കേരളത്തിൽ പരിശോധന കുറഞ്ഞതോടെ കോവിഡ് പോസിറ്റീവും കുറഞ്ഞു.

കേരളത്തിൽ പരിശോധന കുറഞ്ഞതോടെ കോവിഡ് പോസിറ്റീവും  കുറഞ്ഞു.


കേരളത്തിൽ പരിശോധന കുറഞ്ഞതോടെ കോവിഡ് പോസിറ്റീവും കുറഞ്ഞു.

കേരളത്തിൽ സാമ്പിൾ പരിശോധന കുറഞ്ഞതോടെ പോസിറ്റീവും കുറഞ്ഞു. ഇന്നലെ 51,154 സാമ്പിളുകളുടെ   പരിശോധന  ഫലം ആണ് ആണ് വന്നത്. അതിൽ 7,789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 50, 056 സാമ്പിളുകളുടെ പരിശോധന നടത്തിയപ്പോൾ 6,244 പേർക്കാണ് ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഒക്ടോബർ പത്തിന് 66,228 സാമ്പിളുകളുടെ പരിശോധന നടത്തിയപ്പോൾ 11,755 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒക്ടോബർ 7 ന് കേരളത്തിൽ 73,816 സാമ്പിളുകളുടെ പരിശോധന നടത്തിയപ്പോൾ 10,606 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ  രൂക്ഷമാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റുട്ടീൻ സാമ്പിൾ , എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനൽ , സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജൻ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 37,76,892 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,74,672 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,49,001 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,671 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കേരളത്തിൽ നിലവിൽ ആകെ 644 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.