കൂട്ടിക്കൽ‍ സ്വദേശിക്ക് ഫിലിപ്പൈൻ‍സുകാരി വധു..നാട്ടുകാർ ആഘോഷമാക്കിയ വിവാഹം..

കൂട്ടിക്കൽ‍ സ്വദേശിക്ക്  ഫിലിപ്പൈൻ‍സുകാരി വധു..നാട്ടുകാർ ആഘോഷമാക്കിയ വിവാഹം..

കൂട്ടിക്കൽ‍ സ്വദേശിക്ക് ഫിലിപ്പൈൻ‍സുകാരി വധു..നാട്ടുകാർ ആഘോഷമാക്കിയ വിവാഹം..

കൂട്ടിക്കൽ‍ : താലി കെട്ടുന്നതിനു വേണ്ടി ബിപിൻ ‍ ജോസഫിന്റെ മുൻപിൽ കഴുത്തു കുനിച്ചു നിൽക്കുമ്പോൾ ഫിലിപ്പൈൻ‍‍സ് സ്വദേശിനി മരിയ റേച്ചലിന്റെ മനസ്സിൽ നാണത്തെക്കാൾ ഉപരി അത്ഭുതമായിരുന്നു ഉണ്ടായിരുന്നത്. പവിത്രമായ ചടങ്ങുകൾക്കൊപ്പം നാട്ടുകാരുടെ വിവാഹ ആഘോഷങ്ങളും കണ്ടതോടെ താൻ ശരിയ്ക്കും ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണ് എത്തിയിരിക്കുന്നതെന്നു അവൾക്കു തീർച്ചയായി . നാല് വർഷങ്ങളായി പ്രണയത്തിൽ ആയിരുന്ന കൂട്ടിക്കൽ സ്വദേശി ബിപിനും ഫിലിപ്പൈൻ‍‍സ് സ്വദേശിനി മരിയ റേച്ചലും , കൂട്ടിക്കൽ സെന്റ് ജോര്‍ജ് ദേവാലയത്തിൽ വച്ച് വിവാഹിതരായപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും അത് ഉത്സവം പോലെ ആഘോഷിച്ചു.

മുകളേല്‍ ജോസഫ് ആലീസ് ദമ്പതികളുടെ മകന്‍ ബിപിന്‍ ജോസഫും ഫിലിപ്പൈന്‍ സ്വദേശിനി മരിയ റേച്ചല്‍ എന്നിവരുടെ വിവാഹമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ ആഘോഷമാക്കി കൂട്ടിക്കല്‍ സെന്റ്‌ജോര്‍ജ് പളളിയില്‍ നടത്തിയത്.

2016ലാണ് ബിബിന്‍ ദുബായിലെ ഒരു സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായി എത്തുന്നത്. ഇതിനിടയില്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരി മരിയ റേച്ചലുമായുളള സൗഹൃദം പ്രണയമായി വളരുകയാ യിരുന്നു. ഇരുവരുടെയും മനസ്സിലെ ഇഷ്ടം മടി കൂടാതെ തുറന്നു പറഞ്ഞതോടെ നാലു വര്‍ഷക്കാലം ഈ സ്‌നേഹം മറ്റാരുമറിയാതെ സൂരക്ഷിച്ചുപോന്നു. വിവാഹം ഇരു വീട്ടുകാരുടയെും അനുവാദശേഷമാവാമെന്നുളള തീരുമാനം മായിരുന്നു ഇരുവര്‍ക്കുമുണ്ടയിരുന്നത്.

ബിബിന്‍ വിവരം തന്റെ വീട്ടിലറിയച്ചപ്പോള്‍ സന്തോഷത്തോടെയുളള മറുപടിയാണ് വീട്ടുകാരില്‍ നിന്നും ലഭിച്ചത്. പിന്നീട് ഇരുവരും ഫിലിപ്പൈനിലേക്കു വണ്ടി കയറി. മരിയ റേച്ചലിന്റെ പ്രായമായ മാതാപിതാക്കളെ നേരില്‍കണ്ടു വിവരം ധരിപ്പിച്ചു.അവര്‍ ഇരുവരെയും അനുഗ്രഹിച്ചയച്ചു. അവര്‍ കേട്ടുമാത്രം പരിചയമുളള കേരളത്തിലേക്കു തങ്ങളുടെ മകളെ മരുമകളാകാന്‍ അയയ്ക്കാന്‍ പൂര്‍ണ്ണ സമ്മതമറിയിച്ചു ബിബിന് വാക്കു നല്‍കി.പ്രായാധിക്യം മൂലം എത്താനാവില്ലന്നും അറിയിച്ചായിരുന്നു യാത്രയാക്കിയത്.

കഴിഞ്ഞ ദിവസം കൂട്ടിക്കലെത്തിയ ഇരുവരുടെയും വിവാഹം ശനിയാഴ്ച കൂട്ടിക്കല്‍ ദേവാലയത്തില്‍ വച്ചു നടത്തുകയായിരുന്നു. മണവാട്ടിയായി ഒരുങ്ങി വേദിയിലെത്തിയ മരിയ റേച്ചല്‍ മലയാളിയെന്നപോലെ കാർമ്മികൻ പറഞ്ഞു നല്‍കിയ അതേ രീതിയില്‍ ചടങ്ങുകളെല്ലാം നടത്തി.നൂറുകണക്കിനു ബന്ധുകളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ബിബിന്‍ മരിയ റേച്ചലിലന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി. ഹണിമൂണെല്ലാം വിദേശത്തു തന്നെയാണ്.അടുത്തയാഴ്ച ഇരുവരും ദുബൈലേക്കു യാത്ര തിരിയ്ക്കും