കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഇംഗ്ലിഷ് വിഭാഗം മുന്‍ മേധാവി പ്രഫ. ഏബ്രഹാം കെ. സെബാസ്റ്റ്യന്‍ നിര്യാതനായി

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഇംഗ്ലിഷ് വിഭാഗം മുന്‍ മേധാവി  പ്രഫ. ഏബ്രഹാം കെ. സെബാസ്റ്റ്യന്‍ നിര്യാതനായി


കാഞ്ഞിരപ്പള്ളി∙ സെന്റ് ഡൊമിനിക്സ് കോളജ് ഇംഗ്ലിഷ് വിഭാഗം മുന്‍ മേധാവി അയര്‍ക്കുന്നം കുടകശേരി കല്ലേത്തറയില്‍ പ്രഫ. ഏബ്രഹാം കെ. സെബാസ്റ്റ്യന്‍ (89) നിര്യാതനായി. സംസ്കാരം ശനിയാഴ്ച നാലിന് കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടത്തി .

കോളജ് മാനേജിങ് കമ്മിറ്റി, കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗവും തിരുപ്പത്തൂര്‍ സെക്രഡ് ഹാര്‍ട്ട് കോളജ്, ചെന്നൈ ലെയോള കോളജ്, കാഞ്ഞിരപ്പള്ളി മൈനര്‍ സെമിനാരി എന്നിവിടങ്ങളില്‍ അധ്യാപകനുമായിരുന്നു.
ഭാര്യ: കൊണ്ടൂപ്പറമ്പില്‍ പരേതയായ ലീലമ്മ. മക്കള്‍: സിബി ഏബ്രഹാം (റിട്ട. വൈസ് പ്രസിഡന്റ്, വിപ്രോ, ബെംഗളൂരു), മിനി, ഡോ.റിനി ഏബ്രഹാം (വാത്തിയായത്ത് ഹോസ്പിറ്റല്‍, പെരുമ്പാവൂര്‍), റ്റിനി. മരുമക്കള്‍: കവിത കാപ്പന്‍ (കോയമ്പത്തൂര്‍), സി.ഐ.സെബാസ്റ്റ്യന്‍ ചേലനില്‍ക്കുംകാലായില്‍ (ഒഎന്‍ജിസി, കാരയ്ക്കല്‍), സാലസ് കെ. ഫ്രാന്‍സിസ് കണ്ണന്‍ചിറ (സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് കോലഞ്ചേരി), ഷാജി ആന്റണി വാഴയില്‍ (എക്സൈറ്റ് ഷാങ്ഹായ് )