കാഞ്ഞിരപ്പള്ളി വാർത്തകൾ

News from Kanjirappally

മനാഫിനു കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് സഹപ്രവർത്തകർ നിറകണ്ണുകളോടെ വിടചൊല്ലി

മനാഫിനു കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് സഹപ്രവർത്തകർ നിറകണ്ണുകളോടെ വിടചൊല്ലി

കാഞ്ഞിരപ്പള്ളി : അകാലത്തിൽ വിടവാങ്ങിയ സഹപ്രവർത്തകന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ നിറകണ്ണുകളോടെ വിടചൊല്ലി . പോലീസ് സ്റ്റേഷന്റെ അങ്കണത്തിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഓരൊരുത്തരായി അന്തിമ ഉപചാരം അർപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ ആയിരുന്നു ഇന്നലെ അന്തരിച്ച അബ്ദുല്‍ മനാഫ് (38) . പോലീസുകാര്‍ക്കിടയിലെ സൗമ്യനും ശാന്തനുമായിരുന്ന മനാഫിനു എണ്ണമറ്റ സുഹൃത്തുക്കൾ ഉണ്ടായിരുന്നു . പല പ്രമാദമായ കേസുകളിലെ അന്വേഷങ്ങളുടെ ഭാഗമായിരുന്ന മനാഫ് മാധ്യമങ്ങളുടെ ഉറ്റ […]

കാഞ്ഞിരപ്പള്ളിയിൽ ഓണക്കാലത്ത് വ്യാപാര സ്‌ഥാപനങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ നിർബന്ധിത പിരിവിൽ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: ഓണക്കാലത്ത് വ്യാപാര സ്‌ഥാപനങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ നിർബന്ധിത പിരിവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രതിഷേധിച്ചു. ഇനിമുതൽ അസോസിയേഷൻ അംഗീകാരമില്ലാതെ പിരിവുകൾ നൽകുന്നതല്ലെന്നും യോഗത്തിൽ തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ചാക്കോ കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, വി.എം. അബ്ദുൾ സലാം വാഴേപറമ്പിൽ, ടി.എം. ജോണി തുണ്ടത്തിൽ, ബെന്നിച്ചൻ കുട്ടൻചിറ, മേരിദാസ് പുൽപ്പേൽ, പി.ഇ. അബ്ദുൾ ജബാർ, ഇ.ജെ. ദേവസ്യ ഇലവുങ്കൽ എന്നിവർ […]

അസൗകര്യങ്ങളാൽ വീർപ്പു മുട്ടുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി; നിലവിൽ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല

അസൗകര്യങ്ങളാൽ വീർപ്പു മുട്ടുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി; നിലവിൽ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല

കാഞ്ഞിരപ്പള്ളി: ദിവസേന ആയിരത്തോളം ആളുകൾ ചികിൽസ തേടി എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി അസൗകര്യങ്ങളുടെ നടുവിൽ നട്ടംതിരിയുകയാണ്. നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം ഉൾപ്പെടെ പന്ത്രണ്ടോളം കെട്ടിടങ്ങളിലായാണു നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത്. ഇതിൽ നാലു കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ ജീർണിച്ചവയാണ്. ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പല കെട്ടിടങ്ങളും . കാഞ്ഞിരപ്പള്ളി താലൂക്കിലെ പ്രധാന ആതുരാലയമാണു കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. കൂടാതെ ശബരിമല സീസണിൽ അപകടത്തിൽപെടുന്നവരെ എത്തിക്കുന്നതും […]

പഞ്ചായത്തിന്റെ അനാസ്‌ഥ തുടർന്നാൽ ഐഎച്ച്ആർഡി കോളജ് കാഞ്ഞിരപ്പള്ളിക്ക് നഷ്‌ടമാവുമെന്ന് ഡോ. എൻ. ജയരാജ് എംഎൽ

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന്റെ അനാസ്‌ഥ തുടർന്നാൽ ഐഎച്ച്ആർഡി കോളജ് കാഞ്ഞിരപ്പള്ളിക്ക് നഷ്‌ടമാവുമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. കോളജിന് സ്വന്തമായി സ്‌ഥലവും കെട്ടിടവും ഇല്ലാത്തതിന്റെ പേരിലാണ് അഫിലിയേഷൻ നഷ്‌ടമാകുന്നത്. കോളജിന് അഞ്ചേക്കർ സ്‌ഥലം സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് യൂണിവേഴ്സിറ്റിയുടെ നിർദേശം. കോളജിന്റെ അപര്യാപ്തതയുടെ പേരിൽ കഴിഞ്ഞ അധ്യയന വർഷം പുതിയ പ്രവേശനം യൂണിവേഴ്സിറ്റി തടഞ്ഞിരുന്നു. പുതിയ പ്രവേശനം പ്രതിസന്ധിയിലായ സാഹചര്യത്തിൽ താൻ ഇടപെടുകയും തുടർന്ന് ഒരുവർഷത്തിനുള്ളിൽ കോളജിന് ആവശ്യമായ സ്‌ഥലം കണ്ടെത്തി നൽകാമെന്ന് ഉറപ്പു നൽകിയ സാഹചര്യത്തിലുമാണ് […]

ഭാരതജ്യോതി ദേശിയ പുരസ്കാരം കാഞ്ഞിരപ്പള്ളി സ്വദേശി ശ്രീകാന്ത് പങ്ങപ്പാടിന്

ഭാരതജ്യോതി ദേശിയ പുരസ്കാരം കാഞ്ഞിരപ്പള്ളി സ്വദേശി ശ്രീകാന്ത് പങ്ങപ്പാടിന്

കാഞ്ഞിരപ്പള്ളി∙ എൻജിനീയറിങ് മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് നൽകുന്ന, ഇന്ത്യ ഇന്റർനാഷനൽ ഫ്രണ്ട്‌ഷിപ്പ് സൊസൈറ്റിയുടെ ഈ വർഷത്തെ ഭാരതജ്യോതി ദേശിയ പുരസ്കാരം കാഞ്ഞിരപ്പള്ളി സ്വദേശി ശ്രീകാന്ത് പങ്ങപ്പാടിന് ലഭിച്ചു. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.ജി. ഗ്രൂപ്പ് ഡിസൈൻസിലെ ചീഫ് ഡിസൈനറാണ് ശ്രീകാന്ത്. മാർച്ച് 11ന് ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി ഡോ. ഭീഷ്‌മ നാരായൺ സിങ്ങിൽനിന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

കത്തീഡ്രലില്‍ വാര്‍ഷികധ്യാനം

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ വാര്‍ഷികധ്യാനം ഇന്നു മുതല്‍ 19 വരെ നടക്കും. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം ധ്യാനത്തിന് നേതൃത്വം നല്‍കും. രാവിലെയും വൈകുന്നേരവുമായിരിക്കും ധ്യാനം. രാവിലെ 8.30 ന് ജപമാലയോടുകൂടി ആരംഭിക്കും. ഒമ്പതിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ഒന്നുവരെ ധ്യാനപ്രസംഗം. വൈകുന്നേരം 4.30 ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ഒമ്പതുവരെ ധ്യാനപ്രസംഗം.

കാഞ്ഞിരപ്പള്ളിയിലെ മാലിന്യം:വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന

കാഞ്ഞിരപ്പള്ളി: വേനല്‍ മഴയെത്തുടര്‍ന്ന് മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞുനാറി പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ആശങ്ക മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി. ഇന്നലെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. സജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹോട്ടല്‍ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 12 കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. പൂതക്കുഴി ഭാഗത്ത് അറവുമാടുകളെ കെട്ടുന്ന സ്ഥലത്തുനിന്നുള്ള മലിനജലം ചെക്കുഡാമിലേക്ക് ഒഴുകിയെത്തുന്നത് പരിശോധനാ സംഘം കണെ്ടത്തി. ഇതിനെതിരേ നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ […]

കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്കു പരുക്കേറ്റു

കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്കു പരുക്കേറ്റു

കാഞ്ഞിരപ്പള്ളി ∙ ഐഎച്ച്ആർഡി കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്കു പരുക്കേറ്റു. തലയ്‌ക്കു പരുക്കേറ്റ ഒന്നാംവർഷ ബികോം വിദ്യാർഥി അനീഷി(18)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്കു 12.30ന് ആയിരുന്നു സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹപാഠികൾ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്നാണ് അടിപിടിയുണ്ടായതെന്നു പൊലീസ് അറിയിച്ചു. മുമ്പും ഇവർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

ഹരിതമൈത്രി അഭിനന്ദിച്ചു

കാഞ്ഞിരപ്പള്ളി∙ ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വാർഷിക ബജറ്റിൽ ഭക്ഷ്യ സുരക്ഷ, വിഷരഹിത ഭക്ഷണ നിർമിതി എന്നിവയ്‌ക്ക് മുൻഗണനയും കർഷകരുടെ സ്വന്തം വിപണികളുടെ അടിസ്‌ഥാന സൗകര്യത്തിന് പ്രത്യേക പരിഗണനയും നൽകിയതിനെ പ്രാദേശിക കാർഷിക വിപണികളുടെ സംസ്‌ഥാനതല സമിതിയായ ഹരിതമൈത്രി കേരളം അഭിനന്ദിച്ചു. കാഞ്ഞിരപ്പള്ളിയിലെ ഈ മാതൃക കേരളത്തിലാകെയുള്ള ത്രിതല പഞ്ചായത്തുകൾ അനുവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ജോണി മാത്യു പൊട്ടംകുളം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സോജി കുരീക്കാട്ടുകുന്നേൽ, ട്രഷറർ എൻ. രാമചന്ദ്രൻപിള്ള, ജനറൽ കൺവീനർ ജോർജ് കുര്യൻ പൊട്ടംകുളം, […]

വെള്ളമില്ലാതെ വലയുന്ന കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിൽ വെള്ളമെത്തിക്കുന്നതിനായി ഏഴര ലക്ഷത്തിന്റെ പദ്ധതിക്ക് അനുമതി

വെള്ളമില്ലാതെ വലയുന്ന കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിൽ വെള്ളമെത്തിക്കുന്നതിനായി ഏഴര ലക്ഷത്തിന്റെ പദ്ധതിക്ക് അനുമതി

കാഞ്ഞിരപ്പള്ളി ∙ മിനി സിവിൽ സ്‌റ്റേഷനിൽ വെള്ളമെത്തിക്കുന്നതിനായി 7,50,352 രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചതായി എൻ. ജയരാജ് എംഎൽഎ അറിയിച്ചു. എംഎൽഎ റവന്യു മന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണു നടപടി. സിവിൽ സ്‌റ്റേഷൻ വളപ്പിൽ കുഴൽക്കിണർ നിർമിച്ചു ജലവിതരണം നടത്തുന്നതിനായി ഭൂഗർഭ ജലവകുപ്പ് 2,74,852 രൂപയുടെയും പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗം 1,93,100 രൂപയുടെയും പൊതുമരാമത്ത് കെട്ടിട വിഭാഗം 2,40,000 രൂപയുടെയും വൈദ്യുതി വകുപ്പ് 42,400 രൂപയുടെയും ഉൾപ്പടെ 7,50,352 രൂപയുടെ എസ്‌റ്റിമേറ്റാണു സമർപ്പിച്ചിരുന്നത്. സിവിൽ സ്റ്റേഷൻ വളപ്പിൽ കുഴൽക്കിണർ […]

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കളിച്ചു കൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ കൈ തട്ടി ഗിയർ തെറ്റിയ ഓട്ടോറിക്ഷ പന്ത്രണ്ട് അടി മുകളിൽ നിന്നും ബസ്‌ സ്റ്റാന്റിലേക്ക് കൂപ്പുകുത്തി … വൻ ദുരന്തം ഒഴിവായി …

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കളിച്ചു കൊണ്ടിരുന്ന കൊച്ചുകുട്ടിയുടെ കൈ തട്ടി ഗിയർ തെറ്റിയ ഓട്ടോറിക്ഷ പന്ത്രണ്ട് അടി മുകളിൽ നിന്നും ബസ്‌ സ്റ്റാന്റിലേക്ക് കൂപ്പുകുത്തി … വൻ ദുരന്തം ഒഴിവായി …

കാഞ്ഞിരപ്പള്ളി : ഇന്നലെ വൈകിട്ട് കാഞ്ഞിരപ്പള്ളി ബസ്‌ സ്റ്റാൻഡിൽ ആണ് സംഭവം നടന്നത്. ബസ്‌ സ്റ്റാന്റ് നു അടുത്തുള്ള പുല്പേൽ വസ്ത്രശാലയിൽ ഷോപ്പിങ്ങിനു ഓട്ടോ പിടിച്ചു പോയ പോയ കുടുംബം ആണ് അപകടം മുഖാമുഖം കണ്ടത്. പാർക്കിംഗ് ഗ്രൗണ്ടിൽ സ്ഥലം ഇല്ലാത്തതിനാൽ ഓട്ടോ ഡ്രൈവർ വണ്ടി ബസ്‌ സ്റ്റാന്റ് ലേക്ക് ഇറങ്ങുന്ന നടയുടെ അറ്റത്താണ് പാർക്ക്‌ ചെയ്തത്. എല്ലാവരും പുറത്തിറങ്ങിയോപ്പോൾ നാലു വസയുള്ള ബാലൻ വണ്ടിക്കു ഉള്ളിൽ തന്നെ ഇരുന്നു . അവൻ വണ്ടിയുടെ ഹാന്റിലിൽ പിടിച്ചു […]

കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യം ചിറ്റാര്‍പുഴയിലേക്ക്

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് മാലിന്യം നീക്കിയില്ലെങ്കിലെന്താ ചിറ്റാര്‍ പുഴയുണ്ടല്ലോ മാലിന്യം നിക്ഷേപിക്കാന്‍. കാഞ്ഞിരപ്പള്ളിക്കാരുടെ നിലപാടാണിത്. ഇതോടെ ടൗണിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന ചിറ്റാര്‍പുഴ മാലിന്യ വാഹിനിയായി മാറി. വേനല്‍ കടുത്തതോടെ പുഴയിലെ നീരൊഴുക്ക് നിലച്ചു. ഇതോടെ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. ആയിരക്കണക്കിനു കുടുംബങ്ങളാണ് ചിറ്റാര്‍ പുഴയിലെ വെള്ളം വസ്ത്രങ്ങള്‍ കഴുകുന്നതിനും കുളിക്കുന്നതിനുമായി ഉപയോഗിക്കുന്നത്. ഒരാഴ്ചയായി ടൗണിലെ മാലിന്യങ്ങള്‍ പഞ്ചായത്ത് നീക്കം ചെയ്യാതായതോടെ ചിറ്റാര്‍പുഴയില്‍ ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിത്തുടങ്ങി. ടൗണില്‍ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് ടൗണ്‍ഹാളിനു സമീപമായിരുന്നു നിക്ഷേപിച്ചിരുന്നത്. […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം; ജനം പരിഭ്രാന്തരായി, ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം; ജനം പരിഭ്രാന്തരായി, ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

കാഞ്ഞിരപ്പള്ളി : ബസ് സ്റ്റാന്‍ഡില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം 6.15 നാണു സംഭവം. സ്റ്റാന്‍ഡിനുള്ളില്‍ ട്രാഫിക് എയ്ഡ് പോസ്റ്റിനു ചുറ്റും കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് ഒഴിവായി. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ട്രാഫിക് ഐലന്റും കത്തിനശിച്ചു. സിഗരറ്റു കുറ്റിയില്‍ നിന്ന് തീപിടിച്ചതാണെന്നാണ് നിഗമനം. പെട്ടെന്ന് തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

കാഞ്ഞിരപ്പള്ളിക്ക് പൊള്ളുന്നു , ചൂട് 38 ഡിഗ്രിയോട് അടുക്കുന്നു

കാഞ്ഞിരപ്പള്ളിക്ക് പൊള്ളുന്നു , ചൂട് 38 ഡിഗ്രിയോട് അടുക്കുന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്ക് പൊള്ളുന്നു , ചൂട് 38 ഡിഗ്രിയോട് അടുക്കുന്നു അത്യുഷ്ണം, അസഹനീയ ചൂട്. താപനില ഉയരുകയാണ്. മാര്‍ച്ചിന്റെ തുടക്കത്തില്‍തന്നെ ചൂട് 37.5 ഡിഗ്രിയിലെത്തി. വരുംദിവസങ്ങളില്‍ താപനില 38 ഡിഗ്രി കടന്നേക്കുമെന്നാണ് സൂചന. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കുറഞ്ഞു നില്കുന്നതിനാല്‍ വേനല്‍മഴയ്ക്കുള്ള സാധ്യതയും പരിമിതമാണ്. സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ ഉച്ചവെയിലില്‍ തുറസായ സ്ഥലത്ത് ജോലി പാടില്ലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്കു 12 […]

കാരുണ്യ മെഡിക്കല്‍ ഷോപ്പ്

കാഞ്ഞിരപ്പള്ളി: ആരോഗ്യവകുപ്പ് കാഞ്ഞിരപ്പള്ളിയില്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ അനുവദിച്ചതായി ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച 50 മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഒന്നാണ് കാഞ്ഞിരപ്പള്ളിയിലേത്. മരുന്നു വിലയില്‍ 40 ശതമാനം വില കുറച്ച് ഇവിടെനിന്നു ലഭിക്കും.

കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ മണ്ഡലം പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ മണ്ഡലം പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി ∙ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി അപമാനിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും, ഇതു തുടരുകയാണെങ്കിൽ തക്കതായ മറുപടി നൽകുമെന്നും ഡിസിസി. ജനറൽ സെക്രട്ടറി പി.എ. ഷെമീർ അഭിപ്രായപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാൻ എത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു കുളങ്ങരയോട് അപമര്യാദയായി […]

കോളജ് വിദ്യാർഥി ചമഞ്ഞ് പുസ്‌തക രൂപത്തിൽ പൊതിഞ്ഞ് സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ യുവാവിനെ കാഞ്ഞിരപ്പള്ളിയിയിൽ അറസ്റ്റ് ചെയ്തു

കോളജ് വിദ്യാർഥി ചമഞ്ഞ് പുസ്‌തക രൂപത്തിൽ പൊതിഞ്ഞ് സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ യുവാവിനെ കാഞ്ഞിരപ്പള്ളിയിയിൽ അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി : കോളജ് വിദ്യാർഥി ചമഞ്ഞ് പുസ്‌തക രൂപത്തിൽ പൊതിഞ്ഞ് സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ യുവാവിനെ കാഞ്ഞിരപ്പള്ളിയിയിൽ അറസ്റ്റ് ചെയ്തു ഇടുക്കി തങ്കമണി കാൽവരിമൗണ്ട് സ്വദേശി ജിത്ത് തോമസ് (23) ആണ് കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡ് പരിസരത്തുനിന്നു രണ്ടു കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. പുസ്‌തക രൂപത്തിൽ പൊതിഞ്ഞ് സ്‌കൂൾ ബാഗിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. കട്ടപ്പനയിൽ ക്വട്ടേഷൻ സംഘാംഗമായ ജിത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങൾക്ക് […]

കാഞ്ഞിരപ്പള്ളിയിൽ ഇനി വ്യാപാര സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ വ്യപാരികൾ തന്നെ നിർമാർജനം ചെയ്യണം

കാഞ്ഞിരപ്പള്ളിയിൽ ഇനി വ്യാപാര സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ വ്യപാരികൾ തന്നെ നിർമാർജനം ചെയ്യണം

കാഞ്ഞിരപ്പള്ളി∙ കാഞ്ഞിരപ്പള്ളി ടൗണിലെയും പരിസരപ്രദേശങ്ങളിലെയും വ്യാപാര സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ ഇനി വ്യപാരികൾ തന്നെ നിർമാർജനം ചെയ്യണം എന്ന് ഗ്രാമപഞ്ചായത്തു വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കർക്കശമാക്കാൻ തന്നെയാണ് തീരുമാനം വ്യാപാര സ്‌ഥാപനങ്ങളിലെ മാലിന്യങ്ങൾ പ്രോഫിറ്റബിൾ വേസ്‌റ്റ് ആയതിനാലും, പഞ്ചായത്ത് ആക്‌ട് പ്രകാരവും വ്യപാരികൾ തന്നെ നിർമാർജനം ചെയ്യണമെന്നു യോഗത്തിൽ തീരുമാനിച്ചു. പൊതുസ്‌ഥലങ്ങളിലും ചിറ്റാർ പുഴയിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു തടയും. ടൗൺ ഹാൾ പരിസരത്തു മാലിന്യനിക്ഷേപം ഒഴിവാക്കാനും യോഗത്തിൽ തീരുമാനിച്ചു. 40 മൈക്രോണിൽ താഴെയുള്ള […]

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നാല് യുവാക്കൾ അറസ്റ്റിലായി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ നാല് യുവാക്കൾ അറസ്റ്റിലായി

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കി ഒരു മണിക്കൂറോളം ചികിൽസ തടസ്സപ്പെടുത്തിയ നാലു യുവാക്കളെ പൊലീസ് അറസറ്റ് ചെയ്‌തു. കോരൂത്തോട് പുലിതൂക്കിൽ റെനിൽകുമാർ (34), സഹോദരൻ സുനിൽകുമാർ (40), കുമാരമംഗലത്ത് സുനിൽ (40), ചൂരനോനിൽ സി. പി. ഷാജി (40) എന്നിവരെയാണു പൊൻകുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച രാത്രി 11.30നാണ് സംഭവത്തിനു തുടക്കം. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: കോരൂത്തോട്ടിൽ കള്ളുഷാപ്പിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് ഇവർ ജനറൽ ആശുപത്രിയിലെത്തിയത്. […]

ജാഗ്രത ആഹ്വാന യാത്രയ്ക്ക് സ്വീകരണം നല്‍കി

കാഞ്ഞിരപ്പള്ളി: മദ്യാധികാരവാഴ്ചയ്‌ക്കെതിരേ ജനാധികാര വിപ്ലവം എന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി നടത്തിയ ജാഗ്രത ആഹ്വാന യാത്രയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതയില്‍ സ്വീകരണം നല്‍കി. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍, പ്രസിഡന്റ് ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു. മദ്യവിമുക്ത ഭാരതം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്15 ലക്ഷം കേരളീയര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര നടത്തിയത്. രൂപതയിലെ വിവിധ ഇടവകാംഗങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി രൂപത ഭാരവാഹികള്‍ ജാഥാക്യാപ്റ്റനു കൈമാറി.

അധ്യാപക, അനധ്യാപക സംഗമവും യാത്രയയപ്പും

കാഞ്ഞിരപ്പള്ളി: രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റില്‍പ്പെട്ട വിദ്യാലയങ്ങളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സംഗമവും യാത്രയയപ്പു സമ്മേളനവും 26ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടക്കും. മൂവാറ്റുപുഴ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് ‘അധ്യാപകരുടെ വിളിയും ദൗത്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന യാത്രയയപ്പു സമ്മേളനത്തില്‍ വികാരി ജനറാള്‍ റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷതവഹിക്കും. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനവും സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ […]

രോഗികളുടെ സംഗമവും കാൻസർ നിർണയ ക്യാംപും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 20 ന്

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെയും വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്‌ഥാന വനിതാ കമ്മിഷന്റെയും ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ രോഗികളുടെ സംഗമവും കാൻസർ രോഗ നിർണയ ക്യാംപും ബോധവൽക്കരണ സെമിനാറും – സ്വാന്തന സ്‌പർശം 20 ന് രാവിലെ ഒൻപതിന് ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തും. ഡോ. എൻ. ജയരാജ് എംഎൽഎ. ഉദ്‌ഘാടനം ചെയ്യും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷനംഗം […]

റേഷൻ ക്രമക്കേട്: പൊതു വിപണിയിലും പരിശോധന

കാഞ്ഞിരപ്പള്ളി∙ റേഷൻ മൊത്തവ്യാപാര കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ സപ്ലൈ ഓഫിസ് ഉദ്യോഗസ്‌ഥർ പൊതുവിപണിയിലും പരിശോധന നടത്തി. മൊത്തവ്യാപാര കേന്ദ്രത്തിൽ കുറവ് കണ്ടെത്തിയ അരിയും ഗോതമ്പും പൊതുവിപണിയിലെ കടകളിൽ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. ‌ കാഞ്ഞിരപ്പള്ളി ടൗണിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. ചൊവ്വാഴ്‌ച റേഷൻ മൊത്തവ്യാപാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളെ കുറിച്ചുള്ള റിപ്പോർട്ട് കലക്‌ടർക്ക് സമർപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ […]

കാഞ്ഞിരപ്പള്ളി താലൂക്കിലെ സി.ബി.എസ്‌.ഇ. സ്‌കൂളുകളിൽ നിയമസംവിധാനങ്ങളെ കുറിച്ച് ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി താലൂക്കിലെ സി.ബി.എസ്‌.ഇ. സ്‌കൂളുകളിൽ നിയമസംവിധാനങ്ങളെ കുറിച്ച് ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി∙ വിദ്യാർഥികൾ നിലവിലുള്ള നിയമ സംവിധാനങ്ങളെക്കുറിച്ച് ബോധവാ‌ന്മാരാകണമെന്നും, നിയമ പഠന രംഗത്ത് ശ്രദ്ധപതിപ്പിച്ച് ജുഡീഷ്യറിക്ക് ശക്‌തി പകരണമെന്നും കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് റോഷൻ തോമസ് അഭിപ്രായപ്പെട്ടു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ബാർ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ താലൂക്കിലെ സിബിഎസ്‌ഇ സ്‌കൂളുകളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തിയ നിയമ സാക്ഷരതാ ക്ലാസിൽ പങ്കെടുത്ത് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കാൻ അൽഫീൻ പബ്ലിക് സ്‌കൂളിൽ ചേർന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മജിസ്‌ട്രേറ്റ്. അൽഫീൻ പബ്ലിക് സ്‌കൂൾ […]

സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധശക്‌തി വർധിപ്പിക്കുന്നതിനായി കളരിപ്പയറ്റ് പരിശീലനം നൽകുന്നു.

സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധശക്‌തി വർധിപ്പിക്കുന്നതിനായി കളരിപ്പയറ്റ് പരിശീലനം നൽകുന്നു.

കാഞ്ഞിരപ്പള്ളി : സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളിൽ സ്വയം പ്രതിരോധ ശക്‌തി വർധിപ്പിക്കുന്നതിനായി കളരിപ്പയറ്റ് പരിശീലനം നൽകുന്നു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ സ്‌കൂളുകളായ പേട്ട ഗവ. ഹൈസ്‌കൂൾ, തിടനാട് ഗവ. സ്‌കൂൾ, വിഴിക്കിത്തോട്, പൊൻകുന്നം എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ പരിശീലനം നടന്നുവരുന്നു. കേന്ദ്ര സർക്കാർ പദ്ധതി പ്രകാരമാണ് സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്കായി പരിശീലനം നടന്നുവരുന്നത്. രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്ന പേരിലുള്ള പദ്ധതിയിൽ പരിശീലനം സൗജന്യമാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി 25 ദിവസം നീളുന്ന […]

പൊടിമറ്റത്ത് അഭിഷേകാഗ്നി കൺവൻഷൻ ആരംഭിച്ചു

പൊടിമറ്റത്ത് അഭിഷേകാഗ്നി കൺവൻഷൻ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷൻ ആരംഭിച്ചു. മലങ്കര തിരുവനന്തപുരം മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ റവ. ഡോ. ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മോൺസി. സെബാസ്‌റ്റ്യൻ പൂവത്തിങ്കലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയും നടന്നു. 12 വരെ തീയതികളിൽ ദിവസവും വൈകിട്ട് നാല് മുതൽ ഒൻപതു വരെയാണ് കൺവൻഷൻ നടക്കുന്നത്. 12ന് വിജയപുരം […]

അമൽജ്യോതിയിൽ ടെക്‌നിക്കൽ ഫെസ്റ്റ്, ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും

കാഞ്ഞിരപ്പള്ളി ∙ നൂതനാശയങ്ങൾ കണ്ടെത്തുകയും പ്രായോഗിക പഥത്തിലെത്തിക്കുകയുമാണ് എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് എപിജെ അബ്‌ദുൽ കലാം കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് അഭിപ്രായപ്പെട്ടു. കേരള സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന പ്രഥമ ടെക്‌നോളജിക്കൽ കോൺഗ്രസ് – കെറ്റ്‌കോ 2016ന്റെയും കേരള ശാസ്‌ത്ര-സാങ്കേതിക-പരിസ്‌ഥിതി കൗൺസിലിന്റെയും (കെഎസ്‌സിഎസ്‌ടിഇ) ആഭിമുഖ്യത്തിൽ നടക്കുന്ന ടെക്‌നിക്കൽ ഫെസ്‌റ്റിന്റെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ്‌മുറികളിലൊതുങ്ങേണ്ടതല്ല ഇന്നത്തെ ഉന്നത വിദ്യാഭ്യാസം. വിദ്യാർഥികൾ ചിന്തയുടെ വാതായനങ്ങൾ തുറന്ന് രാജ്യപുരോഗതിക്കാവശ്യമായ കണ്ടെത്തലുകൾ നടത്തണമെന്നും […]

കാഞ്ഞിരപ്പള്ളിയിൽ അനാഥ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി : പ്രായപൂര്‍ത്തിയാകാത്ത അനാഥ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വൃദ്ധന്‍ അറസ്റ്റിലായി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി കുഞ്ഞാമി എന്ന സലീമാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപമുള്ള അനാഥാലയത്തിലെ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് സലീമിനെ പൊലീസ് അറസ്റ്റ് ചെയ്‍തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അനാഥാലയത്തിന് സമീപം കട നടത്തുന്നയാളാണ് സലീം. ഇയാളുടെ കടയില്‍ പെണ്‍കുട്ടി സാധനം വാങ്ങാനെത്തിയപ്പോളായിരുന്നു പീഡന ശ്രമം. പെണ്‍കുട്ടിയെ സലീം കടന്നു പിടിച്ചെങ്കിലും ഓടി രക്ഷപ്പെട്ട കുട്ടി അനാഥാലയം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. […]

ഒരു എലി മൂലം തന്പലക്കാട്‌ എട്ടു മണിക്കൂർ വൈദ്യുതി മുടങ്ങി

തന്പലക്കാട്‌ ∙ എലി എട്ടു മണിക്കൂറോളം വൈദ്യുതി തടസ്സപ്പെടുത്തി. മേഖലയിൽ ബുധനാഴ്‌ച രാത്രി മുടങ്ങിയ വൈദ്യുതി വ്യാഴാഴ്‌ച രാവിലെ 10 മണിയായിട്ടും പുനഃസ്‌ഥാപിക്കാൻ കഴിയാതെ വന്നതോടെയാണ് അന്വേഷണം വ്യാപകമാക്കിയത്. വൈദ്യുതി ബോർഡ് ജീവനക്കാർ പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും വൈദ്യുതി പുനഃസ്‌ഥാപിക്കാൻ കഴിയാതെ വന്നു. ട്രാൻസ്‌ഫോമറിലെ ഫ്യൂസ് ഘടിപ്പിക്കുമ്പോഴെല്ലാം വൈദ്യുതി മിന്നിയശേഷം ഫ്യൂസ് കത്തി വൈദ്യുതി നിലയ്‌ക്കുകയാണ് ചെയ്യുന്നത്. കാരണംതേടി മടുത്ത ജീവനക്കാർ ഒടുവിൽ കണ്ടത് ട്രാൻസ്‌ഫോമറിലേക്ക് വൈദ്യുതി എത്തുന്ന ലൈനിനും ട്രാൻസ്‌ഫോമറിനുമിടയിൽ പാതി കത്തിക്കരിഞ്ഞിരിക്കുന്ന എലിയെയാണ്. […]

കാഞ്ഞിരപ്പള്ളിയിൽ മുഖംമൂടി ധരിച്ചെത്തിയയാള്‍ വിദ്യാർഥിനിയെ ക്ളോറോഫോം മണപ്പിച്ചു തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചു,

കാഞ്ഞിരപ്പള്ളിയിൽ മുഖംമൂടി ധരിച്ചെത്തിയയാള്‍ വിദ്യാർഥിനിയെ ക്ളോറോഫോം മണപ്പിച്ചു തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചു,

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലില്‍ സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഗേള്‍സ് ഹൈസ്ക്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെയാണു തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. 26 ാം മൈല്‍ ആശുപത്രിക്കു സമീപം പാലമ്പ്ര റോഡില്‍ രാവിലെ 8.30 നായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരി രാവിലെ സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും മുഖം മറച്ച […]

സുരേഷ് ഗോപിയെ ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ചു

തമ്പലക്കാട്: എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി സുകുമാരന്‍നായരുടെ ചില പ്രസ്താവനകളിലും പ്രവൃത്തികളിലും തമ്പലക്കാട് 277-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം കമ്മിറ്റി പ്രതിഷേധിച്ചു. സുരേഷ്‌ഗോപിയോടുള്ള ജനറല്‍ സെക്രട്ടറിയുടെ സമീപനം സമുദായത്തിന്റെ അന്തസ്സിന് നിരക്കാത്തതും സമുദായ യശ്ശസിന് തീരാകളങ്കവുമാണ്. ചേനപ്പാടി: സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇറക്കിവിട്ടതില്‍ ചേനപ്പാടി ശ്രീഭഗവതിവിലാസം എന്‍.എസ്.എസ്. കരയോഗംകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് എം.വി.രാജപ്പന്‍നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഹരിദാസ്, പി.വി. സുകുമാരന്‍ നായര്‍, ജയന്‍ ചേനപ്പാടി, രാജേഷ് മറ്റക്കാട്ട്, ബിനു […]

ആനക്കല്ല് ചെരുപുറത്ത് പാത്തുക്കുഞ്ഞ് (85)

ആനക്കല്ല് ചെരുപുറത്ത് പാത്തുക്കുഞ്ഞ് (85)

ആനക്കല്ല് : ചെരുപുറത്ത് പരേതനായ ഇബ്രാഹീമിന്‍റെ ഭാര്യ പാത്തുക്കുഞ്ഞ് (85) നിര്യാതയായി. കബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍. പരേത ചാമംപതാല്‍ പനന്താനത്ത് കുടുംബാംഗം. മക്കള്‍ നസീമ, സല്‍മ,ഷൈലജമ്മ,ഹംസത്ത്, ഷാജി, ഇല്ലിയപ്പ, നിറസ്, പരേതരായ കാസിം, അബ്ബാസ്. മരുമക്കള്‍ അബ്ദുല്‍സലാം,അബു, നാസര്‍,കബീര്‍,ജുമൈല,നസീമ, നസീറ, മുംതാസ്, സലീന

കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ ” പ്രതിഭാ സംഗമം 2015 ” പാസ്റ്ററല്‍ സെന്ററില്‍ നടന്നു

കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ ” പ്രതിഭാ സംഗമം 2015 ” പാസ്റ്ററല്‍ സെന്ററില്‍ നടന്നു

കാഞ്ഞിരപ്പള്ളി: രൂപത കോര്‍പറേറ്റ് മാനേജ്മെന്റിലെ ഹൈസ്കൂളുകളില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും കഴിഞ്ഞ എസ്‌എസ്‌എല്‍സി, പ്ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി പ്രതിഭാ സംഗമം 2015 ചൊവാഴ്ച രാവിലെ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസ് കണ്ണമ്ബുഴ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ […]

കാഞ്ഞിരപ്പള്ളിയിൽ എത്തിയ ബസ്സിനുള്ളിൽ ഉടുന്പ് …യാത്രക്കാർ നെട്ടോട്ടം

കാഞ്ഞിരപ്പള്ളിയിൽ എത്തിയ ബസ്സിനുള്ളിൽ ഉടുന്പ് …യാത്രക്കാർ നെട്ടോട്ടം

കാഞ്ഞിരപ്പള്ളി : കോട്ടയത്തു നിന്നും കട്ടപ്പനക്കു പോവുകയായിരുന്ന സ്വകാര്യ ബസ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ എത്തിയപ്പോഴാണ് യാത്രക്കാരെ ഭീതിയിൽ ആഴ്ത്തിയ സംഭവം ഉണ്ടായത്. യാത്രക്കാരുടെ കാലുകൾക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടന്ന വലിയ ജീവിയെ കണ്ടു എല്ലാവരും പരിഭ്രമിച്ചു. സ്ത്രീകളും കുട്ടികളും അലറിക്കരഞ്ഞു. അത് എന്ത് തരം ജീവിയാണെന്ന് പലർക്കും മനസ്സിലായില്ല … ഒടുവിൽ ബസ്സിൽ നിന്നും ആ ജീവി പുറത്തു ചാടിയപ്പോൾ ആണ് അത് ഏതു ജീവിയാണെന്ന് പലർക്കും മനസ്സിലായത് . ബസില്‍ നിന്നും റോഡില്‍ ചാടിയതു […]

ഇത് പെരുനാളുകളുടെ കാലം, ഗാനമേളയുടെ കാലം, വെടിക്കെട്ടിന്റെ കാലം …

ഇത് പെരുനാളുകളുടെ കാലം, ഗാനമേളയുടെ കാലം, വെടിക്കെട്ടിന്റെ കാലം …

കാഞ്ഞിരപ്പള്ളി : ജനുവരി മാസം കാഞ്ഞിരപ്പള്ളിയിൽ പെരുനാളുകളുടെ കാലമാണ് .. മണിമല പള്ളിയിലും, പൊടിമറ്റം പള്ളിയിലും പെരുനളുകൾ കഴിഞ്ഞു . ഇനി എലിക്കുളം, വെളിചിയാനി , പൊൻകുന്നം മുതലായ പള്ളികളിൽ ഉടൻ തന്നെ പെരുന്നാളുകൾ ആരംഭിക്കുന്നു . മറ്റു പള്ളികളിലും താമസിയാതെ പെരുനളുകൾ ഉണ്ടാകും. കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ ഈ മാസം അവസാനമാണ് പെരുന്നാൾ. അന്നത്തെ പ്രദക്ഷിണം ആണ് കൂടുതൽ പ്രധാനം. ആയിരക്കണക്കിന് ആളുകൾ അന്ന് പ്രദക്ഷിണത്തിൽ പങ്കെടുക്കും. മറു നാട്ടിൽ ജോലി ചെയ്യുന്ന ധാരളം പേർ […]

8 കോടി മുതല്‍ മുടക്കില്‍, വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യത ഉറപ്പു വരുത്തുന്ന സര്‍ക്കാരിന്‍റെ സ്കില്‍ പാര്‍ക്ക് വിഴിക്കിത്തോട്ടില്‍, വിദഗ്ദ സംഘം സ്ഥല പരിശോധന നടത്തി

8 കോടി മുതല്‍ മുടക്കില്‍, വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യത ഉറപ്പു വരുത്തുന്ന സര്‍ക്കാരിന്‍റെ സ്കില്‍ പാര്‍ക്ക് വിഴിക്കിത്തോട്ടില്‍, വിദഗ്ദ സംഘം സ്ഥല പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി : സര്‍ക്കാരിന്‍റെ സ്കില്‍ പാര്‍ക്ക് വിഴിക്കിത്തോട്ടില്‍ വരുമെന്ന് ഉറപ്പായി. വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യത ഉറപ്പു വരുത്തുന്ന തരത്തിലുള്ള കാലഘട്ടത്തിന് അനുസരിച്ച് ഏറ്റവും നൂതനമായ കോഴ്സുകളാണ് ഇവിടെ ആരംഭിക്കുന്നത് . ഉന്നത പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീൽണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ( അസാപ്പ് ) ആണ് സ്കില്‍ പാര്‍ക്കിന് കെട്ടിടം പണിയുന്നതിനാവശ്യമായ സ്ഥല പരിശോധനക്കായി വിഴിക്കിത്തോട്ടില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഖര മാലിന്യ പ്ളാന്‍റിനായി കണ്ടെത്തിയ വിഴിക്കിത്തോട് തോട്ടും കവലയിലാണ് […]

നിബു ഷൗക്കത്തിന്റെ പരിശ്രമത്തിനു ഫലം കണ്ടു, കോവില്‍ക്കടവ് അരമന കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമായി.

നിബു ഷൗക്കത്തിന്റെ പരിശ്രമത്തിനു ഫലം കണ്ടു, കോവില്‍ക്കടവ് അരമന കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമായി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വാർഡ്‌ അംഗം നിബു ഷൗക്കത്തിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട് കോവില്‍ക്കടവ് അരമന കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമായി… അതോടൊപ്പം കോവില്‍ക്കടവ് അരമനപ്പടി ഭാഗത്തെ നൂറോളം കുടുംബങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി. കോവില്‍ക്കടവ് അരമന കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം നിബു ഷൗക്കത്ത് അധ്യക്ഷത വഹിച്ച യോഗം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ജോസഫ് കുടിവെള്ള പദ്ധതി […]

കാഞ്ഞിരപ്പള്ളിയിൽ ഡി. വൈ. എഫ്. ഐ. യുടെ നേതൃതത്തിൽ ദേശിയപാത ഉപരോധം നടത്തി

കാഞ്ഞിരപ്പള്ളിയിൽ ഡി. വൈ. എഫ്. ഐ. യുടെ നേതൃതത്തിൽ ദേശിയപാത ഉപരോധം നടത്തി

കാഞ്ഞിരപ്പള്ളി : ക്രൂഡോയിൽ വില കുറഞ്ഞിട്ടും പെട്രോൾ / ഡീസൽ വില കുറക്കാതത്തിൽ പ്രതിഷേധിച്ചു കേന്ദ്ര സർക്കാരിനെതിരെ ഡി വൈ എഫ് ഐ യുടെ നേതൃതത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഇന്ന് വൈകിട്ട് അഞ്ചരക്ക് ദേശിയ പാത ഉപരോധം നടത്തി . ഫോട്ടോകൾ കാണുക

പി സി ഇടപെട്ടു , പാറത്തോട് പഞ്ചായത്തിന്റെ ” ഞ്ചാ ” തിരിച്ചു കിട്ടി …

പി സി ഇടപെട്ടു , പാറത്തോട് പഞ്ചായത്തിന്റെ ” ഞ്ചാ ” തിരിച്ചു കിട്ടി …

പി സി ഇടപെട്ടു , പാറത്തോട് പഞ്ചായത്തിന്റെ ” ഞ്ചാ ” തിരിച്ചു കിട്ടി … പാറത്തോട് : പാറത്തോട് പഞ്ചായത്ത് ഓഫീസിന്‍റെ പുതിയ കെട്ടിട ഉദ്ഘാടനത്തിനാണ് പഞ്ചായത്തിന് ആകെ നാണക്കേട്‌ ഉണ്ടാക്കിയ ആ സംഭവം നടന്നത് . പഞ്ചായത്തിന്റെ കമാനത്തിൽ സ്ഥാപിച്ചിരുന്ന പഞ്ചായത്തിന്റെ വലിയ ബോർഡിൽ ഒരു ” അക്ഷരപ്പിശാചു ” കടന്നു കൂടി . പഞ്ചായത്ത് എന്നതിന് പകരം ” പഞ്ചയത്ത് ” എന്നാണ് എഴുതിയിരുന്നത് . ഈ തെറ്റ് ആരും ശ്രദ്ധിച്ചിരുന്നില്ല . […]

പാറത്തോട്ടിൽ പാതിരാത്രിയിൽ വീട്ടു മിറ്റത്ത്‌ കിടന്നിരുന്ന ഓട്ടോ കത്തിനശിച്ചു, ദുരൂഹത ബാക്കി

പാറത്തോട്ടിൽ പാതിരാത്രിയിൽ വീട്ടു മിറ്റത്ത്‌ കിടന്നിരുന്ന ഓട്ടോ കത്തിനശിച്ചു, ദുരൂഹത ബാക്കി

പാറത്തോട് : ഇന്ന് വെളുപ്പിന് 2.30 നു പാറത്തോട് പുത്തന്‍വീട്ടില്‍ കെ.കെ അബ്ദുല്‍സലാമിന്‍റെ വീട്ടു മിറ്റത്ത്‌ കിടന്നിരുന്ന ഓട്ടോ കത്തി നശിച്ചു . രാത്രയിൽ വീടിന്റെ മിറ്റത്ത്‌ പാര്‍ക്കുചെയ്തിരുന്ന ഓട്ടോയാണ് വെളുപ്പിന് കത്തി നശിച്ചത് . ഷോര്ട്ട് സർക്യൂട്ട് മൂലമാണോ , മുൻ വൈരാഗ്യത്തിന് ആരെങ്കിലും കത്തിച്ചതോണോ എന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു .

വെറും ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കേണ്ടുന്ന പ്രശ്നം പരിഹാരമാവാതെ കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി.. ഒടുവിൽ നാട്ടുകാർ അത് ചെയ്തു , ദേശിയപാതയിലെ ഗട്ടറിൽ വഴ നട്ടു ..

വെറും ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കേണ്ടുന്ന പ്രശ്നം പരിഹാരമാവാതെ കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി.. ഒടുവിൽ നാട്ടുകാർ അത് ചെയ്തു , ദേശിയപാതയിലെ ഗട്ടറിൽ വഴ നട്ടു ..

കാഞ്ഞിരപ്പള്ളി : ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മൈക്ക ജംഗ്ഷനിലെ കുഴി ആരാണ് ശരിയക്കേണ്ടത് എന്നതിന്റെ പറ്റിയുള്ള തർക്കം തുടങ്ങിയിട്ട് വർഷങ്ങൾ പലതായി . വെറും ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കേണ്ടുന്ന ആ ചെറിയ പ്രശനം ചിലരുടെ ഈഗോ മൂലം പരിഹാരം കാണാതെ കിടക്കുന്നത് കണ്ടു മനം മടുത്ത പൊതുജനം ഒടുവിൽ പ്രതികരിച്ചു .. കുഴിയിൽ നല്ലൊരു വഴ നട്ടുകൊണ്ടയിരുന്നു പ്രതിഷേധം . വര്‍ഷങ്ങള്‍ക്കു മുന്പ് റോഡിനു മറുവശത്തുള്ള പബ്ലിക്ക് ടാപ്പിലേക്ക് വെള്ളം എത്തിക്കുന്നതിന് റോഡിനു നടുവിലൂടെ ഒരു ജലവിതരണ പൈപ്പ് […]