കളഞ്ഞുകിട്ടിയ മൂന്നരപ്പവന്റെ താലിമാല തിരികെ നൽകി സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തിനു മാ​തൃ​ക​യാ​യി

കളഞ്ഞുകിട്ടിയ മൂന്നരപ്പവന്റെ താലിമാല  തിരികെ നൽകി സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തിനു  മാ​തൃ​ക​യാ​യി


മു​ണ്ട​ക്ക​യം: ബ​സ് യാ​ത്ര​യ്ക്കി​ടെ ക​ള​ഞ്ഞു​കി​ട്ടി​യ മൂന്നരപവന്റെ താ​ലി​മാ​ല ഉടമസ്ഥയെ കണ്ടുപിടിച്ച് ഉത്തവാദിത്തത്തോടെ തിരികെയേൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തിനു മാതൃകയായി. ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് നഷ്ട്ടപെട്ട താലിമാല മറ്റൊരു സർക്കാർ ഉദ്യോഗസ്ഥ കണ്ടെത്തി തിരികെ ഏൽപ്പിച്ചു എന്ന പ്രതേകതയും ഈ സംഭവത്തിനുണ്ട് .

കൊ​ക്ക​യാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി കെ.​എ​സ്. സി​ന്ധു​വി​ന്‍റെ മൂ​ന്ന​ര​പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് മു​ണ്ട​ക്ക​യ​ത്തു നി​ന്നു ബ​സി​ല്‍​ക​യ​റി​യ പീ​രു​മേ​ട് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് മു​ണ്ട​ക്ക​യം വ​ണ്ട​ന്‍​പ​താ​ല്‍ സ്വ​ദേ​ശി ല​ക്‌​സി ജോ​സ​ഫി​നു ബ​സി​ന്‍റെ സീ​റ്റി​ല്‍ നി​ന്നു ല​ഭി​ച്ച​ത്. 

മാ​ല​കി​ട്ടി​യ​പ്പോ​ള്‍ ത​ന്നെ ല​ക്‌​സി അ​ടു​ത്ത സീ​റ്റി​ലെ യാ​ത്ര​ക്കാ​രെ​യും ബ​സ് ക​ണ്ട​ക്ട​റെ​യും വി​വ​രം അ​റി​യി​ച്ചു. ത​ന്‍റെ ഫോ​ണ്‍​ന​മ്പ​റും ന​ല്‍​കി. റ​വ​ന്യു​വ​കു​പ്പി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ ഭ​ര്‍​ത്താ​വ് റോ​യി മു​ഖാ​ന്തി​രം മു​ണ്ട​ക്ക​യം ടൗ​ണി​ലെ സ്വ​കാ​ര്യ ബ​സ് അ​ന്വേ​ഷ​ണ കൗ​ണ്ട​റി​ലും സ്വ​കാ​ര്യ ബു​ക്ക് സ്റ്റാ​ളി​ലും വി​വ​രം അ​റി​യി​ച്ചു.

കൊ​ക്ക​യാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ സി​ന്ധു രാ​വി​ലെ ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്നു കോ​ട്ട​യ​ത്തും ഇ​വി​ടെ നി​ന്നു ഹൈ​റേ​ഞ്ചി​ലേ​ക്കു​ള​ള സ്വ​കാ​ര്യ ബ​സി​ല്‍ മു​ണ്ട​ക്ക​യ​ത്തു​മെ​ത്തി. തു​ട​ർ​ന്ന് ഇ​ള​ങ്കാ​ട് ബ​സി​ല്‍ ക​യ​റി കൂ​ട്ടി​ക്ക​ലി​ലെ​ത്തി ഓ​ഫീ​സി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ലി​മാ​ല ന​ഷ്ട​മാ​യ വി​വ​രം അ​റി​യു​ന്ന​ത്. 

ഓ​ഫീ​സി​ലെ​ത്തി സ​ഹ​ജീ​വ​ന​ക്കാ​രെ വി​വ​രം അ​റി​യി​ച്ചു ടൗ​ണി​ലെ​ത്തി അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് മാ​ല സു​ര​ക്ഷി​ത​മാ​യി മാ​ങ്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ റോ​യി​യു​ടെ ഭാ​ര്യ ല​ക്‌​സി​യു​ടെ കൈ​വ​ശ​മു​ണ്ട​ന്ന​റി​യു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ ഇ​രു​വ​രും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും വൈ​കു​ന്നേ​രം 5.30ാടെ ​മു​ണ്ട​ക്ക​യം ടൗ​ണി​ലെ​ത്തി നേ​രി​ല്‍​ക ണ്ടു​മു​ട്ടു​ക​യു​മാ​യി​രു​ന്നു. ടൗ​ണി​ല്‍ വ​ച്ചു ല​ക്‌​സി മാ​ല സി​ന്ധു​വി​നു കൈ​മാ​റി.