റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ ആദ്യഘട്ടത്തില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും പഞ്ചായത്ത് തിരിച്ച് വിവിധ ദിവസങ്ങളില്‍ സ്വീകരിക്കും. സപ്ലൈ ഓഫീസില്‍ ഇന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേയും നാളെ മുണ്ടക്കയം പഞ്ചായത്തിലെയും 28ന് പാറത്തോട് പഞ്ചായത്തിലെയും 29ന് ചിറക്കടവ് പഞ്ചായത്തിലെയും 30ന് മണിമല പഞ്ചായത്തിലെയും അപേക്ഷകള്‍ സ്വീകരിക്കും.

ജൂലൈ രണ്ടിന് മടുക്ക സഹൃദയ വായനശാലയില്‍ കോരുത്തോട് പഞ്ചായത്തിലെയും മൂന്നിന് എരുമേലി പഞ്ചായത്ത് ഹാളില്‍ എരുമേലി പഞ്ചായത്തിലെയും നാലിന് സപ്ലൈ ഓഫീസില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെയും അഞ്ചിന് സപ്ലൈ ഓഫീസില്‍ എലിക്കുളം പഞ്ചായത്തിലെയും അപേക്ഷകള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.