അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ റാങ്കുകളുടെ തിളക്കത്തിൽ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ .

അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ  റാങ്കുകളുടെ തിളക്കത്തിൽ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ .


കാഞ്ഞിരപ്പള്ളി : അഖിലേന്ത്യ പ്രവേശന പരീക്ഷകളിലെ റാങ്കുകളുടെ തിളക്കത്തിൽ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ. അഖിലേന്ത്യ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന് പിന്നാലെ, മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് ( NEET ) ഫലം പ്രഖ്യാപിച്ചപ്പോൾ ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ ഫിലോമോൻ കുര്യാക്കോസ് കേരളത്തിൽ നിന്നുള്ള നാലാം റാങ്കും, അഖിലേന്ത്യാതലത്തിൽ അമ്പതാം റാങ്കും കരസ്ഥമാക്കി . NEET പരീക്ഷ എഴുതിയ പതിമൂന്നരലക്ഷം വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഫിലോമോൻ ഈ ഉന്നത വിജയം കരസ്ഥമാക്കിയത്.

അഖിലേന്ത്യാതലത്തിൽ മുഹമ്മദ് നിഹാൽ 392 ഉം, ആദിത്യ സിബി കുമാർ 437 ഉം, അദ്നാൻ ജാഫർ 536 ഉം, സഹൽ പലമാടത്തിൽ 701ഉം, കാർത്തിക് സി നാരായണൻ 842 ഉം, ഒവൈസ് അഹമ്മദ്‌ 980 ഉം, ശ്രീലക്ഷ്മി 1007ഉം റാങ്കുകൾ കരസ്ഥമാക്കി. മുപ്പത്തിയഞ്ചു വിദ്യാർഥികൾ പതിനായിരത്തിൽതാഴെ റാങ്ക് നേടി സ്കൂളിന്റെ യശസ്സ് ഉയർത്തി.

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിലെ കേരളത്തിലെ ഒന്നാം റാങ്കും സെൻറ് ആൻറണീസിന് ആയിരുന്നു. മികച്ച റാങ്ക് നേടിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഫാ.ജോഷി സെബാസ്റ്റ്യൻ, മാനേജർ ഫാ.ഡാർവിൻ വാലുമണ്ണേൽ, വൈസ് പ്രിൻസിപ്പൽ ഫാ.മനു മാത്യു, അധ്യാപകർ, പി. ടി.എ ഭാരവാഹികൾ തുടങ്ങിയവർ അഭിനന്ദിച്ചു.

LINKS