ഡോ. എൻ ജയരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് നവമാധ്യമ വിഭാഗം രൂപീകരിച്ചു.
പൊൻകുന്നം: എൽ .ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.എൻ .ജയരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സമൂഹ മാധ്യമങ്ങളിൽ സജീവ ഇടപെടൽ നടത്തുന്നതിനായി എൽ .ഡി.എഫ് നവമാധ്യമ വിഭാഗം കമ്മിറ്റി രൂപീകരിച്ചു. 101 അംഗ എക്സികൂട്ടീവ് കമ്മറ്റിയാണ് രൂപീകരിച്ചത്.
നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഡോ. എൻ.ജയരാജിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതപ്പെടുത്തുകയാണ് ലക്ഷ്യം. കേരള കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡൻ്റ് എ.എം.മാത്യു ആനിത്തോട്ടം യോഗം ഉദ്ഘാടനം ചെയ്തു. നവമാധ്യമ വിഭാഗം കമ്മിറ്റി പ്രസിഡൻ്റായി ഡോ.ബിബിൻ കെ ജോസ്, സെക്രട്ടറിയായി അരുൺകുമാർ കൺവീനറായി ജോസ് സിറിയക് എന്നിവർക്ക് ചുമതല നൽകി. മറ്റ് ഭാരവാഹികൾ: റിച്ചു സുരേഷ്, ഷിബു ഇരുമേട (ജോയിൻ്റ് സെക്രട്ടറി), ദീപു എസ്., നിഷാൽ (വൈസ് പ്രസിഡൻ്റ്), മനോജ് മറ്റമുണ്ടയിൽ (മീഡിയ കോർഡിനേറ്റർ)