KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴയിടം പള്ളിയുടെ നേർച്ചപ്പെട്ടി മോഷ്ടിച്ചവർ അറസ്റ്റിൽ.

എരുമേലി : പഴയിടത്തെ പള്ളിയുടെ നേർച്ചപ്പെട്ടി മോഷ്ടിച്ചു പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ കെ വസന്ത് (37), വാഴൂർ മണിമല ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ എം കെ അൽത്താഫ് (27) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയോടുകൂടി എരുമേലി പഴയിടം ഭാഗത്തുള്ള പള്ളിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി കുത്തിത്തുറന്ന് ഇതിൽ ഉണ്ടായിരുന്ന പണം കവർന്നെടുത്ത ശേഷം നേർച്ചപ്പെട്ടി മണിമലയാറ്റിൽ ചെക്ക് ഡാമിൽ ഉപേക്ഷിക്കുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.

വസന്തിന് മണിമല, പീരുമേട് എന്നീ സ്റ്റേഷനുകളിലും അൽത്താഫിന് പള്ളിക്കത്തോട്, മണിമല സ്റ്റേഷനുകളിലും മോഷണ കേസുകൾ നിലവിലുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

error: Content is protected !!