“സമ്മർ സ്‌കൂൾ ഓൺ ഇലക്ട്രോണിക്സ്” – അമൽജ്യോതിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്സ് പരിശീലനം

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സമ്മർ സ്കൂൾ ഓൺ ഇലക്ട്രോണിക്സ് എന്ന അവധിക്കാല ക്ലാസ് മെയ് 20 മുതൽ മെയ് 24 വരെ നടത്തുന്നു.

ഇലക്ട്രോണിക്സ് മേഖലയിൽ സ്വന്തം ആശയങ്ങൾ പ്രായോഗിക തലത്തിലേക്ക് എത്തിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ആശയം മുൻ നിർത്തിയാണ് ക്ലാസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. മെയ് 24 ന് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ മാതാപിതാക്കൾക്ക് കോളജ് സന്ദർശിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://ajce.in/ece/sse.html എന്ന വെബ്സൈറ്റ് സന്ദർശിച്ച് പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് – 8075772648/ 9496377877

error: Content is protected !!