പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കുളിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം “സ്നേഹതീരം” അവിസ്മരണീയമായി
കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ 1974 -75 എസ് എസ് എൽ സി ബാച്ചിന്റെ സംഗമം “സ്നേഹതീരം” വിവിധ കലാ – സംസ്കാരിക പരിപാടികളോടെ സ്ക്കൂൾ അങ്കണത്തിൽ നടന്നു. പൂർവ്വവിദ്യാർത്ഥി സംഗമം എത്തിച്ചേർന്നവർക്കെല്ലാം മനം നിറയ്ക്കുന്ന അനുഭവമായി മാറി. പി കെ ശിഖാവുദ്ദീൻ അധ്യക്ഷനായി. പൂർവ്വ വിദ്യാർത്ഥിയും പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്മായ കെ.കെ. ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാറിനെ അംഗങ്ങൾ പൊന്നാട അണിയിച്ച് സ്വീകരിച്ചു. മുതിർഅദ്ധ്യാപകൻ ജേക്കബ്ബ് തോമസ് പുലിക്കുന്നേൽ, ആയുബ് ഖാൻ, ഓമന ഇ.ജെ എന്നിവർ സംഗീത സാന്ദ്രമാക്കിയ യോഗത്തിൽ മുതിർന്ന അദ്ധ്യാപകൻ പി.എസ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജേക്കബ്ബ് തോമസ് പുലിക്കുന്നേൽ, മർക്കോസ് കെ.സി.,ജോൺസ് ജെ വടക്കേടം, വീ ഡി ദേവസ്യ, ഓമന ഇ.ജെ. , ലിസിയമ്മ ഇ. ജി. പി.എസ്. മോഹനൻ, ഇ.കെ.മോഹനൻ എന്നിവർ സംസാരിച്ചു.. 50-ൽ പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ അനുഭവം പങ്കുവയ്ക്കൽ, കലാപരിപാടികൾ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു.