കേരളത്തിൽ കോവിഡ് വ്യാപനം നിലവിൽ ദേശീയ ശരാശരിക്കും മുകളിൽ ; മരണനിരക്ക് കേരളത്തിൽ കുറവ്

കേരളത്തിൽ  കോവിഡ് വ്യാപനം  നിലവിൽ  ദേശീയ  ശരാശരിക്കും മുകളിൽ ; മരണനിരക്ക് കേരളത്തിൽ കുറവ്


കേരളത്തിൽ  കോവിഡ് വ്യാപനം  നിലവിൽ ദേശീയ  ശരാശരിക്കും മുകളിലാണ്. കോവിഡ് ബാധിതരുടെ എണ്ണം ദേശീയതലത്തിൽ  പത്ത് ലക്ഷത്തിൽ  6,974 ആണ് . കേരളത്തിൽ  ഇത്  8,911 ആണ്. എങ്കിലും  മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ  കേരളത്തിൽ കുറവാണ്. രാജ്യത്ത് പത്തുലക്ഷത്തിൽ 106  മരണങ്ങൾ  ഉള്ളപ്പോൾ ഇപ്പോൾ കേരളത്തിൽ ഇതിൽ  ഇത് 31 ആണ്.

രാജ്യത്തെ കോവിഡ് ബാധിതരുടെ  ആകെ എണ്ണം ഓണം  73.4 ലക്ഷം ആയി. ഇതിൽ ഇതിൽ 64 ലക്ഷം പേർ  കോവിഡ് മുക്തി നേടിയപ്പോൾ  1.1  ലക്ഷം പേർ പേർ മരിച്ചു . 75 അഞ്ച് ദിവസങ്ങൾ കൂടുമ്പോഴാണ് ആണ് ഇപ്പോൾ ഇപ്പോൾ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം  ഇരട്ടിക്കുന്നത്.

സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ് . കേരളത്തിൽ 93,925 സജീവ കോവിഡ് രോഗികൾ നിലവിലുണ്ട്. ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 1,96,761 സജീവ കോവിഡ് രോഗികൾ ഉള്ളപ്പോൾ, രണ്ടാം സ്ഥനത്തുള്ള കർണാടകത്തിൽ 1,14,006 സജീവ രോഗികൾ ആണുള്ളത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ എല്ലാം കോവിഡ് സജീവരോഗികളുടെ എണ്ണത്തിൽ കേരളത്തിന്റെ പിന്നിലാണ് സ്ഥാനം. തമിഴ്നാട്ടിൽ 42,566 സജീവ രോഗികൾ മാത്രമുള്ളപ്പോൾ, ആന്ധ്രാപ്രദേശിൽ 41,699 പേരാണുള്ളത്. ഡൽഹിയിൽ 21,903 സജീവ രോഗികൾ നിലവിൽ ഉള്ളപ്പോൾ, ഗോവയിൽ 4,188 പേര് മാത്രമാണുള്ളത്. ലക്ഷദ്വീപിൽ ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ല .