പൊൻകുന്നം വാർത്തകൾ

Ponkunnam News

എലിക്കുളം എംജിഎം യുപി സ്കൂളിന്റെ പുതിയ മന്ദിരോദ്ഘാടനം

പൊൻകുന്നം: എലിക്കുളം എംജിഎം യുപി സ്കൂളിന് സി.പി. നാരായണൻ എംപിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുകകൊണ്ടു പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനത്തിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. മാനേജർ എം.ജി. മോഹനകുമാർ അധ്യക്ഷത വഹിക്കും. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി, ജില്ലാ പഞ്ചായത്തംഗം അഡ്വ. […]

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്ക് കാർ തരപ്പെടുത്തിക്കൊടുത്ത സിവിൽ പൊലീസ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾക്ക് കാർ തരപ്പെടുത്തിക്കൊടുത്ത സിവിൽ പൊലീസ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പെൻകുന്നം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷിനെ (42) ആണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രധാന പ്രതിയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആനക്കല്ല് ചെരിപുറത്ത് പള്ളിത്താഴെ അജ്മലിന് (36) കപ്പാട് സ്വദേശി സുഭാഷിനെ തട്ടിക്കൊണ്ടുപോകാൻ കാർ വാടകയ്ക്ക് ഏർപ്പാടു ചെയ്തുകൊടുത്ത […]

ചിറക്കടവിൽ കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു, ഡ്രൈവർ ദുരന്തത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്

ചിറക്കടവിൽ കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു, ഡ്രൈവർ  ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്  തലനാരിഴക്ക്

ചിറക്കടവ് : കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു. അപകടത്തിനു തൊട്ടു മുൻപ് മഴയും കാറ്റും വരുന്നത് കണ്ടു ഡ്രൈവർ ഓട്ടോയിൽ നിന്നും ഇറങ്ങി അടുത്തുള്ള കടതിണ്ണയിലേക്ക് ഓടിക്കയറിയ ഉടന്‍തന്നെയാണ് മരം വീണത്. ഭാഗ്യത്തിന്റെ അകന്പടിയോടെ വലിയ ഒരു ദുരന്തത്തിൽ നിന്നും രക്ഷപെട്ടത് ചിറക്കടവ് തെക്കേമുറിയില്‍ ടി.കെ. ബിജു. ചിറക്കടവ് അന്പലം കവലയിലെ ഓട്ടോ സ്റ്റാന്റിലേക്കാണ് ശനിയാഴ്ച വൈകിട്ട് 5 മണിയോടെ മരം മറിഞ്ഞുവീണത്. ഈ സമയം ബിജുവിന്റെ ഓട്ടോറിക്ഷ മാത്രമാണ് സ്റ്റാന്റില്‍ ഉണ്ടായിരുന്നത്. […]

റോഡ് നവീകരണം പൂര്‍ത്തിയാക്കണം

ഞള്ളമറ്റം: പൊന്‍കുന്നം – കുറുവാമൂഴി റോഡ് ആധുനിക രീതിയില്‍ ടാറിംഗ് നടത്തിയിട്ട് മാസങ്ങളായെങ്കിലും ടാറിംഗിന്റെ ബാക്കി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന്‍ തയാറാകാത്തതില്‍ ഗ്രാമജ്യോതി ജനശ്രീ ഞള്ളമറ്റം യൂണിറ്റ് പ്രതിഷേധിച്ചു. ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാത്തതുമൂലം റോഡിന്റെ വശങ്ങള്‍ തകര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ഉയര്‍ന്ന കട്ടിംഗുകള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. അമിത വേഗത്തില്‍ പായുന്ന വാഹനങ്ങളും ഓവര്‍ടേക്കിംഗും ഒരുപോലെ അപകടം സൃഷ്ടിക്കുന്നു. ചിറക്കടവ് പള്ളിപ്പാലത്തിങ്കലും മണ്ണംപ്ലാവ് ജംഗ്ഷനിലും മുമ്പ് ഹമ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഞള്ളമറ്റം മുതല്‍ കല്ലറക്കാവ് […]

പൊൻകുന്നത്ത് വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

പൊൻകുന്നത്ത് വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

പൊൻകുന്നം ∙ വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ഫോണിൽ വിളിച്ച് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും ചെയ്‌ത കേസിൽ അറസ്റ്റിൽ. പൊൻകുന്നം കാവാലിമാക്കൽ തകടിത്താഴെ പി.എസ്. സുലൈമാനാണു പിടിയിലായത്. ശല്യം കൂടിയതോടെ വിദ്യാർഥിനി പിതാവിനോടു കാര്യം പറയുകയും സൈബർ സെല്ലിൽ പരാതി നൽകുകയുമായിരുന്നു. എസ്ഐ എ. നിസാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.

പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

പൊൻകുന്നം :പൊൻകുന്നം മിനി സിവിൽസ്‌റ്റേഷന്റെ ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ചതിന്റെ ഉദ്‌ഘാടനവും മണിമല വില്ലേജിലെ മാതൃകാ പട്ടികജാതി കോളനി നിവാസികൾക്കുള്ള പട്ടയ വിതരണവും മന്ത്രി അടൂർ പ്രകാശ് നിർവഹിച്ചു. മന്ത്രി. ഡോ. എൻ. ജയരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എംപി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കു പട്ടയം നൽകി പാവങ്ങളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ പ്രധാന നേട്ടമാണെന്നു മന്ത്രി അടൂർ പ്രകാശ് തദവസരത്തിൽ പറഞ്ഞു . . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. […]

പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി  തമിഴ്‌നാട് സ്വദേശി പിടിയിൽ

പൊൻകുന്നം : പൊൻകുന്നത്ത് നാല് ലക്ഷം രൂപ വിലമതിക്കുന്ന നാല് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ പൊൻകുന്നം ബസ് സ്റ്റാൻ‍ഡിൽ ഷാഡോ പൊലീസ് നടത്തിയ പരിശോധനയിൽ തമിഴ്‌നാട് കമ്പം വിൽപ്പുരം കോളനിയിൽ മാസാനം (52) ആണു നാലു കിലോ കഞ്ചാവുമായി പൊൻകുന്നത്ത് പിടിയിലായത്. വീര്യവും വിലയും കൂടിയ നീലച്ചടയൻ ഇനത്തിൽപ്പെട്ട, വിപണിയിൽ നാലു ലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ് ഇയാളിൽനിന്നു കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൊല്ലം, ചങ്ങനാശേരി എന്നിവിടങ്ങളിൽ വിൽപനയ്‌ക്ക് കൊണ്ടുപോകും വഴിയാണ് പിടിയിലായത്. മാട് കച്ചവടത്തിന്റെ […]

ദ്യാർഥികൾക്കു വിൽക്കാൻ കഞ്ചാവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് പൊൻകുന്നത്ത് അറസ്‌റ്റിൽ.

പൊൻകുന്നം∙ വിദ്യാർഥികൾക്കു വിൽക്കാൻ കഞ്ചാവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്‌റ്റിൽ. തമിഴ്‌നാട് മധുര തെക്കേവാസൽ വിളംകുടി സ്‌ട്രീറ്റ് ഡോർ നമ്പർ 13-ൽ താമസിക്കുന്ന മുത്തുകുമാറാണ് (42) പിടിയിലായത്. പൊൻകുന്നം സ്വകാര്യ ബസ് സ്‌റ്റാൻഡിൽ വിദ്യാർഥികൾക്കു കഞ്ചാവ് വിൽക്കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ഇളങ്ങുളം ധർമശാസ്‌താ ക്ഷേത്രത്തിൽ പാനക പൂജ ഇന്ന്

പൊൻകുന്നം ∙ ഇളങ്ങുളം ധർമശാസ്‌താ ക്ഷേത്രത്തിൽ പാനക പൂജ ഇന്ന്. പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് എത്തുന്ന ആലങ്ങാട്ട് യോഗമാണ് ഇന്ന് ഇളങ്ങുളം ധർമശാസ്‌താവിന്റെ തിരുസന്നിധിയിൽ പാനക പൂജ നടത്തുന്നത്. വൈകിട്ട് ആറിന് ഇളങ്ങുളത്ത് എത്തുന്ന ആലങ്ങാട്ട് സംഘത്തെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ ഭക്‌തജനങ്ങൾ സ്വീകരിക്കും. തുടർന്നു ദീപാരാധനയ്‌ക്കുശേഷം മഹാഗണപതി, ധർമശാസ്‌താവ്, സുബ്രഹ്‌മണ്യസ്വാമി എന്നീ മൂർത്തികളുടെ പീഠങ്ങൾ പ്രത്യേകം തയാറാക്കിയ പന്തലിൽ സ്‌ഥാപിച്ച് പാനക പൂജ നടത്തും. സമൂഹ പെരിയോൻ എ.കെ. വിജയകുമാർ അമ്പാടത്ത് പൂജയ്‌ക്ക് നേതൃത്വം നൽകും. […]

ദ്വിദിന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്

പൊന്‍കുന്നം: എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 26, 27 തീയതികളില്‍ ദ്വിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നടത്തും. എന്‍എസ്എസ് യൂണിയന്‍ ആഡിറ്റോറിയത്തിലാണ് ക്ലാസ്. 26ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം. യൂണിയന്‍ വൈസ് പ്രസിഡന്റ് എ. ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 10ന് മന്നത്തുപത്മനാഭന്‍ ഒരു കര്‍മ്മയോഗി എന്ന വിഷയത്തില്‍ ആര്‍. ബിജുകുമാറും 11.40ന് ഭാരതീയ ദമ്പതീ സങ്കല്‍പം എന്ന വിഷയത്തില്‍ എം.ജി. മഞ്ജുളയും 2ന് […]

വിശ്വകര്‍മ്മദിനാഘോഷവും ഋഷിപഞ്ചമി ഉത്സവവും

പൊന്‍കുന്നം: കേരളവിശ്വകര്‍മ്മസഭ 348-ാം നമ്പര്‍ പൊന്‍കുന്നം ടൗണ്‍ ശാഖയുടെ വിശ്വകര്‍മ്മദിനാഘോഷവും ഋഷിപഞ്ചമി ഉത്സവവും 17,18 തിയതികളില്‍ വ്യാപാരഭവനില്‍ നടക്കും. 17 ന് രാവിലെ 8 ന് ശാഖാ പ്രസിഡന്റ് വി.ഡി.ബിജു പതാക ഉയര്‍ത്തും,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഹരി സന്ദേശം നല്‍കും.18 ന് രാവിലെ 9.30 ന് വിശ്വകര്‍മ്മദേവപൂജകെ.കെ.രാമന്‍കുട്ടി ആചാരി മുഖ്യകാര്‍മ്മികത്വം വഹിക്കും.10 ന് സമൂഹപ്രാര്‍ത്ഥന,11.30 ന് പ്രഭാഷണം സ്വാമി ശ്രീരാമ ചന്ദ്രാചാര്യസനല്‍കുമാര്‍ ശിവയോഗി.1 ന് പ്രസാദമൂട്ട്.2 ന് സാസ്‌കാരികസംഗമം സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ.ഹരി ഉദ്ഘാടനം ചെയ്യും,ശാഖാ പ്രസിഡന്റ് […]

വാഴൂര്‍ സ്വദേശി ബിജോസ് കെ. പീറ്റർ സംസ്ഥാനത്ത് ഉയരത്തില്‍ രണ്ടാമൻ

വാഴൂര്‍ സ്വദേശി ബിജോസ് കെ. പീറ്റർ സംസ്ഥാനത്ത് ഉയരത്തില്‍ രണ്ടാമൻ

വാഴൂര്‍: ബിജോസ് കെ. പീറ്ററിന്റെ പൊക്കം കൂടിക്കൊണ്ടിരിക്കുകയാണ്. 22 വയസ്സയപ്പോഴെ ഉയരം ആറടി ഏഴിഞ്ചായി കഴിഞ്ഞിരിക്കുന്നു. ഈ പോക്കുപോയാല്‍ അധികം താമസിയാതെ വാഴൂര്‍ അരീക്കല്‍ വീടിന്റെ വാതിലുകളെല്ലാം ഉയരംകൂട്ടി പണിയേണ്ടിവരും. പൊക്കമിങ്ങനെ കൂടുന്നതുകൊണ്ട് സംസ്ഥാനത്ത് ഉയരത്തില്‍ രണ്ടാമതെത്താന്‍ ബിജോസിന് കഴിഞ്ഞു. ഓള്‍ കേരള ടോള്‍മെന്‍ അസോസിയേഷന്‍ നടത്തിയ അളവെടുപ്പിലാണ് ബിജോസ് രണ്ടാംസ്ഥാനത്തെത്തിയത്. സംഘടനയില്‍ അംഗമായ സംസ്ഥാനത്തെ മൂവായിരത്തോളവും ജില്ലയിലെ നൂറ്റിഅന്‍പത്തിരണ്ടും അംഗങ്ങള്‍ക്കിടയില്‍നിന്നാണ് ബിജോസ് രണ്ടാംസ്ഥാനം നേടിയത്. ടോള്‍മെന്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കോട്ടയം ജില്ലാ പ്രസിഡന്റുമാണ്. […]

പൊൻകുന്നത് ജനകീയ ക്വിസ്സും പഠനക്ലാസും ഇഫ്താര്‍ സംഗമവും

പൊൻകുന്നത് ജനകീയ ക്വിസ്സും പഠനക്ലാസും ഇഫ്താര്‍ സംഗമവും

പൊന്‍കുന്നം: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കോയിപ്പള്ളി ശാഖ കമ്മിറ്റിയുടെയും ഐഎസ്എം പൊന്‍കുന്നം ശാഖാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവാചകനെ അറിയുക എന്ന പ്രമേത്തില്‍ ജനകീയ ക്വിസ്സും പഠനക്ലാസും ഇഫ്താര്‍ സംഗമവും നടത്തി. പഠന ക്ലാസിന് ഷെഫീഖ് അല്‍ഹസനിയും ജനക്വീയ ക്വിസിന് ടി.എ. ശിഹാബുദീനും നേതൃത്വം നല്‍കി. ക്വിസ് മത്സര വിജയികള്‍ക്ക് പൊന്‍കുന്നം മുഹിയദീന്‍ ജമാഅത്ത് വൈസ് പ്രസിഡന്റ് കെ.കെ. നസീര്‍സാഹിബ് സമ്മാനം വിതരണം ചെയ്തു. സംഗമത്തില്‍ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍, ജമാഅത്ത് പ്രസിഡന്റ് അനൂപ് ഖാന്‍, […]

പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ പോലീസ് പിടിക്കൂടി

പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ  പോലീസ് പിടിക്കൂടി

പൊൻകുന്നം : പോലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ 24 മണി ക്കൂറിനുള്ളിൽ പൊൻകുന്നം പോലീസ് പിടിക്കൂടി. വാഴൂർ ചാമം പതാൽ പനന്താനം കോളിനിയിൽ ഊട്ടുപുരയ്ക്കൽ അനീഷ്‌ (26) ആണ് പിടിയിലായത്. ജൂണ്‍ 30-ന് പുലർച്ചെ ഒരു മണി കഴിഞ്ഞ് കുട്ടിക്കാനം ക്യാമ്പിൽ ജോലി ചെയ്യുന്ന ചിറക്കടവ് അരിയ്ക്കൽ വരുണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരുണിന്റെ വീട്ടിൻറെ ജനാലയിലൂടെ കൈയിട്ട് രണ്ടു ഫോണ്‍ മോഷണം നടത്തിയെന്ന് പൊൻകുന്നം പോലീസ് പറഞ്ഞു. മോഷണം നടത്തിയ ഫോണിൽ കൂടി നിരവധി […]

പൊന്‍കുന്നത്തെ വിക്ടോറിയന്‍ കിണറുകള്‍ മൂടുന്നു, ചരിത്രസ്മാരകം ഇനി ചരിത്രം മാത്രമാകും

പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത വികസന ഭാഗമായി പൊന്‍കുന്നത്ത് പി.പി.റോഡിലെ രണ്ട് കിണറുകള്‍ മൂടുന്നു. വിക്ടോറിയന്‍ കിണറുകള്‍ എന്നറിയപ്പെടുന്ന ഇവ ഇല്ലാതാകുന്നതോടെ ബ്രിട്ടീഷ് ഭരണകാലത്തെ സ്മാരകം കൂടിയാണ് മൂടപ്പെടുന്നത്. ഇംഗ്ലണ്ടില്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ കിരീടധാരണ ഉത്സവ ഭാഗമായാണ് 1910ല്‍ സ്മാരക കിണറുകള്‍ പൊന്‍കുന്നത്ത് കുഴിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെ മേല്‍ക്കോയ്മയില്‍ ഉണ്ടായ കിണറുകള്‍ അക്കാലം മുതല്‍ വിക്ടോറിയന്‍ കിണറുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. റോഡ് വികസന ഭാഗമായി പൊന്‍കുന്നം അട്ടിക്കലേയും പള്ളി ജങ്ഷനിലെയും പൊതു കിണറുകളാണ് മൂടുന്നത്. ഇരുപതാം […]

കൂപ്പണ്‍ നറുക്കെടുപ്പ്

പൊന്‍കുന്നം: എസ്.എന്‍.ഡി.പി. യോഗം 1044-ാം നമ്പര്‍ പൊന്‍കുന്നം ശാഖാ വനിതാസംഘം യൂണിറ്റിന്റെ പ്രവര്‍ത്തനഫണ്ടിനായി സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് നടത്തി. ക്വിസ് മത്സരത്തിലെ വിജയികളെയും പ്രഖ്യാപിച്ചു. വനിതാസംഘം പ്രസിഡന്റ് രാധാചെല്ലപ്പന്‍ അധ്യക്ഷയായി. ശാഖാപ്രസിഡന്റ് ടി.എസ്.രഘു തകടിയേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി എം.എം.ശശിധരന്‍, എ.ആര്‍.സാഗര്‍, പി.മോഹന്റാം, രഘു തുണ്ടിയില്‍, പ്രസാദ് മണ്ണാറാത്ത്, രാജു കുമ്പുക്കല്‍, റെജി പഴയചന്തയില്‍, പൊന്നമ്മ ആലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കൂപ്പണ്‍ നറുക്കെടുപ്പില്‍ ലീലാമ്മ സതീശന്‍ കാവാലിമാക്കല്‍ ഒന്നാംസമ്മാനം നേടി. ശ്രീനാരായണ ക്വിസ് മത്സരത്തില്‍ നാണുവിജയന്‍ ചാഞ്ഞപ്ലാക്കല്‍, നിഷാ […]

ഇടക്കുന്നം സ്വദേശി നസീബ് ഫ്ലിപ്പ് കാർട്ടിനോട് മുൻ‌കൂർ പണം കൊടുത്തു ചോദിച്ചത് സ്മാർട്ട്‌ ഫോണ്‍, കിട്ടിയത് ചുടുകട്ട

ഇടക്കുന്നം സ്വദേശി നസീബ് ഫ്ലിപ്പ് കാർട്ടിനോട് മുൻ‌കൂർ പണം കൊടുത്തു ചോദിച്ചത് സ്മാർട്ട്‌ ഫോണ്‍, കിട്ടിയത് ചുടുകട്ട

കാഞ്ഞിരപ്പള്ളി : പ്രമുഖ ഓണ്‍ലൈൻ വില്പന ഏജൻസിയായ ഫ്ലിപ്പ് കാർട്ട് വഴി ഇടക്കുന്നം സ്വദേശി നസീബ് സ്മാർട്ട്‌ ഫോണ്‍ ഓർഡർ ചെയ്തു പണം മുൻകൂറായി അയച്ചപ്പോൾ കിട്ടിയത് ചുടുകട്ട . മുണ്ടക്കയം എക്‌സൈസ് ഓഫിസിലെ ജീവനക്കാരനായ നെസീബ് ഈകഴിഞ്ഞ 6-ാം തീയതിയീണ് ഓണ്‍ലൈന്‍ വഴി ഫോണിന് ആപേക്ഷിച്ചത്.ബാഗ്ലൂരിലെ ഡബ്ല്യു.എസ്.റിട്ടെയില്‍ സര്‍വ്വീസ് ലിമിറ്റിഡ് കമ്പനിയിലാണ് flipkart.com വഴി മോട്ടറോട്ടോള സ്മാർട്ട്‌ ഫോണിന് ആപേക്ഷിച്ചത്. കേരളത്തിലെ റിട്ടെയില്‍ ഷോപ്പില്‍ 10,000 രൂപ വിലവരുന്ന ഫോണ്‍ 7,000 രൂപക്ക് ലഭിക്കുമെന്ന പരസ്യം […]

‘അബ്രഹാമിന്റെ ബലി’ പകല്‍കഥകളി നിറഞ്ഞ സദസ്സിൽ പൊൻകുന്നത്

‘അബ്രഹാമിന്റെ ബലി’ പകല്‍കഥകളി  നിറഞ്ഞ സദസ്സിൽ പൊൻകുന്നത്

പൊന്‍കുന്നം: ഇസഹാക്കിനെ ബലിനല്‍കാന്‍ തുനിഞ്ഞ അബ്രഹാമിനെ അതില്‍നിന്നു പിന്തിരിപ്പിച്ച സര്‍വശക്തനെ വാഴ്ത്തി, ദിവ്യബലിയുടെയും അനുഗ്രഹത്തിന്റെയും കഥപറഞ്ഞ പകല്‍കഥകളി ‘അബ്രഹാമിന്റെ ബലി’ അവതരണത്തിന്റെ പുതുമകൊണ്ട് ശ്രദ്ധേയമായി. ബൈബിള്‍കഥ ഇതിവൃത്തമാക്കി രചിച്ച കഥകളി ജനകീയ വായനശാല, ഇന്ദിരാസ്മൃതി ട്രസ്റ്റ്, വൈ.എം.സി.എ. എന്നിവ ചേര്‍ന്നാണ് സംഘടിപ്പിച്ചത്. അബ്രഹാമായി കുടമാളൂര്‍ മുരളീകൃഷ്ണന്‍, സാറയായി കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, ഇസഹാക്കായി ഗൗരി എസ്. നായര്‍ തുടങ്ങിയവര്‍ അരങ്ങിലെത്തി. ‘അബ്രഹാമിന്റെ ബലി’ക്ക് രംഗപാഠം ഒരുക്കിയ കഥകളിപ്രചാരകന്‍ മീനടം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിച്ചു. ചിറക്കടവ് പഞ്ചായത്ത് […]

പൊൻകുന്നം ജനകീയ വായനശാലയും ഇന്ദിര സ്മൃതി ട്രസ്റ്റും , YMCA യും ചേർന്ന് ” അബ്രഹാമിന്റെ ബലി ” എന്ന കഥകളി പൊൻകുന്നത് അവതരിപ്പിക്കുന്നു

പൊൻകുന്നം ജനകീയ വായനശാലയും ഇന്ദിര സ്മൃതി ട്രസ്റ്റും , YMCA യും ചേർന്ന്  ” അബ്രഹാമിന്റെ ബലി ” എന്ന കഥകളി പൊൻകുന്നത്  അവതരിപ്പിക്കുന്നു

പൊൻകുന്നം : പൊൻകുന്നം ജനകീയ വായനശാലയും ഇന്ദിര സ്മൃതി ട്രസ്റ്റും , YMCA യും ചേർന്ന് ” അബ്രഹാമിന്റെ ബലി ” എന്ന കഥകളി ജനുവരി 11 നു പൊൻകുന്നം വ്യാപാർഭവൻ ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കൂന്നു . കൂടുതൽ വിവരങ്ങൾ :-

ഇളങ്ങുളത്ത് ആലങ്ങാട്ടുകാരുടെ പാനകപൂജ ഇന്ന്‌

ഇളങ്ങുളം: എരുമേലിയില്‍ പേട്ടതുള്ളി ശബരിമലയ്ക്ക് പോകാനെത്തുന്ന ആലങ്ങാട്ട് സംഘത്തിന്റെ പാനകപൂജ വ്യാഴാഴ്ച ഇളങ്ങുളം ധര്‍മ്മശാസ്താ േക്ഷത്രത്തില്‍ നടക്കും. 60 വര്‍ഷം മുന്പ് മുടങ്ങിപ്പോയ ആചാരം പുനരാരംഭിക്കുകയാണ് ഇതിലൂടെ. ആലങ്ങാട്ട് സംഘത്തിന് വൈകീട്ട് 6ന്‌ േക്ഷത്രത്തില്‍ വരവേല്‍പ്പ് നല്‍കും. ദീപാരാധനയ്ക്കുശേഷം ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്‍ എന്നീ മൂര്‍ത്തികളുടെ പീഠം പ്രതിഷ്ഠിച്ച് പാനകപൂജ നിര്‍വഹിക്കും. പ്രസാദമൂട്ടുമുണ്ട്. ബുധനാഴ്ച വൈകീട്ട് ആലങ്ങാട്ട് സംഘം രാമപുരം ശ്രീരാമസ്വാമി േക്ഷത്രത്തില്‍ വിളക്കും അന്നദാനവും നടത്തി.

തായ്‌ലന്‍ഡിലെ പ്രശസ്ത കലാകാരി ആന്റ് ലക്‌സിനി രംഗാവതരണശില്‍പ്പശാലയ്ക്കായി പൊന്‍കുന്നത്ത്

തായ്‌ലന്‍ഡിലെ പ്രശസ്ത കലാകാരി ആന്റ് ലക്‌സിനി രംഗാവതരണശില്‍പ്പശാലയ്ക്കായി പൊന്‍കുന്നത്ത്

പൊന്‍കുന്നം: തായ്‌ലന്‍ഡിലെ പ്രശസ്ത കലാകാരി ആന്റ് ലക്‌സിനി രംഗാവതരണശില്‍പ്പശാലയ്ക്കായി പൊന്‍കുന്നത്തെത്തി. ജനകീയ വായനശാലയിലെ ഉണ്ണിയരാജ്, രംഗയൗവനം എന്നീ രംഗാവതരണ വേദികളാണ് ആന്റിന് ആതിഥ്യമരുളിയത്. മൂന്നാം തീയതി പകല്‍ മുഴുവന്‍ ആന്റ് വായനശാലാഹാളില്‍ ശില്‍പ്പശാല നയിച്ചു. രംഗാവതരണം, പാവനാടകം, ദീപവിതാനം ചലച്ചിത്രാഭിനയം എന്നീ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടിയ ആന്റ് ലക്‌സിനി തായ്‌ലന്‍ഡില്‍ സര്‍വകലാശാലാ അധ്യാപികയായിരുന്നു. ഇപ്പോള്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ രംഗവേദിയെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. ശില്‍പ്പശാലയെ തുടർന്നുള്ള സമാപനസമ്മേളന ചടങ്ങിൽ ജനകീയ വായന ശാല പ്രസിഡന്റ് സതി സുരേന്ദ്രൻ […]