പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞത്തിന് എരുമേലിയിൽ തുടക്കമായി.

പുണ്യം പൂങ്കാവനം ശുചീകരണ  യജ്ഞത്തിന്  എരുമേലിയിൽ  തുടക്കമായി.


എരുമേലി : തീർത്ഥാടന കാലം മാലിന്യമുക്തമാക്കുന്നതിന് വേണ്ടി ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി പത്താം വർഷത്തിലേക്ക് കടന്നു. 2020 2021 വർഷത്തെ പുണ്യം പൂങ്കാവനം പദ്ധതി എരുമേലിയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ജയദേവ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.

ജീവിതത്തിൽ എന്ത് നന്മകൾ ചെയ്താലും അത് പുണ്യമായി മാറും, എല്ലാ പുണ്യദർശന കേന്ദ്രങ്ങളും നന്മയുടെ വിത്തുകൾ ആണ് അവിടെ പുണ്യത്തിന് ഉചിതമല്ലാത്ത ഒന്നും ചെയ്തു കൂടാ എന്നും, ഭക്തർ ദർശനം നടത്തുമ്പോൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മറ്റു പാഴ് വസ്തുക്കളും വലിച്ചെറിയാതെ അത് യഥാസ്ഥാനങ്ങളിൽ നിർമാർജനം ചെയ്യണമെന്നും എരുമേലി നിവാസികൾ ഈ കാര്യത്തിൽ മുൻപന്തിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ പ്രകൃതിയിൽ ഉണ്ടാവുന്ന മഹാമാരികൾ ക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.

ഈ പരിപാടിയിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു എരുമേലി ഫെറോന ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, എരുമേലി ജമാഅത്ത് വൈസ് പ്രസിഡന്റ് ഹക്കിം മാടത്താനി, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ശ്രീ രാജീവ്, അയ്യപ്പ സേവാ സമാജം പ്രസിഡണ്ട് ശ്രീ മനോജ്, എസ്എൻഡിപി യോഗത്തിന് വേണ്ടി ബിജി കല്യാണി,ശ്രീപാദം ശ്രീകുമാർ, ബിജെപി ക്ക് വേണ്ടി ശ്രീ അനിയൻ എരുമേലി, എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർ വിനോദ്എം പെൻഷനേഴ്സ് യൂണിയൻ വേണ്ടി ശ്രീ രാജശേഖരൻ എന്നിവർ ആശംസ അർപ്പിച്ചു

ചടങ്ങുകൾക്ക് നേതൃത്വം നൽകിയ എരുമേലി പുണ്യംപൂങ്കവനം കോ ഓർഡിനേറ്റർ എസ് ഐ ശ്രീ എം എസ് ഷിബു ആശംസകളർപ്പിച്ചു എരുമേലി എസ് ഐ ശ്രീ ഷമീർ ഖാൻ കൃതജ്ഞത രേഖപെടുത്തി

പുണ്യം പൂങ്കാവനം ടീമംഗങ്ങളായ എസ് ഐ ജോർജ്ജുകുട്ടി, എ എസ് ഐ അനിൽ പ്രകാശ്, സിപിഒ വിശാൽ, ജയലാൽ, പുണ്യം പൂങ്കാവനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഖിൽ,വിഷ്ണു,രാജപ്പൻ, റിട്ടയേർഡ് തഹസിൽദാർ സതീശൻ, ടോമി പന്തലാനി,രാജൻ,ഷാജി, മേരിക്കുട്ടി,ലത, പ്രസാദ്, ഷാനവാസ്, എന്നിവർ ക്ലീനിങ് പ്രോഗ്രാമിൽ പങ്കെടുത്തു,