ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
എ. കെ. പി.എ. ജില്ലാ പ്രസിഡന്റ് ബൈജു കമലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് കോട്ടയം ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ് സ്വാഗതം പറയുകയും എ.കെ. പി.എ. സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങണിയിൽ ധർണാ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബഷീർ മേത്തൻസ്, സാജു പി.നായർ, അജയ് എ.വി.എന്നിവർ ആശംസകൾ അർപ്പിച്ചു കോട്ടയം ജില്ലാ ട്രഷറർ ഷാജി തോമസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
