പിണറായി സർക്കാരിനെ താഴയിറക്കും : കെപിസിസി സെക്രട്ടറി അഡ്വ. പി. എ. സലിം

പിണറായി സർക്കാരിനെ താഴയിറക്കും : കെപിസിസി സെക്രട്ടറി അഡ്വ. പി. എ.  സലിം


എരുമേലി : സ്വർണ്ണ കള്ളക്കടത്ത് കേസ്സിലെ പ്രതികളുമായിട്ടുള്ള ബന്ധം വെളിവായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജൻ , മന്ത്രി കെ.ടി.ജലീൽ എന്നിവർ രാജി വയ്ക്കുന്നില്ലെങ്കിൽ ജനം തിരഞ്ഞെടുപ്പിലൂടെ വോട്ട് ചെയ്ത് പുറത്താക്കുമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി. എ. സലിം മുന്നറിയിപ്പ് നൽകി. യു.ഡി.എഫ് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത നാലാംഘട്ട സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം .

ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ,ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ , RSP നിയോജക മണ്ഡലം സെക്രട്ടറി സിബി ആറാട്ടു കയം, മുസ്ലിംലീഗ് ജില്ലാ കമ്മറ്റി അoഗം ബഷീർ മൗലവി , കേരള കോൺഗ്രസ് (എം) സംസ്ഥാ സ്റ്റീയറിംഗ് കമ്മറ്റി അംഗം മറിയാമ്മ ടീച്ചർ, എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു. N. സദാനന്ദൻ, ടി.വി ജോസഫ് , അഡ്വ . PH ഷാജഹാൻ, നാസർ പനച്ചി , PK റസ്സാക്ക് എന്നിവർ പ്രസംഗിച്ചു.