കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക്.. : രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്..

കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക്.. : രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്..


കേരള കോൺഗ്രസ് (എം) എൽഡിഎഫ് മുന്നണിയിൽ ചേരുവാനുള്ള ഔദ്യോഗിക . രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന് നടക്കും . രാവിലെ 11ന് കോട്ടയത്ത് പാർട്ടിയുടെ സംസ്ഥാന നേതൃയോഗത്തിന് ശേഷം ചേരുന്ന പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി തീരുമാനം പ്രഖ്യാപിക്കും.

കേരളാകോൺഗ്രെസ്സിന്റെ അഭിമാനപ്രശ്നമായ പാലാ മണ്ഡലത്തെ പറ്റി പരസ്പര ധാരണയായി എന്നാണ് അറിയുന്നത്. കെ.എം. മാണിയെ തുടർച്ചയായി 52 വർഷം ജയിപ്പിച്ച പാലായിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി പരാജയം അറിഞ്ഞെങ്കിലും, പാലാ മണ്ഡലം വീണ്ടും മത്സരിക്കുവാൻ കേരളകോൺഗ്രസ്സിനു തിരികെ ലഭിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കെ.എം. മാണിയോട് കോൺഗ്രസ് (എസ്), എൻസിപി സ്ഥാനാർഥികൾ 37 വർഷം പൊരുതിയ ശേഷം മാണി സി. കാപ്പനിലൂടെ ചരിത്ര വിജയം നേടിയ പാലായെ കൈവിടാൻ എൻസിപി സമ്മതിക്കുമോ എന്നതും ഇന്ന് വെളിവാകും. സിപിഐ പതിവായി മത്സരിച്ചുകൊണ്ടിരിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം കേരളാകോൺഗ്രസ്സിനു മത്സരിക്കുവാൻ വിട്ടു നൽകുമോ എന്നതും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്.

.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊരു തുടർഭരണം ഉറപ്പാക്കുവാൻ, മധ്യതിരുവിതാംകൂറിൽ ഏറെ സ്വാധീനമുള്ള കേരള കോൺഗ്രസ് എം ഇടത് മുന്നണിയിലേക്ക് വരുന്നതോടെ കഴിയും എന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.