P C George, Pro Jayaraj, Anto Antony

unforgattable journey to Kedharnath –

1-web-joby
മനസ്സിൽ നിന്ന് മായാതെ കേദാർനാഥ്

അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച് എസ് എസ് അധ്യാപകൻ
കെ.ജോബി മാത്യു ചാർധാം യാത്രയുടെ സാഹസികതയും അനുഭൂതിയും പങ്കു വയ്ക്കുന്നു,

കാഞ്ഞിരപ്പള്ളി കുളപ്പുറം കൊച്ചുപറമ്പിൽ കുടുംബാംഗം ആണ്

 

( കേദാർനാഥ് യാത്രയിൽ ജോബിക്കൊപ്പം കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക് കോളേജിലെ ചരിത്ര അധ്യാപകൻ ബിനോ പി ജോസും , SSA പ്രോഗ്രാം ഓഫീസർ ആയ ബോബനും ഉണ്ടായിരുന്നു , 2006 ലാണ് ഇവർ കേദാർനാഥിലേക്ക് യാത്ര നടത്തിയത് . )

ഉത്തരാഖണ്ഡിനെ അടിമുടി വിറപ്പിച്ച പ്രളയത്തിൽ കേദാർനാ ഥും പരിസരവും ഇന്ന് ഒരു ദുരന്ത ഭൂമിയായി മാറിക്കഴിഞ്ഞു .ആയിരക്കണക്കിനു ആൾക്കാരുടെ മരണവും തിരിച്ചെത്താൻ കഴിയാത്തവിധം കുടുങ്ങിക്കിടക്കുന്ന നിരവധിയാൾക്കാരും ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു .

ചാർധാം യാത്രയിൽ കേദാർനാഥ് ,ബദരിനാഥ് ,ഗംഗോത്രി ,യമുനോത്രി എന്നിവിടങ്ങളിൽ പങ്കെടുത്ത തീർഥാടകരാണ് ഈ ദുരന്തം നേരിട്ടത് .ഈ ദുരന്ത വാർത്ത പത്രമാധ്യമങ്ങളിൽ നിറഞ്ഞപ്പോഴാണ് ഞങ്ങൾ കേദാർനാഥിലേക്ക് നടത്തിയ യാത്ര ഒരു പേടി സ്വപ്നമായി മനസ്സില് നിറയുന്നത്.ചെറുപ്പം മുതലുള്ള ഹിമാലയ സന്ദ ർശന ആഗ്രഹത്തിന്റെ ഫലമായാണ് 2006 മേയിൽ ഈ സ്ഥലം സന്ദർസിച്ചത് .ഞാനും എന്റെ രണ്ടു സുഹ്രുത്തുക്കളും കൂടി ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് ഹരിദ്വാർ ,ഋഷികേശ്,ശ്രീനഗർ വഴി രുദ്രപ്രയാറിലും തുടര്ന്നു ഗൗരികുണ്ഡിലും എത്തി.ഇവിടെ നിന്ന് പതിനാല് കിലോമീറ്റർ നീളുന്ന ഹിമാലയൻ കാൽ നടയാത്ര .യാത്രയുടെ അവസാനം കേദാർനാഥിൽ എത്തിച്ചേർന്നു .ഗൗരികുണ്ഡും രുദ്രപ്രയാഗും തകർന്നടിഞ്ഞുവെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. രുദ്രപ്രയാഗിലാണ് അളകനന്ദയും മന്ദാകിനി നദിയും ചേർന്നു ഗംഗാനദി അതിന്റെ യഥാർഥ രൂപത്തിലേക്ക് വരുന്നത് .ആ പ്രദേശവും പ്രളയത്തിൽ മുങ്ങിയെന്ന് കേൾക്കുന്നു .

ഗൗരീകുണ്ഡിൽ നിന്നുള്ള പതിനാലു കിലോമീറ്റർ കാൽനടയാത്രക്കു ഞങ്ങൾ ഏതാണ്ട് ആറു മണിക്കൂർ എടു ത്തു.ചെന്കുത്തായ മലനിരയിലൂടെയുള്ള യാത്ര.മാത്രമല്ല ആയിരക്കണക്കിനു അടി താഴ്ചയുള്ള കൊക്കകൾ നിറഞ്ഞ പ്രദേശം .യാത്രയുടെ അവസാനമാകുമ്പോൾ ചുറ്റും മഞ്ഞുമലകൾ നിറഞ്ഞ പ്രദേശത്ത് എത്തിച്ചേരും.ആ മഞ്ഞുമല നിരകളുടെ താഴെയാണ് കേദാർനാഥ് ക്ഷേത്രം.ശിവസമർപ്പിതമായ കേദാർനാഥ് ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് മീറ്റർ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിനു ചുറ്റും നിരവധി വാണിജ്യകേന്ദ്രങ്ങളും ചെറുകടകളും നിലനില്ക്കുന്നു. ഇന്ന് ആ ക്ഷേത്രമൊഴികെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം മണ്ണിനടിയിലായി .ഏതാണ്ട് രണ്ടുമൂന്നു വർ ഷമെ ടുക്കും അവിടം പഴയതോതിൽ എത്തണമെങ്കിൽ.

മലകയറിയ ദിവസം തന്നെ തിരിച്ചിറങ്ങാനാണു ഞങ്ങൾ തീരുമാനിച്ചിരുന്നത്.എന്നാൽ മലമുകളിൽ ചെന്നപ്പോൾ പെട്ടെന്ന് കാലാവസ്ഥ മാറിമറിഞ്ഞു.അത് ഹിമാലയത്തിന്റെ സാധാരണ സ്വഭവമായാണു അറിയാൻ സാധിച്ചത് .

അവിടെ പരിചയപ്പെട്ടവർ ഞങ്ങലോട്ട് പറഞ്ഞു ഇനി താഴോട്ട് പോകേണ്ട,മഴ പെയ്യാനും,മല ഇടിഞ്ഞു വീഴാനും സാധ്യതയുണ്ടെന്ന് .അന്ന് ആ മരം കോച്ചുന്ന തണുപ്പത്ത് ഞങ്ങൾ കേദാർനാഥ് ക്ഷേത്രത്തിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ കഴിച്ചു കൂട്ടി.പിറ്റേ ദിവസം രാവിലെയാണ് ഞങ്ങൾ മല ഇറങ്ങിയത്.

ഇന്ത്യയിലെ പല പ്രദേശങ്ങളിൽ ഞങ്ങൾ നടത്തിയ യാത്രകളിൽ ഇന്നും മനസ്സിൽ മായാതെ നില്ക്കുന്ന ഒന്നാണു കേദാർനാഥും ഹിമാലയസാനുക്കളും .ഈ പ്രദേശത്തിനു ഇത്തരത്തിലുള്ള അവസ്ഥ നേരിട്ടതിൽ വല്ലാത്ത വിഷമം അനുഭവപ്പെടുന്നു.എന്നാൽ വളരെ വേഗം തന്നെ ഈ പ്രദേശങ്ങൾ പുനർനിർമിക്കപെടുമെന്നും തീർഥാടകരെ ആകർഷിക്കുമെന്നും കരുതുന്നു.

1-web-kedarnath

2-web-kedarnath

3-web-kedarnath

4-web-kedharnath

5-web-kedarnath

6-web-kedharnath

മനോരമ ന്യൂസ്‌ പേപ്പറിൽ ജൂണ്‍ 24 നു പ്രസദ്ധീകരിച്ച ലേഖനം :-

1-web-manorama-article