കോയന്പത്തൂരിൽ നിന്നും വോട്ടു ചെയ്യുവാൻ എരുമേലിയിൽ എത്തിയ സാറാമ്മ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോളിംഗ് ബൂത്ത്‌ കണ്ടെത്തി വോട്ടു ചെയ്തു മടങ്ങി..

കോയന്പത്തൂരിൽ നിന്നും വോട്ടു ചെയ്യുവാൻ എരുമേലിയിൽ എത്തിയ സാറാമ്മ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോളിംഗ് ബൂത്ത്‌ കണ്ടെത്തി വോട്ടു ചെയ്തു മടങ്ങി..

എരുമേലി : ഇത്തവണ വോട്ടു ചെയ്യണം എന്ന ഉറച്ച തീരുമാനവുമായി തന്റെ പൗരാവകാശം വിനിയോഗിക്കാൻ തമിഴ്നാട്ടിൽ നിന്നും സ്വന്തം നാട്ടിൽ എത്തിയ സാറാമ്മക്ക് എരുമേലിയിൽ നിന്നും ലഭിച്ചത് തിക്താനുഭവങ്ങൾ. സ്വന്തം ബൂത്ത് കണ്ടുപിടിക്കുവാൻ വേണ്ടി സാറാമ്മ കയറി ഇറങ്ങിയത്‌ നാല് പോളിംഗ് സ്റ്റേനുകൾ. ബൂത്തുകളിൽ നിന്നു ബൂത്തുകളിലേക്ക് ഓട്ടോ വിളിച്ചുപോയി ഒടുവിൽ മണിക്കൂറുകൾക്കുശേഷം വോട്ട് ചെയ്തു.

കോയമ്പത്തൂരിൽ ആശുപത്രിയിൽ ജോലിചെയ്യുന്ന സാറാമ്മ വോട്ട് ചെയ്യുക എന്ന ഏകലക്ഷ്യവുമായാണ് എരുമേലിയിൽ എത്തിയത്. മുട്ടപ്പള്ളി ഗവ. എൽപി സ്കൂൾ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന വിശ്വാസത്തിൽ സാറാമ്മ അവിടെ എത്തി. എന്നാൽ സാറാമ്മയോട് എംഇഎസ് കോളജിലെ ബൂത്തിലെത്താൻ അധികൃതർ ആവശ്യപ്പെട്ടു. എംഇഎസിൽ എത്തിയപ്പോഴാണ് അവിടെ ബൂത്ത് പോലും ഇല്ലെന്നു ബോധ്യമായത്.

പിന്നീട് അടുത്ത ബൂത്ത് ആയ മണിപ്പുഴ ക്രിസ്തുരാജ എൽപി സ്കൂളിലേക്ക് എത്തിയപ്പോൾ അവിടെയും പേരില്ല. ഒടുക്കം തുമരംപാറയിലെ ബൂത്തിലെത്തി വോട്ട് ചെയ്തു മടങ്ങിപ്പോൾ സമയം, ധനം, യാത്രാനഷ്ടം ബാക്കി. ” അടുത്ത പ്രാവശ്യവും ഞാൻ വോട്ടു ചെയ്യുവാൻ എത്തും ” തളരാത്ത മനസ്സോടെ സാറാമ്മ തിരിച്ചു പോകുന്നതിനു മുൻപ് പറഞ്ഞു.

കൊയന്പ