ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു .

കാഞ്ഞിരപ്പള്ളി : 26-ആം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വെച്ച് ഇന്ന് ആറയോടെ ഉണ്ടായ ഓട്ടോറിക്ഷ അപകടത്തിൽ, ഡ്രൈവർ മരണപെട്ടു. കൂവപ്പള്ളി കൂരംതൂക്ക് പുത്തൻവീട്ടിൽ രാമകൃഷ്ണന്റെ മകൻ പി ആർ രാജുവാണ് മരിച്ചത് . രാജു ഓടിച്ചു വന്ന KL..34. D.6326 ആം നമ്പർ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത് .

ഗുരുതരമായി പരിക്കേറ്റ രാജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി, ഭാര്യ ഷിജി എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു .

error: Content is protected !!