എരുമേലി/മണിമല വാർത്തകൾ

News from Erumeli and Manimala

യു ടി യു സി ജില്ലാ പ്രവർത്തക സമ്മേളനം

എരുമേലി: യുടിയുസി ജില്ലാ പ്രവർത്തക സമ്മേളനം നാളെ രാവിലെ 10ന് എരുമേലി റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം ആർഎസ്പി സംസ്‌ഥാന സെക്രട്ടറി എ.എ. അസീസ് നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി, യുടിയുസി സംസ്‌ഥാന സെക്രട്ടറി തോമസ് ജോസഫ്, സംസ്‌ഥാന കമ്മിറ്റി അംഗം ടി.സി. വിജയൻ, ജില്ലാ സെക്രട്ടറി സലിം മോടയിൽ, മുണ്ടക്കയം സോമൻ, പി.വി.മോഹനൻ, പി.കെ. റസാഖ്, ഇ.വി. തങ്കപ്പൻ, ടി.സി. അരുൺ, അഡ്വ. കെ.സി. അജിത്കുമാർ, കെ.വി. ബാബു, എൻ. സദാനന്ദൻ, ഒ.എൽ. ജോസഫ്, […]

എരുമേലിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

എരുമേലിയിൽ  ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

എരുമേലി : എരുമേലിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. എരുമേലിയില്‍ നിന്നും റാന്നി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും എരുമേലിയിലേയ്ക്ക് വരികയായിരുന്ന ബൈക്ക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ എരുമേലി പാടിക്കല്‍ വീട്ടില്‍ മൊയ്തീന്‍ റാവുത്തര്‍(അഫ്‌സല്‍-24 ) മരിച്ചു ഇന്നലെ രാത്രി 12.30 ന് എരുമേലി റാന്നി റോഡില്‍ എരുമേലി പോലീസ്റ്റേഷനു സമീപമായിരുന്നു അപകടം . അപകടത്തെതുടര്‍ന്ന് പിക്കപ്പില്‍ ഉടക്കിയ യുവാന്റെ ശരീരം വലിച്ച് നീക്കിക്കൊണ്ട് വളരെ ദൂരം മുന്നോട്ട് പോയ വാഹനം കരിങ്കല്ലും മൂഴി […]

എരുമേലിയിൽ കനത്ത മഴ ; ശബരിമല പാതകളും ഗ്രാമീണ റോഡുകളും താറുമാറായി

എരുമേലി ∙ എരുമേലിയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ശബരിമല പാതകളും ഗ്രാമീണ റോഡുകളും നശിച്ചു. ചൊവ്വ വൈകിട്ട് നാലു മുതൽ മൂന്നു മണിക്കൂറിലേറെ പെയ്ത മഴ കർഷകർക്കും ശുദ്ധജലക്ഷാമമുള്ള മേഖലകൾക്കും ഏറെ അനുഗ്രഹം നൽകിയെങ്കിലും ഒട്ടേറെ നാശനഷ്ടങ്ങളും സൃഷ്ടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. പ്രധാന പാതകളിലെ വളവുകളിൽ ഒഴുകിയിറങ്ങിയ ചെളിയിൽ നിയന്ത്രണം തെറ്റി ഒട്ടേറെ ബൈക്കുകൾ മറിഞ്ഞു. പലരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. . മണ്ണ് മാഫിയ കുത്തിയെടുത്ത പറമ്പുകളിൽ നിന്ന് ഒലിച്ചിറങ്ങിയ മണ്ണ് […]

പെരുമഴയിൽ എരുമേലിയിൽ വെള്ളകെട്ട് ; ഗതാഗതം സ്തംഭിച്ചു

എരുമേലി : പെരുമഴയിൽ എരുമേലി ടൌൺ വെള്ളത്തിനടിയിലായെങ്കിലും നാട്ടുകാർക്ക് ആശ്വാസം ; മണ്ഡല–മകരവിളക്കു സീസണിൽ പട്ടണത്തിലെ തോടുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വെള്ളം ഒഴുക്കി കൊണ്ട് പോയി ടൌണും തോടുകളും വൃത്തിയായി. തന്നെയുമല്ല കഠിനമായ ജലക്ഷാമത്തിന് പരിഹാരവും ആയി. ഇന്നലെ നാലുമണിയോടെ ആരംഭിച്ച മഴ രണ്ടു മണിക്കൂറിലേറെ നീണ്ടു. മഴയെത്തുടർന്നു കെഎസ്ആർ‍ടിസി ഡിപ്പോ പരിസരവും മുണ്ടക്കയം റോഡും വെള്ളത്തിനടിയിലായി. ഈ വർഷത്തെ ഏറ്റവും വലിയ മഴയാണ് ഇന്നലെ പെയ്തത്. കനത്ത മഴയിൽ വാഹനങ്ങൾ ഹെഡ്‌ലൈറ്റ് തെളിച്ചാണു യാത്ര നടത്തിയത്. […]

ബൈക്കിടിച്ച് വഴിയാത്രക്കാര്‍ക്കു പരിക്ക്

എരുമേലി: കണമലയിലും മുട്ടപ്പള്ളിയിലും ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്. കഴിഞ്ഞദിവസമാണ് സംഭവം. കണമല എരുത്വാപ്പുഴയില്‍ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പനച്ചിക്കുന്നേല്‍ ടോമി (50), മുട്ടപ്പള്ളിയില്‍ 40എക്കര്‍ ജംഗ്ഷന് സമീപം തൊട്ടിപ്പറമ്പില്‍ സിദ്ദിഖ് (60) എന്നിവരാണ് ബൈക്കിടിച്ച് പരിക്കുകളേറ്റ് ചികിത്സയില്‍ കഴിയുന്നത്. തലയില്‍ ഗുരുതര പരിക്കേറ്റ ടോമി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് എരുമേലി പോലീസ് കേസെടുത്തു.

പട്ടാപകൽ മണിമലയിലെ കടകളിൽ മോഷണം, മാന്യമായ വേഷം ധരിച്ചു എത്തി വിദഗ്ദമായി മോഷണം നടത്തുന്ന സംഘം വ്യാപകമാകുന്നു

മണിമല : മണിമലയിലെ വ്യാപാരികൾ സൂക്ഷിക്കുക, കടയിലെ ജീവനകാരുടെ ശ്രദ്ധ തിരിച്ചുവിട്ട് മോഷണം നടത്തുന്ന സംഘം മണിമല മേഖലയിൽ വ്യാപകമാകുന്നു. സഹായി ഇല്ലാത്ത ഉടമ മാത്രം കച്ചവടം നടത്തുന്ന വ്യാപാര സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം മോഷണം നടത്തുന്നത്. സ്‌ത്രീകളടക്കമുള്ള സംഘം സാധനങ്ങൾ വാങ്ങുന്നതിനായി കടയിൽ കയറും. ഉടമയുടെ ശ്രദ്ധ തിരിച്ചുവിട്ട ശേഷം കടയിലെ മേശവലിപ്പിൽനിന്നു പണവും മറ്റ് വിലപ്പെട്ട രേഖകളും മോഷ്‌ടിച്ച ശേഷം സാധനങ്ങൾ ഇഷ്‌ടപ്പെട്ടില്ലെന്നു പറഞ്ഞ് കടയിൽനിന്നു രക്ഷപ്പെടുകയാണ് പതിവ്. ഇവർ പോയശേഷം മാത്രമായിരിക്കും മോഷണ […]

ഇടകടത്തി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ തിരുവുൽസവം 19 മുതൽ

മുക്കൂട്ടുതറ ∙ ഇടകടത്തി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ തിരുവുൽസവം 19ന് ആരംഭിച്ച് 23ന് ആറാട്ടോടുകൂടി സമാപിക്കും. 19ന് അഭിഷേകാഗ്നിപൂജകൾ, ഏഴിന് എതൃത്തുപൂജ, എട്ടിനു കൊടിത്തോട്ടത്തിൽ ഗൗരിയമ്മയുടെ കൊടിക്കൂറ സമർപ്പണം, 8.30നു പാലാ മോഹനൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. എല്ലാദിവസവും ഉച്ചയ്ക്ക് ഒരുമണിക്കു പ്രസാദമൂട്ട് ഉണ്ടാകും. വൈകുന്നേരം 18–ാംപടി പൂജകൾ നടക്കും. 22നു വൈകുന്നേരം തിരുവാതിര, 23നു വൈകുന്നേരം 4.30ന് ആറാട്ടുപുറപ്പാട്, 5.30നു ഘോഷയാത്ര പുറപ്പാട്, എട്ടിന് ആറാട്ട് എതിരേൽപ്, കൊടിയിറക്ക്, വലിയകാണിക്ക. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

എരുമേലി ദേവസ്വം മരാമത്ത് ഓഫിസ് മുണ്ടക്കയത്തേക്കു മാറ്റുന്നെന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദി പ്രവർത്തകർ ഓഫിസിനു മുൻപിൽ കൊടിനാട്ടി

എരുമേലി ∙ ദേവസ്വം മരാമത്ത് ഓഫിസ് മുണ്ടക്കയത്തേക്കു മാറ്റുന്നെന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദി പ്രവർത്തകർ ഓഫിസിനു മുൻപിൽ കൊടിനാട്ടി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒട്ടേറെ മരാമത്ത് ജോലികൾ നടക്കുന്ന എരുമേലിയിൽനിന്ന് ഓഫിസ് മാറ്റുന്നതിൽ ദുരൂഹതയുണ്ടെന്നു പ്രവർത്തകർ ആരോപിച്ചു. എരുമേലി വലിയമ്പലത്തിനോടു ചേർന്നാണ് ദേവസ്വം വക പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയറുടെ ഓഫിസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ക്ഷേത്ര അനുബന്ധ ജോലികൾക്കു പുറമെ സീസണിലെ പാർക്കിങ് മൈതാന നവീകരണം, ശുചിമുറികൾ, കുളിക്കടവ്, പടവുകൾ, റോഡുകൾ എന്നിവയുടേതടക്കം ഓരോ വർഷവും ലക്ഷക്കണക്കിനു […]

ചെറുവള്ളി ക്ഷേത്രത്തിൽ ഉൽസവം 14ന് കൊടിയേറും

ചെറുവള്ളി ∙ ദേവീക്ഷേത്രത്തിൽ 14 മുതൽ 22 വരെ ഉൽസവം ആഘോഷിക്കും. തന്ത്രി താഴമൺമഠം കണ്‌ഠര് മോഹനര് മുഖ്യകാർമികത്വവും മേൽശാന്തി എച്ച്.ബി. ഈശ്വരൻ നമ്പൂതിരി സഹകാർമികത്വവും വഹിക്കും. 14ന് വൈകിട്ട് 6.15ന് കൊടിക്കൂറ സമർപ്പണം, കൊടിക്കയർ സമർപ്പണം, തുടർന്ന് ദീപാരാധനയക്ക് ശേഷം കൊടിയേറ്റ്. വൈകിട്ട് 8.30ന് കലാവേദി ഉദ്‌ഘാടനം. ഒൻപതിന് ബാലെ. 15ന് രാവിലെ നാലിന് പള്ളിയുണർത്തൽ, ഗണപതിഹോമം, പുരാണപാരായണം, എട്ടിന് പന്തീരടിപൂജ, 10.30ന് നവകം വൈകിട്ട് അഞ്ചിന് ഭജന, 6.45ന് ദീപാരാധന. വൈകിട്ട് 8.30ന് കളമെഴുത്തുംപാട്ട്, […]

കുടിവെള്ളം മരീചികയായ ഒരു ഗ്രാമം

എരുമേലി: ചുട്ടുപൊള്ളുന്ന വെയിലില്‍ കുടിനീരിനായി കുടങ്ങളുമായി മക്കളെ ഒക്കത്തുവച്ച് മലയിറങ്ങുകയാണ് കൊടിത്തോട്ടം പട്ടികജാതി കോളനിയിലെ വീട്ടമ്മമാര്‍. വീശിയടിക്കുന്ന ചൂടുകാറ്റില്‍ പൊടിമണ്ണും പൂഴിയും കരിയിലകളും വട്ടംചുറ്റി പറന്നുകൊണ്ടിരിക്കുന്നു. ചൂടേറ്റ് കരിഞ്ഞ് ഇലകളെല്ലാം കൊഴിഞ്ഞ നിലയിലാണ് മരങ്ങള്‍. അടുപ്പത്ത് ചോറുവയ്ക്കാന്‍ ഒരുകലം വെള്ളത്തിന് വേണ്ടി കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ധാരാളം വീട്ടമ്മമാരുണ്ട്. എരുമേലി പഞ്ചായത്തിലെ പ്രപ്പോസ് വാര്‍ഡിലാണ് കൊടിത്തോട്ടം. പാറക്കെട്ടുകള്‍ കൊണ്ട് സമ്പന്നമായ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടെ ഒരു ഡസനോളം പാറമടകളാണുള്ളത്. പതിറ്റാണ്ടുകളായി പാറഖനനം മൂലം വര്‍ഷത്തിന്റെ പകുതിയിലേറെയും കൊടുംവേനലിന്റെ […]

എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ മെഡിക്കല്‍ കോളജ് സ്ഥാപിക്കും : പ്രയാര്‍ ഗോപാല കൃഷ്ണന്‍.

എരുമേലി: ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലിയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്റെ സൗകര്യങ്ങളോടെ മെഡിക്കല്‍ കോളജ് ഉടന്‍തന്നെ സ്ഥാപിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്‍. ഇന്നലെ എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജില്‍ ദേവസ്വം ബോര്‍ഡിന് 51 ശതമാനം ഓഹരിയുണ്ടാകും. ബാക്കി നിക്ഷേപം ഇതര ദേവസ്വം ബോര്‍ഡുകളില്‍ നിന്നും വലിയ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്നുമാണ്. മെഡിക്കല്‍ കോളജിനായി ഡോക്ടര്‍മാരുടെ സംഘം നേരത്തെ പഠനം നടത്തിയിരുന്നെന്ന് പ്രസിഡന്റ് പറഞ്ഞു. […]

സ്റ്റുഡൻസ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

ഉമിക്കുപ്പ ∙ സെന്റ് മേരീസ് ഹൈസ്കൂളിൽ സ്റ്റുഡൻസ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ സല്യൂട്ട് സ്വീകരിച്ചു. സിഐ: ഡി. ഓമനക്കുട്ടൻ, എസ്ഐ: ജർലിൻ വി. സ്കറിയ, മാനേജർ ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഹെഡ്മാസ്റ്റർ ഒ.എ. ആന്റണി, പിടിഎ പ്രസിഡന്റ് റെജി മഠത്തിക്കുന്നേൽ, എഎസ്ഐ: ഹനീഫ, സിപിഒമാരായ രേഖ റാം, സിജോ ഏബ്രഹാം, ബ്ലസി ജോസഫ് എന്നിവരാണു പരിശീലനം നൽകിയത്.

പമ്പാവാലിയിലെ ക്ഷീരകർഷർക്ക് ഇനി പേടിക്കേണ്ട ; ഡോക്ടർമാർ സമരത്തിലായാലും നാട്ടുവൈദ്യൻ വിളിപ്പാടകലെ

എരുമേലി ∙ വെറ്ററിനറി ഡോക്ടർമാർ സമരത്തിലാണെങ്കിലും പമ്പാവാലിയിലെ ക്ഷീരകർഷർക്ക് ഇനി പേടിക്കേണ്ട. ഏതുസമയത്തും സഹായമെത്തിക്കാൻ നാട്ടുവൈദ്യൻ റെഡി. 85472 55800 എന്ന നമ്പറിൽ വിളിച്ചാൽ വൈദ്യൻ ഉടനെത്തും. സമരം ഒരാഴ്ച പിന്നിട്ടതോടെ പ്രതിസന്ധിയിലായ കർഷകർ തന്നെയാണ് ‘കസ്റ്റമർ കെയർ നമ്പർ’ സജ്ജമാക്കിയത്. കന്നുകാലികൾക്ക് അടിയന്തര ചികിൽസ ലക്ഷ്യമിട്ടാണു നാട്ടുവൈദ്യം ലഭിക്കാൻ സഹായ ലൈൻ നമ്പർ നൽകിയത്. പ്രതിസന്ധി രൂക്ഷമായതോടെ പമ്പാവാലിയിൽ ചേർന്ന ക്ഷീരകർഷകരുടെ യോഗം എട്ടിന് നടക്കുന്ന കലക്ടറേറ്റ് ധർണയിൽ പരമാവധി ക്ഷീരകർഷകരെ പങ്കെടുപ്പിക്കുമെന്ന് കൺവീനർമാരായ തോമസ് […]

മൂര്‍ഖന്‍ ജോയി വീണ്ടും പിടിയിലായി

അരകിലോ കഞ്ചാവും പ്രതിയുമായി വരും വഴി രണ്ട് ലിറ്റര്‍ വാറ്റുചാരായവും പ്രതിയും പിടിയിലായി എരുമേലി: പോയത് കഞ്ചാവ് വേട്ടക്ക്. തിരികെ വന്നത് കഞ്ചാവും ഒപ്പം വാറ്റുചാരായവും രണ്ട് പ്രതികളുമായി. എരുമേലി എക്‌സൈസ് സംഘത്തിനാണ് റെയ്ഡിനിടെ മറ്റൊരു റെയ്ഡ് നടത്തേണ്ടിവന്നത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മണിപ്പുഴ സ്വദേശിയായ മുന്‍പ്രതിയെ പറ്റി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാളെയും തുടര്‍ന്ന് വാറ്റുചാരായവുമായി വന്നയാളേയും വാഹനവും പിടികൂടുന്നതിലെത്തിയത്. മണിപ്പുഴ മറ്റത്തില്‍ മൂര്‍ഖന്‍ എന്ന് വിളിക്കപ്പെടുന്ന ജോയി (47) അരകിലോഗ്രാം […]

എരുമേലി പഞ്ചായത്തിൽ ചിക്കന്‍പോക്‌സ് പടരുന്നു

വെച്ചൂച്ചിറ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്നു. വേനല്‍ക്കാലമായതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. പഞ്ചായത്തിലെ കൂത്താട്ടുകുളം, ചെമ്പനോലി പ്രദേശങ്ങളിലാണ് ഒരു മാസത്തോളമായി ചിക്കന്‍പോക്‌സ് കണ്ടുവരുന്നത്. പതിനഞ്ചോളം പേര്‍ക്ക് ഇതേവരെ രോഗബാധയുണ്ടായതായി കണെ്ടത്തിയിട്ടുണ്ട്. കൂത്താട്ടുകുളത്ത് താമസിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികളിലാണ് ആദ്യം രോഗം കണ്ടത്. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ക്കും രോഗം പിടിപെട്ടത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിച്ചിരുന്നു. പരീക്ഷാക്കാലമായതിനാല്‍ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും എന്നാല്‍ രോഗത്തെ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. […]

ജൈവ സന്ദേശ കൃഷി യാത്ര

മണിമല: സംസ്ഥാന കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പ്, സമഗ്ര ജൈവകൃഷിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്നു മുതല്‍ മൂന്നു വരെ കേരളത്തിലുടനീളം ജൈവ സന്ദേശ കൃഷിയാത്ര സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി മണിമല ഹരിതമൈത്രി അങ്കണത്തില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് ജൈവ കാര്‍ഷിക പഠന പരിപാടി നടക്കും. നിര്‍ഭയ ഭക്ഷണം സുരക്ഷിത കേരളം എന്ന വിഷയത്തില്‍ അഡ്വ. ബിനോയ് മങ്കന്താനം ക്ലാസ് നയിക്കും. നാലു മുതല്‍ ആട്ടവും പാട്ടവും. 4.30ന് നടക്കുന്ന ജൈവകൃഷി സുഹൃത് സദസില്‍ ബ്ലോക്ക് […]

എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തിൽ ആറാട്ട് നടന്നു

എരുമേലി: കൊരട്ടി ആറാട്ടുകടവില്‍നിന്നും ആറാടിയെത്തിയ എരുമേലി ധര്‍മശാസ്താവിന് വിശ്വാസികള്‍ ദീപക്കാഴ്ചയും താലപ്പൊലിയുമായി ഭക്തിനിര്‍ഭരമായ വരവേല്പുനല്കി. വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ച കടകള്‍ക്ക് മുന്‍പില്‍ നിലവിളക്കുകളും മണ്‍ചിരാതുകളും പ്രഭചൊരിഞ്ഞു. താലപ്പൊലികളും എടുപ്പുവിളക്കുകളും പരുന്താട്ടവും പ്രാചീനകലാരൂപങ്ങളും ദേവനൃത്തവും നിറഞ്ഞ് വര്‍ണ്ണാഭവും ഭക്തിസാന്ദ്രവുമായിരുന്നു എതിരേല്പു ഘോഷയാത്ര. എരുമേലി ധര്‍മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനമായി ബുധനാഴ്ച നടന്ന ആറാട്ടുത്സവത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഉച്ചകഴിഞ്ഞ് 3.30നാണ് എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു ഭഗവത്‌ചൈതന്യവുമായി ആറാട്ടിന് പുറപ്പെട്ടത്. മണിമലയാറ്റിലെ കൊരട്ടി ആറാട്ട് കടവിലായിരുന്നു ആറാട്ടിനുശേഷം ദീപാരാധന. മൂന്ന് ആനകളുടെ […]

കുഞ്ചാക്കോയുടെ കുടുംബത്തിനായിഇന്ന് എരുമേലിയില്‍ യോഗങ്ങള്‍

എരുമേലി: അവയവദാന ചരിത്രത്തില്‍ സ്വന്തം കരള്‍ അപരിചിതന് പകുത്തുനല്‍കി ഒടുവില്‍ മരണംവരിച്ചു തുല്യതയില്ലാത്ത മാതൃകയായ കുഞ്ചാക്കോ കുറ്റിക്കാട്ടിന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ എരുമേലിയും. സാമ്പത്തിക പ്രതിസന്ധിയുടെ കയത്തില്‍ മുങ്ങിയ കുടുംബത്തിനുവേണ്ടി സുമനസുകള്‍ രൂപീകരിച്ച സംരക്ഷണ സമിതിയുടെ ഭാഗമായി എരുമേലിയിലെ ഏഴ് വാര്‍ഡുകളിലാണ് അടുത്തമാസം ആറിന് ധനശേഖരണം നടക്കുക. ഇതിന്റെ ഭാഗമായി ഇന്നും 29നും വാര്‍ഡ്തല കമ്മിറ്റികള്‍ രൂപീകരിക്കും. ഇടകടത്തി, മുക്കൂട്ടുതറ, പ്രപ്പോസ്, ഒഴക്കനാട്, എരുമേലി ടൗണ്‍, വാഴക്കാല, നേര്‍ച്ചപ്പാറ എന്നീ വാര്‍ഡുകളിലാണ് കമ്മിറ്റി രൂപീകരണം. ഇന്നു വൈകുന്നേരം 3.30ന് […]

നീര്‍ത്തട പദ്ധതിയുടെ തുക കര്‍ഷകര്‍ക്കു പ്രയോജനകരമാക്കണമെന്ന്

എരുമേലി: പശ്ചിമഘട്ട നീര്‍ത്തട പദ്ധതിയില്‍ അവശേഷിച്ച ബാങ്കിലെ പലിശ തുക കര്‍ഷകര്‍ക്ക് പ്രയോജനകരമാക്കി വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ജോസഫ് കുരീക്കുന്നേലാണ് പരാതി നല്‍കിയത്. എരുമേലി കൃഷിഭവന്‍ മുഖേന ഒമ്പത് വര്‍ഷം മുമ്പ് നടപ്പിലാക്കിയ നീര്‍ത്തട പദ്ധതിയില്‍ എട്ടു ലക്ഷം രൂപയാണ് ഫണ്ടിന്റെ പലിശയായി ബാങ്കിലുള്ളത്. ഈ തുക ഉപയോഗിച്ച് ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനും തോടിന് സംരക്ഷണഭിത്തി കെട്ടാനുമാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനു പകരം വനാതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് വേണ്ടി […]

‘വനവും ജനവാസകേന്ദ്രവും തമ്മിലുള്ള ദൂരപരിധി നിശ്ചയിക്കണം’ : പി സി ജോർജ്

എരുമേലി: വനവും ജനവാസ കേന്ദ്രവും തമ്മില്‍ കൃത്യമായ ദൂരപരിധി ഏര്‍പ്പെടുത്തി വനംവകുപ്പ് ഉത്തരവിറക്കണമെന്ന് മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്. മരം വീണ് വീടു തകര്‍ന്ന് ആറ് സ്ത്രീകള്‍ക്കു പരിക്കുകളേറ്റ നെടുംകാവ് വയലില്‍ ഇന്നലെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. തകര്‍ന്ന വീട് പുനര്‍ നിര്‍മിക്കാന്‍ വനംവകുപ്പ് തയാറാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണെ്ടന്ന് അദ്ദേഹം പറഞ്ഞു. പരിക്കുകളേറ്റവര്‍ക്ക് ഇതുവരെ ചികിത്സാസഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി വന്‍ മരങ്ങളാണ് അപകടകരമായ നിലയില്‍ വീടുകള്‍ക്കു സമീപമുള്ളത്. ജനങ്ങളുടെ ജീവന് ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റിയില്ലെങ്കില്‍ […]

കരിങ്കല്ലുമ്മൂഴി, പൊര്യൻമലക്കാർക്ക് പുതിയ വഴി വലിയതോട്ടിൽ പാലം ഉയരുന്നു

എരുമേലി∙ കരിങ്കല്ലുമ്മൂഴി, പൊര്യൻമല നിവാസികൾക്ക് യാത്രയുടെ പുതിയ വഴി തുറക്കാൻ വലിയതോട്ടിൽ പാലം ഉയരുന്നു. പാലത്തിന്റെ പ്രാഥമിക ജോലികൾ പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വർഷാവസാനം പണികൾ പൂർത്തിയാക്കും. വലിയതോട്ടിലെ കരിങ്കല്ലുമ്മൂഴിക്കും വനംവകുപ്പ് ഓഫിസ് പടിക്കും ഇടയിലാണ് പാലം നിർമിക്കുന്നത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പദ്ധതികളിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുക. പാലം പണി പൂർത്തിയാവുന്നതോടെ കരിങ്കല്ലുമ്മൂഴി, പൊര്യൻമല നിവാസികൾക്ക് എരുമേലി– ശബരിമല റോഡിലേക്ക് നേരിട്ട് പ്രവേശിക്കാനാവും. മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്കു പാലം നേരിട്ട് പ്രയോജനം ചെയ്യും. […]

മുൻവൈരാഗ്യം: കടയിലെത്തിയ അമ്മയെയും മകനെയും സഹോദരങ്ങൾ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തി

മുക്കൂട്ടുതറ ∙ പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബൈക്ക് നിർത്തിയ അമ്മയെയും മകനെയും മുൻവൈരാഗ്യത്തിന്റെ പേരിൽ സഹോദരങ്ങൾ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തി. മുക്കൂട്ടുതറ ടൗണിൽ ഇന്നലെ വൈകിട്ട് 5.30ന് ആണ് സംഭവം. നിസ്സാര സംഭവത്തിന്റെ പേരിൽ നാളുകൾക്കു മുൻപ് അമ്മയുടെ മകനും ബൈക്കിലെത്തിയ സംഘവുമായി വഴക്ക് ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെ അമ്മയുടെയും മകന്റെയും പിന്നാലെ എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മകൻ ബൈക്കിലിരിക്കുമ്പോൾ അമ്മ പാതയോരത്തെ പച്ചക്കറിക്കടയിൽനിന്നു സാധനങ്ങൾ വാങ്ങുകയായിരുന്നു. ഇതിനിടെ ബൈക്കിൽ പാഞ്ഞെത്തിയവർ ഇരുവരെയും ഇടിച്ചുവീഴ്ത്തുകയും […]

ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്കു കഞ്ഞി വച്ചു വിളമ്പിയ കുഞ്ഞമ്മക്ക് കാരിത്തോടിന്റെ ആദരം

എരുമേലി ∙ ഉന്നതപദവിയിലിരിക്കുന്ന ശിഷ്യരെ പഠിപ്പിച്ചയാളല്ല. അറിവിന്റെ ഉയരങ്ങളിൽ എത്തിയുമില്ല. പക്ഷേ ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്കു കഞ്ഞി വച്ചു വിളമ്പി എന്ന ഒറ്റക്കാരണം മതിയായിരുന്നു കുഞ്ഞമ്മയെ പൊന്നാട അണിയിക്കാൻ. നാടിന്റെ ആദരത്തിൽ മനം നിറഞ്ഞു കുഞ്ഞമ്മ വേദിയിൽ വിങ്ങിപ്പൊട്ടി. കാരിത്തോട് എൻഎംഎൽപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിലായിരുന്നു ഈ രംഗം. സ്കൂളിൽ പഠിച്ചവർക്കും പഠിപ്പിച്ചവർക്കും കുഞ്ഞമ്മ എന്ന വിലങ്ങുപാറ മറിയയെ (80) മറക്കാനാവില്ല. 65 വർഷമായി കുഞ്ഞമ്മയാണ് സ്കൂളിൽ കഞ്ഞി വയ്ക്കുന്നതും വിളമ്പുന്നതും. പതിനഞ്ചാം വയസ്സിലാണു ജോലി തുടങ്ങിയത്. സ്കൂളുകളിൽ […]

പഴയിടം ചെക്ക്ഡാം സാമൂഹിക വിരുദ്ധർ തകർത്തു

കാഞ്ഞിരപ്പള്ളി ∙ പഴയിടം ചെക്ക്ഡാമിന്റെ ഷട്ടറുകൾ ഈ വർഷവും സാമൂഹിക വിരുദ്ധർ തകർത്തു വെള്ളം ഒഴുക്കിവിട്ടതായി പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിലും പൊലീസിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നു പഴയിടം ജയ പബ്ലിക് ലൈബ്രറി ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ മൂന്നുവർഷങ്ങളിലും വേനൽക്കാലത്ത് ചെക്ക്ഡാമിന്റെ ഷട്ടറുകൾ നശിപ്പിക്കുകയും വെള്ളം ഒഴുക്കിവിടുകയും ചെയ്‌തു. മണിമല, എരുമേലി, ചിറക്കടവ് പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളുടെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 2007ൽ ആണ് ചെക്ക്ഡാം നിർമിച്ചത്. 58 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. […]

ആധാർ കാർഡ് എത്തിക്കുക തപാൽ വകുപ്പ്

എരുമേലി ∙ ആധാർ റജിസ്ട്രേഷൻ നടത്തുന്ന ചുമതല മാത്രമാണ് അക്ഷയ കേന്ദ്രങ്ങൾക്കുള്ളതെന്നും ആധാർ കാർഡ് കൃത്യമായി ഉടമസ്ഥരിൽ എത്തിക്കേണ്ടത് തപാൽ വകുപ്പിന്റെ ചുമതലയാണെന്നും അക്ഷയ കേന്ദ്രം അറിയിച്ചു. ആധാർ കാർഡ് ഉടമസ്ഥനു ലഭിക്കാത്തതിൽ അക്ഷയ കേന്ദ്രങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും, ആക്രിക്കടയിൽ ആധാർ കാർഡ് എത്തിയതിന്റെ ഉത്തരവാദിത്തം തപാൽ വകുപ്പിനാണെന്നും അക്ഷയ അറിയിച്ചു.

എരുമേലിയിൽ രണ്ടപകടം, നാലു പേർക്ക് പരുക്കേറ്റു

എരുമേലി ∙ ശബരിമല പാതയിലും കണ്ണിമലയിലും ചരക്ക് വാഹനങ്ങൾ മറിഞ്ഞു നാലു പേർക്ക് പരുക്കേറ്റു. ശബരിമല പാതയിൽ എംഇഎസ് കോളജിനു സമീപം ടിൻഫുഡ് കമ്പനിയുടെ വാൻ മറിഞ്ഞ് പാമ്പാടി വെള്ളറയിൽ വട്ടക്കുന്നേൽ സോജിമോൻ (44), പാറയ്ക്കൽ സുരേഷ്(45), വെള്ളൂർ കൊച്ചുപറമ്പിൽ ജോസഫ് വർഗീസ്(47) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി–മുണ്ടക്കയം പാതയിൽ കണ്ണിമലയ്ക്ക് സമീപം ലോറി മറിഞ്ഞ് കമ്പം സ്വദേശി സെൽവരാജിന്(50) പരുക്കേറ്റു. ഇന്നലെ പകൽ 1.30നായിരുന്നു എംഇഎസ് കോളജ് കവലയ്ക്കു സമീപം […]

ശബരിമല തീർഥാടക സംഘത്തിന്റെ കൂടെ വിട്ടു പിരിയാതെ കുമളി മുതൽ ഒരു നായ , തിരിച്ചു പോകുന്പോൾ തങ്ങളുടെ കൂടെ ആന്ധ്രക്ക് കൊണ്ടുപോകാൻ തീരുമാനം

ശബരിമല തീർഥാടക സംഘത്തിന്റെ കൂടെ വിട്ടു പിരിയാതെ കുമളി മുതൽ ഒരു നായ , തിരിച്ചു പോകുന്പോൾ തങ്ങളുടെ കൂടെ ആന്ധ്രക്ക് കൊണ്ടുപോകാൻ തീരുമാനം

എരുമേലി∙ ആന്ധ്രയിൽ നിന്നും വന്ന ശബരിമല തീർഥാടക സംഘത്തോടൊപ്പം കുളിയിൽ വച്ച് കൂടിയ നായ നൂറു കിലോമീറ്റർ കഴിഞ്ഞിട്ടും വിട്ടു പിരിയുന്ന ലക്ഷണമില്ല. ഭക്ഷണം കഴിച്ചും ഉറങ്ങിയും വിശ്രമിച്ചും യാത്രയിൽ പങ്കാളിയായ നായയെ കൈയൊഴിയാൻ തീർഥാടകർ തയാറല്ല. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തുന്ന സംഘം നായയെ വീണ്ടും കാണാനിടയായാൽ നാട്ടിലേക്ക് കൊണ്ടുപോകും. നായ കൂടെ ഇല്ലെങ്കിൽ തീവണ്ടിക്ക് നാട്ടിലേക്ക് പോകാൻ നിശ്ചയിച്ചിരിക്കുന്ന സംഘം അവൻ ഒപ്പമുണ്ടെങ്കിൽ ടാക്സി വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗുരുസ്വാമി സീനുവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ […]

എരുമേലിയിൽ കാർ ഇടിച്ച് 11 കെവി പോസ്റ്റ് തകർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

എരുമേലിയിൽ  കാർ ഇടിച്ച് 11 കെവി പോസ്റ്റ് തകർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

എരുമേലി∙ ശബരിമല പാതയിൽ കാർ ഇടിച്ച് 11 കെവി പോസ്റ്റ് തകർന്ന് റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ എട്ടിന് കരിങ്കല്ലുമ്മൂഴിയിലാണ് സംഭവം. എരുമേലി നിന്നു റാന്നിയിലേക്ക് പോവുകയായിരുന്ന കാർ ആണ് അപകടത്തിന് ഇടയാക്കിയത്. നിയന്ത്രണം തെറ്റി ഇടിച്ച കാർ മുൻപോട്ട് നീങ്ങുന്നതിനിടെ വൈദ്യുതി പോസ്റ്റ് വണ്ടിയുടെ പിന്നിലേക്ക് പാതയ്ക്ക് വിലങ്ങനെ വീഴുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് പോസ്റ്റ് വണ്ടിക്കു മുകളിലേക്ക് വീഴാതിരുന്നത്. […]

എരുമേലിയിൽ ആന ഇടഞ്ഞു, ആനക്കൊട്ടില്‍ തകര്‍ത്തു, മയക്കുവെടി വച്ച് ശാന്തമാക്കി

എരുമേലി: മദപ്പാടിന്റെ ലക്ഷണം പ്രകടമായതിനെ തുടര്‍ന്ന് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റാനായി മയക്കുവെടി നല്‍കിയപ്പോള്‍ ഇടഞ്ഞ ആന ഇരുമ്പു കേഡറില്‍ നിര്‍മിച്ച ആനകൊട്ടില്‍ തകര്‍ത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ രാത്രിയില്‍ എരുമേലി ടൗണിന് സമീപമാണ് സംഭവം. പിന്നീട് ആനയെ ശാന്തമാക്കാന്‍ വീണ്ടും മയക്കുവെടി വയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് ആനയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി തളച്ചു. ഇന്നലെ ഉച്ചവരെ ഒരേ നില്‍പ്പുനിന്ന ആന മരുന്നിന്റെ വീര്യത്തില്‍ മയങ്ങിവീണതോടെ വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തി ചികിത്സ നല്‍കി. ആന ഇടഞ്ഞ സംഭവമറിഞ്ഞ് പോലീസും വനപാലകരും ഉള്‍പ്പെടെ […]

എരുമേലിയിൽ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ ക്ലീനർ ഉപദ്രവിച്ചു എന്ന് ആരോപിച്ചു പിതാവും ബസ്‌ ജീവനക്കാരും തമ്മിൽ കയ്യാങ്കളി, ഇരു കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു

എരുമേലി∙ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ നിന്നു കിളി കൈയിൽ പിടിച്ച് ഇറക്കി വിട്ടെന്നും അടിച്ചെന്നുമുള്ള ആരോപണത്തിന് പിന്നാലെ ബസിനുള്ളിൽ കൂട്ടയടി. കിളിക്കും പെൺകുട്ടിയുടെ പിതാവിനും മർദനമേറ്റു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുത്തു.‍ വ്യാഴം രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വിദ്യാർഥിനിക്ക് മണിപ്പുഴ കവലയിലാണ് ഇറങ്ങേണ്ടിയിരുന്നത്. കവലയിൽ ബസ് നിർത്തിയപ്പോൾ കുട്ടിയുടെ കൈകളിൽ പിടിച്ച് കിളി പുറത്തേക്കിറക്കുന്നതിനിടെ അടിച്ചെന്നാണു പരാതി. മോശമായി സംസാരിച്ചതായും പറയുന്നു. വൈകിട്ട് വീട്ടിലെത്തിയ കുട്ടി ഇക്കാര്യം പിതാവിനോട് പറഞ്ഞു. ഇന്നലെ രാവിലെ എരുമേലിയിൽനിന്ന് […]

വാവരു സ്വാമിയെ വണങ്ങി, സെബസ്ത്യാനോസ് പുണ്യവാളണ് നേർച്ച സമർപ്പിച്ച്‌ അയ്യപ്പസ്വമിയുടെ സന്നിധാനത്തേക്ക് … എരുമേലിയിൽ മതമൈത്രിയുടെ വേറിട്ട കാഴ്ചകൾ..

വാവരു സ്വാമിയെ വണങ്ങി, സെബസ്ത്യാനോസ് പുണ്യവാളണ് നേർച്ച സമർപ്പിച്ച്‌ അയ്യപ്പസ്വമിയുടെ സന്നിധാനത്തേക്ക് … എരുമേലിയിൽ മതമൈത്രിയുടെ വേറിട്ട കാഴ്ചകൾ..

എരുമേലി: കൊച്ചമ്പലത്തിൽ നിന്നും ഇരുമുടി കെട്ടോടെ ഇറങ്ങി, നേരെ എതിർ വശത്തുള്ള മുസ്ലിം പള്ളിയിൽ കയറി വാവരു സ്വാമിയെ വണങ്ങി , പെട്ട തുള്ളി നേരെ നടക്കുന്നത് പേരൂര്‍തോട്ടിലേക്ക്. അവിടെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കിയശേഷം ശരണസ്തുതികളുമായി അയ്യപ്പഭക്തര്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ കുരിശടിയിലേക്ക്. അവിടെ മെഴുകുതിരികള്‍ കൊളുത്തി പ്രാര്‍ഥിച്ച്‌ ശബരിമല കാനനപാതയിലേക്ക് യാത്ര ആരംഭിക്കുന്നു. ശബരിമല തീര്‍ഥാടന യാത്രയില്‍ സഹജീവികളോട് അനുകമ്പയും മറ്റ് മതങ്ങളോട് ആദരവും നിറയുന്ന ഈ കാഴ്ച എരുമേലിയിലാണ് . എരുമേലിയിൽ നിന്നും കാൽനടയായി മല […]

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ പരിശോധന

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ പരിശോധന

എരുമേലി: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ ആരംഭിച്ചു. രണ്ട് ക്യാമ്പുകളാണ് നടന്നത്. 12ന് മൂന്നാമത്തെ ക്യാമ്പുകൂടി നടത്തുന്നതോടെ പരിശോധനകള്‍ പൂര്‍ത്തിയാകും. ഇരുന്നൂറില്‍പ്പരം തൊഴിലാളികളുടെ രക്തസാമ്പിളുകള്‍ കഴിഞ്ഞ രണ്ട് ക്യാമ്പുകളിലായി ശേഖരിച്ചു. കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായി 450ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. ഇവരെ പൊതുഒഴിവ് ദിനങ്ങളില്‍ കോണ്‍ട്രാക്ടര്‍മാരാണ് ആരോഗ്യവകുപ്പിന്റെ ക്യാമ്പുകളിലെത്തിക്കുന്നത്. മലന്പനി, ടി.ബി., മന്ത്, കുഷ്ഠം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തൊളിലാളികളിലുണേ്ടായെന്നു രക്തപരിശോധനയിലൂടെയാണ് പ്രാഥമികമായി […]

യാത്രക്കാര്‍ക്കും വീടുകള്‍ക്കും ഭീഷണിയായി വന്‍മരങ്ങള്‍

എരുമേലി: എരുമേലി മേഖലയില്‍ യാത്രക്കാര്‍ക്കും വീടുകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്ന് ആവശ്യം. പ്രധാന പാതയോരങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് പേടിസ്വപ്‌നമായിരിക്കുകയാണ്. കരിമ്പിന്‍തോട് വനപാതയോരങ്ങളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി വന്‍മരങ്ങളാണ് അപകട സാധ്യതയുയര്‍ത്തി നില്‍ക്കുന്നത്. കരിമ്പിന്‍തോട് പാതയില്‍ ഒരുമാസത്തിനിടെ പലതവണ കാട്ടുമരങ്ങള്‍ റോഡിലേക്ക് വീണിരുന്നു. എരുമേലി-മുക്കൂട്ടുതറ പാതയില്‍ അസ്സീസ്സി ആസ്​പത്രി ജങ്ഷനില്‍ റോഡരികിലായി സ്വകാര്യ എസ്റ്റേറ്റ് ഭൂമിയില്‍ മരം ഉണങ്ങിനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. […]

വ്യാപാരി വ്യവസായി സമിതി യൂണിറ്റ് ഫോറം

മുക്കൂട്ടുതറ: വ്യാപാരി വ്യവസായി സമിതി മുക്കൂട്ടുതറ യൂണിറ്റ് യൂത്ത്‌ഫോറം രൂപവത്കരിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.സി.ടോമിച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജിജോ ജേക്കബ് (പ്രസിഡന്റ്), ബിനോയ് ജോസഫ് (വൈ.പ്രസി), ജോസഫ് എ.ജെ. (സെക്രട്ടറി), ജോസഫ് വാവച്ചന്‍ (ജോ.സെക്രട്ടറി), ബിനോയി കെ.ജെ. (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി മാത്യൂസ്, ജോസഫ് പൂതനപ്ര, അരുണ്‍കുമാര്‍ ആയല, ലിന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ശതാബ്ദിആഘോഷ സമാപനവും സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും

ചെറുവള്ളി: ചെറുവള്ളി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദിആഘോഷങ്ങളുടെ സമാപനവും നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി. ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്തംഗം മറിയാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പാമ്പൂരി, റംല ബീഗം, ജയന്തി എസ്.ആര്‍., എ.ആര്‍. സാഗര്‍, സുരേഷ് ടി. നായര്‍, വത്സമ്മ സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മണിമല സ്വാശ്രയ കാര്‍ഷിക ലേലവിപണിക്ക് 25 ലക്ഷത്തിന്റെ ആസ്ഥാന മന്ദിരം

മണിമല : മണിമല മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ച സ്വാശ്രയ കാര്‍ഷിക ലേലവിപണിക്ക് ഡോ.എന്‍. ജയരാജ് എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിടം നിര്‍മ്മിച്ചു. ഗ്രാമപ്പഞ്ചായത്ത് വിട്ടുനല്കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. ജൂലായില്‍ കെട്ടിടത്തില്‍ ലേലവിപണി ആരംഭിക്കും. കാര്‍ഷിക ലേലവിപണിയുടെ വാര്‍ഷികയോഗം ഗ്രാമപ്പഞ്ചായത്ത് അംഗം സണ്ണിക്കുട്ടി അഴകമ്പ്രായുടെ അദ്ധ്യക്ഷതയില്‍ കൂടി. പഞ്ചായത്ത് പ്രസിഡന്റ് റോസിലിന്‍ ജോസ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. […]

മതമൈത്രിയുടെ സന്ദേശം വിളിച്ചോതികൊണ്ട് എരുമേലിയിലെ ചന്ദനക്കുടാഘോഷം ദേശത്തിന്റെ അഭിമാനമായി

മതമൈത്രിയുടെ  സന്ദേശം വിളിച്ചോതികൊണ്ട് എരുമേലിയിലെ  ചന്ദനക്കുടാഘോഷം ദേശത്തിന്റെ അഭിമാനമായി

എരുമേലി: സ്നേഹത്തിന്റെ സന്ദേശം പകര്‍ന്ന് നാടൊന്നാകെ പേട്ടക്കവലയില്‍ നിറഞ്ഞ ചന്ദനക്കുടാഘോഷം ഒരിക്കല്‍കൂടി വിസ്മയമായി. ആയിരക്കണക്കിന് ജനങ്ങൾ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി ഒഴുകിയെത്തിയപ്പോൾ എരുമേലിയിൽ രാത്രി പകലായി. മതമൈത്രിയുടെ സന്ദേശം വിളിച്ചോതികൊണ്ട് ചന്ദനക്കുടാഘോഷം ലോകത്തിനു അഭിമാനമായി രാജ്യത്തിന് എന്നും മതേതരത്വം സന്ദേശമാക്കാന്‍ എരുമേലിയല്ലാതെ മറ്റ് ഉദാഹരണമില്ലെന്ന് ചന്ദനക്കുട ഘോഷയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ ഹൈക്കോടതി ജഡ്ജി ടി.ആര്‍. രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ഘോഷയാത്രയുടെ തുടക്കമായി നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും നന്മകളിലേക്ക് വഴി തെളിക്കുമ്ബോള്‍ ഇവയെല്ലാം […]

ഇത്തവണ അന്പലപ്പുഴ പേട്ട തുള്ളല്‍ സംഘം പെരിയോര്‍, ചീഫ് വിപ്പ് പി സി ജോര്‍ജിനു സമ്മാനിച്ചത്‌ ലോകത്തെ എല്ലാ മതങ്ങളുടെയും ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ഫലകം

ഇത്തവണ അന്പലപ്പുഴ പേട്ട തുള്ളല്‍ സംഘം  പെരിയോര്‍, ചീഫ് വിപ്പ്  പി സി ജോര്‍ജിനു സമ്മാനിച്ചത്‌  ലോകത്തെ എല്ലാ മതങ്ങളുടെയും ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ഫലകം

എരുമേലി : കഴിഞ്ഞ മൂന്നു വർഷങ്ങളായി സമൂഹ പെരിയോര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനു ചന്ദനകുട ആഘോഷങ്ങളുടെ മുന്നോടിയായി സ്നേഹസമ്മാനം നല്കാറുണ്ട് . ഇത്തവണ സമൂഹ പെരിയോര്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനു നല്കിയത് ഒരു അപൂർവ സമ്മാനം. ലോകത്തെ എല്ലാ മതങ്ങളുടെയും ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ഫലകം ആണ് ഇത്തവണത്തെ സമ്മാനം . നൈനാര്‍ പള്ളിയി യുടെ അടുത്തുള്ള ജമഅത്തെ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സമ്മാനം സ്വീകരിച്ച പി സി […]

ഭക്തന്റെ മൃതദേഹം നാട്ടിലേക്കയക്കാന്‍ ആറ് മണിക്കൂര്‍ വൈകി

എരുമേലി: ബുധനാഴ്ച കാനനപാതയില്‍ കുഴഞ്ഞുവീണ് മരിച്ച തീര്‍ത്ഥാടകന്റെ മൃതദേഹം നാട്ടിലേക്കയക്കാന്‍ മണിക്കൂറുകള്‍ വൈകി. മൂന്നരയോടെ പരമ്പരാഗത പാതയില്‍ ചരളക്ക് സമീപം ചെന്നൈ സ്വദേശിയായ ധനരാജാണ് (28) കുഴഞ്ഞുവീണ് മരിച്ചത്. എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മൃതദേഹം എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനായത്. ദീര്‍ഘദൂരമായതിനാല്‍ മൊബൈല്‍ മോര്‍ച്ചറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആവശ്യമായിരുന്നു. അനുയോജ്യമായ ആംബുലന്‍സ് എത്താന്‍ വൈകിയതും ജനറേറ്റര്‍, മൊബൈല്‍ മോര്‍ച്ചറി സംവിധാനങ്ങല്‍ ഇല്ലാഞ്ഞതും താമസത്തിന് കാരണമായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണച്ചെലവും പ്രശ്‌നമായി. സഹതീര്‍ത്ഥാടകര്‍ തങ്ങളുടെ കൈയിലുള്ള പണം […]

നിയന്ത്രണം തെറ്റിയ തീര്‍ത്ഥാടക വാഹനം മതിലിലിടിപ്പിച്ച് നിര്‍ത്തി; ഒമ്പത് പേര്‍ക്ക് പരിക്ക്‌

മുട്ടപ്പള്ളി: കണമല പാതയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റിയതിനെതുടര്‍ന്ന് റോഡരികിലെ മതിലിലിടിപ്പിച്ച് നിര്‍ത്തി. അപകടത്തില്‍ ഒന്‍പത് ഭക്തര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ മുട്ടപ്പള്ളിക്ക് സമീപം മുപ്പത്തഞ്ച് ഭാഗത്തായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങിയ നാദാപുരം സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഭക്തര്‍ക്ക് എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സ നല്കി. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

സിന്ധുവിന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി

മണിമല: കരള്‍രോഗം ബാധിച്ച് അത്യാസന്നനിലയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ കിടന്ന സിന്ധുവിന്റെ ജീവന്‍ നിലനില്‍ക്കാന്‍ വെള്ളത്തൂര്‍ നിവാസികളും ചങ്ങനാശ്ശേരി റേഡിയോ മീഡിയാവില്ലേജിന്റെയും പ്രത്യാശ ടീം ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരിയുടെയും ശ്രമം ഫലംകണ്ടു. ഏറത്തുവടകര വലിയതോട്ടത്തില്‍ ബിജുവിന്റെ ഭാര്യ സിന്ധുവിനുവേണ്ടി നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ ഒപ്പം കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും കൈകോര്‍ത്തു. 5-ാം തിയ്യതി വൈകീട്ട് 9മണിക്ക് സിന്ധുവിന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ച് 6-ാം തിയ്യതി രാവിലെ പത്തുമണിയോടെ പൂര്‍ത്തിയായി. അമൃത ആശുപത്രിയിലെ 24 അംഗ […]

ഇന്ദിരാ സ്മൃതി പുരസ്‌കാരം മീനടം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നല്‍കി

പൊന്‍കുന്നം: ഇന്ദിരാ സ്മൃതി ട്രസ്റ്റ് വാര്‍ഷികാഘോഷങ്ങള്‍ ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്തു. ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വി.തോമസ് അധ്യക്ഷതവഹിച്ചു. ഇന്ദിരാ സ്മൃതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം മീനടം ഉണ്ണികൃഷ്ണന്‍നമ്പൂതിരിക്ക് ചടങ്ങില്‍വച്ച് ആന്റോ ആന്റണി സമ്മാനിച്ചു. കഥകളിയെയും ഇതര ക്ലൂസിക് കലകളെയും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് മൂന്നര പതിറ്റാണ്ടുകാലത്തെ സേവനമാണ് അവാര്‍ഡിനായി പരിഗണിച്ചത്. മുഖ്യപ്രഭാഷണം നടത്തിയ ഡോ. എന്‍.ജയരാജ് എം.എല്‍.എ. നേത്രദാന സമ്മതപത്രം ചടങ്ങില്‍വച്ച് ഏറ്റുവാങ്ങി. നേത്രദാനത്തിന്റെ പ്രസക്തിയെ സംബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍, […]

ചിറക്കടവ് മഹാദേവര്‍ േക്ഷത്രത്തില്‍ കര്‍പ്പൂരാഴി

ചിറക്കടവ്: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തസംഘത്തിന്റെ വകയായി 8ന് ചിറക്കടവ് മഹാദേവര്‍ േക്ഷത്രത്തില്‍ 7.30ന് കര്‍പ്പൂരാഴി നടക്കും. വൈകീട്ട് 7ന് ചിറപ്പ്. കര്‍പ്പൂരാഴിക്കുശേഷം തമിഴ്-ഹിന്ദി-മലയാള അയ്യപ്പഭക്തന്മാര്‍ സംയുക്തമായി നടത്തുന്ന ഭജന്‍, എതിരേല്‍പ്പ്, വെടിവഴിപാട്, കളമെഴുത്തുപാട്ട് എന്നിവ നടക്കും.

കവുങ്ങുംകുഴി ജൈവ മാലിന്യപ്ലൂന്റില്‍ മാലിന്യങ്ങളുമായി എത്തിയ ലോറി നാട്ടുക്കാർ തടഞ്ഞതിന്റെ തുടർന്ന് എരുമേലിയില്‍ മാലിന്യശേഖരണം മണിക്കൂറുകള്‍ നിലച്ചു

കവുങ്ങുംകുഴി ജൈവ മാലിന്യപ്ലൂന്റില്‍ മാലിന്യങ്ങളുമായി എത്തിയ ലോറി നാട്ടുക്കാർ തടഞ്ഞതിന്റെ തുടർന്ന് എരുമേലിയില്‍ മാലിന്യശേഖരണം മണിക്കൂറുകള്‍ നിലച്ചു

എരുമേലി: കവുങ്ങുംകുഴി ജൈവ മാലിന്യപ്ലൂന്റില്‍ മാലിന്യങ്ങളുമായി എത്തിയ ലോറി നാട്ടുക്കാർ തടഞ്ഞതിന്റെ തുടർന്ന് തീര്‍ഥാടന തിരക്ക് മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കെ എരുമേലിയില്‍ മാലിന്യശേഖരണം മണിക്കൂറുകള്‍ നിലച്ചു ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാനിടമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ദിവസേന ടണ്‍ കണക്കിന് മാലിന്യങ്ങളുണ്ടാവുമ്പോള്‍ ഇവയില്‍ ചെറിയൊരു ഭാഗം മാത്രമേ പഞ്ചായത്ത് വക കൊടിത്തോട്ടം മാലിന്യസംസ്‌കരണ പ്ലൂന്റില്‍ നിക്ഷേപിക്കാനാവൂ. ബാക്കിയുള്ളവ കവുങ്ങുംകുഴി ജൈവ മാലിന്യപ്ലൂന്റില്‍ നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്. സംസ്‌കരണ സംവിധാനങ്ങളില്ലാതെ പ്ലൂന്റ് വളപ്പില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് […]

ശബരിമല തീർഥാനത്തിന് എത്തിയ യുവാവു അഴുതയാറ്റിൽ മുങ്ങി മരിച്ചു

ശബരിമല തീർഥാനത്തിന് എത്തിയ യുവാവു അഴുതയാറ്റിൽ മുങ്ങി മരിച്ചു

ശബരിമല തീർഥാനത്തിന് എത്തിയ യുവാവു അഴുതയാറ്റിൽ മുങ്ങി മരിച്ചു . ഇന്നലെ വൈകുന്നേരം ആയിരുന്നു അപകടം ഉണ്ടായതു. മേട്ടുപ്പാളയം സ്വദേശി മണികണ്ടൻ ആണ് മരണമടഞ്ഞത് . ആറ്റിൽ മുങ്ങിപോയ യുവാവിനെ എടുത്തു കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും , വഴിക്ക് മരണം സംഭവിച്ചിരുന്നു . . സഹോരനും ബന്ധുക്കൾക്കുമോപ്പം തീർഥാനത്തിന് എത്തിയ മണികണ്ടൻ , കാനന പാതയിലൂടെ സഞ്ചരിച്ചു അഴുതാറ്റിൽ എത്തി , അവിടെ കുളിക്കുവാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു . വെള്ളത്തിൽ […]

മൂക്കൻപെട്ടിയിൽ വാഹന അപകടം, നാലു ശബരിമല തീർഥാടകർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂക്കൻപെട്ടിയിൽ വാഹന അപകടം, നാലു  ശബരിമല തീർഥാടകർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കാളകെട്ടി മൂക്കൻപെട്ടിയിൽ ഇന്ന് രാവിലെ സൈലോ വാനും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു , ഓട്ടോയിൽ സഞ്ചരിച്ചിരുന്ന , തമിഴ്നാട്ടിൽ നിന്നും വന്ന 3 ശബരിമല തീർഥാടകർക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരണമാണ് . അയാളെ കോട്ടയം മെഡിക്കൽ കോളേജ് ലേക്ക് കൊണ്ടുപോയി . കുഴിമാവിൽ നിന്നുള്ള ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവര് ക്കും സാരമായ പരിക്കുകൾ ഉണ്ട് . തമിഴ്നാട്ടിൽ നിന്നും വന്ന തീർഥാടകർ കുഴിമാവിൽ എത്തി അവിടെ നിന്നും ഓട്ടോയിൽ […]

സംസ്ഥാന കൃഷി മന്ത്രി കെ . പി. മോഹനൻ എരുമേലിയിൽ നടത്തിയ പേട്ടതുള്ളലിന്റെ വീഡിയോ

സംസ്ഥാന കൃഷി മന്ത്രി കെ . പി. മോഹനൻ എരുമേലിയിൽ നടത്തിയ പേട്ടതുള്ളലിന്റെ വീഡിയോ

എരുമേലി : സംസ്ഥാന കൃഷി മന്ത്രി കെ . പി. മോഹനൻ ചൊവ്വാഴ്ച്ച വെളുപ്പിന് എരുമേലിയിൽ എത്തി പേട്ട തുള്ളി. രാത്രി 2 മണിയോടെ എരുമേലിയിൽ എത്തിയ മന്ത്രി, ആചാരപ്രകാരം മുറ തെറ്റിക്കാതെ , ഇരു മുടി കെട്ടും എടുത്തു, പരിവാരസമേതം പെട്ട തുള്ളുകയായിരുന്നു. തുടർന്ന് അദ്ദേഹം ശബരിമലയിലേക്ക് പോയി. എല്ലാ വർഷവും മന്ത്രി മുടങ്ങാതെ പേട്ട തുള്ളുവാനും ശബരിമല ദർശനത്തിനും എത്താറുണ്ട് . അദ്ദേഹം എരുമേലിയിൽ നടത്തിയ പേട്ടതുള്ളലിന്റെ വീഡിയോ ഇവിടെ കാണുക

കണമലയിൽ വീണ്ടും ബസ്‌ അപകടം, വൻ ദുരന്തം ഒഴിവായി

കണമലയിൽ വീണ്ടും ബസ്‌ അപകടം, വൻ ദുരന്തം ഒഴിവായി

കണമല : കണമലയിൽ ഇന്ന് രാവിലെ ശബരിമല ശബരിമലതീര്‍ഥാടകർ സഞ്ചരിച്ച ബസ്‌ അപകടത്തിൽ പെട്ടു. . തമിഴ്നാട്ടിൽ നിന്നും എത്തിയ ബസ്‌ ആണ് രാവിലെ ഏഴരയോടെ അപകടത്തിൽ പെട്ടത്. കണമല ഇറക്കം ഇറങ്ങി വന്ന ബസ്‌, റോഡ്‌ സൈഡിൽ ഉണ്ടായിരുന്ന മുസ്ലിം പള്ളിയുടെ മതിലും തകർത്താണ് നിന്നത്. പള്ളിയുടെ മതിലും, കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങളും ഇടിയുടെ ആഘാതത്തിൽ തകര്ന്നു. തൊട്ടടുത്തുള്ള വർക്ക്‌ ഷോപ്പും ഭാഗികമായി തകർന്നിട്ടുണ്ട്. കണമലയിലെ മനോരമ ന്യൂസ്‌ ഏജൻസി ഓഫീസും തകര്ന്നവയിൽ പെടുന്നു. അവിടെ […]