അച്ഛനും സഹോദരനും ഒപ്പം മീൻ പിടിക്കുന്നതിനിടെ യുവാവ് കയത്തിൽ മുങ്ങി മരിച്ചു.
എരുമേലി : അച്ഛനും സഹോദരനും ഒപ്പം മീൻ പിടിക്കുന്നതിനിടെ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. മണിമലയാറ്റിൽ എരുമേലിക്കടുത്ത് മങ്കയത്തിൽ ഇന്നലെ രാത്രിയിലാണ് ദാരുണമായ സംഭവം.
മുണ്ടക്കയം പുലിക്കുന്ന് മരംകൊള്ളിയിൽ ശശിധരൻ്റെയും ശാന്തമ്മയുടെയും മകൻ പ്രദീപ് (34) ആണ് മരിച്ചത്. പിതാവും സഹോദരനും ഒപ്പമുണ്ടായിരുന്നെന്നും കയത്തിലേക്ക് ഇറങ്ങുന്നതിനിടെ പ്രദീപ് അപകടത്തിൽ പെടുകയായിരുന്നെന്നും സ്ഥലത്ത് എത്തിയ എരുമേലി പോലിസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു. അഗ്നിശമനസേന മൃതദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചു.സംസ്കാരം പിന്നീട്.