കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 03/07/2024

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെട്ട, കാഞ്ഞിരപ്പളളി, പാറത്തോട്, ചിറക്കടവ്, എരുമേലി, മണിമല ,എലിക്കുളം, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം ..

നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ നേരിട്ടറിയുവാൻ കാഞ്ഞിരപ്പള്ളി ന്യൂസ് (www.KanjirappallyNEWS.Com) സന്ദർശിക്കുക .. തുടർച്ചയായി പുതിയ വാർത്തകളുടെ അപ്‌ഡേഷൻ നടത്തുന്നതിനാൽ, നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ ഇന്നത്തെ വാർത്തകൾ ചൂടോടെ അറിയുവാൻ കാഞ്ഞിരപ്പള്ളി ന്യൂസിലെ “ഇന്നത്തെ പത്രം” ലിങ്ക് സന്ദർശനം പതിവാക്കുക :

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (03/07/2024) പ്രധന വാർത്തകൾ ഇവിടെ വായിക്കാം :

ദുക്റാന തിരുന്നാളിന്റെ തലേന്ന് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയുടെ തിരുമുറ്റത്ത് SMYM ഒരുക്കിയ നസ്രാണി കലാസന്ധ്യയിൽ അവതരിപ്പിക്കപ്പെട്ട മെഗാ മാർഗ്ഗംകളി.

എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികളുടെ വൻ തിരക്ക്



എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിച്ചു. പനി, തലവേദ ന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിരവധിപ്പേരാണ് ആ ശുപത്രിയിലെത്തുന്നത്. ഡെങ്കിപ്പനി ലക്ഷണങ്ങളും പ്രകടമായിട്ടുണ്ട്.

രോഗികളുടെ തിരക്ക് വർധിച്ചതോടെ മരുന്നുവിതരണ കൗണ്ടറിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയിലാണ്. ഫാർമസിയിൽ രണ്ടു പേർ മരുന്ന് വിതരണത്തിന് ഉണ്ടെങ്കിലും രാവിലെ എത്തുന്ന രോഗികൾ ക്കു മരുന്ന് വാങ്ങാൻ ക്യൂവിൽ നിന്ന് ഊഴമാകുന്നത് ഉച്ചയോടെ യാണ്. വയോധികരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

ബോധരഹിതയായി വഴിയിൽ വീണ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ച് മേരിക്വീൻസ് ജീവനക്കാരൻ മാതൃകയായി.

കാഞ്ഞിരപ്പള്ളി: വഴിയിൽ ബോധരഹിതയായി കിടന്ന വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് മേരിക്വീൻസ് മിഷൻ ആശുപത്രി ജീവനക്കാരൻ. പരസഹായം വേണ്ടുന്ന അവസ്ഥയിൽ, മറ്റുള്ളവർ കാഴ്ച്ചക്കാരായി മാറിയപ്പോൾ, പാറത്തോട് സ്വദേശിനിയായ വിദ്യാർഥിനിക്കു രക്ഷയായി മാറിയതു കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയിലെ പ ബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാലാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം കോട്ടയത്ത് പഠിക്കുന്ന പാറത്തോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി ബസ് ഇറങ്ങിയ ശേഷം കടുത്ത പനി മൂലം വഴിവക്കിൽ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചശേഷം ആവശ്യമായ ചികിത്സ ഉറപ്പാക്കി പെൺകു ട്ടിയുടെ വീട്ടുകാർ എത്തിയതിനു ശേഷമാണ് കിരൺ മടങ്ങിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു മുണ്ടക്കയത്തുള്ള വീട്ടിലേക്കു പോകുന്ന വഴിയിലാണ് പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോള ജിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ ആളുകൾ കൂടിയതു കണ്ട് കിരൺ ബൈക്ക് നിർത്തി നോക്കിയത്. വഴിവക്കിൽ ഒരു വിദ്യാർഥിനി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത് . ചുറ്റും ആളു കൂടിയെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല ഉടൻ കിരൺ ആ പെൺകുട്ടിയെ അതുവഴി വന്ന ഓട്ടോയിൽ മേരിക്വീൻസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കൂട്ടായമയുടെ സാക്ഷ്യം നല്കുവാനാകണം:  മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: കൂട്ടായ്മയിലാണ് സുവിശേഷ സാക്ഷ്യം സാധ്യമാകുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ  ജോസ് പുളിക്കൽ . മേജർ ആർക്കി  എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ട  റംശ നമസ്കാരത്തിൽ വചന സന്ദേശം നല്കുകയായിരുന്നു. സുവിശേഷത്തിന് സാക്ഷ്യം നല്കുന്നിടത്ത് യഥാർത്ഥ കൂട്ടായ്മ സംജാതമാകും. പ്രതികൂല സാഹചര്യങ്ങളിലും ശ്ലൈഹിക കൂട്ടായ്മയോട് ചേർന്ന് വിശ്വാസ പ്രഘോഷണം ധീരമായി നടത്തിയ മാർ തോമാ ശ്ലീഹയുടെ മാതൃക നമുക്ക് പ്രചോദനമാകണം. നമുക്കും അവനോടൊത്ത് പോയി മരിക്കാമെന്ന് സധൈര്യം ഏറ്റു പറഞ്ഞ തോമാ ശ്ലീഹയുടെ ധീരത സുവിശേഷ പ്രഘോഷകർക്ക് മാർഗ്ഗദർശനമാണ്.സുവിശേഷം നമ്മെ ക്ഷണിക്കുന്നത് കൂട്ടായ്മയിലായിരിക്കുന്നതിനാണ്. വിശ്വാസം നഷ്ടപ്പെടുന്നിടത്ത് കൂട്ടായ്മ നഷ്ടമാകുമെന്നും പ്രതിസന്ധികളിലും ധീരമായ സാക്ഷ്യം നല്കുവാൻ മാർത്തോമ്മായുടെ പൈതൃകമുൾക്കൊള്ളുന്ന നമുക്ക് കഴിയണമെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.

വൈകുന്നേരം 6.00 മണിക്ക് നടത്തപ്പെട്ട റംശ നമസ്കാരത്തെ തുടർന്ന് മാർഗ്ഗം കളി, റമ്പാൻ പാട്ട്, പരിചമുട്ടുകളി തുടങ്ങിയ നസ്രാണി കലാരൂപങ്ങൾ പഴയ പള്ളി അങ്കണത്തിൽ അവതരിപ്പിച്ചു.

ജനറൽ ആശുപത്രിയിലെ കാന്റീൻ പുനരാരംഭിക്കണം

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ കാന്റീൻ സേവനം പുനരാരംഭിക്കണമെന്ന് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാന്റീൻ സംവിധാനം നിലച്ചതോടെ കിടപ്പുരോഗികളും അവരുടെ ആശ്രിതരും ആശുപത്രി ജീവനക്കാരും പ്രതിസന്ധിയിലാണ്. അതിനാൽ കാന്റീൻ സേവനം ഉടൻ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചാക്കോ താലൂ ക്ക് പ്രസിഡന്റ് പീറ്റർ ജയിംസ്, താലൂക്ക് സെക്രട്ടറി സി.എസ്. പ്രമോദ് എന്നിവർ ആശുപത്രി സൂപ്രണ്ടിനും അധികാരികൾക്കും നിവേദനം നൽകി.

മുക്കൂട്ടുതറയിലെ ജനകീയ ആതുര ശുശ്രൂഷകരെ നാട് ആദരിച്ചു.

മുക്കൂട്ടുതറ : റോഡും പാലങ്ങളും വൈദ്യുതി വെട്ടവുമൊക്കെ എത്തുന്ന കാലത്ത് 1976 മുതൽ  മുക്കൂട്ടുതറയിൽ ചികിത്സയ്ക്ക് മടുക്കക്കുഴി കെ സി തോമസ് എന്ന ആയുർവേദ ഡോക്ടറായിരുന്നു ആശ്രയം.1977 ൽ ഡോ. റോയി ഹോമിയോ ക്ലിനിക് തുടങ്ങി ഭാര്യ ഡോ. ഡെയ്‌സിയും ചേർന്ന് സജീവ സേവനമായി. 1979 ൽ ഡോ. ടി എൽ മാത്യു ചെറുപുഷ്പം ആശുപത്രി ആരംഭിച്ചതോടെ നാടിന് അലോപ്പതി ചികിത്സയ്ക്ക്  അലയേണ്ടി വന്നില്ല.  കിഴക്കൻ മേഖലയുടെ കേന്ദ്രമായ  മുക്കൂട്ടുതറയിൽ ഇതോടെ  ആയുർവേദ, അലോപ്പതി, ഹോമിയോ ചികിത്സകൾക്ക് നാടിന്റെ വിളിപ്പുറത്ത് ആതുര സേവനമായി. പിന്നാലെ ഡന്റൽ ക്ലിനിക്കുകളുമായി. പതിറ്റാണ്ടുകളായി നാടിന്റെ ജനകീയ ഡോക്ടർമാരായ ഇവരെയെല്ലാം ആദ്യമായി ഇക്കഴിഞ്ഞ ഡോക്ടേഴ്സ് ദിനത്തിൽ മുക്കൂട്ടുതറ വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റിന്റെ നേതൃത്വത്തിൽ നാട് ആദരിച്ചപ്പോൾ ഡോ. ഡെയ്‌സി റോയിയുടെ മിഴികൾ നിറഞ്ഞൊഴുകി. അകാലത്തിൽ മരിച്ച പ്രിയതമൻ ഡോ. റോയി ഇല്ലല്ലോ എന്നുള്ള സങ്കടം നിറയുകയായിരുന്നു. എരുമേലി സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. റെക്സൺ പോൾ, ഡോ. കെ സി തോമസ്, ഡോ. ഡെയ്‌സി, ഡോ. ടി എൽ മാത്യു, റിട്ട. വെറ്ററിനറി സർജൻ അനിൽകുമാർ, വെറ്ററിനറി ഡോ. സുബിൻ, ഡന്റൽ ഡോക്ടർമാരായ ആൻസി ബാബു, പി എം അനൂപ്, സൗമ്യ കെ ജോസ്, ജോയ്സ് ജോണി, ഹോമിയോ ഡോ. ജോബിൻ മാത്യു, ഡോ. ഡെയ്ഡ് മരിയ ബാബു എന്നിവർ ആദരവ് ഏറ്റുവാങ്ങി. സമിതി യുണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ അധ്യക്ഷനായിരുന്നു. സമിതി ഭാരവാഹികളായ ബെന്നി മാത്യു,  ജോബി, എൻ എസ് സാബു, ബിജോ ജോസഫ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി കറുകത്ര തുടങ്ങിയവർ പ്രസംഗിച്ചു.

എരുമേലി പഞ്ചായത്ത്‌ അസി. സെക്രട്ടറിയെ അസഭ്യം പറഞ്ഞെന്ന് പരാതി.

എരുമേലി : തർക്കം നിലനിൽക്കുന്ന മണിപ്പുഴയിലെ അംഗൻവാടിയുടെ സ്ഥലം അളന്ന് നിർണയിച്ച് അതിര് കുറ്റി വെച്ചത് സംബന്ധിച്ച് പഞ്ചായത്ത്‌ അസി. സെക്രട്ടറിയോട് അസഭ്യം പറഞ്ഞെന്ന് പരാതി. ഇന്നലെ വൈകുന്നേരമാണ് സംഭവം.

മണിപ്പുഴ അംഗൻവാടി (നമ്പർ പുതിയത് 87, പഴയത് 111) സ്ഥലം പരിസരവാസിയുടെ പേരിൽ രേഖകൾ ആയത് സംബന്ധിച്ച് കോടതിയിൽ പഞ്ചായത്തും സ്വകാര്യ വ്യക്തിയും തമ്മിൽ കേസ് നിലവിലുണ്ട്. പഞ്ചായത്ത്‌ നൽകിയ അപേക്ഷയെ തുടർന്ന് ഇന്നലെ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് അംഗൻവാടിയുടെ അഞ്ചര സെന്റോളം സ്ഥലം നിർണയിക്കുകയും പശ്ചിമ ദേവസ്വം വകയാണ് സ്ഥലത്തിന്റെ ഉടമസ്ഥ രേഖയെന്ന് കണ്ടെത്തുകയും തുടർന്ന് അതിര് കുറ്റികൾ സ്ഥാപിക്കുകയും ചെയ്ത ശേഷം സ്വകാര്യ വ്യക്തിയെ ഇക്കാര്യം അറിയിക്കാൻ ക്ലാർക്ക് അനിൽകുമാറുമായി ചെന്നപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ സഹായിയായ ആൾ മോശമായി സംസാരിച്ചതെന്ന് പഞ്ചായത്ത്‌ അസി. സെക്രട്ടറി ജെയ്‌മോൻ പറഞ്ഞു. ഒച്ചപ്പാടിനെ തുടർന്ന് നാട്ടുകാർ തടിച്ചുകൂടുകയും പോലിസ് എത്തുകയുമായിരുന്നു.

മോശമായി പെരുമാറിയത് സംബന്ധിച്ച് പോലീസിന് പഞ്ചായത്ത്‌ അസി. സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്. നാട്ടുകാർ വർഷങ്ങൾക്ക് മുമ്പ് പിരിവിട്ട് സ്ഥലം വാങ്ങുകയും ആദ്യം വിമല മഹിളാ സമാജവും തുടർന്ന് ബാലവാടിയും ഇതിന് ശേഷം അംഗൻവാടിയും പ്രവർത്തിച്ചിരുന്നതാണ്. കാലപ്പഴക്കത്തെ തുടർന്ന് അംഗൻവാടി കഴിഞ്ഞയിടെ തകർന്നു വീഴുകയും തുടർന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ സ്മാർട്ട്‌ അംഗൻവാടി നിർമിക്കാൻ ഫണ്ട് അനുവദിച്ചതോടെയാണ് സ്ഥലം സംബന്ധിച്ച രേഖകളിൽ പൊരുത്തക്കേടുകൾ വ്യക്തമായത്. തൊട്ടടുത്ത് താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ പേരിൽ റവന്യു രേഖയിൽ സ്ഥലം ഉൾപ്പെട്ടതായി കണ്ടെത്തിയതോടെ മുഖ്യമന്ത്രിയുടെ ഫണ്ട് നഷ്ടപ്പെട്ടു. തുടർന്ന് പഞ്ചായത്ത്‌ ഫണ്ടിൽ നിർമാണം നടത്താൻ എസ്റ്റിമേറ്റ് തയ്യാറാക്കി വന്നപ്പോൾ സ്ഥലം ഉടമ കോടതിയെ സമീപിച്ചു. ഇതിനിടെ സ്ഥലത്തെ കാട് വെട്ടിത്തെളിച്ചത് സംബന്ധിച്ച് വാർഡ് അംഗം നാസർ പനച്ചിയുമായി സ്വകാര്യ വ്യക്തിയുടെ ബന്ധുക്കൾ വാക്കേറ്റം ഉണ്ടാവുകയും പോലീസിൽ കേസിലേക്ക് എത്തുകയും ചെയ്തു. സ്ഥലം സംബന്ധിച്ച തർക്കവും വാർഡ് അംഗവുമായുള്ള കേസും കോടതിയിൽ നടത്താൻ ഇതോടെ പഞ്ചായത്ത്‌ കമ്മറ്റി തീരുമാനിച്ചു. തുടർന്നാണ് ഇപ്പോൾ സ്ഥലം അളന്നത് സംബന്ധിച്ച് പരാതി ഉയർന്നിരിക്കുന്നത്. 

അനുസ്മരണം നാളെ

മുണ്ടക്കയം ∙ അഖില തിരുവിതാംകൂർ മലഅരയ മഹാസഭ സ്ഥാപക പ്രസിഡന്റ് മുടങ്ങനാടൻപുള്ളി രാമൻകുട്ടി അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നാളെ നടക്കും.

പുഞ്ചവയൽ ചെറുവള്ളി ദേവീക്ഷേത്രം കമ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30നു പുഷ്പാർച്ചനയോടെ ആരംഭിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.ബി.ശങ്കരൻ, ജനറൽ സെക്രട്ടറി വി.പി.ബാബു, വൈസ് പ്രസിഡന്റ് പി.വി.വിജയൻ എന്നിവർ അറിയിച്ചു.

പെരുവെള്ളം താഴ്ന്നു , മാലിന്യം തങ്ങി പാലങ്ങൾ

കാഞ്ഞിരപ്പള്ളി ∙ മഴ കുറഞ്ഞ് ആറുകളിലും തോടുകളിലും ജലനിരപ്പു താഴ്ന്നതോടെ പാലങ്ങളുടെയും കലുങ്കുകളുടെയും അടിയിൽ തൂണുകളിൽ ‍മാലിന്യങ്ങളും കമ്പുകളും തങ്ങിനിൽക്കുന്നു.

മഴവെള്ളത്തിൽ ഒഴുകിയെത്തിയ മാലിന്യങ്ങളാണു പാലങ്ങളിൽ തങ്ങിനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിലാണു മാലിന്യങ്ങൾ ഒഴുകി പാലത്തിനടിയിലെത്തി തടഞ്ഞുകിടക്കുന്നത്.

അഞ്ചിലിപ്പ പാലം, ആനക്കല്ല്- ആനിത്തോട്ടം പാലം, 26–ാം മൈൽ പാലം എന്നിവിടങ്ങളിലാണു മാലിന്യങ്ങൾ തങ്ങിനിൽക്കുന്നത്. ചിറ്റാർ പുഴയിൽ വീണ കിടന്ന മരങ്ങളും പ്ലാസ്റ്റിക് കുപ്പികളും മരച്ചില്ലകളും ഉപയോഗശൂന്യമായ വീട്ടുപകരണങ്ങളുമെല്ലാം ഒഴുകി പാലത്തിനടിയിലേക്കെത്തി തൂണുകളിൽ തട്ടിനിൽക്കുകയാണ്.

മഴ കഴിയുമ്പോൾ പാലങ്ങളിൽ മാലിന്യമടിയുന്നതു പതിവാണ്. തോട്ടിലേക്കും പുഴയിലേക്കും ഒടിഞ്ഞുവീഴുന്ന മരങ്ങൾ യഥാസമയം എടുത്തു നീക്കാത്തതാണു കനത്ത മഴയിൽ ഒഴുകി പാലത്തിനടിയിലെ തൂണുകളിൽ തങ്ങിക്കിടക്കുന്നത്.

ദിവസങ്ങളോളം മാലിന്യം കെട്ടിക്കിടക്കുന്നതു വെള്ളത്തിൽ കുളിക്കുന്നവർക്കും വെള്ളം ഉപയോഗിക്കുന്നവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു. പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നു.

വനം വകുപ്പ് ഓഫിസിനു മുന്നിൽ വെള്ളക്കെട്ട് ; അപകടം പതിവ്

എരുമേലി ∙ റാന്നി റോഡിൽ വനം വകുപ്പ് ഓഫിസിനു മുന്നിൽ വെള്ളക്കെട്ട് ദുരിതമാകുന്നു. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തു മിക്ക ദിവസങ്ങളിലും ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.

ഓട അടഞ്ഞതു മൂലം ഇവിടെ ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുകയാണ്. മഴ മാറിയാലും വെള്ളം കെട്ടിക്കിടക്കും.
വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇവിടെ പ്രവർത്തിക്കുന്ന കടകളിലേക്കും കാൽനടയാത്രക്കാരുടെ ദേഹത്തും വെളളം തെറിക്കും.
റോഡരികിൽ വെള്ളം കെട്ടിക്കിടക്കുന്നത് അറിയാതെ എത്തുന്ന ഇരുചക്രവാഹനങ്ങളാണു തെന്നിവീഴുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 4 ഇരുചക്രവാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപെട്ടു. ഓട തുറന്നു വെള്ളം ഒഴുകാനുള്ള സൗകര്യം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പ്രതിഷ്ഠാദിനം 5ന്

ആനക്കല്ല് ∙ വണ്ടൻപാറ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും പ്രസാദമൂട്ടും 5നു നടത്തും. നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6നു ഗണപതിഹോമം, 7നു കലശപൂജ, 10നു കലശാഭിഷേകം, 11നു സർപ്പപൂജ, തുടർന്നു മഹാപ്രസാദമൂട്ട്.

ഓഫിസ് ആരംഭിച്ചു

മുണ്ടക്കയം ∙ ദ്രാവിഡവർഗ ഐക്യമുന്നണി (ഡിസിയുഎഫ്) ഹൈറേഞ്ച് മേഖലാ കമ്മിറ്റി ഓഫിസ് മുണ്ടക്കയത്ത് ആരംഭിച്ചു. ഡിസിയുഎഫ് ചെയർമാൻ പി.എസ്.രാജുമോഹൻ തമ്പുരാൻ ഉദ്ഘാടനം ചെയ്തു.

ചീഫ് സെക്രട്ടറി ഡോ. എം.ആർ.വന്ദ്യരാജ് അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് മേഖലാ കമ്മിറ്റി പ്രസിഡന്റ് അജി കൊല്ലമല, കെ.എസ്.രാജു, സിജു കൈതമറ്റം, ബൈജു സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

റബർത്തോട്ടങ്ങളിൽ അകാല ഇലപൊഴിച്ചിൽ വ്യാപകമാകുന്നു; പച്ച ഇലകളും പൊഴിയുന്നു ; കർഷകർ ദുരിതത്തിൽ

മുണ്ടക്കയം ∙ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നു മലയോര മേഖലയിലെ റബർത്തോട്ടങ്ങളിൽ അകാല ഇലപൊഴിച്ചിൽ വ്യാപകമാകുന്നു.
മരങ്ങളിലെ ഇലകൾ പൂർണമായും കൊഴിയുന്നതോടെ ഉൽപാദനത്തെയും കാര്യമായി ബാധിച്ചുതുടങ്ങി. രോഗങ്ങൾ ഒഴിവാക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നു തളിക്കലും ആരംഭിച്ചു.

ചില റബർത്തോട്ടങ്ങളിൽ പച്ച ഇലകൾ ഉൾപ്പെടെ കൊഴിഞ്ഞ് മരങ്ങൾ വേനൽക്കാലത്തെ രീതിയിലായി. ഫൈറ്റോഫ്ത്തോറ പാമിവോറ എന്ന എന്ന രോഗത്തിനു കാരണം ഇൗർപ്പം നിറഞ്ഞ കാലാവസ്ഥയും അന്തരീക്ഷവുമാണ്.ആദ്യം കായ്കൾ അഴുകും, പിന്നീട് വളർച്ച പൂർത്തിയാകാത്ത ഇലകൾ കൊഴിഞ്ഞ് അഗ്രശാഖകൾ ഉണങ്ങി നശിക്കും.ഇലകൾ കൊഴിയുന്ന വേനൽക്കാലങ്ങളിൽ പൂർണമായും ഉണങ്ങിയ ഇലകളാണു കൊഴിയുന്നത്.

പച്ച ഇലകൾ പൊഴിയുന്നതോടെ ഉൽപാദനവും കുറയുകയാണ്. ഇതു ചെറുകിട കർഷകർക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നു.
മഴയെത്തുടർന്നു മരുന്ന് അടിക്കാൻ കഴിയാതെ പോയ തോട്ടങ്ങളും ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ കർഷകർ പൊതുവേ ഇൗ സമയങ്ങളിൽ ടാപ്പിങ് നിർത്തുകയാണു പതിവ്. വളരെ മുതൽമുടക്കിൽ മഴക്കാലത്തു ടാപ്പിങ് നടത്താൻ പ്ലാസ്റ്റിക് ഇട്ട തോട്ടങ്ങളിൽ പോലും ഇലപൊഴിച്ചിലിനെ തുടർന്ന് ടാപ്പിങ് മുടങ്ങി.

മുൻപൊക്കെ എസ്റ്റേറ്റുകളിൽ ഹെലികോപ്റ്ററിൽ എത്തിയാണു റബർ മരങ്ങളിൽ തുരിശു പോലെയുള്ള മരുന്നുകൾ അടിച്ചിരുന്നത്. അതിനു ശേഷം 4 തൊഴിലാളികൾ ചേർന്നു തോളിൽ ചുമന്നു നടക്കുന്ന സ്പ്രേയർ ഉപയോഗിച്ചും മരുന്നടി തുടർന്നു. ഇപ്പോൾ ഇവയ്ക്കു പകരം ഡ്രോൺ ഉപയോഗിച്ചുള്ള മരുന്നടി തോട്ടങ്ങളിൽ നടക്കുകയാണ്. സമയവും ചെലവും കുറവാണ് എന്നതിനാൽ ഡ്രോണുകൾ ഉപയോഗിച്ചു മരുന്നടിക്കാൻ ആവശ്യക്കാർ ഏറെയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ നേതൃത്വത്തിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ ഡ്രോൺ ഉപയോഗിച്ച് ഇപ്പോൾ മരുന്നുകൾ തളിച്ചുതുടങ്ങി. 30 ലീറ്റർ മരുന്നു സംഭരിക്കാനുള്ള ശേഷിയാണു ഡ്രോണിനുള്ളത്. 10 മിനിറ്റു കൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്നു തളിക്കാൻ കഴിയും.

ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കാലവർഷത്തിന്റെ ആരംഭത്തിൽ തന്നെ കൂടുതൽ വ്യാപ്തിയുള്ള സ്പ്രേയർ ഉപയോഗിച്ചു തളിക്കുകയോ എണ്ണയിൽ അധിഷ്ഠിതമായ ക്ലോറൈഡ് കുമിൾനാശിനി മുകളിൽ നിന്നു സ്പ്രേ ചെയ്യുകയോ ആണു പ്രതിരോധിക്കാനുള്ള വഴികൾ.

ഡോക്ടർമാരെ ആദരിച്ചു

മുണ്ടക്കയം ∙ അക്ഷരമുത്തശ്ശിയിലെ കുരുന്നുകൾ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ഡോക്ടർമാരെ ആദരിച്ചു. സിഎംഎസ് എൽപി സ്കൂളിലെ കുട്ടികൾ ആശുപത്രികളിൽ എത്തിയാണു ഡോക്ടർമാർക്കു പൂച്ചെണ്ടു നൽകിയത്.

സകൂളിലെ തന്നെ പൂർവവിദ്യാർഥികളായ ഡോ. എം.സി.ജോസഫ്, ഡോ. പി.അനിയൻ ശ്രീവിലാസം, സ്കൂളിന്റെ സമീപത്ത് പ്രവർത്തിക്കുന്ന പീപ്പിൾസ് ആശുപത്രിയിലെ ഡോ. ജയ രാജൻ ബാബു എന്നിവരെയാണ് ആദരിച്ചത്. അധ്യാപകരും നല്ലപാഠം കോ ഓർഡിനേറ്റർമാരും നേതൃത്വം നൽകി.

അവാർഡ് നൽകി

മുണ്ടക്കയം ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിൽ നിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എസ്.റഷീദ്, ജനറൽ സെക്രട്ടറി പി.എം.നജീബ്, ട്രഷറർ സിനോൾ തോമസ് എന്നിവർ പ്രസംഗിച്ചു.

ഡോക്ടേഴ്സ് ദിനാചരണം

എരുമേലി ∙ പവിത്രം എരുമേലിയുടെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. ജനകീയ ഡോക്ടർമാരായ മുണ്ടക്കയം മെഡിക്കൽ ഓഫിസർ ഡോ. സീന ഇസ്മയിൽ , എരുമേലി മെഡിക്കൽ ഓഫിസർ ഡോ. റെക്സൺ പോൾ എന്നിവരെ ആദരിച്ചു.

പവിത്രം എരുമേലി ചെയർമാൻ ഷാജി കറുകത്ര അധ്യക്ഷത വഹിച്ചു.

പവിത്രം എരുമേലി ചീഫ് കോഓർഡിനേറ്റർ സന്തോഷ് ശർമ, ജനറൽ സെക്രട്ടറിമാരായ സജി ലാൽ, ജിതിൻ, ചർച്ചാ വേദി കേരള എക്സിക്യൂട്ടീവ് സെക്രട്ടറി വി.ഡി. വിനോദ് കുമാർ, വി.കെ സുന്ദരൻ എന്നിവർ പ്രസംഗിച്ചു.

അനുസ്മരണവും അവാർഡ്‌ദാനവും

മുണ്ടക്കയം: അഖില തിരുവിതാം കൂർ മലഅരയ മഹാസഭ സ്ഥാപ ക പ്രസിഡന്റ് മുടങ്ങനാടൻപു ള്ളി രാമൻകുട്ടി അനുസ്മരണ വും വിദ്യാഭ്യാസ അവാർഡ് വി തരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നാളെ നടക്കുമെ ന്ന് അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന പ്ര സിഡന്റ് കെ.ബി. ശങ്കരൻ, ജനറ ൽ സെക്രട്ടറി വി.പി. ബാബു എ ന്നിവർ പത്രസമ്മേളനത്തിൽ അ റിയിച്ചു.

പുഞ്ചവയൽ ചെറുവള്ളി ദേ വീക്ഷേത്ര കമ്യൂണിറ്റി ഹാളിൽ രാവിലെ 10.30ന് നടക്കുന്ന അനു സ്‌മരണ സമ്മേളനം കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരൻ അധ്യക്ഷത വ ഹിക്കും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാ ഷണവും പി.ബി. ശ്രീനിവാസൻ അനുസ്‌മരണ പ്രഭാഷണവും ന ടത്തും. തദ്ദേശ സ്വയംഭരണ വകു പ്പ് അഡീഷണൽ ഡയറക്ടർ എം. പി. അജിത്കുമാർ തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളിലൂടെ നട പ്പാക്കുന്ന വിവിധ പദ്ധതികൾ

സംബന്ധിച്ച് വിശദീകരിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്തംഗം പി.കെ. പ്രദീപ്, പ ഞ്ചായത്ത് മെംബർമാരായ സി നിമോൾ തടത്തിൽ, ദിലീഷ് ദി വാകരൻ, സഭയുടെ ജോയിൻ്റ് സെക്രട്ടറി എം.ഐ. വിജയൻ, പോഷക സംഘടനാ പ്രതിനിധി കൾ തുടങ്ങിയവർ പ്രസം ഗിക്കും.

മധുരാക്ഷരം പദ്ധതിക്ക് തുടക്കംകുറിച്ചു

കൂരാലി: സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വാ യന പക്ഷാചരണത്തിന്റെ ഭാഗമായി ഇളങ്ങുളം ശാസ്താ ദേവസ്വം കെവിഎൽപിജി സ്‌കൂളിൽ മധുരാക്ഷരം പദ്ധതിക്ക് തുടക്കംകുറി ച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള ഇരുനൂറോളം കു ട്ടികൾക്ക് സചിത്ര വായന പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളാ ണ് മധുരാക്ഷരം പദ്ധതി വഴി ലഭിക്കുക. ഓരോ ക്ലാസിലെയും കു ട്ടികളുടെ പ്രായത്തിനും അഭിരുചിക്കും ഇണങ്ങുന്ന പുസ്‌തകങ്ങ ൾ ക്ലാസ് ലൈബ്രറിവഴി ലഭ്യമാക്കും. വായന പ്രോത്സാഹിപ്പിക്കു ന്ന തരത്തിൽ വിവിധ മത്സരങ്ങളും പദ്ധതിയുടെ ഭാഗമായി സംഘ ടിപ്പിക്കും.

എലിക്കുളം പഞ്ചായത്തംഗം അഖിൽ അപ്പുക്കുട്ടൻ യോഗം ഉദ്ഘാ ടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി. ജിജി അധ്യക്ഷത വഹിച്ചു. താ ലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് കെ.ആർ. മന്മഥ ൻ വായന പക്ഷാചരണ സന്ദേശം നൽകി. സ്‌കൂൾ ലീഡർ ഇ.എസ്. നന്ദഗോപൻ പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. കെ.ജി. ഗോപിനാഥൻ, ലൈബ്രറി സെക്രട്ടറി പി.ആർ. മധുകുമാർ, ജോയിന്റ് സെക്രട്ടറി എ. സജീവ്, എസ്. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ആർട്സ് ക്ലബ് ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെൻ്റ് ജോസഫ് പബ്ലിക് സ്കൂളിലെ 2024-25 വർഷത്തെ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാച്ചട ങ്ങും ആർട്‌സ് ക്ലബ് ഉദ്ഘാടനവും ഫ്ല വേഴ്‌സ് കോമഡി ഉത്സവം താരം സി.എം. അരുൺ ലാൽ നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലി റ്റിൽ റോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡ ന്റ് ആന്റണി മാർട്ടിൻ, ഹെഡ് ബോയ് യഹിയ സിയാദ്, ഹെഡ് ഗേൾ അയോണ ജോസ്, ആർട്സ് ക്യാപ്റ്റൻ സന ഫാത്തിമ, സ്പോർട്സ് ക്യാപ്റ്റൻ റോഷൻ ബിനു എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവി ധ കലാപരിപാടികളും നടത്തി.

പൂർവവിദ്യാർഥീസംഗമം

കാഞ്ഞിരപ്പള്ളി: കണ്ണിമല സെൻ്റ് ജോസഫ് ഹൈസ്‌കൂൾ 1999-92 ബാ ച്ച് പൂർവവിദ്യാർഥീസംഗമം നടത്തി. വീണ്ടും ആ സ്വ‌പ്നതീരത്ത് എ ന്ന നാമകരണം ചെയ്തിരിയ്ക്കുന്ന കുട്ടായ്‌മയുടെ മൂന്നാമത് സംഗ മമാണ് നടത്തിയത്. പൂർവ വിദ്യാർഥികളായിരുന്ന ഫാ. മനോജ് പാലക്കുടി, സിസ്റ്റർ അനുപമ എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം നടത്തിയത്.

എന്നിടം, എഡിഎസ് വാർഷികം

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് (മഞ്ഞപള്ളി ) എന്നിടം, എഡിഎസ് വാർഷികം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്തു. ആ നക്കല്ല് ഗവ.എൽ പി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി.

വി എൻ രാജേഷ്, സുമി ഇസ്മായിൽ, ബിജു ചക്കാല, ദീപ്തി ഷാജി, കെ എൻ സരസമ്മ, രമ്യാ , സജന ഷാജി എന്നിവർ സംസാരിച്ചു. കേരള ബാങ്കിന്റെ കാഞ്ഞിരപ്പള്ളി ഏരിയാ മാനേജർ രവി തോമസ് സംരഭകത്വ സെമിനാറിൽ ക്ലാസെടുത്തു. കുടുംബശ്രീ ഭാരവാഹികളേയും മുതിർന്ന അംഗങ്ങളേയും , പ്ലസ് ടു – എസ് എസ് എൽ സി പരീക്ഷകളിൽ വിജയം നേടിയവരേയും ചീഫ് വിപ്പ് ആദരിച്ചു.കലാ പരിപാടിയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

വിജ്ഞാനോത്‌സവം നടന്നു

വാഴൂർ:ശ്രീ വിദ്യാധിരാജ എൻ.എസ്.എസ് കോളേജിൽ വിജ്ഞാനോത്‌സവവും പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതിയും എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് അംഗം അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു.

പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായും നടത്തി.കോളേജ്  പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു.വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി മുഖ്യപ്രഭാഷണം നടത്തി.കെ.ജി.ഹരികൃഷ്ണൻ,

ഡോ. ടി.എൻ.ഭാനു,കെ.ആർ.ഗോപകുമാർ, പി.എം.ജോൺ,സൗദ ഇസ്മയിൽ,കെ.ബിനു, മീര പ്രദീപ്,പി.കെ.റെജി തുടങ്ങിയവർ സംസാരിച്ചു.

നവാഗതർക്കും രക്ഷിതാക്കൾക്കുമായി പുതിയ ബിരുദ പാഠ്യപദ്ധതിയെക്കുറിച്ചും,കോളേജിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ഡോ.കെ.എൻ.പ്രീതി സംസാരിച്ചു. എൻ .സി.സി യുടെ പ്രവർത്തനങ്ങളെപ്പറ്റി കുമാരി കൃഷ്ണപ്രിയയും വിശദീകരിച്ചു.

ആന്തരിക സൗഖ്യ ധ്യാനവും സെന്റ് തോമസ് ദിനാചരണവും.

പൊൻകുന്നം.: സാന്തോം റിട്രീറ്റ് സെന്ററിൽ ആന്തരിക സൗഖ്യ ധ്യാനവും സെന്റ് തോമസ് ദിനാചരണവും
ജൂലൈ 3 ബുധൻ രാവിലെ 9 മുതൽ നടക്കും.

കുട്ടിക്കാനം എൽ കാർമ്മെലോ ധ്യാനകേന്ദ്രം കോർഡിനേറ്റർ ഫാ. സിബി ജോൺ ചന്ദ്രോത്ത് നയിക്കും.

ഫാ. പി. റ്റി. തോമസ് പള്ളിയമ്പിൽ, ബ്രദർ സണ്ണി പോട്ടേത്തറ എന്നിവർ നേതൃത്വം നൽകും.

ഗാനശുശ്രൂഷ വചനപ്രാഘോഷണം, ആരാധന, ഡെലിവറൻസ് പ്രയർ,നിയോഗപ്രാർത്ഥന,ആശീർവാദം,നേർച്ച കഞ്ഞി
എന്നിവയോടെ ഉച്ചക്ക് 2 മണിക്ക് സമാപിക്കും.

ഡിഗ്രി പ്രേവേശനം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി കോളേജ് ഓഫ് അപ്പ്ലൈഡ്‌  സയൻസ് കാഞ്ഞിരപ്പള്ളിയിൽ ബി കോം , ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇത് വരെ അപേക്ഷിക്കാത്തവർക്കും അഡ്മിഷൻ ലഭിക്കാത്തവർക്കും ഒഴിവുള്ള സീറ്റിലേക്ക് June 4 വരെ അപേക്ഷിക്കാവുന്നതാണു 

വിശദ വിവരങ്ങൾക്ക് –  04828-206480 , 7510789142 , 8547005075

SC /ST/OEC  വിഭാഗത്തിൽ പെട്ടവർക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കുന്നതാണ്

ഡോക്ടർ തസ്തികയിലേക്ക് അഭിമുഖം

കാഞ്ഞിരപ്പളളി :  ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുളള കുട്ടിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി.യിലെക്ക് ഡോക്‌ടറെ നിയമിക്കുന്നതിനായി 08.07.2024 തിങ്കളാഴ്ച രാവിലെ 11.30 ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളു മായി കൂടിക്കാഴ്ച്‌ചക്ക് ഹാജരാകുക.

അധ്യാപക നിയമനം

കാഞ്ഞിരപ്പള്ളി ∙ കുന്നുംഭാഗം ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 4നു രാവിലെ 11നു നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

അധ്യാപക നിയമനം
വാഴൂർ ∙ എസ്‌വിആർ എൻ എസ്എസ് കോളജിൽ ഫിസിക്സ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 8നു രാവിലെ 10.30ന് അഭിമുഖം നടത്തും. ഹിസ്റ്ററി വിഭാഗത്തിൽ വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 9നു രാവിലെ 10ന് അഭിമുഖം നടത്തും.
കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.

ഇക്കോ ക്ലബ് ഗ്രാന്റ്

കോട്ടയം ∙ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ജില്ലയിലെ എൽപി, യുപി, ഹൈസ്കൂളുകളിൽ പ്രവർത്തിക്കുന്ന ഇക്കോ ക്ലബ്ബുകൾക്കു ഗ്രാന്റ് നൽകും. ഇതിനായി വെബ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ലിങ്ക്: http://eepmoefcc.nic.in/school-reg.aspx, https://eepmoefcc.nic.in/index. aspx?login=1. ഫോൺ: 9447806929. സിബിഎസ്ഇ സ്കൂളുകൾക്കും റജിസ്റ്റർ ചെയ്യാം

ഇന്നത്തെ പരിപാടി

∙ ചിറക്കടവ് മഹാവിഷ്ണു ക്ഷേത്രം: നടതുറപ്പ് ഉത്സവം – 6.00, അത്താഴപ്പൂജ രാത്രി – 8.30

∙ ചിറക്കടവ് പബ്ലിക് ലൈബ്രറി: കെ.ദാമോദരൻ അനുസ്മരണ യോഗം – 3.00.

കോനാട്ടുപറമ്പിൽ സുബൈദാ ടീച്ചർ

കാഞ്ഞിരപ്പള്ളി : കൊടുവന്താനം കണ്ടം ലെയ്നിൽ കോനാട്ടുപറമ്പിൽ സുബൈദാ ടീച്ചർ(82) നിര്യാതയായി. കബറടക്കം നടത്തി. പരേത കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയും സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. കൊല്ലം ഓച്ചിറ ക്ലാപ്പന പൂവടി തെക്കേതിൽ കുടുംബാംഗമാണ് പരേത.
ഭർത്താവ്: പരേതനായ സെയ്തുമുഹമ്മദ്.
മക്കൾ, സലിം, സലീന
മരുമക്കൾ ഫസൽ,ബബിത

അരുവിക്കുഴിയിൽ എ. ജെ. ശാമുവേൽ ( തങ്കച്ചൻ -80 )

ചാത്തൻതറ : ഇടത്തിക്കാവ് അരുവിക്കുഴിയിൽ എ. ജെ. ശാമുവേൽ ( തങ്കച്ചൻ -80 ) നിര്യാതനായി. ഭവനത്തിലെ ശുശ്രൂഷകൾ വ്യാഴാഴ്ച്ച (4-7-2024) രാവിലെ 9 മണിയോടുകൂടി ആരംഭിക്കും തുടർന്ന് ഉച്ചക്ക് 12 മണിക്ക് ഇടത്തിക്കാവ് സെന്റ് ജോസഫ് മലങ്കര കാത്തോലിക്ക് ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഭാര്യ : മറിയാമ്മ ശാമുവേൽ (പാരിക്കാപ്പള്ളി കുടുബാംഗമാണ് )
മക്കൾ : ബിജു, ബീന, സാബു, സിനി, സിജി
മരുമക്കൾ : അനു, ജോസഫ്, ബിൻസി, സജി, സിബി .

പതിക്കൽ പി.എം. പത്രോസ്

പറത്താനം : റിബേറ്റു പടി പതിക്കൽ വീട്ടിൽ പി.എം. പത്രോസ് (90) നിര്യതനായി. സംസ്കാരം ഇന്ന് രണ്ടിന് വണ്ടൻപതാൽ അപ്പസ്തോലിയ പെന്തക്കോസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ പെണ്ണമ്മ മുണ്ടക്കയം താന്നിക്കൽ കുടുംബാംഗം. മക്കൾ: ലിസി, ശോഭന. മരുമക്കൾ : കുഞ്ഞുമോൻ പാലക്കാട്ടുകുന്നേൽ മൂലമറ്റം, ഷാജി പുതുപ്പറമ്പിൽ മൂലമറ്റം.

കണ്ണന്തറ അന്നമ്മ ഏബ്രഹാം

പിണ്ണാക്കനാട് :കണ്ണന്തറ പരേതനായ ഏബ്രഹാമിന്റെ (അവിരാ) ഭാര്യ അന്നമ്മ ഏബ്രഹാം (തങ്കമ്മ -94) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് വസതിയിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളി സിമിത്തേരിയിൽ. പരേത ചെങ്ങന്നൂർ പനങ്കുറ്റിമലയിൽ കുടുംബാംഗം. മക്കൾ : മത്തായി, പരേതയായ കുട്ടിയമ്മ, മേരി, ജോസഫ്, മോളി, ഫിലോമിന,ജോർജ്, ഗ്രേസമ്മ, സെലിൻ, ഡെയ്‌സമ്മ,
മരുമക്കൾ: കുഞ്ഞമ്മ വട്ടത്തറ (കാഞ്ഞിരപ്പള്ളി), അപ്പച്ചൻ ചെമ്പകത്തിനാൽ (ചേനപ്പാടി), ജോസഫ് തടിക്കപ്പറമ്പിൽ (അരുവി ത്തുറ), ചിന്നമ്മ കളപ്പുരക്കൽ (കാഞ്ചിയാർ), അപ്പച്ചൻ എഴുപറ (പൂവത്തോട്), പാപ്പച്ചൻ മനയ്ക്കൽ (പഴയരിക്കണ്ടം), ജോളി വിപി ഹൗസ് (വെൺമണി), വക്കച്ചൻ ചെമ്മരപ്പള്ളി (കാളകെട്ടി), ജോണി തുണ്ടത്തിൽ (വള്ളിച്ചിറ), ബെന്നി പുത്തൻപുരയ്ക്കൽ (അടിവാരം). ഫാ. മാത്യു തുണ്ടത്തിൽ, ഫാ. റിനോ പുത്തൻപുരയ്ക്ക ൽ എന്നിവർ കൊച്ചുമക്കളാണ് .

പൂവേലിൽ ആന്റണി പി. ആന്റണി

ചെങ്ങളം :പൂവേലിൽ പരേതനായ ആന്റണിയുടെ മകൻ ആന്റണി പി. ആന്റണി (ത ങ്കച്ചൻ-65) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് ചെ ങ്ങളം സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ ജെയിൻ ചേർപ്പുങ്കൽ ഐക്കര കു ടുംബാംഗം. മക്കൾ: മനീഷ്, മിനു. മരുമക്കൾ: ദീ പ്തി (ചങ്ങനാശേരി), ഷോബിൻ (കലയപുരം).

ആലുമൂട്ടിൽ ജോജോ പോൾ
ഇഞ്ചിയാനി :ആലുമൂട്ടിൽ ജോജോ പോൾ (ജോജോ-66) നിര്യാതനായി . സംസ്കാരം ഇന്നു രണ്ടിന് ഇഞ്ചിയാനി ഹോളിഫാമിലി പള്ളി സിമിത്തേരിയിൽ. ഭാര്യ കുഞ്ഞുമോൾ കപ്പാട് കൈപ്പനാനിയ്ക്കൽ കുടുംബാംഗം. മക്കൾ: ജോബിൻ, പരേതനായ ജോയൽ. മരുമകൾ: കാത റിൻ കൊച്ചുപുരയ്ക്കൽ (പൊടിമറ്റം).

error: Content is protected !!