കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 04/07/2024

കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 04/07/2024

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (04 /07/2024) ഇന്നത്തെ പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം : പുതിയ വാർത്തകളുടെ അപ്‌ഡേഷൻ ഈ ലിങ്കിൽ നടത്തുന്നതിനാൽ, നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ ഇന്നത്തെ വാർത്തകൾ ചൂടോടെ അറിയുവാൻ കാഞ്ഞിരപ്പള്ളി ന്യൂസിലെ “ഇന്നത്തെ പത്രം” ലിങ്ക് സന്ദർശനം പതിവാക്കുക

ക്ഷേത്രദർശനത്തിനെത്തിച്ച ആന തിരുനീലകണ്ഠന് സ്വീകരണം നൽകി

ചിറക്കടവ്: നീരിൽ നിന്നും മോചിതനായി സുഖംപ്രാപിച്ച, ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠൻ ചിറക്കടവ് മഹാവിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി. തലയെടുപ്പോടെ എത്തിയ മഹാദേവൻറെ തിരുനീലകണ്ഠന് കരിമ്പ്, ശർക്കര, അവൽ മലർ, കൽക്കണ്ടം, മുന്തിരി, കപ്പ മുതലായവും പഴങ്ങളും നൽകി ഭക്തജനങ്ങൾ വരവേറ്റു. മഹാവിഷ്ണുക്ഷേത്രം മേൽശാന്തി എച്ച്.ബി.ഈശ്വരൻ നമ്പൂതിരി പ്രസാദവും നേദ്യവും നൽകി സ്വീകരിച്ചു.

കാന്റീൻ; നിയമം പാലിച്ചല്ലെങ്കിൽ സമരം

കാഞ്ഞിരപ്പള്ളി : ശുചിത്വമില്ലാത്തതിനെ ത്തുടർന്ന് അടച്ചുപൂട്ടിയ ജനറൽ ആശു പത്രിയിലെ കാന്റ്റീൻ മുഴുവൻ ശുചിത്വ സംവിധാനങ്ങളും ഉറപ്പുവരുത്തിയശേ ഷം മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകാവൂ എന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. കാന്റീൻ ഉടൻ തു റന്നുനൽകാനിരിക്കേ, ഇതിൽ പ്രതിഷേ ധിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയ ത്. നിലവിൽ ആശുപത്രി കാന്റീൻ പ്രവർ ത്തിക്കുന്നത് പോസ്റ്റുമോർട്ടം മുറിയോടും മോർച്ചറിയോടും ചേർന്നാണ്. ആരോഗ്യ വകുപ്പുമന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത്-ആശുപത്രി അധികൃ തർ എന്നിവർക്ക് പരാതി നൽകിയതായും, ശുചിത്വ മുൻകരുതലുകളില്ലാതെ കാന്റീന്റെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനമെങ്കിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് ചിറക്കടവ് മണ്ഡ ലം പ്രസിഡന്റ്റ് സേവ്യർ മൂലകുന്ന് അറി യിച്ചു. നേരത്തേ കാന്റീനിന്റെ പ്രവർത്ത നത്തിനെതിരേ ഡി.വൈ.എഫ്.ഐ.യും രംഗത്തെത്തിയിരുന്നു.

11 ദിവസമായി ജനറൽ ആശുപത്രിയിലെ കാന്റീൻ അടഞ്ഞുകിടക്കുകയാണ്. ഇവിടെനിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിന് സമാനമായ ജീവിയെ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ, വൃത്തിഹീനമായ സാഹചര്യത്തിൽ കാന്റീൻ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് കാന്റീൻ അടച്ചുപൂട്ടിയത്.

റബ്ബർമരത്തിന് തുരിശടിക്കുവാൻ ഡ്രോണുകൾ..

മുണ്ടക്കയം : ഹെലികോപ്റ്ററുകളുടെ സ്ഥാനം ഇനി ഡ്രോണിന് . ഒരു കാലത്ത് റബ്ബർ തോട്ടങ്ങളിലെ റബ്ബർമരത്തിന് തുരിശടിക്കുവാൻ ഹെലികോപ്റ്ററുകളാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇത് മാറി വലിയ ഡ്രോണുകൾ ഉപയോഗിച്ചാണ് ഇപ്പോൾ തുരിശടി.

മുണ്ടക്കയം ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിൽ ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടന്നു. വർഷങ്ങൾക്ക് മുൻപ് ഇത്തരം ജോലികൾ ഹെലികോപ്റ്ററുകൾ ആയിരുന്നു നിർവഹിച്ചിരുന്നത്. പിന്നീട് ഇത് മനുഷ്യരെ ഉപയോഗിച്ച് തന്നെ ചെയ്തു പോന്നു. നാലു പേർ തോളിൽ മെഷീൻ ചുമന്നായിരുന്നു ഒരു കാലത്ത് തുരിശടി. കൃത്യമായി മരങ്ങൾക്ക് മരുന്ന് തളിക്കാൻ സാധിക്കുന്നതും സമയവും,ചിലവും കുറവ് വരുന്നതുമാണ് ഡ്രോണുകളെ ഇതിന് ഉപയോഗിക്കുവാൻ കാരണം.

കേരളത്തിൽ നെൽകൃഷിക്കും മാവിൻ തോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് റബ്ബർ എസ്റ്റേറ്റ് മേഖലയിൽ ഡ്രോണുകളെ ഉപയോഗിച്ച് തുരിശടി നടത്തുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഡ്രോണുകൾ. ഇതിന് 30 ലിറ്റർ മരുന്ന് സംഭരണശേഷിയുണ്ട്. 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്ന് തളിക്കുവാൻ സാധിക്കും. ഇത് കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവാകും.

ഗ്രാമീണ മേഖലകളിലടക്കം കുട്ടികൾക്കും മുതിർന്നവർക്കും ഹെലികോപ്റ്റർ നേരിട്ടു കാണുവാൻ സാധിച്ചിരുന്നത് തുരിശടിയുടെ കാലത്തായിരുന്നു.ഇതിന് ലാൻഡ് ചെയ്യുവാൻ പ്രത്യേക ഗ്രൗണ്ടുകളും സജ്ജീകരിച്ചിരുന്നു.

വിശ്വാസ താതന്റെ സ്മരണയിൽ കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ് എം വൈ എം പദയാത്ര നടത്തി

കാഞ്ഞിരപ്പള്ളി: ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1952-ാം ദുക്റാനയോടുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എംന്റെ നേതൃത്വത്തിൽ കണമല സെന്റ് തോമസ് പള്ളിയിൽ നിന്നും നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിലേക്ക് ഭക്തിനിർഭരമായ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തപ്പെട്ടു. മാർ തോമാ ശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്താൽ രൂപീകൃതമായ നിലയ്ക്കൽ വിശ്വാസി സമൂഹത്തിന്റെ പിൻമുറക്കാരായ യുവജനങ്ങൾ വിശ്വാസ പ്രഘോഷണ പദയാത്രയിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു. രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച വിശ്വാസ തീർത്ഥാടനം എരുമേലി ഫൊറോന വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ രൂപത എസ് എം വൈ എം പ്രസിഡണ്ട് അലൻ എസ് വെള്ളൂരിന് പതാക നൽകി ഉദ്ഘാടനം ചെയ്തു.

എയ്ഞ്ചൽ വാലി പള്ളി വഴി തുലാപ്പള്ളി പള്ളിയിൽ പന്ത്രണ്ടരയോടെ എത്തിച്ചേർന്ന പദയാത്രികർ നിലയ്ക്കൽ പള്ളിയിലെത്തി വിശുദ്ധ കുർബാന അർപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ് എം വൈ എം മുൻ ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ കാർമികത്വം വഹിച്ച പരിശുദ്ധ കുർബാനയിൽ റാന്നി പത്തനംതിട്ട ഫൊറോന ഡയറക്ടർ ഫാ. പീറ്റർ കിഴക്കേൽ സന്ദേശം നൽകി. എരുമേലി ഫൊറോന ഡയറക്ടർ ഫാ. ആൽബിൻകുഴിക്കാട്ട്, എസ് എം വൈ എം രൂപത ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ എന്നിവർ സഹകാർമികരായിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയിൽ യുവജന വർഷമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്നുള്ള കർമ്മ പദ്ധതികളുടെ ഭാഗമായ പദയാത്രയിൽ ഇരുന്നൂറോളം യുവജനങ്ങൾ പങ്കെടുത്തു. മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാളിനൊരുക്കമായി ഉപവാസത്തിലും ജാഗരണത്തിലുമായിരുന്ന പൂർവ്വിക പാരമ്പര്യ ചൈതന്യത്തിൽ ഒരുക്ക ദിനങ്ങൾ പൂർത്തിയാക്കിയാണ് യുവജനങ്ങൾ പദയാത്രയിൽ പങ്കുചേർന്നത്. കേരള കത്തോലിക്ക മെത്രാൻ സമിതി യുവജന വർഷത്തിന്റെ ആദർശവാക്യമായ കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമായി വിശ്വാസ വഴിയെ മുന്നേറുവാനുള്ള ആഹ്വാനമായി നടത്തപ്പെട്ട പദയാത്രയുടെ ക്രമീകരണങ്ങൾക്ക് കണമല പള്ളി വികാരി ഫാ. മാത്യു നിരപ്പേൽ, എയ്ഞ്ചൽവാലി പള്ളി വികാരി ഫാ. തോമസ് തെക്കേമുറി, സന്യാസിനികൾ യുവദീപ്തി- എസ്. എം. വൈ. എം രൂപത – ഫൊറോന- ഇടവക ഭാരവാഹികൾ, രൂപത ആനിമേറ്റർ സിസ്റ്റർ മേബിൾ എസ്. എ. ബി. എസ്, എന്നിവർ നേതൃത്വം നൽകി.

ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണം

എരുമേലി ∙ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണം ജമാ അത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.എ ഇർഷാദ് ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ഉപാധ്യക്ഷൻ കെ എ ഹബീബ് മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജമാ അത്ത് സെക്രട്ടറി സിഎഎം അബ്ദുൽ കരീം പതാക ഉയർത്തി.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി പി എസ് അബ്ദുൽ നാസർ മൗലവി, ജില്ലാ കമ്മിറ്റി അംഗം ജൗഹറുദ്ദീൻ ബാഖവി, മഹല്ല് മുസ്‌ലിം ജമാഅത്ത് ഇമാം റിയാസ് മൗലവി, കെ.പി.യൂനുസ് മൗലവി, ഷാഹുൽഹമീദ് മൗലവി. താഹ മൗലവി തുടങ്ങിയവർ പങ്കെടുത്തു

കൂട്ടിൽ കിടന്ന വളർത്തു നായയെ അജ്ഞാതജീവി ആക്രമിച്ചു; പുലിയാണെന്നു സംശയം

എരുമേലി ∙ മൂക്കംപെട്ടി അരുവിക്കൽ പുളിക്കൽ സനീഷ് സജീവിന്റെ വീട്ടിലെ കൂട്ടിൽ കിടന്ന നായയെ അജ്ഞാതജീവി ആക്രമിച്ചു. പുലിയാണെന്നു സംശയം. ചൊവ്വാഴ്ച രാത്രി 2 തവണയാണ് ആക്രമിച്ചത്. രാത്രി 8 മണിയോടെ സനീഷിന്റെ ഭാര്യ ശരണ്യ തീറ്റ കൊടുത്തശേഷം വീട്ടിൽ കയറിയപ്പോൾ നായ ബഹളം വയ്ക്കുന്നതു കൊട്ടു. നീണ്ട വാലുള്ള ജീവി നായയുടെ കൂടിനു സമീപത്തുനിന്ന് ഓടിമറയുന്നതു കണ്ടു. പിന്നീട് രാത്രി 9നും ബഹളം കേട്ടു. നായയുടെ ദേഹത്തു മുറിവുകളുണ്ട്. ബലമുള്ള ഇരുമ്പുകൂട്ടിലായതിനാൽ നായയ്ക്കു കൂടുതൽ പരുക്കേറ്റില്ല.

എഴുകുമൺ റേഞ്ച് ഓഫിസിൽ നിന്നും പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫിസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. അജ്ഞാതജീവിയെ പിടികൂടുന്നതിനു ഇവിടെ കെണിയും കൂടും സ്ഥാപിക്കുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ചീഫ് സെക്രട്ടറിയും പറഞ്ഞു, പക്ഷെ എരുമേലിയിൽ വാരാതെ മണൽ.

എരുമേലി : പഞ്ചായത്തിലെ നദികളിൽ അടിഞ്ഞ മണൽ വാരി നീക്കുന്നതിന് അനുമതി നൽകുമെന്ന് അധികൃതർ പറഞ്ഞത് വെറുതെയായി. 

കഴിഞ്ഞ വർഷം ആഗസ്തിൽ അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി തലസ്ഥാനത്ത് വെച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ മണൽ വാരലിന് അനുമതി നൽകാൻ നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. കോട്ടയം ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നൽകിയെന്നും  സുബി സണ്ണി അറിയിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല. പമ്പയാറിൽ ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാൻ ദുരന്തനിവാരണ നടപടിയായാണ്  നദിയിലെ മണൽ വാരാൻ അനുമതി നൽകണമെന്ന ആവശ്യം ഉയർന്നത്. 

പമ്പ, അഴുത, മണിമലയാർ എന്നിങ്ങനെ മൂന്ന് നദികൾ ഒഴുകുന്ന പ്രദേശമാണ് എരുമേലി. 2018 ലെ മഹാ പ്രളയവും തുടർന്നുള്ള വർഷങ്ങളിൽ സംഭവിച്ച പ്രളയങ്ങളും മൂന്ന് നദികളുടെയും ശേഷി ദുർബലമാക്കിയിരിക്കുകയാണ്. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ നദികൾ വെള്ളപ്പൊക്കത്തിലാകുന്നു. ദിവസങ്ങളോളം മഴ പെയ്താൽ പ്രളയത്തിലേക്ക് എത്തുന്നു. ഈ സ്ഥിതിയ്ക്ക് കാരണം തുടർച്ചയായ വെള്ളപ്പൊക്കങ്ങളിൽ നദികളിൽ മണൽ അടിഞ്ഞുകൂടി ഉറച്ചത് മൂലമാണ്. തുടക്കത്തിൽ ഇവ വാരി നീക്കാൻ പ്രയാസമില്ലായിരുന്നു. എന്നാൽ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തും ഇപ്പോൾ തുടർ ഭരണ കാലത്തും സർക്കാർ അനുമതി നൽകിയിട്ടും നടപടികളുണ്ടാകുന്നില്ല.

പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ട് പമ്പാ നദിയിലെ മണൽ നീക്കാൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പുഴ, പുനർജനി പദ്ധതി പ്രകാരമായിരുന്നു ഇത്. എന്നാൽ ഒരു ദിവസം എരുമേലി വലിയ തോട്ടിൽ നിന്ന് കുറച്ചു മണൽ വാരി അടുത്ത സ്ഥലത്ത് ഇട്ടത് അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. പമ്പ നദിയിൽ മണൽ നീക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. 

ജില്ലാ ഭരണകൂടം ഇടപെട്ട് അനുമതി നൽകിയാലാണ് നടപടികൾ എളുപ്പമാവുകയെന്ന് പഞ്ചായത്ത്‌ ഭരണസമിതി പറയുന്നു. നദികളിൽ ശേഷി കുറഞ്ഞ ഭാഗങ്ങളിൽ പരിശോധന നടത്തി നീക്കേണ്ട മണലിന്റെ അളവ് നിർണയിച്ചാൽ റവന്യു വകുപ്പിന്റെ സഹായത്തോടെ ലേലം ചെയ്തു നൽകാനാകും. മണൽ നീക്കുന്നതിന് വേണ്ടി വരുന്ന ചെലവ് പരിഹരിക്കാൻ ഇങ്ങനെ ലേലത്തിലൂടെ വരുമാനം കണ്ടെത്തിയാൽ മതിയാകും. ഖനനം ചെയ്ത് മണൽ മാറ്റിയാൽ നദികളുടെ സ്ഥിതിയെ പ്രതികൂലമാക്കും. പരമ്പരാഗത രീതിയിൽ കുഴിച്ച് വെള്ളത്തിൽ നിന്നും ചെളി ഊറ്റി മണൽ വാരിയെടുക്കുന്ന രീതി നദികളുടെ ഘടനയ്ക്ക് അപകടമാകില്ല.

ഏതാനും ദിവസം മഴ തുടർച്ചയായി പെയ്തപ്പോൾ മേഖലയിൽ നദികളിലെ പാലങ്ങളിൽ വെള്ളം കര കവിഞ്ഞെത്തിയിരുന്നു. പമ്പാ നദിയിലെ കുറുമ്പൻമുഴി, അറയാഞ്ഞിലിമണ്ണ് പാലങ്ങൾ വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്നു.

ശബരിമല സീസൺ അടുത്തിരിക്കെ വെള്ളപ്പൊക്ക ദുരന്ത സാധ്യത ഒഴിവാക്കാൻ മണൽ വലിയ തോതിൽ കൂടിയ ഭാഗങ്ങളിൽ നിന്ന് വാരി നീക്കാൻ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യം ശക്തമാണ്. തീർത്ഥാടന കാലത്തിന് മുമ്പ് മണൽ വാരി നീക്കണമെന്നാണ് ആവശ്യം.

കാർഗിൽ യുദ്ധവിജയത്തിന്റെ രജത ജൂബിലി

പൊൻകുന്നം: കാർഗിൽ യുദ്ധവിജയത്തിന്റെ രജതജൂബിലി ആഘോ ഷിക്കാൻ വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാനഘടകം തീരുമാനിച്ചു. 2025 ജൂലൈ 26 വരെ ആഘോഷം തുടരും.

കാർഗിൽ യുദ്ധസമയത്ത് സൈനിക സേവനം നടത്തിയ എല്ലാവ രെയും ആദരിക്കും. അവർ സംഘടനയിലെ അംഗങ്ങളല്ലെങ്കിലും പ രിഗണിക്കും. 1001 വേദികളിൽ ആദരവ് ചടങ്ങുകൾ നടത്തുമെന്നു സംസ്ഥാന വൈസ് പ്രസിഡന്റ്റ് ബി. ചന്ദ്രശേഖരൻ നായർ അറിയിച്ചു.

സൗഖ്യാരാധനയും പ്രാർഥനയും

കാഞ്ഞിരപ്പള്ളി: രൂപതയുടെ തീർഥാടന കേന്ദ്രമായ മാന്തറയിലെ വി ശുദ്ധ അന്തോനീസിന്റെ പള്ളിയിൽ നാളെ സൗഖ്യാരാധനയും പ്രാ ർഥനയും നടക്കും. വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർ ബാന, നൊവേന, തുടർന്ന് രാത്രി ഒമ്പതുവരെ സൗഖ്യാരാധന, തി രുസഭയ്ക്കുവേണ്ടിയുള്ള പ്രാർഥന, വിശുദ്ധ കുർബാനയുടെ പ്രദ ക്ഷിണം എന്നിവ നടത്തും. ശുശ്രൂഷകൾക്ക് റെക്‌ടർ ഫാ. ഏബ്രഹാം കടിയക്കുഴി നേതൃത്വം നൽകും.

പ്ലാച്ചേരി – മുക്കട റോഡിലെ മാലിന്യം നീക്കാൻ വനം വകുപ്പ് നടപടി തുടങ്ങി.

എരുമേലി ∙ പ്ലാച്ചേരി – മുക്കട റോഡിലെ മാലിന്യം നീക്കാൻ വനം വകുപ്പ് നടപടി തുടങ്ങി. വൃത്തിയാക്കിയ ശേഷം റോ‍ഡിന് ഇരുവശവും പൂന്തോട്ടം സജ്ജമാക്കാനാണു പദ്ധതി. മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെ കനകപ്പലം മുതൽ വെച്ചൂച്ചിറ വരെയുള്ള റോഡിന്റെ ഇരുവശത്തെയും മാലിന്യം നീക്കി ശുചിയാക്കുകയും റോഡിന്റെ ഇരുവശത്തും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.

52 ടൺ മാലിന്യമാണു സന്നദ്ധ പ്രവർത്തകർ ചേർന്ന് ഇവിടെ നിന്ന് നീക്കിയത്. ഇതുകൂടാതെ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനു ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഇവിടത്തെ മാലിന്യം തള്ളൽ കുറഞ്ഞു. ക്യാമറ സാന്നിധ്യമില്ലാത്ത പ്ലാച്ചേരി – കനകപ്പലം റോഡിലാണു മാലിന്യം തള്ളുന്നത്.

പ്രഥമ ശുശ്രൂഷാ പദ്ധതിക്ക് തുടക്കം

കാഞ്ഞിരപ്പള്ളി ∙ പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ കൊല്ലംകുളം റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ജോസ്കോ ജ്വല്ലറിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന വീ കെയർ പ്രഥമ ശുശ്രൂഷാ പദ്ധതിക്ക് തുടക്കം.

സ്കൂൾ സമയത്ത് കുട്ടികൾക്കുണ്ടായേക്കാവുന്ന പരുക്കുകൾക്ക് ശുശ്രൂഷ ഏറ്റവും വേഗത്തിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിക്കായി ലഭിച്ച തുക കൂവപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചു.

എരുമേലി എംഇഎസ് കോളജിൽ നാലുവർഷ ബിരുദ കോഴ്സ് ഉദ്ഘാടനം

എരുമേലി ∙ നാലുവർഷ ബിരുദ കോഴ്സുകളുടെ കോളജ്തല ഉദ്ഘാടനം എംഇഎസ് കോളജിൽ നടന്നു. പ്രിൻസിപ്പൽ ഡോ.എസ്.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് നജീബ്, വൈസ് പ്രിൻസിപ്പൽ ഷംല ബീഗം, സാബ് ജാൻ യൂസഫ്, കെ.കെ.സന്തോഷ്, സെബാസ്റ്റ്യൻ പി.സേവ്യർ എന്നിവർ പ്രസംഗിച്ചു

മുരിക്കുംവയൽ ശബരീശ കോളജിൽ നാലുവർഷ ബിരുദ കോഴ്സ് ഉദ്ഘാടനം

മുരിക്കുംവയൽ ∙ നാലു വർഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ കോളജ്തല ഉദ്ഘാടനം ശബരീശ കോളജിൽ നടന്നു.
പ്രിൻസിപ്പൽ എം.ജിജീഷ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഷൈലജ നാരായണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.സോമരാജൻ, ലത സുശീലൻ, വൈസ് പ്രിൻസിപ്പൽ സ്വാതി.കെ.ശിവൻ, കെ.ഐ.പ്രജിത, ബി.എസ്.ഫെമിന എന്നിവർ പ്രസംഗിച്ചു.

കള്ളനോട്ട് കേസില്‍ മൂന്ന് യുവാക്കൽ അറസ്റ്റിൽ.
ഈരാറ്റുപേട്ട: രണ്ടു ലക്ഷത്തിൽ പരം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും ( സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അൽഷാം സി.എ (30), ഈരാറ്റുപേട്ട നടക്കൽ മുണ്ടയ്ക്കൽപറമ്പ് ഭാഗത്ത് വെട്ടിക്കാട്ട് വീട്ടിൽ അൻവർഷാ ഷാജി (26), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കിഴക്കാവിൽ വീട്ടിൽ ഫിറോസ് കെ.എസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഒന്നാം തീയതി ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഫിറോസ് ആണ് സിഡിഎമ്മിൽ കള്ളനോട്ട് ഇട്ടതെന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാൾ 28,500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം 500 രൂപയുടെ 9 കള്ളനോട്ടുകൾ ചേർത്ത് സിഡിഎമ്മിൽ ഇട്ടതായും പോലീസിനോട് പറഞ്ഞു. തന്റെ സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി അൻവർഷാ ഷാജിയാണ് കമ്മീഷൻ തരാമെന്ന് പറഞ്ഞ് 500 ന്റെ 9 കള്ളനോട്ടുകൾ തനിക്ക് തന്നതെന്ന് പറയുകയും, തുടർന്ന് അന്വേഷണസംഘം ഉടൻതന്നെ അൻവർഷായെയും പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അൽഷാം എന്നയാളാണ് തനിക്ക് കമ്മീഷൻ വ്യവസ്ഥയിൽ അഞ്ഞൂറ് രൂപയുടെ 12 കള്ളനോട്ട് തന്നതെന്നും പോലീസിനോട് പറയുകയും തുടർന്ന് അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ അൻഷാമിനെ പിടികൂടുകയും തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 2,24,000 ( രണ്ടു ലക്ഷത്തി ഇരുപത്തി നാലായിരം രൂപ ) രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു.

പാലാ ഡി.വൈ.എസ്.പി സദൻ,ഈരാറ്റുപേട്ട സ്റ്റേഷൻ എസ്. എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ മാരായ രമ, ജിനു കെ.ആർ, സി.പി.ഓ മാരായ രമേഷ്, ജോബി ജോസഫ്, പ്രദീപ് എം. ഗോപാൽ, രഞ്ജിത്ത്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും, ഇവർക്ക് കള്ളനോട്ട് നൽകിയവരെ പിടികൂടുന്നതിന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായും എസ്.പി പറഞ്ഞു.

മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ അനുമോദന സമ്മേളനം

മുണ്ടക്കയം ∙ സിഎംഎസ് ഹൈസ്കൂളിൽ അനുമോദന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ.ജോൺ ഐസക് അനുഗ്രഹപ്രഭാഷണം നടത്തി. ബിനു കെ.സാം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി.ജോസഫ്, പിടിഎ പ്രസിഡന്റ് എം.ജയലാൽ, സ്റ്റാഫ് സെക്രട്ടറി ജി. ജെസി റോസ് എന്നിവർ പ്രസംഗിച്ചു. 100 ശതമാനം വിജയം നേടിയ സ്കൂളിനെയും വിദ്യാർഥികളെയും അനുമോദിച്ചു.

സ്നേഹതീരം കുടുംബസംഗമവും അനുമോദന യോഗവും

കൂട്ടിക്കൽ ∙ സെന്റ് ജോർജ് ഹൈസ്കൂളിൽ സ്നേഹതീരം കുടുംബസംഗമവും അനുമോദന യോഗവും 6ന് നടക്കും. 1969 എസ്എസ്എൽസി ബാച്ചിന്റെയും മറ്റു പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിൽ രാവിലെ 10 മുതൽ പരിപാടികൾ ആരംഭിക്കും. ഫാ.ജോസഫ് വടക്കേമംഗലത്ത് ഉദ്ഘാടനം ചെയ്യും. ജോണി മാത്യു പൊട്ടംകുളം അധ്യക്ഷത വഹിക്കും.

കൺവൻഷൻ

മണിമല ∙ഹോളി മാഗി ഫൊറോനാ ദേവാലയത്തിൽ ഇടവക ജൂബിലിയോട് അനുബന്ധിച്ചുള്ള കൺവൻഷൻ നാളെ 9.30 ന് ആരംഭിക്കും. ജപമാല, ഫാ.മാത്യു താന്നിയത്ത് നയിക്കുന്ന വചനപ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ, കുർബാന എന്നിവ നടക്കും.

വിദ്യാർഥികളെ അനുമോദിച്ചു
കാഞ്ഞിരപ്പള്ളി ∙ സെൻട്രൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സഹകാരി കുടുംബങ്ങളിലെ വിദ്യാർഥികളെ അനുമോദിച്ചു.

തകർന്ന പൊൻകുന്നം – തമ്പലക്കാട് – കപ്പാട് റോഡ് നവീകരിക്കാൻ നടപടിയില്ല

കാഞ്ഞിരപ്പള്ളി ∙ വർഷാവർഷം ബജറ്റിൽ തുകയുണ്ട്. പക്ഷേ, വർഷങ്ങളായിട്ടും റോഡിൽ പണിയൊന്നും നടത്തിയിട്ടുമില്ല. 8 വർഷങ്ങളായി തകർന്നു കിടക്കുന്ന 8 കിലോമീറ്റർ ദൂരമുള്ള പൊൻകുന്നം – തമ്പലക്കാട് – കപ്പാട് റോഡ് നവീകരിക്കാൻ നടപടിയില്ല. ഇതുവഴി സർവീസ് നടത്തിയിരുന്ന ബസുകൾ റോഡിന്റെ ശോച്യാവസ്ഥ മൂലം സർവീസ് നിർത്തി. നാട്ടുകാർ സ്വന്തം വാഹനങ്ങളിലോ ഓട്ടോ ടാക്സികളിലോ വേണം യാത്ര ചെയ്യാൻ.

പത്തോളം സ്കൂൾ ബസുകളും ഓടുന്ന വഴിയാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. 2022–23 ബജറ്റിൽ ഒരു കോടി രൂപയും 23–24ൽ 1.75 കോടി രൂപയും വകയിരുത്തിയതായി കാണിച്ചു റോഡരികിൽ ബോർഡുകളും സ്ഥാപിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപായി പൊൻകുന്നം– മുതൽ കുഴിക്കാട്ടുപടി ജംക്‌ഷൻ വരെ ഒരു കിലോമീറ്റർ ഭാഗം മാത്രം ടാർ ചെയ്തു. ബാക്കി ഭാഗം പഴയ പടി ടാറിങ് തകർന്നു കിടക്കുന്നു.

ഓടയില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ വെള്ളം മുഴുവൻ റോഡിലൂടെയാണു ഒഴുകുന്നത്. കൂടാതെ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴികൾ അടച്ചത് മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി വീണ്ടും വൻ കുഴികളായി.

∙ സാധാരണക്കാരായ വിദ്യാർഥികളും തൊഴിലാളികളും ദിവസേനയുള്ള യാത്രയ്ക്കു വാഹനമില്ലാതെ ബുദ്ധിമുട്ടുന്നു

∙ ഓട്ടോറിക്ഷ ഉൾപ്പെടെ ടാക്സി വാഹനങ്ങൾ വരാൻ മടിക്കുന്നു

∙ ദേശീയപാത വഴിയെത്തുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളി ടൗണിൽ പ്രവേശിക്കാതെ പൊൻകുന്നത്തു നിന്നും കപ്പാട് എത്തി ഈരാറ്റുപേട്ട ഭാഗത്തേക്കു പോകാൻ കഴിയുന്ന എളുപ്പ വഴിയുള്ള യാത്ര അതീവ ദുരിതം.

∙ ഗൂഗിൾ മാപ്പ് ലക്ഷ്യമാക്കി വരുന്ന വാഹനങ്ങൾ കെണിയിൽ അകപ്പെടും.

∙ റോഡരികിലെ വലിയ കട്ടിങ്ങുകളും വാട്ടർ അതോറിറ്റി എടുത്ത കുഴികളും മൂലം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ബുദ്ധിമുട്ട്. കാൽനട യാത്രികർക്ക് വഴിയരികിലൂടെ നടന്നുപോകാൻ കഴിയാത്ത സ്ഥിതി.

പ്രക്ഷോഭം നടത്താൻ കോൺഗ്രസ്

തമ്പലക്കാട് ∙ പൊൻകുന്നം – തമ്പലക്കാട് – കപ്പാട് റോഡ് സഞ്ചാര യോഗ്യമാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തമ്പലക്കാട് മേഖലാ കമ്മിറ്റി നാട്ടുകാരെ പങ്കെടുപ്പിച്ച് പ്രക്ഷോഭം നടത്താൻ തയാറെടുക്കുന്നു.

പൊതുമരാമത്ത് വകുപ്പ് ഓഫിസ് മാർച്ച് ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികൾ നടത്താൻ കോൺഗ്രസ് തമ്പലക്കാട് മേഖലാ കമ്മിറ്റി തീരുമാനിച്ചു.

വാർഡംഗം രാജു ജോർജ് തേക്കുംതോട്ടത്തിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പട്യാല, ബ്ലോക്ക് സെക്രട്ടറിമാരായ ദിലീപ് ചന്ദ്രൻ പറപ്പള്ളി, ബിനു കുന്നുംപുറം, ജാൻസി ജോർജ്, ജോബി കുത്തിവളച്ചേൽ, ബിന്നി അമ്പിയിൽ, ബിനു കളപ്പുര, ബാബു മാളിയേക്കൽ, സാബു ചീരാംകുഴി, രാജേഷ് കള്ളിപ്പാറ എന്നിവർ പ്രസംഗിച്ചു.

ഏകദിന ധ്യാനം  നാളെ

പഴയ കൊരട്ടി :   കാഞ്ഞിരപ്പള്ളി : രൂപതയുടെ പഴയ കൊരട്ടി ആവേ മരിയ പ്രാർത്ഥനാലയത്തിൽ 
നാളെ   ആദ്യ വെള്ളിയാഴ്ച ഏകദിന ധ്യാനം നടക്കും. രാവിലെ 9.30 ന് ജപമാല. തുടർന്ന് 10 മണിക്ക് ഡയറക്ടർ. ഫാ. കുര്യാക്കോസ്  വചന സന്ദേശം നൽകും. 11 മണിക്ക് ദിവ്യബലിയും തുടർന്ന് ദിവ്യകാരുണ്യ ആരാധന. ശുശ്രൂഷകൾക്ക് പൊൻകുന്നം സബ് സോൺ  നേതൃത്വം കൊടുക്കും.കുമ്പസാരിക്കാൻ സൗകര്യമുണ്ടായിരിക്കുമെന്ന്  സോണൽ കോർഡിനേറ്റർ ടോണി  മടുക്കക്കുഴി  അറിയിച്ചു.

ഏകദിന കൺവൻഷൻ നാളെ
.
കാഞ്ഞിരപ്പള്ളി : പൊടിമറ്റം സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തിൽ ഏകദിന കൺവൻഷൻ നാളെ രാവിലെ ഒൻപത് മുതൽ രണ്ടുവരെ  നടത്തും. ഫാ അലക്സ്‌ തെരുവൻകുന്നേൽ വചന പ്രഘോഷണം നടത്തും, വിശുദ്ധ കുർബാന, ആരാധന, ജപമാല തുടങ്ങിയ ശുശ്രൂഷകൾക് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.  സജി പൂവത്തുകാട്, ദേവസ്യ കുളമറ്റം, പൊന്നമ്മ പൊടിമറ്റം എന്നിവർ നേതൃത്വം നൽകും.  വിവരങ്ങൾക്ക് :7558851904.

തെരുവ് വിളക്കുകൾ  പകുതിയും പ്രവർത്തനരഹിതം ; മാലിന്യം തള്ളൽ രൂഷം

മുണ്ടക്കയം :കോരുത്തോട് പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചു. വണ്ടൻപതാൽ ഫോറെസ്റ്റ് സ്റ്റേഷൻ മുതൽ പനക്കച്ചിറ വരെയുള്ള തെരുവ് വിളക്കുകൾ പകുതിയും പ്രവർത്തനരഹിതമായി. തേക്കിൻ കൂപ്പിലെ റോഡുകളിൽ കൂടി സഞ്ചരിക്കുന്നവർക്ക് സന്ധ്യയായാൽ ആശ്രയം തെരുവ് വിളക്കുകളാണ്.ഇവ മിഴി പൂട്ടിയതോടെ രാത്രി യാത്രികർ ബുദ്ധിമുട്ടിലായി. ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് ടോർച്ച് തെളിച്ച് വരേണ്ട സ്ഥിതി. സന്ധ്യയായാൽ തെരുവ് നായ്കളും,  ഇഴ ജന്തുക്കളും റോഡ് കയ്യടക്കും. കാൽനടയായി വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
ഇവിടെ വഴി വിളക്കുകൾ പ്രവർത്തനരഹിത മായതോടെ  മാലിന്യം തള്ളൽ കേന്ദ്രമായി മാറുകയാണ് വണ്ടൻപതാൽ തേക്കിൻകൂപ്പ്. കഴിഞ്ഞ ദിവസം കോഴി മാലിന്യങ്ങളും കേറ്ററിങ് അവശിഷ്ടങ്ങളും തള്ളിയതിനാൽ ദുർഗന്ധം നിറഞ്ഞ വഴിയിൽ യാത്ര പോലും ദുരിതമാകുന്നു. വനം വകുപ്പ് ഓഫിന് അര കിലോമീറ്റർ അടുത്താണ് അവസാനമായി മാലിന്യം തള്ളിയത്. കൂപ്പിലെ മാലിന്യം സമീപത്തെ തോട്ടിലൂടെ ഒഴുകി വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
       മുണ്ടക്കയം– കോരുത്തോട് – കുഴിമാവ് ശബരിമല പാതയിൽ വണ്ടൻപതാൽ കഴിഞ്ഞാണ് കോരുത്തോട് പഞ്ചായത്തിന്റെ പ്രദേശമായ തേക്കിൻകൂപ്പ് ആരംഭിക്കുന്നത് മൂന്ന് കിലോമീറ്ററോളം വിജനമായ ഇ പ്രദേശത്ത് മാലിന്യംതള്ളൽ നടക്കുന്നത് രണ്ട് വളവുകളിൽ ഒഴുകുന്ന ചെറിയ അരുവിയിൽ മുൻപ് മാലിന്യംതള്ളൽ വ്യാപകമായിരുന്നു.
അധികാരികൾ വേണ്ട ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഇപ്പോഴും കണ്ണടക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്

മുണ്ടക്കയം കോസ് വേ പാലം ഇന്ന് മുതൽ ഒരു മാസത്തേക്ക് അടച്ചിടും

മുണ്ടക്കയം : മുണ്ടക്കയം കോസ് വേ പാലം  ഇന്ന് മുതൽ  ഒരു മാസത്തേക്ക്  അറ്റകുറ്റപ്പണികൾക്കായി
അടച്ചിടുന്നതായി പി.ഡ.ഡി  ബ്രിഡ്ജസ് വിഭാഗം അറിയിച്ചു. 
കോടികള്‍ മുടക്കി നിർമ്മിച്ച മുണ്ടക്കയം ബൈപ്പാസ് നോക്കുകുത്തിയായി
മുണ്ടക്കയം :  നിർമ്മാണം കഴിഞ്ഞ് വർഷങ്ങള്‍ പിന്നിട്ടിട്ടും ബൈപ്പാസിലൂടെ നാമമാത്രമായ വാഹനങ്ങളാണ് പോകുന്നത്.
മുണ്ടക്കയം കോസ് വേ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച്‌ പൈങ്ങനാ പാലത്തിന് സമീപം എത്തുന്നതാണ് ബൈപ്പാസ്. എന്നാല്‍ ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേയ്ക്ക് വാഹനങ്ങള്‍ കയറേണ്ട പൈങ്ങനാ പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെറിയ ബോഡ് ഡ്രൈവർമാരുടെ ശ്രദ്ധയില്‍പ്പെടില്ല. കോസ്‌വേ കവലയിലെ ചെറിയ റൗണ്ടാന മുതല്‍ പാലത്തിന് സമീപം വരെ ഇരുവശങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ആണ് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത്.
ഇതോടെ ഗതാഗതക്കുരുക്ക് ദേശീയ പാതയിലേക്കും മുണ്ടക്കയം ടൗണിലേക്കും വ്യാപിക്കും. കുമളി, കട്ടപ്പന എന്നിവിടങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ ബൈപ്പാസ് റോഡിലേക്കു കടക്കാതെ മുണ്ടക്കയം ടൗണിലൂടെ യാത്ര തുടരുന്നത്. 

ചികിത്സാ സഹായനിധി വിതരണം

എരുമേലി ∙ എസ്എൻഡിപി യോഗം യൂണിയൻ വിവിധ ശാഖകളിൽ നിന്നായി സമാഹരിച്ച ചികിത്സാ സഹായനിധി ഒന്നാംഘട്ടം 2 ലക്ഷം രൂപ വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ കെ.പത്മകുമാർ സഹായനിധി ചാത്തൻതറ ശാഖായോഗത്തിനു കൈമാറി.

യൂണിയൻ കൺവീനർ പിഎസ്. ബ്രഷ്നേവ്, ബോർഡ് അംഗം എം.വി. അജിത്കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ സന്തോഷ് പാലമൂട്ടിൽ, കെ.കെ. സുരേഷ് , സാബു നിരവേൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സി.എസ്. ഉണ്ണിക്കൃഷ്ണൻ, മുക്കൂട്ടുതറ ശാഖാ സെക്രട്ടറി ഇ.എസ്. ഷെനോ, ചാത്തൻതറ ശാഖാ പ്രസിഡന്റ് പി.കെ സുകുമാരൻ, വൈസ് പ്രസിഡന്റ് ടി.ബി. രാജേഷ്, സെക്രട്ടറി മധു തോണിക്കൽ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി പേട്ടകവലയിലെ പാലത്തിന്റെ ഇരുവശവും കാടുവളർന്നു

കാഞ്ഞിരപ്പള്ളി ∙ നഗരമധ്യത്തിൽ പേട്ടക്കവലയിലെ പാലത്തിന്റെ ഇരുവശവും കാടുവളർന്ന നിലയിൽ. പാലത്തിന്റെ സ്ലാബുകളിലും തൂണുകളിലും കാടുവളർന്നു നിറഞ്ഞ നിലയിലാണ്. ഇവ വെട്ടിമാറ്റാൻ നടപടിയില്ല. പൊൻകുന്നം മുതൽ മുണ്ടക്കയം വരെ ദേശീയപാതയുടെ ഇരുവശവും കാടുവളർന്നു റോഡിലേക്കു ചാഞ്ഞുകിടക്കുകയാണ്.

വളവുകളിൽ കാഴ്ച മറയ്ക്കും വിധം വളർന്ന കാടുകൾ വാഹനങ്ങൾക്ക് അപകടഭീഷണിയായി. ഓടകൾക്കു മീതെയും ദിശാ ബോർഡുകളിലും കാടുകയറി മൂടിയ നിലയിലാണ്. നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്കു റോഡരികിലൂടെ പോകാൻ കഴിയാത്ത സ്ഥിതിയാണ്.

തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്തും ദേശീയ പാതയും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ റോഡരികിലെ കാടുകൾ തിങ്ങി വളർന്നു നിൽക്കുന്ന കാഴ്ചയാണ്.

കാഞ്ഞിരപ്പള്ളി – തമ്പലക്കാട് – എലിക്കുളം റോഡ്, കാഞ്ഞിരപ്പള്ളി – മണിമല റോഡ്, കാഞ്ഞിരപ്പള്ളി – എരുമേലി റോഡ് എന്നിവയുടെ വശങ്ങളിൽ ദൂരക്കാഴ്ച മറയ്ക്കും വിധം കാടു വളർന്നിരിക്കുകയാണ്. റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുക, അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു നീക്കുക, ഓടകളിലെ മാലിന്യവും കല്ലും മണ്ണും നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുക, റോഡിലെ വെള്ളക്കെട്ടും മണ്ണും നീക്കം ചെയ്യുക, മഴക്കാലത്ത് വെള്ളം ഒഴുകി പോകാനുള്ള സംവിധാനങ്ങൾ തയാറാക്കുക, എന്നിവയൊക്കെ എല്ലാ വർഷവും മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ചെയ്യാറുണ്ട്. എന്നാൽ ഇവയൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

സിനിമാപ്രദർശനം

പൊൻകുന്നം: ജനകീയവായനശാലയിൽ ഇന്നു വൈകുന്നേരം സ്വാ മി ആനന്ദ തീർഥൻ – നിഷേധിയുടെ ആത്മശക്തി എന്ന സിനിമ പ്ര ദർശിപ്പിക്കും. ഇന്റർനാഷണൽ ഡോക്യുമെന്റററി ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കെടു ക്കുന്ന സംവാദസദസും നടക്കും.

െറ്ററിനറി ഡോക്ടർ ഒഴിവ്

കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ രാത്രികാല അടിയന്തര മൃഗചി കിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാ നത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ ര ജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവ സരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററി നറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തെര ഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്കാണു നിയമിക്കുന്നത്. താ ത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം അഞ്ചിനു രാവിലെ 11ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. 0481 2563726.

മുണ്ടക്കയം കോസ് വേ :അറ്റകുറ്റപണി ഇന്നു മുതൽ

മുണ്ടക്കയം :  മണിമലയാറിന് കുറുകെയുള്ള കോസ് വേയുടെ അറ്റകുറ്റപണി ഇന്ന് തുടങ്ങും. ഒരു മാസ കാലത്തേക്ക് ഇതുവഴി പോകേണ്ട വാഹനങ്ങൾ മുളങ്കയം പാലം വഴി തിരിഞ്ഞു പോകണം.

ഇന്നത്തെ പരിപാടി.

പഞ്ചായത്ത്‌, കൃഷി ഭവൻ നേതൃത്വത്തിൽ പച്ചക്കറി തൈകൾ, മാവ്, പ്ലാവ്, റംബുട്ടാൻ, മാങ്കോസ്റ്റിൻ, ജാതി തൈകൾ, വിവിധയിനം ഫലവൃക്ഷ തൈകൾ, കുരുമുളക് വള്ളികൾ, തെങ്ങിൻ‌തൈകൾ, പച്ചക്കറി വിത്തുകൾ, ജൈവ വളങ്ങൾ, കീടനാശിനികൾ, സ്പ്രേയറുകൾ എന്നിവയുടെ പ്രദർശനവും സബ്‌സിഡി നിരക്കിൽ വിൽപനയും വെച്ചൂച്ചിറ ബസ് സ്റ്റാൻഡിൽ രാവിലെ മുതൽ.

അറിയിപ്പ്.

എരുമേലി : വെണ്ട, പടവലം, പയർ, ചീര എന്നീ പച്ചക്കറി ഇനങ്ങളുടെ വിത്തുകൾ എരുമേലി കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ടന്നും  ആവശ്യമുള്ള കർഷകർ കരം അടച്ച രസീതിൻ്റെ പകർപ്പുമായെത്തണമെന്നും കൃഷി ഓഫീസർ അറിയിച്ചു.

ഡിഗ്രി പ്രേവേശനം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി കോളേജ് ഓഫ് അപ്പ്ലൈഡ്‌  സയൻസ് കാഞ്ഞിരപ്പള്ളിയിൽ ബി കോം , ബി എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇത് വരെ അപേക്ഷിക്കാത്തവർക്കും അഡ്മിഷൻ ലഭിക്കാത്തവർക്കും ഒഴിവുള്ള സീറ്റിലേക്ക് July  4 വരെ അപേക്ഷിക്കാവുന്നതാണു

വിശദ വിവരങ്ങൾക്ക് –  04828-206480 , 7510789142 , 

SC /ST/OEC  വിഭാഗത്തിൽ പെട്ടവർക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കുന്നതാണ്

സീറ്റൊഴിവ്
വാഴൂർ ∙ ഗവ.ഹൈസ്കൂളിൽ ഫുൾടൈം മീനിയൽ താൽക്കാലിക ഒഴിവുണ്ട്. 7–ാം ക്ലാസ് യോഗ്യതയുള്ളവർ നാളെ 11ന് അഭിമുഖം നടക്കും.

ടി.എൻ. നാരായണൻ

തിടനാട് :⁠തോട്ടകത്ത് ടി.എൻ. നാരായണൻ (കുട്ടിസാർ-80,റിട്ട. ബിഎസ്എൻഎൽ) നിര്യാതനായി. സംസ്കാരം
ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ (റിട്ട. വിദ്യാഭ്യാസ വകുപ്പ്) കടപ്പൂർ താഴയ്ക്കാട്ടുശേരിൽ കുടുംബാംഗം. മക്കൾ: ശ്രീജിത്ത് (മസ്കറ്റ്), ശ്രീകാന്ത്(തിടനാട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: നിഷ ചെട്ടിക്കൽ (നമ്പ്യാകുളം), സുരഭി കല്ലൂക്കുളത്ത്.

രാമകൃഷ്ണൻ നായർ

എലിക്കുളം :പൂവേലിൽ താഴെ രാമകൃഷ്ണൻ നായർ (അമ്പാടി അപ്പച്ചൻ-72) നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ കുസുമകുമാരി എരുമേലി തച്ചുപുരയിടത്തിൽകുടുംബാംഗം. മകൻ: യദുകൃഷ്ണൻ.

error: Content is protected !!