സി.ബി.എസ്‌.ഇ 10, പ്ലസ്‌ ടു പരീക്ഷകളില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസിന്‌ ഉജ്ജ്വല വിജയം; പ്ലസ്‌ ടുവില്‍ 102 വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു, പത്താം ക്ലാസ്സില്‍ 32 വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്ലാ വിഷയത്തിനും എവണ്‍ ലഭിച്ചു

കാഞ്ഞിരപ്പള്ളി : സി.ബി.എസ്‌.ഇ 10, പ്ലസ്‌ ടു പരീക്ഷകളില്‍ ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്‌ ഉജ്ജ്വല വിജയം. പ്ലസ്‌ ടുവില്‍ 102 വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു.


സയന്‍സ്‌ വിഭാഗത്തില്‍ സാവിത്രി ബിന്ദു കര്‍ത്താ 98.8 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടി. ശ്രീലക്ഷ്‌മി എസ്‌. 98.6 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനവും അജയ്‌ എ.ബി, ആല്‍ബര്‍ട്ട്‌ ജൂഡ്‌ റെജി എന്നിവര്‍ 98.2 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനവും നേടി.
കൊമേഴ്‌സ്‌ വിഭാഗത്തില്‍ 97.2 ശതമാനം മാര്‍ക്കോടെ എയ്‌മി ജോ, ലൊവാന ജോസഫ്‌ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 96.6 ശതമാനം മാര്‍ക്കോടെ നിഹാല്‍ സുബൈര്‍ രണ്ടാം സ്ഥാനവും 95.8 ശതമാനം മാര്‍ക്കോടെ പവന്‍ ബി മൂന്നാം സ്ഥാനവും നേടി.
ഹുമാനിറ്റീസ്‌ വിഭാഗത്തില്‍ 96.8 ശതമാനം മാര്‍ക്കോടെ ബിന്റാ മറിയം മാത്യു ഒന്നാം സ്ഥാനത്തും 95.2 ശതമാനം മാര്‍ക്കോടെ അനു എസ്‌. രണ്ടാം സ്ഥാനത്തും 93 ശതമാനം മാര്‍ക്കോടെ അനുവിന്ദ്‌ കെ. രാജ്‌ മൂന്നാം സ്ഥാനത്തുമെത്തി.


കെമിസ്‌ട്രിക്ക്‌ 45 പേര്‍ക്കും മാത്തമാറ്റിക്‌സിന്‌ 3 പേര്‍ക്കും ഫിസിക്‌സിന്‌ രണ്ട്‌ പേര്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സിന്‌ 6 പേര്‍ക്കും ബയോളജിക്ക്‌ 2 പേര്‍ക്കും ബിസിനസ്സ്‌ സ്റ്റഡീസിന്‌ 7 പേര്‍ക്കും അക്കൗണ്ടന്‍സിക്ക്‌ 5 പേര്‍ക്കും ഇന്‍ഫോര്‍മാറ്റിക്‌സ്‌ പ്രാക്ടീസസിന്‌ ഒരാള്‍ക്കും സോഷേ്യാളജിക്ക്‌ 2 പേര്‍ക്കും നൂറില്‍ നൂറ്‌ മാര്‍ക്കും ലഭിച്ചു.


പത്താം ക്ലാസ്സില്‍ 32 കുട്ടികള്‍ക്ക്‌ എല്ലാ വിഷയത്തിനും എവണ്‍ ലഭിച്ചു. 98.4 ശതമാനം മാര്‍ക്കോടെ നവമി കൃഷ്‌ണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 98.2 ശതമാനം മാര്‍ക്കോടെ സെലിന്‍ റ്റോംസ്‌, മിന്ന മരിയ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 98 ശതമാനം മാര്‍ക്കോടെ ടോം റ്റിബു മൂന്നാം സ്ഥാനത്തെത്തി.
ഇംഗ്ലീഷിനും സോഷ്യല്‍ സയന്‍സിനും ഓരോരുത്തര്‍ക്കും മലയാളത്തിന്‌ 19 പേര്‍ക്കും മാത്തമാറ്റിക്‌സിന്‌ 6 പേര്‍ക്കും നൂറില്‍ നൂറ്‌ മാര്‍ക്ക്‌ ലഭിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും മാനേജര്‍ റവ. ഡോ. ജോണ്‍ പനച്ചിക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌ എന്നിവര്‍ അഭിനന്ദിച്ചു.

error: Content is protected !!