എല്ലാവർക്കും മാസം പതിനായിരം രൂപ വീതം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് OIOP കാഞ്ഞിരപ്പള്ളിയിൽ റിലേ ധർണ്ണ നടത്തി

എല്ലാവർക്കും  മാസം പതിനായിരം രൂപ  വീതം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്   OIOP കാഞ്ഞിരപ്പള്ളിയിൽ റിലേ ധർണ്ണ നടത്തികാഞ്ഞിരപ്പള്ളി : അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും മാസം പതിനായിരം രൂപ വീതം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
One india one pension എന്ന ജനകീയ സംഘടനയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ മുൻപിൽ റിലേ ധർണ്ണ ധർണ നടത്തി.

ചൊവ്വാഴ്ച രാവിലെ9 മണി മുതൽ 2 മണി വരെ നടത്തിയ റിലേ ധർണ്ണയുടെ ഉൽഘാടനം OIOP ജില്ലാ സെക്രട്ടറി ശ്രീ ടോമി കാടങ്കാവിൽ നിർവഹിച്ചു.

OIOP സ്റ്റേറ്റ് കമ്മറ്റി മെമ്പർ രാജു പ്ലാത്തോട്ടം. OIOP കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി സുനു മുത്തിയപാറ, മാത്തുക്കുട്ടി മല്ലപ്പള്ളി,രാജു പ്രണവം എന്നിവർ പ്രസംഗിച്ചു