ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചോതി കരോള്‍ സംഘങ്ങള്‍… (വീഡിയോ)

ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചോതി  കരോള്‍ സംഘങ്ങള്‍… (വീഡിയോ)

കാഞ്ഞിരപ്പള്ളി : ക്രിസ്മസ് അടുത്തതോടെ നാട് മുഴുവനും കരോൾ സംഘങ്ങൾ വീടുവീടാന്തരം കയറി കരോൾ ഗീതങ്ങൾ പാടി ക്രിസ്തുമസ് അടിപൊളിയാക്കുന്നു …നിലാവിന്റയും നക്ഷത്രങ്ങളുടെയും ചിമ്മിനിവെട്ടത്തിന്റയും ഒരിത്തിരി പ്രകാശത്തില്‍ ക്രിസ്മസ് സന്ദേശങ്ങൾ വിളിച്ചറിയിക്കുന്ന കരോള്‍ സംഘങ്ങള്‍ കാഞ്ഞിരപ്പള്ളിയിയുടെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തുമസിന്റെ തലേദിവസത്തെ പതിവ് കാഴ്ചയാണ്. . ചിരിച്ചും ചിരിപ്പിച്ചും ബലൂണുകളും സമ്മാനങ്ങളുമായി അവര്‍ക്കൊപ്പം ക്രിസ്മസ് ഫാദറും മുൻപന്തിയിൽ കാണും ..

പൂമരത്തിലെ ” ഞാനും ഞാനുമെന്റാളും” എന്ന ഗാനത്തിന്റെ രീതിയിൽ ചിട്ടപെടുത്തിയ ഒരു ഗാനമാണ് ഈ പ്രവശ്യം കരോൾ ഗാനങ്ങളിൽ ഹിറ്റ് . ഇതാ നാട്ടിൽ പുറങ്ങളിൽ അരങ്ങേറിയ ക്രിസ്മസ് കരോളുകളിൽ ഒരു അടിപൊളി സംരംഭം .. കൈയിൽ അധികം വാദ്യമേളങ്ങൾ ഒന്നുമില്ലെങ്കിൽ ഈ കുട്ടികൾ തങ്ങളാൽ ആവുന്ന വിധത്തിൽ കരോൾ ഭംഗിയാക്കി.. വീഡിയോ കാണുക

.