മന്ത്രി പങ്കെടുത്ത ജലനിധി പദ്ധതിയുടെയുടെ വേദിയിൽ പി സി ജോർജ്ജും മെമ്പർമാരും തമ്മിൽ കശപിശ ..

മന്ത്രി പങ്കെടുത്ത ജലനിധി പദ്ധതിയുടെയുടെ വേദിയിൽ പി സി ജോർജ്ജും മെമ്പർമാരും തമ്മിൽ കശപിശ ..

പാറത്തോട്: ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പങ്കെടുത്ത പാറത്തോട് പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്‌ഘാടന ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയതിനു അധ്യക്ഷനായ പി സി ജോർജ് എം എൽ എയും ചില മെമ്പർമാരും തമ്മിൽ കശപിശ ഉണ്ടായി. പദ്ധതി വിജയിപ്പിക്കുവാൻ ഏറെ പരിശ്രമിച്ചത് മുൻ മന്ത്രി പി ജെ ജോസഫ് ആയിരുന്നുവെന്നു മട്ടിൽ പിസി നടത്തിയ പ്രസംഗമാണ് ചില മെമ്പർമാരെ ചൊടിപ്പിച്ചത്. ഉദ്ഘാടന സപ്ലിമെന്റിൽ പി ജെ ജോസഫിന്റെ പേര് ഉൾപ്പെടുത്താതെ ഇരുന്നത് നന്ദികേടാണെന്നും പി സി പറഞ്ഞു . പി ജെ ജോസഫ് മാത്രമല്ല മുൻ മന്ത്രി മാത്യു ടി തോമസും പദ്ധതി വിജയിപ്പിക്കുവാൻ പരിശ്രമിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വേദിയിൽ ഇരുന്ന റസീനാ മുഹമ്മദ് കുഞ്ഞ്, വി എം ഷാജഹാൻ, മാർട്ടിൻ തോമസ് മുതലായ മെമ്പർമാർ പിസി യുടെ പ്രസംഗം തടസ്സപ്പെടുത്തുവാൻ ശ്രമിച്ചു. മറ്റു മെമ്പർമാരും, പോലീസും ഇടപെട്ടു രംഗം ശാന്തമാക്കി.

പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം മന്ത്രി കെ.കൃഷ്ണൻകുട്ടി മണിയ്ക്ക് ഉദ്ഘാടനം ചെയ്തു . പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പി.സി.ജോർജ് എം.എൽ.എ അധ്യക്ഷത വഹിച്ചു .

ജലനിധി പദ്ധതി രണ്ടാംഘട്ടം 3.65 കോടി രൂപ മുടക്കിയാണ് പൂർത്തിയാക്കിയത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 13 ഗുണഭോക്തൃ സമിതികളുടെ നേതൃത്വത്തിൽ എഴുന്നൂറോളം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ്, വൈസ് പ്രസിഡന്റ് കെ.പി.സുജീലൻ എന്നിവർ അറിയിച്ചു.