അൻപതുവർഷത്തിലേറെയായി പൊൻകുന്നത്ത് ആധാരമെഴുത്ത് രംഗത്ത് പ്രവർത്തിക്കുന്ന കെ.പി.ഗോപാലകൃഷ്ണ പണിക്കർ നിര്യാതനായി

അൻപതുവർഷത്തിലേറെയായി പൊൻകുന്നത്ത് ആധാരമെഴുത്ത് രംഗത്ത് പ്രവർത്തിക്കുന്ന  കെ.പി.ഗോപാലകൃഷ്ണ പണിക്കർ നിര്യാതനായി


പൊൻകുന്നം: അൻപതുവർഷത്തിലേറെയായി പൊൻകുന്നത്ത് ആധാരമെഴുത്ത് രംഗത്ത് പ്രവർത്തിക്കുന്ന ഇന്ദിരാസദനം(ജി.പി.നിവാസ്) കെ.പി.ഗോപാലകൃഷ്ണ പണിക്കർ(77) നിര്യാതനായി. ആധാരമെഴുത്ത് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ്, ജില്ലാപ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുപ്പതുവർഷമായി കാഞ്ഞിരപ്പള്ളി യൂണിറ്റ് ഖജാൻജിയാണ്.
ഭാര്യ: കെ.എൻ.പുഷ്പകുമാരി മാവേലിക്കര പെരിങ്ങലിപ്പുറം വിജയസദനം കുടുംബാംഗം. മക്കൾ: പ്രജില ജി.നായർ(ടൈം എൻട്രൻസ് കോച്ചിങ് സെന്റർ, എറണാകുളം), ശ്യാമ, പ്രവിത. മരുമക്കൾ: പ്രകാശ്കുമാർ(മണിമലയിൽ, ആറാട്ടുപുഴ, ചെങ്ങന്നൂർ), സൽവിൻകുമാർ(തിരുവനന്തപുരം), പ്രമോദ് ഗോപാൽ(എച്ച്.ഡി.എഫ്.സി.ബാങ്ക്, ചെന്നൈ). ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.