കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി  മരിച്ചു


മുണ്ടക്കയം : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മുണ്ടക്കയം വരിക്കാനി പാറയ്ക്കൽ പി.ഇ. കാസിം (പച്ചക്കറി കാസിം കുട്ടി -62 ) മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സെപ്റ്റംബർ 20 -ന് , മകളുടെ വിവാഹസൽക്കാര ചടങ്ങിലെ സമ്പർക്കം മൂലം ഒന്നരയാഴചയ്ക്കു മുൻപ് കോവിഡ് 19 സ്ഥിരീകരിച്ച് കാഞ്ഞിരപ്പള്ളി കപ്പാട് കോവിഡ് സെൻററിൽ ചികിത്സയി ലായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് ഞായറാഴ്ച ഒരുമണിയോടെയാണ് മരണം സംഭവിച്ചത്.

ഭാര്യ ഈരാറ്റുപേട്ട കൈതക്കാട്ടിൽ റജീന. മക്കൾ : ഫിജിയ, ഫിസിയ, സിജിൻ, ഫിൽജ . മരുമക്കൾ : കബീർ, ഷാനും ഫാത്തിമ, അലി അക്ബർ .

ഐഡിയൽ റിലീഫ് വിങ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വരിക്കാനി ജുമാ മസ്ജിദ് കബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കബറടക്കം നടത്തി.