മുണ്ടക്കയം വാർത്തകൾ

News from Mundakayam

മുണ്ടക്കയം പഞ്ചായത്തിന്റെ പദ്ധതിക്ക് അംഗീകാരം

മുണ്ടക്കയം: ഗ്രാമപ്പഞ്ചായത്ത് വാര്‍ഷികപദ്ധതിക്ക് അംഗീകാരം ലഭിച്ചു.10.77 കോടി രൂപയുടെ 295 പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചത്. 100 സ്​പില്‍ ഓവര്‍ പദ്ധതികളുമുണ്ട്. പഞ്ചായത്ത് മാര്‍ക്കറ്റ് പുനരുദ്ധാരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം,മെയിന്റനന്‍സ്, വീട് പുനരുദ്ധാരണം,റോഡ് നിര്‍മ്മാണം, പട്ടികജാതി വിഭാഗത്തിന് പഠനമുറി നിര്‍മ്മാണം, കോളനികളിലെ റോഡ് നിര്‍മ്മാണം, പട്ടികവര്‍ഗ വിഭാഗത്തില്‍ പഠനമുറി നിര്‍മ്മാണം, വീട് പുനരുദ്ധാരണം, വിവാഹ ധനസഹായം, പച്ചക്കറിതൈ വിതരണം, ഫലവൃക്ഷതൈ വിതരണം, ഔഷധസസ്യ വിതരണം, ജൈവ രാസവള വിതരണം, കക്കൂസ് നിര്‍മ്മാണം എന്നിവയാണ് പദ്ധതികള്‍.

മുണ്ടക്കയത്ത് മോഷ്ടാക്കൾ വിലസുന്നു… പുലർച്ചെ മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം, ഒന്നര ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു.

മുണ്ടക്കയത്ത് മോഷ്ടാക്കൾ വിലസുന്നു… പുലർച്ചെ മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം, ഒന്നര ലക്ഷം രൂപയും  സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു.

മുണ്ടക്കയം: മുണ്ടക്കയം മേഖലയിൽ ജന ജീവിതം ദു;സ്സഹമായി … ഗുണ്ട വിളയാട്ടവും, കഞ്ചാവ് ലോബികളും മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്തു മോഷ്ടാക്കളും സംഘം ചേർന്ന് വീടുകൾ കൊള്ളയടിക്കുവാൻ തുടങ്ങിയിരിക്കുന്നു.. ഇന്ന് പുലർച്ചെ മുണ്ടക്കയം പുലിക്കുന്ന് ടോപ്പില്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം നടന്നു, പണവും സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു. പുലിക്കുന്ന് ടോപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പാറയില്‍ പുരയിടത്തില്‍ വാസുദേവന്‍, കണ്ണിമല കല്ലുങ്കല്‍ വീട്ടില്‍ ജസ്റ്റിന്‍ എന്നിവരുടെ വീടുകളിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. വാസുദേവന്റെ വീട്ടില്‍ നിന്ന് ഒരു […]

സംഘർഷം: ബിജെപി യോഗവും പ്രകടനവും നടത്തി

മുണ്ടക്കയം ഇൗസ്റ്റ് ∙ മുപ്പത്തിയഞ്ചാംമൈലിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ സിപിഎം കുപ്രചാരണം നടത്തുകയാണെന്നാരോപിച്ച് ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണ യോഗവും പ്രകടനവും നടത്തി. ബിജെപി സംസ്ഥാന സെക്രട്ടേറിയറ്റംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി പി.വി. വിനോദ് കുമാർ, ആർ. രഞ്ജിത്, വിജയൻ, കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ബോയിസ് എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്ലാന്റേഷൻ ലേബർ കോൺഗ്രസ് പ്രതിഷേധ പ്രകടനം

മുണ്ടക്കയം ഇൗസ്റ്റ് ∙ മുപ്പത്തിയഞ്ചാംമൈൽ ബോയിസ് എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള പ്ലാന്റേഷൻ ലേബർ കോൺഗ്രസ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി. കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി പ്രകാശ് പുളിയ്ക്കൽ അധ്യക്ഷത വഹിച്ചു. നാസർ പനച്ചി, മധുസൂദനൻ, ടി.എസ്. രാജൻ, സണ്ണി തട്ടുങ്കൽ, സി.എ. തോമസ് , സലീം കണ്ണങ്കര, അരുൺ കോക്കാപ്പള്ളിൽ, സിയാദ് ചെല്ലിയിൽ, പി.കെ. ഷാജി, […]

സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ബി ജെ പി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു

സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ബി ജെ പി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു

മുണ്ടക്കയം∙ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ബി ജെ പി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നേരത്തെ തന്നെ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിക്ക് പഞ്ചായത്ത് തലത്തിൽ തുടക്കമായി. വിവിധ സ്ഥലങ്ങളിലെ സമ്പർക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകളിൽ നിയോജകമണ്ഡ‍ലം ജനറൽ സെക്രട്ടറി കെ.ബി. മധു, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഒ.സി. യേശുദാസ്, പി.എൻ. ശിവരാമൻ, സുനിൽ വെള്ളനാടി, സി.കെ. ശശിധരൻ, അഭിലാഷ് എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹിളാ മോർച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി വത്സമ്മ വിജയൻ […]

കിണറുകളെ മലിനമാക്കി ഓടവെള്ളം

മുണ്ടക്കയം ∙ ഓടയിൽ നിന്നുള്ള മലിനജലം സമീപത്തെ കിണറുകളെയും മലിനമാക്കി. കിണറിൽ വെള്ളം ഉണ്ടായിട്ടും വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിൽ നാട്ടുകാർ. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ടൗണിൽ ഗ്യാലക്സിക്ക് സമീപമുള്ള ജനങ്ങളാണു ദുരിതമനുഭവിക്കുന്നത്. വീടുകൾക്ക് പുറമേ, പീപ്പിൾസ് ആശുപത്രി, സാംതോം കോളജ്, വൈഡബ്ല്യുസിഎ നഴ്സറി സ്കൂൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വെള്ളം എടുക്കുന്ന കിണറുകളെയും മാലിന്യ പ്രശ്നം ബാധിക്കുന്നതായി സൂചിപ്പിച്ചു നാട്ടുകാർ ചേർന്ന് ഒപ്പിട്ട പരാതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ടൗണിൽ സർക്കാർ […]

മുണ്ടക്കയത്ത് കാൻസർ രോഗ നിർണയ ക്യാംപ് നടത്തി

മുണ്ടക്കയം∙ സെന്റ് മേരീസ് പള്ളിയിൽ കെഎൽഎൽഎയുടെ നേതൃത്വത്തിൽ കാൻസർ രോഗ നിർണയ ക്യാംപ് നടത്തി. ഡോ. അനീറ്റ ജോസ്, ഡോ.നീനു എന്നിവർ നേതൃത്വം നൽകി. റെജി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ.ജോബ് കുഴിവയലിൽ മുഖ്യ പ്രഭാഷണം നടത്തി. ഷിജു പി. കോശി, ചാർലി കോശി, സൂസമ്മ വർഗീസ്, ലിജിനാ ഷിജു, ഷാന്റി റിച്ചാൾഡ്, റോസ് ജോസ് എന്നിവർ പ്രസംഗിച്ചു.

21 കോടിയുടെ പദ്ധതികളുമായി മുണ്ടക്കയം പഞ്ചായത്ത്

മുണ്ടക്കയം∙ വികസ്വര മുണ്ടക്കയം–മുന്നേറാം ഒന്നായ് എന്ന ആശയത്തിൽ പഞ്ചായത്തിൽ ബജറ്റ് അവതരണം നടത്തി. 21,11,89,765 കോടി രൂപ വരുവും 20,05,72000, ചെലവും, 10,617,769 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അംഗവുമായ നസീമാ ഹീരാസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. കാർഷികം, ചെറുകിട വ്യവസായം, കുടുംബശ്രീ, യുവജനക്ഷേമം, വൃദ്ധരും വികലാംഗരും, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം, ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ വികസനം, ദാരിദ്ര നിർമാർജനം എന്നിവയാണ് പ്രധാന പദ്ധതികൾ. […]

ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചോറ്റി മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചോറ്റി ∙ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. താഴമൺമഠം കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വവും ക്ഷേത്രം മേൽശാന്തി പി. രാധാകൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി ടി. എം. ഗോപാലകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമികത്വവും വഹിച്ചു. മാർച്ച് മൂന്ന്, നാല് തീയതികളിൽ 10.30ന് ഉത്സവബലി, 12ന് ഉത്സവബലിദർശനം. നാലിന് ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. അഞ്ചിന് വൈകിട്ട് നാലിന് കാഴ്ചശ്രീബലി, 10.30ന് പള്ളിവേട്ട എതിരേൽപ്പ്. മാർച്ച് ആറിന് 10.30ന് ആറാട്ടുബലി, വൈകിട്ട് അഞ്ചിന് മുണ്ടമറ്റം ആറാട്ടുകടവിൽ ആറാട്ട്, തുടർന്ന് രാത്രി 8.30ന് […]

മുണ്ടക്കയത്ത് ഗതാഗത പരിഷ്‌കാരം തുടങ്ങി ; വഴിയോര കച്ചവടക്കരെ ഒഴിപ്പിച്ചു

മുണ്ടക്കയം: ടൗണിലെ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ബസ്സ്റ്റാന്‍ഡ്, ദേശീയപാതയോരം എന്നിവിടങ്ങളിലെ വഴിയോര കച്ചവടക്കരെ ഒഴിപ്പിച്ചു. ഇവരെ ഒഴിപ്പിക്കുന്നത് കഴിഞ്ഞ ദിവസം ബി.എം.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പോലീസിന്റെ സഹായത്താലാണ് ഒഴിപ്പിച്ചത്. ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും, സംഘടനകളുടെയും കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കംചെയ്തു. കൂടുതല്‍ സ്ഥലം ലഭിക്കത്തക്ക രീതിയില്‍ ബസുകള്‍ പിന്നിലോട്ട് ഇറക്കി നിര്‍ത്താന്‍ ലൈന്‍ സ്ഥാപിച്ചു. ഗതാഗത പരിഷ്‌കാരം നടപ്പിലായതോടെ ആളുകളെ കയറ്റിയിറക്കാന്‍ സ്റ്റാന്‍ഡില്‍ 15 മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടുന്ന ബസുകള്‍, ബസ്സ്റ്റാന്‍ഡിനുളളില്‍ കയറുന്ന സ്വകാര്യ […]

ബോയിസ് എസ്റ്റേറ്റ് – മേലോരം റോഡ് തകർന്നിട്ട് വർഷങ്ങൾ; കൊക്കയാറിലേക്കു ദുരിതയാത്ര

മുണ്ടക്കയം ∙ കൊക്കയാറിലേക്കുള്ള ദുരിതയാത്രയ്ക്കു ശമനമില്ല; 35–ാം മൈൽ ബോയിസ്–മേലോരം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം. സ്വകാര്യ എസ്റ്റേറ്റിലൂടെ പോകുന്ന 10 കിലോമീറ്റർ റോഡു തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ കൂട്ടിക്കൽ വഴി കിലോമീറ്ററുകൾ അധികം സഞ്ചരിച്ചാണ് കൊക്കയാർ മേലോരം നിവാസികൾ യാത്രചെയ്യുന്നത്. നിരന്തരമായ ജനകീയ സമരത്തിനൊടുവിലാണു സർക്കാരിനു റോഡ് വിട്ടുനൽകിയത്. ഇതുവഴി ഒരു ബസ് സർവീസ് നടത്തിയിരുന്നെങ്കിലും റോഡ് തകർന്നതോടെ അതു നിലച്ചു. ഇതോടെ അധികതുക നൽകി സ്വകാര്യവാഹനങ്ങളിൽ ഇതുവഴി യാത്രചെയ്യേണ്ടി വരുകയാണ്. സർക്കാർ സ്ഥാപനങ്ങൾ ഉള്ള മേലോരത്തേക്ക് ഉദ്യോഗസ്ഥർ […]

പോപ്പുലർ ഫ്രണ്ട് ദിനാചരണം: മുണ്ടക്കയത്ത് യൂണിറ്റി മാർച്ചും റാലിയും നടന്നു

പോപ്പുലർ ഫ്രണ്ട് ദിനാചരണം: മുണ്ടക്കയത്ത് യൂണിറ്റി മാർച്ചും റാലിയും നടന്നു

മുണ്ടക്കയം ∙ നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശവുമായി നടത്തുന്ന പോപ്പുലർ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് യൂണിറ്റി മാർച്ചും റാലിയും നടന്നു. ഇന്നലെ വൈകിട്ട് 4.30ന് പൈങ്ങന പാലത്തിന് സമീപത്തുനിന്നും യൂണിറ്റി മാർച്ചും റാലിയും ആരംഭിച്ചു. തുടർന്ന് ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ നടന്ന സമ്മേളനം പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മുഹമ്മദലി മലപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്. താജുദീൻ അധ്യക്ഷത വഹിച്ചു.

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

മുണ്ടക്കയം: പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച മുരളി നന്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറി. തുടര്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, 5.30ന് മഹാഗണപതിഹോമം, ഏഴിന് ഉഷഃപൂജ, എട്ടിന് ഭാഗവതപാരായണം, വൈകീട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. 18ന് രാവിലെ അഞ്ചുമുതല്‍ വിശേഷാല്‍ പൂജകള്‍, 10.30ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, രാത്രി 7.30 മുതല്‍ കണ്‍െവന്‍ഷന്‍ പന്തലില്‍ കുചേലവൃത്തം മേജര്‍സെറ്റ് കഥകളി. 9.30ന് നൃത്ത നൃത്യങ്ങള്‍. […]

മുണ്ടക്കയത്ത് ബൈപാസ് നിർമ്മാണം പൂര്‍ത്തിയാകുന്നു

മുണ്ടക്കയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് മുണ്ടക്കയത്ത് ബൈപാസ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. പട്ടണത്തിന്റെ വികസനക്കുതിപ്പാണ് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാവുന്നത്. ഇതോടെ നഗരത്തിന് എന്നും തലവേദനയായ ഗതാഗതക്കുരുക്കിന് തിരശീലവീഴുമെന്നാണ് പ്രതീക്ഷ. മുന്‍ എംഎല്‍എ ജോര്‍ജ് ജെ. മാത്യു 18 വര്‍ഷം മുമ്പാണ് സമാന്തര പാത എന്ന ആശയത്തിന് തുടക്കംകുറിച്ചത്. ഒരു ഗാന്ധി ജയന്തി ദിനത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ മണിമലയാറിന്റെ തീരത്തിലൂടെ ശ്രമദാനമായി 1900 മീറ്റര്‍ പാത വെട്ടിത്തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുടര്‍ന്ന് ജനകീയ കമ്മിറ്റിയില്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ […]

കോരുത്തോട് സി കെ എം എച്ച് എസ് എസിൽ റോഡ് സുരക്ഷാ ബോധവൽകരണ ക്ലാസ് നടത്തി

കോരുത്തോട്∙ റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് സി കെ എം എച്ച് എസ് എസിൽ ബോധവൽകരണ ക്ലാസ് നടത്തി. മുണ്ടക്കയം എസ്ഐ എ.സി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനിത ഷാജി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഷൈല, എസ്പിസി അഡ്വൈസറി കമ്മിറ്റി പ്രസിഡന്റ് റെജി വെള്ളിപറമ്പിൽ, ഗോപിനാഥ്, എം.എസ്. ഉല്ലാസ്, സിപിഒ ബിജു എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം ഗേറ്റ് വിവാദം : ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കള്ളകേസെടുത്തതില്‍ പ്രതിഷേധിച്ച് 13 ന് ബഹുജനമാര്‍ച്ച്

മുണ്ടക്കയം ഗേറ്റ് വിവാദം : ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കള്ളകേസെടുത്തതില്‍ പ്രതിഷേധിച്ച് 13 ന് ബഹുജനമാര്‍ച്ച്

മുണ്ടക്കയം: ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടി കമ്പനി എസ്റ്റേറ്റ് അതിര്‍ത്തിയായ തെക്കേമലയില്‍ ഗേറ്റ് പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കള്ളകേസെടുത്തതില്‍ പ്രതിക്ഷേധിച്ച് 13 ന് മൂന്നിന് പെരുവന്താനം പോലീസ് സ്റ്റേഷനിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന് പെരുവന്താനം പഞ്ചായത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ ബേബി തോമസ്,എം.പി.ജയദേവന്‍, കെ.എല്‍ ദാനിയേല്‍, ഷാജി പി.ജോസഫ്, തങ്കന്‍ ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബഹുജനമാര്‍ച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ഇ.എസ്. ബിജിമോള്‍, കെ.കെ.ജയചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍, പി.എസ് […]

മൃഗാസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

മൃഗാസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

പുഞ്ചവയല്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന മൃഗാസ്പത്രിയുടെ ഉപകേന്ദ്രത്തിന്റെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മേഖലയില്‍ മദ്യപസംഘത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.

മുണ്ടക്കയം ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തിയത് നാട്ടുകാര്‍ തടഞ്ഞു.

മുണ്ടക്കയം ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തിയത് നാട്ടുകാര്‍ തടഞ്ഞു.

മുണ്ടക്കയം ഈസ്റ്റ്: സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ നടപ്പിലാക്കിയ ഉത്തരവു പ്രകാരം പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയത് നാട്ടുകാര്‍ തടഞ്ഞു.നാട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമായതോടെ പോലീസും റവന്യു അധികൃതരും ഗേറ്റ് പുനസ്ഥാപിക്കാതെ തിരിച്ചുപോയി. മുപ്പഞ്ചാംമൈലിലെ ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ തെക്കേമലയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് ബുധനാഴ്ച കളകടറുടെ നിര്‍ദേശ പ്രകാരം ആര്‍.ഡി.ഒ.പൊളിച്ചു നീക്കിയിരുന്നു.എന്നാല്‍,തോട്ടമുടമ കോടതിയെ സമീപച്ചതോടെ ഗേറ്റ് പുസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ഇപ്രകാരം ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ റവന്യു,പോലീസ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഗേറ്റ് പൊളിച്ചു നീക്കി മണിക്കൂറുകള്‍ […]

ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

വെളിച്ചിയാനി : ഓടികൊണ്ടിരുന്ന സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.കൂട്ടിക്കല്‍ സ്വെദേശി വിശാലിനാണ് പരുക്കേറ്റതു. രാവിലെ 7.30ഓടെ കാഞ്ഞിരപ്പള്ളി വെളിച്ചിയാനിയിലായിരുന്നു അപകടം. ബസിന്റെ ഡോറിന് സമീപം നിന്നിരുന്ന വിശാല്‍ ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുനതിനു മുന്പ് ഡോര്‍ തുറക്കുകയും ഈ സമയം തെറിച്ചുവീഴുകയും ആയിരുന്നു.ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

മുണ്ടക്കയത്ത് കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍, മുണ്ടക്കയത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ കഞ്ചാവു കേസ് .

മുണ്ടക്കയത്ത് കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയില്‍, മുണ്ടക്കയത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നാലാമത്തെ കഞ്ചാവു കേസ് .

മുണ്ടക്കയം: മുണ്ടക്കയം: ഇടനിലക്കാരന് കൈമാറുന്നതിനിടെ ഒരു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കുറുമ്പനാടം കളിമ്പുകുളം വെട്ടിത്താനം വീട്ടില്‍ ഷിജോ സെബാസ്റ്റ്യന്‍(29), തമിഴ്‌നാട് ഉത്തമപാളയം ഉത്തമപുരം വില്ലേജില്‍ കോമ്പെ റോഡില്‍ പളനിചാമി(50) എന്നിവരെയാണ് മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച 12 മണിയോടെ മുണ്ടക്കയം ബസ്സ്റ്റാന്‍ഡിനു സമീപത്തായിരുന്നു സംഭവം. എക്‌സൈസ് പറയുന്നതിങ്ങനെ: കുമളിയില്‍ നിന്ന് കഞ്ചാവുമായി പളനിചാമിയെത്തുന്ന വിവരം എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പളനിചാമി കൊണ്ടുവന്ന 1.150 കിലോഗ്രാം കഞ്ചാവ് […]

മുണ്ടക്കയത്ത് ടൌണിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ഗ്യാസ് ചോർന്നു..അഗ്നിശമനസേന നിര്‍വീര്യമാക്കി.

മുണ്ടക്കയത്ത് ടൌണിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ഗ്യാസ് ചോർന്നു..അഗ്നിശമനസേന നിര്‍വീര്യമാക്കി.

മുണ്ടക്കയം: ഹോട്ടലിന് മുൻപിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് എല്‍പി.ജി ചോര്‍ന്നത് നാട്ടുകാരെ പരിഭാന്തിയിലാക്കി.കാറിന്റെ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ അഗ്നിശമനസേന എല്‍.പി.ജി നിര്‍വ്വീര്യമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 ന് മുണ്ടക്കയം ടൌണിൽ സംഭവം.ഏന്തയാറിലുള്ള സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ടൗണിന് സമീപമുള്ള ഹോട്ടലിന് മുൻപിൽ നിര്‍ത്തിയിട്ട ശേഷം ഉടമ പാലയ്ക്ക് പോയി. മണിക്കൂറുകള്‍ കഴിഞ്ഞ് ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയാള്‍ വാഹനത്തിന്റെ സമീപത്തുനിന്നും പാചക വാതകത്തിന്റെ ഗന്ധം വരുന്നതായി ഹോട്ടല്‍ അതികൃതരെ അറിയിച്ചു. ഹോട്ടല്‍ അധികൃതര്‍ […]

വെറുതെ ഒരു വിവാദം, ഇളങ്കാട്ടില്‍ കണ്ടെത്തിയ വിഗ്രഹങ്ങള്‍ രണ്ടാഴ്ച മുൻപ് പൂവരണിയിൽ നിന്നും മോഷണംപോയത്. ഉടമസ്ഥൻ എത്തി വിഗ്രഹങ്ങൾ തിരിച്ചറിഞ്ഞു

വെറുതെ ഒരു വിവാദം, ഇളങ്കാട്ടില്‍ കണ്ടെത്തിയ വിഗ്രഹങ്ങള്‍ രണ്ടാഴ്ച മുൻപ് പൂവരണിയിൽ നിന്നും മോഷണംപോയത്. ഉടമസ്ഥൻ എത്തി വിഗ്രഹങ്ങൾ തിരിച്ചറിഞ്ഞു

വെറുതെ ഒരു വിവാദം,….. ഇളങ്കാട്ടില്‍ കണ്ടെത്തിയ ഗണപതിയുടെയും നാഗരാജാവിന്റെയും വിഗ്രഹങ്ങള്‍ മോഷണംപോയത് എന്ന് പോലീസ്, ഉടമസ്ഥൻ എത്തി വിഗ്രഹങ്ങൾ തന്റെതാണെന്ന് തിരിച്ചറിഞ്ഞു . നിഷ്കളകാരായ ഒരു കൂട്ടം ആളുകൾ കാര്യം അറിയാതെ വിവാദത്തിൽ ഇടപെട്ടു പോയിരുന്നു. കുറെ പേർ പോലീസ് കസ്റ്റടിയിൽ പെടുകയും ചെയ്തിരുന്നു . എന്തായാലും അത് മതപരമായ വിവാദങ്ങളിലേക്ക് കൂടുതൽ കടക്കുന്നതിനു മുൻപ് പ്രശ്നങ്ങൾ തീർന്നു കിട്ടിയതിൽ ആശ്വസിക്കാം . കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ് ന്റെ അവസരോചിതമായ, […]

സിനിമാ താരം വിവേക് ഒബ്‌റോയ് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തി കെട്ടുമുറുക്കി ശബരിമലക്ക് പോയി

സിനിമാ താരം വിവേക് ഒബ്‌റോയ് ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തി കെട്ടുമുറുക്കി ശബരിമലക്ക് പോയി

ചോറ്റി : പ്രമുഖ ഹിന്ദി സിനിമാ താരം വിവേക് ഒബ്‌റോയ് ഇന്ന് രാവിലെ ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ എത്തി കെട്ടുമുറുക്കി. കഴിഞ്ഞ മൂന്നു വർഷങ്ങൾ ആയി അദ്ദേഹം ചോറ്റിയിൽ എത്തി കെട്ടുമുറുക്കി ശബരിമലക്ക് പോവാറുണ്ട്. ഇത്തവണയും അത് തെറ്റിയില്ല. കെട്ടുമുറുക്കിനു ശേഷം മാധ്യമങ്ങളോട് കുശലം പറഞ്ഞ ശേഷം അദ്ദേഹം ശബരിമലക്ക് പോയി വിവേകിൻറെ സുഹൃത്തുക്കളും കാഞ്ഞിരപ്പള്ളി ചോറ്റി നിവാസികളുമായ സെബാസ്റ്യൻ മറ്റത്തിൽ , സുനില കരിപ്ലാവിൽ, അഡ്വ: സന്തോഷ് എന്നിവരുടെ ആഥിത്യം സ്വീകരിച്ചാണ് വിവേക് കഴിഞ്ഞ […]

ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ നൌഷാദ് ഇല്ലിക്കൽ സംഘർഷം ഒഴിവക്കുവ്വാൻ ശ്രമിച്ച ദൃശ്യങ്ങൾ

ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ നൌഷാദ് ഇല്ലിക്കൽ സംഘർഷം ഒഴിവക്കുവ്വാൻ ശ്രമിച്ച ദൃശ്യങ്ങൾ

മുണ്ടക്കയം :- ഏതാനും ദിവസങ്ങൾക്കു മുൻപ്, മുണ്ടക്കയം പഞ്ചായത്തിന്റെ എല്‍.പി.ജി. ശ്മശാനം ‘ദേവയാനം’ പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ കൊടുത്തിരിക്കുന്ന ഉദ്ഘാടനത്തിന്റെ ഫോട്ടോ കാണുമ്പോൾ മനസ്സിലാകും, എത്ര ധൃതിയിലാണ് ഉദ്ഘാടനം നിർവഹിച്ചതെന്ന്. ഓടിച്ചൊരു ഉദ്ഘാടനം..! ഉദ്ഘാടനത്തിനു മുറിക്കേണ്ട റിബണ്‍ പോലും, ഒരാൾ കൈകൊട് പിടിച്ചു വച്ചുകൊണ്ടാനു പഞ്ചായത്ത് പ്രസിഡന്റ് മുറിച്ചത്. കാരണം ഉദ്ഘാടനം നടത്തുന്നതിന് എതിരെ ഒരു സംഘം ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ചടങ്ങ് തീർത്തത്. ഉദ്ഘാടനം നടന്ന ഉടനെ […]