Special NEWS

ബിനോയിയുടെ കൈകള്‍ ഇനി മനു ചലിപ്പിക്കും

കൈപ്പത്തികള്‍ മാറ്റിവയ്ക്കുന്നത് ഇന്ത്യയില്‍ ആദ്യം കൊച്ചി: കൈകള്‍ക്ക് ഒരേ നിറവും വലിപ്പവുമായിരിക്കണം, രക്തഗ്രൂപ്പും ഒന്നാകണം….. നൂലാമാലകള്‍ ഒരുപാടുണ്ടായിരുന്നു ആ ശസ്ത്രക്രിയയ്ക്ക്. പക്ഷേ, ആ കുടുംബത്തിന്റെ വാക്കുകള്‍ എല്ലാത്തിലും മേലെയായിരുന്നു. ‘രണ്ട് കൈയുമില്ലാത്ത ഒരാളുടെ വിഷമം ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകും. ഞങ്ങളുടെ ബിനോയിയുടെ കരളിനും വൃക്കകള്‍ക്കും കണ്ണിനുമൊപ്പം കൈപ്പത്തിയും എടുത്തോളൂ’. ഇന്ത്യയില്‍ തന്നെ ആദ്യത്തെ അപൂര്‍വ ശസ്ത്രക്രിയയ്ക്ക് അങ്ങനെ തുടക്കമാകുകയായിരുന്നു. ഞായറാഴ്ച കൂനമ്മാവ് മേസ്തിരിപ്പടിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ച ചിത്രകാരന്‍ ബിനോയി(26)യുടെ കൈകള്‍ ഇനി തൊടുപുഴ സ്വദേശി മനു (30) […]

ആന്റിബയോട്ടിക്കുകള്‍ സൂക്ഷിക്കുക.. ചിലപ്പോൾ അപകടകാരികൾ ആയേക്കും

ആന്റിബയോട്ടിക്കുകള്‍ സൂക്ഷിക്കുക.. ചിലപ്പോൾ അപകടകാരികൾ  ആയേക്കും

പനിബാധിച്ച് വരുന്ന രോഗികള്‍ക്ക്‌ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന് ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ പുതിയ ആന്റിബയോട്ടിക്കുകള്‍ ലോകത്ത്‌ കണ്ടുപിടിച്ചിട്ടില്ല. നിലവിലുള്ള ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ബാക്റ്റീരിയകള്‍ പഠിച്ചുകഴിഞ്ഞു. അതിനാല്‍ വൈറല്‍ പനിയും ജലദോഷവുമായി വരുന്ന രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന് ഐ.എം.എ വ്യക്തമാക്കി. ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വളരെ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന നടത്തിയ നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും നമ്മള്‍ ആന്റിബയോട്ടിക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചെറിയ അണുബാധകൾ പോലും ജീവന് ഭീഷണിയായേക്കാമെന്ന് ഐ.എം.എ […]

ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ

ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ

ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ വെള്ളക്കടുവ പിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവു ഡല്‍ഹി മൃഗശാലയില്‍ കടുവയെ ഇട്ടിരിക്കുന്ന കിടങ്ങിന്റെ മതിലിൽ അതിക്രമിച്ചു കയറിയപ്പോൾ കാൽ വഴുതി . 18 അടി താഴ്ചയുള്ള കിടങ്ങിലേക്ക്, അതായതു കടുവയുടെ കൂട്ടിലേക്ക് വീഴുകയും കടുവ അയാളെ കൊല്ലുകയും ചെയ്തു. ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നത് താഴെ കാണുക . സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പതിനഞ്ചു മിനിറ്റോളം യുവാവിന് […]

റിയാലിറ്റി ഷോയിൽ കൂടി പ്രസിദ്ധയാകുവാൻ വേണ്ടി ഒരു സ്ത്രീ പന്ത്രണ്ടു ലക്ഷം രൂപ മുടക്കി മൂന്നാം സ്തനം വച്ചുപിടിപ്പിച്ചു..

റിയാലിറ്റി ഷോയിൽ കൂടി പ്രസിദ്ധയാകുവാൻ വേണ്ടി ഒരു സ്ത്രീ പന്ത്രണ്ടു ലക്ഷം രൂപ മുടക്കി മൂന്നാം സ്തനം വച്ചുപിടിപ്പിച്ചു..

റിയാലിറ്റി ഷോയിൽ കൂടി പ്രസിദ്ധയാകുവാൻ വേണ്ടി ഒരു സ്ത്രീ പന്ത്രണ്ടു ലക്ഷം രൂപ മുടക്കി മൂന്നാം സ്തനം വച്ചുപിടിപ്പിച്ചു.. ഫ്ലോറിഡയിലാണ് സംഭവം. 21 വയസ്സുള്ള ജാസ്മിൻ ത്രിവേദിൽ എന്ന സ്ത്രീ തന്റെ രണ്ടു സ്തനങ്ങൾ കൂടാതെ മൂന്നാമത് ഒരു സ്തനം കൂടി ഇരുപതിനായിരം ഡോളർ ചിലവിട്ടു പ്ലാസ്റ്റിക്‌ സർജറി നടത്തി വച്ചുപിടിപ്പിച്ചു. അവർ സ്വന്തമായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു ടി വി റിയാലിറ്റി ഷോ വിജയിപ്പിക്കുവാൻ വേണ്ടിയാണത്രേ ആ കടുംകൈ ചെയ്തത് . ഈ പരിപാടിയുടെ പൂർണ […]

വീടുകളിലും സ്ഥാപനങ്ങളിലും സെക്യൂരിറ്റി ക്യാമറ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക , നിങ്ങൾ ചതിക്കപെട്ടേക്കാം..

വീടുകളിലും സ്ഥാപനങ്ങളിലും സെക്യൂരിറ്റി ക്യാമറ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക , നിങ്ങൾ ചതിക്കപെട്ടേക്കാം..

കാഞ്ഞിരപ്പള്ളിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ക്യാമറ വയ്ക്കുന്നവരുടെ എണ്ണം നാൾ തോറും കൂടി വരുന്നുണ്ട് . ഈ അടുത്ത കാലത്ത് കാഞ്ഞിരപ്പള്ളിയിൽ ആക്രികടയിൽ കയറിയ കള്ളനെ ക്യാമറയിൽ നിന്നും പിടിച്ചതോടെ ഇത്തരം ക്യാമറകൾ കൂടുതൽ പ്രചാരത്തിൽ ആയി. എന്നാൽ ഇത്തരം ക്യാമറകൾ ചിലപ്പോൾ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യാറുണ്ട് . വീടുകളിലും സ്ഥാപനങ്ങളിലും കൂടുതൽ സുരക്ഷ കൊടുക്കുവാൻ വേണ്ടിയാണു സെക്യൂരിറ്റി ക്യാമറ യും CCTV യും സ്ഥാപിക്കുന്നത് . കള്ളന്മാരുടെ ആക്രമണത്തിൽ നിന്നും രക്ഷേ നേടുന്നതിനും, അതുപോലെ വേണ്ടപെട്ടവേരെയും […]

വൈദികർക്കു കുന്പസാര രഹസ്യം വെളിപ്പെടുതുവാൻ അനുമതി നല്കിയേക്കും

വൈദികർക്കു കുന്പസാര രഹസ്യം വെളിപ്പെടുതുവാൻ അനുമതി നല്കിയേക്കും

വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ മുൻ നിർത്തി ചർച്ച ഓഫ് ഇംഗ്ലണ്ട് വൈദികർക്കു കുന്പസാര രഹസ്യം വെളിപെടുതുവാൻ അനുമതി നല്കുന്നതിനായി ആലോചിക്കുന്നു . പ്രധാനമായും കുഞ്ഞുങ്ങളെ ലൈഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിൽ ഉള്ള രഹസ്യങ്ങൾ സമൂഹ നന്മക്കു വേണ്ടി വൈദികർ അത്യാവശ്യ ഘട്ടങ്ങളിൽ പോലീസിന് വെളിപെടുത്തണം എന്നാണ് ആവശ്യം . നാനൂറു വർഷങ്ങൾ ആയി ക്രിസ്തവ സഭയിൽ നില നില്ക്കുന്ന നിയമമാണ് കുന്പസാര രഹസ്യം ഒരു വൈദികൻ ഒരിക്കലും വെളിപ്പെടുതുവാൻ പാടില്ല എന്നുള്ളത് . വൈദികരെ പൂർണമായി വിശ്വസിച്ചുകൊണ്ടു […]

ബി. പി. കൂട്ടുന്നത്‌ ഉപ്പല്ല , പഞ്ചസാരയാണ്, ബി. പി യും ഉപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല…പുതിയ കണ്ടുപിടുത്തം ഞെട്ടിക്കുനത് ….

ബി. പി. കൂട്ടുന്നത്‌ ഉപ്പല്ല , പഞ്ചസാരയാണ്, ബി. പി യും ഉപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല…പുതിയ കണ്ടുപിടുത്തം ഞെട്ടിക്കുനത് ….

ബി പി യെ പേടിച്ചു വർഷങ്ങളോളം ഉപ്പില്ലാതെ കഞ്ഞി കുടിച്ചത് വെറുതെയായി … ബി പി യുള്ളവരിൽ കൂടുതൽ മധുരം കഴിച്ചവർ പെട്ടെന്ന് യമലോകം പൂകി … ഈ കണ്ടുപിടിത്തം കുറെ കൂടി നേരത്തെ ആയിരുന്നെകിൽ കുറെ ജീവനുകൾ എങ്കിലും രക്ഷപെട്ടെനെ … ബി പി യിൽ നിന്നും രക്ഷ നേടുവാൻ ഉപ്പിന്റെ ഉപയോഗം കുറച്ചാൽ മതി … ഉപ്പു കൂടുതൽ കഴിക്കുമ്പോൾ ഹൃദയസ്തംഭനത്തിനുള്ള സാധ്യത മൂന്നിരട്ടി കൂടുന്നു … ഇതായിരുന്നു കാലങ്ങളോളം നാം വിശ്വസിച്ചിരുന്നതും , […]

ALS ” ഐസ് ബക്കറ്റ് ചലഞ്ച്’ ” തരംഗമാകുന്നു

ALS  ” ഐസ് ബക്കറ്റ് ചലഞ്ച്’ ”  തരംഗമാകുന്നു

കാഞ്ഞിരപ്പള്ളിയിൽ ഇത് വരെ ആരും ഈ വെല്ലുവിളി ഏറ്റെടുത്തു നടത്തിയതായി അറിവില്ല . . എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും , അതുപോലെ സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ‘ഐസ് ബക്കറ്റ് ചലഞ്ച്’ ആണ് സംസാര വിഷയം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയും ഈ ചലഞ്ച് ഏറ്റെടുത്തതോടെ സംഗതി ഹിറ്റായി. സിനിമ താരം ഹൻസിക ഇതിൽ പങ്കാളി ആയതോടെ പലർക്കും ഇത് ഒന്ന് നടത്തിയാൽ കൊള്ളം എന്നായി . ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് […]

സാനിയ മിർസ വെല്ലുവിളി ഏറ്റെടുത്തു .. ഐസ് വെള്ളം തലയിൽ ഒഴിച്ചു…. വീഡിയോ

സാനിയ മിർസ വെല്ലുവിളി ഏറ്റെടുത്തു .. ഐസ് വെള്ളം തലയിൽ ഒഴിച്ചു…. വീഡിയോ

ഒടുവിൽ സാനിയ മിർസ ആ വെല്ലുവിളി ഏറ്റെടുത്തു വിജയിച്ചു .. ഐസ് വെള്ളം തലയുലൂടെ ഒഴിച്ച് തന്നെ കൊണ്ട് എന്തും ചെയ്യുവാൻ പറ്റും എന്ന് തെളിയിച്ചു മുന്‍ ഇന്ത്യന്‍ താരം മഹേഷ് ഭൂപതി, ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് എന്നിവരെയാണ് സാനിയ വെല്ലുവിളിച്ചിരിക്കുന്നത്. നേരത്തെ രോഹന്‍ ബൊപ്പണ്ണയുടെ വെല്ലുവിളി ഏറ്റെടുത്താണ് ബംഗളുരു എഫ് സി താരങ്ങള്‍ ഐസ് വെള്ളമൊഴിച്ചത്. അശ്വിനി പൊന്നപ്പ, സാനിയ മിര്‍സ, യുവരാജ് സിംഗ് എന്നിവരെയാണ് ബംഗളുരു എഫ് സി വെല്ലുവിളിച്ചിരിക്കുന്നത്. പ്രമുഖ ഗായകന്‍ […]

400 കിലോ തൂക്കം ഉണ്ടായിരുന്ന റിക്കി ഓർമ ആയിട്ട് രണ്ടു വർഷങ്ങൾ …

400 കിലോ തൂക്കം ഉണ്ടായിരുന്ന റിക്കി ഓർമ ആയിട്ട് രണ്ടു വർഷങ്ങൾ …

400 കിലോ തൂക്കം ഉണ്ടായിരുന്ന റിക്കി ഓർമ ആയിട്ട് രണ്ടു വർഷങ്ങൾ … ലോകത്തിലെ ഏറ്റവും വലിയ തടിയനായിരുന്ന ബ്രിസ്ബൈൻനു സമീപത്തുള്ള ഗുനാം എന്ന ദ്വീപിൽ താമസിച്ചിരുന്ന റിക്കി നപുട്ടി മരിച്ചത് ഭക്ഷണത്തോടുള്ള അത്യാർത്തി കൊണ്ടാണ്. 400 കിലോക്ക് മേൽ ആയിരുന്നു റിക്കിയുടെ ഭാരം .. ഗുനാം ദ്വീപിൽ വസിക്കുന്ന ജനങ്ങളിൽ 60% പേരും അതികയകന്മാർ ആണ്. എങ്ങനെ എങ്കിലും ഭാരം കുറയ്ക്കുവാൻ വേണ്ടി ശാസ്ത്രക്രിയ നടത്തുവാൻ റിക്കി തയ്യാറയിരുന്നുവെങ്കിലും ശരീരത്തിന്റെ വീതി മൂലം 45 കിലോ […]

എനിക്കിനി ആയുസ്സ് രണ്ടു മൂന്ന് വർഷങ്ങൾ മാത്രം : ഫ്രാൻസിസ് മാർപാപ്പ

എനിക്കിനി ആയുസ്സ് രണ്ടു മൂന്ന് വർഷങ്ങൾ മാത്രം : ഫ്രാൻസിസ് മാർപാപ്പ

എനിക്കിനി ആയുസ്സ് രണ്ടു മൂന്ന് വർഷങ്ങൾ മാത്രം : ഫ്രാൻസിസ് മാർപാപ്പ ലോകത്തിനു മുഴുവനും പ്രിയങ്കരനായ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പ്രസ്താവന ലോകത്തെ ആകെപ്പാടെ ഞെട്ടിച്ചുകളഞ്ഞു നാഡി രോഗത്താൽ വലയുന്ന 77 വയസുള്ള മാർപാപ്പ ആദ്യമായാണ് തന്റെ രോഗത്തെ പറ്റി പൊതു വേദിയിൽ പറയുന്നത്. താൻ നേരത്തെ റിട്ടയർ ചെയ്യും എന്നും മാർപാപ്പ സൂചന നല്കി . തന്റെ കടമകൾ ശരിയായി നിർവഹിക്കുവാൻ ബുദ്ധിമുട്ട് ഉള്ളതിനനാൽ ആണ് ഇക്കാര്യം ആലോചിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു . കൊറിയൻ […]

അൻപതിനായിരം പാന്പുകളെ, അതിൽ മുപ്പതിനായിരം മൂർഖന്മാരെ , ഇറച്ചിക്കും തോലിനും വേണ്ടി വളർത്തുന്ന സഹോദരന്മാർ

അൻപതിനായിരം പാന്പുകളെ, അതിൽ  മുപ്പതിനായിരം മൂർഖന്മാരെ , ഇറച്ചിക്കും തോലിനും വേണ്ടി  വളർത്തുന്ന സഹോദരന്മാർ

മുപ്പതിനായിരം മൂർഖന്മാരെ വളർത്തുന്ന സഹോദരന്മാർ .. ചൈനയിലെ രണ്ടു സഹോദരന്മാർ കൃഷിക്കുവേണ്ടി വളർത്തുന്നത് അൻപതിനായിരം പാന്പുകളെ . അതിൽ മുപ്പതിനായിരം മൂർഖന്മാർ.. യങ്ങ് സുനായ്, യങ്ങ് സുൻലും എന്നെ സഹോദരന്മാർ ആണ് ഈ വന്പിച്ച പാന്പ് ബിസിനസ്‌ നടത്തുന്നത്. തെക്കേ ചൈനയിലുള്ള Chongqing എന്ന പട്ടണത്തിലാണ് ഈ പാന്പ് ഫാം സ്ഥിതി ചെയ്യുന്നത് . മൂന്നര ഏക്കർ സ്ഥലത്ത് 20 ജോലിക്കാർ ഉണ്ട് ഈ ഫാമിൽ . പാന്പിനെ തിന്നുന്ന ചൈനക്കാർക്കുള്ള പ്രിയപ്പെട്ട ഭകഷണം ആണ് ഇവർ […]

മരണം മുൻപിൽ കണ്ടു ഒരു ജനത : യസിദികളെ ഇറാക്കിൽ കൂട്ടകൊല ചെയ്യുന്നു, അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഒരു ജനത ഭൂമുഖത്തു നിന്നും തുടച്ചു നീക്കപെടും

മരണം മുൻപിൽ കണ്ടു ഒരു ജനത :  യസിദികളെ ഇറാക്കിൽ കൂട്ടകൊല ചെയ്യുന്നു, അത്ഭുതങ്ങൾ  സംഭവിച്ചില്ലെങ്കിൽ  ഒരു ജനത  ഭൂമുഖത്തു നിന്നും തുടച്ചു നീക്കപെടും

ബാഗ്‌ദാദ്: അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഒരു ജനത വലിയ കാലതാമസമില്ലാതെ ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപെടും . തങ്ങളുടെ ജീവന് വേണ്ടി അന്താരാഷ്ട്ര സമൂഹത്തിനു മുൻപിൽ ദയനീയമായി നിലക്കുന്ന അവരുടെ ചിത്രങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കും. ഇന്നലെ മാത്രം 500 യസിദികളെയാണ് കൊന്നു കുഴിച്ചു മൂടിയത് . പലരെയും ജീവനോടെയാണ് കുഴിമൂടിയതെന്നു ഇറാഖിലെ മനുഷ്യാവകാശ മന്ത്രി ആരോപിച്ചു . ചെകുത്താന്മാരെന്ന് ചിലർ വിളിച്ചപ്പോൾ തങ്ങൾ മാലാഖമാരുടെ സന്തതികളാണെന്ന് യസിദികൾ സ്വയം വിശ്വസിച്ചു. പക്ഷേ ദൈവമോ മാലാഖമാരോ അവരുടെ […]

ലോകം എബോള പേടിയിൽ. പിടിപെട്ടാൽ മരണം ഉറപ്പ്

ലോകം എബോള പേടിയിൽ. പിടിപെട്ടാൽ മരണം ഉറപ്പ്

ആഫ്രിക്കയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ എബോള പേടിയിലാണ് ലോകം ഇപ്പോൾ. സമീപകാലത്ത് കണ്ടെത്തിയ വൈറസുകളിൽ ഏറ്റവും അപകടകാരിയാണ് എബോള വൈറസ്. അസുഖം പിടിപെട്ടവരിൽ തൊണ്ണൂറ് ശതമാനവും മരണത്തിന് കീഴടങ്ങുന്നു എന്നതാണ് അപൂർവ്വത. അതുകൊണ്ടാണ് എബോളയേ ലോകം ഇത്രമാത്രം പേടിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളായ സിയാറാ ലിയോൺ, ഗയാന, ലൈബീരിയ എന്നിവിടങ്ങളിലായി അറുനൂറ്റിയെഴുപത് പേരാണ് ഇതുവരെ എബോള വൈറസ് കാരണം മരണപ്പെട്ടത്. പെട്ടെന്നുള്ള പനി, ക്ഷീണം, തൊണ്ടവേദന എന്നിവയാണ് എബോളയുടെ ആദ്യ ലക്ഷണം. പിന്നാലെ ശക്തമായ ഛർദ്ദി, വയറിളക്കം എന്നിവയും […]

ആലപ്പുഴയിൽ റോഡിൽ വിദേശിയുടെ നീന്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ആലപ്പുഴയിൽ റോഡിൽ വിദേശിയുടെ നീന്തൽ സോഷ്യൽ മീഡിയയിൽ  വൈറലാകുന്നു

കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടായി മാറിയ കേരളത്തിലെ റോഡിലൂടെ നീന്തുന്ന വിനോദ സഞ്ചാരിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. നോം ഒഫ്‌റി എന്ന ഇസ്രയേലിയുടെ ചിത്രമാണു സോഷ്യൽമീഡിയകളിലൂടെ പ്രചരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസിനൊപ്പം റോഡിലൂടെ നീന്തുന്ന നോം ഒഫ്‌റിയുടെ ചിത്രം മലയാള മനോരമാ പത്രത്തിലാണു ആദ്യം അച്ചടിച്ച് വന്നത്.തുടർന്ന് വീഡിയോ നോം ഒഫ്‌റി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. വീഡിയോ ഇവിടെ കാണാം