ചെറുവള്ളി ഡിവിഷനിൽ ഷാജി പാമ്പൂരി എൽഡിഎഫ് സ്ഥാനാർഥി.

ചെറുവള്ളി ഡിവിഷനിൽ ഷാജി പാമ്പൂരി എൽഡിഎഫ് സ്ഥാനാർഥി.


വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചെറുവളളി ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാജി പാമ്പൂരി മത്സരിക്കും.
കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിലെ സജീവ സാന്നിധ്യമായ ഷാജി പാമ്പൂരി കേരളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗമാണ്. കേരളാ വിദ്യാർത്ഥി കോൺഗ്രസിലൂടെ പൊതു രംഗത്തേക്കു കടന്നുവന്ന അദ്ദേഹം, പാലാ സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാൻ, കെ.എസ്.സി (എം) കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

1995 – 2000, 2005-2010, കാലഘട്ടത്തിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. 2010- 15 ൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായി (ചെറുവള്ളി ഡിവിഷൻ ) രണ്ടര വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. 2015-20 ൽ ചിറക്കടവ് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ആയി സേവനം പൂർത്തിയാക്കി.