അവധി ദിവസം ചിറക്കടവിലെ പൊതുശ്മശാനം പ്രവർത്തിച്ചില്ല ; മൃതദേഹം സംസ്കരിക്കുവാനാവാതെ വട്ടംകറങ്ങി ഒരു കുടുബം .

അവധി  ദിവസം ചിറക്കടവിലെ പൊതുശ്മശാനം  പ്രവർത്തിച്ചില്ല  ; മൃതദേഹം സംസ്കരിക്കുവാനാവാതെ വട്ടംകറങ്ങി ഒരു കുടുബം .

അവധി ദിവസം ചിറക്കടവിലെ പൊതുശ്മശാനം പ്രവർത്തിച്ചില്ല ; മൃതദേഹം സംസ്കരിക്കുവാനാവാതെ വട്ടംകറങ്ങി ഒരു കുടുബം ..

പൊൻകുന്നം : പ്രിയപ്പെട്ടവർ മരിച്ചുപോകുന്നതുമൂലമുണ്ടാകുന്ന വിഷമം പോലെതന്നെയാണ് അവരെ മാന്യമായി സംസ്കരിക്കുവാൻ സാധിക്കാതെ വരുമ്പോഴുള്ള വിഷമവും. അതിനൊരു പരിഹാരമായിട്ടാണ് ‘ശാന്തിതീരം’ എന്ന പേരിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടുകോടി രൂപയോളം ചിലവിട്ടു, ചേപ്പുംപാറയിൽ നിർമ്മിച്ച പ്രകൃതിസൗഹൃദ എൽപിജി പൊതുശ്മശാനം. എന്നാൽ അവധി ദിവസങ്ങളിൽ പലപ്പോഴും അത് ആവശ്യക്കാർക്ക് തുറന്നു കൊടുക്കാറില്ല എന്ന പരാതി വ്യാപകമാണ്.

ചിറക്കടവിലെ പൊതുശ്മശാനംഅവധി ദിവസങ്ങളിലും പ്രവർത്തിപ്പിക്കണം : കെ ജി കണ്ണൻ

ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ, അവധി ദിവസങ്ങളിലും ചിറക്കടവിലെ പൊതുശ്മശാനം ഗ്രാമപഞ്ചായത് അധികൃതർ തുറന്നു പ്രവർത്തിപ്പിക്കണം, അതിനു കഴിയുന്നില്ലെങ്കിൽ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നു ബിജെപി ജില്ലാ സെക്രട്ടറിയും, ചിറക്കടവ് ഗ്രാമപഞ്ചായത്തംഗംവുമായ കെ ജി കണ്ണൻ പറഞ്ഞു. വീഡിയോ കാണുക

Posted by Kanjirappally News on Tuesday, July 16, 2019

ഇന്നലെ, ഞായറാഴ്ച പൊതുശ്മശാനം തുറന്നു കൊടുക്കാത്തതിനാൽ ഒരു കുടുംബത്തിന് മറ്റു മാർഗമില്ലാതെ മൃതദേഹം സംസ്കരിക്കുവാൻ ജില്ലയുടെ പുറത്തുള്ള മറ്റു സ്ഥലങ്ങൾ തേടി പോകേണ്ടിവന്നുവെന്നു ബിജെപി ജില്ലാ സെക്രട്ടറിയും ചിറക്കടവ് ഗ്രാമപഞ്ചായത്തംഗവുമായ കെ ജി കണ്ണൻ ആരോപിച്ചു.
ആ കുടുംബത്തിന്റെ വിഷമം മനസ്സിലാക്കി, താൻ മുൻകൈ എടുത്തു അധികാരികളിൽ നിന്നും സംസ്കാരത്തിനുള്ള 4000 രൂപ ഫീസടച്ച് അനുവാദം വാങ്ങുവാൻ ശ്രമിച്ചെങ്കിലും, അവധി ദിവസമായതിനാൽ ഫീസ് സ്വീകരിക്കുവാൻ നിർവാഹമില്ല എന്നതിനാൽ സംസ്കാരം നടത്തുവാൻ സാധിക്കില്ലന്ന നിഷേധാത്മകമായ മറുപടിയാണ് തനിക്കു ലഭിച്ചതെന്നും കണ്ണൻ പറഞ്ഞു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് വകചേപ്പുംപാറയിലുള്ള പൊതുശ്മശാനം അവധി ദിവസങ്ങളിലും പ്രവർത്തിപ്പിക്കണമെന്ന് കെ ജി കണ്ണൻ ആവശ്യപ്പെട്ടു. ഓഫീസ് അവധിയായിരിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയിൽ പ്രവർത്തിപ്പിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചതെന്നും എന്നാൽ പ്രസിഡന്റ് അവധി ദിവസങ്ങളിൽ ശ്മശാനത്തിൽ ശവ സംസ്കാകാരം നടക്കില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ ജി കണ്ണൻ പറഞ്ഞു.