മകന്റെ ചരമവാർഷിക ദിനത്തിൽ അമ്മയും യാത്രയായി

മകന്റെ ചരമവാർഷിക ദിനത്തിൽ അമ്മയും യാത്രയായി


കുളപ്പുറം : മകൻ അപകടത്തിൽ പെട്ട് മരിച്ചതിന്റെ പതിനാറാം ചരമവാർഷിക ദിനത്തിൽ അമ്മയും മരണപെട്ടു. കുളപ്പുറം ഒന്നാം മൈലിൽ 16 വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ മരിച്ച ദീപുവിന്റെ മാതാവ് രാജമ്മയാണ് മകന്റെ മരണവാർഷിക ദിനത്തിൽ തന്നെ ഓർമയായത്. .
കുളപ്പുറം- കറിപ്ലാക്കൽ ദാസിന്റെ ഭാര്യ രാജമ്മ (60) ആണ് മരിച്ചത്. സംസ്ക്കാരം വ്യാഴം (10- 9 – 2020) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത പട്ടാഴി നീർക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ – ദിനു, പരേതനായ ദീപു .മരുമക്കൾ – സുനിത.