൽ, കുറഞ്ഞ കാലയളവിനുള്ളിൽ നടപടികൾ ത്വരിതപ്പെടുത്തിയ സംസ്ഥാന സർക്കാരിനും ഈ ആവശ്യത്തിനുവേണ്ടി നിരന്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച ആക്ഷൻ കൗൺസിലിനും അഭിമാനിക്കാൻ വകയേറെ. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ നാലരവർഷം നീട്ടിക്കൊണ്ടുപോയ പദ്ധതിയാണിത്‌. മൊത്തം അടങ്കൽ തുകയുടെ പകുതി സംസ്ഥാനം വഹിക്കണമെന്നായിരുന്നു റയിൽവേയുടെ നിർബന്ധം. വിഹിതം വഹിക്കില്ലെന്നും സംയുക്ത സംരംഭത്തിനില്ലെന്നുമുള്ള നിലപാടായിരുന്നു തുടക്കം മുതൽ യുഡിഎഫ്‌ സർക്കാരിന്റേത്‌. സ്ഥലമെടുപ്പ്‌ നടപടികളും മറ്റും വേഗത്തിലാക്കാൻ 2006-ലെ എൽഡിഎഫ്‌ […]

ശബരിപാത ഇനി ശരവേഗത്തിൽ.. പ്രധാനമന്ത്രിയുടെ പ്രതേക പരിഗണയിൽ ..

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി ഇനി പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ. പ്രധാനമന്ത്രി നിരീക്ഷിക്കുന്ന കേരളത്തിൽ നിന്നുള്ള ഏക റെയിൽവേ പദ്ധതിയും ശബരിയാണ്. പദ്ധതി വേഗത്തിലാക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവു കുറയ്ക്കും. പാതയുടെ ഇരുഭാഗത്തായി മൂന്നു മീറ്റർ സ്ഥലം എന്നതു ശബരി പദ്ധതിക്ക് ഒന്നര മീറ്ററായി കുറയ്ക്കും. ഇതനുസരിച്ചു കാലടി മുതൽ പെരുമ്പാവൂർ വരെ പുതിയ അതിർത്തിക്കല്ലുകൾ സ്ഥാപിക്കും. പദ്ധതിയുടെ പ്രത്യേക നടത്തിപ്പു സംവിധാനം (എസ്പിവി) രൂപീകരിക്കാനുള്ള നടപടി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന […]

‘വഴി തെളിയാതെ” ശബരി പാത; പത്തൊമ്പത് വര്‍ഷമായിട്ടും അങ്കമാലി-ശബരി റെയില്‍പാത കേന്ദ്രസര്‍ക്കാര്‍ അവഗണനയില്‍

മധ്യകേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ വലിയ സ്വപ്‌നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അങ്കമാലി – അഴുത ശബരി റെയില്‍പ്പാതയോടു കേന്ദ്ര സര്‍ക്കാരിന്റെ അവഗണന വീണ്ടും. ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍ ബജറ്റില്‍ ശബരി പാതയെക്കുറിച്ചു ഒന്നും മിണ്ടിയില്ല. റെയില്‍പ്പാതയ്ക്കായി ഭൂമി വിട്ടു നല്‍കിയവര്‍ക്കു നല്‍കാനുള്ള പണം പോലും അനുവദിക്കാത്ത സാഹചര്യത്തില്‍ പദ്ധതി ഇനിയെങ്ങോട്ടെന്ന ചോദ്യം അവശേഷിക്കുന്നു. 1995ലാണു ശബരി റെയില്‍പ്പാതയ്ക്കു കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. 550 കോടി രൂപയാണു ആദ്യഘട്ടമായി പദ്ധതിക്കു അനുവദിച്ചത്. പിന്നീട് എസ്റ്റിമേറ്റു പുതുക്കിയിരുന്നു. 1566 കോടി രൂപയുടെ […]

ശബരി പാത .. ജനങ്ങളുടെ ആശങ്ക മാറുന്നില്ല

ശബരി റെയില്‍വേ റൂട്ട് വ്യക്തമാക്കാത്തതില്‍ ജനങ്ങള്‍ക്ക് ആശങ്ക. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സ്പെഷല്‍ തഹസില്‍ദാര്‍ റെയില്‍വേ) ഓഫിസില്‍ ഇതുസംബന്ധിച്ച് മാപ്പോ, രേഖകളോ ഇല്ലെന്ന് അറിയിച്ചുള്ള മറുപടിയാണ് നല്‍കിയത്. ഇതുമൂലം കെട്ടിടനിര്‍മാണ മേഖലയും സ്ഥലങ്ങളുടെ ക്രയവിക്രയവും നിലച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പുതിയ വായ്പകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഇവിടുത്തെ ബാങ്കിങ് മേഖലക്കും ഇത് തിരിച്ചടിയായി. തീരുമാനമാകാതെ മൂന്നിലധികം അലൈന്‍മെന്‍റുകള്‍ നിലനില്‍ക്കുന്നതിനെത്തുടര്‍ന്ന് ഈ മേഖലകളിലെ മുഴുവന്‍ ജനങ്ങളും പ്രതിസന്ധിയിലാണ്. ഇതിനിടെ, പഞ്ചായത്തീരാജ് ആക്ട് പ്രകാരം സമ്പൂര്‍ണ ശുചിത്വഗ്രാമമെന്ന കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍മല്‍ […]

ശബരി പാത -പുതിയ അലൈന്‍മെന്റിനെപ്പറ്റി അഭ്യൂഹം .. പരിഭ്രാന്തരായി കപ്പാട്, കാളകെട്ടി മേഖലയിലെ ജനങ്ങൾ

ശബരി പാത പുതിയ ‘അലൈന്‍മെന്റ് പ്രകാരം ഏതു വഴിയാണ് വരുന്നതെന്ന് നിശ്ചയമില്ലാതെ ജനങ്ങൾ പരിഭ്രാന്തിയിൽ ആണ്. ആരുടെയൊക്കെ വീടുകൾ പോകും ? ആരുടെയൊക്കെ സ്ഥലങ്ങൾ പോകും ? ഒരു നിശ്ചയവുമില്ല .. ഇനി നേതാക്കളുടെ പിറകെ നടന്നിട്ട് കാര്യം ഒന്നും ഇല്ല എന്ന് ജനങൾക്ക് അറിയാം. വരുന്നത് അനുഭവിക്കുക തന്നെ .. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് യാതൊരു രൂപവുമില്ല. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ഇവര്‍. ചായക്കടയിലും ഓട്ടോസ്റ്റാന്‍ഡിലും അയല്‍ക്കൂട്ടങ്ങളിലും പ്രധാന ചര്‍ച്ചാവിഷയവും ശബരിപാത ഏതുവഴി… […]

ശബരി പാത: തീര്‍ഥാടകര്‍ക്കു പ്രയോജനമില്ലെന്ന് ആക്ഷന്‍ കൌണ്‍സില്‍

കോട്ടയം: ശബരി റെയില്‍പ്പാത ശബരിമല തീര്‍ഥാടകര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്നു ദീപ്തി ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഏതുപ്രദേശംവഴിയായാലും പദ്ധതി എരുമേലിയില്‍ അവസാനിക്കും. തുടര്‍ന്നു കാനനപാതയിലൂടെയുള്ള യാത്ര അനിവാര്യമാണ്. പരമാവധി യാത്രക്കാരുമായി സര്‍വീസ് നടത്തിയാലും ദിവസേന മുപ്പതിനായിരത്തില്‍ ത്താഴെ ആളുകള്‍ക്കു മാത്രമാണു സഞ്ചരിക്കാനാവുക. എന്നാല്‍ ഒരു ദിവസം ശബരിമലയിലെത്തുന്നത് അഞ്ചുലക്ഷത്തില്‍പ്പരം ആളുകളാണ്. ഒരു സീസണില്‍ മാത്രം എത്തുന്ന ആളുകളെ പരിഗണിച്ചു പദ്ധതി നടപ്പാക്കുന്നതു റെയില്‍വേക്കു വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ഇതു പാടേ […]

ശബരി പാത: തീര്‍ഥാടകര്‍ക്കു പ്രയോജനമില്ലെന്ന് ആക്ഷന്‍ കൌണ്‍സില്‍

കോട്ടയം: ശബരി റെയില്‍പ്പാത ശബരിമല തീര്‍ഥാടകര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്നു ദീപ്തി ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഏതുപ്രദേശംവഴിയായാലും പദ്ധതി എരുമേലിയില്‍ അവസാനിക്കും. തുടര്‍ന്നു കാനനപാതയിലൂടെയുള്ള യാത്ര അനിവാര്യമാണ്. പരമാവധി യാത്രക്കാരുമായി സര്‍വീസ് നടത്തിയാലും ദിവസേന മുപ്പതിനായിരത്തില്‍ ത്താഴെ ആളുകള്‍ക്കു മാത്രമാണു സഞ്ചരിക്കാനാവുക. എന്നാല്‍ ഒരു ദിവസം ശബരിമലയിലെത്തുന്നത് അഞ്ചുലക്ഷത്തില്‍പ്പരം ആളുകളാണ്. ഒരു സീസണില്‍ മാത്രം എത്തുന്ന ആളുകളെ പരിഗണിച്ചു പദ്ധതി നടപ്പാക്കുന്നതു റെയില്‍വേക്കു വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ഇതു പാടേ […]