കാഞ്ഞിരപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന് ഗംഭീര വരവേൽപ്പ് നൽകി
കാഞ്ഞിരപ്പള്ളി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം നിയോജകമണ്ഡലത്തിൽ ആദ്യമായി എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന് കാഞ്ഞിരപ്പള്ളിയിൽ ഗംഭീര വരവേൽപ്പ് നൽകി . കുരിശുപള്ളി കവലയിൽ നിന്നും വിവിധ വാദ്യഘോഷങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ ജോസഫ് വാഴയ്ക്കനെ സ്വീകരിച്ചു . തുടർന്ന് പേട്ട കവല വരെ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടന്നു.
പ്രവർത്തകർ നൽകിയ സ്വീകരണത്തിന് ജോസഫ് വാഴക്കൻ നന്ദി പറഞ്ഞു. വികസനരംഗത്ത് വളരെയേറെ സാധ്യതകൾ ഉണ്ടായിട്ടും കാഞ്ഞിരപ്പള്ളി ഇപ്പോഴും പല മേഖലകളിലും പിന്നിലാണെന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ബൈപാസ് ഉൾപ്പെടെ സമസ്ത മേഖലകളിലെയും വികസനങ്ങൾ യാഥാർത്ഥ്യമാക്കുവാൻ താൻ അക്ഷീണം പ്രയത്നിക്കുന്നുമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
ആന്റോ ആന്റണി എംപി , കെ.പി.സി. സി സെക്രട്ടറിമാരായ പി.എ.സലിം, ഫിലിപ്പ് ജോസഫ്, കേരളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം തോമസ് കുന്നപ്പള്ളി , മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം സലിം, കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ.ഷമീർ , റോണി കെ ബേബി, ടി.കെ.സുരേഷ് കുമാർ, ഷിൻസ് പീറ്റർ , സുഷമാ ശിവദാസ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോ തോമസ് പായിക്കാട്, അഭിലാഷ് ചന്ദ്രൻ യു.ഡി. എഫ് നിയോജക മണ്ഡലം ചെയർമാൻ സി.വി തോമസുകുട്ടി ഫെമി മാത്യു, നായിഫ് ഫൈസി, എം.കെ.ഷമീർ, നി ബു ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.