എംഎ.എ എക്‌സലന്‍ഷ്യ അവാര്‍ഡ് വിതരണം മുണ്ടക്കയത്തു ഞായറാഴ്ച

മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും പി.സി. ജോര്‍ജ് എംഎ.എ ഏര്‍പ്പെടുത്തിയ എംഎ.എ എക്‌സലന്‍സ് അവാര്‍ഡ് ‘എക്‌സലന്‍ഷ്യ 2016’ ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് മുണ്ടക്കയം സിഎസ്‌ഐ ഓഡിറ്റോറിയത്തിൽ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ് സമ്മാനിക്കും. യോഗത്തിൽ പി.സി. ജോര്‍ജ് എംഎ.എ അധ്യക്ഷത വഹിക്കും.

എസ്എസ്എ.സി, ഹയര്‍ സെക്കന്‍ഡറി, സിബിഎസ്ഇ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് എംഎ.എ എക്‌സലന്‍സ് അവാര്‍ഡ് ലഭിക്കുക. എയ്ഡഡ് സ്‌കൂളുകളിൽ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌കാരം സമ്മാനിക്കും.

സിബിഎസ്ഇ സ്‌കൂളുകളിൽ ഏറ്റവും മികച്ച വിജയം നേടിയ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, അരുവിത്തുറ സെന്റ് അൽഫോന്‍സ പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു പുരസ്‌കാരം നൽകും. കൂടാതെ എസ്എസ്എ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ്, പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്, പാലമ്പ്ര അസംപ്ഷന്‍ എച്ച്എസ് എന്നീ സ്‌കൂളുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിൽ മികച്ച വിജയം നേടിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ്, എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് സ്‌കൂളുകള്‍ക്കും ആദരവ് നൽകും. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് എച്ച്എസ്എസ്, മുണ്ടക്കയം സിഎംഎസ് എ.പിഎസ് എന്നീ സ്‌കൂളുകളെയും ആദരിക്കും.

സിവിൽ സര്‍വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കോരുത്തോട് സ്വദേശി മിഥുന്‍ സോമരാജിനെയും സ്‌കൂള്‍-യൂണിവേഴ്‌സിറ്റി തലങ്ങളിൽ കലാ-കായിക-പാഠ്യ മേഖലകളിൽ മികവു പുലര്‍ത്തിയ കുട്ടികളെയും ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച എരുമേലി സ്വദേശി നിഥിന്‍ ഫിലിപ്പ് മാത്യുവിനെയും മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബൈജു ജേക്കബിനെയും സിന്ധു ജി. നായരെയും ചടങ്ങിൽ ആദരിക്കും.

പഞ്ച യത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ച യത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ച-ായത്ത് അംഗങ്ങള്‍, മറ്റ് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും