Sabarimala Special

ശബരിമല മണ്ഡലകാലം പ്രമാണിച്ചുള്ള പ്രതേക വാർത്തകൾ

മണ്ഡലകാലം ഒന്നര മാസം മാത്രം അകലെ; ഇടത്താവളങ്ങളിൽ ഒരുക്കമായി

എരുമേലി : ശബരിമല യാത്രയിലെ ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ നടക്കുന്നതേയുള്ളൂ.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളായ തീർഥാടകരെക്കൂടി പരിഗണിച്ചുള്ള ഒരുക്കങ്ങളാണു വേണ്ടതെന്ന് അധികൃതർ. മണ്ഡലകാലം തുടങ്ങാൻ ഇനി ഒന്നര മാസമേയുള്ളൂ. കോട്ടയം ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലി, ഏറ്റുമാനൂർ, വൈക്കം ക്ഷേത്രങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരും ധാരാളമായി എത്തുന്നുണ്ട്.അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരിൽ വലിയ വിഭാഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്ന് എരുമേലി വഴി ശബരിമലയ്ക്കു പോകുന്നവരാണ്. എരുമേലി എരുമേലിയിൽ അഞ്ചേക്കർ സ്ഥലം കൂടിയെങ്കിലും വികസനത്തിനു […]

വൃശ്ചികക്കുളിരിൽ അലിഞ്ഞ് ഭക്തഹൃദയങ്ങൾ

കോട്ടയം ∙ ക്ഷേത്രങ്ങൾ വൃശ്ചികപ്പുലരിയിലേക്കു നട തുറന്നു. ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലെല്ലാം ശബരിമല തീർഥാടകരുടെ തിരക്കും കൂടി. തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, കടപ്പാട്ടൂർ, ചിറക്കടവ്, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിൽ ക്ഷേത്രങ്ങളിൽ അയ്യപ്പന്മാർക്കു ദർശനത്തിനും വിരിവയ്ക്കുന്നതിനും വിപുലമായ സൗകര്യങ്ങൾ ആദ്യദിവസം തന്നെ ഏർപ്പെടുത്തിയിരുന്നു. വൈക്കം മഹാദേവ ക്ഷേത്രം ∙ തീർഥാടകർക്കു വിരിവയ്ക്കാൻ ഉൗട്ടുപുരയും കലാമണ്ഡപവും അഷ്ടമിപ്പന്തലും ഉപയോഗിക്കുന്നുണ്ട്. സുരക്ഷയ്ക്കായി 13 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. നാലു ഗോപുരങ്ങളിലും ക്യാമറകൾ ഉണ്ട്. ക്ഷേത്രസംരക്ഷണസമിതി, അയ്യപ്പ സേവാസംഘം എന്നീ സംഘടനകൾ ചുക്കുവെള്ള […]

പ്രാർഥനപോലെ ആ അന്നദാനം

എരുമേലി ∙ എരുമേലിയിൽ അയ്യപ്പസേവാസംഘം നടത്തുന്ന അന്നദാനത്തിനു മനുഷ്യത്വത്തിന്റെകൂടി മുഖമുണ്ട്. അവർക്ക് അതൊരു പ്രാർഥനകൂടിയാണ്. മണ്ഡല – മകരവിളക്ക് സീസണിൽ എരുമേലിയിൽ എത്തുന്ന ഭക്തലക്ഷങ്ങൾക്കു പതിറ്റാണ്ടുകളായി അന്നദാനം നടത്തി മാതൃക കാട്ടുകയാണ് അയ്യപ്പസേവാസംഘം. ഒട്ടേറെ ഔഷധക്കൂട്ടുകൾ ചേർത്ത കഞ്ഞിവിതരണമാണ് അതിൽ പ്രധാനം. എല്ലാ മണ്ഡല – മകരവിളക്ക് സീസണിലും മൂന്നു നേരവും സേവാസംഘം പ്രവർത്തകർ കൃത്യമായി ഭക്ഷണം വിളമ്പുന്നതു പ്രതിഫലം വാങ്ങാതെയാണ്. ഇടതടവില്ലാതെ അന്നദാനത്തിന്റെ അറിയിപ്പുകൾ മുരളീധരൻ മുല്ലശേരി എന്ന മുതിർന്ന പൗരൻ വിവിധ ഭാഷകളിൽ ഉച്ചഭാഷിണിയിലൂടെ […]

പരസ്യബോർഡ് വയ്ക്കുന്നതിൽ വിവേചനമെന്ന് ആരോപണം

എരുമേലി∙ ശബരിമല പാതകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവേചനം നടക്കുന്നതായി ആരോപണം. ഉദ്യോഗസ്ഥരുടെ താൽപ്പര്യത്തിനനുസരിച്ച് ചില ബോർഡുകൾ മായ്ക്കുകയും മറ്റു ചിലത് നിലനിർത്തുകയും ചെയ്യുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. മണ്ഡല മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് ശബരിമല പാതകളിൽ ആയിരക്കണക്കിന് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ ബഹുഭൂരിഭാഗവും സ്ഥാപിച്ചിരിക്കുന്നത് സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലാണ്. ഇത്തരം പുരയിടങ്ങളോട് ചേർന്ന് കടകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത്തരം പുരയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില ബോർഡുകൾ എടുത്തു മാറ്റാൻ അധികൃതർ നിർദേശം നൽകിയതായി വ്യാപാരികൾ ആരോപിക്കുന്നു. അധികൃതരുടെ നിർദേശ […]

ശബരിമലയിലേക്കുള്ള ചരക്കുവാഹന നിരോധനം വിവാദത്തിലേക്ക്

എരുമേലി∙ ശബരിമലയിലേക്കു ചരക്കുവാഹനങ്ങളിൽ തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണത്തിന്റെ പേരിൽ നാട്ടുകാരുടെ ചരക്കുവാഹനങ്ങൾ തടയുന്നത് വിവാദമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി ചരക്കു വാഹനങ്ങൾ വിളിക്കുന്ന നാട്ടുകാർ ഇതോടെ ദുരിതത്തിലായി. പൊലീസ് നടപടിക്കെതിരെ വ്യാപാരി സമൂഹം പ്രതിഷേധത്തിൽ. ഗതാഗത ക്രമീകരണത്തിന്റെ പേരിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ആക്ഷേപം. ശബരിമലയിലേക്കു ചരക്കു വാഹനങ്ങളിലും മറ്റും തീർഥാടകരെ കൊണ്ടുപോകുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൂന്നുവർഷം മുൻപു ശബരിമല റൂട്ടിലെ കണമലയിൽ ചരക്കു ലോറി മറിഞ്ഞ് 11 തീർഥാടകർ മരിച്ചിരുന്നു. ഇതോടെയാണു ലോറികൾ, പിക്അപ് വാനുകൾ എന്നിവയിൽ തീർഥാടകരെ കൊണ്ടുപോകുന്നതിനു […]

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ വരവിൽ കുറവ്

എരുമേലി ∙ ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവിൽ കുറവ് സംഭവിച്ചതോടെ പട്ടണത്തിലും ശബരിമല പാതകളിലും തിരക്കു കുറഞ്ഞു. മലയാളി തീർഥാടകർ വൻതോതിൽ‌ എത്തി. തമിഴ്നാട്, കർണാടകം, സീമാന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ തീരെ പരിമിതമായാണു തീർഥാടക വാഹനങ്ങൾ എത്തിയത്. ഇന്നലെ രാവിലെവരെ വൻതിരക്കായിരുന്നു. എരുമേലിയിൽ ഇന്നലെ മേളക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. തമിഴ്നാട്ടിൽ‍ നിന്നുള്ളവരാണ് എരുമേലിയിൽ പേട്ടതുള്ളലിനു മേളം നടത്തുന്നവരിൽ ഭൂരിഭാഗവും. ജയലളിതയുടെ മരണവിവരം അറിഞ്ഞതോടെ പലരും വിഷമത്തിലായി. അർധരാത്രിയോടെ മരണം സ്ഥിരീകരിച്ചെങ്കിലും […]

എരുമേലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരവധി

നിരക്കുകള്‍ ഏകീകൃതമല്ല എരുമേലി: തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളും ശൗചാലയങ്ങളും പാര്‍ക്കിങ്ങ് മൈതാനങ്ങളും നിരവധി. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് എരുമേലിയിലെ ഒട്ടുമിക്ക ശൗചാലയങ്ങള്‍ക്കും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ക്കും ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി കടകളും ഉണ്ട്. ഭക്ഷണ ശാലകളിലേയും ശൗചാലയ സമുച്ചയങ്ങളിലേയും പാര്‍ക്കിങ്ങ് മൈതാനങ്ങളിലേയും നിരക്കുകള്‍ ഏകീകരിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലായെന്നാണ് ആക്ഷേപം ഉയരുന്നത്. വിജിലന്‍സ് സംഘം വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ മൂന്ന് ശൗചാലയ, പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് […]

ശബരിമല കലക്‌ഷൻ അടയ്ക്കാൻ കൗണ്ടറില്ല

ശബരിമല സർവീസുകളുടെ കലക്‌ഷൻ അടയ്ക്കാൻ കെഎസ്ആർടിസിയിൽ പ്രത്യേക കൗണ്ടറില്ല. പണം അടയ്ക്കുന്ന കൗണ്ടറിൽ തിരക്കേറിയതോടെ പമ്പ സ്പെഷൽ സർവീസുകളുടെ പ്രവർത്തനം താളം തെറ്റുന്നു. മുൻ വർഷങ്ങളിൽ പമ്പ സ്പെഷൽ സർവീസുകളുടെ കലക്‌ഷൻ അടയ്ക്കുന്നതിനു വേണ്ടിമാത്രം ബസ് സ്റ്റാൻഡിൽ പ്രത്യേക കൗണ്ടർ ക്രമീകരിച്ചിരുന്നു. ശബരിമല സർവീസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്തു നിമിഷങ്ങൾക്കകം തന്നെ തിരികെ പോകേണ്ടി വരും. ഈ തിരക്കു പരിഗണിച്ചാണ് ഇവരുടെ കലക്‌ഷൻ സ്വീകരിക്കുന്നതിനായി ഡിപ്പോയിൽ പ്രത്യേകം കൗണ്ടർ ക്രമീകരിച്ചിരുന്നത്. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരുന്നതും. […]

മണ്ഡല മകരവിളക്ക് സീസണിലെ ശുചിമുറികളുടെ നിരക്ക് നിശ്ചയിച്ചു

എരുമേലി∙ മണ്ഡല മകരവിളക്ക് സീസണിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച തുകമാത്രം ശുചിമുറി, പാർക്കിങ് ഉപയോഗത്തിന് ഈടാക്കുന്നതിനു സ്വകാര്യ കരാറുകാരോട് ദേവസ്വം കമ്മിഷണർ നിർദേശം നൽകി. ഇന്നലെ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് പഞ്ചായത്ത് അധികൃതരോട് ദേവസ്വം കമ്മിഷണർ ഇക്കാര്യം ആവശ്യപ്പെട്ടത്. ദേവസ്വം, സ്വകാര്യ നിരക്കുകൾ ഇതോടെ ഏകീകരിക്കപ്പെടുമെന്ന് സൂചനയുണ്ടെങ്കിലും സ്വകാര്യ കരാറുകാർ ഇടഞ്ഞു നിൽക്കുന്നതായി സൂചന. എരുമേലിയിൽ ശുചിമുറികൾക്കും പാർക്കിങ് മൈതാനങ്ങൾക്കും നിരക്ക് തോന്നുംപടി വാങ്ങുന്നെന്ന് ചില സംഘടനകൾ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കഴിഞ്ഞാഴ്ച ആർഡിഒയുടെ അധ്യക്ഷതയിൽ […]

ശബരിമല അനാചാരങ്ങളുടെ കേന്ദ്രമായി മാറുന്നു; ഏറെയും മാളികപ്പുറത്ത്

പാരമ്പര്യ ആചാരാനുഷ്ഠാന്നത്തിന് വിരുദ്ധമായി അനാചാരങ്ങളുടെ കേന്ദ്രമായിരിക്കുന്നു ശബരിമല. മാളികപ്പുറത്താണ് ഇത്തരം പ്രവണതള്‍ കൂടുതലുളളത്. മേല്‍ശാന്തിയും തന്ത്രിമാരരുമെല്ലാം വര്‍ഷങ്ങളായി ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും അനാചാരങ്ങള്‍ക്കൊട്ടും കുറവില്ല. ഒരാള്‍ക്ക് ഒരു പിഴവ് പറ്റും. പിന്നാലെ വരുന്നവര്‍ അത് പിന്തുടരും അങ്ങനെയാണ് ശബരിമലയില്‍ ഇന്ന് കാണുന്ന അനാചാരങ്ങളുടെയെല്ലാം പിറവി. മാളികപ്പുറത്ത് നട തുറന്നാല്‍ സോപാനത്തിനും ശ്രീകോവിലിനും മുകളിലേക്ക് തുരുതുര തുണികളെറിയും. ചിലര്‍ കയ്യിലുള്ളതെല്ലാം വലിച്ചെറിയും. ഇത് എന്ത് ആചാരണമാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. മണിക്കൂറുകള്‍കൊണ്ട് സോപാനം മാലിന്യകൂമ്പാരമാകുന്നു. ഉടയാട സമര്‍പ്പണത്തെയാണ് അനാചാരക്കാര്‍ ഇങ്ങനെ […]

പതിനെട്ടു പടികൾ സൂചിപ്പിക്കുന്നത്

അതനുസരിച്ച് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, നാക്ക്, മൂക്ക്, തൊലി). പതിമൂന്നാമത്തെ പടികള്‍ വരെയുള്ള അടുത്ത എട്ടു പടികള്‍ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ പ്രതിനിധീകരിക്കുന്നു. പതിനാലു മുതല്‍ പതിനാറു വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രിഗുണങ്ങളെ സത്വഗുണം, രജോഗുണം, തമോഗുണം പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. മനുഷ്യന്റെ അവസാനിക്കാത്ത സത്യാന്വേഷണ യാത്രയുടെ ഭാഗംതന്നെയാണ് […]

അപകടം കുറയ്ക്കാനുള്ള സമാന്തര റോഡ് : നിർമാണം അശാസ്ത്രീയമെന്നു പരാതി

എരുമേലി ∙ കണമലയിലെ വാഹനാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് എട്ടുകോടി മുതൽ മുടക്കിൽ നിർമിക്കുന്ന എരുത്വാപ്പുഴ–കീരിത്തോട് സമാന്തരപാത നിർമാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കെ അശാസ്ത്രീയ നിർമാണമെന്ന് ആക്ഷേപം. കണമല റോഡിനേക്കാൾ അപകടകരമാണു നിർദിഷ്ട പാതയെന്നും ആക്ഷേപം ഉയരുന്നു. ശബരിമല പാതയിലെ കണമലയിൽ നാലുതവണ ഉണ്ടായ അപകടങ്ങളിൽ 37 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്കു പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണു കണമല ഇറക്കത്തിനു തൊട്ടുപിന്നിൽ എരുത്വാപ്പുഴ കവലയിൽനിന്നു സമാന്തരപാത നിർമാണം ആരംഭിച്ചത്. അഞ്ചു മീറ്റർ വീതിയിലാണു ടാറിങ്. രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള […]

നിരീക്ഷണ ക്യാമറകള്‍ ആര് സ്ഥാപിക്കും

എരുമേലി: രണ്ട് മാസക്കാലയളവിനുള്ളില്‍ കോടിക്കണക്കിന് അയ്യപ്പഭക്തര്‍ എരുമേലിയിലെത്തുന്നതായാണ് കണക്കുകള്‍. ശരാശരി ഓരോ ദിവസവുമെത്തുന്ന ഭക്തരുടെ എണ്ണം നോക്കിയാല്‍ ലക്ഷങ്ങള്‍ വരും. ഇതിനുപുറമെ തൊഴില്‍തേടിയെത്തുന്ന അന്യദേശക്കാര്‍ വേറെയും. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ചെറു പട്ടണമായ എരുമേലിയില്‍ ഇത്രയധികം ആള്‍ക്കാര്‍ ഒന്നിച്ചുകൂടുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കേണ്ടതല്ലേ…. പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍പോലും തീരുമാനമില്ല. ശബരിമല യോഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ആര് സ്ഥാപിക്കുമെന്നത് തര്‍ക്കവിഷയമായിരുന്നു. ഇപ്പോഴും അത് തര്‍ക്കമായി തുടരുന്നു. ദേവസ്വം ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് പോലീസ് വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍, സുരക്ഷാ […]

എരുമേലിയിൽ വണ്‍വേസംവിധാനം: ക്രമീകരണങ്ങള്‍ തുടങ്ങി; തീര്‍ത്ഥാടകരെ ചൂഷണംചെയ്താല്‍ കര്‍ശന നടപടി

എരുമേലി: ചൊവ്വാഴ്ച മണ്ഡലകാലം ആരംഭിക്കുമെന്നിരിക്കെ, എരുമേലിയില്‍ തിരക്ക് കുറയ്ക്കാനുതകുന്നരീതിയില്‍ വണ്‍വേ സംവിധാനത്തിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. പേട്ടക്കവലയില്‍നിന്ന് ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള പേട്ടതുള്ളല്‍പാതയെ രണ്ട് ഭാഗങ്ങളായി തിരിച്ച് ഡിവൈഡറുകള്‍ സ്ഥാപിച്ച് തുടങ്ങി. ചൊവ്വാഴ്ച മുതല്‍ ഇടതുവശത്തുകൂടി ഒരുഭാഗത്തേക്കുമാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. വലതുവശം ഭക്തര്‍ക്ക് പേട്ടതുള്ളാനായി പൂര്‍ണ്ണമായി ഒഴിച്ചിടും. പേട്ടതുള്ളലിന് തടസ്സമാകുന്ന തരത്തില്‍ കച്ചവടക്കാര്‍ റോഡിലിറങ്ങി ഭക്തരെയോ,ഭക്തരുടെ വാഹനങ്ങളോ ക്യാന്‍വാസ് ചെയ്യാന്‍ പാടില്ല. ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. വണ്‍വേ സംവിധാനം രാത്രി സമയങ്ങളില്‍ അട്ടിമറിക്കാതിരിക്കാന്‍ രാത്രിയിലും […]

ശബരിമലയിലേക്കുള്ള പരന്പരാഗത കാനനപാത തെളിക്കല്‍ ആരംഭിച്ചു

ശബരിമലയിലേക്കുള്ള പരന്പരാഗത കാനനപാത തെളിക്കല്‍ ആരംഭിച്ചു

കോരുത്തോട് : കോരുത്തോട് മുക്കുഴിയിൽ ശബരിമലയിലേക്കുള്ള പരന്പരാഗത കാനനപാത തെളിക്കല്‍ ഇന്ന് രാവിലെ ആരംഭിച്ചു . ഒറ്റദിവസംകൊണ്ട് ഇക്കോഡവലപ്മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെ 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാനനപാത വെട്ടിത്തെളിച്ച്‌ സഞ്ചാരയോഗ്യമാക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. അഞ്ചു സംഘങ്ങൾ ആയി തിരിഞ്ഞു കാട് വെട്ടി തെളിക്കുവാൻ ആണ് പരിപാടി. മുക്കുഴി ശ്രീ ശങ്കര ക്ഷേത്രത്തിന്റെ മുൻപിൽ നിന്നും ഡി എഫ് ഓ ശ്രീ സി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു .

അമൃ​താ​ന​ന്ദ​മയി മഠം ശബരിമല ശുചീ​ക​രണത്തിനിറങ്ങുന്നു

ശബരിമല: മാതാ അമൃ​താ​ന​ന്ദ​മയി മഠ​ത്തിന്റെ നേതൃ​ത്വ​ത്തില്‍ 1500 സന്ന​ദ്ധ​പ്ര​വര്‍ത്ത​കരെ പങ്കെ​ടു​പ്പിച്ച്‌ നട​ത്തുന്ന ശബരിമല തീര്‍ഥാ​ടന പൂര്‍വ ശുചീ​ക​രണം നവം​ബര്‍ ഒന്നിനും രണ്ടിനും നട​ക്കു​മെന്ന് ജില്ലാ കള​ക്ടര്‍ എസ്. ഹരി​കി​ഷോര്‍ അറിയിച്ചു. ശുചീ​ക​രണത്തിന്റെ ഉദ്ഘാ​ടനം നവം​ബര്‍ രണ്ടിന് രാവിലെ 10ന് പമ്ബ​യിലെ രാമ​മൂര്‍ത്തി മണ്ഡ​പ​ത്തില്‍ ദേവ​സ്വം​മന്ത്രി വി.​എ​സ്. ശിവ​കു​മാര്‍ നിര്‍വ​ഹി​ക്കും. നവം​ബര്‍ ഒന്നിന് സന്നി​ധാനം മുതല്‍ പമ്ബ വരെയും രണ്ടിന് പമ്ബ മുതല്‍ ളാഹ വരെയും ശുചീ​ക​രി​ക്കും. മാതാ അമൃ​താ​ന​ന്ദ​മ​യി​യുടെ നിര്‍ദേശ പ്രകാരം എത്തുന്ന കേര​ള​ത്തി​ന​കത്തും പുറത്തും നിന്നുള്ള […]