ഏവർക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പ്രവർത്തകർ പ്രതിഷേധ സമരം നടത്തി.

ഏവർക്കും  പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  കേരളാ കോണ്‍ഗ്രസ് (എം) പ്രവർത്തകർ പ്രതിഷേധ സമരം നടത്തി.


കാഞ്ഞിരപ്പള്ളി : ആദായ നികുതിയുടെ പരിധിയില്‍ വരാത്ത, അറുപതു വയസ്സു കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പ്രവർത്തകർ
സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രതിഷേധ സമരം നടത്തി.

എത്ര രൂപ നിശ്ചിത വാര്‍ഷിക വരുമാനമെന്നത് ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ തീരുമാനത്തില്‍ എത്തണം. അയ്യായിരം രൂപ കേന്ദ്രഗവണ്‍മെന്റും അയ്യായിരം രൂപ സംസ്ഥാന സര്‍ക്കാരും തുക പങ്കുവച്ച് ഇതിനായുള്ള പണം കണ്ടെത്തണമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു.

പാവപ്പെട്ട കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയാല്‍ ആശ്വാസപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ചര്‍ച്ചയിലൂടെ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ പരിശ്രമിക്കും. സാമ്പത്തിക വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് വെബിനാറുകള്‍ സംഘടിപ്പിച്ചും, യു.ഡി.എഫ്. സംസ്ഥാന നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തും ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്‍തുണ തേടുമെന്നും ജോസഫ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ മുൻപിൽ കോവിഡ് പാലിച്ചു നടത്തിയ പ്രതിഷേധ സമരം ശ്രീ തോമസ് കുന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു. സാലി ചാക്കോച്ചൻ, ജോയി മുണ്ടമ്പള്ളി, തോമാച്ചൻ ഇലവുങ്കൽ, സുനിൽ കുന്നപ്പള്ളി, മറിയാമ്മ ജോസഫ് മുതലായവർ പങ്കെടുത്തു.