ജയരാജിനുവേണ്ടി ഭാര്യയും മകളും പ്രചാരണരംഗത്ത്‌

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. എന്‍.ജയരാജിനുവേണ്ടി ഭാര്യയും മകളും പ്രചാരണരംഗത്ത്.

ഭാര്യ ഗീതയും മകള്‍ പാര്‍വതിയും ചൊവ്വാഴ്ച മുതലാണ് ജയരാജിനുവേണ്ടി വോട്ടുതേടി സമ്മതിദായകരെ നേരില്‍ക്കണ്ടത്.

ചൊവ്വാഴ്ച വാഴൂര്‍, ചിറക്കടവ് പഞ്ചായത്തുകളിലാണ് ഇരുവരും വനിതാ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം വോട്ട് അഭ്യര്‍ഥിച്ചെത്തിയത്. ഏവരില്‍നിന്നും മികച്ച പ്രതികരണമാണുണ്ടായതെന്ന് ഇരുവരും പറഞ്ഞു.