3 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് : കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 30 പോലീസുകാർ ക്വാറന്റൈനിൽ, അവസരം മുതലാക്കാൻ സാമൂഹിക വിരുദ്ധർ രംഗത്ത്; ആനക്കല്ലിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 30 പോലീസുകാർ ക്വാറന്റൈനിൽ പോകേണ്ടിവന്നു. കിട്ടിയ അവസരം മുതലാക്കാൻ സാമൂഹിക വിരുദ്ധർ രംഗത്ത് ഇറങ്ങി. ആനക്കല്ലിൽ ഹെൽമറ്റും, മാസ്കും, കോട്ടും ധരിച്ച് ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കൾ വീട്ടമ്മയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. ആനക്കല്ല് പുളിമാവ് റോഡിൽ, വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നുപോവുകയായിരുന്ന ആനക്കല്ല് വെട്ടുവേലി ഭാഗത്തു താമസിക്കുന്ന തരിക്കരകുന്നേൽ ശാന്തമ്മയുടെ ഒന്നര പവന്റെ മാലയാണ് മോഷ്‌ടാക്കൾ കവർന്നെടുത്തത്